Monday, February 9, 2009

നളിനി ജമീലയുടെ ആത്മകഥ/സീതായണം

ഒരു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.

ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

ചിത്രകാരന്‍ ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു.
ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും,
മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന്റെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്‍ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി.
നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.

ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ
മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ
വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ !
അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും,കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുംബോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും,രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം
വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.

മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല.
പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008.വില രൂപ 75/-
DC Books web site : http://www.dcbooks.com/
e-mail : info@dcbooks.com
(ചിത്രകാരനു കമ്മീഷനില്ല :)

12 comments:

Anonymous said...

മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല.

Anonymous said...

പ്രിയ ചിത്രാകാരാ

ഹൃദയം നിറഞ്ഞ ആശംസകള്‍.ഈ പുസ്തകത്തെ പറ്റി കേട്ടിരുന്നു.ഇതിനെകുറിച്ചു പോസ്റ്റ് ഇട്ടതില്‍ വളരെ സന്തോഷം തോന്നുന്നു. പകല്‍ വേശ്യയെ പുച്ഛം രാത്രിയില്‍ അവളുടെ വീട് തേടി നടത്തം. സാദാചാരവും ആത്മീയതയും പ്രസംഗിച്ച് നടക്കുന്നവര്‍ തന്നെ വേശ്യകളുടെ വരുമാനത്തിന്റെ ഉറവിടമെന്നത് മറ്റൊരു സത്യം.

സ്നേഹത്തോടെ
ദീപക് രാജ്

Anonymous said...

Book vaayichirunnu. abhiprayangalodu yojikkunnu.

Anonymous said...

വായിക്കണമെന്ന് തോന്നിയ ഒരു ബുക്ക് ആണ്. ഇനി നാട്ടില്‍ വരുമ്പോള്‍ ആകട്ടെ.

Anonymous said...

അവസാന പാരയില്‍ “നമ്മുടെ പൂജാമുറികളില്‍“ എന്നെഴുതിയത് പ്രാര്‍ത്ഥന മുറികളില്‍ എന്ന് തിരുത്തിയിരിക്കുന്നു.പലപ്പോഴും നമ്മുടെ പൂജാമുറികള്‍ പഴയ കക്കൂസ് മുറികളെപ്പോലെ വളരെ ഇടുങ്ങിയതാണല്ലോ. വിശ്വാസം പോലെ !!!

Anonymous said...

നമ്മുടെ വായനസാലയിൽ പുസ്തകം ഉണ്ട്‌. ഞാൻ തന്നെ എടുത്തു വച്ചതു. പക്ഷെ ഇതുവരെ വായിക്കാൻ കഴിഞ്ഞില്ല.സമയം കിട്ടിയില്ല. ഇനിയിപ്പോ വായിക്കുകതന്നെ.

Anonymous said...

ഹ് ഹാ!
ഈ പുസ്തകം ഇറങ്ങിയതിനു ശേഷം അഭിമുഖക്കാരുടെ ശല്യം കാരണം തൊഴിലെടുത്ത് ജീവിക്കാന്‍ പറ്റുന്നില്ലെന്നു അവര്‍ പറഞ്ഞതില്‍ കൂടുതല്‍ എന്തു പറയാന്‍!

Anonymous said...

Sorry 4 writing in English. You are 100% correct on Nalini Jameela. I have already read it and have said the same opinion to my friends. When your post seen I became very happy. Same way of thought.Keep it up. Congrats.

തറവാടി said...

ചിത്രകാരാ,

പ്രസ്തുത പുസ്തകം വായിച്ചില്ല വായിക്കാനൊട്ട് താത്പര്യവുമില്ല, ഒരു സ്ത്രീ എങ്ങിനെ ലൈംഗീകതൊഴിലഅളിയായി എന്നതിന് മിക്കവാറും ഒരു കഥയേ കാണൂ എന്നതുതന്നെ കാരണം.


മനുഷ്യജിവിതം പണ്ട് കാട്ടില്‍ ജീവിച്ചിരുന്നകാലത്തേതാണുത്തമം എന്ന തോന്നലാണ് താങ്കളെപ്പോലുള്ളവര്‍ ഇന്നും വെച്ചുപുലര്‍ത്തുന്നത് , അത്തരക്കാര്‍ക്കേ ഇതുപോലെ അഭിപ്രായം പ്രകടിപ്പിക്കാനാവൂ.

ഇന്നത്തെ എല്ലാം ഉള്‍ക്കൊണ്ട് , ഉപയോഗിച്ച് ജീവിച്ച് കൊണ്ട് പണ്ടത്തെ കാട്ടുജീവിതമായിരുന്നു ഉത്തമം എന്നുപറയുന്നവരാണ് കപട്യക്കാര്‍.

ഭാരതത്തില്‍ വേശ്യാവൃത്തിയോട് ഇന്ന് ചിലര്‍ കാണിക്കുന്ന സഹാനുഭൂതി അതിലേക്ക് അവര്‍ വരാന്‍ സമൂഹവും ഒരു കാരണമാണെന്നതുകൊണ്ടാണ്; ചിത്രകാരനെപ്പോലെ (?) മഹത്വവത്കരിക്കുന്നതോ കപടതകൊണ്ടും.

വേശ്യാവൃത്തി ഒരു ചീത്തകാര്യമാണെന്ന് പറയാന്‍ ഞാന്‍ ആളല്ലെങ്കിലും നല്ലകാര്യം ആണെന്നൊരിക്കലും അംഗീകരിക്കുന്നില്ല.

>>എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ?<<

സ്ത്രീയെ വെറും ഒരുപഭോഗ വസ്തുവായികാണുന്നവര്‍ ചോദിക്കുന്ന ചോദ്യം, കുടുംബിനി എന്നാല്‍ കുറെ അര്‍ത്ഥങ്ങളുണ്ട് ചിത്രകാരാ, ലംഗീക തൊഴിലാളി എന്നാല്‍ ഒരര്‍ത്ഥമേയുള്ളു.

ചിത്രകരന്റെ വളരെ മോശം പോസ്റ്റുകളില്‍ ഒന്ന്.

താങ്കളെപ്പോലുള്ളവര്‍ , നാളെ ഭാരതസ്ത്രീകളുടെ മുന്നേറ്റം വിശ്യാവൃത്തിയിലൂടെ വേണം എന്ന വാക്കുകള്‍ കേള്‍ക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

ഇത്രയൊക്കെ മഹത് വത്‍ക്കരിക്കേണ്ടതുണ്ടോ?

പോസ്റ്റ് പഴയതെന്നറിയാം , ബന്ധപ്പെട്ട ഒരു പോസ്റ്റിലൂടെയാണിവിടെ എത്തിയത്.

തറവാടി said...

trck

കാട്ടിപ്പരുത്തി said...

ഈ പോസ്റ്റിനൊരു കമെന്റ് ഞാന്‍ പോസ്റ്റ് ചെയ്യുന്നു. ഒന്ന് വായിക്കാന്‍ താത്പര്യം

ഇതിലൂടെ ഞെക്കി നോക്കുക

vasanthalathika said...

'ഒരു ലയ്മ്ഗിക തൊഴിലാളിയുടെ ആത്മകഥ കേരളത്തില്‍ നന്നായി വിറ്റഴിഞ്ഞ ഒരു പുസ്തകമാണ്.വ്യത്യസ്തമായ രചനയുടെ സക്തിയോ സ്ട്യ്ലോ അല്ല അതിനു കാരണം. 'എന്തെങ്കിലും 'രസിയ്ക്കാന്‍ ' വക ഉണ്ടോ എന്ന് ചികഞ്ഞുനോക്കനാണ് പലരക്കുമാവേസം.ഞാന്‍ ആദ്യമേ ഇത് വാങ്ങിയിരുന്നു.എന്നോടു ഒരാള്‍ ഈ ബുക്ക് ചോദിച്ചു.ഞാന്‍ കൊടുത്തു.പുതിയ ബുക്ക് പൊതിയുന്ന ശീലമില്ല. പക്ഷെ അയാള്‍ അത് തിരിച്ചുതന്നത്‌ ചട്ടയിട്ടിട്ടയിരുന്നു.ആരെങ്കിലും കണ്ടാല്‍ ??ഇതാണ് സമൂഹം.അറിയാന്‍ [രഹ സ്യമായി]ആഗ്രഹമുണ്ട്.ഒരു ബുക്ക് പോലും പരസ്യമായി വാങ്ങണോ വയിചെന്നു അറിയിക്കണോ പേടി.ലൈന്കികതോഴില്‍ എന്നത് ഒട്ടും വിലനെടിയെടുക്കുന്ന ഒരു തൊഴിലല്ല.പഴ്ഴ്യ ഉണ്നുനീളിയുറെ കാലമല്ല.അന്ന് പരസ്യമായനുവളിയമെലലന്മാരും പോയത്.അവരെ വര്നിയ്ക്കാന്‍ കവികളുടെ ക്യൂ.ഇന്നോ?ഇതു പെണ്ണിനും മര്കെട്ടുവില നോക്കി വിട്ടു ലാഭം നേടിയെടുക്കുന്ന കാലം..നളിനിജമീല അവരുടെ ഇടം അന്തസ്സായി നേടിയെടുത്തു .അവര്‍ക്ക് എല്ലാ ആശംസകളും..