Thursday, November 27, 2008

ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക

നമ്മേ ഒന്നും ഉണര്‍ത്തുന്നില്ല. ക്രിക്കറ്റും സിനിമയും കാണുന്ന ത്രില്ലോടുകൂടി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും വന്‍ ദുരന്തങ്ങളും കണ്ടാസ്വദിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു. ആര്‍ക്കും രാഷ്ട്രീയ ബോധമോ ,രാജ്യസ്നേഹമോ തങ്ങളുടെ കളിക്കളത്തിന്റെ ഗ്യാലറിക്കപ്പുറം പ്രകടിപ്പിക്കാവുന്ന അവകാശമായി,...കര്‍ത്തവ്യമായി അനുഭവപ്പെടുന്നില്ല. അടിമകളുടെ മന്ദത ! വളര്‍ത്തുമൃഗങ്ങളുടെ രാഷ്ട്രീയ ബോധം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുംബോള്‍ പോലും ഒന്നു അലമുറയിട്ടു കരയാന്‍പോലും അനുവദിക്കാത്ത ദുരഭിമാനത്തിന്റെ നാട്യത്തിനകത്തുനിന്ന് ഒരു ബ്ലോഗ് കുറിപ്പെഴുതി കൈകഴുകുന്ന ഈ ചിത്രകാരനോടുപോലും ചിത്രകാരനു വെറുപ്പുതോന്നുന്നു. സഹതാപം തോന്നുന്നു.

പ്രിയങ്കയുടെ കുട്ടിക്കു പാലുകൊടുക്കുന്ന രാഷ്ട്രീയക്കാരന്‍, അപ്പി കോരുന്ന രാഷ്ട്രീയക്കാരന്‍, രാഹുലിനും കൂട്ടുകാര്‍ക്കും കാലു തടവിക്കൊടുക്കുന്ന രാഷ്ട്രീയക്കാരന്‍, അമ്മ മഹാ രാജ്ഞിക്ക് കാല്‍ വിരല്‍ ഞെട്ടയിട്ടുകൊടുക്കുന്നവര്‍, അടിവസ്ത്രം അലക്കിക്കൊടുക്കുന്നവര്‍.... നമ്മുടെ രാഷ്ട്രീയക്കാര്‍ തിരക്കിലാണ്.
സമാധാനപരമായി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇസ്ലാമിക സംഘടനകള്‍ക്കും അവകാശമുണ്ടെന്ന് പ്രജ്ഞാസിങ്ങിനേയും സംഘ പരിവാര്‍ തീവ്രവാദികളേയും ചൂണ്ടിക്കാട്ടി സമത്വ സിദ്ധാന്തം ശക്തിയുക്തം സമര്‍ത്ഥിക്കുന്ന കൂലി ബുദ്ധിജീവികള്‍. , ഇടതു പക്ഷക്കാര്‍... എല്ലാവരും ഇപ്പോള്‍ തിരക്കിലാണ്.
മാസത്തില്‍ നാലു ദുരന്തങ്ങളുണ്ടായാലേ ചാനല്‍ ചര്‍ച്ചയില്‍ നിറഞ്ഞു നിന്ന് നാട്ടിലെ ഉണ്ണാമന്മാരെ തന്റെ സ്ഥാനം ബോധ്യപ്പെടുത്തിക്കൊടുക്കാനാകു !
ഇന്നത്തെ മാത്രുഭൂമിയില്‍(27-11-08) രാഷ്ട്രീയ നേതൃത്വം പ്രതിക്കൂട്ടില്‍ എന്ന വാര്‍ത്ത എഴുതിയ എന്‍.അശോകന്‍ രാജ്യം നേരിടുന്ന അനാഥത്വത്തെക്കുറിച്ചും, രാഷ്ട്രീയ ഷണ്ഡത്വത്തെക്കുറിച്ചും എഴുതിയിരിക്കുന്നു.
നമുക്ക് ക്രിക്കെറ്റും,സിനിമയും പോലെ... ഹര്‍ത്താലും, ഭീകര സ്ഫോടനങ്ങളും ആഘോഷിക്കാം. ശീലിച്ചാല്‍ ... എല്ലാം നല്ലതിനെന്ന് പറയാനാകും. ശീലക്കേടുകളാണു പ്രശ്നം.

3 comments:

Anonymous said...

ഇന്ത്യക്കു കഴിയില്ലെങ്കില്‍ ഇസ്രായേലിന്റെ സഹായത്തോടെയെങ്കിലും ഇസ്ലാമിക ഭീകരപ്രവര്‍ത്തനം തടയാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു. അപമാനകരം, നാണക്കേട്...പ്രതിരോധസംവിധാനമില്ലാത്ത ഒരു രാജ്യത്തെ എന്തിനുകൊള്ളാം.

Anonymous said...

ആദ്ധ്യാത്മികവും ആദര്‍ശപരവുമായ ഒരു കൂലങ്കഷചര്‍ച്ചക്കു് സ്കോപ് കാണുന്നുണ്ടു്. കൂലിയെഴുത്തുകാരും കൂലിച്ചേകവന്മാരും കോഴിപ്പോര്‍ സ്പെഷ്യലിസ്റ്റുകളുമൊക്കെ ചേരിതിരിഞ്ഞു്, ജാതിയും മതവും ലിംഗവും തിരിഞ്ഞു്, പാര്‍ട്ടിയും കക്ഷിയും തിരിഞ്ഞു് ഗോദയിലേക്കു് ഇറങ്ങേണ്ട താമസമേയുള്ളു.

ഒരു കൂട്ടപ്രാര്‍ത്ഥനയുമാവാം! ദൈവനാമത്തില്‍ കുറെ നികൃഷ്ടജീവികള്‍ നിരപരാധികളെ കൊല്ലുമ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കുന്ന അതേ ദൈവത്തിനോടുതന്നെയല്ലേ പ്രാര്‍ത്ഥിക്കേണ്ടതു്? പ്രാര്‍ത്ഥനയുടെ നേതൃത്വം യേശുവിനെപ്പോലെ കഷ്ടാനുഭവങ്ങള്‍ നേരിടുന്ന‍ കോട്ടൂരിനെ ഏത്പിച്ചാല്‍ ഏറ്റവും ഉചിതം! ഭാരതമേ, നിന്റെ അവസ്ഥ സഹാനുഭൂതിപോലും അര്‍ഹിക്കാത്തത്ര ദയനീയമാണു്!

Anonymous said...

ഒരു അഫ്സല്‍ ഗുരു വിനെ തൂക്കിലിടാന്‍ ഉള്ള തീരുമാനം പോലും നീട്ടി വച്ചു പാര്‍ലമെന്റ് ആക്രമണത്തില്‍ മരിച്ചവരെ വീണ്ടും ചതിച്ചു കൊന്ന കേന്ദ്ര ഭരണം രാജ്യത്ത് ഭീകരര്‍ക്കെതിരെ എന്തെങ്കിലും ചെയ്യും എന്ന് കരുതുക വയ്യ.
ഒരു ഭാവവും മുഖത്ത് വിരിയാതെ സ്ഥിരം ഫോട്ടോസ്റ്റാറ്റ് പ്രസ്താവന നടത്തിയ പ്രധാന മന്ത്രി.
കുറെ ചാനല്‍ ചര്‍ച്ചകള്ള്‍ക്ക് ശേഷം ഇതും വിസ്മ്രിതിയില്‍ ആവും.
ഇലക്ഷന്‍ വരികയല്ലേ......... ന്യു‌ന പക്ഷങ്ങള്‍ കീയ് ജയ്........