Sunday, October 12, 2008

അല്‍ഫോണ്‍സാ റിയാലിറ്റി ഷോ !!


സെന്റും അത്തറും പുരട്ടി വിശുദ്ധയാക്കപ്പെട്ട സിമന്റും,പ്ലാസ്റ്റെര്‍ ഓഫ് പാരീസും,പെയിന്റും ഇനി അല്‍ഫോണ്‍സാ നിന്തിരുവടികളായി ആരാധിക്കപ്പെടും. ടിവി.യില്‍ മെഗാ റിയാലിറ്റി ഷോകളിലൂടെ താരങ്ങളായവര്‍ കാലക്രമത്തില്‍ പൊലിഞ്ഞുപോയ്ക്കൊണ്ടിരിക്കുമെങ്കിലും, മതത്തിന്റെ റിയാലിറ്റി ഷോകളിലൂടെ വാഴ്ത്തപ്പെടുന്നവരും, വിശുദ്ധരാക്കപ്പെടുന്നവരും കാലക്രമത്തില്‍ ദൈവങ്ങളുടെ അന്തസ്സിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കും.

മതപുരോഹിതരുടെ ഉപജാപ സമാനമായ വൈദിക കണ്‍കെട്ടു വിദ്യയിലൂടെയാണ് ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് എന്നതിന്റെ കണ്മുന്നില്‍ ലഭ്യമായ ഒരു തെളിവുകൂടിയാണ് ചത്തുപോയ അല്‍ഫോണ്‍സ ചേച്ചിയുടെ ദൈവീകവല്‍ക്കരണം.

ഈ പുരോഹിതര്‍തന്നെ പിന്നീടു തല്ലിക്കൊന്നു കുരിശില്‍ കെട്ടിത്തൂക്കിയ പാവം ആ നസ്രാണിചെക്കനും ഇതേപോലെ ദൈവമായ അല്ലെങ്കില്‍ ദൈവ പുത്രനായ ഒരു രക്തസാക്ഷിയാണ്. അവനെക്കുറിച്ച് പിന്നീട് മൂക്കറ്റം തിന്നു കുടിച്ചിരിക്കുന്ന പുരോഹിതന്മാര്‍ പടച്ചുണ്ടാക്കിയ പീഢന കഥകള്‍ കേട്ടാല്‍ ...ഏതു ദൈവവും തലകറങ്ങി വീഴും എന്നത് ഇപ്പോഴും കുരിശില്‍ നിന്നും ഇറക്കി കിടത്തതെ പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കുരിശിലെ കൃസ്തു നമ്മേ ഓര്‍മ്മിപ്പിക്കുന്നു.

മതങ്ങള്‍ക്ക് മാത്രമല്ല, സ്ഥാപിത താല്‍പ്പര്യങ്ങളിലധിഷ്ടിതമായ മറ്റു ചെകുത്താന്‍ സംഘടനകള്‍ക്കും പുതിയ പുതിയ ആഘോഷങ്ങളും, ആരാധനാമൂര്‍ത്തികളും,രക്തസാക്ഷികളും അതിന്റെ വളര്‍ച്ചക്കും, ജനകീയതക്കും ഒഴിച്ചുകൂടാനാകാത്ത ആവശ്യമാണ്.

ഒരു നൂറോ ഇരുനൂറോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ഇപ്പോള്‍ സഭ സെന്റടിച്ച് വിശുദ്ധയാക്കിക്കൊടുക്കുന്ന അല്‍ഫോണ്‍സ ചേച്ചി ചിലപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ അമൃതാനന്ദമയിയായി അംഗീകരിക്കപ്പെടുകയും, ഇസ്ലാം-ഹിന്ദു മതങ്ങളെ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ഭൂമിയിലവതരിച്ച ശക്തി സ്വരൂപിണിയായ ദൈവ പുത്രിയാണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തേക്കാം. ഇതൊക്കെ മതങ്ങളുടേയും, പുരോഹിതന്മാരുടേയും കണ്‍കെട്ടു വിദ്യയാണെന്ന് വിളിച്ചു പറയാന്‍ ഇവിടെ ആരുമില്ലല്ലോ കര്‍ത്താവേ ?
(എല്ലാ മനുഷ്യരേയും ഒരുപോലേ സ്നേഹിക്കാനാകുന്ന മാനവികതാ ബോധത്തിന് ഈ അല്‍ഫോണ്‍സ ചേച്ചിയുടെ ബൊമ്മകളും, ശ്രീനാരയണ ഗുരുവിന്റെ ബൊമ്മകളും തടസ്സങ്ങളാണ്. -ബൊമ്മകള്‍ എന്ന പ്രയോഗം മനപ്പൂര്‍വ്വം)

സത്യത്തില്‍ ഇത്രയും നല്ലൊരു വിഢിത്തം (മതത്തിന്റെ കപട നാടകം) നമ്മുടെ കണ്മുന്നില്‍ നടന്നിട്ടും,പന്തം കണ്ട പെരുച്ചാഴികളെപ്പോലെ നോക്കി നില്‍ക്കാനല്ലാതെ നമ്മുടെ കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തുള്ള ബുദ്ധി രാക്ഷസന്മാര്‍ക്ക് ഒന്നും ഉരിയാടാനാകുന്നില്ലെന്നത് രസകരമായി തോന്നുന്നു !!! ഒരു മത നിരപേക്ഷത നിലപാടുപോലും ആര്‍ക്കും മനസ്സില്‍ പോലും തോന്നുന്നില്ലല്ലോ ദൈവമേ !! ഇത്രക്ക് അടിമകളാകാമോ മനുഷ്യര്‍ ?
ശ്രീനാരായണഗുരുവിന്റെ വിഗ്രഹവല്‍ക്കരണത്തിലൂടെ ഹിന്ദുക്കള്‍ക്കിടയിലെ പുരോഗമന ദാഹം അവസാനിച്ചത് നാം എന്തുകൊണ്ട് കാണുന്നില്ല?
എല്ലാവര്‍ക്കും വിഗ്രഹങ്ങളാണു വേണ്ടത്.
വിഗ്രഹങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കുപ്പോലും
വിഗ്രഹമാകാന്‍ മോഹം.
ബ്ലോഗിലൂടെയെങ്കിലും ഈ വിഗ്രഹങ്ങളെ
തല്ലിയുടക്കാന്‍ (വാക്കു കൊണ്ടു മാത്രം)
മുന്നോട്ടു വരാന്‍ ചിത്രകാരന്‍
ഉണര്‍ന്നിരിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു.
വിഗ്രഹങ്ങളും,വിഗ്രഹമാകാനുള്ള
മോഹങ്ങളും തന്നെയാണ് നമ്മുടെ നന്മയെ നശിപ്പിക്കുന്നത്.
ഒരുതരം ഭോഗാസക്തിയാണിത്.
ആത്മ രതി !

2 comments:

Anonymous said...

അല്‍ഫോസാമ്മയുടെ തെറ്റല്ല അവരെ വിശുദ്ധയാക്കിയത്, അവരൊന്നും അറിയുകപോലും ചെയ്യുന്നില്ല, അതുകൊണ്ടവരെ ചീത്തപറയുന്നതില്‍ എനിക്ക് യോജിപ്പില്ല. നമ്മുടെ നാട്ടുക്കാര്‍ക്ക് ജീവിയ്ക്കാന്‍ എന്തെങ്കിലും, ആരെങ്കിലുമെല്ലാം വേണം അതൊരു സിദ്ധനായായും നാരായണനായും, അല്‍ഫോസായായുമെല്ലാം ജനിയ്ക്കും. ജീവിതകാലത്ത ഇവരൊക്കെ പട്ടിണിയും പരിവട്ടവുമായൊക്കയായിവാം കഴിഞ്ഞിട്ടുണ്ടാവുക, എന്നാല്‍ മരണാന്തരം ഇവരുടെ പേരുപയോഗിച്ച് പലരും കോടീശ്വരന്മാരാവുന്നു.. എന്തു ചെയ്യാന്‍ ചിത്രക്കാരാ ഇവര്‍ക്കും ജീവിയ്ക്കേണ്ടെ ... ചിത്രക്കാരന്‍ ഒരു കാര്യമറിഞ്ഞില്ലേ.. ഗുരുവായൂര്‍ അമ്പലത്തിലെ വഴിപ്പാടുകള്‍ക്ക് വിലകൂട്ടാന്‍ തീരുമാനിച്ചു, ദൈവ വചനങ്ങള്‍ക്കൊക്കെ ഇപ്പോ എന്താ വില.. ഞാനിപ്പോ നാട്ടിലാ നല്ല മഴയും കാറ്റും .

Anonymous said...

മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റേയും പ്രതിമയോ സ്വരൂപമോ നീ നിർമ്മിക്കരുത്.അവക്ക് മുന്നിൽ പ്രണമിക്കുകയോ അവയെ ആരധിക്കുകയോ ചെയ്യരുത്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
പ്ലാസ്റ്റർ ഓഫ് പാരീസിലും സിമന്റിലും ആരൊക്കെയാ എഴുന്നേറ്റ് നിൽക്കുന്നത്.?????