Saturday, December 13, 2014

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം

ഇപ്പോള്‍ നെറ്റില്‍ എത്തുന്നതുതന്നെ വളരെ കുറവാണ്. സ്മാര്‍ട്ട് ഫോണില്‍ ഈ മെയിലും ഫേസ് ബുക്കും വല്ലപ്പോഴും തുറന്നു നോക്കും എന്നല്ലാതെ, മുന്‍പത്തെപ്പോലെ നെറ്റ് ജീവിതം തരപ്പെടുന്നില്ല :) എങ്കിലും, അവശ്യം വേണ്ട കുറിപ്പുകള്‍ പോസ്റ്റു ചെയ്യാന്‍ നെറ്റില്‍ കയറാതെ വയ്യ. ചിത്രകാരന്റെ പയ്യന്നൂര്‍ ചിത്ര പ്രദര്‍ശന ചിത്രങ്ങള്‍ ഫോണില്‍ നിന്നു തന്നെ ഫേസ് ബുക്കിലും , ഗൂഗില്‍ പ്ലസ്സിലും അപ് ലോഡ് ചെയ്തെങ്കിലും അതിന്റേതായ “സംഗതി” വരുന്നില്ല. മനസ്സില്‍ വരുന്നതെല്ലാം പങ്കുവക്കാന്‍, സാവകാശം ബ്ലോഗില്‍ തന്നെ എഴുതേണ്ടതുണ്ട്. അപ്പോള്‍, ഇതുപോലെ... വളരെ വൈകുമെന്നു മാത്രം!

പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. 

2014 നവംബര്‍ 30 നു തുടങ്ങി ഡിസംബര്‍ 7 നു അവസാനിച്ച  പയ്യന്നൂലെത്  ചിത്രകാരന്റെ ഒന്‍പതാമത്തെ നവോത്ഥാന ചിത്ര പ്രദര്‍ശനമാണ്.   2014 മെയ് മാസം തിരുവനന്തപുരം എക്സിബിഷന്‍ നടത്തിയതിനു ശേഷം നീണ്ട വിശ്രമമെടുക്കേണ്ടിവന്നു. ആ വിശ്രമം, അല്ലെങ്കില്‍ അലസത അവസാനിപ്പിക്കാനായി പെട്ടെന്ന് ഒരുക്കിയതായിരുന്നു പയ്യന്നൂര്‍ ചിത്രപ്രദര്‍ശനം. മാത്രമല്ല, ചിത്രകാരന്‍ ജൂണ്‍, നവംബര്‍ മാസങ്ങളിലായി വരച്ച “ശ്രീ കൃഷ്ണ മോക്ഷം”, “ഏകലവ്യന്‍” എന്നീ ചിത്രങ്ങള്‍ ആദ്യമായി പ്രകാശിപ്പിക്കാനുള്ള അവസരവുമായിരുന്നു പയ്യന്നൂരിലേത്. പ്രമുഖ പ്ലസ്സര്‍മാരായ കോഴിക്കോട്ടെ സുന്ദരേട്ടനും, ജയേച്ചിയും “ഏകലവ്യന്‍” എന്ന ചിത്രത്തിന്റെ സഹൃദയ സ്പോണ്‍സര്‍മാരാകന്‍ മുന്നോട്ടുവന്നത് വീണ്ടും സജീവമായി ചിത്രം വരക്കാനും, പ്രദര്‍ശനങ്ങള്‍ നടത്താനും പ്രചോദനമായി. 

പയ്യന്നൂരില്‍ പ്രശസ്ത ചിത്രകാരനായ പ്രകാശന്‍ പുത്തൂര്‍ ഇയ്യിടെ ആരംഭിച്ച “വിന്റേജ് ആര്‍ട്ട് ഗ്യാലറി”യുമായും കലാസ്വാദകരുടെ സംഘടനയായ “ARK” മായും സഹകരിച്ചുകൊണ്ടാണ് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചത്.  ഉദ്ഘാടകനെയും അദ്ധ്യക്ഷനേയും പ്രാസംഗികരേയും എല്ലാം ക്ഷണിച്ചുവരുത്തി ചടങ്ങു ഭംഗിയാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂരും, സുഹൃത്തുക്കളും, ആര്‍ക്ക് എന്ന ക്രിയേറ്റീവ് സംഘടനയുമായിരുന്നു. പയ്യാന്നൂരിലെ ആ സുഹൃത്തുക്കളോട് നന്ദി പറയട്ടെ. 

 പയ്യന്നൂര്‍ ചിത്രപ്രദര്‍ശനത്തിന്റെ കുറച്ചു ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു.

   
 ആര്‍ട്ടിസ്റ്റ് പ്രകാശന്‍ പുത്തൂര്‍ സ്വാഗതം ചെയ്യുന്നു.


 വി എസ് അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു


വി എസ് അനില്‍ കുമാര്‍ സംസാരിക്കുന്നു


കെ. രാമചന്ദ്രന്‍ ചിത്ര പ്രദര്‍ശനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുന്നു.


 ചിത്രകാരന്റെ “ഏകലവ്യന്‍” എന്ന ചിത്രം സ്പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവന്ന പ്രമുഖ മലയാളം പ്ലസ്സര്‍മാരായ സുന്ദരന്‍ കണ്ണാടത്ത്, ജയ എം. ദമ്പതികള്‍ക്ക് (കോഴിക്കോട് ജില്ല) സ്നേഹോപഹാരമായി ചിത്രത്തിന്റെ ആദ്യ ലിമിറ്റെഡ് എഡിഷന്‍ വി എസ് അനില്‍ കുമാര്‍ സമ്മാനിക്കുന്നു.


 ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സഹൃദയര്‍


ചിത്രകാരനു ശക്തിപകരുന്ന നവമാധ്യമത്തിന്റെ സ്നേഹ സൌഹൃദം 
വിജേഷ്, ഇബ്രാഹിം ബയാന്‍


 വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി, ചിത്രപ്രദര്‍ശന വേദിയില്‍ 
സഹപ്രവത്തകനെ കണ്ടുമുട്ടിയ സുന്ദരേട്ടന്‍ പഴയ സര്‍വ്വീസ് 
കാലാനുഭവങ്ങള്‍ പങ്കുവക്കുകയാണ്.


 ചിത്രങ്ങള്‍ കാണാനുള്ളതു മാത്രമല്ല, അറിയാനുള്ളതുമാണ്.


ആസ്വാദകര്‍


ആര്‍ട്ടു ഗ്യാലറിയില്‍ വച്ചുതന്നെ ചിത്രം കാണേണ്ടതുണ്ടെന്ന ചിത്രകാരന്റെ 
അഭിപ്രായം മാനിച്ച്, കോഴിക്കോടുനിന്നും (പുല്ലൂരാന്‍പാറ) പയ്യന്നൂര്‍ വിന്റേജ് ആര്‍ട്ടു ഗ്യാലറിയിലെത്തിയ  ജയേച്ചി അക്ഷരാര്‍ത്ഥത്തില്‍ ചിത്രം വായിച്ചറിയുകയാണ്.


ഉദ് ഘാടനത്തിനു മുന്‍പുതന്നെ ചിത്രം കണുന്ന 
ഉദ്ഘാടകന്‍ വി എസ് അനില്‍ കുമാര്‍ ഉദ്ഘാടന പ്രസംഗത്തിനുള്ള 
രത്നങ്ങള്‍ തിരയുകയാകും 


 ചിത്രകാരന്റെ മകന്‍, അച്ചു എം ആര്‍ ആര്‍ട്ടു ഗ്യാലറിയില്‍ അച്ഛനോടൊപ്പം.
ഒരു അപൂര്‍വ്വ സമാഗമം


 ചരിത്രം ഒരു വേദനയായി പെയ്തിറങ്ങേണ്ടത് 
സാംസ്ക്കാരികതയുടെ അനിവാര്യതയാണ്.


എല്ലാ ചിത്രങ്ങളിലും നമ്മുടെ മനസ്സിന്റെ ചെറിയൊരു 
ഭാഗമെങ്കിലും മറഞ്ഞുകിടക്കുന്നുണ്ടാകും. അതിന്റെ 
വീണ്ടെടുപ്പും ആസ്വാദ്യകരമാണ്.

  
 മനോജും ജിഷിന്‍ ദാസും ചിത്രപ്രദര്‍ശനം കാണാനായി കണ്ണൂരില്‍ 
നിന്നും വന്നതാണ്. 2014 ഫെബ്രുവരിയില്‍ തൃശൂര്‍ ലളിതകല അക്കാദമി 
ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തുമ്പോഴും മനോജ് വന്നിരുന്നു. 
പ്രദര്‍ശനം തുടങ്ങുന്ന അന്ന്, ചിത്രകാരന്‍ ഗ്യാലറിയിലെത്തുന്നതിനു മുന്‍പ് ആദ്യ കലാസ്വാദകനായി... 

 

 മാതൃഭൂമിയില്‍ പ്രസിദ്ദീകരിച്ചുവന്ന ഉദ്ഘാടന വാര്‍ത്ത

 

 മാതൃഭൂമിയുടെ “കാഴ്ച്ച” യില്‍...