Monday, May 2, 2011

“ഒപ്പുമരവും” ബ്ലോഗര്‍മാരും

കാസര്‍ഗോട്ടെ  എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തേക്ക് ഒരു യാത്ര നടത്തണമെന്ന ആശയം മുന്നോട്ട് വച്ചത് കടത്തനാടനാണ്. ഡി.പ്രദീപ്കുമാറുമായും, ഷാജിമുള്ളൂക്കാരന്‍ , ഗള്‍ഫിലുള്ള മണിക്കുട്ടി മഹേഷുമായും ആശയം സംസാരിച്ചതിനു ശേഷം കടത്തനാടന്‍ ചിത്രകാരനെ വിളിച്ച് അറിയിക്കുകയും, കേട്ടപാടെ... എങ്കില്‍ ഈ മെയ് ഒന്നിനു തന്നെയാകട്ടെ എന്ന് ചിത്രകാരന്‍ സമയം നിശ്ചയിക്കുകയുമാണുണ്ടായത്. വടകരയില്‍ നിന്നും അഞ്ചുപേര്‍ എന്തായാലും ഉണ്ടാകുമെന്ന് കടത്തനാടന്‍ ഉറപ്പു പറയുമ്പോള്‍ പിന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ! അങ്ങനെ, അന്നുതന്നെ ബ്ലോഗ് അക്കാദമിയില്‍ ഒരു അറിയിപ്പ് പോസ്റ്റും ഇട്ടു. അതിനെത്തുടര്‍ന്ന് കുറെപേര്‍ ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും പെട്ടെന്നായതുകൊണ്ട് യാത്രയില്‍ പങ്കെടുക്കാനായില്ല. സാവകാശം വേണ്ടവര്‍ക്ക് സാവകാശം പോകാനും കാസര്‍ഗോഡും, പ്രശ്നബാധിത ജനങ്ങളും അവിടത്തന്നെ നിലനില്‍ക്കുന്നതിനാല്‍ വിഷമിക്കേണ്ടതില്ലെന്നും, അടുത്ത ട്രിപ്പിന് പോകാമെന്നും പറഞ്ഞു. മാത്രമല്ല, പാലക്കാട്ടെ മുതലമടയിലെ മാങ്ങാകൃഷിയും, ഇടുക്കിയിലെ ഏലത്തോട്ടങ്ങളുമെല്ലാം ഭാവിയിലെ കാസര്‍ഗോഡായി വികസിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. അങ്ങനെ, മലപ്പുറം ജില്ലയില്‍ നിന്നും വിചാരവും, കൊട്ടോട്ടിയും,ഫൈസു മദീനയും, വടകരയില്‍ നിന്നും കടത്തനാടന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘവും, കാഞ്ഞങ്ങാട് ബേക്കലില്‍ നിന്നുള്ള വിജയരാജനും,കണ്ണൂരില്‍ നിന്നുള്ള ചിത്രകാരനും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ നേരില്‍ കാണാനായി പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോട്ടേക്ക് പുറപ്പെടുമ്പോള്‍ അവിടെ പരിചയക്കാരാരെങ്കിലും വേണമല്ലോ. പരസ്യ ഏജന്‍സികളുടെ സംഘടനയായ കെത്രിഎ യുടെ ജില്ലഭാരവാഹിയായ അനീഷിനോട് കാര്യം പറഞ്ഞൂ. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരായ വത്സലന്‍ മാസ്റ്ററുടേയും, കെ.എസ്.അബ്ദുള്ളയുടേയും, ഉത്തരദെശം സായാഹ്ന പത്രത്തിന്റെ ഉടമയുടേയും സഹായം ഉറപ്പുവരുത്താന്‍ അനീഷ് സഹായിച്ചു. കാസര്‍ഗോട്ട് പട്ടണത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയായി കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തേക്കു പോകാന്‍ വിജയന്‍ എന്ന സഹൃദയന്റെ വാഹന സൌകര്യവും വത്സേട്ടന്‍ ഏര്‍പ്പാടുചെയ്തുതന്നു. കാസര്‍ഗോഡ് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മൂന്നുദിവസം നിരാഹാരം കിടന്ന് കാസര്‍ഗോട്ടുകാരുടെ ഹൃദയത്തിലിടംനേടിയ മലപ്പുറത്തുകാരായ രണ്ടു ഡിഗ്രി വിദ്യാര്‍ത്ഥികളേയും ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. ഈ യാത്ര ആരേയും ബോധ്യപ്പെടുത്താനായിരുന്നില്ല, ഞങ്ങള്‍ക്ക് കീടനാശിനികളുടെ ദുരിതത്തെ സ്വയം കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു. കെ.എസ്.അബ്ദുള്ള എന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര പ്രവര്‍ത്തകന്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കൂടെവന്നത്. അദ്ദേഹത്തോടും, വത്സലന്‍ മാഷോടും,വിജയനോടും,അനീഷിനോടും നന്ദി രേഖപ്പെടുത്തട്ടെ. നൂറുകണക്കിനു വീടുകളിലായി വളരെയധികം മനുഷ്യര്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരായുണ്ടെങ്കിലും, ചിലരെങ്കിലും അത് പുറത്തുകാണിക്കാതെ ജീവിക്കുന്നവരുമുണ്ട്. അവരെ ഒഴിവാക്കി, കാണുന്നതില്‍ വിഷമമില്ലാത്തവരെ മാത്രമായി കണ്ടു വിവരങ്ങള്‍ അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍‌വിസാഗിന്റെ പ്രവര്‍ത്തകരായ എം.എ.റഹ്‌മാന്‍ മാഷുമായോ, വത്സലന്‍ മാഷുമായോ താല്‍പ്പര്യമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ബന്ധപ്പെടാം. മെയ് 1 ന് ബ്ലോഗര്‍മാര്‍ സഞ്ചരിച്ച വഴികളിലെ ചില ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
35 കിലോ മീറ്റര്‍ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തിന്റേയും, ജനങ്ങളുടേയും സാന്നിദ്ധ്യം കാസര്‍ഗോഡ് നഗര മധ്യത്തില്‍ സജീവമാക്കുന്നതിനും , എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനു ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള തണല്‍ വൃക്ഷത്തെ ബാനറുടുപ്പിച്ച് , ജനങ്ങളുടെ ധാര്‍മ്മിക പിന്തുണയുടെ കയ്യൊപ്പുകളണിഞ്ഞ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച “ഒപ്പു മരം” . ഏപ്രില്‍ 29 ന് എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ച സ്റ്റോക്ക് ഹോം പ്രഖ്യാപനം വന്ന സമയം ഒപ്പുമരച്ചുവട്ടില്‍ കാസര്‍ഗോട്ടുകാര്‍ വിജയമാഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ “ഒപ്പുമരം” ചരിത്രത്തിന്റെ ഭാഗമാണ്. 
കടത്തനാടന്‍ “ഒപ്പുമരച്ചുവട്ടില്‍”
വടകരയിലെ ശശിമാഷും കൂട്ടുകാരും, ഒപ്പുമരത്തെ തലയില്‍ താങ്ങുന്ന വിചാരത്തേയും കാണാം.  
വത്സലന്‍ മാഷ്, വിചാരം, കൊട്ടോട്ടി, വിജയരാജന്‍
മൂന്നു ദിവസം നിരാഹാരം കിടന്ന മലപ്പുറത്തുകാരന്‍ കുട്ടിപത്രം എഡിറ്റര്‍(സ്വന്തം നിലയില്‍ പത്രം ഇറക്കിയ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.) , കൂടെ വിചാരം. 
വിജയന്‍, വിജയ രാജ്, കെ.എസ്.അബ്ദുല്ല
ബ്ലോഗര്‍മാര്‍ 
കെ.എസ്.അബ്ദുള്ള എന്‍ഡോസള്‍ഫാന്‍ കലക്കി സ്പ്രേ കെയ്തിരുന്ന പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഇപ്പോഴത്തെ രോഗാതുരമായ അവസ്ഥയെ വിവരിക്കുന്നു.
ഒരു ദുരിത ബാധിത
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്.
ആറു കുട്ടികളുള്ളതില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഡി.എന്‍.എ.ക്കകത്തു കയറിപ്പറ്റുന്ന കീടനാശിനി ജീവിത കോണിയുടെ ഏതൊക്കെ അഴികളാണ് അറുത്തുമാറ്റിയിരിക്കുന്നതെന്ന് കാലത്തിനു മാത്രമേ പറയാനാകു

തല നിരന്തരം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മാറാവ്യാധികളുമായി മല്‍പ്പിടുത്തത്തിലാണ്. മുറ്റത്തെ ദൈവ പ്രതിഷ്ടകളുടെ അനുഗ്രഹങ്ങള്‍ ഫലിക്കുന്നില്ല.
വീട് കര്‍ണ്ണാടക അതിരിനകത്താണ്. കിണര്‍ കേരളത്തിനകത്തും.
ഓടിക്കളിക്കേണ്ട ബാല്യം
എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ ജീവിതം
കര്‍ണ്ണാടക അതിരില്‍ ഇത്തരം ഏഴോ എട്ടോ കശുമാവിന്‍ തോട്ടങ്ങളുണ്ട് കേരളത്തിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  
ജനങ്ങളുടെ വഴിമുടക്കിയാണെങ്കിലും സത്യങ്ങാളെ പൊതുജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്റെ ചരിത്രം തന്നെ തങ്ങളുടെ തോട്ടങ്ങളില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കോംബൌണ്ടില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന പുല്ലുമേഞ്ഞ വീടുകണ്ട് ബ്ലോഗര്‍മാര്‍ അവിടേക്കു കയറുകയാണ്.
അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളികളല്ലെന്നും, മരം മുറിക്കാന്‍ മാത്രം വന്നവരാണെന്നും....
പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ തൊഴിലാളിയോട് ബ്ലോഗര്‍മാര്‍... എന്‍ഡോസള്‍ഫാന്‍ സ്പൃചെയ്തിരുന്നത് അത് വിഷമാണെന്ന് അറിഞ്ഞ്കൊണ്ടുതന്നെ ആയിരുന്നോ എന്ന്... !!!
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍


എന്‍ഡോസള്‍ഫാന്‍ വിഷം സൂക്ഷിച്ചിരുന്ന ടാങ്കു തേടി... കടത്തനാടന്‍
കോര്‍പ്പറേഷ്ന്‍ കോമ്പൌണ്ടിനു പിന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തിരുന്ന സമതലമായ പാറപ്പുറം. കശുമാവെല്ലാം വെട്ടിക്കളണ്ടത് കാണാം.
ഹെലിപ്പാഡും, എന്‍ഡോസള്‍ഫാന്‍ വിഷം നേര്‍പ്പിച്ചിരുന്ന ടാങ്കും.
വിഷടാങ്കിനു സമീപം വിചാരം
ഹെലികോപ്റ്ററില്‍ തളിക്കുന്നതിനായി  വിഷം കലക്കിയിരുന്ന ടാങ്ക്.
ഇവിടെ നിന്നും ഒരു അരുവി ഉത്ഭവിക്കുന്നുണ്ട്. വിഷം താഴ്വാരങ്ങളിലെ ജലാശയങ്ങളിലെത്തുന്നത് അങ്ങനെയാണ്.
മുറിച്ചുമാറ്റപ്പെട്ട കശുമാവുകള്‍
എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഊറിക്കൂടിയിരിക്കുന്നുണ്ടാകാം.
താഴ്വാരത്തിലെ ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്ന കെ.എസ്.അബ്ദുള്ള
മെയ് ഒന്നിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച ബ്ലോഗര്‍മാര്‍ കെ.എസ്.അബ്ദുള്ളയോടൊപ്പം
............................................






17 comments:

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

വളരെ നല്ലകാര്യം. അവരെ സാമ്പത്തികമായി സഹായിക്കാന്‍ ബ്ലോഗര്‍മാര്‍ എല്ലാവരും കൂടി തങ്ങളാല്‍ കഴിയുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണം .ബ്ലോഗര്‍മാര്‍ ചേര്‍ന്ന് എന്റൊസള്‍ഫാന്‍ ദുരിതാശ്വാസ സഹായ നിധി ആരംഭിച്ചാല്‍ നന്നായിരിക്കും. എന്‍റെ പൂര്‍ണ സഹായം വാഗ്ദാനം ചെയ്യുന്നു..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വീണ്ടും വീണ്ടുമുള്ള സന്ദര്‍ശനങ്ങള്‍ വഴി കാഴ്ചവസ്തുക്കള്‍ ആയി മാറുന്ന നിര്ഭാഗ്യത്തില്‍ നിന്നും മോചനം നല്‍കി അവരെ സഹായിക്കുന്നതിലേക്ക് നമുക്കെന്തു ചെയ്യാന്‍ കഴിയും? അതിനെ കുറിച്ച് ചിന്തിക്കൂ... എന്റെ പൂര്‍ണപിന്തുണ...

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ദുരിതഭൂമിയിൽ വീണ്ടും....

Monalisa said...

സുഹൃത്തുക്കളില്‍ പലരും കാസര്‍ഗോഡ്‌ ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച് വന്നിട്ടുണ്ട്. അവര്‍ കാണിച്ച ചിത്രങ്ങള്‍ ഒരു പാട് കണ്ടിട്ടുണ്ട്. ചിത്രകാരന്‍ കാണിച്ച ചിത്രങ്ങളെല്ലാം സ്വന്തം വീട് പോലെ പരിചിതം. ദുരിത ബാധിതരെയും. അവരില്‍ ഒരാള്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. മുതല മടയില്‍ വര്‍ഷങ്ങളായി പക്ഷികളെ കാണാനില്ലായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിര്‍ത്തി വെച്ച ഒരു വര്‍ഷം മുതലായി കാക്കകളെയും മറ്റും കണ്ടു വരുന്നു. ഇലകളൊക്കെയും കൊഴിഞ് വെറും തീരാ ദുഖത്തിന്റെ സ്മാരകങ്ങളായി ഉയര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഉണക്ക മരങ്ങളെയും ധാരാളം കാണാം.

ബ്ലോഗിങ്ങ് സുഹൃത്തുക്കളെ, സഹായ ധനം കൊണ്ട് അവരുടെ ദുരിതം അകലുമോ എന്നത് സംശയം ആണ്.

ഷബീര്‍ (തിരിച്ചിലാന്‍) said...

അതെ.. വളരെ നല്ല കാര്യം...

"ബ്ലോഗിങ്ങ് സുഹൃത്തുക്കളെ, സഹായ ധനം കൊണ്ട് അവരുടെ ദുരിതം അകലുമോ എന്നത് സംശയം ആണ്." എന്ന് മോണാലിസ പറഞ്ഞത് ശരിയാണ്. അവരുടെ ദുരിതം അകലാന്‍ പോകുന്നില്ല. പക്ഷേ ഒരു നേരത്തെ അന്നം അവര്‍ക്ക് നല്‍കാന്‍ ബ്ലോഗര്‍മാര്‍ക്കായാല്‍ അത് നല്ല കാര്യമല്ലേ... ശ്രീജിത്ത് പറഞ്ഞ ആശയം ഈ ദുബായ് ബ്ലോഗേര്‍സ് മീറ്റില്‍ അവതരിപ്പിക്കാവുന്നതാണ്.
എന്നാല്‍ കഴിയും വിധം ഞാനും ചെയ്യാം...

K@nn(())raan*കണ്ണൂരാന്‍.! said...

ദുരിധപ്രദേശത്ത് നിന്നുള്ള കാഴ്ചകള്‍ എത്ര ഭീകരം! മരിച്ചുജീവിക്കുന്ന അവരോടൊപ്പം സ്വാന്തനമായി നമ്മളുണ്ടാവണം.

S.V.Ramanunni said...

പോസ്റ്റ് മുഴുവൻ വായിച്ചു. പ്ലാന്റേഷൻ കോർപ്പറെഷനെ കുറിച്ചെന്തു പറയാൻ.

Kalavallabhan said...

നിരോധനം നടപ്പാക്കുമോ?
ഇന്നും ഇത് തളിക്കുന്നിടം ഉണ്ടോ?
കേരളത്തിലെ ഇതിന്റെ വിതരണത്തെ എങ്ങനെ തടയാം ?
നിരോധനം വന്ന സ്ഥിതിയ്ക്ക് ഇനി പിൻ വാതിൽ വിതരണം ആവും നടക്കുക.ഇങ്ങനെ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഏതൊക്കെ ?
അവ പരസ്യപ്പെടുത്തി അതിനെ ചെറുക്കാനാവുമോ ?
സ്റ്റോക്ക് ഹോമിൽ തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞ
ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാർ പ്ളാന്റേഷൻ കോർപ്പറേഷനെ കൊണ്ട് ദുരിതബാധിതരുടെ കുടുബത്തെ ഏറ്റെടുപ്പിക്കുമോ ?
അധികാരികൾ ചരിത്രമെഴുതും.
അനുഭവിക്കുന്നവൻ അനുഭവിച്ചുകൊണ്ടേയിരിക്കും.
(പോസ്റ്റിന്റെ ആദ്യവാക്കിൽ കല്ലുകടിച്ചു “കസർ”)

കാക്കര kaakkara said...

"പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്."

ഉത്തരവാദിത്വം ഏറ്റെടെത്തു തുടങ്ങി...

5 കോടി രൂപ പ്ലാന്റേഷൻ കോർപ്പൊറേഷൻ നൽകുന്നു...

ഷമീര്‍ തളിക്കുളം said...

കരളലിയിക്കും കാഴ്ചകള്‍ കാണാന്‍ ഇനിയും വയ്യ.

ﺎലക്~ said...

ഭീകരം...

മരുന്നു തളിക്കാന്‍ ടെണ്ടര്‍ കൊടുക്കുമ്പോള്‍ പ്ലാന്‍റേഷന്‍ കോര്‍പ്പൊറേഷന്‍ പോലും കരുതിയിരിക്കയില്ല ഇതിത്രയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന്.. കോര്‍പ്പൊറേഷന്‍ എന്നത് ബ്യൂറോക്രാറ്റുകള്‍ നയിക്കുന്ന പ്രസ്ഥാനമാണെന്നുള്ളത് വിഴുങ്ങുന്നുമില്ല.

ഈ പോസ്റ്റിന് എഴുന്നേറ്റ് നിന്ന് കുറെ കയ്യടികള്‍..

റ്റോംസ്‌ || thattakam .com said...

വിശദമായ വിവരണങ്ങളും ഒപ്പം ചിത്രങ്ങളും വളരെ നന്നായി എന്‍ഡോ സള്‍ഫാന്‍ വിഷയത്തില്‍ അധികം എഴുത്തുകള്‍ നടത്തിയ ഒരാള്‍ എന്ന നിലയില്‍ എന്റെ എല്ലാ അഭിനന്ദങ്ങളും
ചിത്രകാരാ, സഹായം ഏതു രീതിയില്‍ വേണമെന്ന് അറിയിച്ചാല്‍ സഹായിക്കാം.

സുജയ said...
This comment has been removed by the author.
സുജയ said...

ഭീകര കാഴ്ച്ചകൾ....
ഇത്രയൊക്കെ നടന്നിട്ടും ഇന്ത്യക്ക് എൻടൊസൾഫാനെതിരെ ശബ്ദിക്കാൻ സ്റ്റോക്ക് ഹോമിൽ എന്തൊരു സങ്കടം ആയിരുന്നു. ഇവിടെനമ്മൾ തേനും വയമ്പും, അല്ല മുലപാൽ തന്നെ, കൊടുക്കുന്നതിന്നുമുമ്പെ കുട്ടികൾക്കു എൻഡൊസൽഫാനാണ് കൊടുക്കുന്നതെന്നു വാദിക്കാമായിരുന്നു - എനീക്കു ലജ്ജ തോന്നുന്നു.

നമ്മൾ ഇത്ര മനസാക്ഷി ഇല്ലാത്തവരോ...

കെ.എം. റഷീദ് said...

എന്‍ഡോ സള്‍ഫാന്‍ ദുരിതമേഖലയില്‍ സോളിഡാരിറ്റി
യൂത്ത് മൂമെന്റ്റ് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍
കൂടി കാണണമായിരുന്നു .
പഠനം, തൊഴില്‍ , പുനരധിവാസം, വിദ്യാഭ്യാസം
ചികിത്സ തുടങ്ങിയ മേഖലകളില്‍ ഒരുകോടിയില്‍ അധികം
രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് സോളിഡാരിറ്റി അവിടെ നടത്തികൊണ്ടിരിക്കുന്നത്
ഗവണ്മെന്റിനു പോലും അവിടെ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല എന്നതും
നാം മനസ്സിലാക്കേണ്ടതാണ്

സുനിൽ പണിക്കർ said...

ദുരിതബാധിതപ്രദേശത്തേയ്ക്കുള്ള ഈ സന്ദർശനം പോലും ബ്ലോഗിൽ നിന്നുള്ള ധീരമായ ഒരു നടപടി തന്നെ.
ഒരു മനുഷ്യസ്നേഹിയെന്ന നിലയിൽ
ഇങ്ങനെയൊരു പോസ്റ്റും ഒരു യാത്രയും പാഴായില്ലെന്നു തന്നെ വിശ്വസിക്കുക.
എനിക്കീ എം.എ.റഹ്‌മാന്‍ മാഷിനേയും, വത്സലന്‍ മാഷിനേയും മറ്റുള്ളവരേയും
കോണ്ടാക്ട് ചെയ്യണമെന്നുണ്ട്. അവരുടെ മൊബൈൽ നമ്പറും, അവിടെയെത്തിപ്പെടാനുള്ള മാർഗ്ഗ്നിർദ്ദേശങ്ങളും ദയവായി കമന്റായി ഇവിടെ ഇടുക. നിരോധനാജ്ഞ സർക്കാർ പുറപ്പെടുവിച്ചെങ്കിലും രഹസ്യമായി വിഷം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണറിവ്.
കവി മുരുകൻ കാട്ടാക്കടയും ഞങ്ങൾ രണ്ടുമൂന്നുപേരും എൻഡോസൾഫാൻ വിരുദ്ധ കവിതയുടെ ചിത്രീകരണത്തിനായി അങ്ങോട്ടേയ്ക്ക് പോകാൻ ഉദ്ദേശിക്കുന്നു.

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

നിങ്ങളുടെ കൂട്ടത്തില്‍ കൂടാന്‍ പറ്റാത്ത സങ്കടം ചൊറിഞ്ഞാലും ചൊറിഞ്ഞാലും തീ​‍രില്ല : ( ഇനി പോകുമ്പോള്‍ അന്ത വിവരം ബസ്സില്‍ പോസ്റ്റണേ ചിത്രേട്ടാ....!!

Followers

ചിത്രകാരന്റെ കുറിപ്പുകള്‍(പോസ്റ്റുകള്‍): |ചിത്രകാരന്റെ ചിത്രങ്ങള്‍ chithrakaran’s paintings|നാണോം മാനോം ഇല്ലാത്തവര്‍ !|ബഷീര്‍ വള്ളിക്കുന്ന് ചെറ്റയോ തറവാടിയോ ?|പിള്ളയുടെ ജയില്‍ വാസ നാടകം പൊളിഞ്ഞു !|മല്ലിക സാരാഭായ് Mallika Sarabhai| ലൈംഗീക വിദ്യാഭ്യാസവും മനോഹരമാക്കാം !|പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?| തുമ്പിയുടെ വിശ്വാസം| പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും |യേശുദാസന്‍ പാണനാണ് !|വംശനാശംവന്ന കേരള ക്ഷത്രിയര്‍ !!|തലശ്ശേരിയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് Herman gunder...| ബിംബമോ പ്രതിബിംബമോ... ഏതാണു യാഥാര്‍ത്ഥ്യം ?| സവര്‍ണ്ണത - നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത !| “ഒപ്പുമരവും” ബ്ലോഗര്‍മാരും | തിരുവനന്തപുരത്തെ പാണ്ഡവന്മാര്‍|അഭിമാനകരമായ ആശാന്‍ സ്മാരകം !|കാവ്യ തമ്പുരാട്ടിക്കു കൊമ്പുണ്ടോ ? Kavya Madhavan|ഈര്‍ച്ച, ഈര്‍ച്ചവാള്‍, ആപ്പ്, ഈര്‍ച്ചക്കാരന്‍, ഈര്...|അച്ഛനെ ക്യാമറയിലാക്കാന്‍...|കമ്മികളുടെ പ്രഷര്‍ റിലീസ് വാള്‍വ് !! Dillipost.in|കേരളത്തില്‍ ജാതിവിവേചനമില്ല !|ഇന്ത്യയിലും നെറ്റ് വിപ്ലവം !|“ഓവര്‍ സ്പീഡ് “ - പോലീസ് പിടിച്ചുപറിക്കുന്നു !!|അതിരാത്രം- മന്ത്രവാദി നാടകം !!! Athirathram| മത്താപ്പ് നായരും പിതൃശൂന്യ വര്‍മ്മയും !|മാടായി കാവ് Madayi Kavu|കേരളത്തിലെ നായ്‌ കുറുക്കന്മാര്‍|നവമാധ്യമങ്ങളുടെ ജനാധിപത്യ പ്രസക്തി|അച്ഛനെ മാറ്റിപ്രതിഷ്ഠിച്ച് അഴിക്കോട് പാലോട്ട് കാവ്|മാഹിയിലെ ടൂറിസം പരിഷ്ക്കാരങ്ങള്‍|തടവുപുള്ളി പൊട്ടിച്ചിരിക്കുന്നു...!!|മലയാളം ടൈപ്പ് ചെയ്യാൻ കീമാജിക്‌ !!|കാവില്‍ പാമ്പും പരുന്തും പ്രതിഷ്ഠയാകുമ്പോള്‍|എം.ജി.മല്ലിക മാതൃഭൂമിയില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് എഴുതിയ ലേഖനം |നിലത്തു നില്‍ക്കുന്ന ദൈവങ്ങള്‍| വാമനന്മാരുടെ RSSകാലുകള്‍ !| മുടി പ്രതിഷ്ഠിക്കാന്‍ കോഴിക്കോട് ഏറ്റവും വലിയ പള്ളി പണിയുന്നു ! | തലശ്ശേരി അണ്ടല്ലൂര്‍ കാവ് ഉത്സവം| തുഞ്ചന്‍പറമ്പ് അറവുശാലയോ ? | ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !|ബൈപോളാര്‍ മൂഡ് ഡിസോര്‍ഡര്‍| മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !|കണ്ണൂരിലെ ശവകുടീരങ്ങള്‍| സാധ്യത നല്‍കുന്ന മൃതദേഹങ്ങള്‍ !| പിയൂഷ് പാണ്ഡെ വരുന്നു !| അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!!| അംഗീകാരങ്ങളുടെ ആഭിജാത്യം !| കലാകൌമുദിക്ക് ചിത്രകാരന്റെ അഭിനന്ദനം !!!|സുനിത കൃഷ്ണന്‍ എന്ന മഹതി| മൂക്കുമുറിക്കുന്ന മത ഗുണ്ടകളും, മൂക്ക് നല്‍കുന്ന മനുഷ്യത്വവും !| പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ മുന്നോട്ടുവരിക !| ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!! | എഴുത്ത് അവസാനിപ്പിച്ച കവി| ചിലി ലോകത്തിനു നല്‍കിയ പാഠം| 83 വയസ്സുള്ള ഒരു കൌമാരക്കാരന്‍ !!!| വിദ്യാഭ്യാസ വിപ്ലവം !!!| ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!| അയോധ്യയും നക്കിക്കൊല്ലുന്ന ബുജികളും|സ്വര്‍ഗ്ഗാര്‍ത്ഥികളായ മതകുറ്റവാളികള്‍ !| മുക്കുവന് ജ്ഞാനപീഠം കിട്ടുമോ ?| ഈ നാണക്കേട് നമുക്കു സ്വന്തം !!!| ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ പോലും ഇസ്ലാമിനു കഴിയില്ലേ ??? !!!| യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?|മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്...|പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വാക്കുകള്‍ മാതൃഭൂമിയില്‍|കൃഷ്ണ ജയന്തിയും, നായ വളര്‍ത്തുന്ന കുട്ടിയും| ചെഗുവേര ചെരുപ്പുകള്‍ക്കെതിരെ ഡിഫി !!!| വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?| കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !|വിശാലമനസ്കനോ ബൂലോഗമോ... ഏതാണു മൂത്തത് ?|ആദ്യരാത്രി- ലൈവ് സം‌പ്രേക്ഷണവും ചര്‍ച്ചയും !|ബ്ലോഗര്‍ കാളിദാസനെതിരെ ഇസ്ലാമിക മതപ്രാന്തന്റെ ഭീഷണി|പ്രവാചക നിന്ദയെ അടവെച്ച് വിരിയിച്ച മൌദൂതികള്‍ !|വിപണിയിലേക്ക് ആവാഹിക്കപ്പെടുന്ന സ്ത്രീപക്ഷം| പരസ്യത്തിന്റെ രഹസ്യഭാഗങ്ങള്‍ !!!|പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !| നമുക്കു വേണം മലയോര എക്സ്പ്രസ്സ് ഹൈവെ| ബുജികള്‍ക്ക് മയിലെണ്ണ കിട്ടുന്നത് എവിടെനിന്ന് ?| സൂപ്പര്‍ സ്റ്റാര്‍ അബ്ദുള്‍ നാസര്‍ മദനി|ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !| സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???| മൌദൂതികള്‍ക്ക് എസ്.വി.രാമനുണ്ണിയുടെ കര്‍ക്കടക കഞ്ഞി !!!| മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!|പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ജി.പി.രാമചന്ദ്രന്‍| കൃസ്ത്യന്‍ ജനവിഭാഗത്തെ ചിത്രകാരന്റെ ആദരമറിയിക്കുന്നു !| ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !| കണ്ടല്‍ പാര്‍ക്ക് മോശമാണോ ?| തൊഴിലാളി വര്‍ഗ്ഗത്തിന്റെ നമ്പൂരി മുഖ്യമന്ത്രി-ജന്മ ശതാബ്ദി ആഘോഷം !|കേരളത്തിലും ഇസ്ലാമിക നിയമം നടപ്പാക്കിത്തുടങ്ങി !|പെരളശ്ശേരി ക്ഷേത്രക്കുളം|വിശ്വാസികളുടെ യുക്തിവാദമുഖം !!|മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കുക|പൊലിയാടിമക്കളായ മൌദൂദികളും ശൂദ്രന്മാരും !|മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം| ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും|മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !|ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !|ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!|സ്കൂളുകളിലെ വെള്ളാന !|എഴുത്തച്ഛനെ നായരാക്കി അപമാനിക്കരുതെന്ന് !|ഗോപാലകൃഷ്ണന്മാരും ബ്ലോഗര്‍മാരും|വേശ്യ-അസമത്വത്തിന്റെ സൃഷ്ടി ?|കുമാരസംഭവങ്ങള്‍ സംഭവമായേക്കാം !|മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം| നമ്മള്‍ മനുഷ്യരല്ല ???|മാതൃഭൂമിയിലെ ചിത്രലേഖ|വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍|33%സവര്‍ണ്ണ സ്ത്രീ സംവരണം !|പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും|ഇതിലെന്തു സ്ത്രീ പ്രശ്നം !!!| നാം ഹുസൈനെ നാടുകടത്തിയവര്‍ !|ഡോ.ഗെയ്‌ല്‍ ഓംവെദ്-നന്മയുടെ തുരുത്ത്|മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്‍,അഴീക്കോട്...|ഭയം എന്ന വില്‍പ്പനച്ചരക്ക്|വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !|സ്വാതന്ത്ര്യത്തിന് അതിരുകളരുത്|നായര്‍ - നംബൂതിരി സദാചാരം|മതസൌഹാര്‍ദ്ദം ഒരു ചതിക്കുഴി !|കാല്‍പ്പനികതയില്‍ കാണാതായ ലൌജിഹാദ്|സമൂഹത്തിന്റെ അടിത്തറയായ സത്യം !|മാരാരിക്കുളം വഴുതനയും,ഭാര്യയുടെ ക്വട്ടേഷനും|സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!|ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും|കേരളം മദ്യാഘോഷങ്ങളുടെ നാട് !|പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക|ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും|തീവ്രവാദിയായിരുന്നുവോ മഹാത്മാഗാന്ധി ?|സൂഫിയ-മദനി മെഗസീരിയല്‍ ?‍|രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍|മലയാളമറിയാത്ത കേരളമേ ലജ്ജിക്കുക !|തീവ്രവാദം...മഹാമനസ്കതയുടെ സന്തതി!!!|തിരുവില്വാമല ഐവര്‍മഠം ശ്മശാനം |കന്യാകുമാരി യാത്ര ‘09|പാര്‍ട്ടി പേപ്പട്ടികളോ അതോ കാവി മാടംബികളോ ???|മുല്ലപ്പെരിയാര്‍...ജീവിക്കാനായി ഒരു നിലവിളി |ഇന്ത്യ പുരോഗമിക്കുന്നു...ഭിക്ഷാടനത്തിലൂടെ ! |ഇസ്ലാമിക ബാങ്കും ഇടതുപക്ഷ കാപട്യവും |ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!! |പ്രേമം ഇസ്ലാം അംഗീകരിക്കുമോ ? |പ്രതീക്ഷനല്‍കുന്ന അധ്യാപകരുടെ ബ്ലോഗുകള്‍ |ബ്രാഹ്മണ്യമെന്ന ഇന്ത്യന്‍ തമാശ ! |ജേണലിസ്റ്റ് കരച്ചിലും, ലൌ ജിഹാദും |മാതൃഭൂമി ബ്ലോഗനയുടെ രാഷ്ട്രീയം |അടിമത്വത്തിന്റെ സ്വന്തം മതങ്ങള്‍ |സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് ! |അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് |ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം |ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന് |ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം ! |ബൂലോകത്തെ വരട്ടുചൊറിക്കാര്‍ !! |കാരിക്കേച്ചര്‍ മത്സരവും ഒരു പൂക്കുട്ടിയും |വീട്ടമ്മയുടെ മഹത്വം, ഫെമിനിസ്റ്റിന്റെ.... ??? |ബിടി.ഗര്‍ഭാശയം ! |വക്കം മൌലവി,മാധ്യമം,ഇന്ത്യാവിഷന്‍... |നഗ്നവസ്ത്രം നെയ്യുന്നവന്‍‍‍ |അല്ലാഹുവിന്റെ സ്വര്‍ഗ്ഗം !! |തന്തക്കു പിറന്നവരുടെ ഗവണ്മെന്റ് !!! |100%കവികളുടെ ബൂലോകം! |ശ്രീമതി പാര്‍ട്ടിയുടെ ദൌര്‍ബല്യമോ? |കേരള സ്ത്രീകളും മദ്യം കഴിക്കും |ഗാന്ധി പ്രതിമകള്‍ |സമയ സ്പന്ദനമായി ഒരു കവിത ! |വെള്ളഴുത്തിന്റെ സ്വയംഭോഗം !!! | നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്? | ചലച്ചിത്രം ചിത്രമാകുംബോള് | അക്ഷരങ്ങളുടെ ജിംനേഷ്യം !!! | സ്നേഹം പൌരുഷത്തെ ആലിംഗനം ചെയ്യുന്നു ! | അനില്പനച്ചൂരാനുമായി ഒരു അഭിമുഖം | കാണ്മാനില്ല :( | ബൂലോകത്തെത്തുന്ന പിച്ചക്കാര്!!! | ശശി തരൂരും മന്ദബുദ്ധികളും ! | അഭയ കൊലപാതകവും മനോരമയും | ഈണം...ബ്ലോഗ് സംഗീതം | പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം ! | നംബര്വണ് വശ്യ സുന്ദരി ! | വിജയ ദശമി ബുദ്ധന്റെ ജന്മദിനം ! | ബാലചന്ദ്രന്ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!! | ഓം പ്രകാശ് എന്ന പ്രതിഭ !!! | സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്പ്പ് ശ്രമം | മനോഹരമായ നര്മ്മ കഥകള്| “ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്” |കുറച്ചു പഴയ കാരിക്കേച്ചറുകള്‍|കുറച്ചു പഴയ കാര്‍ട്ടൂണുകള്‍ | മമ്മുട്ടിയും ബാര്ബര്ബാലനും ! | ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്! | വിമേഷിന്റെ റേഷന്കാര്ഡ് | ഓണത്തെക്കുറിച്ച് ചിന്തിക്കുംബോള്... | പുരോഗതിയുടെ ഗതികേട് !!! | ബ്ലോഗിലെ ഭീരുക്കള്...സംശയ രോഗികള്... | പോള്വധം ആട്ടക്കഥ | ഗലീലിയോ -വിശ്വാസത്തിന്റെ നട്ടെല്ല് തകര്ത്ത ശാസ്ത്രജ്ഞന്| ജനാധിപത്യത്തിന്റെ ലേബലില്.... | സനാതന ഹൈന്ദവ ശവസംസ്ക്കാരം ! | ബ്ലോഗര്മാരുടെ ഭ്രാന്ത് ! | വികെസി സ്ട്രീറ്റ് ലൈറ്റ് റിയലിറ്റി ഷോ! | ബ്ലോഗിലെ ജാതി-മത പ്രചരണം | എങ്ങനെ മലയാളത്തില്ബ്ലോഗാം...കണ്ണൂരാന്റെ പുസ്തകം | റേഡിയോ കണ്ടുപിടിച്ചത് ഇന്ത്യക്കാരന്? | കേരളത്തിന്റെ ബുദ്ധി മാന്ദ്യം ! | ശത്രുക്കളെ സൃഷ്ടിച്ചവരെ തിരിച്ചറിയുക !!! | നാഷണല്ഹെല്ത്ത് സര്വ്വിസ് NHS(National Health Service) | മനുഷ്യപക്ഷ ശ്രദ്ധക്ക് !! | അശ്ലീലമാകുന്ന ആചാരവെടി !| കുടുംബത്തില്അന്യര്ഇടപെടുംബോള്... | ഭക്തിവിഷം പ്രചരിപ്പിക്കുന്ന കല | സാഹിത്യത്തിലെ ചേരികള്!!| ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്cherai blog meet 2009 | മോഹന്ലാലിന്റെ വിഢിവേഷം ! | മലയാള സിനിമയിലെസവര്ണ്ണ വിഷം | രാജ്യത്തെ വസ്ത്രാക്ഷേപം ചെയ്യുംബോള്... | മാതൃഭാഷയും വളര്ത്തു മൃഗങ്ങളും !!! | ഒരു ബ്ലോഗറുടെ ഭയരോഗം !!! | ഫെമിനിസമെന്ന സാംക്രമിക രോഗം !! | കുഞ്ഞിക്കണ്ണന്വാണിമേലിന്റെ കുപ്പായം | സ്ത്രീകള്ക്ക് വിദ്യാഭ്യാസം നിഷേധിക്കുംബോള്... | നളിനി ജമീലയുടെ ആത്മകഥ/സീതായണം | ബഷീര്കണ്ട നായര്മുലകള് | നിരോധിടാത്ത ചിന്തകള്! | സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്പ്പം !!! | കലാനിരൂപണം വഴങ്ങുമോ ? | രവിവര്മ്മ - നെല്ലും,പതിരും| രവിവര്മ്മ എന്ന കൊമേഴ്സ്യല്ആര്ട്ടിസ്റ്റ് ! | സരസ്വതിക്ക് എത്ര മുലകളുണ്ട് ? | വിഷാദം രോഗമാകുമ്പോള്| ബ്രാഹ്മണിക്ക് ബോമ്പ് ! | അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള് | മലയചരിതം താളിയോല | ക്രിക്കറ്റും,സിനിമയും പോലെ... ആഘോഷിക്കുക | അഭയ - സഭക്ക് കുമ്പസരിക്കാമായിരുന്നു ! | കുറ്റിച്ചൂലുകള്നാടുനീങ്ങുന്നില്ല ! | താരങ്ങള്ഇരുട്ടിന്റെ സൃഷ്ടികള്!! | അല്ഫോണ്സാ റിയാലിറ്റി ഷോ !! | ഒക്റ്റോബര്9 ശ്രീ ബുദ്ധ ജയന്തി| അപര്ണ്ണാ ലവകുമാര് | അക്ഷയ മലയാളം കംമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ് | വേദവ്യാസന്.. വിശുദ്ധ ജാരന്!| കൃസ്തുവിന്റെ കാല്തല്ലിയൊടിച്ചു ! | പന്തക്കാരന്- ഇലസ്റ്റ്രേഷന്പരീക്ഷണം | രാഷ്ട്രീയ ദൈവങ്ങളും , വിശ്വാസികളും !| വി.പി.എസ്.എല്.വി വിക്ഷേപണം ! | ശബരിമലയിലെ അനീതി | ആത്മീയത ലൈംഗീകതയാകുമ്പോള്! | ജാതിയുടെ മര്മ്മം- സവര്ണ്ണാഭിമാനം! | സര്പ്പയജ്ഞം | ദേവകി നിലയങ്ങോടിന്റെ “എച്ചില്“ | സൌന്ദര്യ ചരക്കു മത്സരം ! | വെളിച്ചത്തിന്റെ സ്നേഹം | എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്| കുഞ്ഞാടുകള്ക്കായി സഭയുടെ പ്രജനന പ്രവര്ത്തനം| ഉണക്കമാന്തള് | കേരളത്തില്വിപ്ലവം നടത്തിയ ഗള്ഫ് മലയാളി | സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!| ഇതാണ് പത്രധര്‍മ്മം !...കലക്കി മാതൃഭൂമി !! | സ്വയം അധമനാകുന്ന കാവാലത്തെ നാടകാചാര്യന്! | അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!| നരസിംഹം എന്ന നികൃഷ്ട ഹിന്ദു ദൈവം | ഭൂമിയില്വേരൂന്നുന്ന ബൂലോകം !!! | പ്രകാശ് വര്മ്മ-മലയാളിക്ക് അഭിമാനിക്കാന്ഒരു പ്രതിഭ ! | തിരുമാന്താംകാവ് പത്താം പൂരം ഇന്ന് | ജാതിയത എന്ന വിഷപ്രയോഗം | പത്മനാഭക്ഷേത്രം ബുദ്ധവിഹാരം ! | വിളക്കുകളെ തേടിയ വെളിച്ചം | വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ ! | ബ്ലോഗേഴ്സ് അക്കാദമി | നെലോളിക്കരുത് | ചിരിക്കുന്ന ബുദ്ധന് | ചലച്ചിത്രകാരന്പി.എന്.മേനോന്| ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്! | സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ | കൊലപാതങ്ങളുടെ കാരണങ്ങള്പഠിക്കുകതന്നെ വേണം| മോഷണം പാപമല്ല !!! | നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ. | ഒരു ലക്ഷത്തിന്റെ ഇന്ത്യന്കാര് | എം.ടി.യുടെ പ്രതിമ സ്ഥാപിക്കണം | വസ്ത്രാക്ഷേപം കാര്ട്ടൂണ് | മുസ്ലീങ്ങള്ക്ക് വെളിച്ചമാകുന്ന തസ്ലീമ | കറുത്ത മനസ്സുകള് | നാല്ക്കവലയുടെ ചിരി | മരക്കുരിശ് | ക്രിസ്തുവിനെ നമുക്കു മറന്നൂടെ? | ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം... | ഭ്രാന്ത് | ദൈവവും പിശാചും... ഒരു ചര്ച്ച | കുഞ്ചിയമ്മയും അഞ്ചുമക്കളും | ചാനല് സുന്ദരിയുടെ ബെല്ലി ഡാന്സ് | സാംസ്കാരിക ടാക്സ് | അമാവാസി..കാര്ട്ടൂണ് -5 | നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ് | അമാവാസി..കാര്ട്ടൂണ് - 4 | ചിറകുകളുടെ സൌന്ദര്യം | അമാവാസി.. കാര്ട്ടൂണ്- 3 | ബിസിനസ്സ് ചിന്തകള് ... | അമാവാസി ...കാര്ട്ടൂണ്-2 | B പോസിറ്റീവ് | അമാവാസി-1 - ചിത്രകാരന്റെകാര്ട്ടൂണ് | നംബൂതിരി ഫലിതത്തിലെ വിഷം | മാതൃഭൂമി രൈറ്റ് അപ്പ് 1993 | മാധ്യമം പേപ്പര് കട്ടിങ്ങ് 1993 | ഒരു മനോരമ പേപ്പര് കട്ടിങ്ങ് | നിരോധിട്ട ചിന്തകള് !! | ഹര്ത്താല് ആശംസകള് !!!! | ആശാന് സ്മാരകം | അഴീക്കോട് ശരശയ്യയില് !!! | മനോരമയില് മോഡിയുടെ നരസിംഹാവതാര ചിത്രം | കളറിങ്ങ് മത്സരം !! | ഗ്രീറ്റിങ്ങ്സ് കാര്ട്ടൂണ് | അതിമനോഹരമായ മരണം ! | മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം? | മനോഹരമായ ഒരു കാര്ട്ടൂണ് | സൂഷ്മ ജീവികളായ മനുഷ്യര് | മാതൃഭൂമിയിലെ ചിത്രം | കൊതുകിനെ കൊല്ലാന്... | ഹനുമാന്മാര് വഴിതടയുന്നു !! | എക്സിബിഷന് ഉദ്ഘാടനം | ബോംമ്പേന്തിയ മനുഷ്യന്-man with a bomb | ചാന്നാര് സ്ത്രീ | ക്രൂരത നിറഞ്ഞ ബീഹാര് | അമ്മയെ സ്നേഹിക്കുന്ന കുട്ടി | കീടനാശിനി...കാര്ട്ടൂണ് | ഒരു കാര്ട്ടൂണ്... ഉല്ഘാടനം !! | പോര്ട്രൈറ്റ് | "മാതൃഭൂമിയില്"ഷവര്മയും, ചില്ലി ചിക്കനും !! | "ശൂദ്ര സ്ത്രീ" ഓയില്പെയിന്റിംഗ് | "നിസംഗത" | "നഗ്ന പ്രതിച്ഛായ" | "പ്രതിസന്ധി" | "ദീപം" -ഓയില് പെയിന്റിംഗ് | കോമ്രേഡ്-പെയിന്റിംഗ് | വസ്ത്രാക്ഷേപം | "കുപ്പായമില്ലാത്ത യാത്രക്കാരന്" | "പൂണൂലിലെ താക്കോല്" | മതാന്ധത-1 | വര്ഗ്ഗ സമരം | കേരള ചരിത്രം | കൃഷ്ണന് | കുട്ടിക്കാലം childhood | ന്യൂസ് പേപ്പര് oil painting | അയ്യപ്പന്:buddha | ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്മ്മ ഭാവന | ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യ സ്വതന്ത്രയായിരുന്നു | ആത്മീയത പ്ലാസ്റ്റിക്ക് കുപ്പിയില് !! | എന്താണ് ആത്മീയത ? | കഥകളി ഇന്നത്തെ കലാരൂപമല്ല !! | ശ്രീശ്രീ രവിശങ്കറിന് മുഖംമൂടിയുണ്ടോ? | ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?