Wednesday, November 12, 2008

കുറ്റിച്ചൂലുകള്‍ നാടുനീങ്ങുന്നില്ല !

ഒബാമയും,തീവ്രവാദവും,...അതുപോലുള്ള ധാരാളം വാര്‍ത്തകളും സുനാമിപോലെ ബോധത്തില്‍ വന്ന് തിമര്‍ത്താടി പോയെങ്കിലും സമയക്കുറവിനാല്‍ ഒന്നും ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്താനായില്ല.
രേവതി പട്ടത്താനത്തെക്കുറിച്ച് ഇന്നത്തെ ഹിന്ദു പത്രത്തില്‍(12-11-08) പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും ചിത്രവും പോസ്റ്റുന്നു.( കൂടുതല്‍ എഴുതുന്നില്ല.
ചിത്രകാരന്റെ ചിന്തകള്‍ ഏതുവഴിക്കാകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.)
എന്നോ മരിച്ചു പോകേണ്ടിയിരുന്ന പാരംബര്യ ആചാരങ്ങള്‍ ആസനത്തിലെ ആനത്തഴമ്പ് തടവാനുള്ള അസുലാഭാവര്സരമായി വീണ്ടും കെട്ടിയാടുംബോള്‍
നാം ഉച്ഛാടനം ചെയ്ത തിന്മയുടെ തിരിച്ചു വരവിന് മാന്യതയും,പരിപാവനത്വവും കല്‍പ്പിച്ചു നല്‍കുകയാണ്.
ക്ഷേത്രങ്ങളില്‍ നിന്നും ബ്രാഹ്മണ പൂജാരിമാരെ ഇറക്കിവിടാന്‍ വേണ്ടി(പകരം ചെറുമക്കളും,ചെരുപ്പുകുത്തികളും,ബാര്‍ബര്‍മാരും പൂജ കര്‍മ്മം ചെയ്യട്ടെ. അപ്പോള്‍ ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുന്നവര്‍ വര്‍ണ്ണവെറിയന്മാരും, ജാതി ഭ്രാന്തന്മാരുമാകുമെന്നതിനാല്‍ അവരുടെ ഭ്രാന്ത് കൈകാര്യം ചെയ്യാന്‍ എളുപ്പമാകും. ) പുരോഗമന പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ നമ്മുടെ സമൂഹം കൂടുതല്‍ രോഗ ഗ്രസ്തമാകുമെന്നതില്‍ സംശയം വേണ്ട.

15 comments:

Anonymous said...

എന്നോ മരിച്ചു പോകേണ്ടിയിരുന്ന പാരംബര്യ ആചാരങ്ങള്‍ ആസനത്തിലെ ആനത്തഴമ്പ് തടവാനുള്ള അസുലാഭാവര്സരമായി വീണ്ടും കെട്ടിയാടുംബോള്‍
നാം ഉച്ഛാടനം ചെയ്ത തിന്മയുടെ തിരിച്ചു വരവിന് മാന്യതയും,പരിപാവനത്വവും കല്‍പ്പിച്ചു നല്‍കുകയാണ്.

Anonymous said...

അവരുടെ ആസനത്തിലെ ആനത്തഴമ്പിനേക്കാള്‍ കട്ടിയുള്ള തഴമ്പല്ലേ ചിത്രകാരന്‍റെ മനസ്സില്‍ പൈതൃകമായി കിട്ടിയ ഈ അടിമത്ത മനോഭാവവും അതില്‍നിന്നു മുക്തി നേടാന്‍ മനസ്സു ശ്രമിക്കുന്ന ഇത്തരം വൃഥാ വ്യായാമങ്ങളും? പണ്ടെന്നോ അടിമയായിരുന്നെന്നോ അടിച്ചമര്‍ത്തപ്പെട്ടെന്നോ ഉള്ള തോന്നലുകള്‍ ഡിപ്പ്രഷന്‍ ആയി ഉള്ളില്‍ ഉണ്ടെങ്കില്‍ അതിനുതക്ക ചികിത്സ പു-രോഗ-മന ചിന്താഗതിക്കാരുടെ നാടായ ഈ കേരളത്തില്‍ കിട്ടുമല്ലോ.

ചികിത്സിക്കാന്‍ ധൈര്യമുള്ള ഒരു ദളിത്‌ ഡോക്ടറെ കണ്ടുപിടിച്ചാല്‍ മാത്രം മതി, എല്ലാം ശരിയാവും. എല്ലാറ്റിലെയും ശരിയെയും തെറ്റിനെയും തിരിച്ചറിയാനുള്ള ബോധവും അപ്പോള്‍ ഉണ്ടാവും. സുഖാശംസകള്‍ നേരുന്നു.

ചെമ്മനും ഊപ്പക്കും ചിത്രകാരനും ഒക്കെ ക്ഷേത്രത്തില്‍ പൂജിക്കാനുള്ള അവസരം നല്‍കണം. അതിന് നിയമം അനുവദിക്കില്ലേ എന്നറിയില്ല. അങ്ങനെ പേടിച്ചോടുന്ന വിഗ്രഹം ആണെങ്കില്‍ ചുമ്മാ അങ്ങ് ഓടിപ്പോട്ടെ! ഇപ്പോള്‍ പൂജാവിധികള്‍ തപാലില്‍ പഠിക്കാനുള്ള അവസരങ്ങള്‍ ധാരാളമുണ്ടല്ലോ! പത്തു മന്ത്ര കോഴ്സ് എടുത്താല്‍ രണ്ടു മന്ത്രം സൗജന്യം!! ചിത്രകാരനും കൂട്ടര്‍ക്കും പഠനാശംസകള്‍!

Anonymous said...

എടോ ഫൂൾ ചിത്രകാരാ,
ആട്ടാൻ അറിയുന്നവന്റെ കയ്യിൽ കത്തിയും കൊടുത്ത് വടിക്കാൻ ആക്കിയാൽ താങ്കൾ തലവെച്ചുകൊടുക്കുമോ?
താങ്കൾക്കും കഴിവുണ്ടെങ്കിൽ ബ്രാഹ്മണനാകാം. പക്ഷെ അത് അംഗീകരിക്കാനുള്ള ബോധം സമൂഹത്തിനുണ്ടാകണം.
ആട്ടാൻ അറിയുന്നവനെ നെയ്യാനാക്കിയാൽ എന്തുണ്ടാകും എന്നെങ്കിലും ആ ബാലമനസ്സിൽ ഒന്ന് ആലോചിക്കൂ.

Anonymous said...

ബൂലോകത്തെ രണ്ടു കാവികളായ ശ്രീ@ശ്രേയസും,പാര്‍ത്ഥനും തങ്ങള്‍ പിന്‍പറ്റുന്ന നികൃഷ്ട ജാതി ചിന്തകള്‍ക്ക് അനുയോജ്യമായ വിധം തന്നെ കമന്റെഴുതിയിരിക്കുന്നു. ആ സത്യസന്ധതക്ക് അവരെ അനുമോദിക്കേണ്ടിയിരിക്കുന്നു.
നികൃഷ്ട ചരിത്രമുള്ള ബ്രാഹ്മണ്യത്തിന്റെ മഹത്വത്തെക്കുറിച്ച് അഭിമാനിക്കുന്ന ഈ ശൂദ്രന്മരോട് സഹതപിക്കുകയല്ലാതെ മറ്റൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നെങ്കിലും ഇവര്‍ മനുഷ്യരാണെന്ന് ഇവര്‍ക്ക് തോന്നാനിടവരട്ടെ എന്ന് ഇവരുടെ ദൈവങ്ങാളോട് പ്രാര്‍ത്ഥിക്കാം..!!!
ഏതായാലും ശ്രീയെസ്സിന്റെ മനസ്സിലുള്ള ചെമ്മനും,ഊപ്പയും,ക്ഷുരകനും,കുശവനും
ആയിരം വര്‍ഷക്കാലത്തെ നീച ഇത്തിക്കണ്ണി ചരിത്രമുള്ള അംബലത്തിലെ വിത്തുകാളകളായ ബ്രാഹ്മണരെക്കാളും, ആയിരത്തിലേറെ വര്‍ഷക്കാലത്തെ വേശ്യാ കുലത്തൊഴിലില്‍ഏര്‍പ്പെട്ടിരുന്ന സവര്‍ണ്ണ (നായര്‍-വര്‍മ്മ)ജാതിവാദികളെക്കാളും മഹത്വമുള്ളവരാണ്.
അദ്ധ്വാനിച്ചു ജീവിക്കുന്നവരാണ്. വെറും പണവും സ്വത്തും അധികാരങ്ങളുമല്ലാതെ എന്താണ് സവര്‍ണ്ണ ഹിന്ദു ജാതിവാദികള്‍ക്ക് അഭിമാനിക്കാനുള്ളത് ?

Anonymous said...

എടോ ചങ്ങാതീ,

നിന്റെ സംസ്കാരത്തിനു യോജിച്ച രണ്ടു കമന്റുകള്‍ വന്നു, അതിനു ചേരുന്ന മറുപടിയും പറഞ്ഞു.

ബെസ്റ്റ് അണ്ണാ, ബെസ്റ്റ്.

പടിഞ്ഞാറേകോട്ട വരെ ഒന്നു പൊയിക്കോ.

Anonymous said...

ശ്രീ ചിത്രകാരാ,

ഒരു അഭ്യര്‍ഥനയുണ്ട്, താങ്കളുടെ അത്രയും മലയാള പാഠങ്ങളില്‍ വിവരം ഇല്ലാത്തതിനാല്‍ ഈയുള്ളവന് തന്‍റെ ഭാഷ അത്രയ്ക്ക് വശമില്ല. ക്ഷമിക്കണം, അതൊക്കെപഠിച്ചു സമയംകളയാന്‍ ഈയുള്ളവന്‍ ആളല്ല. എന്നിരുന്നാലും തണ്ടിക്ക് തണ്ടി വേണമല്ലോ, ഈയുള്ളവന്‍ കിണഞ്ഞു ശ്രമിക്കാം.

ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. താങ്കള്‍ താങ്കളുടെ ചരിത്രം അല്ലെങ്കില്‍ പൈതൃകം പഠിക്കണം, അങ്ങനെയൊന്നു തനിക്ക് ഉണ്ടെങ്കില്‍ മാത്രം. താങ്കളുടെ മനസ്സിന്‍റെ വിഭ്രാന്തി മാറ്റാന്‍ അത് സഹായിക്കും. ഭിത്തിയില്ലാതെ ചിത്രം വരച്ചിട്ടു കാര്യമില്ലല്ലോ. ഈയുള്ളവന്‍ തിരുവനന്തപുരത്താണ് താമസം, ഈയുള്ളവനാല്‍ കഴിയുന്ന എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാം.

മറ്റുള്ളവര്‍ മുന്നോക്കക്കരെന്നും താന്‍ പിന്നോക്കമെന്നും ഉള്ള വികലമായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവര്‍ക്ക് ഉദ്ബോധനം അഥവാ counselling ചെയ്യാന്‍ ഇവിടെ തിരുവനന്തപുരത്ത് നല്ല മാര്‍ക്കോടെ,കഴിവുള്ളത് കൊണ്ടു മാത്രം പഠിച്ചു പാസ്സായ ഡോക്ടര്‍മാര്‍ ഉണ്ട്, താങ്കള്‍ക്ക് അവരുടെ സഹായം തേടാം. ഒരു മണിക്കൂര്‍ അടങ്ങിയിരുന്നു ശ്രദ്ധിക്കുമെങ്കില്‍ ഈയുള്ളവനും സൗജന്യമായി കുറച്ചു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരാം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയൊന്നുംവേണ്ട.

താങ്കള്‍ക്ക് (ജാതിയോ മതമോ ഏതായാലും), അതായത് താങ്കള്‍ എന്ന മനുഷ്യന്, അഭിമാനിക്കാന്‍ എന്തെങ്കിലും ചെയ്യൂ, എന്നിട്ട് പോരെ നായരോ ഈഴവനോ നമ്പൂതിരിയോ അച്ചായനോ എന്നൊക്കെ നോക്കി വിലയിരുത്താന്‍ ഇറങ്ങുന്നത്? ആള്‍ക്കാരുടെ തലയും ബുദ്ധിയും നോക്കൂ ശ്രീ ചിത്രകാരന്‍, വാലിനെ വെറുതെ വിടൂ. എന്തിനാ വാലില്‍ കിടന്നു തൂങ്ങുന്നത്?

പിന്നെ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ, ഈയുള്ളവന്‍ സ്വന്തം പേരില്‍ തന്നെയാണ് എഴുതുന്നതും, വായിക്കുന്നതും. മറഞ്ഞിരുന്നു വായില്‍ കൊള്ളാത്ത കാര്യങ്ങള്‍ തട്ടിവിട്ട് ഈ ബ്ലോഗ് ലോകം നശിപ്പിക്കുന്നില്ല. ബ്ലോഗിങ്ങ് പ്ലാറ്റ്ഫോം സൗജന്യമാണെങ്കിലും സാധാരണ മനുഷ്യമനസ്സുകളെ വര്‍ഗീയ വിദ്വേഷത്തിന്‍റെ തിന്മകളിലേക്ക് ഇറക്കിവിടാതെയിരുന്നുകൂടെ? താങ്കളുടെ പാദപത്മങ്ങളില്‍ സമര്‍പ്പിച്ച ഈ അപേക്ഷ ദയവായി സ്വീകരിക്കണം.

Anonymous said...

ചിത്രകാരാ, കാവി എന്നല്ല ഒരു നിറവും എനിയ്ക്കു ചേരില്ല.

എന്റെ വീട്ടിൽ ഒരു നായ ഉണ്ടായിരുന്നു. ഒരു ദിവസം അവൻ റോഡരികിൽ ഇരിക്കുമ്പോൾ സൈക്കിളിൽ പോയിരുന്ന ഒരാൾ കയ്യിലുണ്ടായിരുന്നാ വടികൊണ്ട് അവനെ ഒന്നു കൊടുത്തു. അതിനുശേഷം തിരിയുന്ന എന്തു സാധനം കണ്ടാലും അവൻ അതിനെ കടിക്കാനായി ഓടും. അത് കാറായാലും സൈക്കിളായാലും കുട്ടികൾ കളിക്കുന്ന സൈക്കിളിന്റെ ടയറായാലും ഉരുളുന്നതുകണ്ടാൽ അവന് കലി കയറും. എന്താ ചെയ്യാ. ആ ഒരടി അവന്റെ തലച്ചോറിൽ ഉണ്ടാക്കിയിട്ടുള്ള പ്രത്യാഘാതം എന്തായിരുന്നു എന്ന് ഇതുവരെയും മനസ്സിലായിട്ടില്ല.

Anonymous said...

പ്രിയ പാര്‍ത്ഥാ,
ഒരാളെ നായരാക്കാന്‍ ഇത്രയൊന്നും വളഞ്ഞു മൂക്കു പിടിക്കേണ്ട. പാര്‍ത്ഥന്‍ നായയാണ് എന്ന് സ്വയം തീരുമാനിക്കുകയോ, പാര്‍ത്ഥന്റെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായി ചിന്തിക്കുന്നവരെല്ലാം നായരാണെന്ന് വിചാരിക്കുന്നതിലോ ഇത്രയും കഷ്ടപ്പെടേണ്ട കാര്യമൊന്നുമില്ല.
ഇതു നാടുവാഴിത്തകാലമോ,രാജ ഭരണകാലമോ ഒന്നുമല്ലല്ലോ. ദൈര്യമായി പറയു. :)

Anonymous said...

ന്യൂജേര്‍സിയിലെ മൂന്ന് ക്ഷേത്രങ്ങള്‍ ഇതുവരെ സന്തര്‍ശിച്ചു. രണ്ട് സൌത്ത് ഇന്ത്യന്‍ ഭരണത്തിന്‍ കീഴിലുള്ളതും പിന്നെ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഭരണത്തിന്‍ കീഴിലുള്ള ദേവി ക്ഷേത്രവും. ദേവീക്ഷേത്രത്തിലെ ശിവലിംഗത്തില്‍ പാലും, വെള്ളവും ഒഴിച്ച് പൂജിക്കുന്നത് ഭക്ത ജനങ്ങള്‍ തന്നെയാണ് എന്നാല്‍ സൌത്ത് ഇന്ത്യന്‍ അമ്പലങ്ങളില്‍ പൂജാരിമാരാണ് പൂജ ചെയ്യുന്നത് അവിടെ ഭക്തന്‍ വിഗ്രഹത്തില്‍ നിന്ന് ദൂരെയാണ്. ഇത് ഇന്ത്യയില്‍ കാണുന്നത് തന്നെയല്ലേ. എന്ത് കൊണ്ട് നോര്‍ത്ത്കാരന്‍ വിഗ്രഹത്തില്‍ നേരിട്ട് പൂജ നടത്തുമ്പോള്‍ സൌത്തന്‍ പൂജാരിയിലൂടെ പൂജ നടത്തുന്നു? എന്തിനാണ് വിഗ്രഹത്തിനും ഭക്തനും ഇടയില്‍ മൂന്നാമതൊരാള്‍. പൂജിക്കുവാന്‍ ഈ പറയുന്ന താന്ത്രിക മന്ത്രങ്ങള്‍ എന്തേ നോര്‍ത്തന് ആവശ്യമില്ല? ഈ പോസ്റ്റില്‍ ചിത്രകാരനും മറ്റുള്ളവരും ആരാധനയ്ക്ക് “പൂജാരി” വേണമെന്ന് വാദിക്കുന്നത് കണ്ട് പറഞ്ഞു പോയതാണ്.

ഇത് “ഹിന്ദു” വിശ്വാസത്തില്‍ മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസത്തിലുമുണ്ട്. അവിടെയും മൂന്നാമതൊരാളിലൂടെയല്ലാതെ ദൈവത്തിനോട് നേരിട്ട് ഒരു കാര്യവും പറയുവാന്‍ കഴിയില്ല. ഒരു പരിധി വരെ മുസ്ലീം സമുദായത്തില്‍ ദൈവത്തെ നേരിട്ട് “കോണ്ടാക്ട്” ചെയ്യുവാന്‍ സാധിക്കുന്നുണ്ട്.

പണ്ട് ഇറാനില്‍ നിന്ന് പട്ടിണി സഹിക്കാതെ അന്നത്തെ ഇന്ത്യയിലേയ്ക്ക് “തെണ്ടി” തിരിഞ്ഞ് വന്ന പുരോഹിത വര്‍ഗ്ഗം വളരെ നാളത്തെ പ്രയ്തനം കൊണ്ട് ക്ഷേത്രങ്ങളില്‍ ഭക്തനും ദൈവത്തിനും ഇടയില്‍ നുഴഞ്ഞ് കയറിയെന്നും, ചാതുര്‍വര്‍ണ്ണ്യം നടപ്പാക്കിയെന്നും ചരിത്രം... ഇന്നും നാം അത് തന്നെ തുടരുന്നു. ദൈവം നിന്റെ ഉള്ളിലുണ്ട് എന്ന് പല സന്യാസികളും പറഞ്ഞിട്ടും അതെല്ലാം കാറ്റില്‍ പറത്തി ഇടയില്‍ നില്‍ക്കുന്ന മൂന്നാമനു വേണ്ടി വാദിക്കുന്നത് എന്തിനാണ്. നമുക്കാവശ്യം മൂന്നാമനെ എടുത്ത് കളഞ്ഞ് പഴയ പോലെ ദൈവവും, ഭക്തനും നേരിട്ട് സംവേദിപ്പിക്കുകയല്ലേ വേണ്ടത്....

Anonymous said...

പ്രിയ മനോജ്,
യോജിക്കുന്നു.
അമ്പലത്തില്‍ പൂജാരി വേണമെന്നോ വിഗ്രഹങ്ങള്‍ തന്നെ വേണമെന്നോ ചിത്രകാരന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ അതെല്ലം വേണമെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷത്തിനിടയിലിരുന്ന് ‍അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ ഇടക്ക് ഓരോ സ്റ്റെപ്പുകളിടുന്നതാണ്.
ആത്മീയ വിശ്വാസത്തിന്റെ ശുദ്ധീകരണം മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക ഉച്ചനീചത്വങ്ങളുടെ ഉന്മൂലനവും മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാനും സ്നേഹിക്കാനും ആവശ്യമാണെന്ന ഒരു ചിന്തയാണ് ചിത്രകാരനുള്ളത്.
സത്യത്തില്‍ മനസ്സിലുള്ള ആശയത്തിന്റെ നേര്‍പ്പിച്ചെടുത്ത രൂപമാണ് ബ്ലോഗിലെഴുതുന്നത്. തറവിശ്വാസിക്കുപോലും ചിത്രകാരന്റെ ചിന്തകളിലേക്ക് ചാടിക്കയറാനാകണമെന്നും,അവരുടെ ഇരുട്ടുപിടിച്ച മനസ്സ് വിഹ്വലമാക്കണമെന്നും ആശിക്കുകയാണ്. ഒരു ജനകീയബോധത്തിന്റെ മാനുഷികസ്നേഹത്തോടെ വിഢിയേയും,വര്‍ഗ്ഗീയവാദിയേയും,പണ്ഡിതനേയും,ബുദ്ധിമാനേയും,മനുഷ്യസ്നേഹിയേയും ഒരേ തലത്തില്‍ മനുഷ്യനായി കാണാനുള്ള ശ്രമം!!!
എല്ലാവരിലും ഒരുപോലെ സംക്രമിക്കണമെങ്കില്‍ അവരവരുടെ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന ഒരു വെളിപാട്. :)
മനോജിന്റെ ബ്ലൊഗുകളിലെ നന്മ കണ്ടതുകാരണമുള്ള സ്നേഹത്തിന്റെ പേരിലാണ് ഇതെഴുതുന്നത്. തുടര്‍ കമന്റുകളില്ല.
സസ്നേഹം.

Anonymous said...

ആത്മീയ വിശ്വാസത്തിന്റെ ശുദ്ധീകരണം മാത്രമല്ല, സാമൂഹ്യ-സാമ്പത്തിക ഉച്ചനീചത്വങ്ങളുടെ ഉന്മൂലനവും മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാനും സ്നേഹിക്കാനും ആവശ്യമാണെന്ന ഒരു ചിന്തയാണ് ചിത്രകാരനുള്ളത്.

ചിത്രകാരന്റെ ഈ വരികളോട് ഞാൻ പൂർണ്ണമായും യോചിക്കുന്നു.
പക്ഷെ താ‍ങ്കൾ തിരഞ്ഞെടുത്തിരിക്കുന്ന ഭാഷയും വഴിയും മാത്രമെ എനിയ്ക്കും യോചിക്കാത്തതായുള്ളൂ.

ഈ ക്ഷേത്രങ്ങളെല്ലാം ഒരു കാലത്ത് വേണ്ടാതെ വന്നേക്കാം എന്ന് സഹോദരനയ്യപ്പനുമായുള്ള സംഭാഷണത്തിൽ ഒരിക്കൽ ഗുരുദേവൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉന്നതമായ കുന്നുമെന്നല്ല,
ആഴിയുമൊരിക്കൽ നശിക്കുമോർത്താൽ.
എന്ന് കുമാരനാശാനും പറഞ്ഞിട്ടുണ്ട്.
രൂപമുള്ള എന്തും ഒരിക്കൽ നശിക്കും. അതിന്റെ സമയദൈർഘ്യത്തിൽ മാത്രമെ വ്യത്യാസം ഉള്ളൂ.

ഒരു സുപ്രഭാതത്തിൽ വിഗ്രഹങ്ങൾ തല്ലിപ്പൊളിക്കലല്ല വിപ്ലവമാറ്റത്തിനുവേണ്ടത് എന്ന അഭിപ്രാ‍യമാണ് എനിയ്ക്കുള്ളത്.

ഞാൻ നട്ടിൽ ചിലരോട് സംസാരിച്ച ഒരു വിഷയമുണ്ട്. അവിടെ ആർക്കും ധൈര്യമില്ല. താങ്കൾക്ക് വേണമെങ്കിൽ ഇവിടന്നു തുടങ്ങാം.
അതായത്: അമ്പലങ്ങളിൽ ഭണ്ഡാരത്തിൽ രൂപ ഇട്ട് പ്രാർത്ഥിച്ചാ‍ൽ ഒരു ദൈവവും പ്രസാദിക്കില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക. അതിനുശേഷം ഗുരുവായൂർ, ശബരിമല, വാവരുടെ പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഭണ്ഡാരപ്പെട്ടി പൊളിച്ചു കളയാൻ ഒരു വിപ്ലവ മുന്നേറ്റം നടത്തുക. ഒന്നു ശ്രമിച്ചു നോക്കൂ. ഞാൻ കൂടെയുണ്ടാവാം.

അമ്പലങ്ങളിലെ ദൈന്യംദിന കാര്യങ്ങൾ നടത്താൻ മറ്റുള്ള വഴിപാടുകൾ തന്നെ ധാരാളമാണ്.
പിന്നെ, അമ്പലത്തിലെ ജോലിക്കാർ, സേവന സന്നദ്ധരായിരിക്കണം, ശമ്പളത്തിനും പെൻഷനും വേണ്ടിയാവരുത്.
തുടങ്ങിവെയ്ക്കൂ. എന്നെങ്കിലും ഫലം കാണാതിരിക്കില്ല.
അമ്പലങ്ങൾ (ചൂഷണങ്ങളുണ്ടെങ്കിലും) സാംസ്കാരിക കേന്ദ്രങ്ങളാണ്. തൽക്കാലം അത് അങ്ങിനെ തന്നെ നിൽക്കട്ടെ.
എന്താ തുടങ്ങുകയല്ലേ.

Anonymous said...

പ്രണാമ്യഹം ചിത്രകാരാ. :-)

നല്ല ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നല്ല ഭാഷ ഉപയോഗിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്‌. പിന്നെ, ഒരു കാര്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ എന്തെങ്കിലും മുന്‍വിധിയോടെ അറുത്തുമുറിച്ചു പറഞ്ഞു ഒരു നല്ല സമൂഹം ഉണ്ടാകാം എന്ന് ചിത്രകാരന്‍ വ്യാമോഹിക്കുന്നുണ്ടോ? നന്മക്കുവേണ്ടി സംസാരിക്കുന്നത് നന്മനിറഞ്ഞ ഭാഷയിലായിരിക്കണം എന്നത്രേ.

ഒരു ചര്‍ച്ചയ്ക്കാണെങ്കില്‍ ധാരാളംപേര്‍ കൂട്ടും, ഉറക്കെ ചിന്തിക്കും. പക്ഷെ താങ്കളുടെ മനസ്സില്‍ കുടിയിരിക്കുന്ന
സവര്‍ണ്ണ-അവര്‍ണ്ണ-കാര്‍വര്‍ണ്ണ ചിന്തകള്‍ കളഞ്ഞു മനുഷ്യനായി എഴുതുമെങ്കില്‍ നന്നായിരിക്കും എന്നാണ് ഈയുള്ളവന് ആകെ പറയാനുള്ളത്.

ശ്രീ മനോജ്,
ക്ഷേത്രം വേണമെന്നോ പൂജാരി വേണമെന്നോ മുകളില്‍ ആരും പറഞ്ഞിട്ടില്ല, ഒന്നും കൂടി വായിക്കുന്നത് നന്നായിരിക്കും. സമയം കിട്ടുമെങ്കില്‍ ഈയുള്ളവന്‍റെ ബ്ലോഗ് ശ്രേയസ് മുഴുവന്‍ വായിക്കുക.

ഹിന്ദുവായിരിക്കുക എന്നതും മനുഷ്യനായിരിക്കുക എന്നതും ഒന്നു തന്നെ. അമേരിക്കയിലെ ബ്രിഡ്ജ് വാട്ടര്‍ ക്ഷേത്രം ആയാലും പോമോണ ക്ഷേത്രം ആയാലും ഡി സി-യിലെ അയ്യപ്പ ക്ഷേത്രം ആയാലും, ഇന്ത്യയിലെ ശബരിമല ആയാലും പളനി ആയാലും, എല്ലാം തന്നെ ഓരോ സങ്കല്‍പ്പമാണ്. സങ്കല്‍പ്പമില്ലാതെ ചിന്തിക്കാന്‍ കഴിയുന്നവന് അത് മതി, അല്ലാത്തവര്‍ക്ക് ക്ഷേത്രം ആയിക്കോട്ടെ. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കുമ്പോള്‍ I am sure that everything will turn out very simple.

രാഷ്ട്രീയ പാര്‍ട്ടികളിലും ആശയങ്ങളിലും അന്ധമായി വിശ്വസിക്കുന്നതും വിഗ്രഹാരാധാനയും ഒരുപോലെ തന്നെയല്ലേ? ആദ്യത്തേത്‌ 'നവീനം', രണ്ടാമത്തേത് 'പുരാതനം' അല്ലേ? :-)വിഗ്രഹാരാധന നടത്തിയത് കൊണ്ടുമാത്രം കൊല്ലും കൊലയും നടക്കുന്നില്ലല്ലോ.

ശ്രീ ചിത്രകാരാ, താങ്കളുടെ വീട്ടിലോ ഓഫീസിലോ ആരുടെയെങ്കിലും ഫോട്ടോ / ചിത്രം വച്ചിട്ടുണ്ടോ?
ഉണ്ടെങ്കില്‍ എന്തിനാണ്? ഇല്ലെങ്കില്‍, എന്തെങ്കിലും കാരണം?

ആത്മാര്‍ത്ഥമായ ഒരു മറുപടി പ്രതീക്ഷിക്കട്ടെ?

Anonymous said...

മനുഷ്യ സമൂഹത്തിന്റെപരിണാമചരിത്രം ഒഴിവാക്കിയ കമന്റുകളാണെല്ലാം .
മാനസികദൌര്‍ബല്ല്യത്തെ ചൂഷണം ചെയ്യുന്നകച്ചവടത്തേ ന്യായീകരിക്കുന്നത്-
ഏതര്‍ത്ഥത്തിലും കുറ്റകരമാണ്.പ്രശ്നമതല്ല.മഹാഭൂരിപക്ഷത്തിന്റെ അദ്ധ്വാനഭാരം ​.
ഒരുചെറുസമൂഹം വിശ്വാസത്തിന്റെ പേരില്‍അടിച്ചുമാറ്റുന്നത്.,,നിതിബോധമുള്ള
ആരിലും വെറുപ്പുണ്ടാക്കും .(ചിത്രകാരന്‍)
ഇവിടുത്തെ ജാതിസ്രേണി പിരമിഡുപോലയാണല്ലോ?
മേലോട്ടുപോകുന്തോറും ആഡ്യത്ത്വവും ,കീഴോട്ട് മ്ളേച്ചത്തവും .
ഈനാടിന്റെ വിഭവങ്ങളത്രയും ,ജാതിയുടെ പേരില്‍,വിശ്വാസത്തിന്റെപേരില്‍,
അധികാരത്തിന്റെ പേരില്‍കുത്തകയാക്കിയതിനെ ചോദ്യം ചെയ്യുന്നത്-
മനുഷ്യത്ത്വമുള്ളവരുടെ കടമയാണ്.ബുദ്ധന്‍ മുതല്‍ പതിനായിരങ്ങള്‍
ഈകടമയേറ്റെടുത്തിട്ടും കാര്യമായ ഇളക്കം തട്ടാത്തത് ബ്രാഹ്മണിക്കല്‍
പ്രത്യശാസ്ട്രം ശൂദ്ധ്രരിലേക്ക്-എങെനെ കടത്തിവിട്ടു എന്നബലതത്രം
മനസ്സിലാക്കണം ​.ബ്ലൊഗ്ഗിലെത്തപെടാത്തആളുകളാണധികവും .അതിനാല്‍
ഈചീത്തമുഴുവനും -ചിത്രകാരന്‍തന്നെ കേള്‍ക്കണം ​.

Anonymous said...

ശ്രേയസ്,
ഞാന്‍ താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്...
“പൂജാരി” ആകാനുള്ള അവകാശം വേണം എന്ന വടം വലിയ്യാണ് കേരളത്തില്‍ മുഴങ്ങുന്നത്. ശിവലിംഗത്തെ നോര്‍ത്തന്മാര്‍ നേരിട്ട് പൂജ ചെയ്യുമ്പോള്‍ എന്ത് കൊണ്ട് സൌത്തന് അതിന് കഴിയുന്നില്ല എന്നതാണ് എന്റെ ചോദ്യം... നോര്‍ത്തന്‍ ഗണപതിക്ക് പാല് കൊടുക്കൊമ്പോള്‍ സൌത്തന് “പൂജാരി” വഴിയേ കാര്യം നടക്കൂ...
നാരായണ ഗുരു വെച്ച ക്ഷേത്രങ്ങളില്‍ ഇന്ന് പൂണൂലിട്ടവരെ തെരയുകായാണ് എന്ന അവസ്ഥ വന്നെങ്കില്‍ അത് എന്ത് കൊണ്ട് എന്ന് നാം ചിന്തിക്കേണ്ടതല്ലേ...

എന്തിന് പൂജാരി? ഇത് തന്നെയല്ലേ ഗുരു ചോദിച്ചതും. എന്നാല്‍ ഗുരുവിനെ പിന്തുടരുന്നു എന്ന് പറയുന്നവര്‍ ചെയ്യുന്നതോ? ദൈവം നിന്നില്‍ തന്നെയെന്ന് കാണിച്ചു തരുവാനല്ലേ ഗുരു കണ്ണാടി പ്രതിഷ്ഠിച്ചത്? എന്നിട്ടോ?

പണ്ട് നടന്നപ്പൊലെയുള്ള ബോധപൂര്‍വ്വമായ ഒരു കടന്ന് കയറ്റം ഇന്ന് സമൂഹത്തില്‍ നടക്കുന്നുണ്ട്. പഴയ അന്ധവിശ്വാസങ്ങളെ സാവധാനം ജനങ്ങളിലേയ്ക്ക് ഇടിച്ച് കയറ്റുന്നുണ്ട്.... അതിന് കാരണം നിര്‍ജ്ജീവമായ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്... ഇടപെടലുകള്‍ നടത്തേണ്ട അവര്‍ സ്ഥാനമാനങ്ങള്‍ക്കായി ഓടുന്നു....

Anonymous said...

ഞാനിപ്പോഴുംകരുതുന്നത്‌, അനുദിനംശക്തിപ്രാപിക്കുന്ന സവർണ്ണഫാസിസത്തെ ദളീത്ത്പിന്നോക്കനിലപാടിൽനിന്ന് തീവ്രമായിത്തന്നെ ചെറുത്ത്‌ തോൽപ്പിക്കണമെന്ന കാഴ്ച്ചപ്പാടിൽനിന്നായിരിക്കും ചിത്രകാരന്റെ പ്രതികരണത്തിന്ന് ഇത്രയുംതീഷ്ണതകൈവരിക്കുന്നതെന്നാണ്.അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങൾ ഈ രീതിയിൽ പ്രതികരിച്ചുപോവാൻ നിർബന്ധിതമാവുന്ന സാഹചര്യം നിലനിൽക്കുന്നു എന്നത്‌ സമീപകാല യാഥാർത്ഥ്യം.ആഗോള-ഇന്ത്യൻ രാഷ്ട്രീയപരിസരത്ത്‌ നിന്നും അതിന്റെസമഗ്രതയിൽ നിന്നും അടർത്തിമാറ്റി സത്വത്തിന്റെയും,വർണ്ണത്തിന്റെയും,മതത്തിന്റെയും,ലിംഗത്തിന്റെയും പ്രശ്നമാക്കി ന്യൂനീകരിച്ച്‌ പരിഹാരംകാണാൻ ശ്രമിക്കുന്നത്‌ ഒട്ടുംഗുണകരമല്ല.ശ്രേയസ്സ്‌ കേവലനീതിബോധത്തിൽ നിന്നും ചിത്രകാരനോട്പ്രതികരിക്കുമ്പോൾ അറിഞ്ഞോ,അറിയാതെയോ സവർണ്ണപക്ഷനിലപാടിലേക്ക്‌ വഴുതിവീഴാനുള്ള സാദ്ധ്യതകൂടുതലാണ്.ഇതൊരു അസഗ്നിദ്ധതയാണ്. ന്യൂനപക്ഷവർഗ്ഗീയത ഭൂരിപക്ഷവർഗ്ഗീയതെയും,ഭൂരിപക്ഷവർഗ്ഗീയതന്യൂനപക്ഷവർഗ്ഗീയതെയും പരസ്പരംസഹായിക്കുന്നുണ്ട്‌