Wednesday, October 15, 2008

താരങ്ങള്‍ ഇരുട്ടിന്റെ സൃഷ്ടികള്‍ !!


നക്ഷത്രങ്ങള്‍ സൂര്യപ്രകാശത്തില്‍ കാണപ്പെടുകയില്ല. സമൂഹത്തില്‍ അന്ധകാരം പരക്കുംബോള്‍ ജന്മം കൊള്ളുന്ന മിന്നാമിനുങ്ങുകളാണ് താരങ്ങള്‍.

(കോപ്പി രൈറ്റ് ചിത്രകാരന് തന്നെ)

അതുകൊണ്ടുതന്നെ താരങ്ങള്‍ക്കെതിരെയുള്ള യുദ്ധം ഒരു പ്രഭാതത്തിലേക്കുള്ള വഴിയാകുന്നു. പക്ഷേ, നമ്മുടെ സമൂഹത്തില്‍ താരങ്ങള്‍ ദൈവങ്ങളായി വാഴുംബോള്‍ ആ യുദ്ധം പലപ്പോഴും അപകടകരമായ ഒറ്റയാള്‍ പോരാട്ടങ്ങളാകും. ഒഴുക്കിനെതിരെ, പൊതു ധാരക്കെതിരെയുള്ള കലാകാരന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം വിഢിത്തമായെ സമൂഹം വിശേഷിപ്പിക്കു. കാരണം, ഇരുട്ട് സമൂഹത്തില്‍ വെളിച്ചമായി കൊണ്ടാടപ്പെടുമ്പോള്‍ പുതിയൊരു വെളിച്ചത്തിനു ശ്രമിക്കുന്നവന്‍ വിഢിയാണെന്ന് വിഢികള്‍ക്ക് 99% ഭൂരിപക്ഷമുള്ള സമൂഹം ഉറച്ചു വിശ്വസിക്കുന്നു !


ഇത്രയും എഴുതിയത് ഇന്നലെ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ സുബ്രഹ്മണ്യപുരം എന്ന സിനിമയെക്കുറിച്ച് നല്ലൊരു ലേഖനം ശരിയായ കാഴ്ച്ചപ്പാടില്‍ എഴുതിയതു വായിച്ചതിനാലാണ്.

ലേഖകന്‍ ഡോ.കെ.ജെ.അജയകുമാറിനോടും,മാതൃഭൂമി വീക്കിലി പത്രാധിപരോടും ചിത്രകാരന്‍ നന്ദി പറയുന്നു.

അലസതയില്‍ ഉറങ്ങിക്കിടക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കഴിയണമെങ്കില്‍ ഇങ്ങനെ കലാകാരന്മാരും,പത്രപ്രവര്‍ത്തകരും കുറച്ച് നേരത്തേ ഏണീക്കുന്നവരാകണം. അല്ലാതെ, ധനികന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് രാത്രിമുഴുവന്‍ സൌജന്യ മദ്യ സേവ നടത്തി ... വൈകി ഏണീറ്റ് കീര്‍ത്തനമെഴുതുന്നവരാകരുത് കലാകാരന്മാരും, പത്രപ്രവര്‍ത്തകരും.


അതെ, പ്രഭാതം അകലെയല്ല !!!
സുബ്രമഹ്ണ്യപുരത്തിന്റെ സംവിധായകനും,നിര്‍മ്മാതാവും,നടനും എല്ലാമെല്ലാമായ ശശികുമാറിനെക്കുറിച്ച് നല്ല മതിപ്പുണ്ടായെങ്കിലും,അക്കാര്യം സിനിമ കണ്ടിട്ട് പറയുന്നതായിരിക്കുമല്ലോ ഉചിതം. വര്‍ഷങ്ങളായെന്നു തോന്നുന്നു സിനിമ കണ്ടിട്ട്. അറബിക്കഥ കണ്ടതാണ് ! ബാര്‍ബര്‍ ബാലനെ കാണാത്തതിന്റെ വിഷമമുണ്ട്. ആ സിനിമയുടെ പേരന്തായിരുന്നു ?

23-11-08

ചിത്രകാരനും സുബ്രഹ്മണ്യപുരം കണ്ടു. ഇന്നിന്റെ ...തികച്ചും ശരിയായ ചലച്ചിത്രകാരന്റെ കവിതപോലുള്ള സിനിമ ! അഭിനേതാക്കളോ സിനിമാതാരങ്ങളോ സംവിധായകരോ, തിരക്കഥാകൃത്തോ ഇല്ലാത്ത ഒറിജിനല്‍ സിനിമ. കഥാപാത്രങ്ങളും കാലവും ഹൃദയമിടിപ്പോടെ, ശ്വാസനിശ്വാസങ്ങളോടെ , കലാകാരന്റെ മാനുഷ്യത്വപൂര്‍ണ്ണമായ ഇച്ഛാശക്തിക്കുമുന്നില്‍ ജീവനോടെ നൃത്തം ചെയ്യുന്ന സിനിമ. രാത്രിയില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ സിനിമയിലെ സൂര്യോദയം !!!
മാതൃഭൂമിയിലെ സുബ്രഹ്മണ്യപുരം നിരൂപണം വായിച്ചതിനാല്‍ ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയും കണ്ടു. എല്ലാം നന്നായെങ്കിലും മമ്മുട്ടിയുടെ ഉലക്ക വിഴുങ്ങിയ ബാല്യകാല സ്നേഹപ്രകടനം കണ്ട് അറപ്പുതോന്നി. മമ്മുട്ടിക്ക് ശ്രീനിവാസനോട് എന്തോ അയിത്താചരണമുള്ളതുപോലെ !!!
വല്ല മോഹന്‍ലാലോ ഷാരൂക്ക് ഖാനോ അഭിനയിച്ച് ജീവിത ഗന്ധിയാക്കേണ്ടിയിരുന്ന ആ കഥാപാത്രം സിനിമയെ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നു. എന്നിട്ടും പടം വിജയിച്ചു എന്നത് ശ്രീനിവാസനിലെ പ്രതിഭയുടെ തിളക്കം തന്നെ.

2 comments:

Anonymous said...

പ്രിയ ചിത്രകാരന്‍..മൂല്യച്യുതിയിലേക്കു കൂപ്പുകുത്തുന്ന ഇക്കാലത്തെ സിനിമകളില്‍ തികച്ചും വേറിട്ടുനില്‍ക്കുന്ന ഒരു സിനിമതന്നെയാണ്‌ സുബ്രമണിയപുരം.. അതു കണ്ടു പുറത്തിറങ്ങുമ്പോള്‍ എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരവിക്ഷോഭത്തിന്നടിമപ്പെട്ടിരുന്നു ഞാന്‍. ജീവിതത്തിന്റെ വ്യര്‍ത്ഥതയും അര്‍ത്ഥമില്ലായ്മയും..കപടമുഖങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത മനുഷ്യന്റെ നിസ്സഹായാവസ്ഥയും..ഇത്‌ എല്ലാം നാം ആ സമയം ആലൊചിച്ച്‌ പോകും ശരിയായ കല നിര്‍വഹിക്കുന്ന ധര്‍മവും അതു തന്നെ..അടുത്തകാലത്തായി എന്നെ ഇത്രയും സ്വാധീനിച്ച മറ്റൊരു സിനിമ വേറെ ഇല്ലെന്നു തന്നെ പറയാം..സംവിധായകന്‌ എന്റെ വക ഒരു പൂചെണ്ട്‌..

Anonymous said...

അതേ... ചിത്രകാരനും സുബ്രഹ്മണ്യപുരം കണ്ടു. ഇന്നിന്റെ ...തികച്ചും ശരിയായ ചലച്ചിത്രകാരന്റെ കവിതപോലുള്ള സിനിമ ! അഭിനേതാക്കളോ സിനിമാതാരങ്ങളോ സംവിധായകരോ, തിരക്കഥാകൃത്തോ ഇല്ലാത്ത ഒറിജിനല്‍ സിനിമ. കഥാപാത്രങ്ങളും കാലവും ഹൃദയമിടിപ്പോടെ, ശ്വാസനിശ്വാസങ്ങളോടെ , കലാകാരന്റെ മാനുഷ്യത്വപൂര്‍ണ്ണമായ ഇച്ഛാശക്തിക്കുമുന്നില്‍ ജീവനോടെ നൃത്തം ചെയ്യുന്ന സിനിമ. രാത്രിയില്‍ മുങ്ങിപ്പോയ ഇന്ത്യന്‍ സിനിമയിലെ സൂര്യോദയം !!!
മാതൃഭൂമിയിലെ സുബ്രഹ്മണ്യപുരം നിരൂപണം വായിച്ചതിനാല്‍ ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയും കണ്ടു. എല്ലാം നന്നായെങ്കിലും മമ്മുട്ടിയുടെ ഉലക്ക വിഴുങ്ങിയ ബാല്യകാല സ്നേഹപ്രകടനം കണ്ട് അറപ്പുതോന്നി.
വല്ല മോഹന്‍ലാലോ ഷാരൂക്ക് ഖാനോ അഭിനയിച്ച് ജീവിത ഗന്ധിയാക്കേണ്ടിയിരുന്ന ആ കഥാപാത്രം സിനിമയെ കഴുത്ത് ഞെരിച്ച് കൊന്നിരിക്കുന്നു. എന്നിട്ടും പടം വിജയിച്ചു എന്നത് ശ്രീനിവാസനിലെ പ്രതിഭയുടെ തിളക്കം തന്നെ.