Wednesday, July 1, 2009

ഒരു ബ്ലോഗറുടെ ഭയരോഗം !!!

ബ്ലൊഗില്‍ ആരെങ്കിലും കണ്ടാല്‍ ,പരിചയപ്പെട്ടാല്‍, ഭൂമിയില്‍ അവരാരെങ്കിലും കൂടിക്കാഴ്ച്ച നടത്തിയാല്‍... ഭൂലോകത്തിന്റെ മാനം ഇടിഞ്ഞു വീഴുമെന്ന് വിശ്വസിക്കുന്ന ഒരു രോഗം !!! ബെര്‍ളി എന്നൊരു ബ്ലോഗര്‍ക്കാണ് ഈ രോഗബാധയുണ്ടായിരിക്കുന്നത്.ഒരു വര്‍ഷത്തിലധികമായി ഈ രോഗം കാരണം കൂട്ടായ്മ,ബ്ലോഗ് സംഗമം,ബ്ലോഗ് ശില്‍പ്പശാല എന്നീ വാക്കുകളൊന്നും ഈ രോഗിക്ക് കേട്ടുകൂടാതായിട്ട്. ഒരുതരം സംശയരോഗം ! ഈ രോഗം നിമിത്തം പകല്‍ തെരുവിലെ ആള്‍ക്കൂട്ടത്തില്പോലും ഇറങ്ങി നടക്കാന്‍ ഈ രോഗി ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ആ ബ്ലോഗറുടെ പോസ്റ്റുകളില്‍ എഴുതിക്കാണുന്നു. ആളുകള്‍ കാറ്റുകൊള്ളാനെത്തുന്ന കടപ്പുറം സുരക്ഷിതമല്ലെന്നും, അവിടെ കൂട്ടം കൂടി നില്‍ക്കുന്നത് തീവ്രവാദികളാണെന്നും, രാജ്യദ്രോഹികളാണെന്നും സംശയിക്കപ്പെടാന്‍ ഇടവരുത്തുമെന്നും ഈ രോഗിക്ക് സംശയമില്ലത്രേ !!! ബീച്ചുകളിലെ ആള്‍ക്കൂട്ടം ഏതെങ്കിലും രജിസ്റ്റെര്‍ ചെയ്ത സംഘടന നിയമവിധേയമായി സംഘടിപ്പിക്കപ്പെടുന്നതല്ലാത്തതിനാലും,അവിടെ മയക്കുമരുന്ന് , പെണ്‍‌വാണിഭം,തീവ്രവാദ-രാജ്യദ്രോഹ പ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ള നിയമവിരുദ്ധര്‍ എത്താനിടയുള്ളതിനാല്‍ ആരും ഒറ്റക്കോ കൂട്ടായോ ബീച്ചുകള്‍ സന്ദര്‍ശിക്കരുതെന്നാണ് ഈ ഭയരോഗിയുടെ മുന്നറിയിപ്പ്! സിനിമാശാലകള്‍,കലാപരിപാടികള്‍ നടക്കുന്നിടങ്ങള്‍,വിവാഹ മണ്ഡപങ്ങള്‍, ശവസംസ്ക്കാരചടങ്ങുകള്‍ നടക്കുന്നിടങ്ങള്‍, എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൂടെന്നും ഈ രോഗി ബ്ലോഗര്‍മാരോട് തന്റെ പോസ്റ്റുകളിലൂടെ ജല്‍പ്പനം നടത്തിക്കൊണ്ടിരിക്കുകയാണ്. എല്ലായിടത്തും ബോംബ് ഭീഷണി ഉണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ സ്വന്തം വീടിന് പുറത്തിറങ്ങുന്നത് പോലും അപായം ക്ഷണിച്ചുവരുത്തുന്ന പ്രവര്‍ത്തിയാകുമെന്ന് ഈ രോഗി അടുത്തകാലത്ത് കൂടുതല്‍ ഭയഭീതിയോടെ വിളിച്ചു പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഒരു പത്രപ്രവത്തകനും നിശഞ്ചരനുമായ ഈ രോഗിക്ക് രാത്രി ഉറങ്ങാത്തതെ ജോലിചെയ്യേണ്ടിവരുന്നതിനാലുള്ള ശാരീരിക പ്രശ്നം മാനസികഭ്രമമുണ്ടാക്കുന്നതാണെന്ന് പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രുതിയുണ്ടെങ്കിലും,
രോഗം ബ്ലോഗിലാണ് തീവ്രമായി പ്രകടമാകുന്നത് എന്നതിനാല്‍ മറ്റു സാദാപത്രപ്രവര്‍ത്തകര്‍ ഈ രോഗിയെ ബ്ലോഗ് അഡിക്റ്റായി എഴുതിത്തള്ളിയിരിക്കയാണ്.

ഇതൊരു രോഗമാണെന്നും, അതല്ല,സംശയാലുക്കളായ ബ്ലോഗിലെ എഴുത്തുകാരെ ഭീതിതരാക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു മനോ വൈകല്യമാണെന്നും കരുതുന്നവരുണ്ട്‌. ബെര്‍ളിയുടെ ബ്ലോഗ് ഭയരോഗം ഭേദമാക്കുന്നതിനായി മനശ്ശാസ്ത്ര വിദഗ്ദരുടേയോ, മനോരോഗ ചികിത്സകരുടേയോ സഹായം തേടുന്നതില്‍ തെറ്റില്ല. നല്ല കഴിവുകളുണ്ടായിരുന്ന ഒരു സഹബ്ലോഗറായ ബെര്‍ളിയെ
രോഗം മൂര്‍ദ്ദന്യത്തിലെത്തി ഒരു ആജീവനാന്ത ഭയരോഗിയാക്കാന്‍ ഇടവരുത്താതെ ബൂലോകത്തെ ബ്ലോഗര്‍മാര്‍ ഒന്നിക്കേണ്ടിയിരിക്കുന്നു.

ബെര്‍ളിയുടെ ഇന്നത്തെ മനോനിലക്കനുസരിച്ച് ചികിത്സിക്കാന്‍ ഒറ്റപ്പെട്ട ബ്ലൊഗര്‍മാര്‍ ദയവായി റിസ്ക്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒരു റെജിസ്റ്റേഡ് സംഘടനയുടെ ഭാരവാഹികളായി മാത്രമേ ഈ ബ്ലോഗറെ കാണാന്‍ ശ്രമിക്കാവു. ഭരണഘടന,ഭാരവാഹികളുടെ ലിസ്റ്റ്, ലെറ്റര്‍ പാഡ് എന്നിവ കയ്യില്‍ കരുതേണ്ടതാണ്. ചിത്രകാരന്‍,ബ്ലോഗ് ശില്‍പ്പശാല, ബ്ലോഗ് അക്കാദമി,ബ്ലോഗ് മീറ്റ് തുടങ്ങിയ വാക്കുകള്‍ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. അഥവ പറഞ്ഞാല്‍ തന്നെ ആ വാക്കുകള്‍ ചിറികോട്ടി ഉച്ചരിച്ച് ബെര്‍ളിയെ ശാന്തനാക്കാന്‍ ശ്രമിക്കെണ്ടതാണ്.

നല്ലൊരു മനശ്ശാസ്ത്രജ്ഞനെ കാണിച്ച് ഈ അസുഖത്തില്‍ നിന്നും ബെര്‍ളിയെ രക്ഷിക്കുന്നതിനായി ഒരു രജിസ്റ്റേഡ് സംഘടന തുടങ്ങാന്‍ മുന്നോട്ടുവരുന്ന ബ്ലോഗ് കൂട്ടയ്മയെ ക്ഷണിച്ചുകൊണ്ട് ....
ബെര്‍ളിയൂടെ രോഗം ഭേദമാകാനായി പ്രാര്‍ത്ഥിക്കുക...
ബെര്‍ളിയെ ചികിത്സിക്കാന്‍ മുന്നോട്ടു വരുന്നവര്‍ ദയവായി ഇവിടെ ക്ലിക്കി രോഗവിവരം നേരില്‍ മനസ്സിലാക്കുക.

14 comments:

അനില്‍@ബ്ലോഗ് said...

ഹിഹി..
അവിടെ മോഡറേറ്റ് ചെയ്യപ്പെട്ട് കിടന്ന, കുറച്ച് മുമ്പ് വെളിച്ചം കണ്ട കമന്റ് ഇവിടെയും ഇടുന്നു.

അനില്‍@ബ്ലൊഗ്
Your comment is awaiting moderation.
July 1st, 2009 at 7:15 am · Reply

പ്രിയ ബെര്‍ളി തോമസ്,
ബ്ലോഗ് എന്ന പദവും ബ്ലോഗേഴ്സ് എന്ന പദവും ആരെങ്കിലും രജിസ്റ്റ്ര് ചെയ്ത് പേറ്റെന്റെടുക്കാത്തിടത്തോളം താങ്കള്‍ക്കും എനിക്കും അത് ഉപയോഗിക്കാം. ബ്ലോഗേഴ്സ് മീറ്റിനെക്കുറിച്ചുള്ള പോസ്റ്റും കമന്റും താങ്കള്‍ വായിച്ചിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ബ്ലോഗും ബ്ലോഗേഴ്സ് മീറ്റും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഒരു ഓര്‍ക്കൂട്ട് കമ്യൂണിറ്റി മീറ്റെന്നപോലെ മീറ്റിനു വരുന്ന ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കോമണ്‍ ഫാക്റ്റര്‍ മാത്രമാണ് ബ്ലോഗ് എന്ന പദമെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം അവിടെ വ്യക്തമാക്കപ്പെട്ടതാണ്. താങ്കള്‍ക്കത് ബോദ്ധ്യപ്പെടുമെന്ന് കരുതുന്നു.

ഇനിയൊന്ന് സുരക്ഷാ പ്രശ്നങ്ങള്‍:
എന്തെങ്കിലും രീതിയില്‍ ട്രേസ് ചെയ്യപ്പെടാത്ത ഒറ്റ ബ്ലോഗര്‍മാരും അവിടെ ഉണ്ടാവില്ല.മറ്റേതെങ്കിലും ബ്ലൊഗര്‍മാരുടെ സുഹൃത്തുക്കളായി വരുന്ന,ഏതൊരാളുടേയും ഉത്തരവാദിത്വം അയാളെ പരിചയെപ്പെടുത്തുന്ന ആള്‍ക്കുമായിരിക്കും. കൂടൂതല്‍ വിശദാംശങ്ങള്‍ ഇപ്പോഴില്ല, മീറ്റിനടുത്ത ദിവസങ്ങളില്‍ ബന്ധപ്പെട്ട പോസ്റ്റ് വരും.

ഉത്തരവാദിത്വത്തെ കുറിച്ച്:
തീര്‍ച്ചയായും നാട്ടുകാരിയായ ലതികാ സുഭാഷും മനോജ് രവീന്ദ്രനും കൂ‍ടാതെ ഈ ടീമിലുള്ള ഹരീഷ് തൊടുപുഴ, പിന്നെ ഈ ഞാന്‍ ഇത്രയാളുടേയും ഉത്തരവാദിത്വത്തിലായിരിക്കും ഈ മീറ്റ്. ഔദ്യോഗികവും അനൌദ്യോഗികവുമായ സംരക്ഷണങ്ങള്‍ തീര്‍ച്ചയായും ഇതിനുണ്ടാവുകയും ചെയ്യും.കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല.

നാഥനില്ലാ‍ക്കളരിയാവും ചെറായിലേതെന്ന് കരുതുന്നെങ്കില്‍ അത് തെറ്റായിരിക്കും എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ.
താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് കരുതുന്നു.

സസ്നേഹം,
അനില്‍.
(അനില്‍@ബ്ലോഗ്)
anilatblog@gmail.com
09447168296

നന്ദി, ചിത്രകാരാ.
മീറ്റുമായി ആര്‍ക്കും സഹകരിക്കാം നിസ്സഹകരിക്കാം.
:)

കാലമാടന്‍ said...

http://wwwkaalamaadan.blogspot.com/2009/07/blog-post.html

JM said...

അപ്പോ കുറുമാന്റെ പുസ്തക പ്രസാധനത്തിനു വന്ന് എല്ലാ ബ്ലോഗ്ര്‍മാരേയും കണ്ട് കൈ പിടിച്ച് കുലുക്കി, കള്ളു ഓസില്‍ കുടിച്ച് കുത്തി മറഞ്ത് മറന്നോ? അന്ന് ആരായായിരുന്ന് സംഘാടകര്‍? ബ്ലോഗ്ഗരായ ഇക്കാസ്? ആഡിറ്റോറിയം ബുക്ക് ചെയ്തത് ആരുടെ പേരില്‍? കള്ളില്‍ വ്യാജന്‍ കല്ലകില്‍ ബേര്‍ളില്‍ വടിയായിരുന്നേല്‍ കുടുംബക്കാര്‍ ഇക്കാസിനിട്ട് പണി കൊടുത്തേനേ അല്ലേ? കുറെ ആളുകള്‍ ഒരു സ്ഥലത്ത് ഒത്ത് കൂടിയാല്‍ ഇവരുടെ ഇടയില്‍ തീവ്രവാദം കുത്തി നിറച്ച് പോലീസ് കേസെടുക്കാന്‍ ഇത്രേം ബുത്തി ഇല്ലാത്തവരാണോ പോലീസുകാര്‍? കുടുംബവും കുട്ടിയുമായിട്ട് വരുന്നവര്‍ തീവ്രവാദിയാണെന്ന് തെളിയിയ്ക്കാതെ, നേരെ പോക്കി കൊണ്ടുപോകുമോ? ഏതായാലും വരുന്നവര്‍ ചിലരെങ്കിലും ഈ പോസ്റ്റിന്റെ പ്രിന്റ് ഒന്ന് കൈയില്‍ വച്ചേരെ,പോലീസ് വന്നാല്‍ കാണിയ്ക്കാലോ, ഇത് പോലെ ഒക്കെ സംഗതി കുളമാക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു എന്നു, അന്ന് ബേര്‍ലി ബ്ലോഗ്ഗേസ്ഴ്ന്റിനെ ഒപ്പ്ം കുടിച്ച് മറിഞതിന്റെയും മറ്റും ഫോട്ടൊയും എടുത്ത് റെഡിയാക്കി വച്ചേക്കുക

Blogging said...

ഇതാണു ബേര്‍ളില്‍ ബ്ലോഗ്ഗേഴ്സിനെ കണ്ട് കുത്തി മറഞ കഥ. അന്ന് തീവ്രവാദം കണ്ട് പിടിച്ചുണ്ടായിരുന്നില്ല.

കൊട്ടോട്ടിക്കാരന്‍... said...

എന്തുപറയാനാ...
അടയ്ക്കാമരമായില്ലേ...?
ഇനീപ്പൊ,എന്നത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല്ല...
എന്നിരിന്നാലും ചെറായിമീറ്റില്‍ ഒരു ചെറിയ പിരിവെടുത്ത്... ഒന്നു ശ്രമിച്ചു നോക്കിയാലോ...?

സന്തോഷ്‌ പല്ലശ്ശന said...

അനുകരണീയം ഈ ചുറുചുറുക്ക്‌സത്യസന്ധത.... അര്‍പ്പണം.... വായിക്കാറുണ്ട്‌ പലപോസ്റ്റും...പക്ഷെ കമന്‍റിടാതെ പോകുകയാ പതിവ്‌.... എന്നും ഇങ്ങിനെ പോകുന്നത്‌ ശരിയല്ലല്ലോ..അതുകൊണ്ട്‌... ചിത്രകാരാ...തുടരുക...ഈ പോരാട്ടം....

ദീപക് രാജ്|Deepak Raj said...

ഇപ്പോള്‍ കോമഡിയും എഴുതി തുടങ്ങിയോ.. കൊള്ളാം കേട്ടോ..

ജോ l JOE said...

മറുപടി ഉചിതമായി.

Areekkodan | അരീക്കോടന്‍ said...

അല്ലാ.... ചേറായിയില്‍ എത്തിയാല്‍ ചേറായി മടങ്ങേണ്ടി വരുമോ ?

നാട്ടുകാരന്‍ said...

ബെര്‍ളിക്ക് ഭ്രാന്താണോ എന്നെനിക്കും തോന്നാറുണ്ട് ! പല പോസ്റ്റുകളും ആ രീതിയിലുള്ളവയാണ്‌!

മുള്ളൂക്കാരന്‍ said...

ഞാനീ നാട്ടുകാരനല്ലേ... വഴിയെ പോയപ്പോ കേട്ടതോണ്ട് പറയുവാ....ഇനി അത് പാടില്ലേ ആവോ?? നമ്മളും ഈ ലോകത്ത് തന്നെ ജീവിക്കുന്നത്... എന്താ ഈ പിള്ളേരൊക്കെ വിളിച്ചു പറയുന്നേ...പ്രതിഭയില്ലെങ്കില്‍ മിണ്ടാതിരിക്കൂന്നെ...... അനുഭവങ്ങളും പാരമ്പര്യവുമുള്ളവരെ ബഹുമനിക്കണ്ടായോ ചിത്രകാരാ... ബൂലോക സി ഐ ഡി കള്‍ പറഞ്ഞത് അവഗണിച്ചാല്‍ അറിയാലോ...ഇനി ചെറായിലെങ്ങാനും ബോംബ് പൊട്ടിയാല്‍ കരഞ്ഞു വിളിക്കരുത്... പറഞ്ഞേക്കാം...

വേദ വ്യാസന്‍ said...

ചിത്രകാരാ
വളരെകുറച്ചു കാലാമായിട്ടേ ഉള്ളു ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട്. പക്ഷെ താങ്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ ബ്ലോഗര്‍മാരുടെയും പോസ്റ്റുകള്‍ ശ്രദ്ധയോടെ വായിക്കകയും മനസ്സിലാക്കുകയും ചെയ്തിരുന്നു.
താങ്കളുടെ എല്ലാപോസ്റ്റിലും കാണാറുള്ള ഒരു സവിശേഷ ഗുണം , എല്ലാ വിഷയങ്ങളെയും അടിമത്തരങ്ങളായും മറ്റുള്ളവരെല്ലാം അടിമകളായും താങ്കള്‍ കരുതുന്നു. അപ്പോള്‍ താങ്കള്‍ അടിമത്തരത്തിനു പുരത്തുള്ള ആളാണ് അല്ലേ...
ഇനി "ഒരു ബ്ലോഗറുടെ ഭയരോഗം !!!" ഇതിനെക്കുരിച്ച് : എല്ലാത്തരം വിഷയങ്ങളെക്കുറിച്ചും പ്രത്യേകിച്ച് മുന്‍വിധിയില്ലാതെ പോസ്റ്റുന്ന ഒരാളാണു് ബെര്‍ളി (എന്ന് ഞാന്‍ കരുതുന്നു, അല്ലായെന്ന് തോന്നിയതിനൊക്കെ കമന്റ് ഇട്ടിട്ടുണ്ട്). അങ്ങനെയുള്ള ബെര്‍ളിക്കാണോ, അതൊ ഏതു വിഷയത്തെയും സങ്കുചിതമായ മാനസ്സികാവസ്ഥയിലൂടെ നോക്കിക്കാണുന്ന (കോംപ്ലക്സ്) ചിത്രകാരനാണോ രോഗം (ബെര്‍ളിയെ അനുകൂലിക്കുകയല്ലാ).
ഉദാഹരണത്തിന് എന്റെ ധര്‍മ്മയുദ്ധം എന്ന ബ്ലോഗിന്റെ ആമുഖത്തില്‍ ഞാന്‍ വ്യക്തമാക്കിയതാണ് , ഇതിലുള്ളതെല്ലാം കേട്ടതും അറിഞ്ഞതുമായ വെറും കഥകളാണെന്ന്. എന്നാല്‍ താങ്കള്‍ അവയെ കണ്ടത് മഹാഭാരതത്തെ അന്ധമായി വിശ്വസിക്കുന്ന ഒരാളുടെ ചരിത്രവിവരണമായാണ്. എല്ലാവരെക്കുറിച്ചുമുള്ള മുന്‍വിധികള്‍ ശരിയാകണമെന്നില്ല .... എപ്പോളും ... :-)

സ്നേഹത്തോടെ
വേദവ്യാസന്‍ (രാകേഷ്.ആര്‍)

Rajeeve Chelanat said...

ചിത്രകാരന്‍,
ബെര്‍ളിയല്ലേ, വിട്ടുകള. ഏതിനമാണെന്ന് നമുക്കറിയാമല്ലോ. ഇതിനൊക്കെ മറുപടി കൊടുക്കുന്ന നേരം‌കൊണ്ട്, ഉപയോഗപ്രദമായ എന്തെങ്കിലും എഴുതിക്കൂടേ നമുക്ക്?
അഭിവാദ്യങ്ങളോടെ

Vinod Nair said...

why you guys are so serious about such small things, let him write what ver he want, you do what ever you want, and dont worry about people like berly, he writes spontaneously , and un edited emotions , leve it as it is

Translate

Followers