"നങ്ങേലി" എന്ന പേരില്‍ മുലമുറിച്ച് ആത്മത്യാഗം ചെയ്ത ഒരു സ്ത്രീ കേരളത്തില്‍ ജീവിച്ചിരുന്നിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഒരു അലോപ്പതി ഡോക്ടര്‍ ചരിത്ര രേഖകള്‍ പരിശോധിച്ച്, ഉദ്ദരിച്ച് തീരുമാനിച്ചതായി അയാളുടെ FB പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നു.
കഷ്ടകാലത്തിന് ഈ ചിത്രകാരന് 2012-'13 കാലത്ത് "മുലച്ചിപ്പറബ്" എന്നൊരു സ്ഥലനാമം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ഉണ്ടെന്നറിഞ്ഞു "മുലച്ചി പറമ്പ്" പലപ്രാവശ്യം സന്ദര്‍ശിച്ചിരുന്നു. നങ്ങേലിയുടെ തമസ്ക്കരിച്ച ചരിത്രത്തെ പോതുബോധത്തിലെത്തിക്കാന്‍ നങ്ങേലി ചിത്ര പരമ്പരയില്‍ മൂന്നു ചിത്രങ്ങളും വരച്ചിരുന്നു. വരയ്ക്കുന്ന ചിത്രങ്ങളെല്ലാം അപ്പപ്പോള്‍ "ചിത്രകാരന്" ബ്ലോഗിലും, ഫേസ് ബുക്കിലും പോസ്റ്റു ചെയ്തതിനാല്‍ ടൈംസ് ഓഫ് ഇന്ത്യ മുബൈ (2016 മാര്‍ച്ച് 7), ദില്ലിയിലെ BBC യില്‍ നിന്നടക്കം (2017 ജൂലായ് 28 ) മാധ്യമ രംഗത്തുനിന്നും തുടര്‍ ചലനങ്ങളുണ്ടാകാന്‍ ഇടവന്നു.
കേരള ലളിതകല അക്കാദമി ഗ്യാലറികള്‍, തിരുവനന്തപുരത്തെ ഫ്രഞ്ച് എംബസിയുടെ കള്‍ച്ചറല്‍ സെന്റര്‍, എന്നിവിടങ്ങളിലായി കേരളത്തില്‍ 17 ഗ്യാലറികളിലായി നങ്ങേലി ചിത്രങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെറും മൂന്നു നങ്ങേലി ചിത്രങ്ങള്‍ മാത്രമല്ല, കഴിഞ്ഞ 1200 വര്‍ഷക്കാലം കേരളത്തെ ഒരു ജാതി ഭ്രാന്താലയമാക്കിയ ബ്രാഹ്മണ പൌരോഹിത്യത്തിന്റെ പുരുഷാധിപത്യ സാമൂഹ്യ ചൂഷണങ്ങളുടെ മനുഷ്യത്വ രഹിതമായ ചരിത്രം വരച്ചു കാട്ടുന്ന നാല്‍പ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശനങ്ങളില്‍ അടങ്ങിയിരുന്നു. ആദ്യ ഘടു എന്ന നിലയില്‍ അവയില്‍ 35 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി "അമണ" എന്ന പേരില്‍ ഒരു ചിത്ര സമാഹാരവും 2016 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഇതെല്ലാം തൃ കാല ജ്ഞാനിയായ ഒരു ഡോക്ടര്‍ കണ്ണിമവെട്ടാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു എന്ന സത്യം ഇപ്പഴാണ് അറിയുന്നത് !!
ഞാനിനി എന്ത് ചെയ്യും, ശ്രീ.ശ്രീ.ഡിംങ്ക ഭഗവാനെ !!
"നങ്ങേലി ചിത്രങ്ങള്‍ വേസ്റ്റ്"
നങ്ങേലി ഒരു ഈഴവ സ്ത്രീ ആയിരുന്നു എന്നതിനോടാണ് ഡോക്ടര്‍ക്ക് സഹിക്കാനാകാത്ത കലിപ്പ്. വേറെയും ധാരാളം കണ്ണകിമാരുടെ ഡ്യൂപ്പുകളും, ഒറ്റമുലച്ചിമാരും, മലഅരയരിലെ മുലക്കരത്തിനെതിരെ പോരാടിയ മഹാ ത്യാഗികളായ മഹിളകളും തിരുവിതാംകൂറിന്റെ കിരാത സവര്‍ണ്ണ ശൂദ്ര രാജാക്കന്മാരുടെ ഭരണ വാഴ്ച്ചക്കാലത്ത് മുല മുറിച്ചവരായി ഗതികിട്ടാത്ത ആത്മാക്കളായും പാതി വെന്ത മിത്തുകളയും ചരിത്രത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട്, സവര്‍ണ്ണ ചരിത്രകാരന്മാരാല് അംഗീകരിക്കപ്പെടാതെ പൊതുബോധത്തില്‍ ഉണ്ടെന്നു "നിസ്പച്ചതയുടെ" പേരില്‍ സമ്മതിക്കാന്‍ ഡോക്റ്റര്‍ തന്റെ FB പോസ്റ്റില്‍ വിശാല മനസ്ക്കത കാണിക്കുന്നുണ്ട്.
എന്നാല്‍, നങ്ങേലി അങ്ങനെയല്ല. മറ്റുള്ള മിത്തുകളെപ്പോലെ പിടിയിലൊതുങ്ങുന്നതല്ല നങ്ങേലി മുലമുറിച്ച ചരിത്രം. അതുകൊണ്ടു തന്നെ നങ്ങേലിയെ ഡോക്ടര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഇനി ചരിത്രത്തില്‍ ബലംപ്രയോഗിച്ച് ഉള്‍ക്കൊള്ളിക്കണമെന്ന് ഉണ്ടെങ്കില്‍ തന്നെ നങ്ങേലിയുടെ ജനന- മരണ സര്ട്ടീഫിക്കട്ടുകളുടെ ഒറിജിനല്‍ ഡോക്ടറെ കാണിക്കണം. ബ്രാഹ്മണ സംബന്ധത്തില് കുറയാത്ത ജന്മ പുരാണം കയ്യിലുള്ള മുന്തിയ സവര്‍ണ്ണ ചരിത്രകാരന്മാരാരെങ്കിലും നങ്ങേലിയുടെ ചരിത്രം 1960 നു മുന്‍പ് എഴുതിയതിന്റെ തെളിവ് വേണം. ( സി. കേശവന്, കെ.ആര്. ഗൌരി, എസ്.എന്‍. സദാശിവന് , സുഗതന്,.. തുടങ്ങിയ സ്വന്തം അച്ഛനു പിറന്ന അവര്‍ണ്ണര്‍ / വിസ്മൃത ബൌദ്ധ പാരംബര്യമുള്ളവരുടെ പുസ്തകങ്ങള്‍ നങ്ങേലിയുടെ ചരിത്രത്തെ സാധൂകരിക്കാനുള്ള തെളിവുകളായി പരിഗണിക്കപ്പെടുന്നതല്ല.) കൂടാതെ , സവര്‍ണ്ണ ചരിത്രകാരന്മാരാല് രേഖപ്പെടുത്തിയ തെളിവിനെ ബലപ്പെടുത്തുന്ന തിരുവിതാംകൂര്‍ ആര്‍ക്കേവ് രേഖകള്‍ ഹാജരാക്കണം. ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളോ, മിഷണറിമാരുടെ ചരിത്ര രേഖകളോ ഹാജ
രാക്കിയാല്‍ ഡോക്ടര്‍ തംബ്രാന് മുഷിയില്ല ! .... അഥവാ മേമ്പോടിക്ക് നന്നായിരിക്കും എന്ന് മാത്രം.
ഇങ്ങനെയുള്ള ജനന മരണ സര്ട്ടീഫിക്കട്ടുകള്‍ നങ്ങേലിക്ക് വേണ്ടി ഹാജരാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഡോക്ടര്‍ക്ക് ഉറപ്പുള്ളതിനാല്‍ ചിത്രകാരന് വരച്ച നങ്ങേലി ചിത്രങ്ങള്‍ "വേസ്റ്റ്" ആണെന്നാണ് ഡോക്ടര്‍ തമ്പ്രാന്റെ പ്രഖ്യാപനം. നോക്കണേ, നങ്ങേലി ചിത്രങ്ങള്‍ വരച്ച ഈ ചിത്രകാരന്റെ ഒരു കഷ്ടപ്പാട് !!
അത് കേട്ട് കുരവയിടാനും FB യില്‍ അദ്ദേഹത്തിനു കുറെ ബുദ്ധിമാന്മാരായ തമ്പ്രാന് കുട്ടികളെ അകമ്പടിയായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലത്തില്‍ ഞാന്‍ വരച്ച നങ്ങേലി ചിത്രം വേസ്റ്റ് ആണെന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു !
ആപല്‍ ബാന്ധവനായ ഡിങ്ക ഭഗവാനെ ഈ അപമാനത്തില്‍ നിന്നും ഈ ചിത്രകാരനെ രക്ഷിക്കണേ ...
ഡോക്ടറുടെ നങ്ങേലി ഭയത്തിന്റെ കാരണം
നാല് വര്‍ഷത്തിനിടയില്‍ കേരളത്തിനകത്ത് 17 നങ്ങേലി- നവോദ്ധാന ചിത്ര പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഫലമായി നങ്ങേലി ചിത്രങ്ങള്‍ക്ക് വിവിധ മാധ്യമങ്ങളിലൂടെ ലഭിച്ച വാര്‍ത്ത പ്രാധാന്യത്തിന്റെ ഫലമായി ചേര്‍ത്തലയില്‍ കഴിഞ്ഞവര്‍ഷം (2017) ഒരു നങ്ങേലി കൂട്ടായ്മ രൂപീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ലോക വനിതാദിനമായ മാര്‍ച്ച് 8 നു ചേര്‍ത്തലയില്‍ നങ്ങേലി കൂട്ടായ്മ വലിയ തോതില്‍ ജനങ്ങള്‍ പങ്കെടുത്ത "നങ്ങേലി അനുസ്മരണവും പ്രഭാഷണവും " നടത്തിയിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നും പ്രത്യേക ബസ്സ് വാടകക്കെടുത്ത് തീര്‍ഥടന സംഘമായോക്കെയാണ് നങ്ങേലി കൂട്ടായ്മക്ക് ആളെത്തിയത്. നങ്ങേലി അനുസ്മരണ പ്രഭാഷണം നടത്തിയത് എഴുത്തുകാരനായ ജെ.ആര് രഘു ആയിരുന്നു. അനുസ്മരണ ചടങ്ങിന്റെ വീഡിയോ സ്ടീമിംഗ് നെറ്റില്‍ തത്സമയം ലഭ്യമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ "നങ്ങേലി കൂട്ടായ്മ" ഇപ്പോള്‍ നിലവിലുണ്ടോ എന്ന് അറിയില്ല. കഴിഞ്ഞ വര്‍ഷത്തെ നങ്ങേലി കൂട്ടായ്മയില്‍ പങ്കെടുത്ത ചില യുക്തിവാദികള്‍ ഈ വര്‍ഷം ചേര്‍ത്തലയില്‍ നങ്ങേലി കൂട്ടായ്മ സംഘടിപ്പിക്കാന്‍ പോകുന്നതിന്റെ അറിയിപ്പ് രണ്ടു ദിവസം മുന്‍പ് FB പോസ്റ്റ് ആയി വന്നപ്പോഴാണ് സവര്‍ണ്ണ യുക്തി വാദിയായ നമ്മുടെ തമ്പ്രാന് ഡോക്ടര്‍ക്ക് തന്റെ ആസനത്തില്‍ ഇത്രയും കാലം ഒളിപ്പിച്ച് വച്ച സവര്‍ണ്ണ ജാതി താല്‍പ്പര്യങ്ങളുടെ കുരു വികാരപ്പെട്ടു വ്രണമാകുന്ന വിവരം യുക്തിവാദികളുടെ അറിവിലേക്കായി വെളിപ്പെടുത്തേണ്ടി വന്നത്.
തംബ്രാന് കുറച്ച് മുന്തിയ യുക്തിവാദത്തിന്റെ അസ്ക്യതയുണ്ട്. നമ്മുടെ പൊതു ബോധം അനുസരിച്ചു സവര്‍ണ്ണ യുക്തിവാദി സാധാരണ യുക്തിവാദിയല്ല എന്നോര്‍ക്കണം. ആസനത്തില്‍ ആന തഴംബുണ്ടെന്നു അഭിമാനിക്കുന്ന സവര്‍ണ്ണ യുക്തിവാദിയെ ആര്‍ക്കും നിസാരമായി കാണാനാകില്ല. നല്ല കുടുംബത്തില്‍ പിറന്നവരാ. കണ്ട ചോവന്/ഈഴവര്‍ , നസ്രാണി, ആശാരി, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള സാധ യുക്തിവാദിയല്ല !! പത്തര മാറ്റ് സവര്‍ണ്ണ യുക്തിവാദിയാണ് തമ്പ്രാന്.
നങ്ങേലി ചരിത്രമായാല്‍ ...
ഡോക്ടര്‍ തമ്പ്രാന്റെ യുക്തി ബോധം സാധാരണ യുക്തി വാദികള്‍ക്ക് അപ്രാപ്യമാണ്. ഭാവികാലത്തെ അടക്കം ഉള്ളം കയ്യിലെ നെല്ലിക്ക പോലെ മനനം ചെയതെടുക്കാനുള്ള അപൂര്‍വ്വ ശേഷിയുള്ളതാണ് സവര്‍ണ്ണ യുക്തി ബോധം. നങ്ങേലിയുടെ കഥ ഭാവിയില്‍ ചരിത്രമാകുമെന്ന് സംശയമില്ല.
ഈഴവ സ്ത്രീയായ നങ്ങേലിയുടെ മുല മുറിക്കേണ്ടി വന്ന ത്യാഗ ചരിത്രം അബദ്ധത്തിലെങ്ങാനും സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സ്ഥാനം പിടിച്ചാല്‍ കഥ തീര്‍ന്നു !! ഈഴവര്‍ കേരളത്തിലെ ഭൂരിപക്ഷ സമുദായമായതിനാല്‍ ചാതുര്‍വര്‍ണ്യ പാരമ്പര്യ ജാതി തഴംമ്പില്‍ അഭിമാനിക്കുന്നവര്‍ക്ക് പൊറുതികേടിനു വേറെ ഒന്നും വേണ്ട. ബ്രാഹ്മണര്‍ക്ക് വേണ്ടി മഴു എറിഞ്ഞും, ചതിച്ചും, കൊന്നും, മൂത്രമൊഴിച്ചും, സംബന്ധം ചെയ്തും കടലിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവന്ന കേരളത്തിന്റെ വ്യാജ ചരിത്രമായ കേരളോല്പ്പത്തിയും കേരള മാഹാത്മ്യവും, ദേവസ്വവും, ബ്രഹ്മസ്വവും, രാജഭരണ കീര്‍ത്തനങ്ങളായ സകല സവര്‍ണ്ണ ചരിത്രവും കടലിനടിയിലേക്ക് തിരിച്ച് ഒഴുകി പോകും. ഭാര്‍ഗ്ഗവ കേരളം ഇല്ലാതാകും.
തിരുവിതാംകൂര്‍ രാജ്യത്തെ 80 ശതമാനത്തില്‍ ഏറെ വരുന്ന അവര്‍ണ്ണ/വിസ്മൃത ബൌദ്ധ പാരമ്പര്യമുള്ള സാധാരണ ജനം തങ്ങളുടെ സത്യത്തിലുള്ള ചരിത്രം മനസ്സിലാക്കാന്‍ ഇടയുള്ള ഒരു രക്തസാക്ഷി ചരിത്രമാണ് നങ്ങേലി എന്ന ഈഴവ സ്ത്രീക്ക് പറയാനുള്ളത്. നങ്ങേലി ചിത്രങ്ങളിലൂടെ അത് ജനമനസ്സിലേക്ക് പ്രവേശിക്കാനിടവന്നാല്‍ ജാതി ദുരഭിമാനത്തിന്റെ സവര്‍ണ്ണ നമ്പരുകളും പാരമ്പര്യ ജാത്യാവകാശങ്ങളും എല്ലാം ഒറ്റയടിക്ക് മോഡി നിരോധിച്ച കറന്‍സി നോട്ടുകളെപ്പോലെ അസാധുവാകും.
( അങ്ങനെയൊന്നും നടക്കില്ലെന്ന് അറിയാം. 1200 വര്‍ഷം അദ്ദ്വാനിക്കാതെ/ പാരസൈറ്റുകളെപ്പോലെ, ഉണ്ട്, വൃകോദരങ്ങളായി, കൂറ്റം കുത്തി, നായര്‍ സ്ത്രീകളെ യഥേഷ്ടം വ്യഭിചരിച്ച് (മഹത്വവല്‍ക്കരിക്കപ്പെട്ട വ്യഭിചാരമായ "സംബന്ധം" എന്ന ആചാരത്തിലൂടെ), വെടിപറഞ്ഞു നടന്ന പാരമ്പര്യമുള്ള പൌരോഹിത്യത്തെ കൂട്ടത്തോടെ സ്കൂള്‍ മാഷന്മാരുടെ ജോലി ചെയ്യാന്‍ സ്വമേധയ പ്രേരിപ്പിച്ച ഒരു ഭൂത കാലം വളരെ അകലെയല്ല. പല്‍പ്പു, നാരായണ ഗുരു, സഹോദരന് അയ്യപ്പന്, അയ്യങ്കാളി, വിടി ഭട്ടതിരിപ്പാട് ... തുടങ്ങിയ ഒട്ടേറെ മഹാത്മാക്കള്‍ നടത്തിയ നവോദ്ധാന പ്രവര്‍ത്തനത്തിന്റെ മാനവിക സാംസ്ക്കാരിക വികാസത്തെ എത്ര നിഷ് പ്രയാസമായാണ് തിരുവിതാംകൂര്‍ തലസ്ഥാനത്തില്‍ ജാഗ്രതയോടെയിരുന്ന സവര്‍ണ്ണ ജാതീയ രാഷ്ട്രീയ ബോധം ചവിട്ടി തേച്ച് ചരിത്രത്തിന്റെ ചവറ്റു കുട്ടയിലേക്ക് വലിച്ചെറിഞ്ഞത് ! )
തലക്കും, മുലക്കും, മീശക്കും, മൂക്കുത്തിക്കും, കാതിലക്കും, തലേക്കെട്ടിനും, അലക്ക് കല്ലിനും, ഏണിക്കും, തളപ്പിനും,വലക്കും,.. തുടങ്ങി എല്ലാ തൊഴിലുകള്‍ക്കും,... ജീവന് നിലനിര്‍ത്താനുള്ള എല്ലാ ആവശ്യങ്ങളുടെ മേലിലുമായി നൂറുകണക്കിന് നികുതികള്‍ അടിച്ചേല്‍പ്പിച്ച് ശൂദ്ര-നായ്ന്മാരല്ലാത്ത പ്രജകളെ (ഈഴവ, സുറിയാനി കൃസ്ത്യന്‍ , നാടാര്‍,ആശാരി, അരയ,...തുടങ്ങിയ ചാതുര് വര്ണ്യത്തിന് പുറത്തു നില്ക്കുന്ന എല്ലാ സമുദായങ്ങളെയും) കൂലിയില്ലാത്ത "ഉഴിയം" എന്ന പേരിലുള്ള തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ നിര്‍ബന്ധിത അടിമത്വ ജോലിയുടെ നുകത്തിലേക്ക് പാകമാക്കിയിരുന്ന ബ്രാഹ്മണ ചാതുര്‍വര്‍ണ്യ ഭരണകൂടത്തിന്റെ വെറും കാവല്‍ നായ്ക്കള്‍ മാത്രമായിരുന്നു തിരുവിതാംകൂറിലെ പത്മനാഭാ'ദാസ'ന്മാരായ പോന്നുതംബുരാക്കന്മാര്‍ എന്ന ചരിത്ര സത്യം പുതുതലമുറ സ്കൂളില്‍ പഠിച്ചാലുള്ള അവസ്ഥ എന്തായിരിക്കും ?
ബ്രാഹ്മണരെ ഊട്ടിപ്പോറ്റി സ്വര്‍ണ്ണക്കട്ടികള്‍ (രാജാക്കന്മാര്ക്ക് വര്‍മ്മ എന്ന താല്‍ക്കാലിക ക്ഷത്രിയ പദവി ലഭിക്കാനുള്ള "ഹിരണ്യ ഗര്‍ഭം" എന്ന പൌരോഹിത്യ തട്ടിപ്പ് നോക്കുക) പാരിതോഷികങ്ങളായി നല്കി, സന്തോഷിപ്പിക്കുന്നതിനായി നായന്മാരല്ലാത്ത മറ്റു പ്രജകളെ നൂറിലധികം നരാധമ നികുതികളാല്‍ നിരന്തരം കൊള്ളയടിച്ചു നിര്‍ദ്ദനരാക്കിയിരുന്നതിന്റെ ഉത്തരവാദികളായ തിരുവിതാംകൂറിലെ പൊന്നു തമ്പുരാക്കന്മാരുടെ ഉടുതുണി നഷ്ടപ്പെട്ട പ്രതിമകളെ വെള്ളയമ്പലത്ത് നിന്നും സ്റ്റാച്ച്യു വഴി ഊളംപാറയിലെ മനോരോഗാശുപത്രിയിലേക്ക് ജനങ്ങള്‍ അടിച്ചോടിക്കുന്ന സീന്‍ ആലോചിച്ചു നോക്കു. ജനാധിപത്യ സര്‍ക്കാരിന്റെ സെക്രട്ടരിയേട്ടില്‍ പോലും തൂണിലും, തുരുമ്പിലും, അധികാര കസെരകലിലുമായി ഇന്നും നിലനില്‍ക്കുന്ന സവര്‍ണ്ണ മേധാവിത്വപരമായ ജീര്‍ണ്ണ മൂല്യങ്ങള്‍ ഇല്ലായ്മചയ്യാന്‍ സാധാരണ ജനങ്ങള്‍ പോന്നു തമ്പുരാക്കന്മാരുടെ കീര്‍ത്തന സവര്‍ണ്ണ ചരിത്രങ്ങള്‍ നിരാകരിച്ച്, ജനകീയ ചരിത്രം നിര്‍മ്മിച്ച് പഠിക്കുക തന്നെ വേണം.
നങ്ങേലി ചിത്രങ്ങളും ചിത്രകാരനും
നങ്ങേലി ചിത്രകാരനായ എന്നെ സംബന്ധിച്ച് "നങ്ങേലി" കേവലം മുല മുറിച്ച് ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വെറും വീര കഥ മാത്രമല്ല. തിരുവിതാംകൂര്‍ രാജ ഭരണകാലത്തെ നൂറിലേറെ നരാധമ നികുതികളാല്‍ അതിജീവനത്തിനാകാതെ വീര്‍പ്പുമുട്ടിയിരുന്നതും നിരന്തരം ജാതീയമായി ഇകഴ്ത്തപ്പെടുകയും ദ്രോഹിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന എണ്‍പത് ശതമാനത്തിലേറെ വരുന്ന പ്രജകളില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെയും നശിക്കാതെ ജീവിച്ചിരുന്ന നന്മയുടെയും സ്ത്രീത്വത്തിന്റെയും ഉജ്ജ്വല പ്രതീകം തന്നെയാണ് "നങ്ങേലി".
മുലച്ചി പറമ്പ്
ഭൂമിക്ക് ലക്ഷങ്ങളുടെയും കോടികളുടെയും വിലയുള്ള ഇക്കാലത്ത് ചേര്‍ത്തലയിലെ റോഡ് സൈഡിലുള്ള മുലച്ചിപ്പറമ്പ് എന്ന സ്ഥലത്ത് ഏതാണ്ട് 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ ബന്ധുക്കള്‍ മുലച്ചി പറമ്പ് ഒട്ടേറെ തുണ്ടുകളായി വിറ്റൊഴിവാക്കിയിട്ടും ആരും വാങ്ങാതെയും ബന്ധുക്കള്‍ക്ക് പ്രേത ഭയമുള്ളതിനാല്‍ ഉപേക്ഷിച്ചതുമായ കുറഞ്ഞത് പത്തു പതിനഞ്ചു സെന്‍ണ്ടു സ്ഥലം ഇപ്പോഴും നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന സ്ഥലമായി ചരിത്രത്തിലേക്കുള്ള ഒരു പൊക്കിള്‍ക്കൊടി പോലെ കാടുകെട്ടി നിലനില്‍ക്കുന്നുണ്ട്. തൊട്ടടുത്ത് പ്രശസ്തരായ ഒരു വൈദ്യ കുടുംബത്തിലെ രണ്ടു സഹോദരങ്ങള്‍ വീടെടുത്ത് താമസിക്കുന്നുണ്ട്. അവരുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തിലൂടെ നങ്ങേലിയുടെ വീടും കുളവും നിന്നിരുന്ന അനാഥ സ്ഥലത്തിലേക്ക് മൂന്നടി വീഥിയില്‍ ഒരു വഴിയും വിട്ടിട്ടുണ്ട്. നങ്ങേലി ചിത്രത്തിലൂടെ ചരിത്രം തിരുത്താനായി ഞാന്‍ പണം മുടക്കി വാങ്ങിയ സ്ഥലമല്ല അത്. പരശുരാമന് മഴു എറിഞ്ഞു കേരളം സൃഷ്ടിച്ഛപോലെ, ബ്രഷ് എറിഞ്ഞു സൃഷ്ടിച്ചതും അല്ല മുലച്ചി പറമ്പിലെ നങ്ങേലിയുടെ വീട് നിന്ന ഇടം.
ഒന്ന് രണ്ടു കിലോമീറ്റര്‍ മാറി ശാസ്താം കവലക്ക് സമീപം 75 വര്‍ഷം മുന്‍പ് നങ്ങേലിയുടെ മുലച്ചി പറമ്പില്‍ നിന്നും സ്ഥലങ്ങള്‍ വിറ്റൊഴിഞ്ഞുപോയ നങ്ങേലിയുടെ ബന്ധുക്കളില്‍ കുറച്ചു പേരെ ഞാന്‍ നേരില്‍ കാണുകയും അവരുടെ ഫോട്ടോകള്‍ നെറ്റിലും എന്റെ പുസ്തകമായ അമണയിലും പ്രകാശിപ്പിക്കയും ചെയ്തിട്ടുണ്ട്. 2016 ല്‍ "വേഗ ബോംബ്" എന്ന ഓണ്‍ ലൈന്‍ മാഗസിനില്‍ നങ്ങേലി ചിത്രം വൈറലായതിനെ തുടര്‍ന്ന്, മുംബെയില്‍ നിന്നെത്തിയ ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ എഡിറ്റര്‍ വിജയ് സിങ്ങും ഈ കുടുംബത്തെ തേടിപ്പിടിച്ചു കണ്ടിരുന്നു. കേരളത്തിലോഴിച്ച് ഇന്തയിലെ എല്ലാ എഡിഷനുകളിലും 2016 ലെ ലോക വനിതാദിനത്തിന്റെ തലേന്ന് (മാര്‍ച്ച് 7 നു) ടൈംസ് ഓഫ് ഇന്ത്യ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത കൊടുത്തിരുന്നു. കേരളത്തിലെ ടൈംസ് എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഡോക്ടരെപ്പോലെ ആരോ സവര്‍ണ്ണ ജാഗ്രതയോടെ ഇടപെട്ടതിനാലാകാം കേരളത്തില്‍ ആ വാര്‍ത്ത വന്നില്ല. പക്ഷെ, ആ വാര്‍ത്ത ദില്ലി പത്രത്തില്‍ കണ്ട ബിബിസി ടീം തിരഞ്ഞെടുപ്പിനോട് അനുബന്ടിച്ച് കേരളത്തില്‍ വരികയും, നങ്ങേലിയുടെ ഞാന്‍ പരിചയപ്പെട്ടിട്ടില്ലാത്ത ബന്ധുക്കളെപ്പോലും ഇന്റര്‍വ്യു ചെയ്ത് നങ്ങേലിയുടെ ചരിത്രം ലോകത്തെ അറിയിച്ചു. എന്റെ രണ്ടു നങ്ങേലി ചിത്രങ്ങളും BBC ക്രെഡിട്ടോടെ ലേഖനത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും ഒരു ചിത്രം വരക്കാനുള്ള ആശയത്തിന്റെ പിന്നിലെ ചരിത്രത്തിന്റെ സത്യം വ്യക്തിപരമായി നേരിട്ട് ബോധ്യപ്പെടാന്‍ ആലപ്പുഴയിലെ ചേര്‍ത്തല - മുലച്ചിപ്പരമ്പിലേക്ക് നിരവധി യാത്രകള്‍ നടത്തിയ നങ്ങേലി ചിത്രങ്ങളുടെ രചയിതാവ് എന്ന നിലയില്‍ എനിക്ക് ആരെയും പണവും സമയവും നഷ്ടപ്പെടുത്തി ചരിത്രം ശേഖരിച്ച് സ്പൂണ്‍ ഫീഡ് ചെയ്തു ബോധാവല്‍ക്കരിക്കേണ്ട ധാര്‍മ്മിക ബാധ്യത ഇല്ലാത്തതാണ്.
ആര്‍ക്കും തെളിവ് നല്‍കാനല്ല, ഞാന്‍ മുലച്ചിപ്പരമ്പ് പലവുരു സന്ദര്‍ശിച്ചത്.
ക്രൂരമായ ബ്രാഹ്മണിക്കല്‍ ജാതീയ ഭരണ പീഡനങ്ങളാല്‍ പൊറുതിമുട്ടിയ വിസ്മൃത ബൌദ്ധ പാരമ്പര്യമുള്ള ഈഴവ ജനതയിലെ ഒരു ധീര സ്ത്രീയുടെ സ്മരണയെ എന്റെ മനസ്സുകൊണ്ട് ആത്മാര്‍ഥമായി സ്പര്‍ശിച്ചു അറിയാനുള്ള വ്യക്തിപരമായ ശ്രമം മാത്രമാണ്.
ചരിത്രം കണ്ടെത്തി സമൂഹത്തെ സത്യസന്ധമാക്കേണ്ടതും അതിലൂടെ സമൂഹത്തെ സംസ്ക്കാരമുള്ളവര്‍ ആക്കിമാറ്റെണ്ടതുമായ ചുമതല ചരിത്രകാരന്മാര്ക്കും, പുരാവസ്തു ശാസ്ത്രജ്ഞാര്‍ക്കും, ഭാഷാ- സാംസ്ക്കാരിക - രാഷ്ട്രീയ പഠിതാക്കള്‍ക്കും മറ്റു മാനവീയ ശാസ്ത്ര തല്‍പ്പരര്‍ക്കുമെല്ലാം ഉള്ള കര്‍ത്തവ്യമാണ്.
ആരില്‍ നിന്നെങ്കിലും പണം വാങ്ങി അവരുടെ ആവസ്യത്തിനനുസരിച്ച്ചുള്ള ചിത്രം വരച്ചു കൊടുക്കുന്നവര്‍ക്ക് പണം നല്കുന്നവരേ ത്രുപ്തിപ്പെടുത്തെണ്ട ബാധ്യത ഉണ്ടാകും. ജീവിതം ആസ്വദിക്കുന്നതിനായി സ്വന്തം പണം ചിലവഴിച്ച് ഇഷ്ടമുള്ള ചിത്രം രചിക്കുന്ന എനിക്ക് എന്റെ ബോധ്യങ്ങളോടല്ലാതെ മറ്റാരോടും ബാധ്യത ഇല്ല.
നങ്ങേലി ചിത്രങ്ങളെയോ ചരിത്രത്തെയോ "വേസ്റ്റ്" കൂടയില്‍ എറിഞ്ഞ് ഇല്ലാതാക്കാന്‍ ഇനി കഴിയില്ല ഡോക്റ്ററെ....
സോഷ്യല്‍ മീഡിയ അത്രക്ക് വളര്‍ന്നു കഴിഞ്ഞു.
ചിത്രങ്ങളെ ഇത്രക്ക് ഭയക്കേണ്ടാതുമില്ല.
ഡോക്ടര്‍ തമ്പ്രാന് മനുഷ്യനാകാന്‍ നോക്ക് !!
ലിങ്കുകള്‍:
1) കേരള യുക്തിവാദി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ മാര്‍ച്ച് 10 നു നടക്കുന്ന നങ്ങേലി സ്മൃതി സംഘമം വാര്‍ത്ത കണ്ടു വിഷണ്ണനായ ഒരു FB പോസ്റ്റ്
2) കേരള യുക്തിവാദി സംഘത്തിന്റെ നങ്ങേലി അനുസ്മരണ FB പോസ്റ്റ്.
1 comment:
നങ്ങേലി ചിത്രങ്ങളെയോ ചരിത്രത്തെയോ
"വേസ്റ്റ്" കൂടയില്‍ എറിഞ്ഞ് ഇല്ലാതാക്കാന്‍
ഇനി കഴിയില്ല ഡോക്റ്ററെ....
സോഷ്യല്‍ മീഡിയ അത്രക്ക് വളര്‍ന്നു കഴിഞ്ഞു...!
Post a Comment