Thursday, November 20, 2008

അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു !


അറിഞ്ഞോ അറിയാതെയോ തെറ്റു പറ്റാതെ ആര്‍ക്കും ജീവിക്കാനാകില്ല. അപ്പപ്പോള്‍ തെറ്റു മനസ്സിലക്കി തിരുത്തിക്കൊണ്ടിരിക്കുന്നത് വ്യക്തിശുദ്ധിക്കായി ഒരോരുത്തരും അനുഷ്ടിക്കേണ്ടതായ ഒരു സാംസ്ക്കാരിക മര്യാദ. അഥവ കാപട്യമില്ലായ്മ. പശ്ചാത്താപത്തോളം മഹത്വമുള്ളൊരു നന്മയില്ല. പിടിക്കപ്പെടും എന്ന് തോന്നുമ്പോഴെങ്കിലും ഒരു കുറ്റസമ്മതം നടത്താനുള്ള സദ്ബുദ്ധിയും തന്റെ കുറ്റത്തെക്കുറിച്ചുള്ളൊരു ശരിയായ അവബോധവും എത്ര മഹത്തരമാകുമായിരുന്നു. കുറ്റവാളികള്‍ക്ക് അത് തോന്നിയില്ലെങ്കിലും, കേരളത്തിലെ കൃസ്ത്യന്‍ സഭകള്‍ക്കെങ്കിലും അത് തോന്നിയിരുന്നെങ്കില്‍ സുമനസ്സുകളുടെ തുടര്‍ന്നുള്ള ധാര്‍മ്മിക രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാമായിരുന്നു... !!!
ഇതിപ്പോള്‍ കേരളത്തിലെ സഭകളുടെ തകര്‍ച്ചയുടെ ആരംഭമായി പരിണമിച്ചിരിക്കുന്നു.
തങ്ങളുടെ കൂടെ 16 വര്‍ഷം മുന്‍പുവരെ സഭാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരുന്ന അഭയ എന്ന ഒരു പാവം കന്യാസ്ത്രീയെ കൊലക്കുകൊടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും രക്ഷപ്പെടാന്‍...സഭക്ക് ഒന്നു കൈകഴുകാനെങ്കിലുമുള്ള ധാര്‍മ്മിക ബാധ്യത പോലും തോന്നാത്തത് എന്തൂകൊണ്ടായിരിക്കും ? !! കൃസ്തുവിനെ കുരിശില്‍ തറച്ച കാലത്തേക്കാള്‍ ഇന്നത്തെ സഭാപുരോഹിതര്‍ കളങ്കിതരായിരിക്കുന്നു എന്നതല്ലേ ഇതു സൂചിപ്പിക്കുന്നത്. പണവും,രാഷ്ട്രീയ സ്വാധീനവും,സ്വത്തുക്കളും സഭയെ അത്രക്ക് ദുഷിപ്പിച്ചിരിക്കാം. കേവലം എന്തും വില്‍ക്കുന്ന കച്ചവടക്കാരാക്കിയേക്കാം...!!!

എന്തായാലും ക്രൈസ്തവ സഭയിലെ പരിശുദ്ധപിതാക്കന്മാര്‍ അങ്ങനെ ആധരവോടെ വിളിക്കപ്പെടാന്മാത്രം ആത്മശുദ്ധിയുള്ളവരല്ലെന്നും വെറും കീടങ്ങളാണെന്നും അവരുടെ മൌനവും കൊലക്കേസ് അപ്രധാനമാക്കി നിസാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും സൂചന നല്‍കുന്നു. ഒരു പാഠപുസ്തകത്തിനെതിരെപ്പോലും കലിതുള്ളിയ നികൃഷ്ട ജീവികള്‍ തങ്ങള്‍ക്കൊപ്പം മഹനീയമാണെന്ന് കരുതപ്പെടുന്ന സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു സ്ത്രീയുടെ കൊലപാതകത്തെ ആത്മഹത്യയാക്കാന്‍ സഭയുടെ സകല ബന്ധങ്ങളും, സല്‍പ്പേരും,പത്രവും ഉപയോഗപ്പെടുത്തുക എന്നത് എത്രമാത്രം നിന്ദ്യവും മാപ്പര്‍ഹിക്കാത്തതുമായ ധാര്‍ഷ്ട്ര്യമാണ് ?!!

യേശുകൃസ്തു എന്ന പാവം ആശാരി ചെക്കന്റെ പേരില്‍ നടത്തപ്പെടുന്ന ഈ വിശ്വാസി സമൂഹത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും, കുറച്ചു പള്ളീലച്ഛന്മാര്‍ക്ക് കന്യാസ്ത്രീ മഠങ്ങളില്‍ രാത്രി ഒളിച്ചുകയറി കന്യാസ്ത്രീകളുമായി ലൈംഗീകമായി ബന്ധപ്പെടാനുള്ള സന്മാര്‍ഗ്ഗ വിരുദ്ധ അവകാശത്തിനായി ഉപയോഗിക്കുകയെന്നത് എത്രമാത്രം വലിയ പാപമാണ് ?

അസാന്മാര്‍ഗ്ഗിക കാര്യങ്ങളില്‍ മുഴുകുന്നതും അതിനുവേണ്ടി മൌനാനുവാദം നല്‍കുന്നതും ഒരുപോലെ കുറ്റകരമായതിനാല്‍ കുറ്റബോധം ജനങ്ങള്‍ക്കുന്മുന്നില്‍ കുമ്പസാരത്തിലൂടെ ഏറ്റുപറയാത്ത വിഷം കൂടിയതും കുറഞ്ഞതുമായ എല്ലാ പള്ളീലച്ചന്മാര്‍ക്കും,കുഞ്ഞാടുകള്‍ക്കും അഭയ കൊലപാതകത്തില്‍ ധാര്‍മ്മികമായ പങ്കുണ്ട്. രാജ്യദ്രോഹികളായ ഇസ്ലാമിക തീവ്രവാദികളെ എങ്ങിനെയാണോ മുസ്ലീം സമൂഹം ഇപ്പോള്‍ തള്ളിപ്പറയുന്നത് അതുപോലെ ഈ കപട സന്ന്യാസികളെ തള്ളിപ്പറയാനുള്ള ബാധ്യത സഭക്കു മാത്രമല്ല മുഴുവന്‍ കൃസ്തിയ സമൂഹത്തിനുമുണ്ട്. ജാതിമതഭേദമെന്യേ മുഴുവന്‍ മലയാളികള്‍ക്കുമുണ്ട്.
ഒരു പള്ളീലച്ഛനോ കന്യാസ്ത്രീക്കോ പരസ്പ്പര സമ്മതപ്രകാരം ലൈംഗീകമായി ബന്ധപ്പെടുന്നതിനോ , കൂട്ട സംഭോഗങ്ങള്‍ തന്നെ സംഘടിപ്പിക്കുന്നതിലോ പ്രകൃതിവിരുദ്ധതയൊന്നുമില്ല. എന്നാല്‍ അവര്‍ പുലര്‍ത്തുന്ന കാപട്യമാണ് സമൂഹത്തിലെ സാമൂഹ്യ പരിസ്തിതിയെ നശിപ്പിക്കുന്ന ഘടകം. കന്യാസ്ത്രീ മഠങ്ങള്‍ക്കുമുന്നില്‍ ദേവദാസികള്‍ എന്നോ തേവ്ടിച്ചിസമൂഹം എന്നോ ബോര്‍ഡ് വച്ച് വേശ്യവൃത്തിയേയും ലൈംഗീകതയേയും സത്യസന്ധമായി തുറന്നു പറയുകയാണെങ്കില്‍ ആര്‍ക്കും കപടത ആരോപിക്കാനാകില്ല. ഈ സ്ഥലങ്ങളില്‍ ഇടക്കിടക്ക് ഒരു കൊലപാതകം നടന്നാല്പോലും(അതിന്റെ ആവശ്യം വരുന്നില്ലല്ലോ) അതു പോലീസിന്റെ ജോലിയായി കണ്ട് സമൂഹത്തിനു ശുദ്ധിയോടെ മാറിനില്‍ക്കാം.

ഇതിപ്പോള്‍ മഠങ്ങളില്‍ നടക്കുന്ന വ്യഭിചാരവും, അതു മറച്ചുവക്കാനുള്ള കൊലപാതകവും, തെളിവു നശിപ്പിക്കാനുള്ള പണമൊഴുക്കും, അധികാരവും സ്വാധീനവും ഉപയോഗിച്ചുള്ള ഭരണ വ്യവസ്ഥയേയും, രാഷ്ട്രീയത്തേയും കളങ്കപ്പെടുത്താനുള്ള പരക്കം പാച്ചിലും, സ്വന്തം പത്രത്തിലൂടെയും, മറ്റു പത്രങ്ങളെ തെറ്റിദ്ധരിപ്പിച്ചും ജനങ്ങളെ വിഢികളാക്കാനുള്ള ശ്രമവും എല്ലാം കൂടി സഭ ഒരു സാമൂഹ്യ തിന്മയുടെ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുമ്പോഴും സഭ വേദമോതുന്നു. തങ്ങള്‍ ദൈവത്തിന്റെ ദാസന്മാരാണെന്ന് പറയാന്‍ ഈ ചെകുത്താന്മാര്‍ക്ക് ഒട്ടും ലജ്ജതോന്നുന്നില്ല !!!

ഇതിന്റെ ഫലമെന്താണ് ?

വിശ്വാസികളായ കുഞ്ഞാടുകള്‍കൂടി ചെകുത്താന്മാരാകുന്നു.കേരളത്തില്‍ നല്ലതായിരുന്ന ഒരു ചരിത്രമുണ്ടായിരുന്ന കൃസ്ത്യാനികള്‍ വര്‍ഗ്ഗീയമായി സംഘടിക്കുകയും, വംശവര്‍ദ്ദനവിലൂടെ ജനാധിപത്യാവകാശങ്ങള്‍ കുത്തകയായി പിടിച്ചെടുക്കുന്നതിനായി ആഹ്വാനം ചെയ്തുകൊണ്ട് മക്കളെയുണ്ടാക്കല്‍ യജ്ഞങ്ങള്‍ക്കായി ഇടയ ലേഖനങ്ങള്‍ പുറപ്പെടുവിക്കുന്നു ! സഭ ശരീയത്ത് കോടതികളെപ്പോലെ വര്‍ഗ്ഗീയ കോടതികള്‍ പോലും സ്ഥാപിച്ച് രാജ്യത്തിനകത്തെ കാന്‍സറാകാന്‍ ഒരുക്കം കൂട്ടുന്നു !! ഇതൊക്കെ വേണോ വിശ്വാസികളേ ?
കോടതിക്ക് പ്രതികളെ ശിക്ഷിക്കാനായാലും,ഇല്ലെങ്കിലും ജനം അവര്‍ക്കുള്ള സ്ഥാനം നല്‍കിക്കഴിഞ്ഞു. ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റെര്‍ സെഫി എന്നീ പ്രതികളെ അറസ്റ്റുചെയ്തതായി പത്രങ്ങളില്‍ വായിച്ച് ചിത്രകാരന് വളരെ സന്തോഷം തോന്നുന്നു.
ഇത്രയും പിടിപാടുള്ള മഹാന്മാരായ പിതാക്കന്മാരേയും, ദൈവത്തിന്റെ മണവാട്ടിയേയും ഇക്കോലത്തില്‍ കാണാന്‍ ഭാഗ്യമുണ്ടായല്ലോ.

നന്മയുടെ ഈ വിജയത്തിനുവേണ്ടി മാനുഷ്യത്വമുള്ള പ്രവൃത്തികളാല്‍ സാമൂഹ്യ സേവനം ചെയ്ത ജോമോന്‍ പുത്തന്‍ പുരക്കലിനും, ഉന്നതങ്ങളില്‍ നിന്നുള്ള കേസ് തേച്ചു മാക്കാനുള്ള സമ്മര്‍ദ്ധങ്ങളെത്തുടര്‍ന്ന് സി.ബി ഐ. യിലെ തന്റെ ജോലി രാജിവച്ച് പ്രതിഷേധിച്ച ആദര്‍ശ ധീരനായ അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് പി. തോമസ് , സി.ബി.ഐ.യെ സത്യത്തിന്റെ സൂചിമുനയില്‍ നിര്‍ത്തി നീതിബോധത്തിന്റെ ഉജ്ജ്വല മുഖം ജുഡീഷ്യറിക്കു സംഭാവന നല്‍കിയ ജഡ്ജ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റു നടത്തിയ ലാബിലെ മനുഷ്യത്വബോധമുള്ള ശാസ്ത്രജ്ഞര്‍,പ്രതികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ജനങ്ങളുടെ ദൃഷ്ടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവസരം കൊടുക്കാതെ വെള്ളിവെളിച്ചം പരത്തിയ വിഷ്വല്‍ മീഡിയ, സത്യത്തിനുവേണ്ടി അക്ഷരം ധാനം ചെയ്ത പത്രങ്ങള്‍ .... തുടങ്ങിയവരെ നന്മനിറഞ്ഞ മനസ്സുകള്‍ സ്നേഹത്തോടെ, കടപ്പാടോടെ നമിക്കും.

മാതൃഭൂമിയിലെ കാക ദൃഷ്ടിയില്‍ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണിലെ വാചകം അസ്സലായി. “ഒരു കോടതി ഡയറിക്കുറിപ്പ്”

ഇന്നത്തെ ഫ്ലാഷ് പത്രത്തില്‍ (20-11-08) അഞ്ചാം പേജില്‍ വടയാര്‍ സുനില്‍ എഴുതിയ ഒരു അഭയ വാര്‍ത്ത ശകലം കൂടി താഴെ ചേര്‍ക്കുന്നു.(ചിത്രങ്ങള്‍ക്ക് മാതൃഭൂമിയോട് കടപ്പാട്)

22 comments:

Anonymous said...

അതിനി ഒരു പത്തമ്പത് വര്‍ഷം കഴിഞ്ഞ് ഒരു മാര്‍പ്പാപ്പ കേരളത്തില്‍ വരുമ്പോള്‍ ജനങ്ങളോട് മാപ്പ് ചോദിച്ചോളും. അതാണല്ലോ പണ്ട് തൊട്ടേ പിന്തുടര്‍ന്ന് വരുന്ന ഒരു രീതി.

Anonymous said...

നന്മയുടെ ഈ വിജയത്തിനുവേണ്ടി മാനുഷ്യത്വമുള്ള പ്രവൃത്തികളാല്‍ സാമൂഹ്യ സേവനം ചെയ്ത ജോമോന്‍ പുത്തന്‍ പുരക്കലിനും, ഉന്നതങ്ങളില്‍ നിന്നുള്ള കേസ് തേച്ചു മാക്കാനുള്ള സമ്മര്‍ദ്ധങ്ങളെത്തുടര്‍ന്ന് സി.ബി ഐ. യിലെ തന്റെ ജോലി രാജിവച്ച് പ്രതിഷേധിച്ച ആദര്‍ശ ധീരനായ അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ വര്‍ഗ്ഗീസ് പി. തോമസ് , സി.ബി.ഐ.യെ സത്യത്തിന്റെ സൂചിമുനയില്‍ നിര്‍ത്തി നീതിബോധത്തിന്റെ ഉജ്വല മുഖം ജുഡീഷ്യറിക്കു സംഭാവന നല്‍കിയ ജഡ്ജ്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റു നടത്തിയ ലാബിലെ മനുഷ്യത്വബോധമുള്ള ശാസ്ത്രജ്ഞര്‍,പ്രതികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ജനങ്ങളുടെ ദൃഷ്ടിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ അവസരം കൊടുക്കാതെ വെള്ളിവെളിച്ചം പരത്തിയ വിഷ്വല്‍ മീഡിയ, സത്യത്തിനുവേണ്ടി അക്ഷരം ധാനം ചെയ്ത പത്രങ്ങള്‍ .... തുടങ്ങിയവരെ നന്മനിറഞ്ഞ മനസ്സുകള്‍ സ്നേഹത്തോടെ, കടപ്പാടോടെ നമിക്കുന്നു.

Anonymous said...

ചിത്രകാരന്‍,
നല്ല ലേഖനം.സഭ ഈ കുറ്റവാളികളെ എത്രത്തോളം സംരക്ഷിക്കാന്‍ ശ്രമിച്ചു എന്ന് നോക്കേണ്ടതുണ്ട്. അതിന്ന് കൂട്ടുനിന്ന സഭാ അധികാരികളെയും രാഷ്ട്രീയക്കാരെയും ഒറ്റപ്പെടുത്തേണ്ടത് യഥാര്‍ഥ കൃസ്ത്യാനികളുടെ കടമായാണ്.

Anonymous said...

“പശ്ചാത്താപത്തോളം മഹത്വമുള്ളൊരു നന്മയില്ല. പിടിക്കപ്പെടും എന്ന് തോന്നുമ്പോഴെങ്കിലും ഒരു കുറ്റസമ്മതം നടത്താനുള്ള സദ്ബുദ്ധിയും തന്റെ കുറ്റത്തെക്കുറിച്ചുള്ളൊരു ശരിയായ അവബോധവും എത്ര മഹത്തരമാകുമായിരുന്നു. കുറ്റവാളികള്‍ക്ക് അത് തോന്നിയില്ലെങ്കിലും, കേരളത്തിലെ കൃസ്ത്യന്‍ സഭകള്‍ക്കെങ്കിലും അത് തോന്നിയിരുന്നെങ്കില്‍ സുമനസ്സുകളുടെ തുടര്‍ന്നുള്ള ധാര്‍മ്മിക രോക്ഷത്തില്‍ നിന്നും രക്ഷപ്പെടാമായിരുന്നു... !!!“

ഇവിടെ ശ്രദ്ധേയമാവേണ്ട മറ്റൊരുകാര്യം,
ആത്മഗതത്തിനു തോന്നിയ ആ ലളിതമായ തിരിച്ചറിവ് എന്തേ സഭക്ക് ഉണ്ടായില്ലാ???? കോട്ടൂരാനേയും സഹായികളേയും എന്തേ സഭ ഇത്രയും നഷ്ടവും അപമാനവും സഹിച്ച് തുടര്‍ന്നും ചുമക്കുന്നു???

ആരാണ് സഭയുടെ മുഴുവന്‍ സിരാകേന്ദ്രത്തേയും ഹൈജാക്ക് ചെയ്യുന്നത് !!!

അതേ... കോട്ടൂരാന്റെ കൈവശം മറ്റൊരു ആറ്റംബോംബിരിപ്പുണ്ട്!! അത് പൊട്ടിയാല്‍ സഭയ്ക്കുണ്ടാവുന്ന നഷ്ടം ഇപ്പോഴത്തേതിനേക്കാള്‍ വലുതാ‍യിരിക്കും, അത് എന്നേക്കൊണ്ട് പൊട്ടിപ്പിക്കരുത് എന്ന് കൂടെ കൂടെ ഇദ്‌ധേഹം സഭയേ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നിരീക്കണം!!
അവസരോചിതമായ പോസ്റ്റ് അഭിനന്ദനം അര്‍ഹിക്കുന്നു.

Anonymous said...

ഈ കേസ് തെളിയില്ല എന്നുള്ളതു ഇതെഴുതുന്ന ആള്‍ക്കും അറിയാം വായിക്കുന്ന നമുക്കും അറിയാം. സി ബി ഐ കേരളത്തിയില്‍ തെളിച്ച ലാസ്റ്റ് കേസ് ഏതാണു??

Anonymous said...

തെളിവുകള്‍ ഒക്കെ പണ്ടേ ഇല്ലാതാക്കിയില്ലേ.. പിന്നെ എങ്ങനെ തെളിയിക്കും..
കൊന്നവരും കൂട്ടുനിന്നവരും എല്ലാം പിന്നെയും 'സേവനങ്ങള്‍' തുടരും... നോര്‍ത്ത് ഇന്‍ഡ്യയിലൊ വിദേശങ്ങളിലോ ആയി..

Anonymous said...

ഇങ്ങിനെയൊരു അറസ്റ്റ് നടക്കാന്‍ ഇത്രയധികം വര്‍ഷമെടുത്തതു കൊണ്ട് സഭ കൂടുതല്‍ നാറിയെന്നുള്ളത് സത്യം. പക്ഷേ, കേസ് തെളിയുമോയെന്നതാണ് കാണേണ്ടത്.

Anonymous said...

i dont have any faith in prooving this. but I am sure that these idiots did it.

if they want to have sex, what the heck they hang to be a priest? let them get marry and come out the of the priesthood! I have seen many priest does that. just for their name and passion, killing an innocent nun.

Anonymous said...

തെളിവെല്ലാം നശിപ്പിക്കപ്പെട്ട പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെട്ടേക്കാം. പക്ഷേ അഭയയെന്ന പാവം കുട്ടിയെ നിഷ്ടൂരമായി കൊലപ്പെടുത്തിയ ളോഹക്കുള്ളിലെ കാട്ടാളന്‍‌മാരെ പൊതുജനം തിരിച്ചറിഞ്ഞില്ലേ, അത് മതി.

Anonymous said...

കുഞ്ഞിക്കാ.. ഞാന്‍ ഒരു പോസ്റ്റ്‌ ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഇട്ടിട്ടുണ്ട്‌. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..!!

http://vettaa.blogspot.com/2008/11/blog-post.html

Anonymous said...

“ഞാനിന്നുമേറ്റുവാങ്ങുന്ന
കൊടിയ പാപങ്ങളറിയാതെ-
യാണോ നീ ചിരിക്കുന്നത്?
ഇതിനായിരുന്നോ
പിതാവേ..! ഞാന്…?”

Anonymous said...

കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ..

Anonymous said...

"യേശുകൃസ്തു എന്ന പാവം ആശാരി ചെക്കന്റെ" don't do don't do അത് ആശാരി ചെക്കനൊന്നുമല്ല. വിശുദ്ധ ഗര്ഭമാ.
അതു പോലുള്ള വിശുദ്ധ ഗര്ഭങ്ങള് നാടു നീളെ കന്യാ സ്ത്രീകള് ചുമക്കുന്നുതായാണ് വിവരം. കന്യാസത്രീകളുടെ നീളന് കുപ്പായം അങ്ങനെ പലതും മറക്കാനാണെന്നാ കഴിഞ്ഞ ദിവസം ഒരു വല്യമ്മ പറഞ്ഞത്. ളോഹക്കടിയില് ട്രൌസര് ഇല്ലെങ്കില് കാര്യം സാധിക്കാന് സൌകര്യമെന്നു കരുതുന്ന പുരോഹിതമ്നാരെയും കാണാം. വേഷം തന്നെ സൌകര്യത്തിനാ പിന്നെന്താ ആയാല്.

Anonymous said...

Good post. Best wishes...!!!

Anonymous said...

. സി ബി ഐ കേരളത്തിയില്‍ തെളിച്ച ലാസ്റ്റ് കേസ് ഏതാണു??

വിന്‍സേ..അത് പറയരുത്!!!!!!!!!!!!!!!!!

ഇങ്ങളു സിബിഐ ഡയറിക്കുരിപ്പ് കണ്ടില്ല??? സേതുരാമയ്യര്‍ സിബിഐ കണ്ടില്ലാ? ലാല്‍ ഫാനാണേളും ഇടക്കൊക്കെ മമ്മുക്കാനേം ഒന്നു കാണു വിന്‍സേ ;)

ഓ.ടോ ക്ക് സോറി ചിത്രകാരന്‍

Anonymous said...

ലേഖനം നന്നായിട്ടുണ്ട് കുറ്റവാളികള്‍ ശിഷിക്കപെടട്ടെ . എന്നിരുന്നാലും "യേശുകൃസ്തു എന്ന പാവം ആശാരി ചെക്കന്റെ പേരില്‍ നടത്തപ്പെടുന്ന ഈ വിശ്വാസി സമൂഹത്തിന്റെ " എന്ന് എഴുതിയതില്‍ എന്റെ പ്രധിഷേധം രേഖപെടുത്തുന്നു. എത്ര വലിയ നിരീശ്വരനയിരുനലും സെകുലര്‍ ആയി ചിന്തിക്കേണ്ടത് ഭാരതീയരായ നമ്മുടെ കടമയല്ലേ.

Anonymous said...

കുഞ്ഞാടുകളുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരയിരുന്നു ഇത്രനാളും പുരോഹിതന്മാര്‍. ഇനി മുതല്‍ കുഞ്ഞാടുകള്‍ കുറ്റാരോപിതരായ പുരോതിതന്മാര്‍ക്ക് വേണ്ടി പ്രാര്തിക്കണമെന്നു സഭ ആവശയപ്പെടുന്നതു . (കോട്ടയം രൂപതയുടെ ഇടയലേഖനം കാണുക). കലികാല വയ്ഭവം. എന്റെ സുഹൃത്തായ തോമസും അവന്റെ ക്രിസ്ത്യന്‍ സഹോദരരും പള്ളിയില്‍ നല്കുന്ന സ്തോത്ര കാഴ്ച ഇനി അച്ചന്മാരുടെ ക്രിമിനല്‍ കേസ് നടത്താന്‍ വകിലന്മാര്‍ക്ക് വീതം വയ്ക്കാം. അതിന് ഈ പുരോഹിത ശ്രേഷ്ടന്മാര്‍ ഏതെങ്കിലും പുതിയ ന്യായവുമായ് എത്തും.

Anonymous said...

ഒപ്പ്

Anonymous said...

സത്യം ജയിക്കട്ടെ

Abdulgafoor Papattil said...

അഭയ കേസ് സി ബി ഐ പ്രതി കളെ കണ്ടെത്തി ...പക്ഷെ ആ പ്രതികളെ രക്ഷിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നതിനു ഇപ്പോഴും കോടതി കൂട്ടുനില്കുന്നത് പോലെ തോന്നുന്നു ..അല്ലാതെ എന്തിനിത്ര വൈകിക്കുന്നു അവരെ തുരുന്കിലടക്കാന്‍ ...........?............

Abdulgafoor Papattil said...

അഭയ കേസ് സി ബി ഐ പ്രതി കളെ കണ്ടെത്തി ...പക്ഷെ ആ പ്രതികളെ രക്ഷിക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നതിനു ഇപ്പോഴും കോടതി കൂട്ടുനില്കുന്നത് പോലെ തോന്നുന്നു ..അല്ലാതെ എന്തിനിത്ര വൈകിക്കുന്നു അവരെ തുരുന്കിലടക്കാന്‍ ...........?............

നിസ്സഹായന്‍ said...

സന്തോഷിക്കാന്‍ വരട്ടെ
ചിത്രകാരാ.രാഷ്ട്രീയംകൊണ്ടും പണംകൊണ്ടും അധികാരംകൊണ്ടും പ്രബലരായ ക്രൈസ്തവര്‍ക്ക് 16-വര്‍ഷം കേസ് തടയിട്ടു നിര്‍ത്താന്‍ കഴിഞ്ഞു. ഇനിയിപ്പോള്‍ ലുപ് ഹോളിട്ട് നടത്താന്‍ പോകുന്ന ബാക്കി കളികളൂടെ കണ്ടിട്ട് പോരെ സന്തോഷിക്കല്‍ ! സാങ്കേതിക പിഴവുകളിലൂടെയും സംശയത്തിന്റെ ആനുകൂല്യത്തിലും പ്രതികള്‍ രക്ഷപെടുമെന്ന് ഉറപ്പാണ്.അല്ലെങ്കില്‍ ഇത് ഇന്ത്യയല്ലാതിരിക്കണം.
അങ്ങനെ കുറ്റവിമോചിതരാകുന്ന അവര്‍ചിരിച്ചു കൊണ്ട് പറയും “അവസാനം സത്യം ജയിച്ചു,ദൈവം എല്ലാം കാണുന്നുണ്ടായിരുന്നു” എന്നൊക്കെ!!ദൈവം ഇല്ലെന്ന് 100% ഉറപ്പുള്ളത് ആര്‍ക്കാണെന്ന് അറിയാമോ? എല്ലാ മതങ്ങളിലേയും പൌരൊഹിത്യത്തിന്!!!!