Friday, August 21, 2015

ചാതുര്‍വര്‍ണ്യ ഗോപുരം Tower of Chathurvarnya

My latest painting  "Tower of Chathurvarnya"
Completed on August 20, 2015   Acrylic on canvas, Size 2' x 3'

Onam, is the most important festival of Kerala. The myth attached to it is the vanquishing of the just and benevolent King Mahabali who was pushed down to Pathala, the netherworld, by Vamana, the Brahmin dwarf.  This is a mythical story created on the decline and defeat of Buddhism and the emergence of the caste based Hindu religion in Kerala, around 8th century AD. In fact, the casteist system of exploitation, imposed on a society which cherished equality and social freedom, was not even a religion in any true sense of the word.

The deceitful chathurvarnya (four-caste) system was established to nullify the effects of the Buddhist dhamma and culture, so as to enable the priestly Brahmin caste to gain the upper hand and exploit the society. The tragic truth is that even in the present democratic age, over 70% of the Indian population are victimised in their daily lives and are unable to break out of the chains of this inhuman Brahminic system.

This picture is an attempt to delineate and bring out the despicable premises and story of the varna system and its abhorrent practices of taking pride in casteism.

കേരളത്തില്‍ ക്രിസ്തുവര്‍ഷം  എട്ടാം നൂറ്റാണ്ടില്‍ നടന്ന ചാതുര്‍വര്‍ണ്യ മതത്തിന്‍റെ ആധിപത്യ ചരിത്രത്തെ വ്യംഗ്യമായി ധ്വനിപ്പിക്കുന്ന ഒരു മിത്താണ് ധര്‍മ്മിഷ്ട രാജാവായ മഹാബലിയുടെ കഥ. നന്മ നിറഞ്ഞതും, ന്യായവും നീതിയും സമത്വവും പുലര്‍ന്നിരുന്ന ഒരു സമൂഹത്തിലേക്ക് ജാതീയതയുടെയും, അസമത്വത്തിന്റെയും ചൂഷണ വ്യവസ്ഥിതിയായി കടന്നുവന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതി സത്യത്തില്‍ ഒരു മതം പോലുമായിരുന്നില്ല.

അക്കാലത്ത് കേരളത്തില്‍ പ്രബലമായിരുന്ന ബൌദ്ധ ധാര്‍മ്മിക ഭരണത്തെയും, സാംസ്ക്കാരികതയെയും പ്രവര്‍ത്തനരഹിതമാക്കി, പൌരോഹിത്യ ബ്രാഹ്മണ വംശീയതക്ക് ആധിപത്യം നേടാന്‍ വേണ്ടിയുള്ള ഒരു തന്ത്രമായാണ് ചാതുര്‍വര്‍ണ്യവ്യവസ്ഥിതി ചതിപ്രയോഗത്തിലൂടെ നിലവില്‍ വരുന്നത്.

സത്യത്തില്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത്.
 എട്ടാം നൂറ്റാണ്ടില്‍ സമൂഹത്തെ അടിമകളാക്കുവാന്‍ ബ്രാഹ്മണ പൌരോഹിത്യം ഉപയോഗിച്ച മനുഷ്യത്വ വിരുദ്ധമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ജാതി ചങ്ങലകള്‍ പൊട്ടിക്കാനാകാതെ ഇന്നത്തെ ആധുനിക ജനാധിപത്യ കാലഘട്ടത്തില്‍ പോലും ഇന്ത്യന്‍ സമൂഹത്തിലെ 70% ലേറെ ജനങ്ങള്‍ ജാതി പീഡനങ്ങള്‍ക്ക് ഇരയാകുന്നു  എന്ന വസ്തുതയാണ് ഈ ചിത്രത്തിന്‍റെ രചനക്ക് കാരണം.

എന്താണ് ചാതുര്‍വര്‍ന്ന്യം, എവിടെയാണ് അത് കാലൂന്നിയിരിക്കുന്നത്, ചാതുര്‍വര്‍ന്ന്യത്തിന്റെ ചരിത്രം എന്ത്, വെറുക്കപ്പെടേണ്ട വംശീയ ദുരഭിമാനങ്ങളുമായുള്ള അതിന്റെ പൊക്കിള്‍ക്കൊടി ബന്ധം എത്രത്തോളം പ്രകടമാണ് .... എന്നിങ്ങനെയുള്ള മാനവികമായ ചിന്തകള്‍ ഉണര്‍ത്താനായി ഈ  ചിത്രം സാംസ്ക്കാരിക ബോധാവിനിമയം നടത്താന്‍ ശ്രമിക്കുന്നു.

സ്നേഹം നിറഞ്ഞ നന്ദി:
ഈ ചിത്രകലാ രചനയില്‍ കലാസ്വാദകര്‍ എന്ന നിലയിലും, സാംസ്ക്കാരിക നവീകരണത്തെ തുണയ്ക്കുന്നവര്‍ എന്ന നിലയിലും നവമാധ്യമങ്ങളിലെയും പരമ്പരാഗത മാധ്യമങ്ങളിലെയും ഒട്ടേറെ അഭ്യുദയകാംക്ഷികള്‍ ചിത്രകാരനെ സഹായിക്കുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരെ എല്ലാവരെയും പേരെടുത്തുപറഞ്ഞു  മുഷിപ്പിക്കുന്നില്ല. എന്നാല്‍, ഗൂഗിള്‍ പ്ലസ്സിലെ സുഹൃത്തായ സുന്ദരന്‍ കണ്ണാടത്തിനോട് ചിത്രകാരനുള്ള  കടപ്പാട് സ്നേഹാദരങ്ങളോടെ രേഖപ്പെടുത്താതിരിക്കാനാകില്ല.

4 comments:

ജഗദീശ്.എസ്സ് said...

ബുദ്ധമതവും ഒരു തട്ടിപ്പായിരുന്നു ചങ്ങാതി....
http://russelsteapot.blogspot.in/2015/05/blog-post.html
ഔരു ശതമാനം വരുന്ന അതി സമ്പന്നരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല. ഓരോ കാലത്തും അവര്‍ ഓരോ വേഷം കെട്ടിവരും. നാം പുരോഗമനം എന്ന് വിശ്വസിച്ച് പണിയെടുത്തോളണം. അത്ര മാത്രം.

chithrakaran:ചിത്രകാരന്‍ said...

സവർണ്ണ വംശീയത അത്രക്കു ശക്തമായ ഒരു സാംസ്കാരിക വൈറസാണ്.മനുഷ്യ സമൂഹത്തിന്റെ സകല ധാർമ്മിക മൂല്യങ്ങളെയും അതു കീഴ് മേലായി മറിക്കും. നന്മയെ തിന്മയായും, തിന്മയെ നന്മയായും അത് ലേബൽ ചെയ്യും. സമൂഹത്തെ ഭ്രാന്താലയമാക്കി അത് ജീർണ്ണിപ്പിക്കും എന്നല്ലാതെ, സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുകയില്ല എന്നതിനു തെളിവാണ് ഭ്രാന്താലയമായിരുന്ന കേരളവും, ബ്രാഹ്മണരുടെ എച്ചിൽ ഇലയിൽ ഇന്നും ഉരുളുന്ന ഇന്ത്യയും.

ഇതെല്ലാം അറിയാമായിരുന്നിട്ടും ഒരു യുക്തിവാദിയും, അലോപ്പതി ഡോക്ടുമായ ഒരു ബ്ലോഗർ ബുദ്ധൻ ഒരു തട്ടിപ്പായിരുന്നു എന്നു സ്ഥാപിക്കാൻ വേണ്ടി ആറേഴു പോസ്റ്റുകൾ കാള മൂത്രം പോലെ എഴുതിയുണ്ടാക്കി തമ്മിൽ ഭേദം ബ്രാഹ്മണ ചാതുർവർണ്യമാണ്‌ എന്ന് ധ്വനിപ്പിച്ചു കൊണ്ട് നിൽക്കേണ്ടി വരുന്നതു തന്നെ സവർണ്ണ കാപട്യത്തിന്റെ അസ്ക്യത അയാൾ ഇപ്പോഴും എത്ര തീ൮മായി അനുഭവിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.
ബുദ്ധൻ മോശമായിക്കൊള്ളട്ടെ. എന്നു വച്ച് ബ്രാഹ്മണരുടെ സവർണ്ണ ജാതീയത നല്ലതാണെന്നു സ്ഥാപിക്കാനുള്ള തെളിവായി അത് ധ്വനിപ്പിക്കുന്ന തന്ത്രം മനുഷ്യത്വ രഹിതമാണ്. സവർണ്ണതയുടെ റേസിസ്റ്റ് ജാതി ഭ്രാന്ത് ഇപ്പോഴും മനസ്സിൽ താലോലിക്കുന്ന ഒരു യുക്തിവാദി ഡോക്ടറുടെ ഉടുതുണി നഷ്ടപ്പെടുത്തിയ ആ പോസ്റ്റുകൾക്ക് ഇവിടെ പ്രസക്തിയില്ല.

Baiju Elikkattoor said...

ചിത്രകാരന്‍,

ഡാക്ടര്‍ക്കുള്ള മറുപടി ഇഷ്ടപ്പെട്ടു. പണ്ട് ചാതുര്‍വര്‍ണ്യത്തെ ന്യായികരിക്കാനും ഈ സവര്‍ണ്ണ യുക്തിവാദി രണ്ടു മൂന്ന് പോസ്റ്റുകള്‍ ഖണ്ഡഃശ്ശമായി ഇട്ടിരുന്നു.. അംബേദ്കരോട് ഒരു തരം പുച്ഛം ആണിയാള്‍ക്കെന്നു വാക്കുകളില്‍ നിന്നും മനസ്സിലാവും.

Muralee Mukundan , ബിലാത്തിപട്ടണം said...

കേരളത്തില്‍ ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടില്‍ നടന്ന
ചാതുര്‍വര്‍ണ്യ മതത്തിന്‍റെ ആധിപത്യ ചരിത്രത്തെ വ്യംഗ്യമായി
ധ്വനിപ്പിക്കുന്ന ഒരു മിത്താണ് ധര്‍മ്മിഷ്ട രാജാവായ മഹാബലിയുടെ കഥ.
നന്മ നിറഞ്ഞതും, ന്യായവും നീതിയും സമത്വവും പുലര്‍ന്നിരുന്ന ഒരു സമൂഹത്തിലേക്ക്
ജാതീയതയുടെയും, അസമത്വത്തിന്റെയും ചൂഷണ വ്യവസ്ഥിതിയായി കടന്നുവന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥിതി
സത്യത്തില്‍ ഒരു മതം പോലുമായിരുന്നില്ല.

Translate

Followers