Wednesday, June 27, 2007

കോമ്രേഡ്‌-പെയിന്റിംഗ്‌


1993ല്‍ വരച്ച ഓയില്‍ പെയിന്റിംഗ്‌.
ഒരു വണ്മന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
50x50 സി എം വലിപ്പം.
കാന്‍വാസില്‍ ഓയില്‍ പെയിന്റിംഗ്‌.
ഇതില്‍ ഏതോ വീക്കിലിയില്‍ മുഖച്ചിത്രമായി വന്ന ഇ എം എസ്സിന്റെ ഫോട്ടോ അതേപടി വെട്ടിയെടുത്ത്‌ ഒട്ടിച്ചിട്ടുണ്ട്‌.
ചിത്രത്തിന്റെ വലത്തേ മൂലയില്‍ ചെങ്കൊടി പിടിച്ച വാമനനേയും കാണാം.
ഇതിന്റെ ഒറിജിനല്‍ പെയിന്റിംഗ്‌ .... ചിത്രത്തിനു സൌന്ദര്യം പോരെന്നു തോന്നിയ ഒരു നിമിഷത്തില്‍ കത്തികൊണ്ട്‌ കുത്തിക്കീറി സ്വയം നശിപ്പിച്ചു. ഒരു ഫോട്ടോ അവശേഷിച്ചിരുന്നത്‌ ബ്ലൊഗിലിടുന്നു.

15 comments:

Anonymous said...

കാന്‍വാസില്‍ ഓയില്‍ പെയിന്റിംഗ്‌.
ഇതില്‍ ഏതോ വീക്കിലിയില്‍ മുഖച്ചിത്രമായി വന്ന ഇ എം എസ്സിന്റെ ഫോട്ടോ അതേപടി വെട്ടിയെടുത്ത്‌ ഒട്ടിച്ചിട്ടുണ്ട്‌.
ചിത്രത്തിന്റെ വലത്തേ മൂലയില്‍ ചെങ്കൊടി പിടിച്ച വാമനനേയും കാണാം.
ഇതിന്റെ ഒറിജിനല്‍ പെയിന്റിംഗ്‌ .... ചിത്രത്തിനു സൌന്ദര്യം പോരെന്നു തോന്നിയ ഒരു നിമിഷത്തില്‍ കത്തികൊണ്ട്‌ കുത്തിക്കീറി സ്വയം നശിപ്പിച്ചു. ഒരു ഫോട്ടോ അവശേഷിച്ചിരുന്നത്‌ ബ്ലൊഗിലിടുന്നു.

Anonymous said...

സ്വന്തം സൃഷ്ടികള്‍ കുത്തിക്കീറുകയോ കത്തിക്കുകയോ ചെയ്യരുതെന്ന് മാത്രം പറയുന്നു. പിന്നീടൊരിക്കല്‍ അതിനൊട് സ്നേഹം തോന്നിയേക്കാം. ഇപ്പോള്‍ ഒരു സ്നേഹം തോന്നിയതു കൊണ്ടല്ലേ ഇതിപ്പോള്‍ ഇവിടേ ഇട്ടത്?

Anonymous said...

ചിത്രത്തിനു സൌന്ദര്യമില്ല എന്നു പറഞ്ഞാല്‍ ചിത്രവര ഒന്നും അറിഞ്ഞുകൂടാത്ത എനിയ്കു മനസിലാകുന്നില്ല.

നല്ലതെന്നേ എനിയ്ക്കു പറയാന്‍ കഴിയൂ.

അ വാമനന്റെ കൈയ്യിലെ ചെങ്കൊടി ഹോ ആശയം പൊടി പൊടിച്ചു.

Anonymous said...

ഈ ചിത്രം താങ്കള്‍ക്ക് ഇഷ്ടപ്പെടാത്തതിനു കാരണം പ്ലതാവാം. അതില്‍ ഒന്നു് താങ്കളും ഇതിലെ ഒരു കഥാപാത്രമായതിനാലാണു് എന്നു ഞാന്‍ ഊഹിക്കുന്നു.

ആ മൂന്നു പേരും താങ്കള്‍ തന്നെയല്ലെ?

Anonymous said...

കൈപ്പള്ളി,
അതല്ല. ചിത്രകാരന്‍ ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമായിട്ടില്ല.
വേറെയും ചില ചിത്രങ്ങള്‍ ഇതേ തോന്നലില്‍ നശിപ്പിക്കുകയുണ്ടായി.

Anonymous said...

ഡിങ്കന്‍,
ഇനി നശിപ്പിക്കില്ല. വെറുതെ സ്ഥലം മുടക്കുന്നല്ലൊ എന്നുകരുതി ഒന്നുരണ്ടു കഥകളും കുപ്പത്തൊട്ടിയിലിട്ടിരുന്നു. അതിന്റെ ഇലസ്റ്റേഷനുകളും. അതൊന്നും ഇനി ആരും വെളിച്ചം കാണിക്കില്ലെന്നു തോന്നിയതിനാലാണ്‌ അവ നശിപ്പിച്ചത്‌. ഒരു മാസം കഴിഞ്ഞാണ്‌ ഞാന്‍ ബ്ലൊഗിനെക്കുറിച്ച്‌ അറിഞ്ഞത്‌. ഇപ്പോള്‍ നഷ്ടം തോന്നുന്നു.

Anonymous said...

മവേലി, ചിത്രം ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
ചിത്രത്തിന്റെ മര്‍മ്മം താങ്കള്‍ കണ്ടുപിടിച്ചു!!

Anonymous said...

ചിത്രകാരാ മാവേലി/താങ്കള്‍ ഉദ്ധേശിച്ച മര്‍മ്മം ആണൊ എന്നറിയില്ല എങ്കിലും എനിക്ക് പിടി കിട്ടീത് ഇങ്ങനെയാണ്. ഇ.എം.എസ് എന്ന രാഷ്ട്രീയാചാര്യനില്‍ ചില കപടഗുണങ്ങളും ഉണ്ടായിരുന്നു.(“നമ്മള്‍ നമ്മുടെതെന്നും, അവര്‍ അവരുടേതെന്നും....”) ആ കുള്ളന്‍ നമ്പൂരി എന്ന ആശയം/ആള്രൂപം ചിലതിനെ ഒക്കെ ചവിട്ടിത്താഴ്ത്തി പാതാള ലോകം പൂകുന്നു എന്നാണൊ? ഞാനിത് ആദ്യ നൊട്ടത്തില്‍ തന്നെ ചൊദിക്കണം എന്ന് കരുതീതാ, പിന്നെ വിവാദം ആയാലോ എന്ന് കരുതി വിട്ടതാ. ഇനി ആശയം അതല്ല എങ്കില്‍ ഇടിക്കരുത്, ഞാന്‍ അല്ലാണ്ട് തന്നെ പൊയ്ക്കോളാം :) <--- ദേ സ്മൈലി

Anonymous said...

:)

Anonymous said...

അതേ നമ്പൂരി പന കേറിയാലും ചാത്തനാവില്ല

Anonymous said...

ചിത്രത്തിന്റെ ആശയം ഗംഭീരമായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുള്ളില്‍പോലും ദളിതന്റെ തലയില്‍ ചവിട്ടിയാണല്ലോ നമ്പൂതിരിയുടെ നില്പ്.

Anonymous said...

സാരംഗിയുടേയും, ഗുണാളന്റേയും, ഡിങ്കന്റേയും മനോഹരമായ കമന്റുകള്‍ കണ്ടു സന്തോഷിക്കുന്നു.
ചക്കരേ ...:)

Anonymous said...

ചിത്രം ആസ്വദിക്കാന്‍ വല്യ പിടിയൊന്നുമില്ലെങ്കിലും ഇതു ഇഷ്ടപെട്ടു..

Anonymous said...

വിപ്ലവകരമായ ചിന്തകളില്‍ നിന്നു വരുന്ന അതി വിപ്ലവകരമായ ചിത്രങ്ങള്‍... ഈ ചിത്രം നശിപ്പിച്ചതിനെ, ഞാന്‍ ചിത്രക്കാരനെ സ്നേഹത്തോടെ ശാസിക്കുന്നു. ഇനിയൊരിക്കലും അങ്ങനെ ചെയ്യരുതെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.വാമനനെ കമ്യൂണിസ്റ്റാക്കിയ ചിത്രക്കാരന്‍... എന്തൊരു വിപ്ലവ ചിന്ത

Anonymous said...

ചവിട്ടി താഴ്ത്തലിന്‍റെ പ്രതീകമായ വാമനന്‍, അതും ചെങ്കൊടിയേന്തിയ വാമനന്‍ പലതും സംസാരിക്കുന്നു!