കമലിന്റെ സെല്ലുലോയിഡ്മലയാളിക്ക് തന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു അത്യപൂര്‍വ്വ സംഭവമാണ് കമലിന്റെ സെല്ലുലോയിഡ് എന്ന സിനിമ. സത്യത്തെ മുഖത്തോടു മുഖം നോക്കാന്‍ തയ്യാറല്ലാത്ത മലയാളി, മണ്മറഞ്ഞ സത്യത്തെ ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുത്ത് സ്നേഹാദരങ്ങളോടെ നമിക്കുന്ന തിരിച്ചറിവിന്റേയോ ബോധോദയത്തിന്റേയോ ഒരു സിനിമയാണ് സെല്ലുലോയിഡ്.  മലയാള നാട്ടില്‍ ആദ്യമായി ഒരു സിനിമ നിര്‍മ്മിക്കുകയും, സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്ത മനുഷ്യരെയും അവരുടെ സിനിമയേയും നമ്മുടെ പ്രാകൃതരും ജാതി ഭ്രാന്തരുമായിരുന്ന സമൂഹം എങ്ങനെയാണു നശിപ്പിച്ചതെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് സെല്ലുലോയിഡിലൂടെ സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്.  സമ്പന്നനായിരുന്ന ഡോ.ജെ.സി.ഡാനിയല്‍ എന്ന നാടാര്‍ കൃസ്ത്യാനിക്ക് ഒരു സിനിമ നിര്‍മ്മിക്കുന്നതിലൂടെ നിര്‍ദ്ധനനാകാനുള്ള യോഗമുണ്ടായി എന്ന ലളിത ചരിത്രമല്ല, സമൂഹത്തിന്റെ ഇടുങ്ങിയ മനസ്സിന്റേയും ജാതീയ അധമബോധത്തിന്റേയും തേര്‍വാഴ്ച്ച എങ്ങിനെയാണ് മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയലിനെയും, അദ്ദേഹത്തിന്റേ സിനിമയായ “വിഗത കുമാരനേയും” അതിലെ നായികയേയും നമ്മുടെ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളഞ്ഞത് എന്നാണ് സെല്ലുലോയിഡ് സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമ മഹത്തരമാണ്. ഈ ചലച്ചിത്രത്തിനു ലഭിച്ച ദേശീയവും സംസ്ഥാന തലത്തിലുമുള്ള അവാര്‍ഡുകള്‍ സാര്‍ത്ഥകമാണ്.

ചിത്രകാരന്‍ സിനിമകണുന്നതൊക്കെ വളരെ കുറവാണ്. അഥവ കണ്ടാല്‍ തന്നെ ടി.വിയില്‍ നിന്നോ, പണം മുടക്കാതെ ലഭിക്കുന്ന സിഡി-ഡിവീഡികളില്‍ നിന്നോ ആയിരിക്കും. സമൂഹത്തോട് ഒരു ബന്ധവുമില്ലാത്ത ചവറു സിനിമകള്‍ക്കു മുന്നില്‍ മിഴിച്ചിരിക്കാനുള്ള ക്ഷമയില്ലാത്തതിനാലും, അത്തരം സിനിമകളുടെ സിഡിക്കും ഡീവിഡിക്കും പണം മുടക്കാന്‍ മനസ്സില്ലാത്തതുകൊണ്ടും സിനിമ അലര്‍ജ്ജി കലശലാണ്. എന്നാല്‍, സെല്ലുലോയിഡ് കാശുകൊടുത്ത് വാങ്ങി തന്നെ കണ്ടു. മാത്രമല്ല, സെല്ലുലോയിഡ് പോലുള്ള ഒരു സിനിമയുടെ സി.ഡിയോ, ഡിവിഡിയോ ഒരു ചരിത്ര രേഖയായി സൂക്ഷിക്കാന്‍ തക്ക മൂല്യമുള്ളതുമാണ്. സെല്ലുലോയിഡിന്റെ നിര്‍മ്മതാക്കള്‍ക്കും സംവിധായകന്‍ കമലിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രകാരന്റെ നന്ദിയും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.


Comments

ajith said…
തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന ഒരു ചിത്രം
കുറിപ്പും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.
സത്യത്തെ മുഖത്തോടു മുഖം നോക്കാന്‍ തയ്യാറല്ലാത്ത മലയാളി, മണ്മറഞ്ഞ സത്യത്തെ ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുത്ത് സ്നേഹാദരങ്ങളോടെ നമിക്കുന്ന തിരിച്ചറിവിന്റേയോ ബോധോദയത്തിന്റേയോ ഒരു സിനിമയാണ് സെല്ലുലോയിഡ്
ഞാൻ ചിത്രം കണ്ടു.ചിത്രകാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
ഞാൻ ചിത്രം കണ്ടു.ചിത്രകാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
aneesh kaathi said…
സൂക്ഷിച്ചുവയ്ക്കേണ്ട ഒന്ന് .അതെ അഭിപ്രായം .
Oz said…
Excelente post amigo, muchas gracias por compartirlo, da gusto visitar tu Blog.
Te invito al mio, seguro que te gustará:
http://el-cine-que-viene.blogspot.com/

Un gran saludo, Oz.
abduthai said…
ഒരു ചരിത്ര സ്മാരകം എന്ന നിലയില്‍ സൂക്ഷിച്ചുവെക്കപ്പെടേണ്ടതാവാം.