Tuesday, January 5, 2010

ബ്ലോഗും അച്ചടി-ദൃശ്യ മാധ്യമങ്ങളും

അച്ചടി മാധ്യമത്തിന്റെ വിവരസാങ്കേതികമായ പുതിയൊരു പരിഭാഷയായി ബ്ലോഗിനെ കാണാനാണ് അച്ചടി-ദൃശ്യ മാധ്യമഭക്തര്‍ എന്നും ആഗ്രഹിക്കുക. നാം ഇന്നു സമൂഹത്തില്‍ കാണുന്ന വിഗ്രഹങ്ങളെല്ലാം മാധ്യമ ദൈവത്തിന്റെ സൃഷ്ടികളാണ്. മാധ്യമ ദൈവത്തിന്റെ ശക്തമായ സൃഷ്ടി-സ്ഥിതി-സംഹാര നിയമങ്ങള്‍ക്കകത്ത് ഭക്തിപൂര്‍വ്വം ജീവിതം ആഘോഷിച്ചു തീര്‍ക്കുക എന്നത് മാന്യ ലക്ഷണമായും കണക്കാക്കപ്പെടുന്നു.പ്രജകള്‍ എന്തു വായിക്കണം ? എന്തു കാണണം ? എന്തു ചിന്തിക്കണം? എന്തൊക്കെ ചെയ്യണം ? ആരോട് ഇണചേരണം ? ആരോട് ശത്രുത പുലര്‍ത്തണം ? ഏത് രാഷ്ട്രീയകക്ഷി ബ്രാന്‍ഡ് ഉപയോഗിക്കണം ? ഏതു നേതാവിനെ/നടനെ/താരത്തെ/ദൈവത്തെ ആരാധിക്കണം എന്നെല്ലാം നിശ്ചയിക്കുന്ന, സമൂഹത്തിന്റെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തിയാണ് അച്ചടി ദൃശ്യ മാധ്യമങ്ങള്‍. സത്യത്തില്‍ നമ്മുടെ ഭരണാധികാരികളും,ഉടമകളും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ തന്നെയാണ്. തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ റിമോട്ട് കണ്ട്രോളിലൂടെ ഗവണ്മെന്റിനേയും,രാഷ്ട്രീയ നേതൃത്വത്തേയും,സമൂഹത്തെ ഒന്നാകെയും അടിമപ്പെടുത്തിയിരിക്കുന്ന ഉടമസ്ത സംവിധാനമാണ് അച്ചടി-ദൃശ്യ മാധ്യമങ്ങള്‍.ജനാധിപത്യവും,രാജഭരണവും,സോഷ്യലിസവും,കുടുംബ വാഴ്ച്ചയും,വേഴ്ച്ചകളും എല്ലാം മയാസൃഷ്ടം! ഇത്രയും ശക്തമായ അച്ചടി-ദൃശ്യ മാധ്യമത്തെ നിയന്തിക്കുന്നതാരാണ് ? സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രസ്സ് ഉടമകളും അവരുടെ കൂലികളായ (കൂലികള്‍ ആദരണീയരാണെന്ന് സ്ഥാപിക്കാനാണ് ചിത്രകാരന്റെ ശ്രമം)പത്രപ്രവര്‍ത്തകരും,പിന്നെ കുറച്ച് എഴുത്തുതൊഴിലാളികളും ! നമ്മുടെ മഹനീയ ജനാധിപത്യത്തിലെ ചിന്തിക്കുന്നവരുടെ ജന പ്രാതിനിധ്യം !!!

സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ മാധ്യമ മാടംബിത്വത്തിന്റെ രാഷ്ട്രീയത്തിലേക്കാണ് ജനാധിപത്യത്തിന്റെ ശരിയായ പ്രാതിനിധ്യ സാധ്യതയുമായി ബ്ലോഗ് എന്ന മാധ്യമത്തിന്റെ രംഗപ്രവേശം. ഓരോ വ്യക്തിക്കും ചുളിഞ്ഞതോ മുഷിഞ്ഞതോ അമൂല്യമോ ആയ സ്വന്തം രാഷ്ട്രീയത്തിന്റെ സൃഷ്ടി സ്വയം പ്രസിദ്ധീകരിക്കാന്‍ അവകാശം നല്‍കുന്ന ബ്ലോഗ് അച്ചടി-ദൃശ്യ മാധ്യമം പോലെ അന്യരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ അധീശത്വം പുലര്‍ത്തുന്നില്ല. അതായത് ചിന്തയുടെ/ക്രിയാത്മക കുത്തകവല്‍ക്കരണം ബ്ലോഗിലൂടെ നിരാകരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ബ്ലോഗ് വിഗ്രഹവല്‍ക്കരണത്തിന്റെ മാധ്യമമല്ലെന്ന് തീര്‍ത്തുപറയേണ്ടിയിരിക്കുന്നു. വിഗ്രഹവല്‍ക്കരണം സമൂഹത്തിലെ സ്വാര്‍ത്ഥമാലിന്യമാണ്. വിഗ്രഹവല്‍ക്കരണത്തെ നിര്‍വീര്യമാക്കാന്‍ ബ്ലോഗ് ഉപയോഗിക്കാനായാല്‍ സമൂഹം ബുദ്ധിപരമായ അടിമത്വത്തില്‍ നിന്നും സ്വതന്ത്രമാകും. അതിനായി അച്ചടി-ദൃശ്യമാധ്യമ വിശ്വാസ സംഹിതകളെയും വിഗ്രഹങ്ങളേയും പച്ചയായ/നഗ്നമായ ഭാഷയാല്‍ നിരൂപിക്കാന്‍ ബ്ലോഗര്‍മാര്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.ഭാഷ നഗ്നവും,പ്രാകൃതവുമാകുംബോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന ജനകീയ ഭാഷയായും,അതിലൂടെ ആശയവിനിമയത്തിന്റെ ചാലകതയും ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്.ബ്ലോഗിലെ ഭാഷ ചന്തയിലെ ഭാഷയാണ്. ചായക്കടയിലേയും,ബാര്‍ബര്‍ ഷാപ്പിലേയും,നാല്‍ക്കവലയിലേയും,ചെറ്റക്കുടിലുകളിലേയും,കൃഷിയിടത്തിലേയും,കളിസ്ഥലത്തേയും,മാന്യതയില്ലെന്നു കരുതുന്ന മറ്റ് എല്ലാ സ്ഥലങ്ങളിലേയും ഭാഷയായിരിക്കണം ബ്ലോഗില്‍ ആഘോഷിക്കപ്പെടേണ്ടത്. ആ ഭാഷക്ക് ഒരു പ്രതിരോധത്തിന്റേയും ആക്രമണത്തിന്റേയും രാഷ്ട്രീയ ദൌത്യം നിര്‍വ്വഹിക്കാനുണ്ട്.

ഇത്രയും പറയുംബോള്‍ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിസ്ഥിതി മണ്ഡലത്തെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന ചിന്തയാണ് ചിത്രകാരന്റേതെന്നു തോന്നാം.പൂര്‍ണ്ണമായ തകര്‍ക്കലല്ല,മറിച്ച് പുനര്‍നിര്‍മ്മാണത്തിന്റെ സാമൂഹ്യ പരിവര്‍ത്തനമാണ് സംഭവിക്കേണ്ടത്. രണ്ടും രണ്ടു മാധ്യമ ലോകങ്ങളാണ്. അച്ചടി-ദൃശ്യമാധ്യമരംഗം കുത്തക ശക്തികളെ കേന്ദ്രമാക്കുംബോള്‍,ബ്ലോഗുകള്‍ വ്യക്തികളുടെ ആശയങ്ങളിലേക്ക് മാത്രം കേന്ദ്രീകൃതമായി ബോധമണ്ഡലത്തിന്റെ അധീശത്വമില്ലാത്ത സ്വതന്ത്ര ജനാധിപത്യം ഉറപ്പുവരുത്തുന്നുണ്ട്.അതിനായി അച്ചടി-ദൃശ്യമാധ്യമ ഭാഷയും,ബ്ലോഗിന്റെ ഭാഷയും വ്യത്യസ്തമാണെന്ന് തിരിച്ചറിയുകതന്നെ വേണം.
അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ഇടപഴകുംബോള്‍ അതിന്റെ കുലിന നിയമങ്ങള്‍ക്കകത്തുനിന്ന് അംഗീകരിക്കപ്പെടുന്ന ഭാഷയിലൂടെത്തന്നെ ലഭ്യമായ സ്വാതന്ത്ര്യം മാത്രമുപയോഗിച്ച് ആശയ വിനിമയം നടത്തേണ്ടിയിരിക്കുന്നു. ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രാര്‍ത്ഥന ആദരവോടെ ചൊല്ലുന്നതുപോലെ ! ആരും ശത്രുക്കളല്ലെന്ന മാനവിക കാഴ്ച്ചപ്പാടോടെ.എന്നാല്‍ ആ സ്വാതന്ത്ര്യം മാത്രമേ ബ്ലോഗിലും ഉപയോഗിക്കാവു എന്ന നിഷ്ക്കര്‍ഷ ബ്ലോഗിനെ സംബന്ധിച്ച് അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ രാഷ്ട്രീയ പ്രചരണവും,പ്രേതബാധയുമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ അധീശത്വത്തിനെതിരായി,വിഗ്രഹവല്‍ക്കരണത്തിനെതിരായി,കുത്തകക്കെതിരായി ജനങ്ങളുടെ ഭാഷ ഒരു രാഷ്ട്രീയമായി ബ്ലോഗിലൂടെ വളരട്ടെ !

9 comments:

chithrakaran:ചിത്രകാരന്‍ said...

ഇത്രയും പറയുംബോള്‍ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിസ്ഥിതി മണ്ഡലത്തെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന ചിന്തയാണ് ചിത്രകാരന്റേതെന്നു തോന്നാം.പൂര്‍ണ്ണമായ തകര്‍ക്കലല്ല,മറിച്ച് പുനര്‍നിര്‍മ്മാണത്തിന്റെ സാമൂഹ്യ പരിവര്‍ത്തനമാണ് സംഭവിക്കേണ്ടത്. രണ്ടും രണ്ടു മാധ്യമ ലോകങ്ങളാണ്. അച്ചടി-ദൃശ്യമാധ്യമരംഗം കുത്തക ശക്തികളെ കേന്ദ്രമാക്കുംബോള്‍,ബ്ലോഗുകള്‍ വ്യക്തികളുടെ ആശയങ്ങളിലേക്ക് മാത്രം കേന്ദ്രീകൃതമായി ബോധമണ്ഡലത്തിന്റെ അധീശത്വമില്ലാത്ത സ്വതന്ത്ര ജനാധിപത്യം ഉറപ്പുവരുത്തുന്നുണ്ട്.അതിനായി അച്ചടി-ദൃശ്യമാധ്യമ ഭാഷയും,ബ്ലോഗിന്റെ ഭാഷയും വ്യത്യസ്തമാണെന്ന് തിരിച്ചറിയുകതന്നെ വേണം.
അച്ചടി-ദൃശ്യമാധ്യമങ്ങളുമായി ഇടപഴകുംബോള്‍ അതിന്റെ കുലിന നിയമങ്ങള്‍ക്കകത്തുനിന്ന് അംഗീകരിക്കപ്പെടുന്ന ഭാഷയിലൂടെത്തന്നെ ലഭ്യമായ സ്വാതന്ത്ര്യം മാത്രമുപയോഗിച്ച് ആശയ വിനിമയം നടത്തേണ്ടിയിരിക്കുന്നു. ഗാന്ധി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പ്രാര്‍ത്ഥന ആദരവോടെ ചൊല്ലുന്നതുപോലെ ! ആരും ശത്രുക്കളല്ലെന്ന മാനവിക കാഴ്ച്ചപ്പാടോടെ.എന്നാല്‍ ആ സ്വാതന്ത്ര്യം മാത്രമേ ബ്ലോഗിലും ഉപയോഗിക്കാവു എന്ന നിഷ്ക്കര്‍ഷ ബ്ലോഗിനെ സംബന്ധിച്ച് അച്ചടി-ദൃശ്യമാധ്യമ രംഗത്തിന്റെ രാഷ്ട്രീയ പ്രചരണവും,പ്രേതബാധയുമാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

Anonymous said...

മാധ്യമ ദൈവം എന്നത് നല്ല പ്രയോഗം

santhoshhrishikesh said...

ആദ്യ വോട്ട് എന്റേത്!

ഭായി said...
This comment has been removed by the author.
ഭായി said...

##പ്രജകള്‍ എന്തു വായിക്കണം ? എന്തു കാണണം ? എന്തു ചിന്തിക്കണം? എന്തൊക്കെ ചെയ്യണം ? ആരോട് ഇണചേരണം ? ആരോട് ശത്രുത പുലര്‍ത്തണം ? ഏത് രാഷ്ട്രീയകക്ഷി ബ്രാന്‍ഡ് ഉപയോഗിക്കണം ? ഏതു നേതാവിനെ/നടനെ/താരത്തെ/ദൈവത്തെ ആരാധിക്കണം എന്നെല്ലാം നിശ്ചയിക്കുന്ന, സമൂഹത്തിന്റെ ബോധമണ്ഡലത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തിയാണ് അച്ചടി ദൃശ്യ മാധ്യമങ്ങള്‍.##

വളരെ കിറു കൃത്യമായ നിരീക്ഷണം!

വിവരവും വിവേകവുമുള്ളവരെപ്പോലും ക്രമേണ പിരാന്തന്മാരാക്കുന്ന വാര്‍ത്തകളും നിരീക്ഷണങളും അവലോകനങളും പടച്ചുവിടുന്ന ഇവരെ തിരിച്ചറിഞ് അര്‍ഹിക്കുന്ന പരിഗണന നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു!
രാജ്യ പുരോഗതിക്കും നന്മക്കുമായി ജന സമൂഹത്തിന്
ശരിയായ ദിശ കാട്ടികൊടുക്കേണ്ട ഇവര്‍ അവരുടെ പുരോഗതി മാത്രമെ ലക്ഷ്യമിടുന്നുള്ളു.
രാജ്യത്തിന്റെ പുരോഗതിയും നന്മയും അവര്‍ക്ക്..???!!!

ഹാ...കഷ്ടം!!

താഴെ കാണുന്ന പോസ്റ്റിന് താങ്കളില്‍ നിന്നും ഒരു മറുപടി ഞാന്‍ പ്രതീക്ഷിക്കുന്നു.
http://kpsukumaran.blogspot.com/2010/01/2010.html

നന്ദന said...

ഭാഷ നഗ്നവും,പ്രാകൃതവുമാകുംബോള്‍ എന്നു തങ്കൾ ഉദ്ദേശിച്ചത് സ്തനം എന്നതിനു പകരം മുല എന്നുപയൊഗിക്കണം എന്നാണൊ?
ബ്ലൊഗ് ഒരു സംവാദ മാധ്യമമാണ്
പത്രത്തിലും ടി വിയിലും നമ്മുടെ അഭിപ്രായം പറയാൻ കഴിയില്ല! അഭിപ്രായം പരഞാൽ മുതലാളിമാർക് ഇഷ്ടമുള്ളത് പ്രസിദ്ധീകരിക്കും.
ബ്ലൊഗിനെ എല്ലാവരും ഉപയൊഗിക്കുന്ന മാധ്യമമായി ഉയർത്തികൊണ്ടുവരാനുള്ള ശ്രമങൽ ഉണ്ടാവേണ്ടതുണ്ട്.
നന്മകൽ നേരുന്നു.

ഹരീഷ് തൊടുപുഴ said...

ഇത്രയും പറയുംബോള്‍ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ പരിസ്ഥിതി മണ്ഡലത്തെ പൂര്‍ണ്ണമായും തകര്‍ക്കണമെന്ന ചിന്തയാണ് ചിത്രകാരന്റേതെന്നു തോന്നാം.പൂര്‍ണ്ണമായ തകര്‍ക്കലല്ല,മറിച്ച് പുനര്‍നിര്‍മ്മാണത്തിന്റെ സാമൂഹ്യ പരിവര്‍ത്തനമാണ് സംഭവിക്കേണ്ടത്..

അതു തന്നെ..
പ്രസ്തുത അഭിപ്രായത്തോടു പൂർണ്ണമായും യോജിക്കുന്നു..
ആശംസകൾ..

ചാണക്യന്‍ said...

മാധ്യമ ദൈവം....:):):):):)

gulfmallu said...

Mr Chitrakaran

Thanks your posting On www.gulfmallu.tk

keep posting...

ഗള്‍ഫ്മല്ലു വിലെ പോസ്റ്റ്‌ നന്നായിട്ടുണ്ട്‌ തുടര്‍ന്നും പോസ്റ്റ്‌ ചെയുക
Gulfmallu admin
www.gulfmallu.tk