Monday, February 1, 2010

സ്വാതന്ത്ര്യത്തിന് അതിരുകളരുത്

മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റേയും അതിരുകള്‍ നിശ്ചയിക്കുന്നത് സംങ്കുചിതമായ അധികാരത്തിന്റേയും കയ്യൂക്കിന്റേയും നീചമായ പൌരുഷരാഷ്ട്രീയമാണ്. ആ പരുഷരാഷ്ട്രീയത്തിന് സംസ്ക്കാരം എന്നത് ദാസ്യകീര്‍ത്തനാലാപനം നടത്താനുള്ള അടിമകളുടേയും ഭക്തന്മാരുടേയും വിധേയന്മാരുടേയും എന്തും വിഴുങ്ങുന്ന തൊള്ളകള്‍(വായ്)മാത്രമാണ്. അത്തരം തൊള്ളകളുടെ ആക്രോശമാണ് സദസ്സും,വേദിയും,നാടും,സംസ്ഥാനവുമറിഞ്ഞ് സംസാരിക്കുകയും/അവാര്‍ഡുവാങ്ങുകയും(ഹുസൈന് അവര്‍ഡു പ്രഖ്യാപിച്ചവര്‍!!!:) ചെയ്യണമെന്ന സദാചാരികളുടെ മാര്യാദാഘോഷണത്തിന്റെ പ്രതിധ്വനിയായി ബ്ലോഗില്‍ മുഴങ്ങുന്നത്.

മോഡിമാരും,ശ്രീരാമസേനക്കാരും,ഡിഫിക്കാരും,പിഡിപിക്കാരും,സി.പി.എംകാരും,കാന്തപുരവും എല്ലാം ഒരൊറ്റ വര്‍ഗ്ഗമായിത്തീരുന്ന ആ സദാചാരബോധം സാമൂഹ്യ തിന്മയും സാംസ്ക്കാരിക വിരുദ്ധതയുടെ കൊലവിളിയുമാണെന്നത് നാം തിരിച്ചറിയാതിരുന്നുകൂട.ആ സത്യം പലപ്പോഴും തിരിച്ചറിയാതിരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടേയും,നേതാക്കളുടേയും,മത-ജാതി സംഘടനകളുടേയും,മനുഷ്യ ദൈവങ്ങളുടേയും അടിമകളായി മറുന്നതിലൂടെ നമുക്കു സംഭവിക്കുന്ന ബുദ്ധിമാന്ദ്യം കാരണമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടേയും,ജാതി മത സംഘടനകളുടേയും കൂലികളാകുന്നതിന്റെ പ്രതിബദ്ധത കാരണം മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിന് അതിരുകളിടേണ്ടിവരുന്ന ബുദ്ധിമാന്ദ്യം ഭീകരം തന്നെ !

ബ്ലോഗിലെ പാര്‍ട്ടിഭക്ത സഖാക്കളുടെ ബദ്ധപ്പാടുകള്‍ സക്കറിയയേയും ഉണ്ണിത്താനേയും ഒരുവഴിക്കാക്കാന്‍ കഷ്ടപ്പെടുന്നതു കാണുംബോള്‍ ആര്‍ക്കും സഹതാപം തോന്നും. ഒരു ബ്ലോഗര്‍ പഴയകാല കമ്മ്യൂണിസ്റ്റു നേതാക്കളുടെ ഒളിവു ജീവിതത്തിന്റെ ഭക്തിസാന്ദ്രമായ പേജുകളെല്ലാം അരിച്ചുപെറുക്കി പാര്‍ട്ടി ക്ഷോഭത്തിന്റെ വൈകാരിക-ദാര്‍ശനിക ന്യായം ചമച്ചപ്പോള്‍ മറ്റൊരു ബ്ലോഗര്‍ രാജവെംബാലക്കു തുല്യമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാളമാണ് പയ്യന്നൂരെന്നും,ആ മാളത്തില്‍ കയ്യിടാതിരിക്കാനുള്ള ബുദ്ധി സക്കറിയ കാണിക്കണമായിരുന്നെന്നും ഉദ്‌ബോധിപ്പിച്ചു !!! പൊതുവേ,വസ്തുതാപരമായി ചിന്തിക്കാന്‍ അസാമാന്യശേഷിയുള്ള സഖാക്കളാണ് ചിന്താശേഷിയുടെ ബോണ്‍സായ് രൂപത്തിലേക്ക് ഒടിഞ്ഞ് മടങ്ങി ചുരുണ്ട് പാര്‍ട്ടി നേതാക്കളുടെ ബ്ലോഗാക്രമണ ആഹ്വാനം ശിരസ്സാവഹിച്ച് ഈ വിഢിവേഷം കെട്ടുന്നത്!

സക്കറിയയുടെ കൊരലിനു പിടിച്ച ശ്രീരാമകൃഷ്ണ സേനയുടെ പ്രവര്‍ത്തനമായാലും,ഉണ്ണിത്താനെ തൊലിയുരിയാന്‍ അമിതാവേശം കാണിച്ച ഡിഫി‌‌‌പിഡിപിഐക്യമുന്നണിയുടെ സദാചാരപ്രതിബദ്ധതയായാലും മൃഗീയമായ/സംസ്ക്കാരശൂന്യമായ കയ്യംകളിയാണെന്നു തിരിച്ചറിയാന്‍ ഉണ്ണിത്താന്റെ സദാചാര പ്രസംഗമോ/പ്രവര്‍ത്തിയോ,സക്കറിയയുടെ പ്രസംഗത്തിലെ പ്രകോപനമോ ഒന്നും തന്നെ ന്യായമാകുന്നില്ല.സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍‌കൂടിയുള്ളതാണെന്ന നല്ലൊരു ലേഖനം മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2010ജനുവരി31-ഫെബ്രുവരി6)സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയിരിക്കുന്നു.ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ചിത്രകാരന്റെ ഓര്‍മ്മയുടെ സൌകര്യത്തിനായി ഇതോടൊപ്പം ചേര്‍ക്കുന്നു.
ഈ വിഷയത്തില്‍ വായിക്കേണ്ടതായ നല്ല രണ്ടു പോസ്റ്റുകള്‍:
1) ലൈംഗികദാരിദ്ര്യവും മോറല്‍പോലീസിങ്ങും-- നിത്യന്‍
2) കേരളത്തിന്റെ ലൈംഗിക താലിബാന്‍ -- ഷാ11 comments:

chithrakaran:ചിത്രകാരന്‍ said...

സ്വാതന്ത്ര്യം ശത്രുവിനുപോലും ലഭിക്കുംബോഴേ ജനാധിപത്യത്തിനു പ്രസക്തിയുള്ളു. ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗങ്ങള്‍ക്കുമാത്രമായുള്ള
സ്വാതന്ത്ര്യം ജനാധിപത്യമല്ല,മാടംബി ഭരണമാണ്.

കുണാപ്പന്‍ said...

ഇത്തരം ലേഖനങ്ങളൊന്നും പുതിയ തലമുറ വായിക്കുന്നതു തന്നെയില്ല. യാത്രാവേളകളിലും ലൈബ്രറികളിലും ഈയുള്ളവന്‍ ഇന്നുവരെ ചെറുപ്പക്കാര്‍ ഏതെങ്കിലും ആനുകാലികങ്ങള്‍ വായിക്കുന്നതു കണ്ടിട്ടില്ല.അവര്‍ മൊബീല്‍ ഫോണില്‍ പാട്ടുകേട്ടിരിക്കയോ അല്ലെങ്കില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കയോ ആയിരിക്കും. ഡിഫിക്കാരും വ്യത്യസ്തരാകില്ലല്ലോ!ആഗോളവത്കരണക്കാലത്ത് ഏറ്റവും ഫ്യൂഡലായി ചിന്തിച്ചു കഴിയുന്നവരാണവര്‍. അവര്‍ക്ക് സക്കറിയ പറയുന്നതോ ഇപ്പോള്‍ വെങ്കിടേശ്വരന്‍ പറയുന്നതോ എവിടെ മനസ്സിലാകാനാണ്?അവരോടു സഹതപിക്കാനേ നിവൃത്തിയുള്ളൂ.
കൂട്ടത്തില്‍ ഒന്നുകൂടി.ഡിഫിക്കാര്‍ക്കു പകരം കൈയേറ്റക്കാര്‍ മറ്റു വല്ലവരുമായിരുന്നെങ്കില്‍, ഈ ലേഖനം ജി പി രാമചന്ദ്രനോ കെ ഈ എന്‍ കുഞ്ഞഹമ്മദോ ആവുമായിരുന്നു എഴുതുക.ഇതുകൂടി കാണുക:
ഒളിഞ്ഞുനോട്ടവും നിയമവാഴ്ചയും

Joker said...

ഈ സ്വാതന്ത്യ ചിന്തകള്‍ എപ്പോഴും വേണം.

SanthoshPulpally said...

ചിത്രകാരാ ഇത് വായിക്കാന്‍ അവസരം തന്നതിന് നന്ദി.

"ഞാന്‍ കാണാത്തത് നീ കാണുന്നില്ലെങ്കില്‍ നിനക്കും എനിക്കും വെവ്വേറെ കണ്ണുകള്‍ വേണ്ട...
നീ കാണിച്ചു തരുന്ന തെറ്റുകള്‍ കാണാന്‍ കഴിയുന്നില്ലെങ്കില്‍ എനിക്ക് കണ്ണുകള്‍ വേണ്ട...
തെറ്റുകള്‍ കണ്ടിട്ടും തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ ഞാനേ വേണ്ട .... "

Unknown said...

ചിത്രക്കാരാ സക്കറിയ തുറന്നു വിട്ട ഭൂതം ഇതുവരെ തിരിച്ചു കുടത്തില്‍ കേറിയില്ലേ മീഡിയകള്‍ ഇതൊക്കെ വിട്ടു മൂന്നാറിലെ കുടിയേറ്റവും കൈയേറ്റവും മണിമാരുടെ വിരട്ടും ഇസ്മൈയില്‍ സഖാവിന്റെ ക്വട്ടേഷന്‍ ഡയലോഗും ടാറ്റായും തടയണയുമായി ആഘോഷിക്കുകയാണല്ലോ.അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കൈയേറ്റങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടാകും അതിനെതിരെ ജനാധിപത്യവിശ്വാസികള്‍ ചെറുത്തു നില്‍പ്പുകള്‍ നടത്തിയിട്ടുണ്ട് ഇനിയും നടത്തേണ്ടതും ഉണ്ട്. ഡി വൈ എഫ് ഐ നേത്രത്വം ആ സംഭവത്തെ തള്ളിപരഞ്ഞിട്ടുണ്ട് ഒരു ഒറ്റപെട്ട സംഭവമായി
കണ്ടു നേത്രത്വം പറഞ്ഞത് മുഖവിലക്കെടുക്കാം. നമ്മുക്ക് ആ സംഘടനയെ വിശ്വസിച്ചേ പറ്റു കാരണം കേരള രാഷ്ട്രീയ പരിസരത്ത് ഡി വൈ എഫ് ഐ യുടെ ആവശ്യം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍.

ഷാജി ഖത്തര്‍.

mukthaRionism said...

അതെ,
സ്വാതന്ത്ര്യം
ദുരുപയോഗം
ചെയ്യാന്‍‌കൂടിയുള്ളതാണ്.

ജിവി/JiVi said...

സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുമ്പോള്‍ നാവു കൊണ്ടുമാത്രമെ പാടുള്ളൂ എന്നുണ്ടോ? കൈകൊണ്ട് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ?

ഞാന്‍ കശ്മലന്‍ said...

Swaathanthryam ennathu , pandu padichathu vechu ... minimum bhashayil

Chila niyanthranangalude abhaavam ennanu artham .
Samoohathinte nilanilppinu samooham undaakkunnathaanu niyamangal .. Athu kondaanu India yile niyamangal mattu raajyangalil Bhaadhakam allaathathum ..

Anganeyenkil veruthe chila western countries ile law ivideyum venamennu parayunnathil yathoru nyaayavum illa.

ഞാന്‍ കശ്മലന്‍ said...

Americayil mayakku marunnaaya , enthinu Indiayil polum NDP.. act prakaaram akathidaavunna pala 'marunnukalum '
utharendyayile ' SAadhus ' upayogikkunnu. case edukkilla thaanum .

Ennal athum paranjivide kolaahalam undaakkiyaal shari aavumo ?

ഭീരു said...

ചിത്രകാരന്‍
പദാര്‍ഥങ്ങള്‍ താങ്കള്‍ നന്നായി ഉപയോഗിക്കുന്നു. ശ്രീരാമസേന, ആനത്തഴമ്പ്...... മി. കശ്മലന്‍.... താങ്കള്‍ താങ്കളുടെ അയല്‍ക്കാരന് തങ്കളുടെ മനസ്സില്‍ അനുവദിക്കുന്ന സ്വാതന്ത്ര്യത്തെ ഒന്ന് നിര്‍വചിക്കാമോ? നിയമ പരമായ സ്വാതന്ത്ര്യം നിയമത്തിനു വിടൂ ... മാനസികമായ, സഹിഷ്ണുതയുടെ, സൌഹാര്‍ദ്ദത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിത്രകാരന്റെയും സി.എസ്.വെങ്കിടേശ്വരന്‍ എന്ന ലേഖകന്റെയും അഭിപ്രായത്തോട് യോജിക്കേണ്ടിയിരിക്കുന്നു

Anonymous said...

സക്കറിയയുമായുള്ള അഭിമുഖവും ആ ലക്കത്തിലുണ്ട്.അതുകൂടി ചേര്‍ക്കാമായിരുന്നു.സി പി എം ഒരു ഫാഷിസ്റ്റ് സംഘടനയാണെന്ന കാര്യത്തില്‍ സംശയമുള്ളവരേ സക്കറിയക്കെതിരെ അവര്‍ നടത്തിയ കൈയേറ്റത്തില്‍ അദ്ഭുതം കൂറൂ.ശ്രീരാമസേനയും ശ്രീരാമകൃഷ്ണസേനയും തമ്മില്‍ ദൂരം അധികമില്ലെന്നര്‍ഥം.