Friday, March 19, 2010

മാതൃഭൂമിയിലെ ചിത്രലേഖ

വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം ബ്ലോഗ് വായനയും, എഴുത്തും, പത്ര-മാധ്യമ നിരീക്ഷണവും കട്ടപ്പുറത്തിരിക്കുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ചിത്രകാരന്‍ ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 12ന് ബ്ലോഗര്‍മാരായ ചാര്‍വാകനും നിസ്സഹായനും പയ്യന്നൂരില്‍ കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാനായി വന്നതുകൊണ്ട് കുറച്ചു സമയമുണ്ടാക്കി ചിത്രകാരനും അവിടെ എത്തിപ്പെട്ടു.
അതിന്റെ ഭാഗമായി ഒരു പോസ്റ്റുമിട്ടു:വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍(നിസ്സഹായന്‍ മാനവിക നിലപാടുകള്‍ എന്നബ്ലോഗില്‍ ഇതിന്റെ ഭാഗമായുള്ള മറ്റൊരു പോസ്റ്റിന്റെ ലിങ്ക്:ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.)
കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കുകയും ചിത്രലേഖക്കെതിരെയുള്ള ജാതിപീഢനത്തിന്റെ തീവ്രത മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി ജാതീയ-സ്ത്രീവിവേചനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായ ചിത്രലേഖയെ ഒരു ഒറ്റപ്പെട്ട ഇരയായി സവര്‍ണ്ണതക്കുമുന്നില്‍ ഉപേക്ഷിച്ചുപോരാന്‍ മാനുഷികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും കഴിയില്ലെന്നും ബോധ്യപ്പെട്ടു.

സവര്‍ണ്ണത ഇന്ത്യന്‍ ജനതയെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില രാഷ്ട്രീയത്തിന്റെ വിഷമയമായ സാംസ്ക്കാരിക വായുമണ്ഡലമാണെന്നാണ് ചിത്രകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആ സാംസ്ക്കാരികതയില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ഏത് ജാതി-മതവിഭാഗത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പെട്ടെന്നു കഴിയുമെന്ന് തോന്നുന്നില്ല.എന്നാല്‍ സമയമെടുത്തെങ്കിലും മനുഷ്യത്വ വിരുദ്ധമായ സവര്‍ണ്ണ സാംസ്ക്കാരികതയെ ശുദ്ധീകരിക്കേണ്ടത് സാമൂഹ്യ സമത്വത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാനത്തിനും അവശ്യം വേണ്ട പ്രവര്‍ത്തനമാണ്.അതിന്റെ ഭാഗമായുള്ള, തൊഴിലെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ചിത്രലേഖയുടേ സമരത്തെ ധീരമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.

തിന്മയുടെയും തന്തയില്ലായ്മയുടേയും മൂല്യരാഹിത്യത്തിന്റേയും പ്രതിരൂപമായ സവര്‍ണ്ണതയാണ് നമ്മുടെ സദാചാരത്തിന്റെ സൂക്ഷിപ്പുകാര്‍ എന്നതിനാല്‍ ... സവര്‍ണ്ണതക്കെതിരെയുള്ള ഏതു ചെറുത്തുനില്‍പ്പും തകര്‍ക്കുന്നതിനായി ബ്രാഹ്മണ്യം ചില സൂത്രവിദ്യകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ലൈഗീക ആരോപണങ്ങളിലും,ദൈവ നിഷേധം,മദ്യപാനം,അഹങ്കാരം,ബ്രാഹ്മണ ദ്രോഹം തുടങ്ങിയ കഥകള്‍ മെനഞ്ഞെടുത്ത് സവര്‍ണ്ണതക്കെതിരെയുള്ള നന്മയുടെ ചെറുത്തുനില്‍പ്പിനെ തിന്മയായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ തന്ത്രം. ചിത്രലേഖക്കെതിരെ അപവാദം പ്രചരിപ്പിച്ച് സമൂഹനന്മയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരും ആ ചിരപുരാതനമായ സവര്‍ണ്ണ തന്ത്രം തന്നെയാണ് പ്രയോഗിച്ചത്.ദുര്‍നടപ്പ്,മദ്യപാനം,പുലച്ചിയുടെ ശബ്ദക്കൂടുതല്‍....കീഴടങ്ങാനുള്ള വിമുഖത!!! അതായത് സവര്‍ണ്ണ കുലീനത്വമില്ലായ്മ ! ഒരാളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങുംബോഴേ ലൈഗീക അപവാദത്തിന്റേയോ,കള്ളുകുടി,ചീട്ടുകളി,തെറിവിളി,...തുടങ്ങിയ ലേബലുകള്‍ ബോധപൂര്‍വ്വം ചാര്‍ത്തി തമസ്ക്കരിക്കുക എന്ന വിദ്യ അയാളുടെ മിത്രങ്ങളെപ്പോലും അകറ്റിനിര്‍ത്താനും അതിലൂടെ ഒറ്റപ്പെടുത്തി നശിപ്പിക്കാനുമുള്ള നമ്മുടെ സവര്‍ണ്ണ ശീലത്തിന്റെ ഭാഗമാണ്. ആ ശീലത്തെ വേരോടെ പിഴുതെടുത്ത് പ്രതിരോധിക്കുകതന്നെവേണം.

മാതൃഭൂമി വീക്കിലിയില്‍ 2010 മാര്‍ച്ച് 7 ലക്കത്തില്‍ ജെ.ദേവിക ചിത്രലേഖയെക്കുറിച്ച് ഒരു ലേഖനമെഴുതിയത് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പൊതുധാര മാധ്യമത്തിന്റെ നന്മക്കുവേണ്ടിയുള്ള സംഭാവന എന്ന നിലയിലുള്ള ഈ അംഗീകാരത്തെ ആദരിക്കേണ്ടിയിരിക്കുന്നു. ചിത്രലേഖ പ്രശ്നത്തിന്റെ മനുഷ്യത്വപരമായ വിസ്തൃതി മനസ്സിലാക്കേണ്ടവര്‍ക്കായി അത് സ്കാന്‍ ചെയ്ത് ഇവിടെ ചേര്‍ക്കുന്നു. താഴെക്കൊടുത്ത മാതൃഭൂമി പേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാം.

10 comments:

chithrakaran:ചിത്രകാരന്‍ said...

ഒരാളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങുംബോഴേ ലൈഗീക അപവാദത്തിന്റേയോ,കള്ളുകുടി,ചീട്ടുകളി,തെറിവിളി,...തുടങ്ങിയ ലേബലുകള്‍ ബോധപൂര്‍വ്വം ചാര്‍ത്തി തമസ്ക്കരിക്കുക എന്ന വിദ്യ അയാളുടെ മിത്രങ്ങളെപ്പോലും അകറ്റിനിര്‍ത്താനും അതിലൂടെ ഒറ്റപ്പെടുത്തി നശിപ്പിക്കാനുമുള്ള നമ്മുടെ സവര്‍ണ്ണ ശീലത്തിന്റെ ഭാഗമാണ്. ആ ശീലത്തെ വേരോടെ പിഴുതെടുത്ത് പ്രതിരോധിക്കുകതന്നെവേണം.

Unknown said...

ചിത്രലേഖയുടെ പ്രശ്നം വെറും ജാതിയതയോടും സവര്‍ണ്ണതയോടും മാത്രം കൂട്ടിക്കെട്ടിയാല്‍ ശരിയായ വസ്തുതകള്‍ വെളിപ്പെടില്ല എന്നാണെന്റെ അഭിപ്രായം. സവര്‍ണ്ണത എന്നത് മലബാറിലെങ്കിലും രാഷ്ട്രീയനേതൃത്വം കൌശലപൂര്‍വ്വം കൈക്കലാക്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മലബാറില്‍ വീര്യം കൂടിയ സംഘടിത ശക്തി എന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാത്രമാണ്. എന്തിനും തയ്യാറുള്ള പ്രവര്‍ത്തകരുടെ ഒരു സേന ആ പാര്‍ട്ടിക്ക് മാത്രം സ്വന്തവും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ തട്ടിലുമുള്ള നേതാക്കള്‍ സവര്‍ണ്ണരായിരിക്കും എന്നതാണ് ഇവിടങ്ങളിലെ അവസ്ഥ. അഥവാ ഒരു സവര്‍ണ്ണനെ കിട്ടാതെ വന്നാലേ ഒരു അവര്‍ണ്ണന് ഏതെങ്കിലും ഒരു ഘടകത്തില്‍ നേതൃത്വത്തിലേക്ക് വരാന്‍ കഴിയുകയുള്ളൂ. ഇത് പൊതുവായി പറയുന്നതാണ്. അവിടെയും ഇവിടെയുമായി ഒറ്റപ്പെട്ട അവര്‍ണ്ണനോ മറ്റ് ന്യുനപക്ഷ വിഭാഗത്തില്‍ പെട്ടവരോ നേതാവായിട്ടുണ്ടാകാം. എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായകമായ നേതൃത്വത്തിലേക്ക് അവര്‍ണ്ണര്‍ക്ക് പ്രവേശനം കിട്ടാറില്ല. ഇന്നത്തെ നേതൃനിരയെ പരിശോധിച്ചാല്‍ അത് മനസ്സിലാകും.

സവര്‍ണ്ണരുടെ ഒരു പ്രത്യേകത അവര്‍ തങ്ങളുടെ മനസ്സില്‍ ഇപ്പോഴും ആഢ്യത്വം വെച്ചു പുലര്‍ത്തുന്നു എന്നതാണ്. ഇടത്-പുരോഗമന-തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നാണ് പറയുന്നതെങ്കിലും ഒരു സവര്‍ണ്ണന്‍ ആ പാര്‍ട്ടിയുടെ നേതാവാണെങ്കില്‍ അവന്‍ തന്നെ ഒരു സവര്‍ണ്ണന്‍ എന്ന് തന്നെയാണ് സ്വയം കരുതുന്നത്. ഈ ഒരു അടിമ-ഉടമ ബോധം ഇന്ന് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടിട്ടുണ്ട് എന്നും , എന്നാല്‍ രാഷ്ട്രീയത്തില്‍ അത് പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും മനസ്സിലാക്കണം. കാരണം ഇന്ന് അധികാരം രാഷ്ട്രീയത്തിലാണ് ഉള്ളത്. രാഷ്ട്രീയത്തിന് പുറമെയുള്ള സവര്‍ണ്ണന്‍ ദുര്‍ബ്ബലനും രാഷ്ട്രീയത്തിനകത്തുള്ള സവര്‍ണ്ണന്‍ പണ്ടെത്തെക്കാളും ബലവാനും ആണെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. അതായത് രാഷ്ട്രീയത്തിന് പുറത്തുള്ള സവര്‍ണ്ണരും അവര്‍ണ്ണരും സമന്മാരും രാഷ്ട്രീയത്തിനകത്തുള്ള സവര്‍ണ്ണര്‍ ഒരേ തൂവല്‍‌പക്ഷികളും വര്‍ഗ്ഗപരമായി തന്നെ യോജിപ്പുള്ളവരുമാണ്. അത്കൊണ്ട് രാഷ്ട്രീയത്തിലെ സവര്‍ണ്ണ മേധാവിത്വമാണ് തകര്‍ക്കപ്പേടേണ്ടത്.

രാഷ്ട്രീയത്തില്‍ സവര്‍ണ്ണര്‍ എങ്ങനെ മേധാവിത്വം ഉറപ്പിക്കുന്നു എന്ന് അധികമാരും ചിന്തിക്കാത്ത ഒരു വിഷയമാണ്. സവര്‍ണ്ണന് സ്വതവേയുള്ള നേതൃദുരയും അവര്‍ണ്ണന് ജന്മനായുള്ള അടിമബോധവുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. മലബാറില്‍ ഹിന്ദുക്കളില്‍ തീയ്യ ജാതിക്കാരാണ് മഹാഭൂരിപക്ഷം. തെക്കുള്ള നായന്മാരോട് ബന്ധമുള്ള ജാതി എന്ന് പറയുന്നത് ഇവിടെ നമ്പ്യാര്‍ എന്ന വിഭാഗക്കാരാണ്. മറ്റ് വിഭാഗക്കാരെ കണക്കിലെടുക്കാന്‍ മാത്രമില്ല. നായര്‍ എന്ന് അറിയപ്പെടുന്നത് വാണിയര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവരാണ്. എണ്ണത്തില്‍ കൂടുതല്‍ ഈ വാണിയന്മാര്‍ ആണെങ്കിലും ഇക്കൂട്ടരെ മുന്തിയ ജാതിക്കാരായി നമ്പ്യാന്മാര്‍ കാണുന്നില്ല. എങ്കിലും ജാതിശ്രേണിയില്‍ ഇവരൊക്കെ തീയ്യന്മാരുടെ മേലെയായി പരിഗണിക്കപ്പെട്ടു വരുന്നു.

Unknown said...

ഒരു കമ്മറ്റി കൂടിച്ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു എന്ന് വയ്ക്കുക. ആ കൂട്ടത്തില്‍ സ്വാഭാവികമായും തൊണ്ണൂറ്റിയൊന്‍പത് ശതമാനവും തീയ്യന്മാരായിക്കും. ഭാരവാഹി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിക്കാന്‍ , ഒരു നമ്പ്യാറോ വാണിയനോ ആ കമ്മറ്റിയില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ മറ്റൊരു തീയ്യനെ, അയാള്‍ പരോക്ഷമായി ഏല്‍പ്പിച്ചിട്ടുണ്ടാവും. മറ്റൊന്ന് ഒരു നമ്പ്യാറോ വാണിയനോ സഭയില്‍ ഹാജരായിരിക്കെ ഒരു തീയ്യനെയോ മറ്റ് അവര്‍ണ്ണ വിഭാഗത്തില്‍ പെടുന്നവനെയോ ഭാരവാഹിയായി പിന്തുണക്കാന്‍ തീയ്യന്റെ അടിമബോധം അവനെ അനുവദിക്കുകയില്ല. നമ്പ്യാറോ മറ്റ് അവര്‍ണ്ണനോ ഇല്ലാത്ത ഒരു കമ്മറ്റിയില്‍ മാത്രമേ തീയ്യനോ മറ്റ് അവര്‍ണ്ണര്‍ക്കോ ഭാരവാഹിയാകാന്‍ കഴിയുകയുള്ളൂ.

അങ്ങനെ ഏത് പാര്‍ട്ടി എടുത്താലും എണ്ണത്തില്‍ കുറഞ്ഞ സവര്‍ണ്ണരാണ് ഭാരവാഹിത്വത്തിലും നേതൃത്വത്തിലും മൃഗീയഭുരിപക്ഷമായുള്ളത്. മലബാറിലെ പ്രബല രാഷ്ട്രീയപാര്‍ട്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയത് കൊണ്ട് അതിന്റെ നേതൃത്തിലുള്ള സവര്‍ണ്ണരാണ് ഇവിടെ സവര്‍ണ്ണ അജണ്ട നടപ്പാക്കുന്നത്. അത്കൊണ്ട് ചിത്രലേഖമാര്‍ രാഷ്ട്രീയസവര്‍ണ്ണതയുടെ ഇരകളാണ്. രാഷ്ട്രീയനേത്രത്വങ്ങളില്‍ നിലനില്‍ക്കുന്ന സവര്‍ണ്ണനീരാളിപ്പിടുത്തം തകര്‍ക്കപ്പെടാന്‍ വേണ്ടി അവര്‍ണ്ണന്റെ ആത്മബോധത്തെ ജ്വലിപ്പിക്കുകയാണ് ചിത്രലേഖമാര്‍ രക്ഷപ്പെടാനുള്ള വഴി. ഇവിടെ മറ്റൊരു കാര്യം കൂടി എടുത്ത് പറയേണ്ടതുണ്ട്. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന പോലെ നമ്പ്യാര്‍ ഇല്ലെങ്കില്‍ തീയ്യന്‍ സവര്‍ണ്ണനാകും. അത്കൊണ്ട് പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളില്‍ ഗണ്യമായ സ്ഥാനം ലഭിക്കണം. ചുരുക്കത്തില്‍ തങ്ങള്‍ ആരേക്കാളും കുറഞ്ഞവര്‍ അല്ലെന്നും തങ്ങളേക്കാളും മുന്തിയവര്‍ ആരുമില്ലെന്നുമുള്ള ആത്മാഭിമാനം അവര്‍ണ്ണര്‍ക്ക് ഉണ്ടായാല്‍ സവര്‍ണ്ണര്‍ എന്ന് പറയുന്നത് വെറും കടലാസ് പുലി മാത്രം. അല്ലാതെയുള്ള സവര്‍ണ്ണവിരോധം വെറും നിഴല്‍‌ ശത്രുത മാത്രമായിരിക്കും.

Anonymous said...

സി പി എമ്മില്‍ സവര്‍ണത മാത്രമല്ല പ്രശ്നം.അതിന്റെ രാഷ്ട്രീയത്തില്‍ ഉള്ളടങ്ങിയിട്ടുള്ള അസഹിഷ്ണുതാപരമായ,തികഞ്ഞ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം കൂടിയുണ്ട്.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പും ദിനപത്രവും ദലിത് വിഷയങ്ങളില്‍ വ്യത്യസ്ത സമീപനമാണ്. അതുകൊണ്ട് തലക്കെട്ട് അല്പം തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്.

Unknown said...

എന്റെ രണ്ടാമത്തെ കമന്റില്‍ ആദ്യഖണ്ഡികയിലെ "നമ്പ്യാറോ മറ്റ് അവര്‍ണ്ണനോ ഇല്ലാത്ത ഒരു കമ്മറ്റിയില്‍" എന്നത് "നമ്പ്യാറോ മറ്റ് സവര്‍ണ്ണനോ ഇല്ലാത്ത ഒരു കമ്മറ്റിയില്‍" എന്ന് തിരുത്തി വായിക്കാന്‍ താല്പര്യം.

ജിവി/JiVi said...

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി എന്തുപറഞ്ഞാലും വസ്തുതകളുടെയും കണക്കുകളുടെയും പിന്‍ബലത്തോടെ ആയിരിക്കുമല്ലോ! ഇവിടെയും അങ്ങനെതന്നെ.

വടക്കെ മലബാറിലെ മൂന്ന് എം പി മാരും തീയ്യര്‍. എം എല്‍ എ മാരെ എടുത്താല്‍ 19ല്‍ 10ഉം തീയ്യര്‍. സി പി എം ആയാലും കോണ്‍ഗ്രസ്സ് ആയാലും പ്രാധാനനേതാക്കളെല്ലാം തീയ്യര്‍. ഇവരെയൊക്കെ തിരഞ്ഞെടുത്ത കമ്മിറ്റികളില്‍ നമ്പ്യാര്‍മാരും വാണിയന്മാരും പങ്കെടുത്തില്ല എന്നേ ഞാന്‍ പറയുന്നുള്ളൂ.

ശ്രീജിത് കൊണ്ടോട്ടി. said...

Very good Comments..

ശ്രീജിത് കൊണ്ടോട്ടി. said...

ചിത്രകാരന്‍- ബ്ലോഗില്‍ എല്ലാ മതങ്ങളെയും ജാതികളെയും, അവ മനുഷ്യന്റെ മനസ്സില്‍ കുത്തിവച്ചുകൊണ്ടിരിക്കുന്ന അനാചാരങ്ങളെയും, വിഷലിപ്‌ത മനോഭാവങ്ങളെയും മാറി മാറി പോസ്റ്റുകള്‍ ആക്കുന്നു, ഇവിടെ ഈ ബ്ലോഗുകള്‍ക്ക് കൊമ്മേന്റ്സ് ഇടുന്ന ആളുകള്‍ മിക്കവാറും പേരും മറ്റുള്ളവര്‍ക്കെതിരെ ചിത്രകാരന്‍ തൂലിക എടുക്കുമ്പോള്‍ ചിത്രകാരനെ വാനോളം പുകഴ്തതുന്നു, ഇനി തങ്ങളുടെ വിശ്വസങ്ങള്‍ക്കെതിരെ ചിത്രകാരന്‍ തൂലിക എടുക്കുമ്പോള്‍ ചിത്രകാരനെ ചവിട്ടി മെതിക്കുന്നു,ചിത്രകാരന്റെ ച്യാരിത്രശുധിയില് സംശയം പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ ഒരു സംശയത്തിനു ഇട കൊടുക്കാതെ ചിത്രകാരാനോ , എല്ലാ ജാതി (നായര്‍, ബ്രാഹ്മണ- മാത്രം ആണെങ്കിലും) , മത, രാഷ്ട്രീയ,കലാ,കായിക - മേഖലക്കാരെ മാറി മാറി ആക്ഷേപിക്കുക യും ചെയ്യുന്നു! ഇതില്‍ ഒരു പരിധി വരെ ചിത്രകാരന്‍ വിജയിക്കുന്നുണ്ട്‌!!

ഞാന്‍ കശ്മലന്‍ said...

Gujarat CM Narendra Modi , oru abbrahmanan aanu ennathu kondaanu ingane frame cheyyappetunnathu enna vaadam balappedunnundu ..


Ini chithrakaaran Modiyeyum Support cheyyumo ?

Cheyyaathirunnaal athu aasaya paapparatham aakum !

ശ്രീജിത് കൊണ്ടോട്ടി. said...
This comment has been removed by the author.