Wednesday, March 3, 2010

നാം ഹുസൈനെ നാടുകടത്തിയവര്‍ !


ലോകം ഇന്നേവരെ കണ്ടിട്ടുള്ള മനുഷ്യനന്മയുടെ ഏറ്റവും ഉജ്ജ്വല മാതൃകയായ മഹാത്മാഗാന്ധിയെ നിര്‍ദ്ദയം വെടിവെച്ചുകൊന്ന ലോകത്തെ ഏറ്റവും നിന്ദ്യരായ, നികൃഷ്ടരായ, പാപികളായ ജനങ്ങളാണ് ഭാരതീയരായ നാം. ആ ക്രൂരകൃത്യത്തിന്റെ പാപം കേവലം
ഒരു നാദൂറാം ഗോഡ്സെയില്‍ ഒതുക്കി നിര്‍ത്തി പുണ്യപുരുഷന്മാരായി അഭിനയിക്കുന്ന നമ്മുടെ കാപട്യത്തിന്റെ പുറംതോട് പൊട്ടിക്കാന്‍ ഒരു ചിന്തകനെപ്പോലും ജനിപ്പിക്കാന്‍ കഴിയാത്ത മച്ചിയായ ഭാരതാബയെ തുണിയില്ലാതെ വരച്ചാല്‍ പോര !!! ഭരണിപ്പാട്ടുകളുടെ കൊടിമരം കൊണ്ട് അവളുടെ നെയ്യുകട്ടപിടിച്ചുണ്ടായ ദുര്‍മേദസ്സ് കടഞ്ഞുകളഞ്ഞ് തന്തക്കുപിറക്കുന്ന മക്കളെ ജനിപ്പിക്കുകതന്നെ വേണം. അതിനായി കാവുതീണ്ടല്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ വൈകിക്കൂടെന്ന സംന്ദേശമാണ് ഹുസൈന്റെ വൈദേശിക പൌരത്വ പ്രശ്നത്തിലൂടെ പ്രബുദ്ധജനതക്ക് ലഭിക്കുന്നത്.

സത്യത്തെ ശത്രുവായും നന്മയെ തിന്മയായും മനസ്സിലാക്കപ്പെടുന്ന ഭാരതത്തില്‍ ശാസ്ത്രംകൊണ്ടും,ചരിത്രം കൊണ്ടും നമ്മുടെ ഇരുട്ടും ദുരഭിമാനങ്ങളും കട്ടപിടിച്ച സാംസ്ക്കാരികബോധത്തെ അലക്കി വെളുപ്പിക്കേണ്ട ബാധ്യത കലാ-സാഹിത്യകാരന്മാര്‍ക്കും,ചിന്തകര്‍ക്കും തന്നെയാണുള്ളത്. ആ എളിയ ജോലിയേ എം.എഫ്.ഹുസൈനും ചെയ്തുള്ളു. അത് അശ്ലീലമാണുപോലും !!! 64 ലൈംഗീക മുറകള്‍ മഹേശ്വരനെക്കൊണ്ട് പാര്‍വതിക്ക് ഓതിക്കോടുത്ത് കാമം ശാസ്ത്രമാക്കിയ നാട്ടില്‍... നാടിന്റെ മുക്കിലും മൂലയിലുമുള്ള ശിവക്ഷേത്രങ്ങളില്‍ ശിവന്റെ ലിംഗവും,പാര്‍വ്വതിയുടെ യോനിയും പൂജിച്ച് തീര്‍ത്ഥം കുടിക്കുന്ന നാട്ടില്‍... അംബലങ്ങളായ അംബലങ്ങളിലെല്ലാം രതി വൈകൃതങ്ങള്‍ കൊത്തിവച്ച് വേശ്യാവൃത്തിക്കും, കൂട്ടിക്കൊടുപ്പിനും ദൈവീക നീതീകരണം നല്‍കിയിരുന്ന നാട്ടില്‍.....!!!

ഈ ചരിത്രമൊന്നുമറിയാതെ കേവലം രേഖാചിത്രങ്ങളുടെ നഗ്നതകണ്ട് ഭയന്ന മന്ദബുദ്ധികളായ ഇന്ത്യന്‍ സവര്‍ണ്ണചൂലുകള്‍ ആയിരം കേസുകള്‍കൊണ്ട് ഹുസൈനെ തൂറിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചത് അവര്‍ ഇസ്ലാമിക താലീബാനിസത്തിനു പഠിക്കുന്നതിന്റെ ഭാഗമായാണ്. കൈനനയാതെ മാന്യമായി താലീബാനിസത്തിന് കോടതിയെ എങ്ങനെ തന്ത്രപൂര്‍വ്വം ഉപയോഗിക്കാം എന്നു ഗവേഷണം ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ വര്‍ഗ്ഗീയതയില്‍ കുറഞ്ഞ ഒന്നുംതന്നെയല്ലിത്. ഇന്ത്യയുടെ പുരോഗതിയുടേയും ബ്രിട്ടീഷ് ഭരണത്തിലൂടെ ആര്‍ജ്ജിച്ച അല്‍പ്പംസംസ്ക്കാരത്തിന്റേയും വെളിച്ചം പോലും ഊതിക്കേടുത്താനുള്ള ഇന്ത്യന്‍ സവര്‍ണ്ണജീര്‍ണ്ണതയുടെ നാണം കെട്ട പ്രവര്‍ത്തികള്‍.

ഹുസൈനെതിരായ ഊരുവിലക്കിനെതിരെയും കേസുകളുടെ കല്ലേറിനേയും പ്രതിരോധിക്കാനോ, പ്രതിഷേധിക്കാനോ കഴിയാതിരുന്ന കലാകാരന്മാരേയും,സാഹിത്യകാരന്മാരേയും,ചിന്തകരേയും,രാഷ്ട്രീയപ്രവര്‍ത്തകരേയും,ജേണലിസ്റ്റുകളേയും,ഗവണ്മെന്റിനേയും ഓര്‍ത്ത് ലജ്ജിക്കാം.സവര്‍ണ്ണസംസ്ക്കാരത്തിന്റെ വായു ശ്വസിക്കുന്ന ഈ വക സാധനങ്ങള്‍ക്കൊക്കെയും മഹാനായ ഒരു കലാകാരനെ അന്യമതസ്തനായിമാത്രമേ കാണാനാകുന്നുള്ളു എന്നത് സ്വാഭാവികമാണ്. ഹുസൈനെ രാജാരവിവര്‍മ്മ പുരസ്ക്കാരം കൊണ്ട് ആദരിച്ച ഇടതുപകഷ്ന്മാര്‍ പോലും സവര്‍ണ്ണതയുടെ ഒരു കുടില തന്ത്രം പയറ്റുന്ന കാപട്യത്തിന്റെ നിഴലിലാണ് അതു ചെയ്യുന്നത്. തസ്ലീമയെ കയ്യൊഴിഞ്ഞതും സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ കപടമനസ്സുകൊണ്ടുതന്നെ. കാരണം സവര്‍ണ്ണത കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സമദൂരസിദ്ധാന്തത്തില്‍ നമുക്കുള്ളില്‍തന്നെ കുടിയിരിക്കുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.നമ്മുടെ അവര്‍ണ്ണരിലും,ദളിതരിലും,കൃസ്ത്യാനികളിലും,മുസ്ലീങ്ങളിലും പൊതുധാരയുടെ സാംസ്ക്കാരിക മാന്യതയായി സവര്‍ണ്ണമര്യാദകള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതിനെ ഇഴപിരിച്ച് നശിപ്പിക്കാന്‍ വലിയൊരു സാംസ്ക്കാരിക സമരംതന്നെ നടത്തേണ്ടിയിരിക്കുന്നു.അതിന്റെ ഭാഗമായിവേണം ഹുസൈന്റെ വിവാദ ചിത്രങ്ങളേയും,ആറാം തിരുമുറിവുകളേയും അടയാളപ്പെടുത്തേണ്ടത്. സാമൂഹ്യ നവീകരണത്തിനുവേണ്ടിയുള്ള കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്ന സവര്‍ണ്ണവര്‍ഗ്ഗീയ
മനസ്സുകളെ സഹതാപത്തോടെ നോക്കാനും, സദ്ബുദ്ധി ഉപദേശിക്കാനും പ്രബുദ്ധ ജനം കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി മുന്നോട്ടുവരേണ്ടതുണ്ട്.

അതിന്റെ ഭാഗമായി ഹുസൈനെതിരെ 900 കേസുകൊടുത്ത് ഭാരതത്തിന്റെ സവര്‍ണ്ണ മനോരോഗം ലോകസമക്ഷം പ്രദര്‍ശിപ്പിച്ച വര്‍ഗ്ഗീയ മനസ്സുകളോടുപോലും നമുക്ക് നന്ദി പറയാം ! ഹുസൈന്‍ ഏത് രാജ്യത്തെ പൌരത്വം സ്വീകരിച്ചാലും അദ്ദേഹം ഇന്ത്യക്കാരന്റെ അഭിമാനം തന്നെ. സല്‍മാന്‍ റുഷ്ദിയെപ്പോലെ,ടാഗോറിനെപ്പോലെ, എ.ആര്‍.റഹ്മാനെപ്പോലെ, റസൂല്‍ പൂക്കുട്ടിയെപ്പോലെ.... ഇന്ത്യയുടെയും,ഇന്ത്യക്കാരുടേയും അഭിമാനം !!!

സവര്‍ണ്ണത രചിച്ചതും,രചിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യയുടെ ചരിത്രം മാത്രമേ ഇന്ത്യയെയും,ഇന്ത്യക്കാരേയും നാണം കെടുത്തുകയുള്ളു.

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന മാതൃഭൂമി വാര്‍ത്ത മാര്‍ച്ച് 2 ന് കണ്ണൂര്‍ എഡിഷനില്‍ 13ആം പേജില്‍ പ്രസിദ്ധീകരിച്ചതാണ്.
1) ഹിന്ദു ഓണ്‍ലൈന്‍ ലിങ്ക്.
2)സീത മോചിതയായി..., ഹുസൈനും...?
3)ആര്‍ട്ട് അറ്റാക്ക്
4)MF Husain takes Qatar Nationality

23 comments:

chithrakaran:ചിത്രകാരന്‍ said...

സവര്‍ണ്ണത രചിച്ചതും,രചിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യയുടെ ചരിത്രം മാത്രമേ ഇന്ത്യയെയും,ഇന്ത്യക്കാരേയും നാണം കെടുത്തുകയുള്ളു.

ഹുസൈനെക്കൊണ്ട് നബിയുടെ ചിത്രം വരപ്പിക്കാന്‍ ഉത്സാഹിപ്പിക്കുകയാണ് സവര്‍ണ്ണവര്‍ഗ്ഗീയ മര്യാദ രാമന്മാര്‍ ! ഇന്ത്യയില്‍ ഇത്രയും സംസ്ക്കാരമില്ലെങ്കില്‍, പിന്നെ ഖത്തറില്‍ അതിനേക്കാളുമുണ്ടാകുമോ പഹയന്മാരെ?

ഇവരുടെ അസുഖം ഇവര്‍ക്ക് എന്നെങ്കിലും മനസ്സിലാകണമേ ഭഗവാനെ:)

Unknown said...

ഈ നാഥുറാം ഗോഡ്സേയുടെ തലയിൽ മാത്രമായി ഒതുക്കി എന്നു മാത്രമോ ഗോ‌ഡ്സേയുടെ ഉദ്ദേശ്യങ്ങളെ മനഃപ്പൂർവം പരാമർശിക്കാതെ ഒഴിവാക്കുകയും ചെയ്യുന്നു.

യു.പി തലത്തിൽ ഗാന്ധിജിയെപ്പറ്റിയുള്ള ചരിത്രപാഠത്തിൽ ‘നാഥുറാം ഗോഡ്സേ എന്നൊരു മതഭ്രാന്തന്റെ വെടിയേറ്റു മരിച്ചു’ എന്ന് മാത്രമേ പറയുന്നുള്ളൂ. നാഥുറാം ഗോഡ്-സേ എന്ന ഹിന്ദുതീവ്രവാദി എന്ന് എന്ത് കൊണ്ട് എഴുതുന്നില്ല? ആ ഭ്രാന്ത് എന്ന വാക്കു തന്നെ ഗോഡ്സേയുടെ ചെയ്തിയെ ലളിതവൽക്കരിക്കുന്നതാണ്. സ്ഥിരബോധത്തോടെ ചെയ്തതല്ലെന്ന പോലെ.

ഗോഡ്‌സേ അടക്കമുള്ള അന്നത്തെ ആർ.എസ്.എസ് പ്രവർത്തകരുടെ ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്ന് പോലും തുറന്ന് പറയാൻ നമുക്ക് പേടിയാണ്.

ഹുസൈൻ വിഷയത്തിൽ ചിത്രകാരൻ പറഞ്ഞത് തന്നെ!

ശാശ്വത്‌ :: Saswath S Suryansh said...

"അത് അശ്ലീലമാണുപോലും !!! 64 ലൈംഗീക മുറകള്‍ മഹേശ്വരനെക്കൊണ്ട് പാര്‍വതിക്ക് ഓതിക്കോടുത്ത് കാമം ശാസ്ത്രമാക്കിയ നാട്ടില്‍... നാടിന്റെ മുക്കിലും മൂലയിലുമുള്ള ശിവക്ഷേത്രങ്ങളില്‍ ശിവന്റെ ലിംഗവും,പാര്‍വ്വതിയുടെ യോനിയും പൂജിച്ച് തീര്‍ത്ഥം കുടിക്കുന്ന നാട്ടില്‍... അംബലങ്ങളായ അംബലങ്ങളിലെല്ലാം രതി വൈകൃതങ്ങള്‍ കൊത്തിവച്ച് വേശ്യാവൃത്തിക്കും, കൂട്ടിക്കൊടുപ്പിനും ദൈവീക നീതീകരണം നല്‍കിയിരുന്ന നാട്ടില്‍.....!!!"

അന്നത്തെ ലൈംഗിക സ്വാതന്ത്ര്യം എന്നേ നഷ്ടമായ സാഹചര്യത്തില്‍ ഈ നാട്ടില്‍ ദൈവങ്ങളെ തുണി ഉടുപ്പിക്കാതെ നടത്തിച്ചാല്‍ മതം പറഞ്ഞ് വരുന്ന അവന്മാരൊക്കെ വാളെടുത്തില്ലെങ്കിലേ അതിശയമുള്ളൂ... ചിത്രന്‍ പറഞ്ഞ പോലെ ഹിന്ദു മതത്തെ ഒരു സെമെറ്റിക് മതം ആക്കി മാറ്റാനുള്ള ആസൂത്രിത ശ്രമം ആണ് സംഘ പരിവാര്‍ നടപ്പിലാക്കുന്നത്.

അല്ല, ഒന്നോര്‍ത്താല്‍ ഈ പറഞ്ഞതിനോടൊക്കെ ഒരു പുച്ഛം ചിത്രകാരനുമില്ലേ? ചിത്രകാരനും കലാകാരന്റെ ലൈംഗിക ആവിഷ്കാര സ്വാതന്ത്ര്യത്തിനു എതിരാണോ? കാമശാസ്ത്രത്തിന്റെ നാട്ടില്‍ അമ്പലത്തില്‍ രതിശില്പങ്ങള്‍ ഉണ്ടായതില്‍ എന്താണ് തെറ്റ്? അതിനെയൊക്കെ രതി വൈകൃതം എന്നു അടച്ചു ആക്ഷേപിക്കണോ?

"ഹുസൈന്‍ ഏത് രാജ്യത്തെ പൌരത്വം സ്വീകരിച്ചാലും അദ്ദേഹം ഇന്ത്യക്കാരന്റെ അഭിമാനം തന്നെ. "

ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ കഴിയാത്ത ഒരു ഭരണകൂടം ഉള്ള നാട്ടില്‍ ഒരു ഹുസൈനും ജീവിക്കാന്‍ കഴിയില്ല. അദ്ദേഹം ഖത്തര്‍ പൌരത്വം സ്വീകരിച്ചതില്‍ യാതൊരു തെറ്റും ഇല്ല. നഷ്ടമായത് ഇന്ത്യക്കാണ്. ഇനി അദ്ദേഹത്തെ ഓര്‍ത്തു നാം എങ്ങനെ അഭിമാനിക്കും? ലജ്ജിച്ചു തല കുനിക്കുകയാണ് വേണ്ടത്.

sainualuva said...

അദ്ദേഹം എന്തിനാണ് ഹിന്ദു ദൈവങ്ങളുടെ നഗ്ന ചിത്രം വരച്ചത് ..ഒരു മുസ്ലിം നമധാരിയായ അദ്ധേഹത്തിനു വരയ്ക്കാന്‍ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട് ...മതേതരത്വം, പൌര സ്വതന്ത്രം എന്നൊക്കെ പറഞ്ഞാല്‍ ഏതു ആളുകളുടെയും നെഞ്ചത്ത് കയറാം എന്നല്ലല്ലോ ...ഒരു ചെറിയ ന്യൂന പക്ഷതിന്റെയെന്കിലും മനസ്സിനെ മുരിവേല്‍പ്പിചിട്ടുന്ടെങ്കില്‍ അദ്ദേഹം ചെയ്തത് തെറ്റ് തന്നെ ...ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം .....

VINOD said...

CHITRAKARAN I AGREE THAT HINDUYISM IS GOING IN THE WRONG WAY, PEOPLE ARE TRYING TO MAKE IT A SEMITIC RELIGION, HE MAY BE A LOSS TO THE COUNTRY( I DIDNT UNDERSTOOD HIS PAINTINGS MUCH). OUR SOCIETY IS BECOMING INTOLERENT TOWARDS FREEDOM , BUT IF I DRAW TOMORROW NUDE PHOTO OF A WOMEN AND NAME IT MF HUSSAINS MOTHER, DO YOU THINK HE WILL COME TO SEE THE PAINTING AND APPRECIATE IT , I DOUBT, I AM NOT A BELIEVER OF RELIGION, HOWEVER I DONT AGREE SOME ONE HURTING THE FEELINGS OF PEOPLE WHO BELEIVE , WETHER IT IS ISLAM, CHRISTIANITY OR HINDUISM, LET US RESPECT THEIR FEELINGS, CRITISISM IS DIFFERENT FROM INSULT. LET US RESPECT EACH OTHER AND LET US NOT HURT EACH OTHER

Unknown said...

ആര്‍എസ്എസ് കാര്‍ക്കും താലിബാന്‍കാര്‍ക്കും ചിത്രകാരനും ഒക്കെ സെക്സ് എന്നാല്‍ ഹറാം ആണ്.

ബിജു ചന്ദ്രന്‍ said...

ഹുസൈന്റെ അമ്മയുടെ ചിത്രം വരയ്ക്കുന്നതും ഇതും തമ്മില്‍ താരതമ്യമില്ല. സരസ്വതിയും ഭാരതാംബയുമൊക്കെ കേവലം സാങ്കല്‍പ്പികമായ ആശയങ്ങളുടെ നിര്‍മ്മിതികള്‍ മാത്രം. അതുപോലെയാണോ ജീവിച്ചിരുന്നു എന്നുറപ്പുള്ള ഹുസൈന്റെ മാതാവ്‌?
ഹിന്ദു മതത്തിന്റെ കാലഹരണപ്പെട്ട ദൈവ സങ്കല്‍പ്പങ്ങളെ ക്കൂടിയാണ് ഹുസൈന്‍ തന്റെ ബ്രഷ് ഉപയോഗിച്ച് "തലോടിയത്"
ഹുസൈന്‍ തസ്ലീമ മുതലായവരുടെ സൃഷ്ടികള്‍ക്ക് സമൂഹത്തില്‍ ചലനം സൃഷ്ടിക്കാനും അത് വഴി പുരോഗമനത്തിന് വഴിയൊരുക്കാനും കഴിയും. അത് കൊണ്ട് തന്നെ ഹുസൈനും തസ്ലീമയ്ക്കും അഭിവാദ്യങ്ങള്‍ .

തറവാടി said...

>> ഹുസൈന്‍ ഏത് രാജ്യത്തെ പൌരത്വം സ്വീകരിച്ചാലും അദ്ദേഹം ഇന്ത്യക്കാരന്റെ അഭിമാനം തന്നെ. സല്‍മാന്‍ റുഷ്ദിയെപ്പോലെ,ടാഗോറിനെപ്പോലെ, എ.ആര്‍.റഹ്മാനെപ്പോലെ, റസൂല്‍ പൂക്കുട്ടിയെപ്പോലെ.... ഇന്ത്യയുടെയും,ഇന്ത്യക്കാരുടേയും അഭിമാനം<<

തന്നെ! തന്നെ!

ഈ ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യാക്കാര്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ കെട്ടിയോളും പിന്നെ തട്ടാനും എന്ന് പറഞ്ഞതുപോലെ, അല്ലെ ചിത്രകാരാ? :)

VINOD said...

dear biju, there are thounds who laid their life for this country , they never have thought that this country is after their mother and father, like wise for many religion and faith is not imaginary matter, may be it is for some, may it is for me or you, but there are many who lived their whole life praying to gods. insulting ones faith or father or mother is wrong. for chitrakan and me our mother is a truth and the most respected people in earth. but for soem one elase it can be a imaginatory character and he can draw or write something bad, no problems , but once he knows that he has hurt the feelings he should say i am sorry i didnt meant to hurt you, it is called culture. now i wonder what extra freedom he will get in qatar than in india where if he exhibit the same painting he will be thrown into jail within minutes, so he is lying about the freedom, so every one is afraid to critize him afraid being called a hindu fanatic.

Rejeesh Sanathanan said...

പറയാനുള്ളത് സൈനുവും തറവാടിയും പറഞ്ഞു.........

Anonymous said...

എന്താണ് സ്വാതന്ത്ര്യം? സ്വന്തം മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുകയും പ്രവൃത്തിക്കുകയും അതെല്ലാം മറ്റുള്ളവര്‍ അംഗീകരിക്കുകയും ചെയ്തുകൊള്ളണം എന്നാണോ? മറ്റുള്ളവരുടെ വിശ്വാസങ്ങളെ അധിക്ഷേപിക്കുക, വികാരങ്ങളെ മുറിവേല്‍പ്പിക്കുക ഒക്കെ സ്വാതന്ത്ര്യമാണോ? ആ സ്വാതന്ത്ര്യത്തിനു വേണ്ടി ആണോ ചിത്രകാരന്‍ പ്രവൃത്തിക്കുന്നത്? ആണെങ്കില്‍, താങ്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ ഉള്‍ക്കൊള്ളാനുള്ള മനോനില എങ്കിലും പ്രകടിപ്പിച്ച ശേഷം പോരെ ഈ ആദര്ശങ്ങല്‍ക്കായി പോസ്റ്റുകള്‍ തയ്യാറാക്കുന്നത്?

ഇനി അത്തരം ഒരു നിര്‍വചനം അല്ല സ്വാതന്ത്ര്യത്തിനു ഉള്ളതെങ്കില്‍ ഹുസൈന്‍ കാണിച്ചത് പോക്ക്രിത്തരം അല്ല എന്ന് ചിത്രകാരന്‍ വിശദീകരിക്കുന്നത് എങ്ങനെ ആകും എന്നൊന്നറിയാന്‍ കൌതുകം ഉണ്ട്..

മനുഷ്യനെ മനസ്സിലാക്കാതെ ആദര്‍ശം മനസ്സിലാക്കുമ്പോള്‍ ആണ് വരട്ടു വാദങ്ങള്‍ ഉണ്ടാകുന്നത് എന്ന് തോന്നുന്നു.. കമ്യൂണിസത്തിനു പറ്റിയതും അതാകാം..

ഉരിയാടപയ്യന്‍ said...

http://www.islammalayalam.net/general/fq/2.html

കടത്തുകാരന്‍/kadathukaaran said...

'ഞാനൊരു മുസ്ലീം ആയതുകൊണ്ടാണ്‍ ഈ അനുഭവം എനിക്ക് ഉണ്ടായതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല' എന്ന് ഹുസൈന്‍ പറഞ്ഞതു തന്നെ വൃണപ്പെടുന്ന വികാരങ്ങളുടെ സംരക്ഷണം തനിക്ക് വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കുവാനുള്ള ഒരു മഹാനായ കലകാരന്‍റെ വിശാല മനസ്സുകാണിക്കുന്നതാണ്.

കാവലാന്‍ said...

ബഹുസ്വരമായ ഒരു ജന സമൂഹത്തിലെ ഒരു കൂട്ടരുടെ വിശ്വാസങ്ങളെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി വികലമാക്കി അവതരിപ്പിച്ച ചിത്രകാരന്‍ എന്ന് എം എഫ് ഹുസൈന്‍ സ്മരിക്കപ്പെടും.ആവിഷ്കാരമോ അതിലെ നഗ്നതയോ അല്ല,വിഷയം തെരഞ്ഞെടുത്ത കുടിലതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

Anonymous said...

ചിത്രകാരനോട് പൊതുവില്‍ യോജിക്കുന്ന ഒരാളാണെന്ഗിലും ഇക്കാര്യാതില്‍ വിയോജിപ്പ് രേഖപ്പെടുത്താതെ തരമില്ല.

ഇക്കാര്യത്തില്‍ തങ്ങളുടെ നിഷ്പക്ഷതയെ സംശയിക്കുന്നില്ല .പക്ഷെ ചില കാര്യങ്ങള്‍ വ്യതസ്തമായി കാണേണ്ടതുണ്ട് .

ആദ്യമായി , ആവിഷ്കാര സ്വാതന്ത്ര്യം എന്നത് മറ്റു സ്വാതന്ത്ര്യങ്ങളില്‍ നിന്നും വ്യതസ്തമായ ഒന്നല്ലല്ലോ.. അപ്പോള്‍ ഇത് അഭിപ്രായ സ്വാതന്ത്ര്യം പോലെ തന്നെയുള്ള ഒന്നാണ്. അഭിപ്രയായ സ്വാതന്ത്ര്യം എന്നത് പലപ്പോഴും സ്വമേധയാ മിതത്വം പാലിച്ചു പ്രകടിപ്പിക്കേണ്ട ഒന്നാണെല്ലൊ.. നമുക്ക് ആരെക്കേറി എന്തും പറയാന്‍ പറ്റുക എന്നതില്‍ ഒരു ശരികെടുന്ടെന്നു നമ്മള്‍ എല്ലാവരും പൊതുവേ സമ്മതിക്കുന്ന ഒന്നാണ്. അപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യവും വ്യതസ്തമായി കാണാന്‍ സാധിക്കില്ല.

പിന്നെ ഇതില്‍ എതിര്പ്പുണ്ടാക്കുന്ന പ്രധാന ഘടകം നഗ്നതയാണ്. നമ്മുടെ സമൂഹത്തില്‍ ഇന്നും എന്നും ഒരാള്‍ ഏറ്റവും അപമാനിക്കപ്പെടുന്നത് അയാള്‍ പരസ്യമായി അയാളുടെ അനുമതിയില്ലാതെ നഗ്നമാക്കപ്പെടുംബോഴാണ് . അത് കൊണ്ട് തന്നെ ഇന്ത്യയില്‍ പണ്ട് പൊതുവെയും, ഇപ്പോള്‍ ഉത്തരെണ്ട്യയില്‍ പ്രത്യേകിച്ചും ദളിത്‌ സ്ത്രീകളെ നഗ്നരാക്കുന്ന ആഘോഷങ്ങള് നടക്കാറുമുണ്ടു .ചിത്രകാരന്‍ പലപ്പോഴും വിമര്‍ശിക്കുന്ന സവര്‍ണതയുടെ ആഘോഷങ്ങള്‍ തന്നെയാണ് അത്.

അപ്പോള്‍ നഗ്നമാക്കപ്പെടുന്നു എന്നത് ഒരു അപമാനമായി അതിനു വിധെയരാവുന്നവരും അത് ചെയ്യുന്നവരും ഒരേ പോലെ അംഗീകരിക്കുന്ന സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്ടെ പേരില്‍ ആണെങ്കിലും അങ്ങനെ ചെയ്യുന്നത് ചിലര്‍ക്ക് അപമാനമായി തോന്നിയ്യാല്‍ അത് തികച്ചും ന്യായമാണ്.

പിന്നെ , ചില കലാകാരന്മാര്‍ പലപ്പോഴും കലയുടെ ഭാഗത്ത്തല്ലാതെ കുലീനതയുടെ ഭാഗത്ത്‌ നിലയുറപ്പിക്കുന്നതായി കാണുന്നുണ്ട്. പലപ്പോഴും തന്റെ സ്രിഷ്ടികളുടെ മൂല്യം അവര്‍ തന്നെ നിശ്ചയിക്കുന്നതു പണത്തിലൂടെയാണോ എന്ന് സംശയമുണ്ട്‌. ഈ പ്രസ്തുത ചിത്രകാരന്റെ പല ചിത്രങ്ങളും കോടികള്ക്കാണു പോകുന്നത് എന്നത് സത്യമാണ്. അങ്ങനെയിരിക്കെ വിവാദ ചിത്രത്തില്‍ ഒരു വിപണന മൂല്യം അദ്ദേഹം കണ്ടിരുന്നോ എന്നും ഒരു ഊഹാപോഹതിന്ഗിലും ഇട നല്‍കും

മേല്പറഞ്ഞ പോലെ, ഇദ്ദേഹത്തെ പലരും ഒരു ബിംബമായും ഒരു അഭൌമിക പ്രതിഭയായും , സാധാരണക്കാരനെല്ലെന്നും ഒക്കെയുള്ള രീതിയില്‍ പറഞ്ഞു കാണാറുണ്ട്‌. തുല്യമായി കഴിവുള്ള പല ചിത്രകാരന്മാര്‍ക്കും കിട്ടാത്ത ഒരു ആരാധന (കുലീനനായ ചിത്രകാരനോടുള്ള ) അദ്ധേഹത്തെ ലഭിക്കുണ്ടോ എന്ന് സംശയം. ഇത് ഒരു സവര്‍ണ ബിംബതോടുള്ള ആരാധനയായി താരതമ്യം ചെയ്യേണ്ടതുണ്ട്.

താന്‍ ഭാഗമല്ലാത്ത ഒരു മതത്തെ , അതിന്റെ മതബോധാതെ ഒരാള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ എളുപ്പമല്ല. പലപ്പോഴും മറ്റു മതങ്ങളെ "ഇന്‍ഫീരിയര്‍: ആയും ഒരു പാഗന്‍ സംസ്കാരം ആയും ആണ് പലരും കാണുക. അത് കൊണ്ട് അവര്‍ അന്യ മത ദൈവങ്ങള ചിത്രികരിക്കുമ്പോള്‍, ഒരു സവര്‍ണന്‍ അവര്‍ണന്റെ സത്വബോതതെയും അവരുടെ ദൈവങ്ങളെയും അന്ഗീകരിക്കാത്ത പോലെ ഉള്ള മനോഭാവത്തോടെ ,കല്പ്പനാ ഭാവത്തോടെ ആയിരിക്കും , ഇപ്പറഞ്ഞ അന്യ മത ചിത്രകാരന്മാര്‍ അവര്‍ തങ്ങളേക്കാള്‍ "ഇന്ഫിരിയര്‍: ആണെന്ന് അബോധമനസ്സില്‍ തോന്നുന്ന ബിംബകല്പനകളെ അതേപടി കാന്‍വാസില്‍ ച്തിത്രികരിക്കുന്നു എന്നേയുള്ളു..

അപ്പൊ, സവര്‍ക്കു അവര്‍ണര്‍ എങ്ങനെയാണോ അങ്ങനെയാണ് പുരോഗമിച്ചത് എന്ന് സ്വയം വിശ്വസിക്കുന്ന മതവിഭാഗള്‍ക്ക് അല്ലാത്തവരോട് . ഈ സംഭവം അങ്ങനെ നോക്കിക്കാനെണ്ടിയിരിക്കുന്നു . സവര്‍ണര്‍ക്ക് അവര്ണരുടെ ദൈവങ്ങള്‍ , ദൈവങ്ങള്‍ അല്ലാതിരിക്കുകയും sociology PHD യുടെ subject മാത്രമാകുന്നതും അത് കൊണ്ടാണ് . അത് തന്നെയാണ് ഒരുപക്ഷെ ഇവിടെ സംഭവിച്ചതും . സവര്‍ണ - അവര്ണ ദ്വന്തങ്ങള്‍ ഒരു പടി മേലേക്ക് transform ചെയ്യപ്പെട്ടു എന്ന് മാത്രം .

★ Shine said...
This comment has been removed by the author.
Anoni Malayali said...

നാം മതവും മതവും തമ്മിലുള്ള സ്പര്‍ദ്ധകളും കൊലപാതകങ്ങളും ധാരാളം കണ്ടാവരാണ്‌. ഇന്ത്യാവിഭജനം ഉള്‍പ്പെടെയുള്ള കാലുഷ്യങ്ങളും കലാപങ്ങളും അവയേല്‍പിച്ച മുറുവുകളും ഇനിയും ഉണങ്ങാത്തവയുമാണ്‌. സ്വതന്ത്രമായിപ്പോയ, മുറിച്ചുമാറ്റപ്പെട്ട അയല്‍രാജ്യം ഒരു മുസ്ലിം രാഷ്ട്രവുമാണ്‌. അവിടെ മറ്റു മതസ്ഥര്‍ക്ക്‌ പൂര്‍ണ്ണമായി ഇഴുകിച്ചേരാനാവാത്ത അവസ്ഥയുമാണ്‌. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി വ്യത്യസ്ഥമാണ്‌. ഇവിടെ മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല ഒരു പൗരന്റെ രാഷ്ട്രസ്നേഹം അളക്കപ്പെടുന്നത്‌. എന്നാലും നമുക്കുചുറ്റും ഉണ്ടാവുന്ന ലഹളകളിലും മറ്റും മതവും ഒരു ആയുധമാണെന്ന കാര്യ നാം മറന്നുകൂടാ. ഇവിടെ നിലനില്‍ക്കുന്ന സമുദായസ്നേഹസഹകരണസാമീപ്യങ്ങള്‍ എന്തു വിലകൊടുത്തും നിലനിര്‍ത്തേണ്ടത്‌ നമ്മുടെയെല്ലാം കടമയാണ്‌. ഇവിടെ ഇതൊന്നും അറിയാത്ത ആളല്ല എം.എഫ്‌.ഹുസ്സൈന്‍.

അതിലോലമായ ഒരു സന്തുലതാവസ്ഥയാണ്‌ ഇവിടെ നിലനില്‍ക്കുന്നത്‌. മതം ഇന്നും ഇവിടെ പ്രബലമായ ഒരു വിഷയമാണ്‌. ആ ലോലതന്ത്രികളെ മുറിപ്പെടുത്തുന്ന ഒരു നിലപാട്‌ അദ്ദേഹം എടുക്കരുതായിരുന്നു. വിശാലമനസ്കരായ ചിത്രകാരനെപ്പോലുള്ളവര്‍ക്ക്‌ അതെല്ലാം നിസ്സാരമായിക്കരുതി തള്ളാം. പക്ഷേ, അത്രയ്ക്കൊന്നും വിവരമില്ലാത്ത സാധാരണക്കാര്‍, വീടിന്റെ അകത്തളത്തില്‍ ചെറുപ്പം മുതല്‍ കണ്ട ദൈവരൂപത്തെ, ഒരു ദിവസം നഗനമായി വരയ്ക്കപ്പെട്ടുകാണുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നും. ഇത്തരത്തിലൊന്നു കണ്ടാലുടന്‍ വികാരങ്ങളെ ഇളക്കിവിടുന്നവര്‍ ചുറ്റുമുണ്ടെങ്കിലോ, പറയുകയും വേണ്ട.

മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വരച്ചവരെപ്പറ്റിയും ഇതു തന്നെയാണ്‌ പറയാനുള്ളത്‌. പരസ്പരബഹുമാനം, മറ്റുള്ളവന്റെ വികാരങ്ങളെ മാനിക്കല്‍ ഇതെല്ലാം ഒരു പരിഷ്കൃതസമൂഹത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌. ഹുസൈന്‍ എന്തുകൊണ്ട്‌ ഒരു നഗ്ന പുരുഷരൂപം വരച്ച്‌ അതിന്‌ മുഹമ്മദ്‌ എന്ന് പേരുകൊടുത്തില്ല? ആട്ടേ, ഇനി മറ്റൊരു മതസ്ഥന്‍ അങ്ങനെ ചെയ്താല്‍ ഈ പറയുന്ന ചിത്രകാരന്‍ അത്‌ സവര്‍ണ്ണ വര്‍ഗീയ മേധാവിത്തം ന്യൂനപക്ഷത്തെ കരിതേക്കാന്‍ ചെയ്യുന്നതായി പറയില്ലായിരുന്നോ.

സമയം കിട്ടുമ്പോള്‍, താങ്കളും ഒരു ചിത്രകാരനാണല്ലോ, ഒരു നഗ്നപുരുഷരൂപം വരച്ച്‌ അതിനു മുഹമ്മദ്‌ നബി എന്ന പേരും കൊടുത്ത്‌ താങ്കളുടെ ബ്ലോഗില്‍ ഇടുക, കാണാമല്ലോ നമുക്ക്‌ വിശാലമനസ്കരായ ആളുകള്‍ എങ്ങനെയാവും പ്രതികരിക്കുകയെന്ന്?

പള്ളിക്കുളം.. said...

>>> അരുണ്‍ / Arun said...
ആര്‍എസ്എസ് കാര്‍ക്കും താലിബാന്‍കാര്‍ക്കും ചിത്രകാരനും ഒക്കെ സെക്സ് എന്നാല്‍ ഹറാം ആണ്<<<

ചിത്രകാരനെയൊക്കെ ഇങ്ങനെയും ആളുകൾ തെറ്റിദ്ധരിക്കുമോ.. ഹഹഹ.. (ഇന്നാളത്തേതും കൂട്ടി ഇപ്പോ 2 ചിരി കടം.)

Joker said...

....വക സാധനങ്ങള്‍ക്കൊക്കെയും മഹാനായ ഒരു കലാകാരനെ അന്യമതസ്തനായിമാത്രമേ കാണാനാകുന്നുള്ളു എന്നത് സ്വാഭാവികമാണ്...
===================================
കെറുവിക്കേണ്ട..
ചിത്രകാരാ, ചിത്രകാരനും അങ്ങനെയൊക്കെ തന്നെയാണ്.

ചന്തു said...

From Taslima's blog :
http://taslimanasrin.com/tn_bannedbooks.html

Dwikhandito 2003

The book was banned by the 'Communist' Government of West Bengal of India on the charges of hurting religious feelings of the people. :D :D :D jammakkude feelisnu entha vila

chithrakaran:ചിത്രകാരന്‍ said...

ഈ വിഷയത്തിലുള്ള സുജൈയ് ബ്ലോഗിന്റെ ലിങ്ക്:
MF Husain takes Qatar Nationality

Hari said...

ചിത്രകാരന് ധൈര്യമുണ്ടെങ്കില്‍ ഒരു ഡാനിഷ് പത്രക്കാരന്‍ വരച്ച പോലത്തെ ഒരു ചിത്രം വരക്കൂ ഈ ബ്ലോഗില്‍! അതിനു ശേഷം ജീവന്‍ ബാക്കിയുന്റെങ്ങില്‍ ആര്ടിസ്റ്റു കളുടെ സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കാം!

Unknown said...

ഹുസൈന്‍ നല്ല കലാകാരന്‍ തന്നെ..... ഒരു കലാകാരന്റെ ധര്‍മ്മം ഇതാണോ?.... സമൂഹത്തില്‍ ശാന്തിയും, സമാദാനവും ഉണ്ടാക്കാന്‍ എല്ലാവരും പ്രയത്നിക്കുന്ന ഈ ഒരു കാലഘട്ടത്തില്‍ ഇങ്ങനെ ഒരു രചന എന്തിനു വേണ്ടി?.....ആര്‍ക്കുവേണ്ടി?... എന്തിനു മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ മോശമായി ചിത്രീകരിക്കുന്നു... ഇതാണോ ഒരു കലാകാരന്റെ രീതി?... ഇത് വെറും ഒരു പബ്ലിസിറ്റിക്ക് വേണ്ടി അല്ലെ?... അതിനു ഇങ്ങനെ ഒരു രീതി വേണമായിരുന്നോ?.... നമുക്കറിയാം കോടികള്‍ക്ക് ആണ് ഹുസൈന്റെ വര്‍ക്കുകള്‍ വിറ്റു പോകുന്നത്....നമ്മുടെ ഈ ചര്‍ച്ചകള്‍ പോലും ഹുസൈന്റെ മാര്‍ക്കട്ടിങ്ങിനു വേണ്ടി അല്ലെ?...... ഇന്ന് ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ ജോലി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന എത്രയോ നല്ല കലാകാരന്മാര്‍ നമ്മുടെ ഇടയിലുണ്ട്,.... നമ്മുടെ സര്‍കാര് പോലും തിരിഞ്ഞു നോക്കാത്തവര്‍,... നമ്മുടെ സ്കൂളുകളില്‍ ഇന്ന് ചിത്രകലാ അദ്ധ്യാപകന്‍ മാര്‍ ഇല്ലാതായി കൊണ്ടിരിക്കുന്നു..... അവര്‍ക്കുവേണ്ടി സംസാരിക്കൂ.... ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും ചിത്രകാരന്‍ ആവില്ലാ.....അങ്ങനെ ആകാനും ഒരു ടീച്ചര്‍ക്കും പറ്റില്ലാ....എന്നാല്‍... കഴിവുള്ള കുറച്ചുപേരെ വളര്‍ത്തുന്നത് ഇതോടെ തീരുന്നു..... ഇനി നമ്മുടെ സമൂഹത്തില്‍ ചിത്രകാരന്‍ മാര്‍ വേണ്ടെന്നാണോ?.... ഇതിനൊക്കെ വേണ്ടി പ്രതികരിക്കൂ.......