Monday, May 28, 2007

വര്‍ഗ്ഗ സമരം

കണ്ണൂരില്‍ വന്നതുകൊണ്ടും കണ്ണൂരിലെ ആത്മാര്‍ത്ഥതയുള്ള നല്ല മനുക്ഷ്യരെ അറിഞ്ഞതിനാലും വരച്ചുപോയ ഒരു ചിത്രമാണിത്‌.
പാര്‍ട്ടിക്കു പുറത്തുപോകുന്ന മനുഷ്യന്‍ എത്രപെട്ടെന്നാണ്‌ വര്‍ഗ്ഗശത്രുവാകുന്നത്‌.
സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെ നില്‍ക്കുംബോഴും, ആത്മബോധം വളര്‍ന്നതിനാല്‍ വര്‍ഗ്ഗനിര്‍വചനങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നവന്‍ വര്‍ഗ്ഗത്താല്‍ വേട്ടയാടപ്പെടുന്നതിലെ ബുദ്ധിശൂന്യതയെക്കുറിച്ച്‌ ഓര്‍ക്കുംബോള്‍ ... കൊലക്കത്തികാണുംബോള്‍ ഒരുത്തനുണ്ടാകുന്ന തരത്തിലോരു ഇരംബല്‍ രക്തക്കുഴലുകളില്‍ നിറയുന്നു.
ഇന്നും ഈ ചിത്രത്തിനു മുന്നില്‍ വരുംബോള്‍ ഞാന്‍ 1995 ല്‍ ഈ ചിത്രരചനയിലൂടെ മനസ്സില്‍നിന്നും ഇറക്കിവച്ച മനസ്സിലെ വിഹ്വലതകളും,ധാര്‍മിക രോക്ഷവും എന്റെ പിടലിയിലെ രക്തക്കുഴലിലൂടെ തലച്ചോറിലേക്ക്‌ ഇരച്ചുകയറുന്നതായി അനുഭവപ്പെടുന്നു.
കക്ഷി രാഷ്ട്രീയത്തില്‍നിന്നും സുരക്ഷിതദൂരം പാലിച്ചുശീലിച്ച ചിത്രകാരന്‍ വര്‍ഗ്ഗത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന ഹതഭാഗ്യനുമായി ആത്മാവുപങ്കുവക്കുന്നതുപോലെ ... കര്‍ക്കശമായ ഒരായുധത്തിന്റെ ശീല്‍ക്കാര ശബ്ദ്ത്തിനായി രോമകൂപങ്ങള്‍ ചെവികൂര്‍പ്പിക്കുന്നു.
ഒയില്‍ പെയ്ന്റിംഗ്‌ ഒണ്‍ ബോര്‍ഡ്‌. 1995 ല്‍ വരച്ചത്‌. സൈസ്‌: 5' x 4'

9 comments:

ചിത്രകാരന്‍chithrakaran said...

കൊലക്കത്തികാണുംബോള്‍ ഒരുത്തനുണ്ടാകുന്ന തരത്തിലോരു ഇരംബല്‍ രക്തക്കുഴലുകളില്‍ നിറയുന്നു.
ഇന്നും ഈ ചിത്രത്തിനു മുന്നില്‍ വരുംബോള്‍ ഞാന്‍ 1995 ല്‍ ഈ ചിത്രരചനയിലൂടെ മനസ്സില്‍നിന്നും ഇറക്കിവച്ച മനസ്സിലെ വിഹ്വലതകളും,ധാര്‍മിക രോക്ഷവും എന്റെ പിടലിയിലെ രക്തക്കുഴലിലൂടെ തലച്ചോറിലേക്ക്‌ ഇരച്ചുകയറുന്നതായി അനുഭവപ്പെടുന്നു.

ചിത്രകാരന്‍chithrakaran said...

എന്റെ ചിത്രങ്ങളുടെ ചെറിയൊരു ഗ്യാലറി തയ്യാറാക്കുക എന്ന ലക്ഷ്യം മാത്രമേ ഈ പൊസ്റ്റുകള്‍ക്കുള്ളു.
qw_er_ty

അഗ്രജന്‍ said...

വേട്ടയാടുന്നവന്‍റെ ക്രൌര്യവും ആട്ടിയോടിക്കപ്പെടുന്നവന്‍റെ വിഹ്വലതയും നന്നായി പകര്‍ത്തിയിരിക്കുന്നു ഈ ചിത്രത്തില്‍!

സാരംഗി said...

അനുഭവത്തിന്റെ തീക്ഷ്ണതയുള്ള ചിത്രം. കൊലക്കത്തിയുടെ മുന്നിലെ നിസ്സഹായത, നന്നായിട്ടുണ്ട്.

Dinkan-ഡിങ്കന്‍ said...

നന്നായിരിക്കുന്നു ചിത്രകാരാ(ചുമ്മാ വെട്ടിച്ചുരുക്കി വിളിച്ചതാണേ). പേര് അന്വര്‍ത്ഥമാക്കുന്ന സൃഷ്ടികള്‍.
അപ്പോള്‍ കോടാലിയും , പുസ്തകവും ചേര്‍ന്നതാണല്ലെ “ഡൈഇലക്രിക്കല്‍ മെറ്റീരിയലിസം” :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ചിത്രകാരന്‍ ചേട്ടോ ഈ പടത്തിലെ ആളുകളൊക്കെ ഒരേനിറം കൊണ്ട് സീബ്ര വര വരച്ച മാതിരി തൊലിയുള്ളവരാണാല്ലോ.. ഈ ടൈപ്പ് പടം വര്യ്ക്ക് വേറേ വല്ല പേരും പറയുമോ? തൊട്ട് മുന്‍പൂള്ള ശ്രീ നാരായണഗുരു പടം ഒക്കെ ഇങ്ങനെയല്ലാലൊ?

ചിത്രകാരന്‍chithrakaran said...

അഗ്രജന്‍.., വളരെ നന്ദി.

സാരംഗി, സന്തോഷം :)

ഡിങ്കന്‍, താക്സ്‌.
ബാലമങ്ങളത്തിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ പേരില്‍ എന്തേ ഇത്ര സ്നേഹം...?

കുട്ടിച്ചാത്ത...,
വര എളുപ്പമ്മാക്കാന്‍ ആഗ്രഹിക്കുംബോള്‍ ചില സൂത്രങ്ങളോക്കെ ഒപ്പിക്കുന്നതാണ്‌. മാത്രമല്ല, ഇതു 1995 ല്‍ വരച്ചതാണ്‌. മറ്റു ചിത്രങ്ങളൊക്കെ വരക്കുംബോള്‍ മിനുക്കുപണിനടത്താന്‍ ധാരാളം സമയമുണ്ടായിരുന്നു.

രാജു ഇരിങ്ങല്‍ said...

വര്‍ഗ്ഗ സമരം വളരെ ശ്രദ്ധിക്കപ്പെടേണ്ട ചിത്ര മാണെന്ന് തന്നെ എനിക്ക് തോന്നുന്നു. പക്ഷെ ഇത് കണ്ണൂരില്‍ മാത്രമല്ല എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും ഇങ്ങനെ തന്നെ. എന്നാല്‍ കണ്ണൂരില്‍ ഇത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമേ നടക്കാറുള്ളൂ. കാരണം ഇവിടെ രാഷ്ട്രീയം എന്നത് കുട്ടിക്കളി അല്ല. അത് മനസ്സും ശരീരവും അര്‍പ്പിച്ചിട്ടുള്ള ഒരു പ്രക്രീയ യണ്. ഇത്തരം അക്രമങ്ങല്‍ ഇപ്പോള്‍ തീരെ ഇല്ല എന്നു തന്നെ പറയാം.

സാജന്‍| SAJAN said...

കൃഷ്ണന്റെയും ബാല്യകാലത്തേയും പടങ്ങള്‍ കണ്ടു..ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്.. മുഖത്തെ ദൈന്യത വളരെ സ്പഷ്ടമായി.. വരച്ചിരിക്കുന്നല്ലോ...:)

Translate

Followers