Thursday, June 5, 2008

സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!

പെണ്ണെഴുത്ത് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സ്ത്രീപക്ഷ ചിന്ത പുരുഷന്റെ സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും രൂപം കൊണ്ട പിശാചു ബാധയായാണ്‍ കാണാനാകുന്നത്. അതായത് സ്ത്രീകളില്‍ പുരുഷ പിശാചിന്റെ ബാധ ! ഈ രോഗം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിക്കുന്ന ഒരു മനോരോഗമാണെങ്കിലും സ്ത്രീകളിലാണ്‍ പ്രകടമായ ലക്ഷണങ്ങളോടെ തിമര്‍ത്താടുക. സ്ത്രീകളില്‍ സ്ത്രൈണതക്ക് പ്രാമുഖ്യം നഷ്ടപ്പെടുത്തുന്ന ... മനസ്സിന്റെ പക്ഷാഘാതമാണിത്.

പുരുഷന്മാരില്‍ ഈ മനോരോഗം മിക്കവാറും ഭാര്യയിലൂടെയാണ്‍ പകരുന്നത്. സ്ത്രീകളില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ക്കു നേര്‍ വിപരീതമായ ലക്ഷണമാണ്‍ പുരുഷനില്‍ സ്ത്രീപക്ഷാഘാതം എന്ന മനോരോഗം വരുത്തിവക്കുന്നത്. മനസ്സും ശരീരവും വന്ധ്യമാകുക (ഷണ്ഡത്വം),ശബ്ദം കിരികിരി...പ്പോടുകൂടി സ്ത്രീശബ്ദത്തോട് സദൃശമാകുക,വീടിനു പുറത്തിറങ്ങാന്‍ ഭയം തോന്നുക, സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക,എന്തുകാര്യത്തിനും ഭാര്യയോടു ചോദിക്കട്ടെ എന്ന് അന്യരോടു പറയേണ്ടിവരിക, അഥവ വാക്കു പറഞ്ഞാല്‍തന്നെ എത്രപ്രാവശ്യം മാറ്റിപ്പറയാനും സങ്കോചമില്ലാതിരിക്കുക(ഉളിപ്പില്ലായ്മ),പരാശ്രയമില്ലാതെ ജീവിക്കാനാകില്ല എന്ന ദൈന്യത അനുഭവപ്പെടുക,....തുടങ്ങിയവ സ്ത്രീപക്ഷാഘാതം പുരുഷനില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ചിലതു മാത്രമാണ്.

ഫലത്തില്‍ ആണായി അഹങ്കരിച്ചു നടന്നിരുന്ന പുരുഷ പ്രജ ഒരു വളര്‍ത്തുപട്ടിപോലെ വീട്ടില്‍ പെരുമാറും. കുടുംബകാര്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുംബോള്‍ മാത്രം പൌഡറിടുന്നതുപ്പോലെ, ഇല്ലാത്ത പൌരുഷത്തിന്റെ മുഖം മൂടി അണിയുകയും,വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ ഭാര്യയുടെ വിനീത ദാസനായി സ്ഥാനമേല്‍ക്കുകയും ചെയ്യും.
ചുരുക്കത്തില്‍ സ്ത്രീപക്ഷ മനോരോഗം സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ്‍ കാര്‍ന്നു തിന്നുന്നത്. പൊതുവെ, സ്ത്രീധന സംബ്രദായവും,സ്ത്രീ ഉദ്ധ്യോഗസ്തകളുടെ ആധിക്യവുമുള്ള കേരളത്തിലെ തെക്കന്‍ ജില്ലകളിലെ പുരുഷന്മാരില്‍ കോളറ പടര്‍ന്നു പിടിക്കുന്ന വേഗത്തില്‍ ഈ രോഗം പടര്‍ന്നു പിടിച്ചതായി കാണാം. ഇതിനൊരു കാരണം , ഈ രോഗം വിശാലമനസ്ക്കരുടേയും,സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്നവരുടേയും മഹത്വവല്‍ക്കരിക്കപ്പെട്ട ആദര്‍ശ രോഗമായി പത്രമാധ്യമങ്ങളിലും,പൊതു വേദികളിലും ചര്‍ച്ച ചെയ്യപ്പെടുന്നതുകൊണ്ട് ഈ രോഗത്തിനു ലഭിക്കുന്ന ആഢ്യത്വമാണ്. ഈ രോഗത്തിനെതിരെ സംസാരിക്കുന്നവരെല്ലാം മഹത്തായ സ്ത്രീ ശാക്തീകരണത്തിനെതിരെയുള്ള മൂരാച്ചികളുടെ അപരിഷ്കൃത ശബ്ദങ്ങളായിരിക്കുമെന്ന് സമൂഹം മുന്‍‌വിധി പുലര്‍ത്തുന്നത് കാണാം.
പുരുഷനില്‍ സ്ത്രീപക്ഷ മനോരോഗം പൌരുഷത്തെ ഇല്ലാതാക്കുന്ന ഫലമുണ്ടാക്കുംബോള്‍, ,സ്ത്രീകളീല്‍ ഈ മനോരോഗം അവരില്‍ ഉറങ്ങിക്കിടക്കുന്ന പൌരുഷത്തെ ഉണര്‍ത്തിയെടുക്കുകയും, സ്ത്രൈണതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഈ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച് സ്ത്രീകളില്‍ രൂപപരമായും,ഭാവപരമായും പ്രകടമായ മാറ്റങ്ങള്‍ കാണാനാകും. സ്ത്രീകള്‍ക്കിടയിലെ വ്യത്യസ്ത പ്രായോഗിക ബുദ്ധിക്കും,ലോക വീക്ഷണത്തിനും അനുസരിച്ച് ഈ മനോരോഗത്തെ പലരും നിയന്ത്രിച്ച് നിര്‍ത്താറുണ്ട്. ഈ രോഗത്തിന്റെ കാഠിന്യം കൂടുംബോള്‍് ചില സ്ത്രീകള്‍ പുരുഷ രൂപങ്ങളിലേക്ക് രൂപാന്തരം പ്രാപിക്കാനും,സ്വയം പരുക്കനാകാനും ശ്രമിക്കും.

കുടുംബാഗങ്ങളോ ഭര്‍ത്താവോ ഈ രോഗത്തെ അഥവ പുരുഷ പ്രേതബാധയെ മഹത്വവല്‍ക്കരിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ പലരും യുദ്ധ സജ്ജരാകുകയും, പത്ര-മാധ്യമങ്ങളിലെ സ്ത്രീപീഡന വാര്‍ത്തകള്‍ക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും ചെയ്യും. ഈ സമയത്ത് ഈ രോഗ ബാധിതരായ ചില സ്ത്രീകള്‍ക്ക് ചുണ്ടുകളുടെ അരുണിമയും ആകര്‍ഷകത്വവും നഷ്ടപ്പെടുകയും,സര്‍പ്പത്തിന്റെ ചുണ്ടുകള്‍പോലെ വയലറ്റ് നിറം പ്രാപിക്കയും,ഉണങ്ങി ശല്‍ക്കങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം. ഇവരുടെ ബുദ്ധിയുടെ നിയന്ത്രണം തലച്ചോറില്‍ നിന്നും ആഡ്രിനാലിന്‍ ഗ്രന്ഥി ഏറ്റെടുക്കുന്നു എന്ന് ആലങ്കാരികമായി പറയാം.

കുടുംബത്തില്‍ വന്ധ്യം‌ങ്കരിക്കപ്പെടാത്ത ആണുങ്ങളുണ്ടെങ്കില്‍ മാത്രമേ ഇവരെ ഈ രോഗത്തില്‍ നിന്നും ചികിത്സിച്ച് ഭേദമാക്കാനാകു. കാരണം , സ്വബോധം നഷ്ടപ്പെടുത്താതെ സാമൂഹ്യ ആചാരങ്ങളിലെല്ലാം പൊയ്മുഖമണിഞ്ഞ് പങ്കെടുക്കാന്‍ ഇവരില്‍ ആവേശിച്ചിരിക്കുന്ന പുരുഷപ്രേതബാധ ഇവരെ സഹായിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ അടുത്തിടപെടുന്നവര്‍ക്കുപോലും ഇവരുടെ രോഗം പിടികിട്ടില്ല.മാത്രമല്ല , ഫെമിനിസം എന്ന തുല്യതാവാദത്തിന്റെ മഹത്വപൂര്‍ണ്ണമായ ആനുകൂല്യത്താല്‍ ഒരു പരിഷ്കൃത എന്ന ബഹുമതി നേടാനും ഈ രോഗം ഇവര്‍ക്ക് അവസരം നല്‍കുന്നു.

ആകെ മൊത്തം ടൊട്ടലായി സ്ത്രീവര്‍ഗ്ഗമായി തരം തിരിയുബോള്‍ ഈ രോഗം ഗുണകരമാണ്.ഈ നേട്ടം വന്ധ്യംങ്കരിക്കപ്പെട്ട സ്വന്തം പുരുഷ പങ്കാളിയുടെ കോട്ടത്തില്‍ നിന്നുള്ളതാണ്‍ എന്നു മാത്രം. ഒരു സമൂഹത്തിന്റെ മൊത്തം ക്രിയാത്മകതയെ വന്ധ്യംങ്കരിക്കുന്ന സ്ത്രീപക്ഷാഘാതം എന്ന പുരുഷ പ്രേത ബാധ സമൂഹത്തില്‍ ആണുങ്ങളില്ലാത്ത സ്ഥിതിവിശേഷം സംജാതമാക്കുന്നുണ്ട്. കേരളത്തിന്റെ നൂറ്റാണ്ടുകളോളമുള്ള നായര് ദാസ്യബോധത്തിന്റെ തുടര്‍ച്ചയായാണ്‍ ഇപ്പോള്‍ പെണ്‍പക്ഷാഘാതമായി അവതരിച്ചിരിക്കുന്ന ഈ ചിന്ത ധാര സ്ത്രീകളേയും,പുരുഷന്മാരേയും വര്‍ഗ്ഗ സമരത്തിന്റെ ശീതയുദ്ധത്തിലേക്കു കൂട്ടിക്കൊണ്ടു നടക്കുന്നത്.

ഈ യുദ്ധത്തില്‍ സ്ത്രീകളേക്കാള്‍ ഷണ്ഡന്മാരാക്കപ്പെട്ട പുരുഷന്മാരാണ്‍ സ്ത്രീപക്ഷത്തിന്റെ അണികളായി പങ്കെടുക്കുന്നതെന്നതും രസാവഹമാണ്. സ്വാര്‍ത്ഥതയുടെ പ്രതിരൂപമായ പുരുഷ പ്രേതത്തിന്റെ അത്ഭുത കളികള്‍ ... അല്ലാതെന്തു പറയാന്‍..ഈ പ്രശ്നത്തിന്റെ ആത്മാവിലേക്കിറങ്ങാനും,പരിഹാരം തേടാനും ഈ മനോരോഗത്തിന്റെ വൈറാസ്സയിരിക്കുന്ന പുരുഷപ്രേതത്തെ അഥവ പുരുഷ സ്വാര്‍ത്ഥതയെത്തന്നെ കീറിമുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

പൊതുവില്‍ പുരുഷന്‍ എന്നത് മനുഷ്യ സ്വാര്‍ത്ഥതയുടെ മൂര്‍ത്തീകരണമാണ്‍. അതായത് തിന്മയെ പുരുഷനായിത്തന്നെ മനസ്സിലാക്കണം. സ്ത്രീയേ നന്മയായും. മനുഷ്യന്‍ സ്ത്രീയായാലും,പുരുഷനായാലും പൂര്‍ണ്ണമായി സ്ത്രൈണതയോ,പൌരുഷമോ മാത്രം ഉള്ളവരല്ല. ഓരോ മനുഷ്യനും സ്ത്രൈണത്യുടേയും,പൌരുഷത്തിന്റേറ്യും യാദൃശ്ചികമായ കൂട്ടാണ്‍ അഥവ മിക്സാണ്‍. ഈ മിക്സില് ശാരീരിക ധര്‍മ്മത്തില്‍ പകുക്കപ്പെടുന്ന മനുഷ്യന്‍ പരസ്പ്പരം ആകര്‍ഷിക്കപ്പെടാനുള്ള ഘടനാ വിശേഷത്തോടെ പിരിഞ്ഞിരിക്കുന്നു. അതില്‍ ഒരിനം നല്ലതാണെന്നും മറ്റേ ഇനം മോശമാണെന്നും പ്രകൃതി പറഞ്ഞിട്ടില്ല.
പക്ഷേ സ്വത്തു സംബാദിക്കുന്ന ,അധികാരം സ്ഥാപിക്കുന്ന സ്വാര്‍ത്ഥത അഥവ തിന്മ തങ്ങളുടെ സ്വത്തും, സ്ഥാപിത താല്‍പ്പര്യങ്ങളും സംരക്ഷിക്കാനായി ... മിക്കവാറും ഇത് തിന്മയുടെ അതിപ്രസരമുള്ള പുരുഷന്റെ കളിയാണ്‍. തന്റെ ഭാര്യയിലൂടേയും, പെണ്‍ മക്കളിലൂടേയും തന്റെ പുരുഷ താല്‍പ്പര്യങ്ങളുടെ ഇച്ഛാശക്തി സന്നിവേശിപ്പിക്കുന്നു.

പൊതുവെ , സ്വന്തം അജണ്ഡകളില്ലാതെ നന്മയുടെ പ്രതിരൂപങ്ങളായ സ്ത്രീ തന്റെ പുറം ചട്ടയായിത്തീരുന്ന പുരുഷന്റെ താല്‍പ്പര്യങ്ങളുടെ വക്താവാകുക വെറും സ്വാഭാവികത മാത്രം.സ്ത്രീയായിട്ടും,അമ്മായി അമ്മമാര്‍ നവ വധുക്കളുടെ പേടിസ്വപ്നമായിരുന്നത് സ്ത്രീ എപ്പോഴും പുരുഷന്റെ താല്‍പ്പര്യത്തിനാണ്‍ മുന്‍‌ഗണന നല്‍കുക എന്ന പൊതുസ്വഭാവം കാരണം തന്നെ.
അമ്മായി അമ്മയും,മരുമകളും തമ്മിലുള്ള പോരുപോലും സത്യത്തില്‍ രണ്ടു പുരുഷ താല്‍പ്പര്യങ്ങളുടെ വിവരക്കേടു നിറഞ്ഞ യുദ്ധമാണ്.അമ്മായി അമ്മ തന്റെ ഭര്‍ത്താവിന്റേയും,മകന്റേയും താല്‍പ്പര്യ സംരക്ഷണത്തിനായി ജാഗരൂകയാകുംബോള് ,മരുമകള്‍ തന്റെ അച്ഛന്റെയോ, അമ്മയുടെ അച്ഛന്റേയോ പാരംബര്യത്തിന്റേയും,സ്വത്തിന്റേയും,സ്വാര്‍ത്ഥതയുടേയും വാഹകയാണ്.അടുക്കള യുദ്ധം പോലും പാരംബര്യത്തിലൂടെ പ്രേതബാധപോലെ പിന്തുടരുന്ന പുരുഷ സ്വാര്‍ത്ഥതയുടെ ഏറ്റുമുട്ടലാണ് എന്നു ചുരുക്കം.

ന്യൂക്ലിയര്‍ ഫാമിലി സംസ്ക്കാരം വന്നതോടുകൂടി അമ്മായി അമ്മ-മരുമകള്‍ യുദ്ധങ്ങള്‍ നാമമാത്രമായി ചുരുങ്ങിയതാണ്‍ പുതിയ പെണ്‍പക്ഷാഘാത മനോരോഗത്തിന്റെ ഉറവക്കു പിന്നിലെ പ്രധാന കാരണം. അമ്മായി അമ്മ -മരുമോള്‍ സംഘര്‍ഷത്തിലെ പെണ്ണും പെണ്ണുമുള്ള സംഘര്‍ഷം പുരുഷനെ ശത്രുവാക്കിയിരുന്നില്ല. മറിച്ച്, പുരുഷന്റെ ഭ്രമണ പഥത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ളതായിരുന്നു.അതുകൊണ്ടുതന്നെ കിടപ്പറയില്‍ വര്‍ഗ്ഗശത്രുത ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് കിടപ്പറയിലാണ്‍ ശത്രു.വനിതാ കോളേജിലേയും,ഹോസ്റ്റലിലേയും,തൊഴില്‍ ശാലയിലേയും അയല്‍പ്പക്കത്തേയും സ്ത്രീകള്‍ മാത്രമാണ്‍ മിത്രങ്ങള്‍.

തിരക്കുള്ള ബസ്സില്‍ മദ്യപനായ സഹയാത്രികന്‍ സ്രവിപ്പിക്കുന്ന ശാരീരിക ശ്രവങ്ങളെ ചൂരിദാറിന്റെ ഷാളില്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനും,പത്രമോഫീസും കയറിയിറങ്ങി പുരുഷന്മാര്‍ക്കെതിരെ ഘോരയുദ്ധം നടത്തി പ്രസിദ്ധയാകുന്ന ഉണ്ണിയാര്‍ച്ചമാരാണ്‍ ഇവരുടെ റോള്‍ മോഡലുകള്‍ !സത്യത്തില്‍ സ്ത്രീപക്ഷാഘാതം എന്ന ഈ മനോരോഗം പണത്തിന്റേയും പുരുഷ ഈഗോയുടേയും സ്ത്രീകളിലൂടെയുള്ള പ്രവര്‍ത്തനമാണെന്ന് ചിന്താശേഷിയുള്ള മനുഷ്യരെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ കംബോള വല്‍ക്കരണ സാഹചര്യത്തില്‍ സ്ത്രീകളെ ഒരു ചരക്കായും,ഉന്നത കുലജാതയായ വേശ്യയായും വികസിപ്പിക്കാന്‍ സ്ത്രീ സ്വാതന്ത്ര്യവാദത്തിന്റെ സ്ത്രീപക്ഷാഘാത വൈറസ്സുകളെത്തന്നെയാണ്‍ മാനേജുമെന്റ് വിദഗ്ദര്‍ ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നത്. തെരുവിലൂടെ മൊബൈല്‍ ഫോണില്‍ ഇടമുറിയാത്ത സംസാരവുമായി നടന്നു നീങ്ങുന്ന യുവതികളെ വേദനയോടെ നോക്കിനില്‍ക്കാനെ കഴിയു.ഫോണിന്റെ മറുതലക്കല്‍ നൂറോ, ആയിരമോ, ലക്ഷമോ സ്ത്രീകളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കംബോളവല്‍ക്കരണത്തിന്റെ സന്തോഷ് മാധവന്മാര്‍ എറിയുന്ന ചൂണ്ടകളില്‍ കൊത്തി രസിച്ചുകൊണ്ട് നടന്നു നീങ്ങുന്ന സ്ത്രീകള്‍ വീട്ടില്‍ കൈക്കരുത്തുള്ള ആണുങ്ങളില്ലാത്തതിന്റെ നഷ്ടം അനുഭവിക്കുന്ന ഹതഭാഗ്യരാണ്‍.

ഇനിയൊന്നു കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീയെ സ്വതന്ത്രയാക്കുക എന്നത് മനോഹരമായ ഒരു മുദ്രാവാക്യമാണ്‍. എന്നാല്‍ എവിടെ നിന്നാണ്‍ സ്വതന്ത്രമാക്കേണ്ടത് എന്നത് തിരിച്ചു ചോദിക്കാനുള്ള വെളിവ് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ പോലും പ്രകടിപ്പിക്കുന്നില്ല.

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ അധികവും സ്ത്രീകളുടെ മാസികകളും മീഡിയയുമാകും. എന്തിനാണ്‍ അവര്‍ മുറവിളി കൂട്ടുന്നത്. ഉപഭോഗത്തിന്റെ ,ധാരാളിത്വത്തിന്റെ സംസ്കാരം സ്ത്രീകളിലൂടെയാണ്‍ വനിതാ പ്രസിദ്ധീകരണങ്ങള്‍ മുഖേന കംബോളം നമ്മുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്.

ഏത് സ്ത്രീ സ്വാതന്ത്ര്യ ആഹ്വാനങ്ങാളും സ്വന്തം വീട്ടിലെ പുരുഷന്റെ സംരക്ഷണയില്‍ സുരക്ഷിതരായിരിക്കുന്ന സ്ത്രീകളെ മറ്റൊരു ശക്തനായ പുരുഷന്‍ തന്റെ വര്‍ണ്ണശബളമായ സ്വാര്‍ത്ഥലോകത്തിലെ ചരക്കായി മാറാന്‍ ക്ഷണിക്കുന്ന ആഹ്വാനങ്ങളായാണ്‍ തിരിച്ചറിയേണ്ടത്. തിരിച്ചറിയാത്തവരെ പത്രമാധ്യമങ്ങളിലെ ദുരന്തവാര്‍ത്തകളില്‍ നമുക്ക് നേരില്‍ കാണാം. അല്ലാതെ പുരുഷന്റെ വിഷപ്പല്ല് അടിച്ചുകൊഴിക്കാനൊന്നും സ്ത്രീ വളരില്ല. അവള്‍ സ്ത്രീയുമാകില്ല. പുരുഷന്റെ പ്രേതം മാത്രം.പുരുഷനിലെ തിന്മയും,പാരുഷ്യവും നഷ്ടപ്പെട്ടാല്‍ പട്ടി ജന്മം തന്നെയാണു ഫലം. സ്വന്തം വീട്ടിലെ പാവം പുരുഷനെയാണ്‍ ഇവര്‍ പട്ടിയാക്കുന്നത്.സന്തോഷ് മാധവന്മാര്‍ ഇതുമൂലം പെരുകുകയും ചെയ്യുന്നു!

ബൂലോകത്തെ സ്ത്രീപക്ഷ ബഹളങ്ങളെക്കുറിച്ച് ഒരു ചിന്ത അത്രേ ഉദ്ദേശിച്ചുള്ളു.

ഇന്നത്തെ ഹര്‍ത്താല്‍ പ്രമാണിച്ചുള്ള പോസ്റ്റാണ്‍. ഹര്‍ത്താല്‍ നഷ്ടായില്ല എന്നുകരുതട്ടെ!

17 comments:

Anonymous said...

ഇന്നത്തെ ഹര്‍ത്താല്‍ പ്രമാണിച്ചുള്ള പോസ്റ്റാണ്‍. ഹര്‍ത്താല്‍ നഷ്ടായില്ല എന്നുകരുതട്ടെ!

Anonymous said...

ഇങ്ങനെ എഴുതാന്‍ കഴിയുമെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ഹര്‍ത്താല്‍ ആചരിക്കപ്പെടുകയാണെങ്കില്‍ , അത് മരവിപ്പ് ബാധിച്ച മസ്തിഷ്ക്കങ്ങള്‍ക്ക് ഒരു ഫലപ്രദമായ ഷോക്ക് ട്രീറ്റ്‌മെന്റ് ആവും !
അഭിവാദ്യങ്ങള്‍ !!

Anonymous said...

bhoomiyil oru viddiyunddeggil
athu
chithrakarananu
chithrakarananu
chithrakarananu!!!!!!!

Anonymous said...

ഹഹഹ !!!
:)

Anonymous said...

ചിത്രകാരാ

നൂറ്റാണ്ടുകളായിട്ട് അടിമത്തം അനുഭവിക്കുന്ന ജനഗണങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പലപ്പോഴും യുക്തിക്കുനിരക്കാത്ത നിലപാടുകള്‍ പോലും മനഃപൂര്‍വമായ ഒരു വാശിപോലെ കൊണ്ടുനടക്കുന്ന ഒരാള്‍ എന്ന നിലയ്ക്കാണ് താങ്കളെ ശ്രദ്ധിച്ചിട്ടുള്ളത്. വിമോചനദര്‍ശനങ്ങള്‍ (liberation ideologies) കൊണ്ടുനടക്കുന്നവര്‍ക്ക് ലേശ്ം ഭ്രാന്ത് ചരിത്രം അനുവദിച്ചിട്ടുള്ള ആനുകൂല്യമായതുകൊണ്ടാണ് താങ്കളുടെ തെറിപ്പോസ്റ്റുകള്‍ പോലും (താങ്കള്‍ അതേ പോസ്റ്റ് ചെയ്തിട്ടുള്ളൂ എന്നല്ല) സരസമായ ഒരു അനുഭാവത്തോടെ വായിച്ചുപോയിട്ടേ ഉള്ളൂ..


പറഞ്ഞുവന്നത് അവഗണന/അധീശത്വം അനുഭവിക്കുന്ന ഏത്പ്രത്യേകഗണവും നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിനു നേരേ നീങ്ങുമ്പോള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ ചില പ്രത്യേകനിലപാടുകള്‍ എടുക്കാറുണ്ട്. ചിലതൊക്കെ അല്പം തീവ്രവാദപരം എന്ന് അത്തരം പ്രസ്ഥാനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവര്‍ക്ക് തോന്നാറുണ്ട്: ചിലപ്പോഴൊക്കെ ആ തോന്നല്‍ ശരിയാകാറുമുണ്ട്.


പഴയ സ്ത്രീവിമോചന പ്രസ്ഥാനം സ്വീകരിച്ച ചില വിഭാഗീയ നിലപാടുകള്‍ കൊണ്ടുനടക്കുന്ന സ്ത്രീപക്ഷ പ്രവര്‍ത്തകള്‍ ഇപ്പോഴും ഉണ്ട് എന്നതു ശരി. അവരുടെ തെറ്റായ നിലപാടുകളെപ്രതി സ്ത്രീപക്ഷവാദത്തെ മുഴുവന്‍ കണ്ണടച്ചു വിമര്‍ശിക്കുന്നത് ദലിതവിമോചന പ്രവര്‍ത്തനത്തില്‍ ഉള്‍പെട്ടിരുന്നചിലര്‍ നക്സലേറ്റ് മോഡല്‍ അക്രമങ്ങള്‍ നടത്തിയിട്ടുള്ളതുകൊണ്ട് ദലിതവിമോചന പ്രസ്ഥാനം മുഴുവന്‍ അക്രമവാദികള്‍ ആണെന്ന് പറയുന്നതുപോലെയാണ്. പ്രായോഗികമായി വിഡ്ഡിത്തവും ചരിത്രപരമായ അബദ്ധവും.

പൊതുവേ ഉല്പതിഷ്ണുവായ താങ്കളില്‍ നിന്ന് അല്പം പോലും പ്രതീക്ഷിക്കാത്ത പോസ്റ്റ് ആയിപ്പോയി ഇത്. (താങ്കളല്ലാതെ മറ്റൊരാളായിരുന്നെങ്കില്‍ ഒരു സാധാരണപുരുഷന്റെ വിലാപം ആയി ഞാന്‍ ഇതിനെ അവഗണിച്ചേനേ)

‘അടിമത്തം’ അനുഭവിച്ചവര്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കും സ്വന്തം അധീശത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഹാലിളകും എന്നല്ലേ ഈ പോസ്റ്റിന്റെ അര്‍ത്ഥം?

Anonymous said...

താങ്കളുടെ മറ്റൊരു ചവറ് പോസ്റ്റ് എന്നല്ലാതെ മറ്റൊന്നും ഇതേക്കുറിച്ച് പറയാനില്ല ചിത്രകാരാ.ഇടയ്ക്കിടെ ഇങ്ങനെ ഓരോ ഫൌള്‍ പോസ്റ്റുകള്‍ ഇട്ടില്ലെങ്കില്‍ എന്തോ കുഴപ്പമുണ്ടെന്ന മനോഭാവമാണ് മനോരോഗം .ഗൌരവമായ ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യതത്വങ്ങള്‍ ഒന്നും പാലിക്കാതെയുള്ള ഈ പോസ്റ്റ് ഹര്‍ത്താല്‍ ദിനത്തില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്ന അവസരത്തിലുണ്ടായ വികട സരസ്വതിയായി കണക്കാക്കിക്കൊള്ളട്ടെ...!

Anonymous said...

കുറയധികം പറയാനായി മനസ്സില്‍ തികട്ടിയാണിവിടെയെത്തിയത്‌. ഗുപ്‌തന്റെ വാക്കുകള്‍ക്കു മുമ്പില്‍ എന്റെ അപക്വത വേണ്ടെന്നു കരുതുന്നു. വളരെ പക്വതയോടെ ഗുപ്‌തന്‍ സത്യം പറഞ്ഞിരിക്കുന്നു.
മലയാളിയെ മുഴുക്കെ ബ്ലോഗു പഠിപ്പിക്കാനിറങ്ങിയ ഇദ്ദേഹത്തിന്റെ ഭാര്യയെ അതൊന്നു പഠിപ്പിച്ചാല്‍ അവര്‍ പറയും കൂടുതല്‍ കാര്യങ്ങള്‍. എവിടെ പഠിപ്പിക്കാനാ, പഠിപ്പിക്കില്ല, പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വരും ചിത്രകാരന്‌.

Anonymous said...

താങ്കളില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇതെഴുതുന്നത് താങ്കളുടെ പല പോസ്റ്റുകളും appreciate ചെയ്തിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആണ്. (അതിന്‍റെ ആവശ്യം ഒന്നും താങ്കള്ക്ക് ഇല്ലെന്നറിയാം)

"തിരക്കുള്ള ബസ്സില്‍ മദ്യപനായ സഹയാത്രികന്‍ സ്രവിപ്പിക്കുന്ന ശാരീരിക ശ്രവങ്ങളെ ചൂരിദാറിന്റെ ഷാളില്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനും,പത്രമോഫീസും കയറിയിറങ്ങി പുരുഷന്മാര്‍ക്കെതിരെ ഘോരയുദ്ധം നടത്തി പ്രസിദ്ധയാകുന്ന ഉണ്ണിയാര്‍ച്ചമാരാണ്‍ ഇവരുടെ റോള്‍ മോഡലുകള്‍ !" കൊള്ളാം.

എന്ത് സഹയാത്രികന്‍? ആ പരട്ടയ്ക്ക് സ്തുതി പാടാന്‍ താങ്കളും ഇറങ്ങിയിരിക്കുന്നു!
കഷ്ടം എന്ന് മാത്രം പറയുന്നു.

Anonymous said...

ചിത്രകാരന്‍

ക്ഷേമം നേരുന്നു

"തിരക്കുള്ള ബസ്സില്‍ മദ്യപനായ സഹയാത്രികന്‍ സ്രവിപ്പിക്കുന്ന ശാരീരിക ശ്രവങ്ങളെ ചൂരിദാറിന്റെ ഷാളില്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനും,പത്രമോഫീസും കയറിയിറങ്ങി പുരുഷന്മാര്‍ക്കെതിരെ ഘോരയുദ്ധം നടത്തി പ്രസിദ്ധയാകുന്ന ഉണ്ണിയാര്‍ച്ചമാരാണ്‍ ഇവരുടെ റോള്‍ മോഡലുകള്‍ !"

ശ്രീ.ചിത്രകാരന്‍, ഇതില്‍ ഇരയായല്ലേ ആ സ്ത്രീയെ കാണേണ്ടത് പകരം സ്ത്രീയെ നഗറ്റീവ് പരിവേഷത്തില്‍ അവതരിപ്പിച്ചതില്‍ എന്താണ് യുക്തി ?

Anonymous said...

സത്യത്തില്‍ ഈ പുരുഷ പരിഷകള്‍ എല്ലാം ഒരു തരം ഞരമ്പ് രോഗികള്‍ തന്നെയാണ് എന്ന കാഴ്ചപ്പാടാണ് എനിക്ക്.അതു കൊണ്ടാണല്ലോ കര്‍ക്കഷക്കാരനാ‍യ മാനേജര്‍ സെക്രട്ടറിയുടെ അടുത്തെത്തുമ്പോള്‍ മര്യാദക്കാരനാകുന്നത്.സ്ത്രീകളോട് ചീത്ത കേള്‍ക്കുന്നത് കുറച്ചിലാണ് ആണ്‍ഊങ്ങാള്‍ക്ക്.കര്‍ക്കശക്കാരനും മര്‍ക്കട മുഷ്ടിക്കാരനുമായ അച്ചന് മകളുടേ മുന്നില്‍ പൂച്ചയാകും.അതാണ് അതിന്റെ ഒരു ഇത്.അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്.

പെണ്ണീന്റെ നല്ല അഭിപ്രായം നേടിയെടുക്കാന്‍ (പപ്പു പറയുന്നത് പോലെ ഡിസ്ക് എടുക്കേണ്ടി വന്നാല്‍ ഡിസ്ക് എടുക്കും ) എന്നുള്ളതാണ് അതിന്റെ ഒരു ഗുട്ടന്‍സ്.അതിനു വേണ്ടി പൌഡറിടേണ്ടി വന്നാല്‍ പൌഡറിട്ട് ലിപ്റ്റിക്കും ഇട്ട് ഇറങ്ങും ആളുകള്‍.

അത് ഈ ബൂലോഗത്തും നടക്കുന്നു എന്ന് മാത്രം.ഇതിന് എന്തൊക്കെയോ ഒക്കെ പ്രിട്ടുണ്ട് ഫ്രോയിഡ് എന്ന് പറഞ്ഞ ആള്‍.ഈ ബ്ലോഗ് കറുപ്പിക്കുക എന്ന് കാര്യങ്ങള്‍ ഒക്കെ അതില്‍ പെടുന്നതാണ്.ഗൌരവമായി ബ്ലോഗ് എഴുതുന്നവര്‍ അത് തുടര്‍നു അവര്‍ക്ക് ഇതൊന്നും ബാധിച്ച മട്ടില്ല.കാരണാം അവരുടെ ഉദ്ദേശം പൊതുസമ്മതിയും സ്ത്രീകളുടേ ലിപ്സ്റ്റിക് ചിരിയും അല്ലല്ലോ.അതുവേണ്ടവര്‍.എല്ലാ ചായവും തേച്ച് ഇറങ്ങും.സ്ത്രീ രക്ഷകരാവും.കേരളാത്തില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലേ എന്ന് പറഞ്ഞ് അലമ്പുണ്ടാക്കും.ഇതൊക്കെ പറയുന്നതിന്റെ ഇടക്ക് തന്നെ രണ്ടും മൂന്നും സോള്‍മേറ്റുകളേ കൊണ്ടുനടാക്കുകയും അവര്‍ക്ക് പറ്റാവുന്നതൊക്കെ ചെയ്യുകയും ചെയ്യും.മറ്റുള്ളവര്‍ മേയില്‍ ഷോവനിസ്റ്റുകള്‍ ആവുകയും ചെയ്യും.

Anonymous said...

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ (15-6-08)നാലാം പേജിലെ “കണ്ടതും കേട്ടതും“ പംക്തിയില്‍ സാഹിത്യകാരിയായ പി.വത്സലയുടെ ഒരു വാചകമുണ്ട്. ചിത്രകാരന്റെ സ്ത്രീപക്ഷാഘാത രോഗത്തെക്കുറിച്ചുള്ള ഈ പോസ്റ്റിനെ സാധൂകരിക്കുന്ന ആ വാചകം ബൂലോക വാസികള്‍ക്കായി താഴെ ഉദ്ദരിക്കുന്നു.
..........................
“കുടുംബത്തിന്റെ കെട്ടുറപ്പ് കാത്തു സൂക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടവരും ഭര്‍ത്താവിനേയും കുട്ടികളേയും നേര്‍വഴിക്കു നടത്താന്‍ കഴിയാത്തവരുമാണ് നമ്മുടെ ഫെമിനിസ്റ്റുകളില്‍ ഭൂരിപക്ഷവും.വിവാഹത്തിനു മുന്‍പുതന്നെ പുരുഷന്‍ ശത്രുവാണ്,ചൂഷകനാണ് എന്നെല്ലാമുള്ള മുന്‍ ധാരണകളുമായി വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നതാണ് ഇത്തരക്കാരുടെ മുഖ്യദോഷം.ഫെമിനിസ്റ്റുകളുടെ കുടുംബജീവിതം എത്രത്തോളം ആരോഗ്യകരമാണെന്ന് പരിശോധിക്കേണ്ടതാണ്.”- പി.വത്സല
...........................
ബൂലോകത്തെ ഉണ്ണിയാര്‍ച്ചമാരും,
കുഞ്ഞിരാമന്മാരും കണ്ണാടിയില്‍നോക്കി സ്വയം ആണും,പെണ്ണുമാണെന്ന് തിരിച്ചറിയുന്നതിനു പകരം മനുഷ്യന്‍ എന്ന ജന്തുവര്‍ഗ്ഗത്തിന്റെ വ്യത്യസ്ത ധര്‍മ്മമുള്ള പരസ്പ്പരപൂരകമായ രണ്ടു പാതികള്‍ മാത്രമാണെന്ന് ദയവായി തിരിച്ചറിയുക.

ഫെമിനിസ്റ്റുകള്‍ ...ശപിക്കപ്പെട്ടവര്‍ !
പെണ്‍കോന്തന്മാര്‍...ആണ്‍ പട്ടികള്‍ !!
രണ്ടും സമൂഹത്തിനെ നശിപ്പിക്കുന്നു.

Anonymous said...

ഹ ഹ ഹ...... എന്തു പറയാന്.....

Anonymous said...

ഫെമിനിസ്റ്റുകള്‍ ...ശപിക്കപ്പെട്ടവര്‍ !
പെണ്‍കോന്തന്മാര്‍...ആണ്‍ പട്ടികള്‍ !!
രണ്ടും സമൂഹത്തിനെ നശിപ്പിക്കുന്നു.
: )

Anonymous said...

കൊള്ളാം സുഹ്രുത്തെ !!
പെട്ടെന്നു തന്നെ കണ്ടെത്തി, ബ്ലൊഗിലെ തമാശകള്‍,
വീണ്ടും വരാം, നെരമ്പൊക്കാകുമല്ലൊ.

Anonymous said...

ഇതില്‍ പറഞ്ഞ പല കാര്യങ്ങളോടും വിയോജിക്കുന്നു എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒന്ന് വിവാഹിതനായ പുരുഷന്മാര്‍ ഇന്നത്തെ അണുകുടുംബത്തില്‍ പ്രത്യേകിച്ചും വാല് ചുരുട്ടി ആണും പെണ്ണും കെട്ടവനായി ജീവിക്കുന്നത്. പിന്നെ എത്ര പഠിപ്പും വിവരവുമുള്ള പെണ്ണും അവളുടെ പ്രധാന ചിന്താ വിഷയങ്ങള്‍ ആഭരണം , വസ്ത്രം , മേക് അപ് എന്നീ മൂന്നു കാര്യങ്ങളില്‍ ചുരുങ്ങി പോവുന്നതും പരിതാപകരമാണ്. പലപ്പോഴും ഒരു സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ ആയി തീരുന്നു. അത് കുടുംബത്തിനകതായാലും പുറത്തായാലും. നമുക്ക് വേണ്ടത് തലയുയര്‍ത്തി നില്‍ക്കുന്ന ആണിനേയും വിവേകവും ബുദ്ധിയും ഉള്ള സ്തീയെയുമാണ്. നിര്‍ഭാഗ്യവശാല്‍ ഇത് രണ്ടും കാണാ കാഴ്ചകളാണ് നമ്മുടെ സമൂഹത്തില്‍.

Anonymous said...

വാഹ്.........വാഹ്..........
ഞാനും പറയാന്‍ ആഗ്രഹിച്ച കാര്യം. ഞാനൊരു ബ്ലോഗ് തുടങ്ങിയപ്പോള്‍ ഒറിജിനല്‍ പേരിടരുത് എന്നെന്റെ എല്ലാ കൂട്ടുകാരികളും പറഞ്ഞു. പക്ഷെ, അതിലൊരുത്തി പറഞ്ഞതെന്താണ്ച്ചാല്‍ പെണ്‍പേരിന് വായനക്കാര്‍ കൂടും...ന്ന്. അതോണ്ട് ഞാനും കരുതി അനോണിമയായിരിക്കണ്ടാന്ന്. നോക്കൂ, ഒരു പീഡനം കണ്ടാല്‍ അപ്പോപത്രക്കാരും, ടിവിക്കാരും ജനങ്ങളും ആണുങ്ങളെ കുറ്റം പറയും. പക്ഷെ സത്യമെന്താ? ഈ പെണ്ണുങ്ങള്‍ കാരണല്ലേ ഈ പീഡനം മുഴുവന്‍ നടക്കണത്? ടീവീലും, പത്രത്തിലും എത്രയാ പീഡനത്തിന്റെ വാര്‍ത്തക്കള്‍? (ഞാനാദ്യം പത്രത്തില്‍ നോക്കണത് അതാണ്... ഒരിക്കിളിക്ക്...) എന്നിട്ടും നൂറ് ശതമാനം സാച്ചരതയും(..?), നൂറ് കണക്കിന് ടിവി, പത്ര, ബ്ലോഗന്മാരുമുള്ള ഈ ദൈവതിന്റെ സ്വന്തം നാട്ടില്‍ (എനിക്കിഷ്ടം ചെകുത്താന്മാരുടെ നാടാ.. ഇതിലും ബേധമായിരിക്കുമത്) പെണ്‍ ക്കുട്ടികള്‍ ആവശ്യല്യാതെ ഇതില്‍ വീഴുമോ?. പെണ്ണുങ്ങളെ വീഴ്ത്താന്‍ പെണ്ണുങ്ങള്‍ തന്നെയാണല്ലോ കൂട്ട്?
പുരുഷ കേസരികള്‍ പെണ്ണുങ്ങളുടെ ക്ലാപ്പിന് വേണ്ടി പലതും പറയും... ചിത്രകാരാ മുന്നോ‍ട്ട്.
(ഇങ്ങനൊക്കെ എഴുതിയാലേ ബ്ലോഗില്‍ കൂടുതല്‍ ആളു കേറൂ.. കൂടുതല്‍ കമന്റും കിട്ടും. ഫേയ്മസ് ആവും. എനിക്കും ഫെയ്മസ് ആവണം.ചിത്രകാരന്റെ ഹെല്‍പ്പ് വേണം.[ഫെയ്മസ് ആവാനുള്ള എളുപ്പ വഴി അറിയാഞ്ഞിട്ടല്ല. സൂര്യനെല്ലിയും കിളിരൂ‍രും ഒക്കെ...]
എനിക്കും ഒരു അക്കാദമി തുടങ്ങണം.)

Anonymous said...

ചിത്രകാരന്ന് പറയുന്നു: “തിന്മയെ പുരുഷനായിത്തന്നെ മനസ്സിലാക്കണം. സ്ത്രീയേ നന്മയായും“

തങ്ങള്‍ തിന്മകളുടെ മൂര്‍ത്തീഭാവങ്ങളാണെന്ന് എത്ര പുരുഷന്മാര്‍ വിശ്വസിക്കുന്നു? ചിത്രകാരന്റെ ലേഖനം ഈ സ്റ്റീരിയോറ്റൈപ് വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല.