Sunday, February 27, 2011

വാമനന്മാരുടെ RSSകാലുകള്‍ !

ആര്‍.എസ്സ്.എസ്സ്.ഭീകരത ഇന്ത്യയെ വിഴുങ്ങുമോ എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ച്ചത്തെ(27.02.2011) കവര്‍ സ്റ്റോറിയിലൂടെ ചോദിക്കുന്നത്.
ഹൈന്ദവ വര്‍ഗ്ഗീയത, സവര്‍ണ്ണത ,ബ്രാഹ്മണ്യഅജണ്ട  തുടങ്ങിയ വാക്കുകളൊക്കെ നമുക്ക് അലര്‍ജ്ജിയാണ്.
ജനത്തിനു പിടികിട്ടാത്ത ഇറക്കുമതി ചെയ്ത ഫാസിസമേ നമ്മള്‍ ഇപ്പോള്‍ ഉച്ചരിക്കു. കൂടാതെ, സവര്‍ണ്ണ മൂല്യങ്ങളെല്ലാം നമുക്ക് പാല്‍പ്പായസവുമാണ്. അതിന്റെ നെറികേടൊ, അധാര്‍മ്മികതയോ, വര്‍ഗ്ഗീയ അജണ്ടകളോ നമ്മേ അശേഷം ആകുലപ്പെടുത്തുന്നില്ല. കാരണം, നമ്മുടെ സാംസ്ക്കാരികത ഇപ്പോഴും പവിത്രമായി കരുതുന്നത് ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ താല്‍പ്പര്യം അടിച്ചുറപ്പിക്കുന്ന  കള്ള ചരിത്രങ്ങളായ പുരാണ-ഇതിഹാസങ്ങളേയാണ്. നമ്മുടെ കവികളും, കഥാകാരന്മാരും ഇപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നത് രാമന്റേയും, കൃഷ്ണന്റേയും, ഭീമന്റേയും,സീതയുടേയും,ദ്രൌപതിയുടേയും മനോവ്യാപാരങ്ങളുടെ ചില്ലകളും ഇലകളും തന്നെയാണ്. നമ്മുടെ സാംസ്ക്കാരികത സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ അടിമ മാത്രമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍.എസ്സ്.എസ്സ്. ഇന്ത്യയെയും അതിലെ 80 ശതമാനത്തിലധികം വരുന്ന അവര്‍ണ്ണ ജനതയേയും വിഴുങ്ങുമ്പോള്‍ വാപൊളിച്ചു നില്‍ക്കാനേ നമുക്ക് കഴിയു.

മഹാത്മാഗാന്ധിയുടെ ചോര കുറച്ചു കാലമെങ്കിലും ഹൈന്ദവ വര്‍ഗ്ഗീയതയെ തടുത്തു നിര്‍ത്തി. എന്നാല്‍, ആ സമയത്ത് ഭീകരമായ ബ്രാഹ്മണ വര്‍ഗ്ഗീയതയുടെ വൈറസ്സുകള്‍ പേറുന്ന ആര്‍.എസ്സ്.എസ്സിനെ ശാശ്വതമായി തള്ളിപ്പറയാന്‍ നമ്മളൊന്നും ചെയ്തില്ല. കോണ്‍ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുള്ള നേതൃത്വം സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റേ മറ്റൊരു ഫ്ലേവര്‍ മാത്രമായിരുന്നതിനാല്‍ അവര്‍ക്കാര്‍ക്കും ബ്രാഹ്മണ്യത്തേയോ, സവര്‍ണ്ണ രാഷ്ട്രീയത്തേയോ തള്ളിപ്പറയാനാകുമായിരുന്നില്ല. ഫലത്തില്‍ എല്ലാ പാര്‍ട്ടികളുടേയും ആത്മാവായി, മുന്‍ നിരയായി സവര്‍ണ്ണ രാഷ്ട്രീയം ഇന്ത്യയെ മൊത്തമായി വിഴുങ്ങിയിരിക്കുന്നു. ഇനി ഔദ്ദ്യോഗികമായി ആര്‍.എസ്.എസ്. സ്ഥാനമേറ്റെടുക്കേണ്ട ചടങ്ങേ ബാക്കിയുള്ളു.

മുസ്ലീമല്ലാത്തവര്‍ എല്ലാം ഹിന്ദു എന്നൊരു ലളിത സമവാക്യത്തിലൂടെയാണ് ഇന്ത്യയില്‍ 15 ശതമാനം പോലുമില്ലാതിരുന്ന സവര്‍ണ്ണത 85 ശതമാനം അവര്‍ണ്ണരെ അണിചേര്‍ക്കുന്നത്. ശത്രുഭയമുയര്‍ത്തി, ഹൈന്ദവരല്ലാത്ത അവര്‍ണ്ണ മനുഷ്യരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും, അവരെ ചാവേറുകളാക്കാനും അവര്‍ക്കു കഴിയുന്നു. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ ആര്‍.എസ്.എസിന്റെ മാര്‍ഗ്ഗമാകുന്നത് അങ്ങനെയാണ്. പുരോഗമനവാദികളും,യുക്തിവാദികളും, ബുജികളുമെല്ലാം സവര്‍ണ്ണ പശ്ചാത്തലമുള്ളവരായതിനാല്‍ എന്താണ് അവര്‍ണ്ണത, എന്താണു സവര്‍ണ്ണത എന്ന് വേര്‍ത്തിരിച്ച് ഒന്നു പറഞ്ഞുകൊടുക്കാന്‍ പോലും ആരും മിനക്കെടുന്നില്ല. ആകെ ചെയ്യുന്നത് അപ്പുറത്താണോ ഇപ്പുറത്താണോ എന്ന് അടയാളപ്പെടുത്തി, അകല്‍ച്ചയും, ശത്രുതയും, അധികാരവും,അടിമത്വവും,പക്ഷങ്ങളും പ്രഖ്യാപിക്കുകയാണ് നമ്മള്‍. ഗ്ലോബലൈസേഷന്റെ ഭാഗമായി പണമുണ്ടാക്കല്‍ മാത്രമാണ് ഇപ്പോള്‍ എല്ലാവരുടേയും രാഷ്ട്രീയം. 

ആര്‍.എസ്.എസ്. ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ വൈറസ് ബാധിച്ച നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്.  ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമെന്ന വൈറസ്സിനെ ചരിത്രപരമായി പുറത്തെടുത്ത് തള്ളിപ്പറയുക എന്നതാണ് ഈ പ്രശ്നപരിഹാരത്തിനുള്ള പ്രായോഗികമായ സാംസ്ക്കാരിക മാര്‍ഗ്ഗം. ആര്‍.എസ്.എസിന്റെ ശക്തി ബ്രാഹ്മണ്യത്തില്‍ നിന്നും നിര്‍ഗളിച്ചുകൊണ്ടിരിക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സവര്‍ണ്ണ വര്‍ഗ്ഗീയ വിഷമാണെന്ന് നമുക്ക് എന്നെങ്കിലുംതിരിച്ചറിയാന്‍ കഴിയട്ടെ എന്നു മാത്രം ആശിക്കുന്നു.

11 comments:

chithrakaran:ചിത്രകാരന്‍ said...

ബ്രാഹ്മണ സവര്‍ണ്ണ വൈറസ്സിനെ ചരിത്രപരമായി പുറത്തെടുത്ത് തള്ളിപ്പറയുക എന്നതാണ് ഈ പ്രശ്നപരിഹാരത്തിനുള്ള പ്രായോഗികമായ സാംസ്ക്കാരിക മാര്‍ഗ്ഗം. ആര്‍.എസ്.എസിന്റെ ശക്തി ബ്രാഹ്മണ്യത്തില്‍ നിന്നും നിര്‍ഗളിച്ചുകൊണ്ടിരിക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സവര്‍ണ്ണ വര്‍ഗ്ഗീയ വിഷമാണെന്ന് നമുക്ക് എന്നെങ്കിലും തിരിച്ചറിയാന്‍ കഴിയട്ടെ എന്നു മാത്രം ആശിക്കുന്നു.

കുറ്റൂരി said...

ഇന്ത്യ യുടെ എക്കാലത്തേയും ശാത്രുക്കള്‍ ആര്‍.എസ്.എസ് ആണ്, നാമെന്തിനാണ് ആര്‍.എസ്.എസ്സിനെ ഭയപ്പെടുന്നത്? കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങളിലൂടെ, ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളുടെയും, ബോംബ് സ്ഫോഡനങ്ങളുടെയും പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പ്കല്‍ പോലെ തെളിഞ്ഞ് കിടക്കുകയാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

ഭൂരിപക്ഷ/ന്യൂനപക്ഷ മത തീവ്രവാദങ്ങള്‍ ഇന്ന് കൊണ്ടും കൊടുത്തും ശക്തമായി മുന്നേറുകയാണ്... :(

കുഞ്ഞുവര്‍ക്കി said...

എന്റെ നാട്ടില്‍ RSS അണികളില്‍ 95 % ആളുകളും അവര്‍ണ്ണര്‍ ആണ് പ്രത്യേകിച്ചും ഈഴവര്‍. നായന്മാരുടെ കാര്യത്തില്‍ അവരില്‍ ഏറ്റവും താഴെക്കിടയില്‍ തന്നെയുള്ള ചില അപൂര്‍വ്വം ആളുകള്‍ മാത്രമേ RSS കാര്‍ ആയിട്ടുള്ളൂ ബ്രാഹ്മണരില്‍ ഒരാള്‍ പോലും അതില്‍ അംഗമായിട്ടില്ല.

കേരളം മൊത്തത്തില്‍ എടുത്താലും ഏറെക്കുറെ ഇത് തന്നെയാണ് സ്ഥിതി വിവരം
ബ്രാഹ്മണ്യവും സവര്‍ണ്ണ വര്‍ഗ്ഗീയതുമാണ് RSS ന്റെ ശക്തി എന്ന് വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്

Thabarak Rahman Saahini said...

പ്രിയ ചിത്രകാരന്‍,
പുതിയ ലക്കം മാതൃഭൂമിയില്‍ , ബദ്രി റെയ്ന എഴുതിയ ഈ ലേഖനം ഞാന്‍ വായിച്ചിരുന്നു, നിസ്പക്ഷമായി ഒരു കാര്യം പറയട്ടെ.
ഭൂരിപക്ഷ വര്‍ഗീയതയും, ന്യൂന പക്ഷ വര്‍ഗീയതയും,
നമ്മുടെ രാജ്യത്തിന്‌ ഒരു പോലെ ആപത്തല്ലേ ?
മുസ്ലിം സംഘടനകളുടെ താലിബാന്‍ മോഡല്‍
മതമൌലികവാദമായാലും, ഹിന്ദു മതമൌലികവാദമായാലും രണ്ടും കുഴപ്പം പിടിച്ച സംഗതികള്‍ തന്നെ. പിന്നെ മറ്റൊരു കാര്യം, പുരാണേതിഹാസങ്ങള്‍ ഒരിക്കലും ഇതിനു ഉത്തരവാദികളല്ല.അവ പല തരത്തിലുള്ള മനുഷ്യരുടെ കഥകളുടെ,സ്വഭാവങ്ങളുടെ , സംഭവ പരമ്പരകളുടെ ആകത്തുകയാണ്.യുദ്ധങ്ങള്‍ മൂലമുള്ള കെടുതികള്‍, അതുമൂലം അവസാനം ഉണ്ടാകുന്ന നിരാശ, വ്യര്ഥ്തത, ഇതെല്ലാം ഇതിഹാസങ്ങളില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നാണ്,
നമുക്ക് അറിയാന്‍ കഴിയുക. പുരാണങ്ങളെ ശരിയായ രീതിയില്‍ സമീപിക്കുന്ന ആരിലും രക്തദാഹവും, വര്‍ഗീയതയും ഉണ്ടാവില്ല
എന്നതാണ്, യഥാര്‍ത്ഥ വസ്തുത.

നന്ദി,ചിത്രകാരന്‍,
വീണ്ടും കാണാം.
സ്നേഹപൂര്‍വ്വം, താബു.

Unknown said...

സവര്‍ണ്ണ ദേശീയത അതിന്‍റെ എല്ലാ ശക്തിയും കേന്ദ്രീകരിച്ചു കൊണ്ട് രാഷ്ട്ര ശരീരത്തെ ഉള്ളില്‍ നിന്നും പുറത്തുനിന്നും
ഒരുപോലെ ആക്രമിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അത് ചെറുക്കാന്‍ ചുമതലപ്പെട്ട സമൂഹമാകട്ടെ (ഇതര മതങ്ങലെയല്ല ഉദ്ദേശിക്കുന്നത്.)
അതിനു സ്വീകരിക്കാവുന്ന മാര്‍ഗങ്ങളില്‍ ,അതിന്‍റെ സാധ്യതകളില്‍ അഭിരമിക്കുകയോ ,അസ്വീകാര്യമായ മാര്‍ഗം തേടുക വഴി ഒറ്റപ്പെടുകയോ
ചെയ്യുന്നു. പ്രസക്തമായ വിഷയം ..തുടരുക

ചാർ‌വാകൻ‌ said...

ചിത്രകാരന്റെ സന്ദേഹങ്ങൾ പങ്കുവെക്കുന്നു.

Unknown said...

Aranu Brahmanan ? Enthanu brahmanyam ?

RSS ine egane ulla Ummakki kanichu arkkum Thadukan kazhiyilla....Ethe PIcture Upayogichu Mathrubhumi oru pravashyam adikuruppum Lekanavum azhuthiyathanu RSS oru padi munnottu ennu ...RSS inte munnetangale CHithrakaran enalla ARkum thadayan PAttila ...RShtraya SWaha !

കുട്ടന്‍ said...

ചിത്രകാരാ ,
പോസ്റ്റ്‌ കണ്ടു മാത്രുഭുമി വാങ്ങി പന്ത്രണ്ടു രൂഫാ സ്വാഹ ആയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം
ചിത്രകാരനാണ് എന്ന് വ്യാസന സമേതം അറിയിക്കട്ടെ .
കവര്‍ പേജില്‍ നാല് "ഫീകരന്മാര് " കാലും പൊക്കി കളസം കാണിച്ചു നൂറു കോടി ജനങ്ങളെ ചവിട്ടി മെതികുന മാജിക്ക് കാണാന്‍ തുറന്നു വായിച്ചപ്പോള്‍ ബിദ്രി രൈനയുടെ പണ്ടേ കീറിയ കളസം അല്ലാതെ ഒരു കോപ്പും കണ്ടതും ഇല്ല .
അങ്ങനെ ആണ് ഇങ്ങനെ ആണ് എന്നോകെ മുറുമുറുക്കുനതല്ലാതെ .എന്തങ്കിലും തെളിവുകളോ , യുക്തിയോ ലേഖനത്തിന് ഉണ്ട് എന്ന് തോന്നില്ല . ( നമ്മുടെ വെളിച്ചെണ്ണ പത്രമായ തേജസ്‌ ഇടയ്ക്കു ബിദ്രി അണ്ണനെ ഇത് പോലെ വിവര്ത്തിച്ചു ചെലുത്താറുണ്ട് ഇപോ ആ പണി
മാതൃഭൂമി മനില മോഹന്‍ ഏറ്റെടുത്തു എന്ന് തോനുന്നു )
കാല് പൊക്കി കളസം കാണിച്ച ആര്‍ എസ്സ് എസ്സ് കാരനും കശുണ്ടാകാന്‍ മാതൃഭുമിയും
എജെന്സി പണി ചിത്രകാരനും കൊള്ളാം :))
മാതൃഭൂമി വീക്ലി എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ള മനില മോഹന്‍ എഴുതിയ ഒരു എഡിറ്റോറിയല്‍ പണ്ട് വായിച്ചിരുന്നു അയാള്‍ പറയുന്നത് സംഘം ഇസ്ലാമിക രാജ്യങ്ങളില്‍ സൌണ്ട്പ്രൂഫ് അണ്ടര്‍ ഗ്രൗണ്ടില്‍ ആയുധ പരിശീലനവും , വെടി വൈപ്പു പരിശീലനവും നടത്തുന്നു എന്നാണ് :)))!!
എന്തായാലും അത്രക്കൊന്നും ഈ ലക്കത്തില്‍ "വെടി വൈചിട്ടില്ല" .
ബദ്രി രൈന , ഗൌരി ലങ്കേഷ് , ( ലേഖനത്തിന്റെ വിവര്‍ത്തനം കെ ആര്‍ ധ്യന്യ )
സ്വാമി അഗ്നിവേശും ആയി അഭിമുഖം , പോരാത്തതിനു ഷാനവാസ്‌ ഗുജറാത്ത്‌ സന്ദര്‍ശിച്ചതിന്റെ അനുഭവകുറിപ്പുകള്‍ ( സെല്‍ഫ് ഗോള്‍ ആണ് കൂടുതലും , പ്രതിപാദ്യ യോഗ്യം പോലും അല്ല ) .... പകുതി താളുകളും ഇത് കൊണ്ട് നിറച്ചിട്ടുണ്ട് ...ആമ , ദീപം ചായ കുടിച്ച പോലെ ഇത് എന്ത് പറ്റി മാതൃഭൂമി :)) ചേന്തമങ്ങലൂരിന്റെ ജമഅതെഇസ്ലാമി ച്ഹേദനത്തിനു തൂക്കം ഒപ്പിക്കാന്‍ ഇങ്ങനെ പച്ച പെയിന്റ് അടിച്ച കവറിന്റെ കട്ടിയും നാലു കളസവും പോര മാത്രുഭുമി ... കുറച്ചൂടി ഒന് ആഞ്ഞു പിടിച്ചേ ...:)

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

ആര്‍. എസ്. ഭീകരതയ്ക്ക് നൂറ്റാണ്ടുകള്‍ക്കപ്പുറത്താണ് വേരുകള്‍. മറ്റുവര്‍ഗ്ഗീയതകളെ പോലെ അടയാളപ്പെടുത്താവുന്ന ബാഹ്യമായ അതിക്രമങ്ങളെക്കാള്‍ ഭീകരമായ ഒരു രാജ്യത്തെ മുഴുവന്‍ വിഴുങ്ങിനില്‍ക്കുന്ന ആന്തരിക വൈകൃതമാണ് ഹിന്ദു വര്‍ഗ്ഗീയ വാദം കൊണ്ടുനടക്കുന്ന ആര്‍.എസ്.എസ്.

അത് ആളെ ചേര്‍ത്തുന്നത് ചിത്രകാരന്‍ പറഞ്ഞതുപോലെ മുസ്‌ളീം അല്ലാത്തവന്‍ ഹിന്ദു എന്ന അതിഭീകരമായ വൈയ്യക്തിക കടന്നുകയറ്റത്തിലൂടെയാണ്. അതിന്റെ സാന്ദ്രത മുസ്‌ളീം വര്‍ഗ്ഗിയതയേക്കാണ്‍ ആയിരം മടങ്ങാണ്.
മാതൃഭൂമി ഇങ്ങിനെയൊരു കവര്‍സ്‌റ്റോറിയുമായി വന്നപ്പോള്‍ വിഢികള്‍ ചോദിച്ചത് 'അല്ലാ ഈ ആര്‍.എസ്.എസ്. എന്ത് ചെയ്‌തെന്നാ' എന്നാണ്.
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതില്‍ കൂടുതലൊന്നും മറ്റാര്‍ക്കും ചെയ്യാനില്ല. ജനാധിപത്യവ്യവസ്ഥിതിയേയും അതിന്റെ സംന്തുലിതാവസ്ഥയേയും തകര്‍ക്കുന്ന തരത്തില്‍ മതത്തെ ലയിപ്പിച്ചതിന്റെ ഒരു പങ്ക് ആര്‍.എസ്.എസ് നുണ്ട്... (ഇതില്‍ മറ്റു രാഷ്ട്രിയ പാര്‍ട്ടികളും കൂട്ടൂപ്രതികളാണ്)

ആര്‍.എസ്.എസ്. പ്രധാനമായും സൃഷ്ടിക്കുന്ന കലാപം ആന്തരികമാണ്. ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാവുന്നതരത്തില്‍ അതിഭീകരമാണത്.

തീവ്രവാദം എന്നുപറഞ്ഞാല്‍ ബസ്സുകത്തിക്കലും ബിന്‍ലാദനും ഒക്കെയാണ് എന്ന് പഠിപ്പിച്ചത് ആര്‍.എസ്സ്.എസ്സ് കാരാണ്. പകല്‍ വെളിച്ചത്തില്‍ ഒളിക്കാനാറിയാവുന്ന സൂത്രശാലികള്‍...