Monday, February 15, 2010

ഭയം എന്ന വില്‍പ്പനച്ചരക്ക്


നമ്മുടെ മതങ്ങളും,രഷ്ട്രീയ പാര്‍ട്ടികളും,രാഷ്ട്രങ്ങളും ഭയത്തിന്റെ ഉത്പാദകരും,വില്‍പ്പനക്കാരുമാണ്. ഇന്നത്തെ ലോകത്ത് ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വില്‍പ്പനച്ചരക്ക് ഭയം തന്നെയാണ്. ഭയം ശക്തിയില്ലായ്മയെക്കുറിച്ചുള്ള അറിവാണ്. ഈ അറിവിനെ സംതുലിതാവസ്ഥയിലെത്തിക്കാന്‍ ഭയം മാര്‍ക്കെറ്റിലെത്തിക്കുന്ന വിപണിതന്നെ ദുരഭിമാനം നല്‍കുന്ന ശക്തി ഗുളികകളും ജനത്തിനുവേണ്ടി ഒരുക്കിവച്ചിട്ടുണ്ട്. ഭയ വില്‍പ്പനക്കുശേഷം ഭയം നിര്‍വീര്യമാക്കാനുള്ള മരുന്നുകളും വില്‍ക്കാം എന്നത് എത്രമാത്രം ലാഭകരമയ ആശയമാണെന്നു നോക്കു !!! ഈ രണ്ട് ഉത്പന്നങ്ങളുടേയും ഉപഭോക്താക്കളായി ലോക ജനതയെ ആഗോളവിപണി ഉന്മാദത്തിന്റെ ആഘോഷഭരണിയില്‍ ഉപ്പിലിട്ടു വക്കുംബോള്‍ ലോകം ഇപ്പോഴും അടിമത്വത്തിലാണെന്ന് ഭരണിക്ക് പുറത്തുനിന്ന് ചിലരെങ്കിലും നമ്മേ നോക്കി പറയാനുണ്ടാകുക എന്നത് എന്തു സുകൃതം കൊണ്ടായാലും, മനുഷ്യകുലത്തിന്റെ ഭാഗ്യമെന്നുതന്നെ പറയണം.
ഇന്നത്തെ മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍(2010 ഫിബ്രവരി 15,തിങ്കള്‍)അഞ്ചാം പേജില്‍ അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡ് കമ്മ്യൂണിറ്റി കോളേജിലെ പ്രഫസറും,ഗാന്ധിയനുമായ മൈക്കിള്‍ വാറന്‍ സണ്‍ലിറ്റ്നര്‍ കണ്ണൂരില്‍വച്ചു നടത്തിയ പ്രഭാഷണത്തിന്റെ വാര്‍ത്തയുണ്ട്. ദിനകരന്‍ കൊമ്പിലാത്ത് വളരെ ഭംഗിയായി പ്രഭാഷണം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.അതിന്റെ സ്കാന്‍ ചെയ്ത രൂപമാണ് മുകളില്‍ കൊടുത്തിരിക്കുന്നത് ആ വാര്‍ത്തയില്‍ ഞെക്കിയാല്‍ വാര്‍ത്ത വായിക്കാവുന്നവിധം വലുതായി കാണാം.
വാറന്‍ സണ്‍ലിറ്റ്നറുടെ ആത്മീയതയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടൊന്നും എന്തെന്ന് ചിത്രകാരനറിയില്ല. എന്നാല്‍, ഈ വര്‍ത്തയില്‍ കണ്ടിടത്തോളം അതിപ്രധാന സത്യമാണ് ഭയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഗാന്ധിയും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുമാണ് ഭയത്തെ ഭയപ്പെടാത്ത അഥവ അടിമപ്പെടാത്ത നമുക്കു മുന്നിലുള്ള വ്യക്തിത്വങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ഓര്‍മ്മിക്കപ്പെടേണ്ട ഈ വര്‍ത്താശകലം പുസ്തകത്തിനിടയിലെ മയില്‍പ്പീലിപോലെ ചിന്തകള്‍ പെറ്റു പെരുകാനായി ചിത്രകാരന്‍ ഇവിടെ സൂക്ഷിച്ചുവക്കുന്നു.

15 comments:

chithrakaran:ചിത്രകാരന്‍ said...

ഭയം എന്ന വില്‍പ്പന ചരക്കിന് വില കൂടിയാലും കുറഞ്ഞാലും അധാര്‍മ്മികമായ ആ വിപണിയാണ് ലോകം ഭരിക്കുന്നതെന്ന സത്യമാണ് ചിത്രകാരനെ ഭയപ്പെടുത്തുന്നത് :)
മനുഷ്യ മനസ്സിന്റെ സംങ്കുചിതത്വം തന്നെയാണ് ഭയത്തിന്റെ വിളനിലമാകുന്നത്.

Jain Andrews said...

Thanks for the news and post.. The impact of Gandhi is timeless.

ഫിയൊനിക്സ് said...

ചിത്രകാരാ..താങ്കള്‍ പറഞ്ഞത് ശരിയാണ്. ചില ഭരണകൂടങ്ങള്‍, ചില സമ്പദ്ഘടനകള്‍ ഇതെല്ലാം ചില ഭയാശങ്കകളുടെ പുറത്താണ്, നില നില്‍ക്കുന്നത്. ഇല്ലാത്ത എന്തിനെയെങ്കിലും ഉണ്ടെന്ന് ഭയപ്പെടുത്തി അവ നിലനില്‍ക്കുന്നു.

ബാവ താനൂര്‍ said...

ആകുലതയില്‍ (anxiety) നിന്നാണു ഭയമുണ്ടാകുന്നത്‌.. ഭാരതീയ ദര്‍ശനങ്ങള്‍ നമ്മെ പഠിപ്പിച്ചതു ഭയത്തില്‍ നിന്നുള്ള മോചനം മാത്രമല്ല.. അഷ്ടവികാരങ്ങളില്‍ നിന്നുള്ള മോചനമാണു... കാമം, ക്രോധം, മദം, മാത്സര്യം,ലോഭം, മോഹം,ഡംബം, അസൂയ.. ഇവ എട്ടു കുതിരകളാണു.. ഈ എട്ടു കുതിരകളെ പൂട്ടിയ തേരിണ്റ്റെ നായകനാകണം മനുഷ്യന്‍.. ഈ കുതിരകളെ നിയന്ത്രിക്കുന്ന തേരാളി..പക്ഷെ - ഈ യുഗത്തില്‍ ലക്ഷ്യബോധമില്ലാതെ ഭൌതികാസക്തിക്കു പുറകെ ഓടുന്ന ഈ കുതിരകള്‍ നിയന്ത്രിക്കുന്ന തേരിലിരിക്കുന്ന നമുക്കു പേടിയല്ലാതെ, ഭയമെല്ലാതെ മറ്റേതൊരു വികാരമാണു കൂട്ടിനുണ്ടാവുക? നല്ല വിഷയങ്ങള്‍ ബ്ളോഗിലെത്തിക്കുന്ന ചിത്രകാരാ തങ്കള്‍ക്കൂ നന്‍മയുണ്ടാവട്ടെ..

റോഷ്|RosH said...

നിസ്സഹായതയാണ് പുതിയ കാലത്ത് ഏറ്റവും ശക്തമായ ആയുധമെന്നും, ഭരണ കൂടങ്ങളും ഭരണകൂട വിരുദ്ധ ശക്തികളും അത് നന്നായി ഉപയോഗിക്കുന്നുന്ടെന്നുമുള്ള അഭിപ്രായം (അതില്‍ ഇനാക്‌- എ സ്റെപ്‌ ഇന്‍ ടു ഡാര്‍ക്ക്‌നെസ്) ഇതിനോട് ചേര്‍ത്തു വായിക്കാമെന്ന് തോന്നുന്നു.

shaji said...

ഭയം ഭയം ഭയം.. അതുതന്നെയാണ് വ്യക്തിയുടെയും ഭരണകൂടങ്ങളുടെയും കാതലായ പ്രശനം.ഇച്ചാശക്തിയില്ലാത്ത വ്യക്തിയും ഭരണകൂടങ്ങളും സമൂഹത്തിനു ബാധ്യതകള്‍ ആണ് ഉണ്ടാക്കുന്നത്.

വളരെ നല്ല പോസ്റ്റ്‌ ചിത്രകാര...അഭിനന്ദനങ്ങള്‍.

ഷാജി ഖത്തര്‍.

കാക്കര - kaakkara said...

സ്വന്തം നിഴലിനോട്‌ പോലും എനിക്ക്‌ ഭയം തോന്നുന്നു!

Anonymous said...

ഞെട്ടല്‍ സിദ്ധാന്തത്തിന്റെ ഒരു പാര്‍ശ്വ ഫലമാണ് ഭയം.
മനസ്സില്‍ നിന്ന് ആത്മീയത ചോരുമ്പോഴല്ല, മനസ്സില്‍ നിന്ന് അറിവ് ചോരുമ്പോഴാണ് ഭയം ഉണ്ടാകുന്നത്. ആത്മീയതയും മനുഷ്യന്റെ ഭയത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ടി.രതികുമാരി said...

ഭയമില്ലാത്ത ഒരു എഴുത്തുകാരനാണ് ചിത്രകാരനും എന്നേ പറയാനുള്ളൂ.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

മനുഷ്യനിൽ ഭയമുണ്ടാവണം. തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കാൻ ആ ഭയം അവനു ഉപകരിക്കണം. നന്മയും തിന്മയും ചോദ്യം ചെയ്യപ്പെടുമെന്ന ഭയം .. എന്നാൽ ഭയപ്പെടുത്തി മനുഷ്യനെ അടിമയാക്കുന്ന ഭയം.. ഭയപ്പെടുത്തി മനുഷ്യന്റെ സത്ത നശിപ്പിക്കുന്ന ഭയം...ആ ഭയത്തെയാണു ഭയപ്പെടേണ്ടത്.

നന്ദി

Balu puduppadi said...

താങ്കള്‍ പറഞ്ഞത് എത്ര ശരി. ഇന്നത്തെ ലോകത്തില്‍ ഇതിനൊക്കെ പുറമെ രാഷ്ട്രീയകാരും പത്രക്കാരും വരെ ഭയപ്പെടുത്തി തന്നെയാണ് കാര്യം സാധിക്കുന്നത്. ഞാന്‍ കൊന്നു കളയുമെന്ന് രാഷ്ട്രീയക്കാരന്‍ പറയുമ്പോള്‍ ഞാന്‍ എഴുതി തോല്‍പ്പിക്കുമെന്ന് പത്രക്കാരന്‍....

jayarajmurukkumpuzha said...

nannaayirikkunnu........ aashamsakal.....

പള്ളിക്കുളം.. said...

എന്റെ പേരു പറഞ്ഞ് മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിനാൽ എന്തു സംഭവിക്കുമെന്ന ഭയത്തിലാണ് ഞാൻ..

kuttipparus world said...

Priyapetta chitrakara,

Nam pavithramennu karuthunna chila mahathaya chitra sankalpangalil azhuk padarthunna onninodum prathikarikkathathanu manyatha ennu karuthunna ellathinodumulla bhayam oloppichu nadakkunna kuttakaramaya swardhathaykkum anasdhakkum avasanamundakumo...?

Jomon said...

Keep posting .Congrats!