Sunday, February 28, 2010

ഡോ.ഗെയ്‌ല്‍ ഓംവെദ്-നന്മയുടെ തുരുത്ത്


മാനവികമായ ചിന്ത എന്നത് സാധാരണ ജനങ്ങളുടെ കാഴ്ച്ചപ്പാടിലൂടെ നൊക്കുംബോള്‍ ഒരു ബാധ്യതതന്നെയാണ്. പക്ഷേ, അതിന് ഏറ്റവും നിര്‍മ്മലമായ സംതൃപ്തിയുടെ ഒരു ആത്മസുഖം കൂടിയുണ്ടെന്ന് അധികാരത്തിന്റെ വഴിയില്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലുമാകാതിരുന്ന മഹാത്മാഗാന്ധി നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. സമൂഹത്തിന് ജീവന്‍ ത്യജിച്ചും നന്മചെയ്യുംബോഴുണ്ടാകുന്ന സായൂജ്യം വിശാലമായ മാനവികതയുടെ നിറവാണ്. പണത്തിനു പിന്നാലെ ഓടുന്ന ആക്രാന്തം പിടിച്ച മനസ്സുകള്‍ക്ക് അതു പിടികിട്ടില്ല. എന്നാല്‍ അവരേയും തനിക്കുതുല്യം സ്നേഹിക്കാന്‍ കഴിയുന്ന മഹാത്മാക്കള്‍ക്ക് സകല മനുഷ്യരേയും ഒരൊറ്റ വംശവൃക്ഷമായെ കാണാനാകു. അത്തരം മനസ്സുകള്‍ക്ക് ഭൂമി മുഴുവന്‍ തന്റെ മാതൃഭൂമിയാണെന്നും,എല്ലാ മനുഷ്യരും തന്റെ കുടുംബാംഗങ്ങളാണെന്നും അനുഭവപ്പെടും. സത്യത്തില്‍ പരിശുദ്ധമായ സ്ത്രൈണതയുടെ സ്നേഹഭൂമിയാണ് ഓരോ മഹാത്മാവിന്റേയും മനസ്സ്.ബുദ്ധനും,കൃസ്തുവും,മഹാത്മാഗന്ധിയും എല്ലാം തന്നെ തങ്ങളുടെ ആസക്തിനിറഞ്ഞ പുരുഷമനസ്സിനെ നിര്‍ജ്ജീവമാക്കി, തങ്ങളിലെ ഉറങ്ങിക്കിടന്ന സ്ത്രൈണ മനസ്സിനെ ഉണര്‍ത്തിയെടുത്ത് ആ മനസ്സിലൂടെ ലോകത്തെ നോക്കിക്കാണുകയും, അമ്മയെപ്പോലെ മാനവികതയെ വാരിപ്പുണരുകയും ചെയ്ത അപൂര്‍വ്വ പ്രതിഭാസങ്ങളായിരുന്നു എന്നാണ് ചിത്രകാരന്റെ നിരീക്ഷണം.
അന്യരും,എതിരാളികളും, ശത്രുക്കളുമില്ലാത്ത സ്നേഹത്തിന്റെ ആ നിര്‍മ്മലതയിലേക്ക് ഉയരാനുള്ള അദ്ധ്വാനത്തോളം മഹത്തരമായി ഈ ലോകത്ത് എന്താണ് സ്ഥായിയായുള്ളത് !!!

അമേരിക്കയില്‍ ജനിച്ച് ഇന്ത്യയിലെ ജാതിവിവേചനത്തെക്കുറിച്ച് പഠിക്കാനെത്തി,മനുഷ്യത്വരഹിതമായ ജാതീയ പീഢനങ്ങള്‍ക്കിരയാകുന്ന ഇന്ത്യന്‍ അവര്‍ണ്ണ ജനതയെ മനുഷ്യാവകാശങ്ങളിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ സ്വന്തം ജീവിതം നീക്കിവച്ച് ഇന്ത്യന്‍ പൌരത്വം സ്വീകരിച്ച് ജീവിക്കുന്ന ഡോ.ഗെയ്‌ല്‍ ഓംവെദ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍(28.2.10)മിന്നു വേണുഗോപാല്‍ എന്ന ലേഖിക ചെറുതായൊന്നു പരിചയപ്പെടുത്തിയതു കണ്ടപ്പോള്‍ തോന്നിയ സന്തോഷത്താലാണ് ചിത്രകാരന്‍ ഈ പോസ്റ്റ് എഴുതുന്നത്.മാതൃഭൂമിക്കും, മിന്നു വേണുഗോപാലിനും നന്ദി.

ഈ ചിത്രകാരന് ഈ ജാതീയതയോട് എന്താണിത്ര വിരോധം എന്ന് പലര്‍ക്കും മനസ്സിലാകുന്നില്ല... !!! ജാതീയത 2000 വര്‍ഷത്തിലേറെ പഴക്കമുള്ള മനുഷ്യത്വഹീനമായ വിവേചനങ്ങളുടെ സവര്‍ണ്ണ സംസ്ക്കാരമാണ്. നമ്മുടെ ശ്രീ നാരായണ പ്രസ്ഥാനവും,ഇടതുപക്ഷ പാര്‍ട്ടികളും,പുരോഗമന പ്രസ്ഥാനങ്ങളും സവര്‍ണ്ണ സംസ്ക്കാരത്താല്‍ എന്നോ വിഴുങ്ങപ്പെട്ട് സ്ഥലജല ഭ്രമത്തിനടിമപ്പെട്ട് നടത്തുന്ന ആത്മഹത്യാപരമായ പേക്കൂത്തുകള്‍ നാം കാണുന്നതല്ലേ..?? ഇന്ത്യയില്‍ സവര്‍ണ്ണതയേയും അതിന്റെ പ്രഭവസ്ഥാനമായ ബ്രാഹ്മണ്യത്തേയും യാഥാര്‍ത്ഥ്യബോധത്തോടെ വിശകലനം ചെയ്ത് തിന്മയും വംശീയ വിഷവുമായി രേഖപ്പെടുത്താതെ
ഒരു പുരോഗമന പ്രസ്ഥാനത്തിനും മുന്നോട്ടു പോകാനാകില്ല. സവര്‍ണ്ണതയെ നശിപ്പിച്ച് മനുഷ്യരാക്കാന്‍ വിശ്രമമില്ലാത്ത നിരന്തര ശ്രമങ്ങള്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരിക്കുന്നു. സവര്‍ണ്ണത ഒരു സാംസ്ക്കാരികതയായി നിലനില്‍ക്കുംബോള്‍ അവര്‍ണ്ണര്‍പോലും അതിന്റെ പടയാളികളായി ജാതീയത നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നതാണ് പരിതാപകരമായ വസ്തുത. ഈ വസ്തുതകള്‍ ജാതീയതയില്‍ നിന്നും മുക്തരായ മനസ്സുകള്‍ക്കേ അതിന്റെ ശരിയായ അര്‍ത്ഥതീവ്രതയില്‍ മനസ്സിലാകു എന്നതിനാല്‍ ഡോ.ഗെയ്‌ല്‍ ഓംവെദിനെപ്പോലുള്ളവരുടെ സാമൂഹ്യശാസ്ത്ര അറിവുകള്‍ നമ്മുടെ നാടിനെ രക്ഷിക്കട്ടെ എന്നാശിക്കുന്നു. ജാതിക്കെതിരെ സംസാരിക്കുന്നത് എന്തോ സംവരണം ലഭിക്കുന്നതിനാണെന്ന് ചിന്തിക്കാനെ നമ്മുടെ സവര്‍ണ്ണ ജാത്യാഭിമാനികള്‍ക്ക് കഴിയു. പണത്തെ മൂല്യബോധമായി കരുതുന്ന ബ്രാഹ്മണ്യത്തിന്റെ ദഹനക്കേടാണ് ആ ചിന്ത :)
വിക്കിയില്‍ ഡോ.ഗെയ്‌ല്‍ ഓംവെദിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ലിങ്ക്.

7 comments:

chithrakaran:ചിത്രകാരന്‍ said...

ഡോ.ഗെയ്‌ല്‍ ഓംവെദിനെക്കുറിച്ച് ഈ മാത്രുഭൂമി വാര്‍ത്തയില്‍ കൂടുതലൊന്നും ചിത്രകാരനറിയില്ല.
അറിഞ്ഞത് മഹനീയമാണെന്നു തോന്നി അതിനാല്‍ പോസ്റ്റുന്നു.
ചിത്രകാരന്റെ വായനയുടേയും പഠനത്തിന്റേയും ഭാഗമായ ഡയറിക്കുറിപ്പ് മാത്രം !

Anonymous said...

ശരണ്‍കുമാര്‍ ലിംബാളെയേയും പാമയേയും ഗെയിലിനെയും ഒക്കെ മാതൃഭൂമി പരിചയപ്പെടുത്തും,അവരുടെ പുസ്തകങ്ങളും പ്രസിദ്ധീകരിക്കും.കേരളത്തിലെ ദലിത് എഴുത്തുകാരോടും ആക്റ്റിവിസ്റ്റുകളോ‌ടും ദലിത് പ്രശ്നങ്ങളോടും മുഖം തിരിഞ്ഞുനില്‍ക്കും.ഇതാണു മാതൃഭൂമി പത്രത്തിന്റെ രീതി.(ആഴ്ച്ചപ്പതിപ്പ് വ്യത്യസ്തമാണ്).തികേരളത്തിനു വെളിയിലുള്ള ഒരു പ്രതിഭാസം മാത്രമാണ് ജാതീയത എന്ന നിലപാടില്‍ നിന്നാണ് ഈ അഭ്യാസം.ഗെയ്ല്‍ ഉജ്വല വ്യക്തിയാണ്. മാതൃഭൂമി മാത്രം വായിക്കുന്നവര്‍ക്ക് ഗെയ്ല്‍ ഒരുപക്ഷേ ഇപ്പോഴാവാം പരിചയമാകുന്നത്.എത്ര വര്‍ഷമായി അവര്‍ ഇന്‍ഡ്യയിലെ ജാതിവ്യവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു!അക്കാരണംകൊണ്ടുമാത്രമാണ് മാതൃഭൂമി ഉള്‍പ്പെടെയുള്ള മുഖ്യധാര അവരെ ഇത്രനാളും അവഗണിച്ചത്.

Unknown said...

ഗെയ്‌ല്‍ ഒമ്വേദ് ഇടപെടുന്ന പരിസ്ഥിതി, ദളിത് പ്രശ്നങ്ങള്‍ ഗവേഷിച്ചിട്ടില്ല. എങ്കിലും...
കച്ചോടം ആണ് ദൈവം.ഒമ്വേദ് ജമാത്ത് ഇസ്ലാമിയുടെ മാധ്യമത്തില്‍ എത്രകാലമായി നിറഞ്ഞു നില്‍ക്കുന്നു.
പുതിയ ഫാഷന്‍ കച്ചോടം -ദളിത്, ആദിവാസി,ജനപക്ഷ കച്ചോടത്തില്‍ തോറ്റു പോയാലോ, മാതൃഭൂമി 'ഇടപെട്ടു'. അത്ര തന്നെ.
സത്യാന്വേഷി പറഞ്ഞത് കുറെ ശരിയാണ്.
ഇനി,ജമാത്ത്‌ മാധ്യമവും,മാതൃഭൂമിയും എം.എന്‍ വിജയന്‍ മാഷിനെ ഓര്‍ക്കുന്നുണ്ടാകും(!), അമേരിക്കയില്‍ നിന്ന് മാനായും മയിലായും സാമ്രാജ്യ്ത്തം വരാം എന്ന് പറഞ്ഞു അദ്ദേഹം.കൂട്ടത്തില്‍ ഓമവേദായും വരാം. എന്റെ
അഭിപ്രായമല്ല.വിജയന്‍ മാഷിന്റെ അഭിപ്രായം.
ഒരു മാധ്യമ പുലിയുടെ ബ്ലോഗില്‍ എന്‍.ജി.ഓ (ഇതും സാമ്രജ്യത്തം വരുന്ന വഴി ആണല്ലോ !) കൂട്ടായ്മയെ പറ്റി, അതില്‍ സജീവമായി
അദ്ദേഹം പങ്കെടുത്തതിനെ കുറിച്ചു ചോദിച്ചിരുന്നു. എം.എന്‍ വിജയന്‍ മാഷിന്റെ നല്ലൊരു സപ്പോര്‍ട്ടര് ആയ പുലി പറഞ്ഞത്
ആ എന്‍.ജി ഓ 'സാമ്രാജ്യത്തം' ഇല്ലാത്ത ശുദ്ധ സാധനമാണ് എന്നും, അതൊക്കെ 'അന്വേഷിച്ചിരുന്നു' എന്നുമാണ്. ഇതൊക്കെ തന്നെ ആണ്
ചില 'വലതന്‍' മാരും പറഞ്ഞത്, പറയുന്നത് എന്ന് സൂചിപ്പിച്ചപ്പോള്‍ നോ മറുപടി.
ചുരുക്കത്തില്‍ ഇത്രേ ഉള്ളു.ഒന്ന് കച്ചോടം,രണ്ടു മാധ്യമങ്ങള്‍ക്കും മുത്തശ്ശന്മാര്‍ക്കും അടുപ്പിലും അപ്പി ഇടാം.

Ajith said...

Hats off to Mathrubhumi..

Dr. Kancha Ilaiah's book, "Turning the Pot, Tilling the Land" , about which the Unicef-India's country director Samphe D. Lhalungpa commented as
"It's a hugely important book. Every Indian child should read it."
A malayalam edition of the same is forth coming from Mathrubhumi book house.

Dr. Ilaiah testified before a United States Congress subcommittee against the practice of untouchability and urged the US Government to work with the Indian government to end the persecution of Dalits. He also urged the US corporates to consider the affirmative recruitment policies in India (Hearing before HR Subcomitte Washington on 6 October, 2005)

vasanthalathika said...

ഹുസൈന്റെ നാടുകടക്കലിനെപ്പറ്റി എന്ത് പറയുന്നു?

Anonymous said...

ടെസ്റ്റ്‌

Ajith said...

MF Hussain had given his first interview to 'Madhyamam' daily as reported now by the national media. Lets wait for "Sathianweshi" to come up with the same