വെളിച്ചത്തെക്കുറിച്ചുള്ള ഈ പെയിന്റിംഗ് 1994 ല്‍ നോവലിസ്റ്റും, മാത്രുഭൂമിയുടെ ജെനറല്‍ മാനേജരുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാത്രുഭൂമി ഹെഡ് ഓഫീസില്‍ റിസപ്ഷനില്‍ വെക്കുന്നതിനായി ഒരു ചിത്രം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വരച്ചതാണ്.8 അടി നീളവും 5 അടി വീതിയുമുള്ള ഈ ചിത്രം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സിന്റെ ബോര്‍ഡിലാണ് വരച്ചത്. ഒന്നോ, രണ്ടോ വര്‍ഷം മാത്രുഭൂമിയുടെ പൂമുഖത്ത് കണ്ടിരുന്ന ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അംബതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന മോടിപിടിപ്പിക്കലിനിടയില്‍ നീക്കം ചെയ്യപ്പെട്ടെങ്കിലും ആ ചിത്രം ആരു കര്‍സ്ഥമാക്കി എന്ന് അറിയില്ല. ചിത്രകാരന്റെ നഷ്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിലെ ഒന്നാണിത്.
9 comments:

പെണ്‍ക്കുട്ടിയുടെ നിറമെന്താണ് നീലയാക്കി കൊടുത്തിരിക്കുന്നത്.ഒന്ന് വിശദീകരിക്കാമൊ.ചിത്രകലയെപ്പറ്റി എനിക്ക് വിവരമൊന്നുമില്ല.
:)
പ്രിയ സഞ്ചാരി,
നമ്മുടെ ചുവര്‍ ചിത്രങ്ങളിലെ ദേവി- ദേവന്മാരുടെ ചുവപ്പും, പച്ചയും, നീലയും നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?
കറുംബന്‍ ശ്രീകൃഷ്ണനെ കാര്‍മുഖില്‍ വര്‍ണ്ണനായും, പിന്നീട് നീലകാര്‍വ്വര്‍ണനായും ചായം മാറ്റിമാറ്റി തേച്ച് ഇപ്പോള്‍ വെണ്ണക്കളറുള്ള കൃഷ്ണനായി മാറ്റിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ !!
ഒരേ വസ്തുവിനെ വ്യത്യസ്ഥ നിറങ്ങളിലും, വീക്ഷണകോണുകളിലും കാണുന്നത് ബുദ്ധിപരമായ ഒരു സ്വാതന്ത്ര്യത്തിന്റെ(ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ) ഭാഗംകൂടിയാണെന്നു പറയാം.
ചിത്രകലയിലെ മിമിക്രി വിഭാഗമായ കോമേഴ്സ്യല്‍ ആര്‍ട്ടിനെ(ക്രാഫ്റ്റ്) ക്രിയാത്മക ചിത്രകലയായി തെറ്റിദ്ധരിച്ചവര്‍ക്ക് ഇതൊക്കെ ചിത്രമാണെന്ന് അംഗീകരിക്കാന്‍പോലും വിഷമം കാണും.
സഞ്ചാരിയുടെ പ്രസക്തമായ ചോദ്യത്തിനു നന്ദി.
പ്രിയ ഷാനവാസ് ഇലപ്പിക്കുളം,
വന്നതിലും കണ്ടതിലും സന്തോഷം.
കലക്കന്‍ !!
:)
വിശ്വേട്ടന് നന്ദി
(സ്ഥലം മാറിയിട്ടില്ല അതു ചിത്രക്കാരനു മനസ്സിലാവും)
പ്രിയ ചിത്രകാരാ ,
ഏതൊരു കലയെയും പോലെ ചിത്രകലയും ആസ്വദിക്കണമെങ്കില്‍ ബുദ്ധിപരമായ പ്രയത്നം ആവശ്യമാണെന്ന് തോന്നുന്നു. എനിക്ക് ചിത്രകലയുടെ സാങ്കേതികത അറിയില്ല. ചിത്രം കണ്ടു ,എന്റെ കഴിവിനനുസരിച്ച് ആസ്വദിച്ചു. കൊമേഴ്സ്യല്‍ ചിത്രങ്ങളാണു പെയിന്റിങ്ങ് എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണു ...!
ചിത്രകാരന്‍..
ഈ ചിത്രം ഇഷ്ടപ്പെട്ടു..
പക്ഷേ. എന്തോ..
ചിത്രകാരന്റെ പെയിന്റിങ്ങുകള്‍ക്കെല്ലാം ഒരു “പ്രെഡിക്റ്റബിലിറ്റി” തോന്നുന്നൊ?
വൈവിധ്യങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ;)
Post a Comment