Saturday, February 7, 2009

ബഷീര്‍ കണ്ട നായര്‍ മുലകള്‍

മുലകള്‍ക്ക് ജാതിയുണ്ടോ എന്നറിയില്ല. ജാതിയില്ലെങ്കിലും വിവിധ ഇനം മുലകളുള്ളതിനാല്‍ മറ്റെല്ലാത്തിനുമുള്ളതുപോലെ മുലകള്‍ക്കും ജാതിയുണ്ടെന്നു പറയുന്നതില്‍ സാങ്കേതിക പിശകുണ്ടെന്നു തോന്നുന്നില്ല.
മുലകളെക്കുറിച്ച് ദരിദ്ര ചിന്ത പുലര്‍ത്തുന്നവരുടെ സദാചാരആക്രാന്തവും മുലവിരുദ്ധ മനോഭാവവും
മാറ്റിയെടുക്കാനായി ബഷീറിന്റെ മുലസ‌മൃദ്ധിയിലൂടെ ഒന്നു കടന്നുപോകാനുള്ള മനസ്സുണ്ടായാല്‍മതിയാകും. (സ്കൂള്‍ പാഠപുസ്തകങ്ങള്‍ മാത്രം വായിച്ച് ജീവിതവിജയം നേടിയവര്‍ക്ക് ബഷീറല്ല , വാസുദേവന്‍ നായരു പറഞ്ഞാലും മനസ്സിലാകില്ല!!!)

ബഷീര്‍ പറയുന്നു: “ഞാന്‍ കുറെ ഏറെ മുലകള്‍ കണ്ടിട്ടുണ്ട്. പേട്ടുമുല, നെല്ലിക്കാ മുല, സൂചിമുല, അടക്കാമുല, മരോട്ടിക്കായ് മുല,വഴുതനങ്ങാമുല, പംബരമുല,പപ്പായമുല,ചക്ക മുല. എല്ലാം മുഖമ്മൂടി,സോറി,മുലമൂടി ഇട്ടതാണു കണ്ടിട്ടുള്ളത്. അമ്മയുടെ മുലയെപ്പറ്റി ഓര്‍മ്മയില്ല. മുലകള്‍ കാണുംബോള്‍ -അത്ഭുതത്തോടെ തോന്നാറുണ്ട്: ജീവന്റെ ആധാരം!....ആത്മാവിനോ? ...ആത്മാവിന്റെ
വിശപ്പും ദാഹവും ശമിപ്പിക്കാനുള്‍ലതാണല്ലോ പവിത്രമായ വേദഗ്രന്ഥങ്ങള്‍.”

ബഷീറിന്റെ മുലനിരീക്ഷണം ആത്മീയമാകുന്നത് അവസാനത്തെ വരിയില്‍ നിന്നും ചിത്രകാരനു മനസ്സിലാകുന്നുണ്ട്. പക്ഷേ, ബ്ലോഗിലെ വാനര-രാമസേനക്കാര്‍ക്കു മനസ്സിലാകുമോ ?!!!

മുലപോലെത്തന്നെ വികാരങ്ങളെ വൃണപ്പെടുത്തുന്ന സാധനമാണത്രേ ജാതിപ്പേരുകള്‍ !
ജാതി അഭിമാനം കൊണ്ട് റ പോലെ വളഞ്ഞ് ആകാശത്തേക്കു നോക്കി നില്‍ക്കുന്ന കേരളത്തിലെ
ചോറ്റുപട്ടാളമെന്നോ ഗുണ്ടകളെന്നോ വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരുടെ അഭിമാനമാണ് വികാരം കൊണ്ട് പഴുത്തുപൊട്ടി ഒലിക്കുന്നത്. അതിനുള്ള ഓയിന്മെന്റായി ബഷീറിന്റെ ചരിത്രത്തിന്റെ ഡെറ്റോളൊഴിച്ച വാക്കുകളും ഉപയോഗിക്കാം.
ബഷീര്‍ ദേശമംഗലം മനയിലെത്തിയപ്പോള്‍ കണ്ട കാഴ്ച്ചയാണ് വര്‍ണ്ണിക്കുന്നത്:

“ഞങ്ങള്‍ ഇല്ലത്തിന്റെ ഗേറ്റില്‍ ചെന്നു കാറില്‍ നിന്നിറങ്ങി നടന്നു. കുറെ അങ്ങു ചെന്നപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയതുപോലുള്ള ഒരു കാഴ്ച്ച!
ഒരു പത്തിരുപത് നായര്‍ യുവതികള്‍. പതിനേഴ്,പതിനെട്ട്,പത്തൊന്‍പത്,ഇരുപത്. ഈ വയസ്സുകളിലുള്ളവര്‍. എല്ലാം വെളുത്ത സുന്ദരികള്‍. വെള്ള മുണ്ടുടുത്തിട്ടുണ്ട്;താറും.പിന്നെ മോളിലേക്ക്
വസ്ത്രങ്ങളൊന്നുമില്ല. എല്ലാവരുടേയും തലയില്‍ വിറകു കെട്ടുണ്ട്. അതു രണ്ടു കൈകൊണ്ടും പിടിച്ചു നെഞ്ചുകള്‍ മുന്നോട്ടു തള്ളിവരുന്നു. ...! മുലകള്‍! മുലകള്‍ ! നഗ്ന മുലകള്‍ ! എത്ര മുലകള്‍ ! എന്തിനെണ്ണുന്നു എല്ലാം ജീവന്റെ ആധാരം ! .......................
............... നമ്പൂതിരിയില്ലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ നായര്‍ സ്ത്രീകള്‍ ബ്ലൌസോ റൌക്കയോ ബോഡീസോ ഇടാന്‍ പാടില്ല.നമ്പൂതിരിയുടെ മുമ്പിലും ദേവന്റെ മുമ്പിലും രാജാവിന്റെ മുമ്പിലും മുലകള്‍ കാണിക്കണം! നമ്പൂതിരിയും ദേവനും രാജാവും കൂടി പത്തെണ്ണൂറുകൊല്ലം കേരളം ഭരിച്ചു. നമ്പൂതിരിയും ദേവനും രാജാക്കന്മാരും ഒരു പാകത്തിലായെങ്കിലും പഴയ ആ നല്ല കാലത്തിന്റെ മധുരമായ ഓര്‍മ്മകളാകുന്നു ഈ സുന്ദരമുലകള്‍ !”

ബഷീറിന്റെ ഒരു ഭഗവത് ഗീതയും കുറെ മുലകളും എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ ഭാഗം കോട്ടിയിരിക്കുന്നത്. സംഭവബഹുലമായ ബാക്കി വായിച്ച് ഉദ്ബുദ്ധരാകുന്നതിന് ഡി.സി ബുക്സില്‍ നിന്നും പുസ്തകം വാങ്ങി വായിക്കാം. 12 കഥകളുടെ ഈ സമാഹാരത്തിന് 45 രൂപ മാത്രം.
ഈ കഥയെക്കുറിച്ച് ഇതുവരെ കേട്ടിരുന്നേ ഉള്ളു. ബ്ലോഗില്‍ മുലയും,ജാതിയും വല്ലാതെ വികാരപ്പെടാന്‍
തുടങ്ങിയതിനാല്‍ ചിത്രകാരനും ഇതു വായിച്ചു. വായനക്കു പ്രേരിപ്പിച്ച എല്ലാ മൂരാച്ചികള്‍ക്കും നന്ദി,നമസ്ക്കാരം.

10 comments:

അനില്‍@ബ്ലോഗ് said...

ചിത്രകാരന്‍ ഇപ്പോഴാണോ ഇതു വായിക്കുന്നത്?
മോശം.
:)

suraj::സൂരജ് said...

അപ്പൊ മൂരാച്ചികളെ കൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് പറയാമ്പറ്റൂല്ല ;))

പന്നി said...

ചിത്രകാരാ നീ തകർത്തു. പിന്നെയും മുല.
എയുതുന്നുവെൻകിൽ ഇങ്ങനെ എയുതണം.

ഇനി അടുത്ത കേസ് ആരാണാവോ കൊടുക്കാൻ പൊകുന്നത് കലിപ്പ് തീർക്കാൻ.

എല്ലാ നന്മകളും.

ചങ്കരന്‍ said...

അങ്ങോര്‍ ചത്തുപോയതു നന്നായി, ഇല്ലെങ്കിക്കാണാമായിരുന്ന് ഹല്ല പിന്നെ.

ശ്രീവല്ലഭന്‍. said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ പുസ്തകം വായിച്ചത് ഓര്‍മ്മ വരുന്നു. :-)

കാപ്പിലാന്‍ said...

:)

മാണിക്യം said...

(സി.രാമചന്ദ്രന്‍ കൊച്ചി ,മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ കത്തിലെ ഒരു ഭാഗം)

1957-60 ല്‍ ബഷീറിന്റെ "ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്നു" എന്ന പുസ്തകം പഠിയ്ക്കാനുണ്ടായിരുന്നപ്പോളും വിവാദമുണ്ടായി.അതില്‍ തോട്ടില്‍ വീണു പരിക്കു പറ്റിയ കുഞ്ഞുപാത്തുമ്മയുടെ മുറിവു നിസാര്‍ അഹമ്മദ് കെട്ടുമ്പോള്‍ "അവളുടെ മുലകള്‍ ആ ആണ്‍പിറന്നവന്റെ ദേഹത്തെങ്ങാന്‍ തൊട്ടേക്കുമോ എന്നു ഭയന്ന് അവള്‍ ഉള്ളിലെയ്ക്കു എക്ലിയ്ക്കാനെന്നവണ്ണം വണ്ണം അല്‍‌പം വളഞ്ഞു" എന്ന ഭാഗം പാല,പെരുന്ന,പൊന്നാനി ഭാഗങ്ങളില്‍ നിന്നു ആക്രോശങ്ങള്‍ ക്ഷണിച്ചു വരുത്തി.മന്ത്രിമാര്‍ക്കെതിരെ അശ്ലീല ചുവയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍‌ന്നു.'മുലകള്‍'എന്നത് 'ശരീരം' എന്നാക്കിക്കൊണ്ടാണ് ആ പ്രശ്നം പരിഹരിച്ചത്.സ്വാഭാവികമായും ബഷീറിനു അതു ഇഷ്ടപെട്ടില്ല.
'പാത്തുമ്മായുടെ ആടി'ല്‍ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

അക്കാലത്ത് എറണാകുളത്ത് അദ്ദേഹം നടത്തിയിരുന്ന ബുക്‍സ്റ്റാളിനു മുന്നില്‍ ഇങ്ങനെ ഒരു ബോര്‍‌ഡ് എഴുതി പ്രദര്‍ശിപ്പിച്ചിരുന്നുവത്രേ...

"മുലയുള്ള പുസ്തകം 1 1/2 രൂ....

മുലയില്ലാത്തത് 1 1/4 രൂ"
======================================
ഇങ്ങനെ പ്രതികരിയ്ക്കാന്‍ ഇന്നൊരു ബഷീര്‍ ഉണ്ടോ???
======================================
കുറെ നാള്‍ മുന്നെ വായിച്ചതാണ് ചിത്രകാരന്റെ പോസ്റ്റ് വായിച്ചപ്പോള്‍ വീണ്ടും ഇതോര്‍ത്തു!!

Thaikaden said...

"Kazhuthil rudraakshavum manassil mattonnum" - Ivanmaarkkonnum ithu pidikkoolla makkale.

MA. Bakar said...

സ്ത്രീ ശരീരത്തില്‍ മുലകല്‍ മാത്രമേയുള്ളോ.. അല്ലെങ്കില്‍ അതിനിത്രയും അപ്രമാദിത്യം വരാന്‍ കാരണമെന്താണു.. ???

പെട്ടെന്ന് തീ പടര്‍ത്താനുള്ള അതിണ്റ്റെ കഴിവാണോ... ???

Anonymous said...

ഇന്നാള്, കനത്ത മാറിടമുള്ള ഐഷാടാക്കിയ അഭിനയിച്ച "വാണ്ടഡ്" കണ്ട ശേഷം എന്‍റെ ഓഫീസിലുള്ള ചുള്ളന്‍ കുവൈത്തി ചോദിച്ചു "ലവളുടെ ലതിന് എന്താ ഇത്രേം വലിപ്പോ"ന്ന്!

ഞാന്‍ മിണ്ടിയില്ല!
എല്ലേലും, ഞാനെന്തിനാ മിണ്ടുന്നേ... ലവളെന്‍റേ മച്ചുനച്ചിയോ?