Friday, August 31, 2007

ചാന്നാര്‍ സ്ത്രീ

ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ അരനൂറ്റാണ്ടിലേറെക്കാലം മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ മഹനീയ സമരമായിരുന്നു ചാന്നാര്‍ ലഹള.
ചന്തയിലും,കവലകളിലും പൊതുസ്ഥലത്തും വച്ച് ബ്ലൌസ് പിടിച്ചുവലിച്ച് കീറിയിരുന്ന കശ്മലന്മാരായ ശൂദ്രരുടെ ജാതിഭ്രാന്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് ചാന്നാര്‍ ലഹളക്കു കാരണമായത്.

“റാണി ഗൌരി പാര്‍വതിഭായിയുടെ തിരുവിതാംകൂര്‍ ഭരിക്കുന്നകാലത്ത് 1822ല്‍ കല്‍ക്കുളത്തുവച്ചാണ് ചാന്നാര്‍ ലഹള യുടെ തുടക്കം. കൃസ്തുമതത്തില്‍ ചേര്‍ന്ന ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ ജാക്കറ്റ് ധരിച്ചുകൊണ്ട് ചന്തയില്‍ വന്നപ്പോള്‍ കുറേ ശൂദ്രര്‍(നായര്‍) ചേര്‍ന്ന് അവരെ ബലാല്‍ക്കാരമായി പിടിച്ചുനിര്‍ത്തി,ജാക്കറ്റു വലിച്ചുകീറി അപമാനിച്ചു. “

“ചാന്നാര്‍ ലഹളയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം 1859ലാണ്.”

നിരന്തര പീഡനങ്ങളുടെ ഈ ചരിത്രം കാണാതെ വര്‍ത്തമാനകാലത്തോട് നീതിപുലര്‍ത്താന്‍ ചിത്രകാരനു കഴിയില്ലെന്നതിനാല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. പക്ഷേ ചിത്രകലാ താല്‍പ്പര്യമുള്ളവര്‍ ഇതൊരു ചരിത്ര ഇല്ലസ്റ്റ്രേഷന്‍ മാത്രമായി ഈ പെയിന്റിങ്ങിനെ കാണുക. ശൈലീപരമായ ധാരാളം പോരായ്മകള്‍ ഉള്ള ഈ ചിത്രം 1993ല്‍ കണ്ണൂരില്‍ ചിത്രകാരന്‍ നടത്തിയ വണ്മാന്‍ ഷോയില്‍ ഉള്‍പ്പെടുത്തുന്നതിനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ സൌന്ദര്യപരമായി തട്ടുകടദോശപോലായി എന്ന തോന്നലുളവാക്കുന്നു. ചിത്രം മാറ്റിവരക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ... ചരിത്രത്തേ ഓര്‍ക്കാനെങ്കിലും ബ്ലൊഗ്ഗെര്‍ഴ്സിനുമുന്നില്‍ ചിത്രകാരന്‍ ചമ്മലോടെ ഈ ചിത്രം സമര്‍പ്പിക്കുന്നു.

24 comments:

ചിത്രകാരന്‍chithrakaran said...

ചിത്രം മാറ്റിവരക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ... ചരിത്രത്തേ ഓര്‍ക്കാനെങ്കിലും ബ്ലൊഗ്ഗെര്‍ഴ്സിനുമുന്നില്‍ ചിത്രകാരന്‍ ചമ്മലോടെ ഈ ചിത്രം സമര്‍പ്പിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

ഒരു കാലത്ത്‌ നമ്മുടെ സമൂഹത്തില്‍ നടമാടിയിരുന്ന അനാചാരങ്ങളിലൊന്ന്‌...
ഇത്‌ പുതിയ തലമുറ ഓര്‍ത്തിരിക്കുന്നത്‌ നന്ന്‌...
വരയുടെ പൂര്‍ണത ചോര്‍ന്നുപോകാതെ തന്നെ സംവദിക്കുന്ന ഈ ചിത്രം ചരിത്രപാഠങ്ങള്‍ സമ്മാനിക്കുന്നുണ്ട്‌...

അഭിനന്ദനങ്ങള്‍

Kumar Neelakantan © said...

ഈ ചിത്രം മാറ്റിവരയ്കണ്ട. എനിക്കിഷ്ട്മായി ഇത്. ഇത് മാറ്റിവരച്ചാല്‍ മാറ്റിവരയ്ക്കുന്നത് പിന്നെയും മാറ്റിവരയ്ക്കേണ്ടിവരും. അങ്ങനെ ചെയ്യാന്‍ പാടില്ല. മാറ്റിവരയ്ക്കാതെ വേറേ പുതിയതുവരയ്ക്കൂ ചിത്രകാരാ..

മയൂര said...

ആധികാരികമായി ചിത്ര രചനയെ കുറിച്ച് അറിയില്ലെങ്കിലും ഈ ചിത്രം നന്നായിട്ടുണ്ട്..

യരലവ said...

നമ്മള്‍ മുന്നെ പാശ്ചാത്യരേക്കാളും ഒരു പിടി മുന്നിലായിരുന്നു അല്ലെ ? ചരിത്രത്തിന്റെ ഒഴുക്കു കണ്ടില്ലെ.

ചിത്രകാരന്‍chithrakaran said...

പ്രിയ ദ്രൌപതി,
അതേ...ഇതു ചരിത്രപാഠം തന്നെ. ഇന്നിലേക്കു വളരാന്‍ ഇന്നലെയുടെ ചരിത്രത്തിലേക്ക് വേര് താഴ്ത്തണമെന്ന ചിത്രകാരന്റെ ചരിത്രപാഠം...!!!
നന്ദി ... ദ്രൌപതി.

ചിത്രകാരന്‍chithrakaran said...

പ്രിയ കുമാര്‍,
ഈ കാന്വാസ് മാറ്റിവരക്കുന്ന കാര്യമല്ല പറഞ്ഞത്. താങ്കള്‍ സൂചിപ്പിച്ചപോലെ... ഒരു പുതിയ ചിത്രം തന്നെ വരക്കാന്‍ ആഗ്രഹിക്കുന്നു.
അതുവരെ ഇതുകൊണ്ട് മനസാക്ഷിക്കുത്ത് തീര്‍ക്കട്ടെ.
നന്ദി കുമാര്‍.

പ്രിയ മയൂര,
താങ്കളുടെ സന്ദര്‍ശനത്തിനു ചിത്രകാരന്‍ നന്ദി പറയുന്നു.അഭിപ്രായത്തില്‍ സന്തോഷം.

പ്രിയ യരലവ,
നമ്മള്‍ പശ്ചാത്യരേക്കാള്‍ ഇപ്പഴും മുന്നിലാണ്. ഒരു പടിയൊന്നുമല്ല.... !!!!!
സന്ദര്‍ശനത്തിനു നന്ദി.

സന്തോഷ് said...

ചിത്രവും അതിന്‍റെ പശ്ചാത്തല വിവരണവും ഇഷ്ടപ്പെട്ടു. ലേബലുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബ്ലോഗുകളിലൊന്നാണിത്. ഉദാഹരണമായി ‘ചാന്നാര്‍ സ്ത്രീ’യ്ക്കും ‘ശൂദ്രസ്ത്രീ’യ്ക്കും ‘കേരള ചരിത്ര’ത്തിനും ‘ചരിത്രം’ എന്നോ മറ്റോ ഒരു പൊതു ലേബല്‍ നല്‍കിയാല്‍ ആ ഒരു ലേബലില്‍ ക്ലിക്കു ചെയ്യുമ്പോള്‍ ചരിത്രവുമായി ബന്ധമുള്ള പെയിന്‍റിംഗുകള്‍ മാത്രം കാണാനാവും.

Cartoonist said...

സൌന്ദര്യപരമായി ഈ ദോശ ചതുരത്തിലായിപ്പോയി എന്നതൊഴിച്ചാല്‍ പോഷകവശാല്‍ അസ്സല്‍ തന്നെയാണ്,
എന്ന്,
ഏമ്പക്കപൂര്‍വം സജ്ജീവ്

ദേവന്‍ said...

ഈസ്തെറ്റിക്ക്‌ സെന്‍സിന്‍ അഞ്ചു പൈസയുടെ കുറവുള്ള ആളാണു ഞാന്‍, അതുകൊണ്ട്‌ സുകുമാരാദി കലകളെക്കുറിച്ച്‌ അഭിപ്രായം പറയാനാളല്ല.

നരവംശശാസ്ത്രത്തിലെ ഒരു ചവിട്ടുകല്ലാണ്‌ മുലക്കരം ഒടുക്കിയിരുന്നവരില്‍ നിന്നും മനുഷ്യരെല്ലാവരും അന്തസ്സായി വസ്ത്രം ധരിക്കുന്ന കാലത്തിലേക്കുള്ള പുരോഗമനം. അത്‌ ഓര്‍മ്മപ്പെടുത്തിയത്‌ നന്നായി.

SUNISH THOMAS said...

എന്‍റമ്മോ... ഈ ചിത്രകാരന്‍ ചേട്ടനെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ...

ചേട്ടന്‍റെ ചിത്രം നന്നായിട്ടുണ്ട്. അത്രയും പറയാനേ എനിക്കറിയൂ.
പക്ഷേ, പതിവുപോലെ അതിനു ചോട്ടിലെഴുതിയിരിക്കുന്നതിലെ കുത്ത് രസാവഹമാണ്.
ശൂദ്രര്‍ (നായര്‍) എന്ന്!!!!
ഒരു രക്ഷയുമില്ല, അതു വായിച്ചിട്ടു കുറച്ചുനേരം ഞാന്‍ ചിരിച്ചുപോയി!!

ദോശയ്ക്കു പറ്റിയ ചട്ട്ണി തന്നെ. നല്ല എരിവുള്ളത്. ഇതു കഴിച്ചാല്‍ കുറച്ചുപേര്‍ക്കെങ്കിലും നീറും.
അതാണല്ലോ ചിത്രകാരന്‍റെ ലക്ഷ്യവും!! അല്ലേ?

എന്ന്
സ്മൈലിപൂര്‍വം
സുനീഷ് :)

vimathan said...

സ്വന്തം ശരീരത്തിനുമേല്‍ സ്വയംനിര്‍ണ്ണയാവകാശം നേടാന്‍ നാടാര്‍ സ്ത്രീകള്‍ നടത്തിയ സമരം കേരളം കണ്ട മനുഷ്യാവകാശ പോരാട്ടങളുടെയും, സ്ത്രീകളുടെ അവകാശ പോരാട്ടങളുടെയും ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. ഇതിനെ ഓര്‍മ്മപ്പെടുത്തുന്ന താങ്കളുടെ ചിത്രരചന അഭിനന്ദനം അര്‍ഹിക്കുന്നു.

സുനീഷ്, ഇതില്‍ ചിരിക്കാന്‍ എന്താണുള്ളത് എന്ന് മനസ്സിലായില്ല. റൌക്ക ധരിച്ച് വന്ന നാടാര്‍ സ്ത്രീകളെ , നായര്‍പ്രമാണിമാര്‍ ആക്രമിച്ചത്, ചരിത്രത്തില്‍ നടന്ന സംഭവം തന്നെയാണ്.

Editor said...

ചാന്നാര്‍ ലഹള വിദൂരമല്ലാത്ത നീറുന്ന ഓര്‍മയായി അവശേഷിയ്ക്കുന്നു.

സി. കെ. ബാബു said...

ചരിത്രത്തിലിന്നോളം കൈകള്‍ കെട്ടി, കുനിഞ്ഞ മുതുകുമായി പുറകെ നടക്കാനേ പുരുഷവര്‍ഗ്ഗം സ്ത്രീകളെ അനുവദിച്ചിട്ടുള്ളു. ഇടയ്ക്കിടെ അവര്‍ നിവര്‍ന്നുനിന്നു് അലറുന്നതു് നല്ലതാണു്.

മന്‍സുര്‍ said...

ചിത്രക്കാരാ........

നന്നായിട്ടുണ്ടു
അഭിനന്ദനങ്ങള്‍

മന്‍സൂര്‍

ചിത്രകാരന്‍chithrakaran said...

സന്തോഷ് അഭിപ്രായത്തിനു നന്ദി.
ലേബലിനെക്കുറിച്ചൊന്നും വിവരം പോര... എങ്ങിനെയെങ്കിലും പൊസ്റ്റിടുക എന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്.
സന്തോഷിന്റെ നിര്‍ദ്ദേശം ഉപകാരപ്രദമാണ്.നന്ദി.

കാര്‍ട്ടൂണിസ്റ്റ്,
ചതുരത്തിലുള്ള ദോശയും ഏമ്പക്കവും രസിച്ചു. സന്ദര്‍ശനത്തിനു നന്ദി.

ദേവന്‍,
മുലക്കരത്തെക്കുറിച്ച് കേട്ടിരിക്കുന്നു. കൂടുതലായി അറിയില്ല.തിരുവിതാംകൂര്‍ രാജവംശവും അവരുടെ ശൂദ്ര പോരാളി(?)കളും ചെയ്ത വീരകൃത്യങ്ങള്‍ വായിച്ച് തരിച്ചിരിക്കുകയാണ് ചിത്രകാരന്‍.
താങ്കളുടെ സാന്നിദ്ധ്യത്തിനും അഭിപ്രായത്തിനും നന്ദി.

സുനീഷ് തോമസ്,
താങ്കള്‍ക്ക് ചിത്രകാരനെക്കൊണ്ട് എന്താണ് അസ്ക്യത എന്നു മനസ്സിലായില്ല. ജാതിപ്പേരിനെ സത്യത്തിനഭിമുഖമായി കാണിക്കുംബോള്‍ ജാതി മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കെല്ലാം ഹാലിളകും.ഇളകണം.ജാതിയെ നീച സാംസ്കാരിക അവബോധമായിത്തന്നെ തിരിച്ചറിയണം. അതില്‍ അഭിമാനിക്കാനായിട്ട് ഒന്നുംതന്നെയില്ല.അപമാനം മാത്രമേയുള്ളു.

വിമതന്‍,
താങ്കളുടെ മഹനീയ സാന്നിദ്ധ്യത്തിനു നന്ദി.
ചരിത്രബോധത്തോടെയുള്ള അഭിപ്രായത്തിനും.

മലയാള വാര്‍ത്താ സേവ,
നന്ദി.
ഒരു നാടിന്റെ സ്വാതന്ത്ര്യ സമരത്തേക്കാള്‍ മഹത്തരമാണ് വ്യക്തി സ്വാതന്ത്ര്യത്തിനായുള്ള സമരം എന്നു ചിത്രകാരന്‍ വിശ്വസിക്കുന്നു.

മുടിയനായ പുത്രന്‍,
സന്തോഷം...മുടിയന്‍.
നാടാര്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുംബൊള്‍ നാടാര്‍ പുരുഷന്മാര്‍ വെറുതെയിരുന്നിട്ടില്ല. അതിനാല്‍ ഇതൊരു സാമൂഹ്യ പ്രശ്നം തന്നെയാണ്... സ്ത്രീപ്രശ്നമല്ല. ഒരു സ്ത്രീയെ അപമാനിക്കുമ്പോള്‍ ബന്ധുക്കളായ പുരുഷന്മാര്‍ തന്നെയാണ് അപമാനിക്കപ്പെടുന്നത്.

ചിത്രകാരന്‍chithrakaran said...

നന്ദി... പ്രിയ മന്‍സൂര്‍.

സനാതനന് ‍| sanathanan said...

chithrakara enikku kanan kazhiyunnilla ithil thurakkunnilla :( kanan kothiyundayirunnu..

ചിത്രകാരന്‍chithrakaran said...

പ്രിയ സനാതനന്‍,
ചിത്രകാരനു സാങ്കേതിക വശം അറിയില്ല. മെയിലില്‍ അയച്ചുതരാം.

വിഷ്ണു പ്രസാദ് said...

ചിത്രകാരാ,ഞാനും കേട്ടിട്ടുണ്ട് മാറ് മറയ്ക്കാന്‍ സ്ത്രീകളെ അനുവദിക്കാതിരുന്ന ആ കാലത്തെക്കുറിച്ച്...
ഇപ്പോഴും ഈ വള്ളുവനാട്ടില്‍ ആ പഴയകഥകള്‍ കേള്‍ക്കാം.അതിലെ വില്ലന്മാര്‍ നായന്മാരായിരുന്നില്ല,നമ്പൂതിരിമാരായിരുന്നു ...

നല്ല ചിത്രം. അഭിനന്ദനങ്ങള്‍...

തറവാടി said...

ചിത്രകാരാ ,

വിവരണമില്ലെങ്കില്‍‌ പോലും സംസാരിക്കുന്ന ചിത്രം , ഉപ്പയും‌ കുട്ടന്‍ നായരുമൊക്കെ പറഞ്ഞ പഴയ കഥകള്‍ ഓര്‍ക്കാന്‍ പ്രേണയായി ഇത് :)

മാവേലി കേരളം said...

ചിത്രകാരാ ഇപ്പോഴേ കാണാന്‍ കഴിഞ്ഞുള്ളു.

പ്രതികൂല സാഹചര്യത്തില്‍ പ്രതികരിയ്ക്കുക എന്നു സ്വഭാവമുള്ള സ്ത്രീകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ്, അതാണ് ചിത്രകാരന്റെ ചിത്രം വിളിച്ചു പറയുന്നത്.

ആ പ്രതികരണത്തിന്റെ തീവ്രതയും, എന്നാല്‍ അതു ലേശം പോലും മനസിലേല്‍ക്കാത്ത വിധത്തില്‍ ആ സ്ത്രീത്വഭജ്ഞകന്മ്മാരുടെ മര്‍ക്കടത്വവും, അതു നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നെ ചിത്രത്തേക്കുറിച്ചൊന്നും എനിയ്ക്കറിഞ്ഞുകൂടാ.

അഭിനന്ദനങ്ങള്‍

suraj::സൂരജ് said...

ചരിത്രത്തെ ഓര്‍മ്മത്താളില്‍ ഇങ്ങനെ പതിപ്പിച്ചു വച്ചതിനു നന്ദി ചിത്രകാരാ...

പിന്നെ ഇതേ ആശയത്തില്‍ പുതിയ ചിത്രം ചെയ്യുമ്പോള്‍ ഒന്നുകൂടി ധ്വന്യാത്മകമാക്കിയാല്‍ നന്നായിരിക്കുമെന്നൊരു അഭിപ്രായമുണ്ട്...
എന്തെങ്കിലുമൊക്കെ സൂചനകളില്‍ ചില സംഗതികള്‍ ചിത്രത്തില്‍ ഒളിപ്പിച്ചു വച്ചാല്‍ ആസ്വാദനത്തിനു കൂടുതല്‍ ആഴമുണ്ടാകും എന്നു തോന്നുന്നു.

ഭാവുകങ്ങള്‍!

dotcompals said...

ചിത്രകാരാ നന്ദി. ഇടയ്ക്കിടെ ഇത്തരം ചരിത്രം വ്യക്തമാക്കുന്ന് ചിത്രങ്ങള്‍ വരക്കണം, ഇത് സ്വന്തം ചരിത്രം തന്നെ മറന്നുപോകുന്ന / അറിയാത്ത് മലയാളികള്‍ക്ക് വളരെ ആവശ്യമാണ്.