Sunday, June 15, 2008

കേരളത്തില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളി

കേരളത്തില്‍ സാമൂഹ്യവിപ്ലവം വരുത്താനായി ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ധാരാളം മനുഷ്യര്‍ ആത്മത്യാഗം നടത്തിയിട്ടുണ്ട്. തങ്ങളുടെ വിപ്ലവപ്രസ്ഥാനങ്ങളെ സവര്‍ണ്ണനേതാക്കള്‍ ഹൈജാക്കു ചെയ്തതറിയാതെ കപടനേതൃത്വങ്ങളെ അനുസരിച്ച് ഇന്നും പലരും ആര്‍ക്കോ വേണ്ടി പരസ്പ്പരം വെട്ടി മരിക്കുന്നുമുണ്ട്. സത്യം ബോധ്യമായ ചിലര്‍ ജീവച്ഛവങ്ങളായി കുണ്ഠിതപ്പെട്ട് കാലം കഴിക്കുന്നതായും കേരളീയര്‍ക്ക് അറിവുള്ളതാണ്‍.

വിപ്ലവ പ്രസ്ഥനങ്ങളുടെ നേതൃത്വം കൈക്കലക്കിയ പ്രതിവിപ്ലവകാരികളും വര്‍ഗ്ഗ ശത്രുക്കളുമായ ബ്രാഹ്മണതാത്വികരുടെയും,ശൂദ്രനായന്മാരുടേയും ആജ്ഞാനുവര്‍ത്തികളായിമാറിയ ആ നല്ല മനുഷ്യര്‍ കുരുതികൊടുക്കപ്പെട്ടു എന്നതൊഴിച്ചാല്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും, ജീവിതരീതിയിലും , സംസ്ക്കാരത്തിലും വലിയൊരു പൂജ്യമാണ്‍. മാത്രമല്ല, ഇല്ലാത്ത സമൂഹ്യ വിപ്ലവം നാടകങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും, സിനിമയിലൂടെയും ഉണ്ടെന്ന് സ്ഥാപിച്ച്, അതിനെതിരെ ഗോപ്യമായരീതിയില്‍ മറുമരുന്നിടാനേ വിപ്ലവപ്രസ്ഥാങ്ങളുടെ പൊട്ടന്‍ കളി ഉപകരിച്ചുള്ളു.

കേരളത്തില്‍ ബ്രിട്ടീഷ് ഭരണം നല്‍കിയ സംസ്ക്കാരികവും സാമൂഹീകവുമായ ഉണര്‍വ്വില്‍ നിന്നും സുരക്ഷയില്‍ നിന്നും സംജാതമായ അവകാശബോധം അയ്യന്‍കാളി, ശ്രീനാരായണഗുരു , സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ സാമൂഹിക വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ഉണ്ണീനമ്പൂതിരി പ്രസ്ഥാനവും നായര്‍ സര്‍വീസ് സംഘടനകളും യോഗക്ഷേമ ബ്രഹ്മണവൃന്ദവും അതിനെ നിര്‍വീര്യമാക്കാനായി നാടുവാഴികളിലൂടെയും, "ഠാ"വട്ടം രാജാക്കന്മാരിലൂടെയും, രാഷ്ട്രീയ കക്ഷികളിലൂടെയും, ഉദ്യോഗസ്ഥരിലൂടേയും തങ്ങളുടെ അദ്യശ്യമായ കൈകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇങ്ങനെ അലസിപ്പോയ ശ്രീനാരായണ പ്രസ്ഥാനം കവലകളിലെ കണ്ണീടിക്കൂട്ടിലെ നോക്കുകുത്തിയായി ചുരുങ്ങി.

അവര്‍ണ്ണരെന്നു അക്ഷേപിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ ജനത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സവര്‍ണ്ണവല്‍ക്കരണത്തിന്റേയും,ജീര്‍ണ്ണതയുടേയും ഫലമായി ഹിന്ദുക്ഷേത്രങ്ങളിലെക്കും,ആള്‍ ദൈവങ്ങളിലേക്കും തെളിക്കപ്പെട്ടു.
കേരളീയന്റെ രാഷ്ട്രീയ വിമോചന സമരചരിത്രം ഇത്രയേ ഉള്ളു. സവര്‍ണ്ണതയാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വഞ്ചനയുടെ ചരിത്രം. ചത്തുപോയ ആ നംബൂതിരിപ്പാടുതന്നെയാണ്‍ ആ വഞ്ചനയുടെ കാര്‍മ്മികനും,കുടിലബുദ്ധിയും,ശാന്തിയും,തന്ത്രിയുമായി പ്രവര്‍ത്തിച്ചത്. ഈ കൊഴിഞ്ഞ വിപ്ലവം കഴിഞ്ഞാല്‍ പിന്നെ ആരുണ്ട് കേരളത്തില്‍ വിപ്ലവം നടത്തിയവര്‍?

തീര്‍ച്ചയായും വിപ്ലവം നടത്തിയ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. കേരളത്തില്‍ വിപ്ലവം നടത്തിയവര്‍ ഒരിക്കലും സഘടിതമായ വിപ്ലവകാരികളല്ലായിരുന്നു. ദിവസത്തില്‍ ഒരു നേരം പോലും വയറുനിറച്ച് ഉണ്ണാന്‍‌ വകയില്ലാതിരുന്ന കേരളീയന്റെ ജീവിതത്തിലേക്ക് മാവേലി രാജ്യത്തെ പുനസ്ഥാപിച്ച ഗള്‍ഫ് മലയാളി യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ അഭിമാനവും അന്ന ദാതാക്കളുമാണ്‍. കേരളിയരില്‍ ഒരു ആത്മാഭിമാനമുണ്ടെങ്കില്‍ അതുപോലൂം ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ അന്തസ്സില്‍നിന്നും ജന്മം കൊണ്ടതാണ്‍. ഇന്ന് കേരളത്തില്‍ കൂലിപ്പണിക്കാരനുപോലും മനുഷ്യനണെന്ന് സ്വയം തോന്നന്‌ കാരണഭൂത്രരായ ഈ കഠിനാദ്ധ്വാനികള്‍ ആദ്യകാലങ്ങളില്‍ കേരളത്തിന്റെ ഹൃദയ ശൂന്യമായ സംസ്ക്കാരികമായ അപചയത്തിന്റെ ഫലമായി നാടുവിട്ടോടിയവരാണ്‍.
എന്നിട്ടും ഗള്‍ഫ് മലയാളി നമ്മെ പട്ടിണിയില്‍നിന്നും കരകയറ്റിയിരിക്കുന്നു. പക്ഷേ, നാം സാധാരണ കേരളീയന്‍ ഗള്‍ഫ് മലയാളിയെ വിഡ്ഡിയാ‍യ പണച്ചാക്കിന്റെ സ്ഥാനത്തേ ഇതു വരെ കണ്ടിട്ടുള്ളു. സാ‍ധാരണക്കാരന്‍ മാ‍ത്രമല്ല, ഗള്‍ഫ് മലയാളിയില്‍നിന്നും പണം പിടുങ്ങുന്നതും തട്ടിപ്പറിക്കുന്നതും നമ്മുടെ ഗവണ്മെന്റുപോലും തങ്ങളുടെ സാമര്‍ത്ഥ്യമായി കരുതുന്നു. നമ്മുടെ ജനങ്ങള്‍ക്ക് സംസ്ക്കാരമുണ്ടാകുന്നതുവരെ സര്‍ക്കാരിനും സംസ്ക്കാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട.! ഗള്‍ഫ് മലയാ‍ളിയുടെ പ്രധാന്യമറിയണമെങ്കില്‍ നാം ഒരു നല്‍പ്പതു വര്‍ഷമെങ്കിലും പിന്നോട്ടുനോക്കണം. പിന്നോട്ടു നോക്കാന്‍ പ്രയാസമുള്ളവര്‍ സമീപഭാവിയിലേക്കു നോക്കിയാലും വരണ്ടുണങ്ങാന്‍ തുടങ്ങുന്ന കേരളത്തിന്റെ ദുരിത മുഖം ദര്‍ശിക്കാനാവും. നമ്മുടെ നാട്ടിലെ ആശുപത്രികള്‍, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററുകള്‍, നല്ല വിദ്യാലയങ്ങള്‍ ഗള്‍ഫുകരുടെ രക്തമൂറ്റിക്കുടിച്ച് കൊഴുക്കുന്ന ഡോക്ദ്ടര്‍ കുടുബങ്ങളും അവരുടെ ഭവനങ്ങള്‍, പുതിയ ബ്രാന്റ് കാറുകള്‍, നമ്മുടെ പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും വന്‍ കെട്ടിടങ്ങള്‍, വീടുകള്‍ , മാറ്ബിള്‍ - പെയിന്റ് - ഇരുമ്പുകടകള്‍,കൊട്ടാര സദൃശമായ ജ്വല്ലറി ഷോപ്പുകള്‍,ഷോപ്പിങ്ങ് കോം‌പ്ലക്സുകള്‍, കൂലിപ്പണിക്കാരന്റെ വീടുകള്‍, കൈക്കുലി വാങ്ങുന്ന ഉദ്യോഗസ്ഥന്റെ മണിമന്ദിരം ഇവയെല്ലാം ഉയര്‍ന്നു വന്നിരിക്കുന്നത് ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ വീതം പറ്റിക്കൊണ്ടാണ്‍. ആന നെറ്റിപ്പട്ടം കെട്ടിയതുപോലെ സ്വര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്ന മലയാളി സ്ത്രീകളുടെ കനക ഭ്രമം പോലും മരുഭൂമിയില്‍ അടിമകളായി ചോര നീരാക്കിയ ഗള്‍ഫു മലയാളിയുടെ ജീവിതം വാറ്റിയെടുത്തതിന്റെ സത്തുകൊണ്ടുണ്ടാക്കിയ സ‌മൃദ്ധിയായിരുന്നു. ഹോ ! , എന്തുമാത്രം ക്രൂരരും, നന്ദികെട്ടവരുമാണ് നമ്മള്‍ !!!

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ സാമ്പത്തീകചക്രം തിരിക്കുന്ന ഈ ഗള്‍ഫുകാരന്‍ ഇതിനു ബദലായി ഒരു നന്ദിവക്കെങ്കിലും ലഭിക്കുന്നുണ്ടോ ? ഇല്ലെന്നു മാത്രമല്ല, പരമാവധി ഞെക്കിപ്പിഴിഞ് ഗള്‍ഫ് മലയാളിയുടെ രക്തം വരെ എങ്ങനെ ഊറ്റിക്കൂടിക്കാം എന്നാണ്‍ നമ്മുടെ ഗവണ്മെന്റുപോലും ചിന്തിക്കുന്നത്.
ഒന്നും വേണ്ട.... ഗള്‍ഫ് മലയാളി തന്റെ കുടുംബത്തിനയച്ചുകൊടുക്കുന്ന പണം കുടുംബജീവിതചിലവുകള്‍ക്കായി വിനിയോഗിക്കുമ്പോള്‍ പലതരം നികുതികളായി ഗവണ്മെന്റില്‍ എത്തിച്ചേരുന്നു എന്ന് സാമാന്യമായ അറിവെങ്കിലും ഉള്‍ക്കൊണ്ട് ഗള്‍ഫ് മലയാളിയോടും കുടുബത്തിനോടും മാന്യമായി പെരുമാറാനുള്ള സംസ്ക്കരമെങ്കിലും വളര്‍ത്തിയെടുക്കേണ്ടതല്ലെ. സംസ്ക്കരമുള്ളിടത്തെ അദ്ധ്വാനം വിലമതിക്കപ്പെടുന്നുള്ളു.
വാ‍മനന്‍ നമ്പൂതിരിപ്പട് നമ്മളില്‍ നിന്നും തട്ടിത്തെറിപ്പിച്ച് കൈമോശം വന്നുപോയ് സംസ്ക്കരം എന്നെങ്കിലും തിരിച്ചു ലഭിക്കുമെന്ന് ആശിച്ച് നമുക്ക് കാത്തിരിക്കാം. അതുവരെ നന്ദികെട്ട, മനുഷ്യത്വഹീനമായ, സവര്‍ണ്ണസംസ്ക്കാരത്തിന്റെ,പൊങ്ങച്ചത്തിന്റെ നാ‍ലുകെട്ടുകളില്‍ താംബൂലം ചവച്ചുകൊണ്ടിരുന്ന് വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു നേത്രുത്വം നല്‍കാം. കഥകളിയും , മോഹിനിയാട്ടവും, അക്ഷരശ്ലോകവും ചവച്ചിറക്കി സംസ്ക്കാരത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നു മേനി നടിക്കാം. സവര്‍ണ്ണതയേയും,രാജഭരണത്തേയും മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍എടുത്തും,സീരിയലുകള്‍ പ്രക്ഷേപിച്ചും സവര്‍ണ്ണ ചെറ്റത്തരത്തിനും കൂട്ടിക്കൊടുപ്പിനും സാംസ്കാരികതയുടെ കിന്നരികള്‍ തുന്നിക്കൊടുക്കാം. നായര്‍ സാഹിത്യം കൊണ്ട് ജനത്തെ ലഹരിയിലാഴ്ത്തി വേശ്യവൃത്തിക്ക് മാന്യത നല്‍കാം.സംസ്ക്കാരത്തിന്റെയും, മനുഷ്യത്വത്തിന്റെയും പുതുനാമ്പുകളെ സംസ്ക്കരശൂന്യമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയാം.
......................................................................
ചിത്രകാരന്റെ അഞ്ചെട്ടു വര്‍ഷം പഴക്കമുള്ള ഈ കുറിപ്പ് ഒരു പഴയ പ്രിന്റ് ഔട്ട് ആയി പഴയ ഫയലില്‍ നിന്നും പൊങ്ങിവന്നപ്പോള്‍, യൂണീക്കോഡിലേക്ക് മാറ്റി ഒരു പോസ്റ്റാക്കി ഇടുന്നു.

ഈ വിഷയം ഭാഗികമായി ചില പോസ്റ്റുകളായോ,കമന്റായോ ബ്ലോഗില്‍ പലപ്രാവശ്യം ചിത്രകാരന്‍ പോസ്റ്റിയിരുന്നു.

31 comments:

Anonymous said...

well said !!

Anonymous said...

പണ്ടു ഒറ്റമുണ്ടുടുത്തു നടന്ന ജാതിയത ഇന്നു കൊട്ടും സൂട്ടുമിട്ട്‌ നടക്കുന്നു എന്ന് മാത്രം. ശരിയാണ്, ഇടതുപക്ഷത്തെ പ്രത്യേകിച്ചും കേരളത്തെ മൊത്തത്തിലും ജാതിയവല്‍കരിച്ചതില്‍ EMS നമ്പൂതിരിപ്പാടിനുള്ള സ്ഥാനം വളരെ വലുതാണ്. ഇടതുപക്ഷ സൈദ്ധാന്തികന്‍ എന്നതിലുപരി മുഴച്ചു നിന്നിരുന്നത് അദ്ദേഹത്തിന്റെ "നമ്പൂതിരിപ്പാടു്" എന്ന identity ആയിരുന്നു. അത് അദ്ദേഹം അവസാനം വരെ കാത്തു സൂക്ഷിക്കാന്‍ ബദ്ധശ്രദ്ധേയനായിരുന്നു എന്ന് വേണം മനസിലാക്കാന്‍. സാധാരണക്കാരന്റെ ഹൃദയത്തില്‍ ലയിച്ചു ചേരാന്‍ എ കെ ഗോപലനെപ്പോലെ അതുകൊണ്ട് നമ്പൂതിരിപ്പാടിനു കഴിഞ്ഞിട്ടില്ല.

Anonymous said...

കേരളത്തില് ‍രാഷ്ടീയ സാമൂഹിക വിപ്ലവങ്ങളും,വിദ്യാസവിപ്ല്വവും നടത്തി എന്നവകാശപ്പെടുന്നവര്‍ക്കൊക്കെ അര്‍ഹമായ മൂല്യം കിട്ടി കേരളസമൂഹത്തില്‍.ഇതെല്ലാം നിലനില്‍ക്കാനാവശ്യമായ സാമ്പത്തീക വിപ്ലവം ജന്മം തീറു കൊടുത്തു വാങ്ങിയ പ്രവാസി ഇന്നും അവഗണനയുടെ ഇരുട്ടു മൂടിയ തട്ടുമ്പുറത്ത്.അവര്‍ക്കെന്നും ഒരു വില,പ്രവാസ്ത്തിന്റെ തീരാത്തവ്യഥകള്‍ക്കു പുറമേ ജന്മനാടിന്റെ അവഗണനയുടെ,പുച്ഛത്തിന്റെ മാറാപ്പു കൂടി ചുമക്കാന്‍ വിധിയ്ക്കപ്പെട്ടവര്.

Anonymous said...

ചിത്രകാരാ

നന്നായ വീക്ഷണം.

ഗള്‍ഫുകാരന്റെ നാട്ടിലേക്കൊഴുകിയ പണം സ്വകാര്യ പൊങ്ങച്ചങ്ങളില്‍ കെട്ടിനിര്‍ത്താതെ ക്രിയാത്മകമായ നിര്‍മ്മാണ/വ്യവസായ രംഗങ്ങളെ പരിപോഷിപ്പിച്ച് ധനം വളര്‍ത്തുന്നതിനാ‍വശ്യമായ കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ അവിടെ ഒരു ഭരണാധികാരിയും ഇല്ലാതിരുന്നു എന്നുള്ളതും ഒര്‍ക്കേണ്ടതുണ്ട്. ഇന്നു ഗള്‍ഫുകാര‍ന്റെ ഭാവി മറ്റേതു കാലത്തേതിനേക്കാളും പ്രതിസന്ധികള്‍ നേരിടൂമ്പോള്‍ ഇതു കൂടുതള്‍ ചിന്താവിഷയമാകേണ്ടതുണ്ട്.

കേരളത്തിന്റെ വ്യവസ്ഥാപിത വച്ചുകെട്ടലുകളില്‍ നിന്ന് മാറി ഒരു ജനകീയ സാധാരണത്വം ചിത്രകാരന്‍ പറഞ്ഞകാരണങ്ങളാല്‍ കൈവരിക്കാന്‍ കഴിയാഞ്ഞ സാഹചര്യത്തില്‍ ആ വെച്ചുകെട്ടലിനെ മോഡലായിക്കണ്ടു വശാ‍യ ഗള്‍ഫുകാരന്റെ കുടുംബവും അവരെ സാമ്പത്തിക അധപ്പതനത്തിലേക്കു നയിക്കാന്‍‍ ഇടയാക്കിയീട്ടുണ്ട് എന്നും ചൂണ്ടിക്കാണിക്കട്ടെ.

Anonymous said...

തംസ് അപ്പ്!!

Anonymous said...

ചിത്രകാരന്‍...
രണ്ടുകാര്യങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു..
1.കമ്യൂണിസ്റ്റ്കാരും ജാതിയും
2.കേരളത്തിന്റെ മണിയോഡര്‍ സാമ്പത്തിക ഘടന.
പോസ്റ്റ് ഗൌരവമായ ആലോചന അര്‍ഹിക്കുന്ന വിഷയമാണ്...
പിന്നീടു വരാം..
പോസ്റ്റ് വൈകാരികമായിരിക്കുന്നു.....
സ്നേഹപൂര്‍വ്വം
ബബുരാജ്

Anonymous said...

:)

hi hi hi

നല്ല കോമഡി കഥ... വിശാലനെ തോല്പിച്ചു... :)

Anonymous said...

ചിത്രകാരാ ഒരു പ്രവാസിയുടേ വിപ്ലവാഭിവാദ്യങ്ങള്‍
==============================

പട്ടിണീയും പരിവട്ടവുമായിരുന്ന മലയാളിക്ക് പ്രവാസം ഒരു അനിവാര്യതയായിരുന്നു.ഗള്‍ഫില്‍ ഈ മരുഭൂമിയില്‍ പൊള്ളുന്ന തീക്കാറ്റിലും,ചൂടിലും നിന്ന്,കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കേരളത്തിന്റെ സമ്പദ്വ്യ്‌വസ്തറ്യുടേ തന്നെ അടിത്തറയാണ് എന്ന് തിരിച്ചറിവ് സന്തോഷം നല്‍കുന്നു.പക്ഷെ ഈ പ്രവാസിക്ക് എന്താണ് തിര്‍ച്ച് കിട്ടുന്നത് എന്നതാണ് കഷ്ടം.പ്രവാസിക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെ പറയുന്നു.

1.രണ്ട് വര്‍ഷം അല്ലെങ്കില്‍ വര്‍ഷത്തില്‍ നാട്ടില്‍ വരാ‍നായിവരുന്ന അവധിക്കാലങ്ങളില്‍ വിമാന യാത്രാ നിരക്ക് കുത്തനെ കൂട്ടുന്നു.

2.വിമാനങ്ങള്‍ പരമാവധി എങ്ങനെയൊക്കെ ആ‍കാമോ അങ്ങനെയൊക്കെ വൈകിച്ച് യാത്ര നരക തുല്യമാക്കുന്നു.പറ്റുമെങ്കില്‍ ജോലി കളയുന്നു.
3.വിമാനത്താവളങ്ങളില്‍ ഉള്ള കസറ്റംസ് കൊള്ളക്കാര്‍ കൊള്ളക്കാരേക്കാള്‍ മോശമായി പെരുമാറുന്നു “ എടാ പോടാ വിളിക്ക് ഒരു പഞ്ഞവുമില്ല.പറ്റുമെങ്കില്‍ ഭേദ്യവും ചെയ്യും.

4.ഗള്‍ഫിലെ ഈ നരക ജീവിതം അവസാനിപ്പിച്ച് എന്തെങ്കിലും നാട്ടില്‍ തുടങ്ങാമെന്ന് വെച്ചാല്‍ അതിന്‍ നൂറു കൂട്ടം മുടക്കം പറഞ്ഞ് പാവത്തിനെ പിന്നെയും തിരിച്ച് നാട്ടിളേക്കയക്കുന്നു.

5. ഒരു വകയുമില്ലാതെ നാട്ടില്‍ തിരിച്ചെത്തിയാല്‍ സൌജന്യ ചികിത്സക്ക് പോലും അര്‍ഹനല്ല കാരണം നിങ്ങള്‍ ഗള്‍ഫുകാരന്‍ ആയിരുന്നല്ലോ.

6.കുറഞ്ഞ കാലയളവിന് അവധിക്കുവരുന്ന പ്രവാസിയുടേ പാസ്സ്പോട്ട് പെട്ടെന്നു പുതുക്കുന്ന രീതിയിലുള്ള ഒരു നല്ല സംവിധാനം ഇതുവരെ നിലവില്‍ വന്നിട്ടില്ല.നാട്ടില്‍ നിങ്ങാള്‍ ലീവിന് വന്ന് പാസ്സ്പോറ്ട്ട് പുതുക്കാന്‍ കൊടുത്താല്‍.നിങ്ങളുടേ ജോലി പോയതു തന്നെ.

ഇങ്ങനെ ഗള്‍ഫുകാരനെ ഉണ്ണാ‍ാക്കനാക്കി മാറ്റാന്‍ നിരവധി ആനുകൂല്യങ്ങള്‍.ബഹുമാനിച്ചില്ലെങ്കിലും ഇങ്ങനെ അപമാനിക്കാതിരുന്നെങ്കില്‍ എന്ന് സങ്കടത്തോടെ ആഗ്രഹിച്ചിട്ടൂണ്ട്.

Anonymous said...

ചിത്രാ വിശദമായ ഒരു കമണ്റ്റിടുവാന്‍ സമയം ഇല്ല. വായിച്ചുപോയി..വിപ്പ്ലവം ഇന്നൊരു അസ്ളീലവാക്കായി മാറിയിരിക്കുന്നു. പ്രവാസികള്‍ക്ക്‌ അവഗണന്‍ പുത്തരിയല്ലല്ലോ?

Anonymous said...

ശ്ശേ!! അപ്പോള്‍ ഇവിടുത്തെ ബുദ്ധമതക്കാരല്ലേ വിപ്ലവം നടത്തിയത്‌.

ആ ഇനി ഗള്‍ഫ്കാരാണെങ്കില്‍ തന്നെ അത്‌ നമ്മടെ ബുദ്ധമത പിന്നാക്ക ഗള്‍ഫ്കാര്‍ തന്നെയാണ്‌. മൂരാച്ചി മുന്നോക്ക സവര്‍ണ്ണ ഗള്‍ഫ്കാര്‍ തുലയട്ടെ.

ചിത്രാകാരന്‌ ഈയിടെ കമ്മ്യൂണിസ്റ്റുകാരുടെ കയ്യീന്നും എന്തൊ പണി കിട്ടീന്നു തോന്നുന്നു.

Anonymous said...

എല്ലാവരേയും ഒരേ കണ്ണുകളോടെ നോക്കിക്കാണുന്ന സ്വഭാവം ആരെല്ലാം നല്ലതെന്ന് പറഞ്ഞാലും നന്നാകില്ലതന്നെ. ഒരു പഴഞ്ചൊല്ലുണ്ട് കേട്ടുകാണും.
“എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല”
പ്രിയ സുഹൃത്തേ താങ്കളുടെ കാര്യത്തിലും അങ്ങനെ തന്നെയാണല്ലോ സംഭവിക്കുന്നത്... ഇ എം എസ് നെ ജാതിപ്പേര്‍ കൂട്ടി വിളിച്ചിരുന്നതാണോ ഇത്ര വലിയകാര്യമായി താങ്കള്‍ എടുത്ത് പറയുന്നത്. അദ്ദേഹം ഈ പാവപ്പെട്ടവരുടെ പ്രസ്ഥാനത്തെ ഇത്രയും വളര്‍ത്തിയെടുക്കാന്‍ അഹോരാത്രം കഷ്ടപ്പെട്ടതൊന്നും താങ്കളെന്തേ അറിയില്ലാ എന്ന് നടിക്കുന്നു. ഒരു കീഴ് ജാതിക്കാരനായതു കൊണ്ടാണോ താങ്കളുടെ ഇത്തരം “അവര്‍ണ്ണന്‍ സവര്‍ണ്ണന്‍“ എന്ന തരം താണ ജല്‍പ്പനങ്ങളെന്നും കരുതേണ്ടിയിരിക്കുന്നു... ഇപ്പോഴും താങ്കള്‍ പതിനെട്ടാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കരുതട്ടെ....
നല്ലതെഴുതാന്‍ ശക്തി തരട്ടെ ദൈവം...

Anonymous said...

കൊള്ളാമല്ലൊ ചിത്രകാരാ,
പ്രവാസി സ്നേഹം എന്ന മാര്‍ച്ചട്ട അണിഞ്ഞിരിക്കുന്നതിനാല്‍ അമ്പുകള്‍ അധികം തറക്കില്ല.ഇ.എം.എസ്സിനെതിരെ,കമ്മുണിസ്റ്റ്കള്‍ക്കെതിരെ ഒക്കെ വെട്ടിയിരിക്കുന്നു.പ്രശസ്തനാവട്ടെ , കൂടുതല്‍ കൂടുതല്‍

Anonymous said...

1991-ല്‍ ബോം ബേ--തിരുവനന്തപുരം -കുവൈറ്റ് ട്രയിന്‍ സര്‍വീസ്സുനടത്തിയപ്പോള്‍ അതിലെ ഗാര്‍ഡായിരുന്നു ഞാന്‍.
നിലവിലുണ്ടായിരുന്ന എല്ലാധാരണകളും തകറ്ന്നുപൊയി.
ബാബുഭരത് രാജ് മാധ്യമത്തില്‍ എഴുതിയ പ്രവാസി കുറിപ്പുകളാന്ന്‌
പ്രവാസ ജീവിതം മനസ്സിലാക്കിയത്.ഗള്‍ഫുപണത്തിന്റ അഹങ്ക്കാരം മാത്രം കണ്ടു മടുത്തിരുന്ന നാടന്‍ മാറ്ക്ക്.,ഈതിരിച്ചടി സന്തോഷമുന്ടാക്കിയിരുന്നു.കേരളത്തിന്റ സമ്പത്ശാസ്റ്റ്രം അഞാതമായിരുന്നു.രാഷ്ടീയപ്രസ്താനങള്‍ ഒരിക്കലും ചര്‍ച്ച ചെയ്യാതിരുന്ന വിഷയം .
ചിത്രകാരന്റ വാദം ശരിയാണ്-സമൂര്‍ത്ത സാഹചര്യങളുടെ സമൂര്‍ത്തവിശകലനമാണ്-മാക്സ്സിസമെങില്‍ വര്‍ണ-ജാതി സമൂഹങളെ ഒഴിവാക്കി എന്തുവിശകലനമ്മാണ്.വിപ്ളവപ്പാര്‍ട്ടികളുടെ നേത്രുത്വം ​ബ്രാമണരില്‍ ഒതിക്കിയതിന്റെ ദുരന്തം .

Anonymous said...

കഷ്ടം!!! നിങ്ങളുടെ ഈ ജല്പനം കേട്ട് പെരിയാര്‍ പോലും ഇപ്പോള്‍ ലജ്ജിക്കുന്നുണ്ടാവും!!!
‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്’‌ഇന്റെ സ്രഷ്ടാവിനേയും നിങ്ങള്‍ക്ക് പുഛമായിരിക്കുമല്ലേ??

Anonymous said...

Ethoru bloggereyum bahumanathodeye kandirunnullu ithreyum kaalam..pakshe ningalude kaaryathil athu pattilla...
EMS cheytha nalla kaaryangale adheham oru namboothirpad aayathu kondu maathram ningal kari thechu kaanikkunnu..
Baiju paranjirikkunnu EMSnu saadharanakkarude hridayathil leyichu cheran saadhichillannu - athu EMS maricha divasam thiruvanathapurathu vannirunnenkil kaanamayirunnu...
Pinne gulfukarude kaaryam..avar kashtapettu sambadikkunnu..naadinte abhivridhi ennokke parayunnundallo..nammude naattil paniyedukkunnavarum avarum thammilulla vethyasam enthanu..gulfukar sankhadana undakki panchayat thorum ari vitharanam cheyyunnundo..?atho sarkarinu vikasanathinu vendi enna labelil panam kodukkunnundo..?
avar avaravarude veetilekkallathe enthanu cheythittullathu..?
ividuthe chila commentukal kandal thonnum pravasi(Gulf) illarunnenkil 70 kalude avasanathode keralthilullavarokke pattini kidannu maricheneyennanallo...
ippozhathe bhooribhagam pillarokke padichu IT companykalil aanallo joli vaangunnathu..ini naale avaru kaaranamanu keralam nilanilkunnathu ennokke paranjal vallya bore aayirikkum... ivide vereyum pala aalukalum undu suhurthe...
pinne thankalude savarna avarna kaazhchapadu enthanu onnu vyekthamakkiyal kollam..ethu reethiyilanu ivare tharam thirikkunnathu..avarnar ennu thankal parayunnavar neridunna budhimuttukal..ithokke onnu vishadeekarikkamo...

Anonymous said...

ഇയ്യാള്‍ ഏതു കോപ്പിലെ അക്കാദമി തുടങ്ങാന്‍ പോകുവാന്നാ പറഞ്ഞെ?

“ചത്തുപോയ“" നംബൂതിരിയോ?

നാണമില്ലെടോ തനിക്ക് ഇതു പറയാന്‍!

രാഷ്ട്രീയമായൊ, അശയപരമോ ആയി ഇ എം എസ്സിനെ എതിര്‍ക്കുന്ന ഒരു മാന്യനും പറയാതെ എമ്പോക്കിത്തരം പറയുന്നോ?

ഞാന്‍ പുതിയ ബ്ലൊഗ്ഗര്‍ അണേ, നിങ്ങള്‍, വലിയ വലിയ ആളുകള്‍ തങ്ങള്‍ക്ക് ചേര്‍ന്ന രീതിയില്‍ അഭിപ്രായം പറയണം!

ഇല്ലെങ്കില്‍ വാലുള്ള ചേട്ടന്‍ കയറി സീറ്റില്‍ ഇരിക്കും!

മ്രൂഗങ്ങലെ ക്കുറിച്ചാ “"ചത്തുപോയി” എന്നു പറയുന്നത്! മനുഷ്യരെക്കുറിച്ച് അല്ല!

(ഇത്രയും പറഞ്ഞില്ലെങ്കില്‍, ഒരു മനസ്സമാധാനം കിട്ടില്ല, തന്നെ പ്പോലെ തന്നെ തൂക്കു കട്ടയും തൂക്കിയിട്ടു നടക്കുന്ന ഒരു ആണായി പ്പോയില്ലെ ഞാനും)

എത്രയും പെട്ടെന്ന് “ചത്തുപോയ നംബൂതിരി” എന്ന പ്രയോഗം നീക്കണമ്മെന്ന് ആവശ്യപ്പെടുന്നു.

Anonymous said...

ബ്ലോഗില്‍ സൌഹൃദം കൊതിക്കുന്നവര്‍ ഭീരുക്കളാണെന്നും, സാംസ്കാരികതയെ അംഗബലം കൊണ്ട് വിഷലിപ്തമാക്കുന്നവരാണ് അത്തരം സൌഹൃദ കാംക്ഷികളെന്നും , കോക്കസ്സുകള്‍ അഭിപ്രായങ്ങളെ വന്ധ്യംങ്കരിക്കാനുള്ള സവര്‍ണ്ണ വാസനയുടെ (കേരള സാഹചര്യത്തില്‍)തുടര്‍ച്ചയാണെന്നും ചിത്രകാരന്‍ തിരിച്ചറിയുന്നു.


പാവം സുകുമാരന്‍ അഞ്ചരക്കണ്ടി മാഷ്. നിങ്ങളുടെ സൌഹൃദം നഷ്ടപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ ബാക്കിയൊന്നുമില്ല എന്നൊക്കെ പലയിടത്തും അടിച്ചു വിട്ടു നടക്കുകയാണ്. അങ്ങേരെ വേദനിപ്പിക്കല്ലേ പ്ലീസ് ചിത്രകാരാ.

Anonymous said...

ഇങ്ങിനെയെല്ലാം നടക്കുന്നുണ്ടായിരുന്നുവോ ഇവിടെ!പിന്നെ എന്റെ അഭിപ്രായത്തില്‍ വിഷ്ണുപ്രസാദ്
ഇത്തരത്തില്‍ കവിതകള്‍ എഴുതുന്നത്‌ കവികള്‍ക്ക്‌ മോശമാണ്‌

Anonymous said...

ചിത്രകാരാ......... കലക്കി. ഗള്‍ഫുകാരന്‍ അറബിയേം പറ്റിച്ച്, പാവപ്പെട്ട മലയാളികള്‍ക്ക് വെറൂതെകിട്ടുന്ന വിസ ലക്ഷങ്ങള്‍ക്ക് കൊടുത്ത് പറ്റിച്ച്, പാക്കിസ്താനിലച്ച്ടിച്ച കള്ളനോട്ടുകള്‍ നാട്ടില്‍ കൊണ്ടു വന്ന് ഭൂമിവാങ്ങിക്കൂട്ടി, വയലുകളായ വയലൊക്കെ നികത്തി സൌധങ്ങള്‍ തീര്‍ത്ത് പൊങ്ങച്ചം കാട്ടി നാട്ടിലെ പത്ത് പൈസക്ക് ഗതിയില്ലാത്തവ്നേക്കൂടി ആര്‍ഭാടങ്ങള്‍ക്ക് പിന്നാലെ പോയി ആത്മഹത്യചെയ്യിപ്പിച്ച ഗള്‍ഫ് കാരനന്‍ തന്നെയാണ് കേരള വികസനത്തിന്റെ അവകാശി. (ക്ലാപ്പ്.... ക്ലാപ്പ്....). അല്ലാതെ പോലീസിന്റെ തല്ലും കൊണ്ട് കൂലിക്കും, മാറ് മറക്കാനും, ചുമ്മാ വഴീക്കൂടെ നടക്കാനും അവകാശം വാങ്ങിത്തന്ന, ഭൂ പരിഷ്കരണം കൊണ്ടുവന്ന കമ്മ്യൂണിസ്റ്റ്കാര്‍ക്കൊരിക്കലും അതിന്റെ ക്രെഡിറ്റ് കൊടുക്കരുത്. കള്ളത്തായൊളികള്‍ നശിച്ചു പോട്ടെ... (കോപിറൈറ്റ് താങ്കള്‍ക്ക്) പൂഹോയ്.......... ഞാനും ചിത്രകാരനൊപ്പമാണ്.
(രഹസ്യം, ഞാനൊരു സവര്‍ണ്ണയാണ്. വിരോധല്യാലോ? കൂട്ട് കൂടാന്‍?
അല്ല, ചോദിച്ച്തെന്താച്ചാല്‍, ചിത്രകാരന്‍ ഒരു അവര്‍ണ്ണനാണെന്ന് തോന്ന്ണ്ണ്ടേയ്... ഇപ്പോ അവര്‍ണ്ണന് സവര്‍ന്നനെ തൊട്ടാല്‍ കുളിക്കണം ന്നാണല്ലോ..?)

Anonymous said...

ente loginodu prathikarichathinu nannaiyundu.
koodathe njan chithrakarante blog sandharsichu eniku theerthum yojippulla kariyam thanneyanu ningal paranjathum pakshe nambhoothirippadu kanathe poyathano atho idathupakshprasthanam mothamayi aa kachavadam nadithi kuzhi thondippichathano ennokke visadhamayi charcha cheyyendiyirikkunnu.gulfukarante viyarpuvila masilakkatha theerthum swarthamohiyaya oru samoohathe undakiyeduthathil karyamaya rool idathu valathu prasthanathinundu!!

Anonymous said...

വളരെ നന്നാവുന്നുണ്ട്... എല്ലാവിധ ആശംസകളും  നേരുന്നു..............

Anonymous said...

ആശംസകള്‍.....

Anonymous said...

എഴുതിയതിനു നന്ദി...പിന്നെ ഇതൊക്കെ ഫൈവ് സ്റ്റാർ വിപ്ലവപാർടിക്കാർ കൂടേ വായിച്ചിരുന്നേൽ നന്നായിരുന്നു.

Anonymous said...

രതീഷ്‌ കുമാരന്റെ കമന്റിനുള്ള മറുപടിയാണ്‌.
എന്റെ വീടിനടുത്ത്‌ ഈ നൂറ്റാണ്ടിലും അവര്‍ണ്ണന്‍ കല്ല്യാണത്തിനൊ മറ്റൊ വിളിച്ചാല്‍ സവര്‍ണ്ണരാരും ആ വീടുകളില്‍ നിന്ന്‌ ആഹാരം കഴിക്കാറില്ല. അത്‌ സവര്‍ണ്ണന്‍ കമ്മ്യുണിസ്റ്റാണങ്കില്‍ പോലും മാറുന്നില്ല. രതീഷ്‌ എത്രാം നൂറ്റാണ്ടിലാണോ .........ആവോ

Anonymous said...

ചിത്രകാരന്റെ അഞ്ചെട്ടുവര്‍ഷം പഴക്കമുള്ള മാറാപ്പ് വീണ്ടും അഴിച്ചപ്പോളുണ്ടായ ദുര്‍ഗ്ഗന്ധം അസഹനീയം . ഇംഗ്ളീഷുഭാഷയില്‍ verbal diarrhea എന്നൊരു പ്രയോഗമുണ്ട്. അതിവിടെ ആവോളം ആസ്വദിക്കാം . ചിത്രകാരന്റെ മുഖമുദ്രയായ സവര്‍ണ്ണ ചെറ്റത്തരം ,കൂട്ടിക്കൊടുപ്പ്, വേശ്യാത്തി, വന്ധ്യം കരണം , ജാതീയത, മനുഷ്യത്വഹീനമായ സവര്‍ണ്ണസംസ്ക്കാരം ,നായര്‍ സാഹിത്യം തുടങ്ങിയവ ധാരാളം .

അപാരം അനിര്‍വചനീയം .

ഒരു മനസിലുള്ള ദുഷ്ടുകള്‍ ഒന്നായി പുറത്തു വരുന്നതിന്റെ യധാര്‍ത്ഥ ചിത്രം . എന്നിട്ട് ഈ മനോവൈകല്യത്തെ ന്യായീകരിക്കാന്‍ ഒരു ഡിസ്ക്ളൈമറും .ചിത്രകാരന്‍ നെറ്റില്‍ ആരോടും ഇഷ്ടം കൂടാറില്ല. ഉപജാപ സൌഹൃദങ്ങളെ പരമാവധി ആട്ടിയകറ്റുക എന്നതുതന്നെയാണ് ചിത്രകാരന്റെ ശൈലി. ബ്ലോഗില്‍ സൌഹൃദം കൊതിക്കുന്നവര്‍ ഭീരുക്കളാണെന്നും, സാംസ്കാരികതയെ അംഗബലം കൊണ്ട് വിഷലിപ്തമാക്കുന്നവരാണ് അത്തരം സൌഹൃദ കാംക്ഷികളെന്നും , കോക്കസ്സുകള്‍ അഭിപ്രായങ്ങളെ വന്ധ്യംങ്കരിക്കാനുള്ള സവര്‍ണ്ണ വാസനയുടെ (കേരള സാഹചര്യത്തില്‍)തുടര്‍ച്ചയാണെന്നും ചിത്രകാരന്‍ തിരിച്ചറിയുന്നു.

ഒരു മനോരോഗിയുടെ ജല്‍പ്പനങ്ങളായി ആര്‍ക്കും വിലയിരുത്താവുന്ന , അതിന്റെ തിരുശേഷിപ്പായി ചിലിട്ടു സൂക്ഷിക്കാവുന്ന ഒരു അധമ സംസ്കാരത്തിന്റെ ബാക്കി പത്രം . മലമൂട്ടില്‍ മത്തായി വേറൊരു ബ്ളോഗില്‍ പറഞ്ഞു, അവര്‍ണ്ണന്റെ അധമബോധം എന്ന്. അതിനു ഏറ്റവും യോജിക്കുന്ന ആള്‍ രൂപം ഒരു പക്ഷെ ചിത്രകാരനായിരിക്കാം . അധമ സംസ്കാരമുള്ള ചുരുക്കം ചില മലയാളികളുടെ എല്ലാ ദുഷിപ്പും ആവാഹിച്ചെടുത്ത ഈ വിചിത്ര ജന്‍മം ഇനിയും പലതും എഴുതും .

മന്ദബുദ്ധിയായി സിനിമയില്‍ അഭിനയിക്കാന്‍ ആര്‍ക്കും കഴിയും . മലയാളത്തിലെ എതാണ്ടെല്ലാ മുന്‍ നിര അഭിനേതാക്കളും മന്ദബുദ്ധികളായി അഭിനയിച്ചിട്ടുണ്ട്. അവരുടെ എല്ലം അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ആ സിനിമകളിലൊക്കെ ആയിരുന്നു. അതു തെളിയിക്കുന്ന ഒരു സത്യമുണ്ട്.. മന്ദബുദ്ധിത്തത്വം കുറച്ച് എല്ലാ മനുഷ്യരിലും ഉണ്ട്. അങ്ങനെ അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. പക്ഷെ സുബോധമുള്ളവര്‍ ആ മന്ദബുദ്ധി വശം അങ്ങനെ പ്രകടമായി പുറത്തു കാണിക്കാറില്ല. എല്ലാവരെയും തെറി പറയാന്‍ വളരെ എളുപ്പമാണ്. നമ്മുടെ നാല്‍ക്കവലകളിലും നാട്ടുവഴികളിലും വൈകുന്നേരങ്ങളില്‍, കാണുന്ന എല്ലാ വിളക്കുകാലിനേയും വേലിയേയും തെറി പറഞ്ഞു നടക്കുന്ന ആളുകളെ കാണാം . ബ്ളോഗിലും അങ്ങനെ ചിലര്‍ .

Anonymous said...

"...ചത്തുപോയ ആ നംബൂതിരിപ്പാടുതന്നെയാണ്...."

"ഗള്‍ഫുകാരന്‍ അറബിയേം പറ്റിച്ച്, പാവപ്പെട്ട മലയാളികള്‍ക്ക് വെറൂതെകിട്ടുന്ന വിസ ലക്ഷങ്ങള്‍ക്ക് കൊടുത്ത് പറ്റിച്ച്, പാക്കിസ്താനിലച്ച്ടിച്ച കള്ളനോട്ടുകള്‍ നാട്ടില്‍ കൊണ്ടു വന്ന്...""മലയാളീസ്"!!!
നമ്മള്‍‍ കൊള്ളാം എന്നല്ലാതെ എന്ത് പറയാന്‍!!!

ഒരു സമൂഹം പുരോഗമിക്കുന്നത് അതിലെ ഭൂരിഭാകം ജനങ്ങള്‍ പുരോഗമിക്കുമ്പോഴാണ്‌. അത് ഒരു ഒറ്റക്കാരണം കൊണ്ട് എന്നതിനെക്കാളും, പല കാരണങ്ങള്‍ കൊണ്ടാണ്‌ സംഭവിക്കാറ്. മലയാളിയുടെ പുരോഗതിക്ക് കാരണം എല്ലാ മലയാളികളുമാണ്‌. അതില്‍, സവര്‍ണ്ണനും അവര്‍ണ്ണനും ഹിന്ദുവും കൃസ്ത്യാനിയും മുസ്ലിമും കമ്മ്യൂണിസ്റ്റ്കാരും കോണ്‍ഗ്രസ്സ്‌കാരും ഗള്‍ഫുകാരും അല്ലാത്തവരും ഉള്‍പ്പെടും. ഈ പറഞ്ഞവരിലെല്ലാം പെട്ടവര്‍ സമൂഹ പുരോഗതിയെ പിന്നോട്ട് വലിക്കാനും ഉണ്ടാകും. മുകളിലെ എഴുത്തുകള്‍ സൂചിപ്പിക്കുന്നതും അതു തന്നെ.

എന്നാലും എന്‍‌റ്റെ സ്മിജാ(സ്മിജേ??)... സത്യം പറ. കമ്മ്യൂണിസ്റ്റ് കാരുടെ പക്ഷം പിടിച്ചത് അവരെ നാറ്റിക്കാനല്ലേ??

Anonymous said...

എടാ കാളിദാസ,
കാളിദാസന്‍ എന്ന പേരില്‍ തന്നെ ഒരു ശൂദ്രത്വം നിന്റെ വാലായിട്ടുണ്ടല്ലോ :)
കുറെ ദിവസമായി കാളിദാസന്‍ ചിത്രകാരന്റെ ഒരുരോമം മുറിച്ചെടുക്കാന്‍ അദ്ധ്വനിക്കാന്‍ തുടങ്ങിയിട്ട്.
നിന്നെപ്പോലെ ഇപ്പോഴും ജാതിവാലു മുറിഞ്ഞ് പോയിട്ടില്ലാത്ത ബൂലോകത്തെ കുറെ വിളക്കിത്തല നായന്മാര്‍ ,വിളക്കിത്തല മേനോന്മാര്‍,വിളക്കിത്തല നമ്പൂതിരിമാര്‍ തുടാങ്ങിയ മഹാ പ്രതാപികളായ ജാതി അഭിമാനികള്‍ ചിത്രകാരന്റെ രോമം മുറിക്കാന്‍
ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട്.
ബൂലോകത്തെ ഉഗ്ര ഉഗ്ര ഉഗ്രശ്രീ കേരളഫാര്‍മര്‍ നായര്‍ ഒരു രോമം പറിക്കാനായി ജൂലായ് മാസത്തിലാണെന്നു തോന്നുന്നു ചിത്രകാരനെതിരെ രണ്ടോ മൂന്നോ പോസ്റ്റുകള്‍ തന്നെ ഇട്ട് ഡിലിറ്റിയിരുന്നു. കൂടാതെ മഹാ കവികളുടേ നേതൃത്വത്തില്‍ തെറിലക്ഷാര്‍ച്ചന,സവര്‍ണ്ണ സപ്താഹം,തെറി കീര്‍ത്തനാലപനം തുടങ്ങിയ കലാപരിപാടികളും കൊണ്ടാടറുണ്ട്.
ഇനി കാളിദാസന്റെ വകയായി മേഘത്തില്‍ തൊട്ട് ബഷീറിന്റെ മൂട്ട സന്ദേശം വരെയുള്ള സന്ദേശകാവ്യങ്ങളെ ഉരുക്കഴിച്ചുകൊണ്ടുള്ള ഒരു യജ്ഞം തന്നെ നടത്തി നോക്കാവുന്നതാണ്.
കാളിദാസന്റെ ബ്ലോഗിന്റെ ഉത്തരവും,കഴുക്കോലും,മരപ്പണികളും നടത്താന്‍ ചിത്രകാരന്റെ രോമം തന്നെ വേണമെന്നു നിര്‍ബന്ധമെങ്കില്‍ ആയിക്കൊള്ളട്ടെ.
സവര്‍ണ്ണ ജാതിപ്പേരു പറഞ്ഞു വിമര്‍ശിക്കുംബോള്‍ വേദനിക്കുന്നവര്‍ ഇതുവരെ മനുഷ്യരാകാന്‍ കൂട്ടാക്കാത്തവര്‍ തന്നെയാണ്.
അവര്‍ക്ക് അവരുടെ അഭിമാനകരമായ ജാതിപ്പേരിനു പിന്നിലുള്ള അഭിമാനകരമല്ലാത്ത ചരിത്ര സത്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്നു എന്നത് ചിത്രകാരന്റെ തെറിവിളിയായൊന്നും,വ്യാഖ്യാനിക്കല്ലേ കാളിദാസ.
നായര്‍ ജാതിയെ തന്നെ ബ്രാഹ്മണര്‍ സൃഷ്ടിച്ചത് തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ ദാസന്മരും,ദാസികളുമാക്കുന്നതിനു വേണ്ടിയാണ്. നായര്‍ ജാതിക്കാര്‍ നൂറ്റാണ്ടുകളായി കുലത്തൊഴിലായി ആചരിച്ചിരുന്ന വേശ്യാവൃത്തിയെ ഏറ്റു പറഞ്ഞ് മനുഷ്യരാകുക എന്നല്ലാതെ, കള്ള ചരിത്രങ്ങള്‍ കൊണ്ടും, ഐതിഹ്യ രചനയിലൂടെയും
ഇനി ജാതി മാഹാത്മ്യമുണ്ടാക്കാം എന്ന് ഈ ഇന്റെര്‍നെറ്റ് യുഗത്തില്‍ കൊതിക്കാമോ ?
ആത്തച്ചി, കൂത്തച്ചി,തേവ്ടിശ്ശി,പച്ചപ്പൊലിയാടിച്ചി എന്നീ വാക്കുകളൊന്നും ചിത്രകാരന്‍ തന്റെ മന്ദബുദ്ധിയില്‍ നിന്നും വിരിയിച്ചെടുത്തവയല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും,ഒരു കാലത്ത് ബഹുമാന്യമായിരുന്നതുമായ ഈ വാക്കുകള്‍ എങ്ങിനെ വൃത്തിഹീനമായി എന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടേ കാളിദാസാ !
പട്ടിക ജാതിക്കാരായിരുന്ന നായരും വര്‍മ്മയും എങ്ങിനെ സവര്‍ണ്ണരായി
എന്ന് ആരെങ്കിലും മനസ്സിലാക്കുന്നതില്‍ എന്താണിത്ര കുഴപ്പം ?
ഈ അറിവുകള്‍ അതിപ്രധാനമാണ്.
മറ്റൊന്നിനുമല്ല , സവര്‍ണ്ണരെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഹൃദയം ശുദ്ധികരിച്ച് മനുഷ്യരാകാനും, അവര്‍ണ്ണരെന്ന് കരുതപ്പെടുന്നവര്‍ക്ക് സവര്‍ണ്ണന്റെ ദുരഭിമാനത്തിനു നേര്‍ക്ക് നോക്കി ചിരിക്കാനും ഈ അറിവുകള്‍ ആവശ്യമാണ് കാളിദാസാ !!
ചിത്രകാരന്‍ മാത്രമല്ല , ബൂലോകത്തില്‍ ധാരാളം പഠനങ്ങളും, ചര്‍ച്ചകളും അതേക്കുറിച്ച് നടത്താന്‍ പലരും ദൈര്യപ്പെടും.

ജാതിയില്‍,സവര്‍ണ്ണതയില്‍ അഭിമാനിക്കുന്നവരെ ബൂലോകത്ത് ജാതിവാലില്‍ കെട്ടിത്തൂക്കുക തന്നെ ചെയ്തെന്നുവരും ഭാവിയില്‍.

കേവലം ജാതി ബോധത്തില്‍ നിന്നുപോലും മുക്തരല്ലാത്ത പ്രമാണികളുടെ
വിപ്ലവ വാചക കസര്‍ത്തിലൊന്നും സത്യസന്ധത ഇല്ലല്ലോ കാളിദാസാ..!!! ശങ്കരാചാര്യര്‍ അദൈതം പറയുന്നതുപോലെ ...
മോഷ്ടാവ് ഉടമയായഭിനയിക്കുന്നതുപോലെ !!! ഇ.എം.എസ്സ്.നമ്പൂതിരി തൊഴിലാളി വര്‍ഗ്ഗ നേതാവായതുപോലെ...!!!
കപടം കപടം കപടം.

Anonymous said...

ചിത്രകാരന്റെ വാക്കുകള്‍ കനല്‍ക്കട്ടകളായി പൊള്ളേണ്ടവരുടെ ആസനങ്ങള്‍ പൊള്ളിക്കുന്നു. നൂറ്റാണ്ടുകളായി നല്ല (സവര്‍ണ)ഭാഷ (ഉദാ: വീട്-കുടി, മരണം-ചാവ്, ഭക്ഷണം-കാടി)സംസാരിക്കുന്നതില് നിന്ന് വിലക്കപ്പെട്ടവരുടെ ഹൃദയത്തില്‍ നിന്ന് രോഷത്തിന്‍റെ അഗ്നിയും, പുകയും വമിക്കന്നതുപോലെ ,ചിത്രകാരന്‍ ഭാഷകൊണ്ട് പ്രതികാരം ചെയ്യുന്നു. തുളസിക്കതിരിന്‍റെ നൈര്മല്യമുള്ള സവര്‍ണഭാഷാ വാദങ്ങളെ അത് നിര്‍ദ്ദയം മലര്‍ത്തിയടിക്കുന്നു.

എങ്കിലും ചിത്രകാരന്‍റെ വാദമുഖങ്ങളോട് എതിര്‍വാദങ്ങളില്ലാതെ പൊരുത്തപ്പെയുന്നവനല്ല ഞാന്‍..

എന്‍റെ അഭിപ്രായങ്ങള്‍ കാണുക.
http://malayazhma.blogspot.com

Anonymous said...

Suhruthe, Sowhridam evideyayalum Mahatharamalle. Thankalude Sowhridathe njaan vallathe vilamathikkunnu. Nandi.

Anonymous said...

ഞാനലോചിക്കുവാരുന്നു-ഇത്ര ചെറ്റകളായിരുന്നോ ഈ നായന്മാര്‍.കാര്യങ്ങള്‍ നേരെചൊവ്വ പറഞ്ഞാല്‍ ഇവന്മാരുടെ ഒരുഇതേ......
ഒരുകാലത്തു ജനങ്ങള്‍ കുലതൊഴില്‍ ചെയ്തു ജീവിച്ചു.നാട്ടില്‍ സമ്പത്തുണ്ടായപ്പോള്‍
കുലതൊഴില്‍ വിട്ട് ലാഭകരമായതോഴില്‍ സ്വീകരിച്ചു.കാലത്തിന്റെ മാറ്റം .
കേരളത്തിലേക്ക് ഈ സമ്പത്തുകോണ്ടൂവന്നതാരാണ്.ഗള്‍ഫുകാര്‍(പേര്‍ഷ്യേകാര്‍)
കാര്‍ഷികജനത അങ്ങനെതന്നേ ജീവിക്കണമെന്ന്-ഇവര്‍ക്കാശിക്കാം .കാളിദാസന്മാരുടെയും നാടാണല്ലോ....
പട്ടീണീ കിടന്നത് പണിചെയ്യാന്‍ ശീലമില്ലാത്തതിനാലും ,ചെയ്യാത്തതിനാലുമല്ല.
കൂലിയില്ലാഞ്ഞതിനാലണ്.ഇതാണ്‍ ഗള്‍ഫുകാരന്‍ മാറ്റിയത്.
ചിത്രകാരനെ..പഴിപറഞ്ഞ നല്ലപിള്ളേര്‍ക്കു നമസ്കാരം ...............

Anonymous said...

പ്രിയപ്പെട്ട ചിത്രകാരാ,
ചിന്തയുടെ വേറിട്ട ശബ്ദമായി നിങ്ങള്‍ കസറുന്നു. താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു. ഗള്‍ഫ് മലയാളികള്‍ നമ്മുടെ നാടിനു വേണ്ടി ചെയ്യുന്ന വിപ്ലവം മഹത്തരം തന്നെ .
പക്ഷെ ഒരു ചെറിയ സംശയം ചോദിക്കട്ടെ ചിലപ്പോള്‍ മണ്ടത്തരമാകാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ കേരളീയരല്ല, മരിച്ചു ഗുജറാത്തികളും ആന്ദ്രക്കാരും ആണ് ( അത് കൊണ്ടാണ് പ്രവാസി സര്‍വകലാശാല നമുക്കു കിട്ടാത്തത് ) പിന്നെ എന്തെ അവിടങ്ങളില്‍ ഈ സാമൂഹിക വിപ്ലവം സാധ്യമാകാത്തത് ?