Wednesday, September 12, 2007

ഹനുമാന്മാര്‍ വഴിതടയുന്നു !!


രാമായണം നശിച്ച ഒരു പുരാണ ഗ്രന്ഥമാണെന്ന് ഇന്ന് ചിത്രകാരന്‍ മനസ്സിലാക്കി. ഇന്ത്യക്കാരനെ കുരങ്ങന്മാരാക്കുന്ന തിന്മയുടെ വേദ പുസ്തകം തന്നെയാണ് രാമായണം. സ്ത്രീയെ ഏതുകാട്ടിലും ഉപേക്ഷിക്കാനും, നന്മയുള്ള മനുഷ്യരെ ചതിച്ചുകൊല്ലുന്നതിനും ന്യായീകരണം നല്‍കുന്ന ഈ നശിച്ച ആദികാവ്യം ഇന്ത്യക്കാരന്റെ ബുദ്ധിയെ മരവിപ്പിക്കുന്ന വിഷസാഹിത്യം തന്നെയാണ്. അതിലെ സാഹിത്യ ഭംഗികളൊന്നുംതന്നെ മാനുഷിക നന്മക്കുമുന്നില്‍ സൌന്ദര്യമായി പുകഴ്ത്തപ്പെടുവാന്‍ യോഗ്യമല്ലാത്തതുമാണ്.

ചിത്രകാരന് രാമായണത്തോട് പെട്ടെന്ന് ഇത്ര അരിശം തോന്നാന്‍ കാരണം ഇന്നു രാവിലെ 8 മണിമുതല്‍ 11 മണീവരെ രാമേശ്വരം രാമ സേതു രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടക്കുന്നതിനിടയില്‍ ചിത്രകാരനും കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. ഇതെഴുതുംബോഴും ഹിന്ദു വാനരന്മാര്‍ വഴിയില്‍ നാലു പ്ലക്കാര്‍ഡുകളും പിടിച്ച് നാഷണല്‍ ഹൈവെയും ചെറുറോഡുകളും തടസ്സപ്പെടുത്തുന്നത് വിജയിപ്പിച്ചുകോണ്ടിരിക്കുന്നു. നമ്മുടെ പോലീസ് ഈ മാക്രികളെ പിടിച്ച് അറസ്റ്റു ചെയ്തുനീക്കാതെ ഇതികര്‍ത്തവ്യമൂഡരായി നോക്കിനില്‍ക്കുന്നു.

സമരം ചെയ്യുന്നതും, വഴിതടയുന്നതും നമ്മുടെ നാട്ടില്‍ പൌരാവകാശത്തില്‍ ഏറ്റവും മഹനീയമായ മാനുഷിക അവകാശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന പൊതുജന ബോധത്തിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!! (#&*+?+?#?*?%%#!!!!! )

രാമേശ്വരത്തെ കപ്പല്‍ ചാല്‍ നിര്‍മ്മാണത്തിനെതിരെ ഒരു നശിച്ച ഗ്രന്ഥത്തിലെ കുട്ടിക്കഥ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ വികസനത്തിന് എതിരുനില്‍ക്കുന്ന മന്ദബുദ്ധികളായ മര്‍ക്കടന്മാരെ പാര്‍പ്പിക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം മാനസ്സികാരോഗ്യകേന്ദ്രങ്ങള്‍ കൂടി ആവശ്യമായിരിക്കുന്നു. ധാരാളം മനശ്ശാസ്ത്രവിദഗ്ദരും, ബോധമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും.

1 comment:

Anonymous said...

കാമില്‍ ബുല്‍കേയുടെ രാമകഥാ പഠനം ഉണ്ട്. ആത്യാവശ്യാം എല്ലാ രാമഭക്തരും വായിച്ചിരിക്കണം. അപ്പഴേ സത്യം വ്യക്തമാകൂ..
പണ്ട് ദക്ഷിണേന്ത്യക്കാരീ (മദിരാസികളെ) ഓടിക്കാന്‍ തുടങ്ങിയ ശിവസേനക്ക് ദക്ഷിണേന്ത്യയില്‍ നിറയെ അനുചരന്മാരെകിട്ടിയല്ലോ. അപ്പോള്‍ മനസ്സിലാക്കാമല്ലോ നമ്മള്‍ കഥയേയും സിനിമയേയും സത്യം എന്നു കരുതുന്ന ഒരു ജനവര്‍ഗ്ഗമാണെന്ന്. രാമന്‍ ഒരു സങ്കല്പ കഥാപാത്രമാണ് എന്നൂം വാല്‍മീകീ ആ അസങ്കല്പത്തെ നോവലാക്കിമാറ്റീയതാണെന്നും അതിലെ സങ്കല്പ അയോദ്ധ്യയെ ഗൂപ്തന്മാരുടെ കാലത്ത് കണ്ടെത്തി പേരിട്ടതാണെന്നും കപ്പല്‍ സഞ്ചാരീകളുടെ വിവരണത്തില്‍ നിന്ന് കണ്ടെത്തിയ സേതുവിനെ സാങ്കല്പികതയുടെ മേമ്പൊടി വിതറി വാല്‍മീകി വിരുന്നൊരുക്കിയതാണെന്നൂം ഇവീടുത്തുകാര്‍ക്കറിയാമായിരുന്നു. പക്ഷെ അവര്‍ ചത്തുപോയി. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പേ.. ഇന്നുള്ളവര്‍ അത്രക്കും വിവരമില്ലാത്തവരാണ്.

രാമനു ബുദ്ധിയുണ്ടായിരുന്നെങ്കില്‍ പാലം പണിയാതെ കപ്പലുകള്‍ വാടകക്കെടുത്ത് പോകൂമായിരുന്നു ശ്രീലങ്കക്ക്. അക്കാലത്തും അതിനു മുന്‍പൂം കപ്പലുകള്‍ പോയിരുന്നല്ല്ലോ ഗ്രീസില്ലേക്കും പോലും

ദക്ഷിണേന്ത്യയിലെ ആദിവാസികളായ ജനങ്ങളെ വാല്‍മീകി വനരന്മാരും കരടികളൂം ഒക്കെയാക്കി ചിത്രീകരിച്ചു എങ്കിലും ആ ആദീവാസികളുള്‍പ്പടെ വാല്‍മീകിക്ക് നന്ദി പറഞ്ഞുകൊണ്ടിരിക്കുന്ന നല്ല സംസ്കാരം നമ്മള്‍ കാണുന്നുണ്ടല്ലോ എന്നത് ശുഭകരം.