Sunday, May 27, 2007

കൃഷ്ണന്‍

കൃഷ്ണന്‍ ഏതൊരു ഇന്ത്യക്കാരനേയും പോലെ, ഒരുപക്ഷെ, അതില്‍കൂടുതല്‍ എന്നെ സ്വാധീനിച്ചിരിക്കുന്നു.
ഒന്നാം ക്ലസ്സില്‍... മണ്ടോടി സ്കൂളില്‍ നംബൂതിരിമാഷ്‌ എന്നെ സ്റ്റൂളില്‍കയറ്റിനിര്‍ത്തി(അവിടത്തെ സ്റ്റേജ്‌) എന്നെക്കൊണ്ട്‌ "കണികാണും നേരം കമലാനേത്രന്റെ..." എന്നു തുടങ്ങുന്ന കീര്‍ത്തനം പാടിച്ചതും.. അവസാനം സഭാകംബത്താല്‍ കരഞ്ഞുകൊണ്ട്‌ പാട്ടു മുഴുമിപ്പിച്ചതും... ഒരു കോപ്പിപുസ്തകം സമ്മാനമായി ലഭിച്ചതും ഈ കൃഷ്ണന്‍ കാരണമാണ്‌. എല്ലാവര്‍ഷവും ഗുരുവായൂരില്‍വച്ച്‌ പിറനാളാഗോഷിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതാക്കി പുതുക്കിപ്പണിതു.
ഒരു ആട്ടിടയനും ഓ ബി സി ക്കാരനുമായ യാദവകൃഷ്ണനെ മനസ്സില്‍ പ്രതിഷ്ടിച്ച്‌ ബ്രഹ്മണന്റെ പൂണൂലിട്ട കൃഷ്ണനെ ഞാന്‍ പുറത്താക്കി.
1993 ല്‍ വരച്ച ഓയില്‍ പെയ്ന്റിന്റിംഗ്‌

66 comments:

ചിത്രകാരന്‍chithrakaran said...

അവസാനം സഭാകംബത്താല്‍ കരഞ്ഞുകൊണ്ട്‌ പാട്ടു മുഴുമിപ്പിച്ചതും... ഒരു കോപ്പിപുസ്തകം സമ്മാനമായി ലഭിച്ചതും ഈ കൃഷ്ണന്‍ കാരണമാണ്‌. എല്ലാവര്‍ഷവും ഗുരുവായൂരില്‍വച്ച്‌ പിറനാളാഗോഷിച്ചിരുന്ന ഞാന്‍ പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതായി പുതുക്കിപ്പണിതു.

കുറുമാന്‍ said...

നന്നായിരിക്കുന്നു ചിത്രക്കാരന്‍. കൃഷ്ണന്റെ പിന്നില്‍ നില്‍ക്കുന്നന്‍ പശുവിനെങ്കിലും കാര്‍മേഘവര്‍ണ്ണം മാറ്റി പുള്ളീ പശുവാക്കാമായിരുന്ന്നു..ഇപ്പോള്‍ ഒരുഎരുമ ഛായ :)

കുറുമാന്‍ said...

താഴോട്ടുള്ളതൊന്നും കാണുന്നില്ല ചിത്രകാ‍രന്‍. വെറും X മാത്രം ചിത്രങ്ങളുടെ സ്ഥാനത്ത്.....ഒന്നു നോക്കി ശരിയാ‍ക്കാമോ ദയവായി

കുറുമാന്‍ said...

താഴോട്ടുള്ളതൊന്നും കാണുന്നില്ല ചിത്രകാ‍രന്‍. വെറും X മാത്രം ചിത്രങ്ങളുടെ സ്ഥാനത്ത്.....ഒന്നു നോക്കി ശരിയാ‍ക്കാമോ ദയവായി

ViswaPrabha വിശ്വപ്രഭ said...

പ്രിയ ചിത്രകാരാ,

ചിത്രങ്ങള്‍ വരുന്നില്ല.

ബ്ലോഗറില്‍ ചിത്രം മുഴുവനായി അപ്‌ലോഡ് ചെയ്യുന്നതിനു മുന്‍പ് പോസ്റ്റ് സേവു ചെയ്തെന്നു തോന്നുന്നു.

ഒരിക്കല്‍ കൂടി ഈ പോസ്റ്റുകള്‍ എഡിറ്റ് ചെയ്ത് ശരിയാക്കുമല്ലോ!

:-)

വേണു venu said...

കൃഷ്ണാ മുകുന്ദാ മുരാരേ..
യദുകുല ദേവന്‍റെ പുറകില്‍‍ എരുമയോ ചിത്രകാരാ....
ചരിത്രം വളച്ചൊടിക്കുന്നതു പോലെ പുരാണങ്ങളും.?
എന്‍റെ സംശയം മാത്രം. ചിത്രം നന്നായിട്ടുണ്ടു്. മറ്റൊന്നും മനസ്സിലായില്ല.:)

കുതിരവട്ടന്‍ :: kuthiravattan said...

നീലക്കൃഷ്ണനെ കണ്ടിട്ടുണ്ട്.. കറുമ്പന്‍ കൃഷണനെ കണ്ടിട്ടുണ്ട്.. വെളുമ്പന്‍ കൃഷ്ണനെക്കണ്ടിട്ടുണ്ട്... ഇപ്പൊ ചോപ്പ കൃഷ്ണനെയും കണ്ടു.... അടിപൊളി.

കൃഷ്ണന്‍ പശുവിനെയാണു മേച്ചു നടന്നിരുന്നത് എന്നു പറഞ്ഞത് തെറ്റായിരുന്നു എന്നാണ് എന്റെ അഭിപ്രായം... കൃഷ്ണന്‍ ശരിക്കും കാലി മേച്ചല്ലേ, നടന്നിരുന്നത്... എരുമ എന്താ കാലി അല്ലേ?...

പിന്നെ ശരിക്കും കൃഷ്ണന്‍ ഓ.ബി.സി അല്ലാ. എസ്. സി ആണ്. പുരാണത്തില്‍ പറഞ്ഞിട്ടില്ലേ കാട്ടിലാണു കാലിമേച്ചിരുന്നതെന്ന്. യാദവനായിരുന്നു എന്നു വെറുതേ പറയുന്നതാ. കാട്ടില്‍ പശുവിനെയും മേച്ചു നടന്നിരുന്ന ആദിവാസിയായിരുന്നു അദ്ദേഹം.

റീനി said...

red headed കൃഷ്ണനോ? ഗോപികമാരുടെ മനസുകവര്‍ന്ന കാര്‍മുകില്‍ വര്‍ണ്ണനെവിടെ?

പശുവിന്‌ യമവാഹിനി സഹോദരിയുടെ ഛായ ആണല്ലോ.

തറവാടി said...

നന്നായിരിക്കുന്നു, :)

ആഷ | Asha said...

ചിത്രം നന്നായിരിക്കുന്നു ചിത്രകാരാ

വല്യമ്മായി said...

നല്ല ചിത്രം.ഓയില്‍ പെയിന്റിങ്ങിനെ കുറിച്ച് ഒരു ലേഖനം പോസ്റ്റ് ചെയ്യാമോ?

ज्योतिर्मयी ജ്യോതിര്‍മയി said...

ചിത്രകാരാ

“പത്താം ക്ലാസ്സെന്ന പാലം കടന്നതോടെ കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതായി പുതുക്കിപ്പണിതു.”

ചിരിക്കാനും ചിന്തിക്കാനും വക തരുന്നു...
മനുഷ്യന്‍ അത്രകേമനൊന്നുമല്ല, മൃഗങ്ങള്‍ക്കെന്താ മോശത്തരം?

ചിത്രം കുറച്ചിഷ്ടമായി. (കല ആസ്വദിക്കാനും നന്നായി എന്നു പറയാനും മിനിമം കല അറിയണമല്ലോ, അത്രയൊന്നും എനിയ്ക്കിതേക്കുറിച്ചറിയില്ല.)

അനൂപ് :: anoop said...

ഒരാശയം സംവദിക്കുന്ന നല്ലൊരു ചിത്രം.

ചിത്രകാരന്‍chithrakaran said...

സാങ്കേതിക വിഷമതകളുണ്ടായിട്ടും നിങ്ങളെല്ലാം ചിത്രങ്ങള്‍ കാണാന്‍ താല്‍പ്പര്യം കാണിച്ചതില്‍ ചിത്രകാരന്‍ നന്ദി പറയുന്നു.

കുറുമാന്‍...,
എരുമയും, പോത്തും നാല്‍ക്കാലികളികളായതുകൊണ്ട്‌ പശുതന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്‌.... ഞാന്‍ കുഴങ്ങിപ്പോകും.

മറ്റു ചിത്രങ്ങള്‍ തെളിയാത്ത പ്രശ്നം പരിഹരിച്ചിട്ടുണ്ട്‌.
വന്നതില്‍ സന്തോഷം.., നന്ദി.

പ്രിയ വിശ്വം,
കണ്ടതില്‍ സന്തോഷം.. നന്ദി.
പ്രശ്നം ശരിയാക്കിയിട്ടുണ്ട്‌.

വേണു,... എരുമക്കെന്താ കുഴപ്പാം... ഈ ചിത്രം എന്നാല്‍ ചിത്രകാരന്റെ ഒരു കാഴ്ച്ച .... ദുരൂഹമായി ഒന്നുമില്ല.
നന്ദി.

കുതിരവട്ടന്‍..., :)
കൃഷ്ണനെ നമുക്കിഷ്ടമുള്ള നിറത്തിലും, രൂപത്തിലും കാണാം. കൃഷ്ണന്‍ ആദിവാസിയായിരുന്നെങ്കില്‍ വളരെ നല്ലത്‌. നന്ദി.

പ്രിയ റീനി,
ഇപ്പോള്‍ കൃഷ്ണന്‍ മൊബെയില്‍ ഫോണും തൂക്കി... ബൈക്കില്‍ ചെത്തിനടക്കുകയാണ്‍. കാര്‍മുകില്‍ വര്‍ണ്ണന്‍ ഗ്ഗൊപികമാരുടെ മനസ്സിന്റെ മൂലയിലിരുന്ന് ഉറക്കം തൂങ്ങുന്നുണ്ടായിരിക്കണം. :) നന്ദി !!

തറവാടി...,
സന്തോഷം.

ആഷ..., നന്ദി.

വല്ല്യമ്മായി...,
ചിത്രകാരന്‌ ഇപ്പോള്‍ ചിത്രം വരക്കാന്‍ പോലും സമയം ലഭിക്കുന്നില്ല. (ധാരാളം പുസ്തകം മാര്‍ക്കറ്റില്‍ ലഭ്യമാണല്ലോ.)
വന്നതില്‍ സന്തോഷം.

ജ്യോതിര്‍മയി ടീച്ചറെ,
പത്താം ക്ലാസ്സുവരെ മനസ്സില്‍ ഏതു നേരവും കൃഷ്ണ മന്ത്രം ഉണ്ടായിരുന്നു... അതോര്‍ക്കുംബോള്‍ എനിക്കിപ്പോള്‍ ചിരിവരും.
കല ആസ്വദിക്കാന്‍ ആര്‍ക്കും കഴിയും... കൂടുതലായി അകത്തേക്ക്‌ ഇരങ്ങണമെന്നു തോന്നുന്നവര്‍ക്കേ കലാചരിത്രം പഠിക്കേണ്ടിവരുന്നുള്ളു.
അഭിപ്രായത്തിനു നന്ദി.

പ്രിയ അനൂപ്‌,
കണ്ടതില്‍ സന്തോഷം.:)

രാജു ഇരിങ്ങല്‍ said...

ചിത്രകാരന്‍ റെ കൃഷ്ണനെയും ഇഷ്ടമായി.
പിന്നെ ചിത്രകാരന് തീരെ സമയമില്ല വരയ്ക്കാന്‍ പോലും എന്ന് എഴുതി കാണുന്നു. ഇപ്പോള്‍ ചിത്രകാരനെന്താ പണി?:)(അറിയുവാന്‍ വേണ്ടി ചോദിച്ചതാണ് കേട്ടോ)

കുതിരവട്ടന്‍:) യാദവന്‍ തന്നെ ആയിരുന്നു കൃഷ്ണന്‍. അല്ലാതെ ആദിവാസി ആയിരുന്നില്ല.
കാട്ടില്‍ കാലിമേച്ചു എന്നു പറയുന്നത് പണ്ട് കാലത്ത് കാട്ടിലാണ് കാലിമേയ്ക്കാന്‍ കൊണ്ടു പോയിരുന്നതെന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. അല്ലാതെ കാനനവാസി ആയിരുന്നില്ല കൃഷ്ണന്‍. അതു കൊണ്ട് നമുക്ക് ഒ. ബി. സി തന്നെ നല്‍കാം.

അജി said...

മറ്റൊരു എം.ടി അല്ലെങ്കില്‍ ദേവനോ ആകുന്നു ഇവിടെ ചിത്രക്കാരന്‍, ചരിത്രത്തെ അതിന്റെ സ്ഥാനത്ത് പുന:പ്രതിഷ്ട ചെയ്യുന്നു. നന്നായി രചന

അതുല്യ said...

കൃഷ്ണനുണ്ടായിരുന്നുവോ പണ്ട്?

ഏറനാടന്‍ said...

നല്ല ചിത്രം. :)

ചിത്രകാരന്‍chithrakaran said...

ഇരിങ്ങലെ,
ഇപ്പൊള്‍ ചിത്രകാരന്റെ ജോലി ചിത്രംവരക്കലല്ല.സ്വന്തം ഒരു ബിസിനസ്‌ സ്ഥാപനം നടത്തുന്നു.കണ്ണൂരും,മലപ്പുറത്തും ഒോഫീസുണ്ട്‌.
ഇരിങ്ങല്‍ വടകര അടുത്തുള്ള സ്ഥലമല്ലെ ? ഇയ്യിടെ അതിലെ സഞ്ചരിക്കുംബോള്‍ ഇരിങ്ങല്‍ .... ക്ഷേത്രത്തിന്റെ കമാനം കണ്ടപ്പോള്‍ താങ്കളെ ഓര്‍ത്തു.
താങ്ക്സ്‌.

അജി ,
നന്ദി. അയ്യോ.. ഞാന്‍ പ്രതിഷ്ട ചെയ്യാറില്ല. എന്റെ കാഴ്ച്ചപ്പട്‌ രേഖപ്പെടുത്തുന്നു.:) അത്രമാത്രം.

അതുല്യജി,
പണ്ട്‌ കൃഷ്ണന്‍ മാത്രമല്ല... ദൈവങ്ങളുടെയും ഭൂതങ്ങളുടെയും കഥകളിലായിരുന്നു ജീവിതം.ഭയ ഭക്തിയോടെ.

ഏറനാടന്‍,
സന്തോഷം, നന്ദി.

അതുല്യ said...

എന്റെ ചോദ്യത്തിന്റെ ഉത്തരമിനിയും ബാക്കി വച്ചതെന്തേ ചിത്രകാര? (എനിക്ക് ഇപ്പോ നിങളേ ഒട്ടും പേടിയില്ല)

രാജു ഇരിങ്ങല്‍ said...

അയ്യോ ചിത്രകാരാ...
പലര്‍ക്കും പറ്റിയതു പോലെ താങ്കളും എന്‍റെ സ്ഥലം തെറ്റിദ്ധരിച്ചു.
ഈയിടെ വടകര ഇരിങ്ങലിനടുത്തുള്ള ഒരു സുഹൃത്ത് ഫോണില്‍ വിളിച്ച് ചോദിച്ചു “ഇരിങ്ങലില്‍ എവിടെയാണെന്ന്” അദ്ദേഹം കരുതി ഞാന്‍ വടകരയ്ക്ക് അടുത്തുള്ള ഇരിങ്ങലിനാണെന്ന്.

എന്നാല്‍ ഞാന്‍ അവിടെ എങ്ങുമല്ല. അധികം പ്രശസ്ത്മല്ലാത്ത കണ്ണൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ ഇരിങ്ങല്‍ ദേശത്താണ് അതായത് പരിയാരം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ആണ് ജനിച്ച് വളര്‍ന്നത്. ഇപ്പോള്‍ എന്‍റെ പേരില്‍ ബൂലോകത്ത് ഇരിങ്ങല്‍ പ്രശസ്ത്മാ‍കട്ടെ അല്ലേ..

ഇരിങ്ങലില്‍നെ കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് വൈകാതെ ഇടാന്‍ ശ്രമിക്കാം.

ഒരു പാട് കഥകളും മിത്തുകളും ഉണ്ടെങ്കിലും എല്ലാം അവിടെമാത്രം ഒതുങ്ങി കഴിയുന്ന ഒരു ഗ്രാമമാണ് എന്‍റേത്. ഇന്ന് ഞാന്‍ അവിടെ അല്ല താമസം.
ഇരിങ്ങല്‍ എന്ന സ്ഥലത്ത് എത്തുമ്പോള്‍ എന്നെ ഓര്‍ക്കുന്നു എന്നുള്ളത് തന്നെ എനിക്കുള്ള ഒരു അവാര്‍ഡായി ഞാന്‍ കാണുന്നു.

ചിത്രകാരന്‍chithrakaran said...

അതുല്യജി ഉദ്ധേശിച്ചത്‌ ഏതു കൃഷ്ണനെയാണെന്ന് ഞാന്‍ എങ്ങിനെ അറിയും ? ഞാന്‍ അതുല്യയെ പേടിപ്പിക്കാന്‍ ശ്രമിച്ചില്ലല്ലൊ !! :)

ചിത്രകാരന്‍chithrakaran said...

ഇരിങ്ങലെ..., പരിയാരം !! എനിക്കിഷ്ടപ്പെട്ട സ്ഥലം. ജനസാന്ദ്രത കുറവായതിനാല്‍ അതിലെ ഡ്രൈവ്‌ ചെയ്യാന്‍ രസമാണ്‌. ഇനി നാട്ടില്‍ വരുംബോള്‍ അറിയിക്കുക.

Dinkan-ഡിങ്കന്‍ said...

"ഹേ മന് മോഹന് കിസ്ന കനായി
ജമുനാകേ തട് പര് ബാസുരീ ബജാവേ”
പാവം രാധ, ആ വൃത്തികെട്ടവന്‍ യമുനാതീരത്ത് ഇരുന്ന് ബാസുരി വായിക്കണ കേട്ട് അടുക്കളയിലെ ഉണക്കവിറക് പൊലും വിരഹത്താല്‍ വിയര്‍പ്പാകും കണ്ണീര് പുറപ്പെടുവിക്കുന്നു. അത് കൊണ്ട് അതു കത്തിച്ച് പുകകൊണ്ട് രാധയ്ക്ക് കണ്ണു കാണിന്നില്ല.
ദുഷടന്‍...ന്നാലും പാവം.

എസ്.ടി തന്നെയാകണം അതെല്ലേ ഒരിക്കല് ഒരു യാഗശാലയില്‍ നിന്ന് പുറത്താക്കിത്. പിന്നെ ഒരിക്കല്‍ ഒരു ശിശുപാലന് മറ്റൊരു യാഗശാലയില്‍ വെച്ച് പരിഹാസപാത്രമായി ഭവിച്ചത്. അപ്പോള്‍ ദളിതന്‍ തന്നെ.

അതുല്യാമ്മോ, “ദേവ“(കി) എന്ന ശരീരത്തില്‍ “വസു”(ദേവര്‍) എന്നാ ശ്വാസം ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരുതരം ക്വാളിറ്റി മാത്രം ആയും കൃഷ്ണനെ കാണാം. മറ്റുള്ളവരെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്ന ഒരു ജൈവകാന്തം ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ചേച്ചിയ്ക്കും കൃഷ്ണ(ന്‍)ആകാം. അല്ലേ?

ചിത്രകാരാ. നല്ല ചിത്രം. പിന്നെ ആ ഹുസൈന്റെ ചിത്രം കണ്ട് ഹാലിളകിയവരൊന്നും ഇത് കാണണ്ടാ.പിന്നത്തെ പുകിലറിയാമല്ലോ അല്ലേ? കുമ്മനം രാജശേഖരനും തൊഗാഡിയയും പറഞ്ഞ് തരും
കൃഷ്ണന്‍
കോമ്പ്ലെക്ഷന്‍ നീല/ഇന്‍ഡിഗോ/കറുപ്പ്
ഉയരം 5’10”
തൂക്കം 68കി.ഗ്രാ
ഡ്രസ് മഞ്ഞ പൈജാമാ/മുണ്ട് (നോ ജീന്‍സ്)
അതുപോലെ വേണം വരയ്ക്കാന്‍

രാജു ഇരിങ്ങല്‍ said...

ഡിങ്കനോടൊരു വിയോജന കുറിപ്പ്:)

“എസ്.ടി തന്നെയാകണം അതെല്ലേ ഒരിക്കല് ഒരു യാഗശാലയില്‍ നിന്ന് പുറത്താക്കിത്. പിന്നെ ഒരിക്കല്‍ ഒരു ശിശുപാലന് മറ്റൊരു യാഗശാലയില്‍ വെച്ച് പരിഹാസപാത്രമായി ഭവിച്ചത്. അപ്പോള്‍ ദളിതന്‍ തന്നെ.

ഈ ഒ. ബി. സി കാരനും പണ്ട് ഇതു തന്നെ ആയിരുന്നു ഫലം. കാരണം അവനേയും ഒരു യാഗസ്ഥലത്തും കയറ്റില്ല. ഒന്നുകില്‍ ബ്രാഹ്മണന്‍ അല്ലെങ്കില്‍ ക്ഷത്രിയന്‍ ആയിരിക്കണം. അല്ലാതെ
ശ്രൂദ്രനെ ഒരിക്കലും യാഗസ്ഥലത്ത് കയറ്റില്ല.
ശ്രൂദ്ധനാണെന്ന് ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. യാദവന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട് താനും. ആയതിനാല്‍ യാദവന്‍ കാലികളെ മേയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഒ. ബി. സി എന്നു പറയാം. എന്തായാലും ആദിവാസിയും എസ്. ടിയും അല്ല. എന്ന് മൂന്ന് തരം :):)

പിന്നെ 68 കിലൊ അല്ല 73 1/2 ആണെന്ന് ഞാന്‍ പറയുന്നു.
ഡ്രസ്സ് പൈജാമ യൊന്നുമല്ല. മുണ്ട് വാരിച്ചുറ്റി പൈജാമ പോലെ എന്നേ പറയാന്‍ പറ്റൂ.
ഉയരം 6 അടി ഉണ്ടായിരുന്നു എന്നതിന് ചരിത്ര രേഖകള്‍ ഉണ്ട് :):) അതു കൊണ്ടാണ് കംസന്‍ റെ കൊട്ടാരത്തില്‍ വച്ച് വില്ലൊടിച്ച് പൊട്ടിക്കാന്‍ പറ്റിയത് എന്ന് ‘ഹിന്ദു മിത്തോളജി’ :):)
കൂടാതെ കോപ്ലക്ഷന്‍:) അത് കരിനീല കറുപ്പ്

Pramod.KM said...

പടവും ആശയവും കൊള്ളാം.:)
പക്ഷെ കൃഷ്ണന്‍ ഈ വടിയെടുത്ത് പല്ലിനിടയില്‍ കുത്തുകയാണോ എന്ന് തോന്നി എനിക്ക്.ഒരു ഓടക്കുഴല്‍ വിളിക്കുന്ന ഭാവം വന്നിട്ടില്ല.:)

sandoz said...

കൃഷ്ണന്‍ കൃസ്ത്യാനി ആയിരുന്നു.'കൃ' എന്ന തുടക്കം തന്നെ അതിനുള്ള തെളിവല്ലേ........
[ഇന്ന് ഇവിടെ കൂടാന്‍ പറ്റൂന്നാ തോന്നണേ.....ആ വിചാരത്തിനെ വല്ലാതെ മിസ്‌ ചെയ്യുന്നു]

Pramod.KM said...

ചിത്രകാരാ..
കൃഷ്ണന്‍ കിഡ്നി വിറ്റിട്ടുണ്ടോ?വയറിലെ പാട് കാണുമ്പോള്‍ അങ്ങനെ തോന്നുന്നു.:(

രാജു ഇരിങ്ങല്‍ said...

ചിത്രകാരന്‍റെ കൃഷ്ണ ചിത്രത്തില്‍ ഹെയര്‍സ്റ്റൈല്‍ വളരെ മനോഹരമായി വരച്ചിരിക്കുന്നു. പക്ഷെ അന്ന് ക്ഷുരകന്‍ 2007 ലെ സ്റ്റൈലിയില്‍ മുടിവെട്ടാറില്ലായിരുന്നു ചിത്രകാരാ..

പ്രമോദേ രണ്ടു കയ്യും ഉപയോഗിച്ച് ആരെങ്കിലും പല്ലിനിടയില്‍ കുത്തുമൊ? എനിക്കറിയില്ല.

ചിത്രകാരാ ക്ഷമിക്കുക ഇത് വിഷയം വിട്ട് പോയെങ്കില്‍

Pramod.KM said...

ഓ.ടോ: ഇരിങ്ങല്‍ ചേട്ടാ..വടി വലുതാകുമ്പോള്‍ പിന്നെ ചിലപ്പോള്‍ 2 കയ്യും കൂടി എന്നിരിക്കും:)

ഉണ്ണിക്കുട്ടന്‍ said...

ഓഫിനു മുട്ടക്കാട്ടന്‍ മാപ്പ്

കൃഷ്ണന്‍ ക്രിസ്ത്യാനി ആയിരുന്നു എന്നുള്ളതിനു വേറെയും തെളിവുകള്‍ ഉണ്ട് സാന്‍ഡോ

1. ക്രിസ്തുവും കൃഷ്ണനും ബേസിക്കലി ആട്ടിടയന്മാരായിരുന്നു.
2. രണ്ടു പേരും മരിച്ചപ്പോള്‍ കാലില്‍ ആണി/അമ്പ്.
3. രണ്ടു പേര്‍ക്കും ഫോളോവേഴ്സ് ഉണ്ടായിരുന്നു.
4. ജനനം കാലിത്തൊഴുത്തില്‍ (കൃഷ്ണന്‍ അങ്ങനെ അല്ലാരുന്നോ..?)

കട്: "ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല" - ഇടമറുക്

പുള്ളി വരുമായിരിക്കും അല്ലേ സാന്‍ഡോ...ഞാനും മിസ്സ് ചെയ്യുന്നു.

ചിത്രകാരന്‍chithrakaran said...

പ്രിയ പ്രമോദ്‌,
കൃഷ്ണന്റെ ഭാവവും, ഭക്തിരസവും എന്റെ വിഷയമല്ലാത്തതിനാലാണ്‌ ഓടക്കുഴല്‍ വായിക്കുന്ന ഭാവം കാണാനാകാത്തത്‌. മാത്രമല്ല , നമ്മുടെ പൂരപ്പരംബുകളില്‍ ലഭ്യമായ സാധ ഓടക്കുഴല്‍ മനപ്പൂര്‍വം വരച്ചു ചേര്‍ത്തതാണ്‌.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

കൃഷ്ണന്റെ കുലത്തേയും ഹെയര്‍സ്റ്റൈലിനേം വയറിലെ പാടിനേം കമന്റ്ടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

“കൃഷ്ണന്റെ ദൈവീക രൂപം മനുക്ഷ്യന്റേതായി പുതുക്കിപ്പണിതു” എന്ന് ചിത്രകാ‍രന്‍ തന്നെ പറഞ്ഞിട്ടുണ്ട്... ചിത്രകാരനു തോന്നിയ പോലെ വരയ്ക്കാം അതു ചിത്രകാരന്റെ സ്വാതന്ത്ര്യം..അതോണ്ട് ഓരോരുത്തരുടേം മനസ്സിലുള്ള കൃഷ്ണനുമായി പടത്തെ താരതമ്യം ചെയ്യണോ?

ഓടോ‍: എന്താ ചെയ്യാ മൊത്തം നാട്ടുകാരു തമ്മിലാണാല്ലോ ഓഫടി!!!

Pramod.KM said...

ഓ.ടോ: കുട്ടിച്ചാത്താ..കമന്റിടുന്നത് കാണുന്നവരുടെ സ്വാതന്ത്യം.:)

Jyothirmayi said...

ഹെന്റെ കൃഷ്ണാ...
ഒരു മയില്‍പ്പീലികണ്ടാലും മുരളി കണ്ടാലും കൊന്നപ്പൂവുകണ്ടാലും പശുവിനെക്കണ്ടാലും, എന്തിന്... പാലോ വെണ്ണയോ കണ്ടാലും പുഞ്ചിരിക്കൊഞ്ചല്‍ തൂകുന്ന ഏതൊരു ഉണ്ണിയെ (കുട്ടിയെ) കണ്ടാലും മനസ്സിലേയ്ക്കോടിയെത്തുന്ന ദേവസങ്കല്‍പ്പം എവിടെ...!

ചിത്രകാരാ മയില്‍പ്പീലിക്കു പകരം ഒരു കാക്കത്തൂവല്‍ ആകാമായിരുന്നു, കാക്കയ്ക്കെന്താ ഒരു കുറവ്‌? :) പിന്നെ പേരും മറ്റെന്തെങ്കിലും ആക്കാമായിരുന്നു...:)

ചിത്രകാരന്റെ ‘കുട്ടിക്കാലം’ എന്ന ചിത്രവും ‘ന്യൂസ് പേപ്പര്‍‘ എന്ന ചിത്രവും വളരെ ഇഷ്ടമായി. ഇതെല്ലാം ഇപ്പോഴേ കണ്ടുള്ളൂ.

(ജ്യോതിര്‍മയി)

രാജു ഇരിങ്ങല്‍ said...

ജ്യോതി ടീച്ചറേ..,
എന്തു കണ്ടാലും ദേവന്‍ മാര്‍ മാത്രേ നല്ലതുള്ളൂ എന്നു വിചാരിക്കുന്നതു കൊണ്ടാ ഈ പ്രശ്നങ്ങളൊക്കെ വരുന്നത്.
ദേവന്‍ മാരൊക്കെ എത്ര ദുഷ്ടന്‍ മാരാ..
നമ്മുടെ മാ‍വേലിയെ പോലും വെറുതെ വിട്ടില്ലല്ലൊ അല്ലേ...
അപ്പോള്‍ ദേവ സങ്കല്പം എന്നതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞെന്നാ എനിക്ക് തോന്നുന്നത്...

Dinkan-ഡിങ്കന്‍ said...

ഇരിങ്ങല്‍ മാഷേ, ഒക്കെ ഒബീസീ എങ്കില്‍ അങ്ങിനെ. ന്തായാലും സവര്‍ണ്ണന്‍ അല്ലല്ലോ? 73.5 കിലോ ഭഗവത് ഗീതയ്ക്കു മുമ്പാണ്. തുള്ളി വെള്ളോം വറ്റും ഇല്ലാതെ ഗീത മുഴുവനും പറഞ്ഞ് അല്‍പ്പം തൂക്കം കുറഞ്ഞു.
പ്രമൊദണ്ണന്‍ ഈ ചരിച്ച് പിടിച്ചുള്ള ‘മുരളി‘ മാത്രേ കണ്ടിട്ടുള്ളൂ. ഇങ്ങനെ പല്ലിക്കുത്തി പോലെ വായിക്കണതും ഉണ്ട്. (എന്തൊര് നല്ല കുഴല്, ന്തിനാ അതുമ്മെ തുളകള്..എന്തിന അത് വെരലോണ്ട് പൊത്തിപ്പിടിക്കണത്.. അത്കാറ്റ് പോവാണ്ടിരിക്കനാ? ന്ന പിന്നെ എന്തിനാ അതൊക്കെ തൊളച്ചത്???)
കിഡ്നിവിറ്റ പാടല്ലാ..വയറ്റത്തടീടെ അല്ലേ സാന്‍ഡോസേ, നിനെ വയറിലെ പാടായി ഒന്ന് ഒത്ത് നോക്ക്യേ വെഗം. സംയയം തീര്‍ക്കാനാ

ഉണ്ണിക്കുട്ടാ..നീ ആള് പുലിയാണ് ട്ടോ
നിന്നെ ഡിങ്കന്‍ സഹായിക്കാം

5)രണ്ട് “കൃ” കളും ജനിക്കുമ്പോള്‍ രജാക്കന്മാര്‍ കുഞ്ഞുങ്ങളേ കൊല്ലാന്‍ കല്‍പ്പന പുറപ്പെടുവിക്കുന്നു (ഹെരൊദസും, കംസനും)
6)രണ്ട് “കൃ“ കളും ജനിക്കുമ്പോള്‍ ആകാശത്ത് നക്ഷത്രം(ദിവ്യ നക്ഷത്രം/രോഹിണീ നക്ഷത്രം)
7) രണ്ട് “കൃ” കളെയും ‘പ്രജാപതി’ ഗണത്തിലും ഉള്‍പ്പെടുത്താം(വേണേങ്കില്‍ ഉള്‍പ്പെടുത്താം)

പിന്നെ കാലില്‍ മുറിവ് “കൃസ്തൂ”ന് ഉണ്ടൊ? ഇല്ലല്ലോ? 3 ആണി മാത്രല്ലേ ഉള്ളോ? പിനെന്‍ കുന്തം കൊണ് പള്ളയ്ക്ക് കുത്തിയ പാടും (അല്ലേ?).
പിന്നെ സാധാരണ കുരിശ് മരണം കഴിഞ്ഞ് താഴെ കിടത്തുമ്പോള്‍ കാല് തല്ലിയൊടിക്കും, അതും ണ്ടായില്ല്യാത്രേ? (ആണൊ?)

ചിത്രകാ‍രോ ക്ഷമിക്കൂ പ്ലീസ്..ഈ ഓഫിന്

ഞാന്‍ ഒരു പായയും തോര്‍ത്തും, നമ്പൂരീസിന്റെ പല്‍പ്പൊടിയും വാങ്ങിവരാം. ന്ന് എന്തെങ്കിലും ഒക്കെ നടക്കും.

Pramod.KM said...

ചിത്രകാരാ...
നംബൂതിരിമാഷ്‌ താങ്കളെ സ്റ്റൂളില്‍കയറ്റിനിര്‍ത്തിയതിന്റെ കലിപ്പും ഒരു കാരണമായിട്ടുണ്ടാകും,പൂണൂലില്ലാത്ത കൃഷ്ണനെ വരക്കാന്‍ പ്രേരിപ്പിക്കുന്നതില്‍.അല്ലേ?

ചിത്രകാരന്‍chithrakaran said...

പ്രിയ പ്രമോദ്‌,
കലിപ്പുണ്ടെങ്കില്‍ നംബൂതിരിമാഷെ വരച്ചാല്‍ മതിയായിരുന്നല്ലോ.
ഒന്നാം ക്ലാസ്സില്‍ ചേരുംബഴെ ആ വര്‍ഷത്തേക്കുള്ളതെല്ലാം പഠിച്ചിരുന്നതിനാല്‍(പൊങ്ങച്ചം!!)ദമോദരന്‍ നംബൂതിരി മാഷ്‌ എന്നെ മാത്രുകയാക്കാനാണ്‌ മറ്റു കുട്ടികളോട്‌ ആഹ്വാനം ചെയ്തത്‌. അപ്പൊ എന്തു കലിപ്പ്‌ പ്രമോദേ...!!!!

Pramod.KM said...

“chithrakaranചിത്രകാരന്‍ has left a new comment on your post ""ഖകമേ" എന്ന കവിത":
പ്രിയ കണ്ണൂസ്‌,
ഞാന്‍ അത്ര ആധികാരിക വിമര്‍ശനം നടത്താന്മാത്രം കഴിവുള്ളവനല്ല. ഒരു സൃഷ്ടി കാണുംബോള്‍ മനസ്സില്‍ ഉണ്ടാകുന്ന പ്രതികണണം എഴുതുന്നു എന്നു മാത്രം.( എന്റെ മനസ്സിന്റെ കുഴപ്പം ആരെങ്കിലും ചൂണ്ടിക്കാണിച്ചാലും ഉപകാരപ്പെടുമല്ലോ.)
കലാസൃഷ്ടിയാകുംബോള്‍.. ലേഖനം പോലല്ല... കലാകാരന്റെ ജീവിതം പഠിക്കപ്പെടേണ്ടതുതന്നെയാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം.
വിന്‍സെന്റ്‌ വാന്‍ഗോഗിന്റെ ജീവിതം അറിയാത്തവര്‍ക്ക്‌ ചിത്രത്തിന്റെ മഹത്വത്തിലേക്കും സൌന്ദര്യത്തിലേക്ക്ം പ്രവേശിക്കാനാകില്ല.പച്ചയായ മനുക്ഷ്യന്റെ മനസ്സില്‍നിന്നും വരുന്ന സത്യത്തിന്റെ സൂര്യപ്രകാശവും, കൃത്രിമമായി സൃഷ്ടിക്കുന്ന പ്രഭാവലയങ്ങളും വെവ്വേറെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്‌.”
ഇനി എന്റെ ചോദ്യം:
ചിത്രകാരാ...താങ്കളുടെ ജീവിതവും,ഉടുതുണിയില്ലാതെ നില്‍ക്കുന്ന ഓ.ബീ.സി കൃഷ്നനും തമ്മിലുള്ള ബന്ധം ഒന്നു പറയാമോ?

ചിത്രകാരന്‍chithrakaran said...

പ്രിയ പ്രമോദേ,
താങ്കള്‍ കംബുകൊണ്ട്‌ പല്ലിനിടയില്‍ കുത്തുന്നതുകണ്ടപ്പഴെ എനിക്ക്‌ ഖകമേ എന്ന കവിതയുടെ വായ്‌നാറ്റം അനുഭവപ്പെട്ടിരുന്നു.

ബൂലൊകത്തെ ഗ്രൂപ്പുകളുടെ പേരിലാകാതിരിക്കട്ടെ താങ്കളുടെ ചോദ്യം എന്നാശിക്കുന്നു.

അതല്ല,സ്വാഭാവികമായ ചോദ്യമാണെങ്കില്‍ താങ്കളെ ഞാന്‍ മാനിക്കുന്നു. ആ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുന്നവര്‍ക്ക്‌ കിട്ടാതിരിക്കില്ല. ഒരു കമന്റിനുള്ള മറുപടിയായി റെഡിമെയ്ഡായി ഉത്തരം നല്‍കാന്‍ അസൌകര്യമുണ്ട്‌. ക്ഷമിക്കുമല്ലോ.:)

Pramod.KM said...

പ്രിയ ചിത്രകാരാ..
ബൂലോകത്ത് ഗ്രൂപ്പുണ്ടോ?.പുതിയതായി വന്നത് കാരണം അറിഞ്ഞുകൂടാ...
തീറ്ച്ചയായും കമ്പിന്റെ കാര്യം എഴുതിയപ്പോള്‍ ഞാന്‍ കവിത ഓറ്ത്തിരുന്നില്ല.:)

Dinkan-ഡിങ്കന്‍ said...

ഇപ്പോള്‍ മനസിലായി ആര്‍ക്കാ ‘കലിപ്പെ”ന്ന്
ചുമ്മാ ഒരു കാര്യവും ഇല്ലാതെ..ഹല്ല പിന്നെ

Pramod.KM said...

എനിക്കും മനസ്സിലായി:)

Maveli Keralam said...

ചിത്രകാരാ

കൃഷ്ണന്‍ നന്നായിട്ടുണ്ട്.

കാലത്തിന്റെ ചാ‍ക്രിക പരിണാമം അതിന്റെ ആവിഷകാരമാണ് ചിത്രകാരന്റെ കൃഷ്ണന്‍ എന്നതിനു സംശയമില്ല.

കാടുമേടുകളില്‍ കാലിമേച്ചു നടന്നിരുനുവോ അംശുമതീ‍ നദിക്കരയില്‍ ശത്രുവര്‍ഗ്ഗത്തിനു നേരെ ചക്രമെറിഞ്ഞു അവരെ വകവരുത്തിയ കൃഷ്ണന്‍.

ഒരു റിസേര്‍ച്ചിനുള്ള വകയുണ്ട്.

കൃഷ്ണന്റെ ആ തലമുടിയ്ക്ക് ആഫ്രിയ്ക്കന്‍ തലമുടിയുടെ ഛായയുണ്ട്.ഈസ്റ്റ് ആഫ്രിയ്ക്കയിലുള്ള ഫുലാനികള്‍ എന്ന വര്‍ഗത്തിന്റെ ശരീര ശാലീനതയും. ആ കണ്ണുകളില്‍ അലൌകികമായ ഒരാനന്ദത്തിന്റെ നാടന്‍ സുഭഗതയും.

മതി ധാരാളം മതി. ആ കുചേലനെ കബളിപ്പിച്ച്, ആസ്തിത്വം നഷ്ടപ്പെട്ട് ആരുടെയൊക്കെയോ വെച്ചുകെട്ടലില്‍ എവിടെയൊക്കെയോ അലഞ്ഞു നടന്ന ആ ആത്മാവിനു താങ്കള്‍ മോചനം കോടുത്തിരിയ്ക്കുന്നു.

ആ ചാക്രിക പരിണാമം. അസ്സലായിരിയ്ക്കുന്നു.

ഇനിയും തുടരൂ. ഇത്തരം മോചനക്രിയകള്‍.

കുട്ടിച്ചാത്തന്‍ said...

ഹിഹിഹി ഇത്രവേഗം ഒരു മറുപടി തരേണ്ടി വരുംന്ന് പ്രതീക്ഷിച്ചില്ലാ പ്രമോദ്...

നിന്റെ തന്നെ വാക്കുകള്‍ ക്വാട്ടുന്നു..

“Pramod.KM said...
ഓ.ടോ: കുട്ടിച്ചാത്താ..കമന്റിടുന്നത് കാണുന്നവരുടെ സ്വാതന്ത്യം.:)

28/5/07 5:44 PM “

അതിനെപ്പറ്റിച്ചോദിക്കാന്‍ വരുന്നതു എന്തിനാ?

sandoz said...

ഹ.ഹ.ഹ...ചാത്താ.....
നീ സ്കോര്‍ ചെയ്തു കളഞ്ഞല്ലോ......
കാത്തിരിക്കുകയായിരുന്നല്ലേ കള്ളന്‍...

Dinkan-ഡിങ്കന്‍ said...

അപ്പോള്‍ ഞാന്‍ പറഞ്ഞ് ചാത്തനും സാന്ഡൊയ്ക്കെങ്കിലും മനസിലായി അല്ലെ?

(ചിത്രകാരോ ഓഫിന് വീണ്ടും മാപ്പ്. പ്രകോപനം ഫില്‍ട്ടര്‍ അടിച്ചില്ലെങ്കില്‍ ദിസ് ഈസ് ദി ലാസ്റ്റ് ഓഫ്)
ഇനി ബാക്കി ചിത്രങ്ങള്‍ കൂടി കാണട്ടേ

Pramod.KM said...

ഓ.ടൊ:കുട്ടിച്ചാത്താ.എന്തിനുള്ള മറുപടി?:)
ഞാന്‍ അതേപ്പറ്റി ചോദ്യമൊന്നും ചോദിച്ചില്ലല്ലോ?
“കുട്ടിച്ചാത്താ..കമന്റിടുന്നത് കാണുന്നവരുടെ സ്വാതന്ത്യം.:)”എന്നത് ചോദ്യമല്ലല്ലോ.ഒരു പ്രസ്താവന അല്ലേ?
ഇങ്ങനെ പ്രസ്താവന നടത്തിയത് ഞാന്‍ മേല്‍ പറഞ്ഞ അതേ സ്വാതന്ത്യം കൊണ്ടു തന്നെ.:)

തറവാടി said...

ചിത്രകാരാ :)
കുട്ടിച്ചാത്താ :)
ഡിങ്കാ :)

സാന്‍ഡോസേ :)))

കുതിരവട്ടന്‍ :: kuthiravattan said...

തറവാടി, 50 അടിച്ചു. എന്നെപ്പറ്റിച്ചു. :-(

ശ്രീജിത്ത്‌ കെ said...

ഭഗവാന്‍ കൃഷ്ണനെ ഇങ്ങനേയും വരയ്ക്കാമല്ലേ. ഇതിപ്പൊ ചിത്രകാരന്റെ പറമ്പില്‍ തേങ്ങയിടാന്‍ വരുന്ന കൊച്ചുകൃഷ്ണന്റെ ചിത്രം എന്ന് പറഞ്ഞാലും ഒട്ടും മുഷിയില്ല. :)

അഗ്രജന്‍ said...

ഹഹഹ തറവാടിയും 50 അടിച്ച് തുടങ്ങിയോ... ആദ്യം 50 ല് തുടങ്ങാം... പിന്നെ 100, പിന്നെ 150 :) അല്ലെങ്കില്‍ പെട്ടെന്ന് ഫിറ്റായിപ്പോകും :)

ബുദ്ധിജീവി said...

പ്രിയ പ്രമോദേ,
താങ്കള്‍ക്ക്‌ കുറച്ച്‌ അഹങ്കാരം കൂടിയോന്നൊര്‌ സംശയം.
ഇരിങ്ങലിന്റെ പഠനവും കവിതകള്‍ക്ക്‌ കിട്ടിയ കമന്റ്സും ഒക്കെ കണ്ട്‌ താങ്കള്‍ ഒരു സ്വപ്നലോകത്ത്‌ പറക്കുകയാണെന്ന് തോന്നുന്നു.
ഈ പോസ്റ്റില്‍ ഖകവും തൂക്കി വന്നത്‌ വാദിച്ച്‌ ജയിക്കാന്‍ ആയിരുന്നോ.ബാക്കിയുള്ളവര്‍ എന്താ മണ്ടന്മാരോ.
കണ്ടവനു കമന്റിടാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ താങ്കള്‍ തന്നെ അത്‌ വിഴുങ്ങുന്നതും കണ്ടു.ഖകം പോസ്റ്റില്‍ ചിത്രകാരന്റേതും ഒരു ചോദ്യമല്ലല്ലോ,അതും ഒരു പ്രസ്താവനയല്ലേ.
തമാശകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണു.പക്ഷേ അനാവശ്യമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും കമന്റുകള്‍ കൊണ്ട്‌ ആറാട്ട്‌ നടത്തുന്നതും ബ്ലോഗില്‍ പുതിയതായി വന്നതിന്റെ പ്രശ്നമാണ്‌.കുറച്ച്‌ കഴിഞ്ഞ്‌ മാറിക്കോളും.സാരമില്ല.ദോശപ്പോസ്റ്റില്‍ കമന്റിട്ട്‌ കളിക്കുന്നതും പുതിയ ബ്ലോഗര്‍ 'നവീനെ' കമന്റിട്ട്‌ പേടിപ്പിക്കുന്നതും പോലെയാവില്ലാ എല്ലായിടത്തും.ജനം കയറി മെഴുകും.

കുട്ടന്‍മേനൊന്‍ said...

നല്ല പടം.
പോത്തിന്റെ കൂടെ കൃഷ്ണന്‍. ഇതാ ഇപ്പോഴത്തെ സ്റ്റൈല്.

കുതിരവട്ടന്‍ :: kuthiravattan said...

ഓ.ബി.സി എന്നു പറഞ്ഞത് കൃഷ്ണന്റെ ഇനിഷ്യലായിരുന്നല്ലേ?

അല്ലെങ്കില്‍ ശ്രീജിത് പറഞ്ഞ പോലെ ചിത്രകാരന്റെ പറമ്പില്‍ തേങ്ങയിടാന്‍ വരുന്ന കൊച്ചു കൃഷ്ണനായിരുന്നോ.

ഈ പടം ഒറിജിനലാണോ നെഗറ്റീവാണോ? പശുവിന്റെ കളറ് കൃഷ്ണനും, കൃഷ്ണന്റെ കളറ് പശുവിനും. :-)

ज्योतिर्मयी ജ്യോതിര്‍മയി said...

രാജു ഇരിങ്ങല്‍ :) (ജീ മടുത്തു മതിയാക്കി)

ദേവന്‍ മാത്രമേ നല്ലതുള്ളൂ എന്ന ചിന്ത നമ്മള്‍ മാറ്റണം എന്നുതന്നെയാണെനിയ്ക്കും തോന്നുന്നത്. വാമനനേയും മഹാബലിയേയും (അദ്ദേഹം കേരളം ഭരിച്ചിട്ടൊന്നുമില്ലെങ്കിലും) എനിയ്ക്കു വളരെ ഇഷ്ടമാണ് :)

ഇന്ദ്രനേയും വൃത്രാസുരനേയും ദില്‍ബാസുരനേയും ഇഷ്ടമാണ് :) രാമനേയും രാവണനേയും കുംഭകര്‍ണ്ണനേയും ഇഷ്ടമാണ്.

പിന്നെ... ഈ സിനിമാനാടകക്കാരോടു നമുക്കൊന്നു പറഞ്ഞുനോക്കിയാലോ... ഇനി മുതല്‍ വില്ലന്മാരെ കുട്ടപ്പന്മാരാക്കണമെന്നും ഹീറോസിന്റ്റെ സ്റ്റാറ്റസ്സും പൊങ്ങച്ചവും കുറയ്ക്കണമെന്നും? :)

ചിത്രകാരന്റെ കുട്ടിമനസ്സില്‍ ഉണ്ടായിരുന്നത്‌ ഈശ്വരന്റെ മനുഷ്യരൂപം ആയിരുന്നു. (ദേവനേയും നമ്മള്‍ മനുഷ്യരൂപത്തിലല്ലേ സങ്കല്‍പ്പിക്കുനത്?). ആ രൂപത്തിന് നമ്മള്‍ പറഞ്ഞുകേട്ട ഏറ്റവും നല്ല ആടയാഭരണങ്ങളും ഉണ്ടായിരുന്നു.

പത്താം ക്ലാസ് പാലം കടന്നുകഴിയാറായപ്പോള്‍ അതൊരു വെറും ബ്രാഹ്മണരൂപവും , പാലം കടന്നുകഴിഞ്ഞപ്പോള്‍ യാദവരൂപവും ആയി മാറ്റി വരയ്ക്കെപ്പെട്ട ചിത്രം...

ഇങ്ങനെയാണ് ഞാനീ രൂപമാറ്റത്തെ വിലയിരുത്തുന്നത്. ജാതിയില്ല എന്നു പറയുമ്പോഴും ഈ വരക്കാരനെ ജാതി വല്ലാതെ പിടിച്ചുലയ്ക്കുന്നുണ്ടായിരിയ്ക്കാം എന്നും തോന്നി.

കേരളചരിത്രം എന്ന ചിത്രം കണ്ടപ്പോഴും ഇതു തോന്നി. എങ്കിലും ആ ചിത്രം- രചന- വളരെ മനോഹരമായിരിക്കുന്നു. ചിത്രകാരന്‍ എന്തേ ഇത്രയും വൈകിയത്‌ ചിത്രങ്ങള്‍ പുറത്തിറക്കാന്‍!

കരീം മാഷ്‌ said...

കൃഷ്ണനെ ബ്രാഹ്മണനാക്കുന്നതും ഒ.ബി.സി.യക്കുന്നതു ചിത്രകാരന്റെ വീക്ഷണം.
ഞാന്‍ ഇടപെടുന്നില്ല.
പക്ഷെ ഓയല്‍ പെയ്ണ്ടിംഗില്‍ ഒരു പോസ്റ്റിടണമെന്ന വല്യമ്മായിയുടെ അഭ്യര്‍ത്ഥന ഞാനും ഏറ്റു പിടിക്കുന്നു.
ഓയല്‍ പെയ്ടിംഗു വളരെ ഇഷ്ടമാണ്. ഇതും ഇഷ്ടമായി.

കുതിരവട്ടന്‍ :: kuthiravattan said...

ജ്യോതിര്‍മയി, ചിത്രം എന്തെങ്കിലുമാവട്ടെ, പക്ഷേ അതിനു താഴേ ഓ.ബി.സി എന്നെഴുതിയത് വൃത്തികേട്.

കൃഷ്ണന്‍ ദൈവമായാലും മനുഷ്യനായാലും അതിനു താഴേ ഓ.ബി.സി എന്നെഴുതി വച്ചത് ശരിയായില്ല.

ഇനി കൃഷ്ണന്‍ ശരിക്കും ഓ.ബി.സി ആണെങ്കിലും ശരി താഴെ അങ്ങനെ എഴുതി വച്ചത് ശരിയായില്ല.

Pramod.KM said...

പ്രിയ ബുദ്ധിജീവിച്ചേട്ടാ..പൊറുക്കുക:)
ജനവികാരത്തെ മാനിക്കുന്നു.
ചിത്രകാരന്‍ ചേട്ടാ..യാദൃച്ഛികമായാണ്‍ കമന്റുകള്‍ ഇട്ടത്.അത് അസ്ഥാനത്തായി എന്ന് ഇപ്പോള്‍ തോന്നുന്നു:)

ബുദ്ധിജീവി said...

എന്റെ കുതിരവട്ടന്‍ ചേട്ടാ...
പൂച്ച കറുത്തതായലും വെളുത്തതായാലും എലിയെ പിടിക്കണുണ്ടോ എന്ന് നോക്കിയാല്‍ പോരേ എന്ന് പറഞ്ഞത്‌ പോലെ....
കൃഷ്ണന്‍ ഓ.ബി.സി ആയാലും വെറും ബി.സി ആയാലും ഫ്ലൂട്ട്‌ വായിക്കണുണ്ടോ എന്ന് നോക്കിയാല്‍ പോരേ.....ഹും

കുതിരവട്ടന്‍ :: kuthiravattan said...

പ്രിയ ബുദ്ധിജീവിച്ചേട്ടാ..പൊറുക്കുക:)
ജനവികാരത്തെ മാനിക്കുന്നു.
ചിത്രകാരന്‍ ചേട്ടാ..യാദൃച്ഛികമായാണ്‍ കമന്റുകള്‍ ഇട്ടത്.അത് അസ്ഥാനത്തായി എന്ന് ഇപ്പോള്‍ തോന്നുന്നു:)

sandoz said...

ഈ കുതിരവട്ടനും പ്രമോദും ഒരാള്‍ ആണല്ലേ...
അല്ലാ..
ബുദ്ധിജിവിക്കുള്ള മറുപടി ഒരുപോലെ....
അതു കൊണ്ട്‌ ചോദിച്ചതാ...
ആ വിചാരം കാണണ്ടാ....

കുതിരവട്ടന്‍ :: kuthiravattan said...

സാന്‍ഡോസേ, ഞാന്‍ എപ്പോഴേ രക്ഷപ്പെട്ടു :-), ഇപ്പൊ ഇവിടെ ഒന്നും ഇല്ല. ബുദ്ധിജീവി സാന്‍ഡൊയല്ലേ, പോസ്റ്റ് വായിച്ചു, “എങ്ങനെ ബുദ്ധിജീവി ആവാം“. കലക്കീട്ടുണ്ട്... :-)

sreeni sreedharan said...

ചിത്രകാരന്‍, ചിത്രം വളരെ ഇഷ്ടമായി. നല്ല വര്‍ണ്ണങ്ങള്‍. ഗുഡ് വര്‍ക്ക്.

Kaippally കൈപ്പള്ളി said...

ഇന്നാണു് ഈ വഴി വരാന്‍ കഴിഞ്ഞത്.

എല്ലാ ചിത്രങ്ങളും നന്നായിരിക്കുന്നു. വിശതമായി ചില compostional പരാമര്‍ശങ്ങളുണ്ട്. സമയ കുറവുണ്ട്.

ഇപ്പോള്‍ ചിത്രരചന നിര്ത്തിയോ?
നിര്ത്തരുത് ദയവായി തുടരണം. ഇതൊരു അമൂല്യമായ കഴ്വാണു്. സമൂഹത്തിനു് മുഴുവനും അവകാശപ്പെട്ട ഈ കഴിവിനെ താങ്കള്‍ കളയരുത്.
:)

Translate

Followers