Sunday, March 16, 2008

വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ !


കൊട്ടാരക്കരയില്‍ ഒരു സ്കൂളില്‍ മതവിശ്വാസത്തിന് കുടപിടിച്ചുകൊടുക്കുന്നതിനായി രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി രാത്രി എസ്സ്.എസ്സ്.എല്‍.സി പരീക്ഷ നടത്തിക്കൊടുത്തിരിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവും ഇന്നത്തെ(16-3-2008) മാത്രുഭൂമി പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മനോരോഗത്തോട് അടുത്തുനില്‍ക്കുന്ന ഒരു മതവിശ്വാസം കാരണം ഈ കുട്ടികള്‍ക്ക് ശനിയാഴ്ച്ചകളില്‍ പകല്‍ സമയം പരീക്ഷയെഴുതുന്നത് നിഷിദ്ധമാണത്രെ!

പെന്തക്കോസ്ത്, യഹോവാസാക്ഷി എന്നിങ്ങനെയുള്ള മനോരോഗപൊലുള്ള വിശ്വാസം പേറുന്ന ജന്തുവിഭാഗത്തിനു പുറമെ കൃസ്തുമതത്തിനുകീഴില്‍ “സെവന്‍ത്ത് ഡേ അഡ്വന്റിസ്റ്റ് “ എന്ന പേരില്‍ ഇങ്ങനേയും ഒരു വിചിത്ര രോഗികള്‍ ഉള്ള കാര്യം അറിയില്ലായിരുന്നു.

ഈ വിഭാഗത്തില്‍ പെട്ടവര്‍ തന്നെ നടത്തുന്ന സ്കൂളുകളിലാണ് എസ്സ്.എസ്സ്.എല്‍.സി. എന്ന പൊതുപരീക്ഷ രണ്ടു കുട്ടികള്‍ക്കു മാത്രമായി അന്നേ ദിവസം രാത്രി വീണ്ടും നടത്തിയത് എന്നത് കേവലം പരീക്ഷ ക്രമക്കേടിന്റെ സാദ്ധ്യതയിലൂന്നിയോ,പരീക്ഷ നിയമങ്ങളുടെ ലംഘനമെന്ന നിലയിലോ അല്ല നാം നോക്കിക്കാണേണ്ടത്.

മറിച്ച്, ഭ്രാന്തിനു സമാനമായ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ അപ്രായോഗികത സ്വയം അനുഭവത്തിലൂടെ തിരിച്ചറിയാനുള്ള സാധ്യതകൂടി ഇല്ലാതാക്കി അന്ധവിശ്വാസത്തിന് സാധൂകരണവും, മഹത്വവും, പ്രത്യേക പരിഗണനയും ലഭിക്കുന്നു എന്ന തെറ്റായ സാമൂഹ്യ നീതിയുടെ വിതരണ മനോഭാവത്തെയാണ് നാം തിരിച്ചറിയേണ്ടത്.

സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ് എന്ന മത വിശ്വാസരോഗമുള്ള ധാരാളം കുട്ടികള്‍ അന്നേ ദിവസം തങ്ങളുടെ വിശ്വാസം മാറ്റിവച്ച് പ്രായോഗിക ബുദ്ധിയോടെ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. ( വിശ്വാസത്തിന്റെ ആകാശം പൊളിഞ്ഞു വീഴാത്തതിനാല്‍ അവരെല്ലാം കുഴപ്പമില്ലാതെ ജീവിച്ചിരിപ്പുണ്ട്.)

ഒറ്റപ്പാലത്തെ സെവന്‍‌ത്ത് ഡേ സ്കൂളില്‍ അഞ്ചു കുട്ടികള്‍ പരീക്ഷ എഴുതാതെ മാറി നിന്ന് തങ്ങളുടെ മന്ദബുദ്ധിയായ ദൈവത്തിന്റെ മാനം രക്ഷിച്ചിട്ടുമുണ്ട്.(ഭാഗ്യം!!) സ്വന്തം വിശ്വാസം പ്രായോഗിക ജീവിതത്തിനു വിലങ്ങുതടിയാണെങ്കില്‍ ആ വിശ്വാസങ്ങളെ ത്യജിക്കാനും,പൊതു സമൂഹത്തിന്റെ ഭാഗമാകാനും , മനുഷ്യരായി ജീവിക്കാനും മത ഭ്രാന്തന്മാര്‍ക്ക് അവസരം നല്‍കേണ്ടതിനു പകരം സമൂഹ നിയമങ്ങളെ രാജനീതിയുടെ കാലത്തേക്ക് കെട്ടിവലിച്ചുകൊണ്ടുപോയി പ്രീണനവും,സുഖിപ്പിക്കലും ഭരണത്തിന്റെ നീതിശാസ്ത്രമാക്കാന്‍ കൂട്ടുനില്‍ക്കുന്ന കോടതിയും, സര്‍ക്കാരും ജനാതിപത്യത്തിന് നാണക്കേടുണ്ടാക്കുന്നവിധം ജീര്‍ണമാകരുതെന്ന് ചിത്രകാരന്‍ ആവശ്യപ്പെടുന്നു.

വിദേശ പണത്തിന്റെ എച്ചിലിലയോടൊപ്പം പ്രചരിപ്പിക്കപ്പെടുന്ന വിശ്വാസ ഭ്രാന്തുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുമാത്രമല്ല,സമൂഹത്തിനുമുണ്ട്. മത പ്രീണനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഭ്രാന്തിന്റെ മഹത്വവല്‍ക്കരണത്തിനെതിരെ ജാതിമത ഭേദംകൂടാതെ പ്രതിഷേധിക്കുകതന്നെ വേണം.


തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് വ്യക്തമായ മതനിരപേക്ഷ നിലപാടുകള്‍ ഇല്ലാതെവരുംബോഴാണല്ലോ മത പ്രീണനപരമായ വിഢിത്തങ്ങള്‍ കോടതിവിധിയായി പുറത്തുവരിക.മത നിരപേക്ഷതയുടെ മഹത്വം ജനത്തെ ബോധ്യപ്പെടുത്തേണ്ട പത്രമാധ്യമങ്ങള്‍ ജാതി-മത സര്‍ക്കുലേഷന്‍ കണക്കുകളുടെ പിച്ചപ്പാട്ടയുമായി തെണ്ടുന്ന നാട്ടില്‍ എന്തു ന്യായം,എന്തു നീതി ?!!!!No comments: