Monday, May 28, 2007

കേരള ചരിത്രംകേരളത്തിന്റെ ചരിത്രത്തില്‍ ബുദ്ധമതത്തിന്റെ സ്വാധീനത്തെ ആരൊക്കെയോ തേച്ചുമായ്ച്ചു കളഞ്ഞിരിക്കുന്നു എന്ന തോന്നലില്‍ നിന്നും വരച്ച ഒയില്‍ പെയിന്റിംഗ്‌.മങ്ങിയ ബുദ്ധ പ്രതിമയുടെ പശ്ചാത്തലത്തില്‍ സര്‍വലൊകസുഖത്തിനെന്ന പേരില്‍ യാഗങ്ങളിലൂടെ ജന മനസ്സുകളെ മയക്കിയെടുക്കുന്ന ഭിക്ഷാടകരായ ബ്രാഹ്മണരേയും, പണ്ടത്തെ പൊലീസ്‌ തൊപ്പിയിട്ടതുപോലെ ഒരു കാര്‍ട്ടൂണ്‍ കിരീടവും വച്ച്‌ ബ്രാഹ്മണ്യത്തെ ശാപം പോലെ സ്വീകരിക്കുന്ന മഹാബലിയേയും വരച്ചിരിക്കുന്നു.ഇതിലൊരു കണ്ണാടി പ്രതിഷ്ടിച്ചിട്ടുണ്ട്‌. ചിത്രം കാണുന്ന പ്രേക്ഷകനെക്കൂടി ചിത്രകാരന്റെ ഭാഗമാക്കണം എന്ന ഉദ്ദേശത്തിലാണ്‌ കണ്ണാടി പ്രതിഷ്ടിച്ചതെങ്കിലും, കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ കണ്ണാടി പ്രതിഷ്ടയിലൂടെ ആത്മീയ വിപ്ലവം സൃഷ്ടിച്ച നാരായണഗുരുവുമായി കൂട്ടിവായിക്കപ്പെടുന്നു കണ്ണാടി.കണ്ണാടിയില്‍ തെളിയുന്നത്‌ ചിത്രകാരന്റെ മകന്റെ ചിത്രമാണ്‌. അതു കണ്ണാടിയാണ്‌ എന്നു ബോധ്യപ്പെടുത്താന്‍ ഫോട്ടോയെടുത്തപ്പോള്‍ മകനെ ഉള്‍പ്പെടുത്തിയെന്നു മാത്രം.ഈ ചിത്രം ഒരു കാര്‍ട്ടൂണ്‍ ഇലസ്റ്റ്രേഷന്റെ മാത്രം പ്രാധാന്യത്തോടെ മാത്രം ചിത്രകാരന്‍ സ്വയം വിലയിരുത്തുന്നു.1990 ല്‍ വരക്കപ്പെട്ടത്‌. (തിരുവനന്തപുരത്തുവച്ച്‌)സെയ്സ്‌: 2' x 2'

10 comments:

daly said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. മിക്കതിലും നിരീക്ഷണത്തിന് പുതുമ കാണാനാകുന്നൂ.

evuraan said...

നല്ല ചിത്രം, ഇഷ്ടപ്പെട്ടു, ചിത്രകാരാ.

കണ്ണാടി ഉള്‍‌പ്പെടുത്തിയതിനു് അഭിവാദ്യങ്ങള്‍..!

കാഴ്ചക്കാരനും ചരിത്രത്തില്‍ ഉള്‍‌പ്പെടുന്നു, നമ്മളും..!

ലാപുട said...

ചിത്രകലയെക്കുറിച്ച് എനിക്ക് വലിയ അറിവുകളൊന്നും ഇല്ല.കൌതുകങ്ങള്‍ മാത്രമെ ഉള്ളൂ. എന്നാലും കണ്ണാടിയുടെ ആശയം ആകര്‍ഷകമായി തോന്നി.കാണുന്നവനെ ഒഴിച്ച് നിര്‍ത്തി ചിത്രത്തിന് ഒരു പാഠം സാധ്യമല്ലെന്ന സത്യം അത് സംവദിക്കുന്നതായും തോന്നി.

ചിത്രകാരന്‍chithrakaran said...

പ്രിയ ഡാലി,
പുതുമയെ സ്വീകരിച്ചതില്‍ സന്തോഷം.

പ്രിയ ഏവൂരാന്‍,

താങ്കളെ കണ്ടതില്‍ വളരെ സന്തോഷം. അഭിവാദ്യങ്ങള്‍ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി.

പ്രിയ ലപുട,

ഒരു ഭാഷയും അറിയാത്തവര്‍ക്കുപോലും മനസ്സിലാകുന്നതാണ്‌ ചിത്രങ്ങള്‍.ഭാഷക്ക്‌ ലിപിപോലും നല്‍കുന്ന ചിത്രത്തെ പിന്നീട്‌ ഭാഷ പരിചയപ്പെടുത്തിയാലെ മനസ്സിലാകു എന്ന ഗതി വരുന്നത്‌ ചിത്രകലാലൊകം ജനങ്ങളില്‍ നിന്നകന്ന് അതിന്റെ സാങ്കേതികതയില്‍ പരീക്ഷണങ്ങള്‍ നടത്തിയ കാലത്താണ്‌. ചിത്രം ചലച്ചിത്രമായി ഇപ്പോഴും ജനഹൃദയത്തിലുണ്ട്‌. മന്ദബുദ്ധികളായ നിര്‍മാതാക്കളുടെ അടിമായാണെങ്കിലും.

അതിനാല്‍ ചിത്രകലയെക്കുറിച്ച്‌ കൌതുകം തന്നെ ധാരാളം ലപുട.

ഉണ്ണിക്കുട്ടന്‍ said...

കണ്ണാടി പ്രയോഗം കലക്കി ചിത്രകാരാ.

ഞാന്‍ ഈയിടെ ഒരു എക്സിബിഷനില്‍ ഒരു പെയിന്റിങ്ങ് കണ്ടു. അതില്‍ കുതിരയുടെ രൂപം പ്ലാസ്റ്റര്‍ ഓഫ് പരീസോ (അതോ ക്ലേ ആണോ?)കൊണ്ടു ക്യാന്‍വാസില്‍ നിന്നു പ്രൊജക്റ്റ് ചെയ്തിരിക്കുന്നു.

അജി said...

ചിത്രക്കാരാ..,
താങ്കള്‍ എന്തുകൊണ്ടിപ്പോള്‍ എഴുതുന്നില്ല, 90കളില്‍ എഴുതിയവ, ഇപ്പോഴും സമൂഹത്തോടെ സംവിദിക്കുന്നുവെങ്കില്‍, ഇപ്പോള്‍ എഴുതുന്നവ കാലങ്ങള്‍ക്ക് ശേഷവും സമൂഹത്തോടെ സംവദിച്ചുകൊണ്ടിരിക്കില്ലേ ?. ദൈവം ഓരോ മനുഷ്യനേയും, ഓരോരൊ ലക്ഷ്യത്തോടെയല്ലേ ഭൂമിയിലേക്കയച്ചിട്ടുള്ളത്?അതിനവര്‍ക്ക് വ്യത്യസ്ഥ കഴിവുകളും നല്‍കി, അവരാ കഴിവുകള്‍ ഉപയോഗിക്കുന്നില്ലാന്ന് എന്നു വെച്ചാല്‍, താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തോടുള്ള നിഷേധമല്ലേ? ചിത്രക്കാരാ വരയ്ക്കൂ...

അജി said...

എഴുതുന്നില്ലാ എന്നത്, വരയ്ക്കുന്നില്ല എന്ന് തിരുത്തുക.

കുറുമാന്‍ said...

താങ്കളുടെ പോസ്റ്റു ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപെട്ട ചിത്രം ഇതാണ്. കാഴ്ചക്കാരനും ഭാഗദൃക്കാകുന്ന (അയ്യോ, ഈ വാക്കൊരു പരീക്ഷണമാണു.......ഇടക്കൊരു ചേഞ്ചിനു വേണ്ടി വലിയ വാക്കുകള്‍ ഉപയോഗിക്കേണ്ടത് വളര്‍ച്ചക്ക് ആവശ്യമാണെന്ന് ഒരു തോന്നല്‍) ഒരു ചിത്രമെന്ന നിലക്ക് ഈ ചിത്രം മറ്റുള്ളവയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.

ദേവന്‍ said...

ഇതും ഇപ്പോഴാണു കണ്ടത്. ആ കണ്ണാടി നന്നായി ചങ്ങാതീ.

പണ്ട് പി. ആര്‍ ഗൌതമന്‍ സാര്‍ ക്ലാസെടുക്കുന്നതിനിടയ്ക്ക് “താന്‍ ഇല്ലാത്ത ഏതെങ്കിലു കാലം ഉണ്ടോടോ ദേവ്?” എന്നു ചോദിച്ചത് ഓര്‍ത്തു.

kallu said...

keralathinte charithrathil budhamathamundennathinu thelivilla.