Tuesday, July 28, 2009

മോഹന്‍ ലാലിന്റെ വിഢിവേഷം !

ചിത്രകാരന് ആദരവും അഭിമാനവും തോന്നിയിട്ടുള്ള അപൂര്‍വ്വം സംവിധാനങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയുടെ സൈന്യം തന്നെയാണ്. ആ ധീര രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ തണലിലാണ് തുലോം ഭീരുവും, ദുര്‍ബലനുമായ ചിത്രകാരന്റെ ആത്മാഭിമാനത്തിന്റെ ത്രിവര്‍ണ്ണപതാക സ്വാതന്ത്ര്യം ഉദ്ഘോഷിച്ചുകൊണ്ട് പാറിക്കളിക്കുന്നതെന്ന്
ഉത്തമ ബോധ്യമുള്ളവനാണ് ചിത്രകാരന്‍.
അത്തരമൊരു സ്ഥാപനത്തിന്റെ അന്തസ്സു തകരുന്ന ഒരു പ്രവര്‍ത്തി ആരുചെയ്താലും അത് ആശങ്കയോടെ നോക്കിക്കാണാനെ കഴിയു എന്നത് സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ അമൂല്യതയെക്കുറിച്ചും വച്ചുപുലര്‍ത്തുന്ന അവബോധം കാരണമാണ്.

ചിത്രകാരന് മമ്മുട്ടിയോടോ മോഹന്‍ലാലിനോടോ പ്രത്യേകിച്ച് ശത്രുതയോ വിരോധമോ അസൂയയോ ഒന്നുംതന്നെ
തോന്നേണ്ട കാര്യമില്ല. സാംബാറിലെ വെണ്ടക്കയോ, മുരിങ്ങാകായയോ,തക്കാളിയോപോലെ സിനിമയിലെ
കഥാപാത്രങ്ങള്‍ക്ക് ശരീരവും,ഭാവവും,ശബ്ദവും നല്‍കുന്ന തൊഴിലെടുത്ത് അന്തസ്സായി ജീവിക്കുന്നവര്‍ എന്ന മതിപ്പേ ഇവരെക്കുറിച്ചുള്ളു.
മറ്റു സിനിമാ നടന്മാരും തഥൈവ !
അങ്ങനെയിരിക്കേ ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ചിത്രകാരന് അശേഷം രസിച്ചില്ലെന്നു മാത്രമല്ല, അരോചകമായിത്തോന്നി. മോഹന്‍ ലാല്‍ തന്റെ അമ്മയുമായി ചെന്ന് ഒരു പഴയ രാജകൊട്ടാരത്തിലെ കാര്‍ണ്ണോരെ രാജാവായി സംങ്കല്‍പ്പിച്ച് ഇന്ത്യാമഹാരാജ്യത്തിന്റെ പട്ടാള സല്യൂട്ടടിച്ച് സുഖിപ്പിക്കുന്ന ഒരു കോമാളി ചിത്രം അതിന്റെ അല്‍പ്പത്ത്വത്തിന്റെ സമഗ്രതയില്‍ ചിത്രകാരനെ ലജ്ജിപ്പിക്കുന്നു.
ഈ നാടിനും പട്ടാളത്തിനും ഇങ്ങനെയൊരു ഗതികേടുണ്ടായല്ലോ ദൈവമേ !!!?

സ്വന്തം അമ്മക്കു മുന്നില്‍ ...അമ്മയുടെ സന്തോഷത്തിനായി എന്തു അല്‍പ്പത്വവും ആര്‍ക്കുമാകാം. എന്നാല്‍ അത് ഇന്ത്യാ രാജ്യത്തിന്റെ പട്ടാള ഉടുപ്പും ബഹുമാനാംഗീകാരവും ചവിട്ടിത്തേച്ചുകൊണ്ടാകരുതായിരുന്നു. മോഹന്‍ലാല്‍ ഏതോ ഒരു സിനിമയില്‍ ഖൂര്‍ക്കയായി വേഷം കെട്ടി നടത്തുന്ന വളിപ്പഭിനയം നമ്മുടെ ചാനലുകാരുടെ ഭിക്ഷാടന വൈഭവം കാരണം പലവുരു കണ്ടിട്ടുണ്ട്. സിനിമയുടെ പേരോര്‍മ്മയില്ല. ആ തറ അഭിനയം യഥാര്‍ത്ഥ ജീവിതത്തിലും അയാള്‍ ഉളിപ്പില്ലാതെ ചുളിവില്‍ കിട്ടിയ പട്ടാള സ്ഥാനമാനങ്ങളുപയോഗിച്ചും നടത്തിയിരിക്കുന്നു.

ഛയ്.... ലജ്ജാവഹം !!!

ഈ ചങ്ങാതി അല്‍പ്പസ്വല്‍പ്പം ഓഷോയുടെ കിത്താബുകളൊക്കെ വായിക്കുന്ന , അത്യാവശ്യം മാനസിക വളര്‍ച്ചയൊക്കെയുള്ള നടനാണെന്നാണ് കേട്ടിരുന്നത്. എല്ലാം കളഞ്ഞു കുളിച്ചു.
എന്തായാലും സൈന്യത്തിന്റെ പേരില്‍ ഈ ബാലിശമായ കോമാളിക്കളി വേണ്ടായിരുന്നു.

ലഫ്റ്റ്നന്റ് കേണല്‍ മോഹന്‍ലാലിന്റെ വിശിഷ്ടമായ സല്യൂട്ട് ആവശ്യമുള്ളവര്‍ ക്യൂവായി നില്‍ക്കുക !!!
പത്രങ്ങളില്‍ നിന്നും ജീര്‍ണ്ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും എത്തിച്ചേരാനുള്ള താമസമേയുള്ളു.
സല്യൂട്ട് റെഡി !
ഹഹഹ.... കൂയ് !!!

16 comments:

chithrakaran:ചിത്രകാരന്‍ said...

ലഫ്റ്റ്നന്റ് കേണല്‍ മോഹന്‍ലാലിന്റെ വിശിഷ്ടമായ സല്യൂട്ട് ആവശ്യമുള്ളവര്‍ ക്യൂവായി നില്‍ക്കുക !!!
പത്രങ്ങളില്‍ നിന്നും ജീര്‍ണ്ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും എത്തിച്ചേരാനുള്ള താമസമേയുള്ളു.
സല്യൂട്ട് റെഡി !

ങ്യാ ഹ ഹ ഹ said...

സത്യത്തില്‍ ഈ കേണല്‍ പദവി ഇങ്ങിനെ കൊടുത്താല്‍ ..സൈന്യത്തിന് വല്ല ഗുണവും കിട്ടുമോ ? യുവാക്കളെ സൈന്യത്തിലേക്ക് പ്രേരിപ്പിക്കാന്‍ ഇങ്ങിനെയുള്ള വങ്കത്തരം വേണ്ടിയിരുന്നില്ല .. കേവലം ഒരു സെലിബ്രിട്ടി ആയാല്‍ സൈന്യത്തിന്റെ കേണല്‍ പദവിയില്‍ എത്താം എന്ന സന്ദേശം ഒരു ജനതക്കെതിരെയുള്ള കോപ്രായത്തം എന്നല്ലാതെ എന്ത് വിളിക്കാന്‍

evuraan said...

ഒരാള്‍ നിന്ദിക്കുന്നു, മറ്റൊരാള്‍ വന്ദിക്കുന്നു.

അതിനുള്ള വ്യക്തിസ്വാതന്ത്ര്യം ഭരണഘടനയിലില്ലേ ചിത്രന്‍സ്?

വന്ദിച്ചില്ലേലും നിന്ദിക്കരുതെന്നത് പഴമൊഴി - അതു തീര്‍‌ത്തും സവര്‍‌ണ്ണമൊഴിയാവാം, അല്ലേ?

ആരോടാണെങ്കില്‍‌ക്കൂടിയും, നിന്ദയില്ലാത്ത വ്യവഹാരമാണു്‌ എനിക്കിഷ്ടം. അത് കൊണ്ട്, ചിത്രകാരന്റെ ഈ പോസ്റ്റിനു എന്റെ വക പൂജ്യം മാര്‍‌ക്ക്.

nalan::നളന്‍ said...

100 മാര്‍ക്ക് തരാന്‍ പറ്റില്ല.. ഒരു 98 മാര്‍ക്ക് വരെ തരാം.

Unknown said...

നിന്ദിക്കാതിരിക്കുന്നതില്‍ ഒരു നന്മയുണ്ടെന്ന് തോന്നുന്നു. നിന്ദിക്കണമെന്ന് തോന്നുന്ന വ്യവഹാരങ്ങളെ അവഗണിക്കുന്നതിലും ഒരു നല്ല വശം ഇല്ലാതില്ല.ഏവൂരാന്റെ അഭിപ്രായത്തോട് യോജിക്കുമ്പോഴും മോഹന്‍ലാലിന്റെ പ്രവര്‍ത്തിയില്‍ ഒരു അരോചകം അനുഭവപ്പെട്ടത് മറച്ചുവയ്ക്കാന്‍ കഴിയുന്നില്ല.

പാഞ്ച said...

ചിത്രകാരന്റെ പൊട്ടക്കണ്ണ് കാണാത്ത ഒരു മറുവശം

തിരുവിതാംകൂര്‍ പട്ടാളത്തില്‍ ലഫ്റ്റനന്റ് കേണലായിരുന്ന വ്യക്തിക്കു മുന്നില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഓണററി ലഫ. കേണല്‍ പദവി ലഭിച്ച മോഹന്‍ലാല്‍. പടനായകന്റെ തലയെടുപ്പോടെ ഒരു ലാല്‍ 'സല്യൂട്ട്' ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് തിരുവിതാംകൂര്‍ സൈന്യത്തില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു.

maharana said...

savarnavirodham ethrakku veno? pazhaya thiruvathamcoor nair pattalam anu ennathe madras regiment ennu thanklku ariyillayirikkam, mohanlal madras regimentil annu chernirikkunathu. mohanlal savarnalatha a.k.anthonyykkum koduthu salute athu jythikomarangal kandillannu thonnunu

Anonymous said...

സൈന്യത്തിലെ ഈമാതിരിയുള്ള എല്ലാ പദവികളും ഓണററി ആയതും അല്ലാത്തതും ഏതാണ്ടു മുഴുവനും തന്നെ സവർണർക്കാകുന്നതെന്തുകൊണ്ടെന്തു ചിന്തിച്ചിട്ടുണ്ടോ? സവർണർക്കു മാത്രമേ രാജ്യസ്നേഹമുള്ളൂ എന്നാണോ? പട്ടാള വേഷങ്ങൾ ധാരാളം ചെയ്തിട്ടുള്ള(കേളൻ) മമ്മൂട്ടിക്ക് എന്താ ഒരു പദവിയും നൽകാത്തത്? ഇവിടത്തെ ‘വിപ്ലവകാരികളായ’ മന്ത്രിമാരും മറ്റും നിരന്തരം ഈ തിരുവിതാകൂർ രാജാക്കന്മാരുടെ പാദാരവിന്ദങ്ങളിൽ നമിക്കുന്നതു ചിത്രകാരനും കണ്ടിരിക്കുമല്ലോ! ഫ്യൂഡൽ മൂല്യങ്ങളെ അത്രമേൽ ആദരിക്കുന്നവരാണു മലയാളികൾ.

Suraj said...

പപ്പനാവന്റെ പത്ത് ചക്രം നൊസ്റ്റാള്‍ജിയായി കൊണ്ട് നടക്കുന്ന തിരുവിതാങ്കൂറുകാരന്റെ അളിഞ്ഞ രാജഭക്തി ഈ പ്രവര്‍ത്തികളില്‍ തുളുമ്പുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുള്ള കാലത്ത് സ്വന്തം അധികാരങ്ങള്‍ക്ക് മേല്‍ കത്തിവീഴുമെന്ന് കണ്ടപ്പോള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരില്ലാന്ന് പറഞ്ഞ് കൊണം തിരിഞ്ഞുനിന്ന ഒരു ചീഞ്ഞ ചരിത്രമുണ്ട് ഈ രാജപ്രഭൃതികള്‍ക്ക്. എന്നിട്ട് അത് സിപിയുടെ തലയില്‍ വച്ച് ചരിത്രത്തിന്റെ വിചാരണയില്‍ നിന്ന് ഊരിപ്പോയ ഉപകഥയും [എ.ശ്രീധരമേനോന്‍].

ഇമ്മാതിരി രാജാപ്പാട്ട് കോലങ്ങളെ പത്രങ്ങളെ വിളിച്ചുകൂട്ടി വന്ദിച്ചാലേ ജനാധിപത്യ ഇന്ത്യയുടെ പട്ടാളത്തിന് ജനസമ്പര്‍ക്കം നടത്താന്‍ പറ്റുള്ളോ ?

ഇങ്ങനെയാണ് പബ്ലിക് റിലേയ്ഷന്‍സ് വര്‍ക്കെങ്കില്‍ തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലോ പാളയത്തോ ചെന്ന് സല്യൂട്ടടിച്ച് നില്ക്കട്ട് ഇങ്ങേര്. നല്ല ഗുഡ് വില്ലായിരിക്കും !

ജിപ്സന്‍ ജേക്കബ് said...

തീരുവിതാംകൂര്‍ സൈന്യത്തില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ പദവി കൊടുത്തത് ആരായിരിക്കും? രാജഭരണം ഉള്ള കാലത്തായിരിക്കില്ലേ അത്? മോഹന്‍ലാലിന് ആ പദവി കൊടുത്തത് രാജകുടുംബാഗങ്ങള്‍ അല്ലല്ലോ?
പിന്നെ സല്യൂട്ടടിക്കുന്നതിലെ ലോജിക്ക് ?
രാജഭരണം പോയാലും രാജഭക്തി മാറരുത്.

Anonymous said...

ഇതാണ് മോഹന്‍ ലാല്‍. ഇതു തന്നെയാണ് ലാല്‍ജിയുടെ രാഷ്ട്രീയവും. അല്പസ്വല്പം രാജ ഭക്തിയും മാടമ്പി ഭക്തിയുമൊക്കെ കൊണ്ടു നടന്നില്ലേല്‍ പിന്നെ ലാലുണ്ടോ? കുറച്ചു നാള്‍ മുന്‍പു, മോഹന്‍ ലാല്‍തുടര്‍ച്ചയായി ഫ്യൂഡല്‍ മാടമ്പി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നല്ലോ എന്ന് ശ്രീനിവാസനോടു ചോദിച്ചപ്പോള്‍ വിരുതന്‍ മറുപടി പറഞ്ഞത് ലാലിനെ പോലെയൊരാള്‍ തുടര്‍ച്ചയായി ഇത്തരം വേഷങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെയര്‍ഥം അദ്ദേഹം ആ വേഷങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്നാണ്. ആര്‍ക്കെന്തു സംശയം. ഒടുവില്‍ ജനത്തിനു വെറുത്തു തുടങ്ങിയെന്നും സാധാരണക്കാര്‍ പോലും ഇത്തരം വേഷങ്ങളുടെ യുക്തിയെ ചോദ്യം ചെയ്തു തുടങ്ങുകയും ചെയ്തപ്പോഴാണ് "ചതുരംഗ"ത്തിലേയും "കിളിച്ചുണ്ടന്‍ മാമ്പഴ"ത്തിലേയും ന്യൂനനപക്ഷ വേഷംകെട്ടലുകളുമായി വരുന്നത്. അതാണ് ലാല്‍ജി.

ചാർ‌വാകൻ‌ said...

മോഹന്‍ലാലിനെ പട്ടാളക്കാരനാക്കിയെന്നൊരു വന്നു പോയി.സത്യത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയിലാണ്,അത് സാധാരണ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ പോസ്റ്റുചെയ്യുന്നൊരു ലാവണമാണ്.പണിമുടക്കുണ്ടായാല്‍ കരിങ്കാലിപണിക്ക് ആളെവേണമല്ലോ.?പട്ടാളത്തിലേ പണി സനിമയിലെ പട്ടാളവേഷം പോലെ എളുപ്പമല്ല.പിന്നെ തിരുവിതാം കൂറിലെ നായ്ന്മാരുടെ രാജഭക്തി പ്രസിദ്ധമാണ്.ആരോഗ്യശ്രീമാന്‍ അവിട്ടം തിരുന്നാള്‍ എന്നൊരു സിനിമ ജഗതി അഭിനയിച്ച് തകര്‍ത്തിരുന്നു.ഗണേശന്‍ മന്ത്രിയായിരുന്ന കാലത്ത് വോള്‍വ്വോ ബസ്സുവാങ്ങിയപ്പോള്‍ മന്ത്രി തന്നെ കൊട്ടാരത്തില്‍ കൊണ്ടുപോയി ,എല്ലാരെയും കേറ്റി നാടുചുറ്റി.ജനാധിപത്യം വന്നതൊന്നും ഇന്നും ദഹിക്കാത്തചിലരുണ്ടന്നുള്ളത് പുതിയകാര്യമല്ല.

poor-me/പാവം-ഞാന്‍ said...

Forgive sir, forgive...
more on Mohan lal's coronation!
http://manjalyneeyam.blogspot.com

ജിപ്പൂസ് said...

ശരി തന്നെ ചിത്രകാരന്‍ ചേട്ടാ.ഇവന്മാരെല്ലാം കണ്ട ഫ്യൂഡല്‍ മാടമ്പിമാരുടേയും മുന്നില്‍ പോയിനിന്നു നട്ടെല്ലു വളക്കുന്നത് നമ്മുടെ സൈന്യത്തിന്‍റെ ദുര്‍ഗതിയല്ലാതെ മറ്റന്താണു?
ഹാ കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാന്‍...!

ഗന്ധർവൻ said...

മോഹൻലാലിന് കേണൽ പദവി നൽകിയതിന് പറയുന്ന ന്യായം ബഹുരസം.സിനിമകളിലൂടെ പട്ടാളത്തിന്റെ അഭിമാനം ഉയർത്തിയെന്ന്.തിരക്കഥാകൃത്ത് എഴുതിവച്ച സംഭാഷണങ്ങൾ ഏറ്റുചൊല്ലിയ ഒരു അഭിനേതാവ്‌ മാത്റമാണ് മോഹൻലാൽ.അത് ഒരിക്കലും ആ മനുഷ്യന്റെ യഥാർത്ഥ്ചിന്താഗതി ആവണമെന്നില്ല.മാത്രമല്ല ഈ പറയപ്പെടൂന്ന ചിത്രങ്ങൾ ഒന്നും പട്ടാളത്തിന്റെ അഭിമാനം ഉയർത്തുകയല്ല താഴ്ത്തുകയാണ് ചെയ്തത് എന്നു പറയേണ്ടി വരും.

ഞാന്‍ കശ്മലന്‍ said...

Travancore raja was a former high ranked army personnel . So admissible .

I saw no discussion on the honorary doctorate of Mammootty anywhere in this blog !

Neither About Kapil Dev who have done nothing for Indian army !!