Wednesday, May 1, 2013

മെയ് ദിന ചിത്രം , “താജ് മഹല്‍ ”


ഇന്ന് മെയ് ദിനം! ലോക തൊഴിലാളി ദിനത്തില്‍ എത്ര പേര്‍ തൊഴിലിനെക്കുറിച്ചും, തൊഴിലിന്റെ പേരില്‍ മനുഷ്യന്‍ അനുഭവിച അടിമത്വത്തിന്റെ ചരിത്രത്തെക്കുറിച്ചും ഓര്‍ക്കുന്നുണ്ടാകും ? ഇത്രയും കാലം നാം ആഘോഷിച്ച ലോക തൊഴിലാളി ദിനങ്ങളുടെ പേരില്‍ തൊഴിലിന്റെ മഹത്വം നമ്മുടെ സമൂഹത്തിനു ബോധപ്പെടുകയുണ്ടായോ ? ഇല്ലെന്നാണ് ചിത്രകാരന്റെ ബോധം. തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ ആഘോഷിക്കപ്പെടുന്ന മെയ് ദിനങ്ങള്‍ അടിമത്വത്തിന്റെ ആഘോഷമായല്ലേ മനസ്സിലാക്കേണ്ടത് ? തങ്ങളുടെ അടിമത്വം ആഘോഷിക്കുന്ന സമൂഹത്തെക്കുറിച്ച് ലജ്ജ നമുക്ക് ലജ്ജ തോന്നാത്തത് എന്തുകൊണ്ടാണെന്നെങ്കിലും നാം കണ്ടുപിടിക്കേണ്ടതല്ലേ ? നാം പശ്ചാത്യ നാടുകളില്‍ നിന്നും വിപ്ലവം ഇറക്കുമതി ചെയ്ത് ... ഗോതമ്പും പാല്‍പ്പൊടിയും പോലെ വിതരണം ചെയ്യുന്നത് വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവരാണല്ലോ. നമ്മുടെ നാട്ടില്‍ തന്നെയുള്ള അദ്ധ്വാനത്തിന്റെ മഹാത്ഭുതങ്ങളെ തിരിച്ചറിയാനും ആ അദ്ധ്വാനത്തിന്റെ പിന്നിലെ വിയര്‍പ്പു തുള്ളികളെ എണ്ണി തിട്ടപ്പെടുത്താനും, ആ വിയര്‍പ്പു തുള്ളികള്‍ക്കു ലഭിച്ച ക്രൂരതയുടേയും ചതിയുടേയും പ്രതിഫലത്തിന്റെ കണക്കു പുസ്തകം തയ്യാറാക്കാന്‍ മുതിരാതെ, കള്ള കഥകള്‍ക്കും, കവിതകള്‍ക്കും, കള്ള ചരിത്രങ്ങള്‍ക്കും കാതോര്‍ത്ത് കാത്തിരിക്കുന്നത് നമ്മുടെ ജീര്‍ണ്ണ സാംസ്ക്കാരികത കാരണമാകാം. ലോക തൊഴിലാളി ദിനം പ്രമാണിച്ച് ചിത്രകാരന്‍ 2013 ഏപ്രില്‍ മാസം വരച്ച “താജ് മഹല്‍” എന്ന ചിത്രത്തിന്റെ ഒരു ഡീറ്റൈല്‍ ഫോട്ടോ നെറ്റ് സുഹൃത്തുക്കള്‍ക്കായി പബ്ലിഷ് ചെയ്യുന്നു. പൂര്‍ണ്ണമായ ചിത്രം രണ്ടോ മൂന്നോ ദിവസത്തിനകം അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഈ ചിത്രത്തിന്റെ ഇന്നത്തെ പ്രസക്തി : 20000 മനുഷ്യര്‍ 22 വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ ലോകാത്ഭുതമായി നിലകൊള്ളുന്ന താജ് മഹല്‍ നാം തൊഴിലാളിയുടെയോ അദ്ധ്വാനത്തിന്റേയോ മഹത്വമായി ഇനിയും നോക്കിക്കാണാന്‍ തുടങ്ങിയിട്ടില്ല എന്നതാണ്. ഉസ്താദ് അഹമ്മദ് ലഹോരിയുടെ രണ്ടു കൈകളായാലും, വലതു കൈ മാത്രമായാലും ചേദിച്ചുകളഞ്ഞ ഷാജഹാന്റെയും മൂന്നാമത്തെ ഭാര്യയായ മുംതാസ് മഹലിന്റെയും തീവ്രമായ പ്രേമത്തിന്റെ പൊള്ളയായ കഥകള്‍ അയവിറക്കിയിരിക്കുന്ന നമുക്ക് അദ്ധ്വാനത്തിന്റെ മഹത്വത്തെ എങ്ങനെയാണ് ഉള്‍ക്കൊള്ളാനാകുക ? താജ് മഹലിന്റെ മുഖ്യ ശില്‍പ്പിയായി 22 വര്‍ഷം സേവനമനുഷ്ടിച്ചതിന്റെ “പ്രതിഫലമായി“  ലഹോരിയുടെ തലതന്നെ വെട്ടിയെടുക്കാന്‍ ചക്രവര്‍ത്തി തിരുമനസ്സിന് കഴിയുമായിരുന്നിട്ടും കൈകള്‍ മാത്രം വെട്ടിയെടുത്ത് ആ കമ്മാളനെ ജീവനോടെ വിട്ടു എന്നത് ചക്രവര്‍ത്തി തിരുമനസ്സിന്റെ സ്നേഹ വാത്സല്യമായിപ്പോലും നമ്മുടെ പാണന്മാര്‍ കവിതയെഴുതും !!! ലഹോരിക്ക് കൈ മാത്രമേ പോയുള്ളു. മറ്റ് 20000 ശില്‍പ്പികള്‍ക്കും കാലിഗ്രാഫിസ്റ്റുകള്‍ക്കും ചിലപ്പോള്‍ തലതന്നെ നഷ്ടപ്പെട്ടിരിക്കാം. അധികാരത്തിന്റേയും, അജ്ഞതയുടേയും, സ്വാര്‍ത്ഥതയുടേയും, ക്രൂരതയുടേയും മൂര്‍ത്തീകരണമായ ഷാജഹാന്റെ മരണാനന്തര പ്രശസ്തിക്കായിമാത്രം നീക്കിവക്കേണ്ടതാണോ താജ്മഹല്‍ ? താജ് മഹല്‍ 20000 ശില്‍പ്പികളുടെ വിയര്‍പ്പില്‍ നിന്നും ജന്മംകൊണ്ട മഹാത്ഭുതമാണെന്നും, ആ മഹാത്ഭുതത്തെ തന്റെ വ്യക്തിഗതമായ സ്വാര്‍ത്ഥതയുടെ മഹത്വവല്‍ക്കരണത്തിനായി ചതിയിലൂടെ കവര്‍ന്നെടുത്ത ദുഷ്ടനായ തിന്മയായിരുന്നു ഷാജഹാനെന്നും നാം യാഥാര്‍ത്ഥ്യബോധത്തോടെ കാണേണ്ടതല്ലേ ? അതിന്റെ ഭാഗമായി താജ് മഹലിന്റെ ഭംഗിക്കു കോട്ടം തട്ടാതെ, ഉസ്താദ് അഹമ്മദ് ലഹൌരിയുടെ ആകാശം മുട്ടുന്ന ഒരു പ്രതിമ യമുനാ നദിയുടെ മറു കരയില്‍ താജ് മഹലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്നതയി നമുക്ക് നിര്‍മ്മിക്കാന്‍ തോന്നേണ്ടതല്ലേ ? ഓസ്കാര്‍ ശില്‍പ്പം പോലുള്ള മാനവികമായ ഒരു രൂപം !!! അദ്ധ്വാനത്തിന്റേയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും , മാനവികതയുടെയും മഹത്വം ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രതിമയായി ഉസ്താദ് അഹമ്മദ് ലഹൌരി നമ്മുടെ അടിമത്വത്തെ അതിജീവിക്കാനായി ഉയിര്‍ത്തെണീക്കട്ടെ എന്ന് ഈ ലോക തൊഴിലാളി ദിനത്തില്‍ ചിത്രകാരന്‍ സ്വപ്നം കാണട്ടെ !
Face book post link.
Google plus post link.

7 comments:

Cv Thankappan said...

ചെങ്കോലേന്തുന്നവരാണ് എന്നും പ്രമുഖര്‍
അദ്ധ്വാനിക്കുന്നവര്‍ അവഗണിക്കപ്പെടുന്നു!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

അദ്ധ്വാനത്തിന്റേയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും , മാനവികതയുടെയും മഹത്വം ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രതിമയായി ഉസ്താദ് അഹമ്മദ് ലഹൌരി നമ്മുടെ അടിമത്വത്തെ അതിജീവിക്കാനായി ഉയിര്‍ത്തെണീക്കട്ടെ എന്ന് ഈ ലോക തൊഴിലാളി ദിനത്തില്‍ ചിത്രകാരന്‍ സ്വപ്നം കാണട്ടെ !
ഞങ്ങൾ വായനക്കാരും....!

Neema said...

കൈത്തലം അറ്റുവീണ ആ കൈകളിലെ മുറിപ്പാടുകൾ.. ചോരയൊലിക്കുന്ന മുറിവുമായ്‌ ഓടിമറയുന്ന നേരത്തെ ആ ശില്പിയുടെ മാനസികാവസ്ഥ-നോവ്‌ എന്തായിരിക്കുമെന്ന ചിന്ത.. ഒക്കേം ഇക്കാര്യമറിഞ്ഞ നിമിഷം തൊട്ടു ഇപ്പോഴും ഉള്ളിൽ നീറ്റലായി ബാക്കിനിൽക്കുന്നു..

ഓർക്കുന്ന ഓരോതവണയും ഉള്ളിലെവിടെയോ ആഴമേറിയൊരു മുറിവ് വേദനിക്കുന്നു.. :-((

ഷാജി said...

ചിത്രവും കുറിപ്പും നന്നായി. ഇന്നും ജീവിക്കാൻ വേണ്ടി 16ഉം 20ഉം മണിക്കൂറുകൾ തുടർച്ചയായി പണിയെടുക്കുന്നവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്തവരാണ് നമ്മുടെ പല തൊഴിലാളി നേതാക്കൾ പോലും! അവരായിരുന്നു കഴിഞ്ഞ ദിവസം മെയ്‌ദിന പ്രഭാഷണങ്ങൾ നടത്തിയത്!

kochi kazhchakal said...

ഇതൊരു ശിവക്ഷേത്രമായിരുന്നു എന്നാണ്‌ Prof. P.N.Oak ന്റെ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. നിർമ്മിതിയിൽ അവലംബിച്ചിരിക്കുന്ന നിരവധി ഘടകങ്ങളുടെ വിശകലനത്തിലൂടെയും ചരിത്രപരമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ ഇത് സമർത്ഥിച്ചിരിക്കുന്നത്. ജയ്പൂരിലെ മഹാരാജാവായ ജയ്സിങ്ങിൽ നിന്നും ഷാജഹാൻ കരസ്ഥമാക്കിയതാണ്‌ ഈ സൗധം എന്നാണ്‌ Mr.Oak പറയുന്നത്. “Tajmahal : The True Story” എന്ന പുസ്തകത്തിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘തേജോമഹാലയ’ എന്ന ഈ ശിവക്ഷേത്രം 1196ൽ Parmar Dev എന്ന രാജാവ് പണികഴിപ്പിച്ചതാണെന്ന് വിശ്വസിക്കുന്നു ചക്രവർത്തിയാവാൻവേണ്ടി സ്വന്തം സഹോദരന്മാരെ കൊല ചെയ്ത ദുഷ്ടനായ ഖുറം രാജകുമാരൻ (ഷാജഹാന്‍ ചക്രവര്‍ത്തി) മരിച്ചുപോയ ഭാര്യയോടുള്ള ഒടുകത്തെ പ്രേമം പ്രകടിപ്പിക്കാനായി മനോഹരമായ താജ് മഹൽ നിര്‍മിച്ചു പോലും. മുംതാസ് മാത്രമല്ല വേറയുംരണ്ടു ഭാര്യമാര്‍ കൂടെ അങ്ങേര്‍ക്കുണ്ടായിരുന്നു. ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ കൂടാതെപഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും ഇങ്ങേര്‍ എന്ന് പറയുന്നു. mr.oak പഠനം തുടരുകയാണ് ഇനി എന്തെല്ലാം പുറത്തു വരാനിരിക്കുന്നു .കണ്ണുതള്ളനിരിക്കുന്നതെ ഉള്ളു....

ഞാൻ said...
This comment has been removed by the author.
ഞാൻ said...


ക്രൂരതയുറടെ പ്രതിരൂപമായ ഷാജഹാനെ കുറിച്ച് ഇത്രയും കൂടി കേട്ടിരിക്കുന്നു
ഷാജഹാന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ഭാര്യയാണ് മുംതാസെന്നും , മുംതാസിന്റെ ആദ്യ ഭർത്താവിനെ കൊലപ്പെടുത്തിയാണ് മുംതാസിനെ സ്വന്തമാക്കിയത് , ഏഴാമത്തെ പ്രസവത്തിലാണ് മുംതാസ് മരണപെട്ടതെന്നും.ഇതൊക്കെ സത്യമാണോ ? എന്നിട്ടും സംശുദ്ധ പ്രണയത്തിന്റെ സ്മാരകമായി താജ്മാഹൽ അറിയപെടുന്നത് എന്തുകൊണ്ടാണ്?