Friday, December 28, 2007

കറുത്ത മനസ്സുകള്‍

മക്കയിലെ മണ്ണെണ്ണവിളക്കും,
ശബരിമലയിലെ മകരജ്യോതിയും,
ജീവിതത്തില്‍
പ്രകാശം നിറക്കുമത്രേ!

ഇത്രയുംകാലം സൂര്യന്‍
അലമുറയിട്ടു പ്രകാശിച്ചിട്ടും
നിറയാത്ത ഇരുട്ടിന്റെ
കുടുക്കയുമായി നടക്കുന്നവരുടെ
ഓരോ സ്വപ്നങ്ങള്‍!

ഇരുട്ടിനെ അലങ്കരിക്കാന്‍
കാക്കപ്പൊന്നും,മിന്നാമിനുങ്ങും
തുന്നിപ്പിടിപ്പിച്ച ഇരുണ്ട
സ്വപ്നങ്ങള്‍ തന്നെ വേണം.

***********************
അല്ലാ..പിന്നെ,...

ചവിട്ടിപ്പുറത്താക്കണം
നമ്മെ വറുത്തെടുക്കുന്ന
ആ പിതൃശൂന്യനെ...
സൌരയുഥത്തിന്റെ
സിംഹാസനത്തില്‍ നിന്നും.
പ്രതിഷ്ടിക്കാം നമുക്കവിടെ പവിത്രമാം
വിശ്വാസത്തിന്റെ കറുത്ത കുള്ളനെ.

പറ്റുമോ?!!!!
ഒത്തുപിടിച്ചൊന്നു ശരണം വിളിച്ചാല്‍..
ഹരഹരോ ഹര...
അല്ലാഹു അക്ബര്‍...
അല്ലേലൂയ...

14 comments:

Anonymous said...

:)

Anonymous said...

മനുഷ്യനും,അവന്റെ വിശ്വാസങ്ങളും,അവന്റെ സര്‍വ്വശക്തനായ ദൈവവും,അവന്‍ അധിവസിക്കുന്ന ഭൂമിയും ....
ഈ ചെറിയൊരു സൌരയുഥത്തിന്റെ നിറവില്‍ പോലും എത്ര നിസ്സാരം!!!

Anonymous said...

നിങ്ങളുടെ വരികള്‍ പണ്ട് വായിച്ച ഒരു ഉദ്ധരണിയെ ഓര്‍മിപ്പിക്കിന്നു.."വെളിച്ചം ദുഃഖ മാണുണ്ണി
തമസ്സല്ലോ സുഖ പ്രദം"

Anonymous said...

തീക്ഷ്ണമായ വരികള്‍! ആശംസകള്‍!!

Anonymous said...

വിശ്വാസത്തിന് അതിന്റേതായ ആത്മാര്‍ത്ഥത ഉണ്ടാവണം...

നല്ല വരികള്‍,തീക്ഷ്ണമായത്.

Anonymous said...

മൂര്‍ച്ചയുള്ളത്.
ഇനിയും രാകി മിനുക്കുക.

Anonymous said...

തീക്ഷ്ണമായ വരികള്‍!

Anonymous said...

ഇനിയും രാകി രാകി മിനുക്കുക.

വാള്‍ത്തലപ്പുളപ്പിനേക്കാള്‍ ഹരം തരുന്നമറ്റെന്തുണ്ട്??
നിണമൊഴുകുന്നപിടച്ചിലിനേക്കാള്‍ ഭീതിപകരുന്നമറ്റെന്തുണ്ട്?

"ചവിട്ടിപ്പുറത്താക്കണം"
തുടരുക അവശേഷിക്കുന്നതെന്താണെന്നറിയാമല്ലോ.


നവവത്സരാശംസകള്‍.

Anonymous said...

കൊള്ളാം,
ഈ വരികള്‍ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു.
(ഇത്രയുംകാലം സൂര്യന്‍
അലമുറയിട്ടു പ്രകാശിച്ചിട്ടും
നിറയാത്ത ഇരുട്ടിന്റെ
കുടുക്കയുമായി നടക്കുന്നവരുടെ
ഓരോ സ്വപ്നങ്ങള്‍!)


ഇതിന്റെ യുക്തി മനസ്സിലായില്ല.
(ചവിട്ടിപ്പുറത്താക്കണം
നമ്മെ വറുത്തെടുക്കുന്ന
ആ പിതൃശൂന്യനെ...
സൌരയുഥത്തിന്റെ
സിംഹാസനത്തില്‍ നിന്നും.
പ്രതിഷ്ടിക്കാം നമുക്കവിടെ പവിത്രമാം
വിശ്വാസത്തിന്റെ കറുത്ത കുള്ളനെ.)


അപ്പോള്‍ "തമസോമാ ജ്യോതിര്‍ഗമയാ"
എന്നതിനെ നിരാകരിക്കേണ്ടി വരില്ലേ ?

Anonymous said...

ഈ ധൈര്യത്തിനും, മാനവികതക്കും നിറഞ്ഞ സ്നേഹം, ആശംസ..

Anonymous said...

ചിത്രകാരാ, മക്കയിലെ മണ്ണെണ്ണവിളക്കും,
ശബരിമലയിലെ മകരജ്യോതിയും,
ജീവിതത്തില്‍ light എന്ന പ്രകാശം നിറക്കില്ലായിരിക്കാം. എന്നാല്‍ ഒരു വലിയ വിഭാഗത്തിന്റെ മനസില്‍ വെറുപ്പിന്റെ, പകയുടെ , മനുഷ്യത്വമില്ലായ്മയുടെ അന്ധകാരം അണയ്ക്കാന്‍ അതിന് കഴിയുന്നു എന്ന സത്യം വിസ്മരിക്കരുത്..

ചിത്രകാരന്റെ വേറിട്ട് ചിന്തകല്‍ അഭിനന്ദനാര്‍ഹമാണ്

Anonymous said...

വരികള്‍ താങ്കളുടെ മറ്റു രചനകളെ പോലെ തന്നെ ശക്തം.

പുതുവത്സാശംസകള്‍!

Anonymous said...

ചിത്രകാരാ,
പോസ്റ്റുകള്‍ മിക്കതും ഞാന്‍ വിടാതെ പിന്തുടരാന്‍ ശ്രമിക്കാറുണ്ട്‌. പലപ്പോഴും പറയണമെന്നു വിചാരിച്ചു വിട്ടുപോയ ഒരു കാര്യം ഇനിയും നീട്ടേണ്ടെന്നു തോന്നുന്നു. താങ്കളുടെ profile page-ലെ write-up-ല്‍ പ്രകടമായ ചില അക്ഷരത്തെറ്റുകളുണ്ട്‌. വരമൊഴി പരിചയിച്ചുവന്ന ആദ്യകാലത്ത്‌ എഴുതിയതായതുകൊണ്ട്‌ സംഭവിച്ചുപോയ ചെറിയ പിഴവുകള്‍ ശ്രദ്ധയില്‍പ്പെടാതെ ഇപ്പോഴും അവശേഷിക്കുന്നതാവണം. താഴെക്കാണുന്ന മട്ടില്‍ അതൊന്നു തിരുത്തി എഴുതിച്ചേര്‍ക്കുമോ?

---------------
സുഖിപ്പിക്കല്‍ ആര്‍ക്കും നടത്താവുന്ന ഉപരിപ്ലവമായ മാന്യതയാണ്‌. എല്ലാവരും സുഖലോലുപരായി കമ്പോളസംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുമ്പോള്‍, അപ്രിയ സത്യങ്ങള്‍ കാണാനും പറയാനും ആരെങ്കിലും വേണമല്ലോ!!! ചിത്രകാരന്‍ എളിയരീതിയില്‍ ആ ധര്‍മ്മം നിറവേറ്റട്ടെ!!! ചിത്രകാരന്റെ ചിന്തകള്‍ അബ്‌‌സ്‌‌ട്രാ‌ക്‌‌റ്റ്‌ ആകുക സാധാരണമാണ്‌. ഉദ്ദേശശുദ്ധി മാത്രം വിലമതിക്കാന്‍ താല്‍പ്പര്യം!!

Anonymous said...

നന്ദി കാണാപ്പുറം. താങ്കള്‍ കറക്റ്റു ചെയ്തു തന്നത് ഉപ്യോഗിച്ച് അതു ശരിയാക്കിയിരിക്കുന്നു.നല്ല മനസ്സിന് ഒരിക്കല്‍ക്കൂടി നന്ദി.