Thursday, April 2, 2015

തലശ്ശേരിയിലെ ഭട്ടന്മാര്‍, മൂകാംബികയിലെതും !!തലശ്ശേരിക്കടുത്ത ധര്‍മ്മടത്തെ ആണ്ടല്ലൂര്‍ കാവില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്പ്(8 - 11 നൂറ്റാണ്ടിനിടക്ക് ) കോലത്തിരി രാജാവിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഒരു പണ്ഡിത തര്‍ക്ക മത്സരത്തില്‍ ബൌദ്ധ പണ്ഡിതര്‍(തിയ്യ/ഈഴവ ഭട്ടന്മാര്‍) സവര്‍ണ്ണ മത പ്രചാരകരായ ഭട്ടന്മാരോട്(ബ്രാഹ്മണ പണ്ഡിതര്‍) തോറ്റതായി കോലത്തു പഴമ എന്നാ പുസ്തകത്തില്‍ (കേരള സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച കെ.പി. കുമാരന്‍ മാസ്ടരുടെ പുസ്തകം) വായിച്ചിട്ടുണ്ട്. ബൌദ്ധ ഭട്ടന്മാര്‍ തര്‍ക്കത്തില്‍ തോറ്റതിനെത്തുടര്‍ന്നു തര്‍ക്ക വ്യവസ്ഥ പ്രകാരം ജയിച്ച ബ്രാഹ്മണ ഭട്ടന്മാര്‍ക്ക് തോറ്റ ബൌദ്ധ ഭട്ടന്മാരുടെ നാവുകള്‍ അറുത്തെടുത്തു നല്‍കേണ്ട ചുമതല തര്‍ക്ക മത്സരത്തിന്‍റെ അദ്ധ്യക്ഷനായ കോലത്തിരി രാജാവിനാണ്. വാക്കുപാലിക്കാന്‍ ബാധ്യതപ്പെട്ട രാജാവ് തന്‍റെ ഗുരുക്കന്മാരായിരുന്ന ബൌദ്ധ ഭട്ടന്മാരുടെ നാവുകള്‍ അരിഞ്ഞെടുത്ത് ബ്രാഹ്മണ ഭട്ടന്മാര്‍ക്ക് നല്‍കാനായി ഏര്‍പ്പാടുചെയ്ത് , മനസ്ഥപത്താല്‍ രാജ്യം വിട്ടെന്നും , മക്കത്തുപോയി ഇസ്ലാം മതം സ്വീകരിച്ചെന്നും സൂചനയുണ്ട്. എന്നാല്‍, അന്യ ദേശത്തുനിന്നും വന്നു ബൌദ്ധ ഭാട്ടന്മാരെ തര്‍ക്കത്തില്‍ തോല്‍പ്പിച്ച് അവരുടെ നാവുകള്‍ മുറിച്ചു വാങ്ങിയ ബ്രാഹ്മണ ഭട്ടന്മാര്‍ പിന്നീട് അണ്ടല്ലൂര്‍ കാവിനു മേലുള്ള അവരുടെ അവകാശം സ്ഥപിക്കാന്‍ മടങ്ങിയെത്താത്തത് കാരണം ബൌദ്ധ പണ്ഡിതരുടെ പിന്തുടാര്‍ച്ച്ചക്കാരുടെ ഉടമസ്ഥതയില്‍ തന്നെ അണ്ടല്ലൂര്‍ കാവ് ഇപ്പോഴും നിലനില്‍ക്കുന്നു.
ഇവിടെ വിഗ്രഹ പ്രതിഷ്ട്കളില്ല എന്നാണു കഴിഞ്ഞ മാസം ഉത്സവത്തിന് അണ്ടല്ലൂര്‍ കാവ് സന്ദര്‍ശിച്ച പ്ലസ്സര്‍ സുഹൃത്തുക്കളായ +Greta oto , +Sundaran Kannadath എന്നിവര്‍ ചിത്രകാരനോട് പറഞ്ഞത്. (ചിത്രകാരനും കൂടെ പോയിരുന്നെങ്കിലും ശ്രീകോവിലിനു മുന്നില്‍ പോയില്ല).

ഇവിടത്തെ ഉത്സവത്തോടനുബന്ധിച്ച് 40 ലേറെ തെയ്യങ്ങള്‍ കെട്ടിയാടാരുന്ടെങ്കിലും മുഖ്യ തെയ്യമായ ദൈവത്താര്‍, അങ്കക്കാരന്‍, ബാപ്പൂരാന്‍ എന്നീ മൂന്നു തെയ്യങ്ങളാണ്‌ മിക്കവാറും ഉത്സവ ദിവസങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതില്‍ ദൈവത്താര്‍ എന്ന തെയ്യമാണ്‌ ഏറ്റവും പ്രധാന മൂര്‍ത്തി. ഈ തെയ്യത്തിന്റെ പ്രത്യേകത ശ്രദ്ധിക്കപ്പെടേണ്ടതാണ് . കാരണം ദൈവത്താര്‍ ഭക്തരെ അനുഗ്രഹിക്കുമെങ്കിലും,ശബ്ദമുണ്ടാക്കില്ല. അതായത് സംസാര ശേഷിയില്ലാത്ത ദൈവമാണ്. കോലത്തു പഴമയിലെ തര്‍ക്കമത്സരത്തില്‍ ബ്രാഹ്മണരോട് തോറ്റ് നാവു നഷ്ടപ്പെട്ട ബൌദ്ധ ഭട്ടന്മാരുടെ തെയ്യ രൂപമായി ദൈവത്താറിനെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

അടുത്തകാലത്ത് അണ്ടല്ലൂര്‍ കാവില്‍ ക്ഷേത്ര കമ്മിറ്റി യിലൂടെ സംഭവിച്ചുപോയ സവര്‍ണ്ണ കാവിവല്‍ക്കരനത്തിലൂടെ ഇവിടത്തെ ദൈവങ്ങള്‍ ശ്രീരാമനും, ലക്ഷ്മണനും , സുഗ്രീവനുമാണെന്ന് പുരാണങ്ങള്‍ പടചച്ചുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. അതിന്റെ ഫലമാണെന്ന് തോന്നുന്നു, ദൈവത്താര്‍ സംസാരിക്കാതിരിക്കാനുള്ള കാരണം വളരെ നിന്ദ്യമായ ഒരു കഥ പ്രാപല്യത്തിലാകാന്‍ ഇടവരുത്തിയിട്ടുണ്ട്. ബാലി സുഗ്രീവ യുദ്ധത്തിനുശേഷം ശ്രീ രാമനും ലക്ഷ്മണനും മടങ്ങുമ്പോള്‍ ശ്രീരാമന് കലശലായ ദാഹമുണ്ടായെന്നും അടുത്തുകണ്ട പുലയ കുടിയില്‍ നിന്നും ശ്രീരാമന്‍ വെള്ളം കുടിച്ചെന്നും, അതില്‍ അരിശം പൂണ്ട ലക്ഷ്മണന്‍ ശ്രീരാമന്‍റെ നാവ് ചവിട്ടി പറിച്ചെന്നും !!! അങ്ങനെയാണ് ദൈവത്താറിനു ശബ്ദമില്ലാതായതെന്നും ... പുലയ ജനങ്ങളോടുള്ള അവജ്ഞയും അയിത്തവും, വിദ്ധ്വേഷവും വര്‍ദ്ധിപ്പിക്കുന്നതും, ഒരു സംഘിക്കുപോലും ഉള്‍ക്കൊള്ളാനാകാത്തതുമായ ഈ പുരാണ രചനയൊക്കെ ആരാണ് നടത്തുന്നതാവോ ??

ദൈവത്താര്‍ നിശബ്ദനായത്തിനു പിന്നിലും, മൂകാംബികയിലെ മൂകാംബിക മൂകയായത്തിനു പിന്നിലും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്‍റെ ദിഗ്വിജയ ശ്രമങ്ങള്‍ അല്ലാതെ മറ്റു കാരണങ്ങളൊന്നും കാണുന്നില്ല. ചിത്രകാരന്‍ മൂകാംബികയെക്കുരിച്ച് വരച്ച പെയിന്റിങ്ങില്‍ മൂകാംബിക ദേവിയുടെ മൂല വിഗ്രഹമായ ദേവിയുടെ ഉടല്‍ നഷ്ടപ്പെട്ട ഒരു തല വരച്ചിട്ടുണ്ട്. മൂകാംബിക ദേവസ്വത്തിന്‍റെ വെബ് സൈറ്റില്‍ തന്നെയുള്ളതും, എട്ടാം നൂറ്റാണ്ടില്‍ ഇന്ത്യിലോട്ടുക്ക് ബ്രാഹ്മണരുടെ ദിഗ്വിജയ പടയോട്ടം സംഘടിപ്പിച്ച ആദി ശങ്കരാ ചാര്യരാണ് മൂകാംബിക ദേവിയുടെ മുറിച്ചെടുത്ത തലമാത്രമുള്ള വിഗ്രഹം പ്രതിഷ്ടിച്ചത് എന്ന് പറയുന്നുണ്ട്. ജൈന പണ്ഡിതയാണ് എന്ന് നിസംശയം പറയാവുന്ന ഐകണോഗ്രാഫി വിളിച്ചോതുന്ന മൂകാംബികയുടെ മൂല വിഗ്രഹത്തിന്‍റെ നെറ്റിയില്‍ ഒരു റിബ്ബന്‍ (Ribbon) കാണാനുണ്ട്.
 പാണ്ടിത്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അണിഞ്ഞിരുന്ന സ്ഥാനചിഹ്നമായ ഈ റിബ്ബന്‍ (Ribbon) പട്ടം/ ഭട്ടം /വട്ടം 2011 ല്‍ അണ്ടല്ലൂര്‍ കാവില്‍ ഉത്സവത്തിന് പോയ ചിത്രകാരന്‍ ശ്രദ്ധിച്ചിരുന്നു. അന്ന് എടുത്ത ഫോട്ടോയില്‍ ആണ്ടല്ലൂരിലെ സ്ഥാനികാരായ നാല് അച്ഛന്മാര്‍ നെറ്റിയില്‍ പട്ടം/വട്ടം കെട്ടിയാണ് തങ്ങളുടെ നിലപാട് മണ്ടപത്തില്‍ അദ്ധ്യക്ഷരായിരിക്കുന്നത്. ഇപ്രാവശ്യം (2015) ഉത്സവത്തിന് പോയപ്പോഴും ഈ സ്ഥാനികരായ നാല് അച്ഛന്മാരും നെറ്റിയില്‍ സ്ഥാന ചിഹ്നമായ വട്ടം ധരിച്ചിട്ടുണ്ടായിരുന്നു. ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. നെറ്റിയില്‍ അണിയുന്ന ഈ പട്ടം അസാധാരണമായ ചരിത്രത്തിന്‍റെ അവശേഷിക്കുന്ന ഒരു വിലപ്പെട്ട തെളിവാണെന്ന് മനസ്സില്‍ ഒരു വെളിപാടായി നിലനിന്നതിനാല്‍ പഴയ ചിത്രങ്ങള്‍ പരിശോധിച്ച് 2011 ലെ സ്ഥാനികരുടെ ചിത്രം കണ്ടെത്തി ഇവിടെ സൂക്ഷിക്കുന്നു. നശിപ്പിക്കപ്പെട്ട ചരിത്രവും സംസ്ക്കാരവും വീണ്ടെടുക്കാന്‍ ഇത്തരം തെളിവുകള്‍ സംരക്ഷിക്കേണ്ടതുണ്ട്.

3 comments:

Unknown said...

പ്രസിദ്ധമായ അണ്ടല്ലൂര് കാവ് ധര്‍മ്മടത്തിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളില് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നു. കാവിലെ തിറയോടനുബന്ധിച്ചുള്ള പ്രാദേശികമായ ആചാരനുഷ്ഠാനങ്ങള് സൂചിപ്പിക്കുന്നത് ഇവിടം ഒരു ഹീനയാന ബുദ്ധമത കേന്ദ്രമായിരുന്നു എന്നാണ്. തിറ ദിവസങ്ങളില് ധര്‍മ്മടം ഗ്രാമത്തിലെ ഓരോ വീടും അവില്, മലര്, പഴം എന്നിവകൊണ്ട് സമൃദ്ധമായി തീരുന്നു. ഒരുപക്ഷെ നാടിന്റെ നാനാഭാഗത്തുനിന്നും ഉത്സവക്കാലത്തെത്തുന്ന ബുദ്ധസന്ന്യാസിമാരെ അവിലും മലരും പഴവും നല്‍കി സ്വീകരിച്ച പുരാതനപാരമ്പര്യമായിരിക്കാം ഇതിലൂടെ ഇന്നും തുടരുന്നത്. മുറ്റത്ത് പന്തലിട്ട് അവിലും, മലരും, പഴവുമായി ധര്‍മ്മടം ഗ്രാമത്തിലെ ഓരോവീടും അതിഥികളെ കാത്തുനില്‍ക്കുന്ന അനുഷ്ഠാനം ഇന്നും തുടരുന്നു. 1906 മാര്‍ച്ച് 17-ാം തിയതിയായിരുന്നു തലശ്ശേരിയുടെ മണ്ണില് ആത്മചൈതന്യത്തിന്റേയും സാമൂഹ്യനവോത്ഥാനത്തിന്റേയും സന്ദേശവുമായി ശ്രീനാരായണ ഗുരു കാലുകുത്തിയത്. ഗുരുദേവന് അന്ന് വസ്ത്രം വിരിച്ചു തലവെച്ചു കിടന്ന കല്ല്, പില്‍ക്കാലത്ത് പരിഷ്ക്കരിച്ചു നിര്‍മ്മിച്ച മൂകാംബികാ ഭക്തജനമഠത്തില് നാട്ടുകാര് ഇന്നും ഭക്തിബഹുമാനപൂര്‍വ്വം സൂക്ഷിച്ചുവരുന്നു. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ പില്ക്കാലത്ത് ബുദ്ധമതകേന്ദ്രങ്ങള് ഇവിടെയും നശിപ്പിക്കപ്പെട്ടുപോയെങ്കിലും ഇസ്ളാംമതവും, ക്രിസ്തുമതവും അവയുടെ ശക്തമായ സ്വാധീനം ഇവിടെ ഉറപ്പിച്ചു എന്നു പറയാം. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ വരവോടെയാണ് ക്രിസ്തുമതം ഇവിടെ പ്രചരിച്ചുതുടങ്ങിയത്. ധര്‍മ്മടത്തെ പള്ളി അതിനുള്ള ഒരു ദൃഷ്ടാന്തമായി നിലകൊള്ളുന്നു. കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല് കോവിലകത്തിനു ധര്‍മ്മടവുമായുള്ള ബന്ധം സുവിദിതമാണല്ലോ. ഹൈന്ദവ ദൈവങ്ങളെ കെട്ടി ആരാധിക്കുന്ന അണ്ടല്ലൂര് ക്ഷേത്രത്തിനും അറക്കല് രാജവംശവുമായുള്ള ബന്ധം ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഡോക്ടര് ഹെര്‍മ്മന് ഗുണ്ടര്‍ട്ടിന്റെ പരിലാളനയില് വളര്‍ന്ന ഇല്ലിക്കുന്നിലെ അധ്യാപനകേന്ദ്രം ധര്‍മ്മടത്തെ പഴയകാല വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കു ഒരാശ്രയമായിരുന്നു.

Unknown said...

ഇന്ത്യയുടെ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ബ്രഹ്മസമാജം, ശ്രീരാമകൃഷ്ണ മിഷന്, ബ്രഹ്മവിദ്യാ സംഘം എന്നീ ആത്മീയസംഘടനകളുടെ ശാഖകള് ധര്‍മ്മടത്തു പ്രവര്‍ത്തിച്ചിരുന്നു. 1891-ല് ധര്‍മ്മടം ദേശത്തെ കേളപ്പന് ഗുരുക്കള് സ്ഥാപിച്ച എലിമെന്ററി സ്ക്കൂളാണ് (ഇന്നത്തെ ധര്‍മ്മടം ബേസിക് യു.പി.സ്ക്കുള്) പഞ്ചായത്തിലെ ആദ്യവിദ്യാലയം. അക്കാലത്ത് അധ്യാപന പരിശീലന കേന്ദ്രം ധര്‍മ്മടത്തിന്റെ അയല്‍പ്രദേശമായ ഇല്ലിക്കുന്നില് ഡോ.ഹെര്‍മ്മന് ഗുണ്ടര്‍ട്ട് നടത്തിയിരുന്ന സ്ഥാപനമായിരുന്നു. അണ്ടല്ലൂരിലെ ഗോവിന്ദന് ഗുരുക്കള് പുലയ സമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്കു തന്റെ വിദ്യാലയത്തില് പ്രവേശനം അനുവദിച്ചതില് പ്രതിഷേധിച്ച്, മറ്റു സമുദായത്തില്‍പ്പെട്ടവര് വിദ്യാലയം ബഹിഷ്കരിച്ചു. ഈ ബഹിഷ്ക്കരണത്തിനെതിരെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര് ചാത്തുമേനോന്റെ നേതൃത്വത്തില് പ്രക്ഷോഭം നടത്തുകയുണ്ടായി. ശക്തമായ ഈ പ്രക്ഷോഭത്തിന്റെ ഫലമായി പുലയസമുദായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എല്ലാ വിദ്യാലയങ്ങളിലും പ്രവേശനം നേടാനുള്ള അവസരം ലഭിച്ചു. കളരിപ്പയറ്റ് മുതലായ ആയോധനമുറകള് പഠിപ്പിക്കുകയും മര്‍മ്മചികിത്സ നടത്തുകയും ചെയ്തിരുന്ന കളരിഗുരുക്കന്മാരും പൂരക്കളി, കോല്‍കളി എന്നീ ക്ഷേത്രകലകള് അഭ്യസിപ്പിച്ചിരുന്ന ഗുരുക്കന്മാരും ധര്‍മ്മടത്തിന്റെ സാംസ്കാരികരംഗത്തെ പുഷ്ടിപ്പെടുത്തിയവരാണ്. മറ്റിടങ്ങളിലെപ്പോലെ ഇവിടേയും ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യകാല പതാകവാഹകരില് പ്രമുഖര് അധ്യാപകരായിരുന്നു. സി.എം.കെ ഗുരുക്കള് എന്ന കുഞ്ഞുകുട്ടി ഗുരുക്കളും, കണാരിഗുരുക്കളുമായിരുന്നു തിയോസഫിക്കല് സൊസൈറ്റിയുടെ ഭാരവാഹികള്. പാലയാട് പ്രവര്‍ത്തിച്ചിരുന്ന രാമകൃഷ്ണാശ്രമവും ആദ്യകാലത്തെ പ്രധാനവിദ്യാകേന്ദ്രമായിരുന്നു. ഇവിടെ സംസ്കൃതഭാഷ പഠിപ്പിച്ചിരുന്നു. ഉത്തരകേരളത്തിന്റെ സാംസ്കാരികതലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തലശ്ശേരി നഗരത്തിന്റെ തൊട്ടടുത്തു കിടക്കുന്ന ധര്‍മ്മടത്തിനു സമ്പന്നമായ ഒരു സാംസ്കാരിക പാരമ്പര്യമുണ്ട്. ധര്‍മ്മടം നിവാസികളുടെ സാംസ്കാരികാടിത്തറ അണ്ടല്ലൂര്‍കാവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് അണ്ടല്ലൂര്‍കാവ് പോലെ തന്നെ പ്രസിദ്ധമായിരുന്നു മേലൂര് ശിവക്ഷേത്രവും. ധനു 10, 11 തിയതികളില് നടന്നുവരുന്ന മേലൂര് ഊട്ട് പ്രസിദ്ധമാണ്. ഇസ്ളാംമതം പ്രചരിപ്പിക്കാന് കേരളത്തില് വന്ന മാലിക്ക് ഇബ്ന് ദിനാര് സ്ഥാപിച്ച ഏഴു മുസ്ളീം പള്ളികളിലൊന്ന് ധര്‍മ്മടത്തായിരുന്നു. ഒരു പ്രധാന ക്രിസ്തീയ ദേവാലയവും ധര്‍മ്മടത്തുണ്ട്. ബ്രണ്ണന് കോളേജിനു സമീപത്തുള്ള ഈ പള്ളിയില് സെമിനാരിയും പ്രവര്‍ത്തിക്കുന്നുണ്ട്. ജന്മംകൊണ്ട് കൊടുങ്ങല്ലൂര്‍ക്കാരനെങ്കിലും സുപ്രസിദ്ധ ചിന്തകനും നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫസര് എം.എന്.വിജയന്റെ കര്‍മ്മമണ്ഡലം ഏറെക്കാലം ധര്‍മ്മടമായിരുന്നുവെന്നത് അഭിമാനാര്‍ഹമായ വസ്തുതയാണ്. ധര്‍മ്മടത്തുള്ള അദ്ദേഹത്തിന്റെ കരുണ എന്ന വാടകവീട് സാഹിത്യകാരന്മാരുടെയും എണ്ണമറ്റ ശിഷ്യഗണങ്ങളുടെയും ഒരു തീര്‍ത്ഥാടനകേന്ദ്രമായിരുന്നു. ഒരുകാലത്ത് ഇന്ത്യന് സര്‍ക്കസ് രംഗം അടക്കിവാണത് ഈ ഗ്രാമത്തിലെ കലാകാരന്മാരായിരുന്നു. പ്രസിദ്ധമായ കമലാസര്‍ക്കസിന്റെ ഉടയമായിരുന്ന പ്രൊഫസര് ശങ്കരനും, നാഷണല് സര്‍ക്കസ് ഉടമയായിരുന്ന പി.പി.നാരായണനും ധര്‍മ്മടത്തുകാരായിരുന്നു. സര്‍ക്കസിന്റെ ഈറ്റില്ലമെന്ന് ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം.

ഫിബ്രവരി 14 ന് ഉച്ചയ്ക്ക് 12 മണിക്ക് വെള്ളുരില്ലത്ത് ആചാര്യ തന്ത്രിയുടെ തന്ത്രികര്‍മ്മം ഉച്ചയ്ക്ക 2 ന് ഗണപതിഹോമം വൈകീട്ട് നാലിന് കലശപുജ 5 മണിക്ക് ചക്ക താഴ്ത്തല് രാത്രി 8 മണിക്ക് മുത്തകൂര് പെരുവണ്ണാനെ കുട്ടികൊണ്ടുവരല് 10 മണിക്ക് കാവില് കയറല് 12 മണിക്ക് ചക്ക കൊത്തല് , ചക്ക എഴുന്നള്ളത്ത്, ചക്ക നിവേദ്യം, ദേവ സ്ത്രോത്രം, താഴെക്കാവില് പ്രവേശനം. ഫിബ്രവരി 15 ന് രാവിലെ 9 മണിക്ക് കൊടിയേറ്റം രാത്രി 1 മണിക്ക് മേലൂര് മണലില് നിന്ന് കുടവരവ്, തുടര്‍ന്ന തടവുപൊളി, കുളിച്ചെഴുന്നള്ളത്ത്, നിരക്കിപ്പാച്ചല് ഫിബ്രവരി 16 മുതല് 19 വരെ കെട്ടിയാട്ടങ്ങള് നടക്കും. അതിരാളവും മക്കളും (സീതയും മക്കളും ), മലക്കാരി, പൊന്‍മാകന് , പുതുചേകോന് , നാഗകണ്ഠന് , നാഗഭഗവതി, വേട്ടക്കൊരുമകന് , തൂവക്കാലി, ബപ്പുരന് തുടങ്ങിയ തെയ്യങ്ങള് കെട്ടിയാടും. ഉച്ചയ്ക്ക് 12 മണിക്ക് ബാലി സുഗ്രീവ യുദ്ധം വൈകിട്ട് 6 മെച്ചാല് കൂടല് , തറേമ്മല് കയറല് , എന്നിവയുണ്ടാകും. 6-30 ന് ദൈവത്താര് (ശ്രീരാമന് ) അങ്കക്കാരന് ( ലക്ഷമണന് ) ബപ്പൂരന് (ഹനുമാന് ) എന്നിവരുടെ തിരുമുടിവെപ്പ് രാത്രി 9 മണിക്ക് താഴെക്കാവില് എഴുന്നള്ളത്ത്. തുടര്‍ന്ന് രാമായണത്തിലെ വിവധ സന്ദര്ഭങ്ങളെ ആസ്പദമാക്കിയുള്ള ആട്ടങ്ങള് , 12 മണിക്ക് മേലേക്കാവില് എഴുന്നള്ളത്ത് വെടിക്കെട്ട്, തടവുപൊളി, കുളത്തില് അരിയിടല് , തിരുമുടി അഴിച്ച് പാച്ചല് , നിരക്കിപ്പാച്ചല് , എന്നിവ നടക്കും. ഫിബ്രവരി 20 ന് പുലര്‍ച്ചെ 6 മണിക്ക് തിരുവാഭരണം അറയില് സൂക്ഷിക്കുന്നതോടെ ഉത്സവം സമാപിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെല്ലാം പുതിയ അറിവുകളാണ് കേട്ടൊ മുരളി ഭായ്