Friday, December 26, 2008

ബ്രാഹ്മണിക്ക് ബോമ്പ് !

ഏതു മതവിശ്വാസിയായാലും, ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാലും, ഏതു ജാതിക്കാരനായാലും, മതത്തിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവരായാലും നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ നിങ്ങളെ നിങ്ങളറിയാതെത്തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഇന്ത്യന്‍ പ്രതിഭാസമാണ് ബ്രാഹ്മണ്യം.

അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തിന്റെ ചരിത്രം സത്യസന്ധമായി മനസ്സിലാക്കാതെ നിങ്ങള്‍ മതവിശ്വാസിയായാലും, വിപ്ലവകാരിയായാലും, ഇസ്ലാമിക മത ഭീകരനായാലും, യുക്തിവാദിയായാലും ഒരു കളിക്കോപ്പിന്റെ സ്വാതന്ത്ര്യമേ നിങ്ങള്‍ക്ക്
വിധിച്ചിട്ടുള്ളു എന്ന് ചിത്രകാരന്‍ പറയും.
അതെ, ഒരു അടിമയുടെ വിഭ്രാന്തിമാത്രമായി നിങ്ങളുടെ ചിന്തകള്‍ കുഴിച്ചുമൂടപ്പെടുമെന്ന് ഉറപ്പിക്കാം.

നിങ്ങളുടെ വിപ്ലവാത്മകമായ ഏതു ചിന്തയേക്കാളും പ്രബലമാണ് നിങ്ങള്‍ക്ക് സമൂഹം ആചാരങ്ങളിലൂടേയും, അനുഷ്ടാനങ്ങളിലൂടേയും, ആഘോഷങ്ങളിലൂടെയും, പാരംബര്യങ്ങളിലൂടെയും, നാട്ടുനടപ്പുകളിലൂടെയും, ശീലങ്ങളിലൂടെയും,കലാ-സാഹിത്യാദികളിലൂടെയും,ഇതിഹാസങ്ങളിലൂടെയും പകര്‍ന്നു നല്‍കിയ ബ്രാഹ്മണ്യത്തിന്റെ മഹത്വം.
2000 വര്‍ഷക്കാലം ഭാരതത്തെ ഉറക്കിക്കിടത്തിയ ഈ ആത്മീയ കൊള്ളസംഘം നമ്മുടെ കലയേയും,സാഹിത്യത്തേയും ഉപയോഗിച്ചാണ് നമ്മുടെ സംസ്കാരത്തെ വിഷലിപ്തമാക്കിയത് എന്നതിനാല്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ ചൂഷണവിഷത്തെ പ്രസാദമായി ഭയഭക്തി ബഹുമാനത്തോടെ ദൈവീക പ്രസാദമായി സേവിച്ചുവരുന്നവരാണ് , നമ്മളിലെ ഹിന്ദുവും, മുസല്‍മാനും,കൃസ്ത്യാനിയും.

അതുകൊണ്ടാണ് ഇന്ത്യ വര്‍ഗ്ഗീയ ലഹളകളില്‍ കത്തുംബോഴും, പൊട്ടിത്തെറിക്കുംബോഴും അതിന്റെ മൂലകാരണമായ വ്യവസ്ഥിതിയുടേയും,പ്രേരകരുടേയും സ്ഥാനത്തിരിക്കുന്ന ബ്രാഹ്മണ്യം ആദരവു പിടിച്ചുപറ്റി സുരക്ഷിതരായിരിക്കുന്നത്. നമുക്കവരോട് ബഹുമാനം മാത്രമേയുള്ളു !
ഹിന്ദു ഫാസിസ്റ്റ് സംഘപരിവാര്‍, പരിഷത്ത് എന്നെല്ലാം നാം വിരല്‍ ചൂണ്ടുന്നത് മതഭേദമില്ലാത്ത ശബരിമല തീര്‍ത്ഥാടകര്‍ക്കു നേരെയോ, നമ്മുടെ അയല്‍പ്പക്കത്തെ ദുര്‍ബലനായ ദളിതനു നേരെയോ, ബുദ്ധധര്‍മ്മ കലാകാരന്മാരും,ശില്‍പ്പികളുമായിരുന്ന വിശ്വകര്‍മ്മജര്‍ക്കുനേരെയോ, ബ്രാഹ്മണ്യത്താല്‍ കൊടും ചൂഷണത്തിനിരയായ നായര്‍ക്കെതിരേയോ,ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ക്കെതിരെയോ, ആയിരിക്കും.

കാരണം ഇവരെല്ലാം ഹിന്ദുക്കളാണെന്ന് ആരോ ലേബലൊട്ടിച്ചുവച്ചിരിക്കുന്നു. ഹൈന്ദവ മതമെന്നത് ബ്രാഹ്മണ താല്‍പ്പര്യത്തിനുവേണ്ടി ആസൂത്രണം ചെയ്യപ്പെട്ട കുടില ബുദ്ധി മാത്രമാണ്. ആ കുടില ബുദ്ധിയെ ബ്രാഹ്മണ്യം എന്ന പേരുകൊണ്ടുതന്നെ വിശേഷിപ്പിച്ച് അവരെ മനുഷ്യരാക്കാന്‍ യത്നിക്കുന്നതിനു പകരം നാം ബ്രാഹ്മണ്യത്തിന്റെ വിഷം തീണ്ടി അടിമത്വത്തില്‍ മുങ്ങിത്താഴുന്ന ശേഷിച്ച ഇരകളുടെയും പീഢിതരുടേയും സമൂഹത്തെ ഒന്നാകെ ഹിന്ദു ഫാസിസ്റ്റുകളായി തെറ്റിദ്ധരിക്കുന്നതും ഐക്യപ്പെടുത്തുന്നതും ബ്രാഹ്മണ്യത്തെ വീണ്ടും ശക്തിപ്പെടുത്താനും, ആധീശന്മാരാക്കാനും മാത്രമേ ഇടയാക്കുകയുള്ളു. ഹിന്ദു ഫാസിസം എന്നോ, ഹിന്ദു വര്‍ഗ്ഗീയത എന്നോ, ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നോ പറയുന്നത് വിദേശത്തുനിന്നും മറ്റു മതവര്‍ഗ്ഗീയതകള്‍ക്ക് ഫണ്ടു വാങ്ങനല്ലാതെ(അല്ലെങ്കില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വോട്ടു തേടാനല്ലാതെ) ഇന്ത്യയിലെ വര്‍ഗ്ഗീയതയെ തുറന്നുകാട്ടാനുള്ള പ്രയോഗമല്ല.

ഇന്ത്യന്‍ വര്‍ഗ്ഗീയതയെ തകര്‍ക്കാന്‍ ബ്രാഹ്മണ്യഫാസിസമെന്നോ, ബ്രാഹ്മണ്യ വര്‍ഗ്ഗീയത എന്നോ തന്നെ വര്‍ഗ്ഗീയതയെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ബ്രാഹ്മണ്യം അഭിപ്രായ രൂപീകരണ വേദികളിലും, ഭരണത്തിലും മുന്‍പന്തിയിലായതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍
നിന്നും ബ്രാഹ്മണ്യത്തിനെതിരെ ചൂണ്ടുവിരലുയരില്ലെന്നത് ഉറപ്പാണ്.

എന്നാല്‍ മുസ്ലീം, കൃസ്ത്യന്‍ വര്‍ഗ്ഗീയ വാദികളില്‍ നിന്നുപോലും അതുയരില്ലെന്നതാണ് ചിത്രകാരന്‍ ആദ്യം പറഞ്ഞുവച്ചത്. കാരണം , കൃസ്ത്യാനിയായാലും, മുസ്ലീമായാലും നമ്മള്‍ ബ്രാഹ്മണ്യം അടിച്ചേല്‍പ്പിച്ച അടിമത്വത്തിന്റെ ജാതി നുകത്തില്‍ നിന്നും മുക്തരല്ല. മുക്തരാകുകയും എളുപ്പമല്ല. അതിനാവശ്യമുള്ള സ്വതന്ത്ര ബുദ്ധിയുള്ളവര്‍ ഈ മതങ്ങള്‍ക്കകത്ത് ചുരുണ്ടുകിടക്കില്ലെന്നത് മറ്റൊരുകാര്യം.

ബ്രാഹ്മണിക്കല്‍ ബോമ്പിനെക്കുറിച്ച് 2008 ഡിസംബര്‍ 8 ലെ മാധ്യമം വീക്കിലിയില്‍ വിജു വി നായര്‍ ഒരു നല്ല ലേഖനം എഴുതിയിരിക്കുന്നു. നല്ല ചിന്തകള്‍ മറവിയിലേക്ക് വഴുതിവീണ് വിസ്മൃതമാകാതിരിക്കാനും കൂടെക്കൂടെ റഫര്‍ ചെയ്യാനുമുള്ള സൌകര്യത്തിനായി ഇവിടെ ആ ലേഖനത്തിന്റെ പേജുകള്‍ സ്കാന്‍ ചെയ്തു ചേര്‍ത്തുന്നു. ഈ ലെഖനം എഴുതിയ ശ്രീ വിജുവിനും, പ്രസിദ്ധീകരിച്ച മാധ്യമത്തിനും ചിത്രകാരന്റെ കൃതജ്ഞത.3 comments:

Anonymous said...

നന്ദി ഈ ലേഖനം ഇവിടെയെത്തിച്ചതിന്

Anonymous said...

ചിത്രകാരാ നന്ദി

ശരിക്കൊന്നു വായിക്കട്ടെ

സസ്മേഹം മാവേലികേരളം

Anonymous said...

എത്ര തല്ലിയാലും, ഗത്യന്തരമില്ലാതെ വരുമ്പോള്‍ പത്തി താഴ്ത്തുകയല്ലാതെ, ഒരിക്കലും തീര്‍ത്തും ചാവാത്ത ഒരു സാമൂഹികവിഷപ്പാമ്പാണു് മനുഷ്യമനസ്സിലെ മതവികാരം. ചിന്താശേഷിയുള്ള മനുഷ്യര്‍ക്കു് അതിനെ മനസ്സില്‍ നിന്നും തുരത്താന്‍ സാധാരണഗതിയില്‍ logical arguments ധാരാളം മതി. പക്ഷേ, സമൂഹത്തില്‍ മതവികാരം ഇളക്കിവിടുന്നവരും, അവരെ മുന്‍പിന്‍‌നോക്കാതെ പിന്‍‌തുടരുന്നവരും ജനനം മുതല്‍ മസ്തിഷ്കപ്രക്ഷാളനം സംഭവിച്ചവരായതിനാല്‍ അവര്‍ക്കു് ലോജിക്കലായി ചിന്തിക്കാന്‍ കഴിയില്ല. ഈ നാടകത്തിലെ പ്രധാന നടന്‍ എല്ലാത്തരം തികവുകളുടെയും പര്യായപദവും, കുറ്റമറ്റവനുമായ ദൈവമായതിനാല്‍, ദൈവവിശ്വാസം ഭ്രാന്തായി മാറിയവര്‍‍ക്കു് അവരുടെ പ്രവൃത്തികളില്‍ ലോജിക്കല്‍ അല്ലാത്തതായി എന്തെങ്കിലും കാണുക എന്നതു് പൂര്‍ണ്ണമായും അസാദ്ധ്യവുമായിരിക്കും. അതിനാല്‍, സാദ്ധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചു് തലക്കു് തല്ലി മതഭ്രാന്തിന്റെ പത്തി ഉയരാത്ത അവസ്ഥ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുക മാത്രമല്ലാതെ, ഇക്കൂട്ടരുടെ മനസ്സിലെ മതവികാരത്തിന്റെ വിഷപ്പല്ല് ‍ പൊതുസമൂഹത്തിലേക്കു് നീളാതിരിക്കാന്‍ പ്രായോഗികമായ മറ്റു് മാര്‍ഗ്ഗമൊന്നുമില്ല. അങ്ങനെ മാത്രമേ ഈ “ചെകുത്താന്റെ വൃത്തത്തില്‍” നിന്നും ജനങ്ങളെ ശാശ്വതമായി മോചിപ്പിക്കാന്‍ കഴിയൂ.