Wednesday, October 24, 2007

കളറിങ്ങ് മത്സരം !!




സ്കൂളില്‍ നിന്നും മടങ്ങി വരുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഇടക്കിടെ നല്‍കുന്ന ചില കുറിമാനങ്ങളിലൊന്നാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കുട്ടികളെക്കൊണ്ട് പേരിന് അവര്‍ പ്രിന്റു ചെയ്തു നല്‍കുന്ന ചിത്രത്തില്‍ കളര്‍ ചെയ്യിപ്പിച്ച് ...നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ നിറങ്ങളുടെ ലോകത്തിലൂടെ വര്‍ണ്ണത്തുംബികളായി പാറിപ്പറത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന ഈ അതി വിരുതന്മാര്‍ക്ക് ഒരോ കുട്ടിയില്‍ നിന്നും കേവലം 25 രൂപ മാത്രം മതി. സംസ്ഥന തലത്തില്‍ അത് എത്ര ലക്ഷവും കോടിയുമാകും എന്ന് കണക്കുകൂട്ടി നോക്കുക.സ്കൂളിലെ അധ്യാപകര്‍ക്ക് കമ്മീഷന്‍ നല്‍കി നടത്തുന്ന ഇത്തരം പണകൊയ്ത്തു ഉത്സവങ്ങളെ തിരിച്ചറിയുക. പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേറ്ററി സര്‍ട്ടീഫിക്കറ്റും,സ്കൂളിനും,ജില്ലക്കും,സംസ്ഥാനത്തിനും സമ്മാനമഴയും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘാടകര്‍ കാണിക്കുന്ന കച്ചവട ബുദ്ധി നമ്മുടെ സ്കൂള്‍ അധികൃതര്‍ അനുവധിച്ചുകൊടുക്കുന്നതില്‍ പ്രധിഷേധിക്കേണ്ടിയിരിക്കുന്നു.

1 comment:

Anonymous said...

പ്രിയ ചിത്രകാരന്‍. ഇന്നത്തെ നമ്മുടെ ചര്‍ച്ചാ വിഷയം വളരെ നേരത്തേ തന്നെ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു എന്നു മനസ്സിലായി. ഒരു കുട്ടിയില്‍ നിന്നും "വെറും 25 രൂപ" കളക്ട് ചെയ്യുമ്പോള്‍ സംസ്ഥാനതലത്തില്‍ കളക്ട് ചെയ്യുന്ന കോടികളെപ്പറ്റി ഭൂരിപക്ഷം പേരും ശ്രദ്ധിക്കാറേയില്ല. ഈ വിഷയമടക്കം സാമൂഹിക പ്രതിബദ്ധതയോടെ പ്രസിദ്ധീകരിക്കപ്പെട്ട ഒട്ടേറെ ലേഖനങ്ങള്‍ അങ്ങയുടെ ബ്ലോഗില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു. അഭിനന്ദനങ്ങള്‍.

Translate

Followers