തിരുവനന്തപുരത്തെ പാണ്ഡവന്മാര്‍

മഹാഭാരതത്തിലെ പാണ്ഡവരും തിരുവനന്തപുരത്തെ രാജാക്കന്മാരും മോരും മുതിരയും പോലെ ചേര്‍ച്ചയില്ലാത്ത യാഥാര്‍ത്ഥ്യമാണെങ്കിലും, രാജവംശത്തിനു മഹനീയ പാരമ്പര്യമുണ്ടാക്കാനുള്ള ഭഗീരഥപ്രയത്നങ്ങളുടെ ഫലമായാണെന്നു തോന്നുന്നു, പാണ്ഡവന്മാരുടെ കോലങ്ങള്‍ തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രത്തിന്റെ ആറാട്ടുത്സവം പ്രമാണിച്ച് നടവഴികളില്‍ യാചകരെപ്പോലെ പ്രതിഷ്ഠിക്കപ്പെടാറുണ്ട്. ഭീമാകാരരായ പഞ്ചപാണ്ഡവന്മാരുടെ കോലങ്ങള്‍ എവിടുനിന്നു വരുന്നുവെന്നോ, ആരാണ് ജനമറിയാതെ പത്മനാഭക്ഷേത്രത്തിന്റെ തെരുവില്‍ കുന്ധീപുത്രരെ പാറാവുപണി ഏല്‍പ്പിച്ച് പോകുന്നതെന്നോ പിടിയില്ല. എന്തായാലും കരകൌശല പീസുകളായതിനാല്‍ കാണാന്‍ കൊള്ളാം. ഒരു ഉത്തരേന്ത്യന്‍ ഇറക്കുമതി ലുക്കുണ്ട് പഞ്ച പാണ്ഢവന്മാര്‍ക്ക്. ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി, പണ്ട് അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കുതിരപ്പട്ടാളത്തിന്റെ അകമ്പടിയില്‍ വൃദ്ധനായ രാജാവ് വാളും പിടിച്ച് ശംഖുമുഖം വരെ നടക്കുമെന്നല്ലാതെ പത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിന് ജനപങ്കാളിത്തമൊന്നുമുണ്ടെന്നു തോന്നുന്നില്ല.ഇയ്യിടെയായി ആറാട്ടിനു ഭംഗി പകരാന്‍ അങ്ക ചേകവന്മാരുടെ ചുവന്ന വേഷമണിഞ്ഞ നൂറോ നൂറ്റി ഇരുപതോ വരുന്ന പരദേശികളായ ചെക്കന്മാരെക്കൂടി വാളും പരിചയുമായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു ടി.വിയില്‍ വാര്‍ത്ത കണ്ടിരുന്നു. ഇല്ലാത്ത പാരമ്പര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ഓരോ തത്രപ്പാടുകള്‍ !!!കേരളത്തിലെ പുലയ രാജാക്കന്മാര്‍ തങ്ങള്‍ പുലയരല്ലെന്നും, അസ്സല്‍ ശൂദ്രരക്തം കിനിയുന്ന ക്ഷത്രിയരാണെന്നും  സ്ഥാപിച്ചുകിട്ടാന്‍ എന്തുമാത്രം കഷ്ടപ്പെട്ടുകാണും !!!
ധര്‍മ്മപുത്രരാണ് !!! നമ്മടെ മഹാഭാരതകഥയിലെ...
തൊട്ടു പിന്നില്‍ ഭീമേട്ടന്‍ ! 
ടെമ്പോ ട്രവലര്‍, ടൂറിസ്റ്റ് ബസ്സുകള്‍ എന്നിവയുടെ കാവലിന് മറ്റുള്ളവര്‍ പോര :)
കാറുകള്‍ അര്‍ജ്ജുനന് സ്വന്തം കുഞ്ഞുങ്ങളെപ്പോലാണ്.
നകുലന്‍ കുറച്ചു ഫിറ്റാണ് ! ബീവറേജസ് കോര്‍പ്പറേഷന്‍ നമുക്കു വേണ്ടിയല്ലേ !
മനപ്രയാസം മാറാന്‍ സഹദേവനും കഴിക്കാറുണ്ട്.
പഞ്ചപാണ്ഡവന്മാര്‍ ... പാറാവു ജോലിയില്‍ !

Comments

എന്തിനും ഏതിനോടുമുള്ള പുച്ഛം മാറ്റിവച്ച് കണ്ണുകള്‍ തുറന്നു കാണൂ ചിത്രകാരാ.രാജാവ്, മാടമ്പി, സവര്‍ണ്ണന്‍, ആനത്തഴമ്പ്.നിര്‍ത്താറായില്ലേ. താങ്കള്‍ തന്നെ നിരവധിപ്രാവശ്യം തെയ്യങ്ങളെക്കുറിച്ചും മറ്റു ചില അമ്പലങ്ങളിലെ ഉത്സവങ്ങളെക്കുറിച്ചുമെല്ലാം ഭക്തി വഴിഞ്ഞൊഴുകുന്ന തരത്തില്‍ പോസ്റ്റുകളിട്ട് സായൂജ്യമടഞ്ഞത് കണ്ടിട്ടുണ്ട്.ഈ ഇരട്ടത്താപ്പെന്തിനാണു
Nice pics.
Please upload to wikimedia commons
തലസ്ഥാനത്ത് അപ്പ്യോ പാണ്ഡവക്കാവലും ഉണ്ടോ..?
ശ്രീക്കുട്ടന്റെ അതേ അഭിപ്രാമാണ് എന്റേയും, ഈ ഇരട്ടത്താപ്പൊഴിവാക്കിക്കൂടേ ??? ദൈവത്തെയും അമ്പലത്തേയും എതിര്‍ക്കുമ്പോള്‍ ജാതി നോക്കാതെ എതിര്‍ത്തൂടേ ???? തിന്മയെ തുറന്ന് കാണിക്കുമ്പോള്‍ അതിന് ജാതിയുടെ മേന്പൊടി ചേര്‍ക്കണോ ?? മനുഷ്യനാക് ചിത്രകാരാ..
Monalisa said…
ഞാന്‍ ഒന്ന് പറയാം. ഈ പല വിധ ജാതിയും ചെരിതിരിവുകളും എങ്ങനെ ഉണ്ടയെന്നാ? ഇങ്ങനെ ഒന്ന് പണ്ടാരോ stunt ഉണ്ടാകി പോയതല്ലേ? പിന്നീട് നമ്മള്‍ ഒരു രസത്തിനു ജാതിയും അടിയും പിടിയും. ഞാന്‍ ഒന്ന്‍ ചോതിചോട്ടെ? വിഷുവും പ്രേതങ്ങളും തമ്മില്‍ വല്ല ബന്തവും ഉണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുത്ത കാലത്ത് അങ്ങനെ എന്തെങ്കിലും സംഭവിക്കും. വിഷുവിനു എല്ലാ ചാനല്‍ കാറും പ്രേത ഭൂതങ്ങളുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നമ്മളും ഒരു ദിവസം അറിയാതെ വിഷുവിനെ ഒരു പ്രേത ദിവസമായി കണ്ടു തുടങ്ങും. അല്ലെങ്കിലും വിഷുവിന്റെ മാങ്ങള്‍ ഇന്ന് ഇല്ലല്ലോ. അങ്ങനെയൊരു വിഷു എന്നല്ലേ ഉള്ളൂ.്‍
സീത* said…
ഞാനീ പാണ്ഡവ പ്രതിമകൾടെ അടുത്തു പോയി അൽഭുതം കൂറുന്ന കണ്ണുമയി നോക്കി നിന്നിട്ടുണ്ട്..ഹിഹി..നല്ല വിവരണം..ഒരോർമ്മപ്പെടുത്തലായി....
Sabu M H said…
മഞ്ഞപിത്തം..
ചിത്രകാരന് എന്തിനോടും പുച്ഛമെന്നത് പരമാര്‍ത്ഥം എന്നത് ബൂലോകത്തെല്ലാര്‍ക്കും അറിയാം. എന്തിനാണ് ഈ ഇരട്ടത്താപ്പ്..
അയ്യേ.. ഷെയിം..... ഷെയിം....
പാണ്ഡവന്മാര്‍കിട്ട് ഇങ്ങനെ ഒരു പണി കൊടുത്തത് അസ്സലായി ....ചിരിക്കാന്‍ കിട്ടുന്ന ഓരോ വകകളെ !!!!!....