Tuesday, September 16, 2008

വേദവ്യാസന്‍.. വിശുദ്ധ ജാരന്‍ !


കുറേ കാലമായി ചിത്രം വരച്ചിട്ട്. ആ റു വര്‍ഷം മുന്‍പ് -2002-വണ്ടൂരില്‍ വച്ചു നടത്തപ്പെട്ട ഒരു ചിത്ര കല ക്യാമ്പിലാണ് അവസാനമായി വരച്ചത്. ഈ തിരുവോണത്തിന് (12-9-08)വീണ്ടും വരച്ചു. ഓയില്‍ സ്കെച്ച് പേപ്പറില്‍ ഓയില്‍ പെയിന്റുകൊണ്ടൊരു സ്കെച്ച് നടത്തി. വേദവ്യാസന്‍ പാണ്ഡവ-കൌരവര്‍ക്ക് ജാര ജന്മം നല്‍കുന്നതിന്റെ മുഹൂര്‍ത്തം ഇങ്ങനെയാണ് ചിത്രകാരന്റെ മനസ്സില്‍ തെളിഞ്ഞു വന്നത്. ഈ ചിത്രം അപൂര്‍ണ്ണമാണ്. എങ്കിലും ഒരു ചിത്രമാണ്.
വേദ വ്യാസന്‍ വിശുദ്ധ ജാരനോ അതോ വിത്തുകാളയോ ? ഏതായിരിക്കും കൂടുതല്‍ യോജിക്കുക ?!!
കൂടുതല്‍ ചിന്തക്കായി ഉദ്ബുദ്ധരായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു.
ചിത്രകാരനെ വീണ്ടും ചിത്രരചനയിലേക്ക് ആകര്‍ഷിച്ച ബ്ലൊഗ് എന്ന മാധ്യമത്തിനു നന്ദി.

സന്ദര്‍ഭം:
മഹാഭാരത കര്‍ത്താവായ വേദ വ്യാസന്‍ രാജാവിന്റെ പട്ടമഹര്‍ഷിമാരെ ഗര്‍ഭിണികളാക്കി ഉണ്ടാക്കിയെടുത്ത രണ്ടു പൊന്നു തംബുരാക്കന്‍ന്മാരാണ് പേടു രാജാക്കന്മാരായ പാണ്ഡുവും,ധൃതരാഷ്ട്രരും രണ്ടും ഷണ്ഡന്മാര്‍ ! ഷണ്ഡത്വം കൂടാതെ ഒന്നിനു പാണ്ഡു രോഗവും,മറ്റവന് അന്ധതയും ! വിത്തുകാളയുടെ ബീജം ഒന്നാം തരം തന്നെ !!
ഇതിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് വ്യാസന്‍ കഥയുണ്ടാക്കിയതാണ് അതിലും രസകരം. അന്നേ ദിവസം താന്‍ രാജകൊട്ടാരത്തിലെ ഒരു വേലക്കാരിക്കുകൂടി ഗര്‍ഭമുണ്ടാക്കിയിട്ടുണ്ടെന്ന് ! അങ്ങനെ ശൂദ്രയായ വേലക്കാരിയുടെയും ഭര്‍ത്താവിന്റേയും മിടുക്കനായ കുട്ടി ഭരണാധികാരമില്ലെങ്കിലും രാജാവിന്റെ മക്കളുടെ ലിസ്റ്റിലേക്ക് വരവുവക്കപ്പെട്ടു. അവനാണു വിതുരര്‍.

അംബിക മഹാറാണിയുടെ കിടപ്പറയില്‍ പ്രവേശിച്ച വേദവ്യാസനെ കണ്ട് ആ പാവം സ്ത്രീ കണ്ണുകള്‍ ഇറുക്കിയടച്ചത്രേ! (സുധാകരന്‍ സാമിമാരെപ്പറ്റി പറഞ്ഞത് ഓര്‍മ്മ വരുന്നു. സാമിമാരൊന്നും അണ്ടര്‍വെയര്‍ ഇടാറില്ലത്രേ!) അതുകൊണ്ടാണ് ധൃതരാഷ്ട്രര്‍ കുരുടനായതെന്നൊരു വിശദീകരണക്കുറിപ്പും വ്യാസന്‍ എഴുതി ചേര്‍ത്തു.
അംബാലിക മഹാറാണി കിടപ്പറയില്‍ കയറിക്കൂടിയ ഈ ദുഷ്ട ജന്തുവിനെ കണ്ട് വിളറി വെളുത്തതിനാലാണ് സന്തതിയായി പിറന്ന പാവം പാണ്ഡു പാണ്ഡുരോഗം പിടിച്ച് കഷ്ടപ്പെട്ട് അകാലത്തില്‍ മരിക്കേണ്ടി വന്നതത്രേ !

ശൂദ്രയായ വേലക്കാരി സന്തോഷപൂര്‍വ്വം വ്യാസ ബീജം ഉള്‍ക്കൊണ്ടതിനാല്‍ വിതുരര്‍ ബുദ്ധിമാനുമായി.

അങ്ങിനെ ... വ്യഭിചാരം സന്തോഷപൂര്‍വ്വം ചെയ്യേണ്ട ഹിന്ദു മത അനുഷ്ടാനമാണെന്നു വേദവ്യാസന്‍ ശൂദ്രര്‍ക്ക് ബുദ്ധി കോരി ഒഴിച്ചുകൊടുത്തു. അങ്ങിനെയാണ് ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന് !!!
(കഥയറിയാതെ ആട്ടം കണ്ടാല്‍ കഥകളിയാകുമല്ലോ എന്നു കരുതി വിശദീകരിച്ചതാണ്. രസ ഭംഗം വന്നവര്‍ പൊറുക്കുക, ക്ഷമിക്കുക !)

17 comments:

Anonymous said...

വേദ വ്യാസന്‍ വിശുദ്ധ ജാരനോ അതോ വിത്തുകാളയോ ? ഏതായിരിക്കും കൂടുതല്‍ യോജിക്കുക ?!!
കൂടുതല്‍ ചിന്തക്കായി ഉദ്ബുദ്ധരായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു.
ചിത്രകാരനെ വീണ്ടും ചിത്രരചനയിലേക്ക് ആകര്‍ഷിച്ച ബ്ലൊഗ് എന്ന മാധ്യമത്തിനു നന്ദി.

Anonymous said...

എല്ലാ രാജ കുടുംബങ്ങളിലും പതിവുള്ള ഒരു കലാപരിപാടിയായിരുന്നു ഇത് എന്നാണെന്റെ അറിവ്.. രാജാവിന് അനന്തരാവകാശികളില്ലാതാവും എന്ന സ്ഥിതിയില്‍ ജെനറ്റിക്കലി സുപ്പീരിയര്‍ എന്നവര്‍ കരുതുന്ന ആരെക്കൊണ്ടെങ്കിലും രഹസ്യമായി (?) ചെയ്യിപ്പിക്കുക....
വിത്തുകാള എന്ന പ്രയോഗം ഒരല്‍പ്പം അഗ്രെസ്സീവ് ആയില്ലേ എന്നൊരു സംശയം..ചിത്രം പഴയ ചിത്രങ്ങളുടെ അത്ര പോര എന്ന് തോന്നുന്നു.. മാഷ് പറഞ്ഞ പോലെ ഒരപൂര്‍ണ്ണത

Anonymous said...

“വിത്തു്” വേണമല്ലോ! അപ്പോള്‍ വിത്തുകാളയേക്കാള്‍ “വിത്തുമൂരി” അല്ലേ ഒരു യോനിപ്പൊരുത്തം? “വിശുദ്ധവിത്തുമൂരി” എന്നാക്കിയാല്‍ വര്‍ത്തമാനകേരളത്തിനോടും നീതി പുലര്‍ത്താം! :)

Anonymous said...

ചിത്രകാരന്‍ മാഷെ,
ചോദ്യം വേണ്ട, അറിയാവുന്ന ഉത്തരം ധൈര്യമായി പറയൂ...

Anonymous said...

മഹാഭാരതത്തിലെ ഈ ഭാഗം നല്‍കുന്ന ഒരു വലിയ സന്ദേശം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌.

സന്താനപരമ്പരയ്ക്കു വേണ്ടിയുള്ള സംയോഗം ശരീരങ്ങള്‍ തമ്മില്‍ മാത്രമായാല്‍, മനസ്സുകള്‍ അകന്നു നിന്നാല്‍, അതു ശരിയാവില്ല എന്ന പരമ സത്യം.!

Anonymous said...

രാഷ്ട്ര തന്ത്രത്തില്‍ മിടുക്കന്‍മാരേയാണ്‌ ആവശ്യം
അതു ജാര സന്തതിയായാലും ശരി.
(ക്ഷമിക്കണേ ഇവന്‍ ഉദ്‌ബുദ്ധനും ബുദ്ധനുമല്ലേ...
ബുദ്ദൂസല്ലെന്നൊരഹന്തയുമുണ്ട്‌)

Anonymous said...

ജാരന്‍ അല്ല, വിത്തുകാള ആണോ?
അത്രക്കു വിത്തു കയ്യിലുള്ള ആളായിരുന്നോ?
ആയിരിക്കും.
എന്നാലു ഇതൊരു പണിതന്നെ !!!

Anonymous said...

വേദ വ്യാസന്‍ രാജാവിന്റെ പട്ടമഹര്‍ഷിമാരെ ഗര്‍ഭിണികളാക്കി ഉണ്ടാക്കിയെടുത്ത രണ്ടു പൊന്നു തംബുരാക്കന്‍ന്മാരാണ് പേടു രാജാക്കന്മാരായ പാണ്ഡുവും,ധൃതരാഷ്ട്രരും രണ്ടും ഷണ്ഡന്മാര്‍ ! ഷണ്ഡത്വം കൂടാതെ ഒന്നിനു പാണ്ഡു രോഗവും,മറ്റവന് അന്ധതയും ! വിത്തുകാളയുടെ ബീജം ഒന്നാം തരം തന്നെ.
ഇതിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് വ്യാസന്‍ കഥയുണ്ടാക്കിയതാണ് അതിലും രസകരം. അന്നേ ദിവസം താന്‍ രാജകൊട്ടാരത്തിലെ ഒരു വേലക്കാരിക്കുകൂടി ഗര്‍ഭമുണ്ടാക്കിയിട്ടുണ്ടെന്ന് ! അങ്ങനെ ശൂദ്രയായ വേലക്കാരിയുടെയും ഭര്‍ത്താവിന്റേയും കുട്ടി ഭരണാധികാരമില്ലെങ്കിലും രാജാവിന്റെ മക്കളുടെ ലിസ്റ്റിലേക്ക് വരവുവക്കപ്പെട്ടു. അവനാണു വിതുരര്‍.

അംബിക മഹാറാണിയുടെ കിടപ്പറയില്‍ പ്രവേശിച്ച വേദവ്യാസനെ കണ്ട് ആ പാവം സ്ത്രീ കണ്ണുകള്‍ ഇറുക്കിയടച്ചത്രേ! അതുകൊണ്ടാണ് ധൃതരാഷ്ട്രര്‍ കുരുടനായതെന്നൊരു വിശദീകരണക്കുറിപ്പും വ്യാസന്‍ എഴുതി ചേര്‍ത്തു.
അംബാലിക മഹാറാണി കിടപ്പറയില്‍ കയറിക്കൂടിയ ഈ ദുഷ്ട ജന്തുവിനെ കണ്ട് വിളറി വെളുത്തതിനാലാണ് പാവം പാണ്ഡു പാണ്ഡുരോഗം പിടിച്ച് കഷ്ടപ്പെട്ട് അകാലത്തില്‍ മരിക്കേണ്ടി വന്നതത്രേ !

ശൂദ്രയായ വേലക്കാരി സന്തോഷപൂര്‍വ്വം വ്യാസ ബീജം ഉള്‍ക്കൊണ്ടതിനാല്‍ വിതുരര്‍ ബുദ്ധിമാനുമായി.

അങ്ങിനെ ... വ്യഭിചാരം സന്തോഷപൂര്‍വ്വം ചെയ്യേണ്ട ഹിന്ദു മത അനുഷ്ടാനമാണെന്നു വേദവ്യാസന്‍ ശൂദ്രര്‍ക്ക് ബുദ്ധി കോരി ഒഴിച്ചുകൊടുത്തു. അങ്ങിനെയാണ് ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന് !!!

Anonymous said...

"അങ്ങിനെ ... വ്യഭിചാരം സന്തോഷപൂര്‍വ്വം ചെയ്യേണ്ട ഹിന്ദു മത അനുഷ്ടാനമാണെന്നു വേദവ്യാസന്‍ ശൂദ്രര്‍ക്ക് ബുദ്ധി കോരി ഒഴിച്ചുകൊടുത്തു. അങ്ങിനെയാണ് ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന് !!!""

ഇപ്പം പുടികിട്ടി, എങ്ങിനെയാണു ഇന്ത്യ കുട്ടിച്ചോറായതും, കേരളം ഭ്രാന്താലയമായതും എന്ന്, അല്ലാണ്ട് നമ്മ വിചരിച്ചപോലെ ഈ കോങ്ക്രസും-ശീപീയെമ്മും-ബീജേപീം-ലീഗും ബാക്കി കോടി മുക്കോടി ജാതിക്കോമരങ്ങളും ഒന്നും അല്ല്ലാല്ലെ. എല്ലാം ആ ശിങ്കം വ്യാസ ബീജമാണു..
അപ്പം എതാ ഇങ്ങള്‍ക്കു വേണ്ടത്, പത്മമമോ, നോബലോ....

Anonymous said...

:)

Anonymous said...

സി ജെ യുങ്ങിന്റെ ഒരു പഠനമുണ്ടു;
എത്രയോപേർ ഭാരതം വായിച്ചിട്ടുണ്ട്, എന്തേ അവരാരും ഈ ഒരു സങതിയെ ഇത്ര പൊലിപ്പിച്ചു ഘോഷിച്ചില്ല?
തങ്ങളുടെ അമ്മമാർ പതിവ്രതകളല്ലെന്ന തോന്നലും, തങ്ങൾക്കു തങ്ങളുടെ നിയപ്രകാരമുള്ള അച്ചന്റെ സ്വഭാവങ്ങളൊന്നുമില്ലെന്നതോന്നലും ഒരുജാരസന്തതിക്കു ഒഴിവാക്കാൻ വിഷമമാണത്രെ. കാരണം,ജാരസന്തതികളായി ഗറ്ഭ്ഭത്തിൽ കിടക്കുന്ന സമയത്തു അമ്മയൂടെ മനസ്സിലെ കുറ്റബോധവും,അപകറ്ഷതാബൊധവും ജനിക്കുന്നകുട്ടിയിൽ ഇത്തരം വിചാരങ്ങളായി വരുമത്രെ. അവയുടെ സ്വാഭാവികപരിണാമം, ഇത്തരം സന്താനങ്ങളെയും അവരുടെ അച്ചനമ്മമാരേയും ഇത്തരം സംഭവങ്ങൾക്കു കാരണമായ സാഹചര്യങ്ങളേയും അതിനീചമായ ഭാഷയിൽ ഷകാരിച്ചു സ്വയം ത്രുപ്തിപ്പെടലാണാത്രെ.ഇതാണു സി.ജെ. യുങ് പറയുന്നത്.
”ഒ, അതൊന്നും സാരമില്ല, നമ്മൾ നന്നായാൽ പോരെ, അച്ചനമ്മമാരാരായാലെന്താ” എന്ന ഒരു സമാധാനിപ്പിക്കുന്ന ഉത്തരമാൻ, കൌൻസീല്ലിങ് തെറപ്പിയിൽ ഇതിനു പ്രതിവിധി.
ചുത്രകാരാ, നിങ്ങളുടെ ചിത്രത്തേക്കാൾ അതിന്റെ വിവരണം കലാകാരന്റെ ആത്മപ്രകാശനം നിറ്വഹിക്കുന്നു; ഇറ്റ്ൻഹ്യകാരെല്ലാവരും തന്തക്കു പിറകാത്തവരാണെന്നു ധ്വനിപ്പിക്കുന്ന സരസനും സമാധാനിക്കുന്നതെന്തെന്നു മനസ്സിലാക്കാം.ചിത്രകാ‍ാരൻ ഹിന്ദുക്കളെ മാത്രം ആക്ഷേപിച്ചതു എല്ലാ ഇന്ത്യ്ക്കാർക്കും ചാർത്തിത്തന്ന സരസനെ ചിത്രകാരന്റെ ചേട്ടനായി കാണാം. ലോകത്തിലെ എല്ലാ അമ്മമാരോടും ക്ഷമചോദിച്ചുകൊണ്ടു ഇ കമന്റു സമർപ്പിക്കുന്നു

Anonymous said...

Suneera,
You didnot read sarasan's satire in the right spirit. He has actually criticised chithrakaaran. It is chithrakaaran who blamed it on all Indians, an immoral practice pertaining to only Hindus, or probably to only some sects of mahabharatha times.

Anonymous said...

ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന നേരത്തെ സ്ത്രീപുരുഷവികാരവിചാരങ്ങള്‍ അവര്‍ക്ക് ഉണ്ടാകുന്ന കുട്ടിയില്‍ പ്രതിഫലിക്കും എന്ന ഒരു അന്ധവിശ്വാസം പ്രാചീന ഭാരതീയ/ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞര്‍ക്കിടയിലുണ്ടായിരുന്നു.

ആദ്യം അച്ഛനു രതിമൂര്‍ച്ഛയുണ്ടായാല്‍ കുട്ടി ആണും അമ്മയ്ക്കായാല്‍ പെണ്ണും എന്നായിരുന്നു സര്‍വ്വസാധാരണമായ ധാരണ.

ആദ്യകാല ഗ്രീക്ക് വൈദ്യലേഖനങ്ങളിലും ആയുര്‍വേദ സംഹിതകളിലും ഇത് കാണാം.

ഇത് കുറച്ചുകൂടി കഴിയുമ്പോള്‍ മുഹൂര്‍ത്തം നോക്കി സെക്സിലേര്‍പ്പെടുന്നതില്‍ വരെ എത്തുന്നതായി കാണാം.

ഈ വക വിശ്വാസങ്ങള്‍ തന്നെയാണു വ്യാസശരീരം കണ്ട് കണ്ണ് പൊത്തിയ രാജ്ഞിയുടെ കുഞ്ഞ് അന്ധനായതിന്റെയും പാണ്ഡുവിനു വിറ്റ്ലൈഗോ (?) വന്നതിന്റേയും കഥയുടെ പിന്നിലെ ഗുട്ടന്‍സ് !!

പരാശരനു തോണിയില്‍ വച്ചു ശുക്ല സ്ഖലനമുണ്ടായത് കോരി പുഴയില്‍ കളഞ്ഞുവെന്നും അത് ഒരു മത്സ്യത്തിനു ഗര്‍ഭമുണ്ടാക്കി എന്നൊരു കഥയുമുണ്ടല്ലോ. ആ വകൂപ്പിലാണല്ലൊ വ്യാസന്റെ അമ്മ ജനിക്കുന്നത് തന്നെ... മൊത്തം ഡിങ്കോള്‍ഫിക്കോ സുഡാല്ഫി തന്നെ... പ്രാചീനഭാരതീയരുടെ കാവ്യഭാവനയെ എതായാലും നമിച്ചേ പറ്റൂ.

വിത്തു ഗുണം കൊണ്ടാണു കൊച്ചുങ്ങള്‍ക്ക് ഇതുണ്ടായതെന്ന് കരുതുന്നതും കൃത്യമായിപ്പറഞ്ഞാല്‍ ശരിയല്ല. ശുക്ലത്തിനോ അണ്ഡത്തിനോ ആണു പ്രശ്നമെങ്കില്‍ കുഞ്ഞിനു വളരെയധികം വൈകല്യങ്ങള്‍ ഒന്നിച്ചുണ്ടാകാനാണു സാധ്യത ...

എതായാലും ചിത്രകാരന്റെ ചിത്രം ചിത്രമായിരിക്കുന്നു ... :)

ഇഷ്ടപ്പെട്ടു.

Anonymous said...

ഓ ഠോ :

കഴിഞ്ഞതിനു മുകളിലത്തെ രണ്ട് കമന്റുകള്‍ - വെരി ഇന്ററസ്റ്റിംഗ്.

സരസന്‍ എന്ന ആള്‍ കമന്റിടുന്നു.

പുറകേ സുനീറ എന്ന ആള്‍ അതിനെയും ചിത്രകാരനേയും വിമര്‍ശിച്ച് അനോണിലൈനില്‍ (കൃത്രിമമായ അക്ഷരത്തെറ്റോടെ?) കമന്റിടുന്നു.

പിന്നെ സുനീറതന്നെ അവതരിച്ച് ഇംഗ്ലീഷില്‍ സുനീറയെത്തന്നെ ഉപദേശിക്കുന്നു - സരസന്‍ ചിത്രകാരനെ കളിയാക്കിയതാണെന്ന്...

********

suneera said...

Suneera,
You didnot read sarasan's satire in the right spirit. He has actually criticised chithrakaaran. It is chithrakaaran who blamed it on all Indians, an immoral practice pertaining to only Hindus, or probably to only some sects of mahabharatha times.
******

ഇതിപ്പം പൊന്നപ്പനാരാ തങ്കപ്പനാരാ ?!?

ബ്ലോഗിംഗ് ക്ലാസൊക്കെ ശരിക്ക് പഠിച്ചിട്ട് പ്വാരേ അപ്പീ അനോണിയാവണത് ?

:))

Anonymous said...

“ആദ്യം അച്ഛനു രതിമൂര്‍ച്ഛയുണ്ടായാല്‍ കുട്ടി ആണും അമ്മയ്ക്കായാല്‍ പെണ്ണും എന്നായിരുന്നു സര്‍വ്വസാധാരണമായ ധാരണ”

അപ്പൊ സൂരജ് സാറേ ഒരു തമാശ ചോദ്യം..ഈ ഹിജഡകള്‍ ഉണ്ടാകുന്നത് ശീഘ്രസ്ഖലനം നടക്കുമ്പോഴ് ആയിരിക്കമല്ലേ?

Anonymous said...

മഹാഭാരതം സുന്ദരമായ ഒരു കാവ്യമാണ്. ഭാവനയില്‍ നിന്നുമെഴുതിയ അതിലെ കഥക്ക് ഭാരതത്തിന്റെ ചരിത്രമെന്ന സാധൂകരണം നല്‍ കുന്ന തരത്തിലായിപ്പോയി ചിത്രകാരന്റെ വിലയിരുത്തല്‍ . അതിന്റെ വാലില്‍ പിടിച്ച് കുറച്ചു പേര്‍ കുറെ തെറിയും പറഞ്ഞു.

ഇവിടെ എഴുതിയവരോടൊരു ചോദ്യം . നിങ്ങളില്‍ എത്ര പേര്‍ മഹാഭാരതം ​ഇന്‍ ഡ്യയുടെ പ്രാചീന ചരിത്രമാണെന്നു വിശ്വസിക്കുന്നുണ്ട്?

Anonymous said...

വ്യാസന്‍ ഒരു ശൂദ്രനായിരുന്നു. സത്യത്തില്‍ ഒരു കറുത്തവന്‍. അമ്മ ഊരു വേശ്യസ്തീ. കൃഷ്ണദ്വൈപായനന്‍ എന്നാണ് പേര്. ദ്വീപില്‍ നിന്നു വന്നവന്‍. അവന്‍ ശ്രീലങ്ക എന്ന കറുത്ത ദ്വീപില്‍ നിന്നു വന്നവനൂം ആകാം.

അദ്ദേഹം എഴുതിയ നോവല്‍ ആയിരുന്നു മഹാഭാരതം, അതില് പ്രക്ഷിപ്തങ്ങള്‍ കയറ്റി ഇന്നതിനെ ഇതിഹാസമാക്കിയത് ഗുപ്തകാലത്താണ്.

ഇത് വെറുതെ പറയാന്‍ തോന്നിയതു കൊണ്ട് പറഞ്ഞു എന്നു മാത്രം .താങ്കള്‍ക്കറിയാമായിരുന്നിരിക്കും.