Saturday, June 2, 2007

"കുപ്പായമില്ലാത്ത യാത്രക്കാരന്‍"


ഷര്‍ട്ടിടാത്ത ഒരു യത്രക്കാരന്റെ ഓയില്‍ പെയിന്റിംഗ്‌. 1990 ല്‍ വരച്ചത്‌. കാത്തുനില്‍പ്പിന്റേതായ ഒരു മാനസ്സികാവസ്ഥയില്‍നിന്നും ജന്മമെടുത്ത ചിത്രം.ഇതില്‍ ഒരു ബസ്സിന്റെ നംബറായി കൊടുത്തിരിക്കുന്നത്‌ അക്കാലത്ത്‌ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ഒരു ടൂവീലറിന്റെ രജിസ്റ്റേഷന്‍ നംബറാണ്‌. (തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ്‌ കോളേജിലെ പഠനവും, രാത്രി പത്രം ഓഫീസിലെ ജോലിയും കൂട്ടിയിണക്കാന്‍ ആ ടൂവീലര്‍ ചിത്രകാരനെ നന്നായി സഹായിച്ചിരുന്നു.)

15 comments:

Anonymous said...

ഷര്‍ട്ടിടാത്ത ഒരു യത്രക്കാരന്റെ ഓയില്‍ പെയിന്റിംഗ്‌. 1990 ല്‍ വരച്ചത്‌. കാത്തുനില്‍പ്പിന്റേതായ ഒരു മാനസ്സികാവസ്ഥയില്‍നിന്നും ജന്മമെടുത്ത ചിത്രം.ഇതില്‍ ഒരു ബസ്സിന്റെ നംബറായി കൊടുത്തിരിക്കുന്നത്‌ അക്കാലത്ത്‌ ചിത്രകാരന്‍ ഉപയോഗിച്ചിരുന്ന ഒരു ടൂവീലറിന്റെ രജിസ്റ്റേഷന്‍ നംബറാണ്‌.

Anonymous said...

നന്നായിട്ടുണ്ട് ചിത്രക്കാരന്‍ മാഷെ ഈ ചിത്രം. ആദ്യമായി ഒരു തേങ്ങ താങ്കളുടെ ബ്ലോഗില്‍ അടിക്കാനൊത്തു - ഠോ -- ഐശ്വര്യമുണ്ടോന്ന് നോക്കാം, ഇല്ലെങ്കില്‍ നമുക്ക് തന്ത്രിയേം, തന്ത്രത്തിനേം കുറ്റം പറയാം :)

Anonymous said...

ഉം..കൊള്ളാം....
ആ മുഖഭാവം പലതും വിളിച്ച്‌ പറയുന്നുണ്ട്‌....

Anonymous said...

നന്നായിട്ടുണ്ട്

Anonymous said...

തേങ്ങക്കു നന്ദി കുറുമാനെ...

സന്‍ഡോസ്‌,
ഈ ചിത്രത്തില്‍ മുഖഭാവത്തില്‍ പ്രാധാന്യമുണ്ട്‌. താങ്ക്സ്‌ !!

Anonymous said...

മറന്നു , ചിത്രം നന്നായി :)

Anonymous said...

ചിത്രകാരാ,

ഈ ഇരു ചക്രവാഹങ്ങള്‍ ഒരു വല്ലാത്ത നൊസ്റ്റാള്‍ജി തരുന്ന ഒരു സാധനമാണ്‌.
എനിക്കുമുണ്ടായിരുന്നു ഒരു സ്കൂട്ടര്‍ , KL-8C-3115 ആ നമ്പര്‍ആണുപ്പോഴും ഒര്‍മ്മയില്‍ വരുന്നത് ,

അതിനു ശേഷമുള്ള കാറിനോടും ജീപ്പിനോടുമൊന്നും ഇത്രക്കിഷ്ടം തോന്നിയിട്ടില്ല , ദുബായിലേക്ക് വരുന്നതിനു മുമ്പെ വീട്ടില്‍ ആരും ഉപയോഗിക്കാനില്ലാത്തതിനാല്‍ ,

ഒരു കസിനു കൊടുത്തു , ആ പഹയന്‍ പക്ഷെ അതു വിറ്റു , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അതു തിരിച്ചു വാങ്ങണ മെന്നുണ്ടായിരുന്നു , നടന്നില്ല :( ( അതു വാങ്ങിയ ആള്‍ മറ്റാര്‍ക്കോ വിറ്റത്രെ , മാത്രമല്ല നമ്പറും മാറ്റിയത്രെ!)

Anonymous said...

കുപ്പായമില്ലാത്തവന്‍ കൈ നീട്ടിയാല്‍
നില്‍ക്കുമോ നമ്മുടെ സര്‍ക്കാര്‍ വാഹനം. ????

Anonymous said...

നല്ല പടം മാഷെ , വെറുതെയാണോ റോഡില്‍ കിടക്കുന്ന കല്ലുകള്‍ ബസ്സിന്‍റെ ചില്ലും തുളച്ചുള്ളില്‍ കയറുന്നത്.

ഇതൊരു നിസ്സഹായനായ മനുഷ്യന്‍.

Anonymous said...

പല രീതിയിലും വായിക്കാവുന്ന നല്ല ചിത്രം

Anonymous said...

അഭിനന്ദനങ്ങള്‍ ചിത്രകാരാ..:)

Anonymous said...

കൊള്ളാം. ഇനിയും പോരട്ടെ.

Anonymous said...

ചിത്രകാരാ, കാത്തിരിപ്പിന്റെ ദൈന്യത ഇഷ്ടമായി.

പലര്‍ക്കും പലതരത്തില്‍ മനസ്സിലാകുന്ന ചിത്രം എന്ന നിലയ്ക്ക് ഒരു ഓഫ് ടോപിക്:
(ഓ. എന്‍. വിയുടെ ശബ്ദം കടമെടുത്ത് 'യ'കാരം പൂര്‍ണ്ണമയും ഒഴിവാക്കി അല്പം അനുനാസികം ചേര്‍ത്ത് ആലപിയ്ക്കുക)
മഞ്ഞ ഷര്‍ട്ടിട്ട് നൂണ്‍ഷോക്ക് പോകുന്നവര്‍...
പച്ച ഷര്‍ട്ടിട്ട് നൂണ്‍ഷോക്ക് പോകുന്നവര്‍...
നീല ഷര്‍ട്ടിട്ട് നൂണ്‍ഷോക്ക് പോകുന്നവര്‍...
വെള്ള ഷര്‍ട്ടിട്ട് നൂണ്‍ഷോക്ക് പോകുന്നവര്‍...

ഷര്‍ട്ടിടാതെ... ഒരു ഷര്‍ട്ടിടാതെ....(ചെറിയ ഗദ്ഗദ് അതിനുശേഷം നീട്ടി)
നൂണ്‍ഷോക്ക് പോകുന്നവര്‍...

Anonymous said...

ചിത്രകാരാ ഷര്‍ട്ടിടാത്ത യാത്രാക്കാരന്റെ മുഖത്തും ഒത്തിരി സംഭാഷണത്തിന്റെ നുരുങ്ങുകള്‍.നന്നായി.

Anonymous said...

നന്നായി

:)