Friday, March 26, 2010

നമ്മള്‍ മനുഷ്യരല്ല ???

ബസ്സിലും ഓട്ടോയിലുമായി രണ്ടുദിവസം പ്രസവവേദനയുമായി 240 കിലോമിറ്റര്‍ ദൂരം ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് അലയേണ്ടിവന്ന ഇടുക്കി ജില്ലയിലെ ഒരു ആദിവാസി യുവതിയുടെ അവഗണനയുടെ അനുഭവം ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(2010മാര്‍ച്ച് 6 വെള്ളിയാഴ്ച്ച.അഞ്ചാം പേജ്,കണ്ണൂര്‍ എഡിഷന്‍) എസ്.ഡി. സതീശന്‍ നായര്‍ എന്ന ലേഖകന്‍ എഴുതിയിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആദിവാസികള്‍ മനുഷ്യരാണെന്ന് തിരിച്ചറിവുണ്ടാകാന്‍ ഇനിയെത്ര കാലം വേണ്ടിവരുമെന്നറിയില്ല. മൂന്നരക്കോടി ജനങ്ങളുടെ മനുഷ്യത്വത്തിന്റെ ആവറേജ് മനുഷ്യത്വമാണ് കേരളത്തിന്റെ സര്‍ക്കാരിനുണ്ടാകുക!!! ആദിവാസികള്‍ക്ക് പ്രൈവറ്റ് ആശുപത്രികളില്‍പ്പോലും സര്‍ക്കാര്‍ ചിലവില്‍ സൌജന്യ ചികിത്സാ സൌകര്യം
സജ്ജമാക്കാന്‍ സമൂഹത്തിന് ധാര്‍മ്മിക ബാധ്യതയുണ്ട്. ആ ഗര്‍ഭിണിയായ സ്ത്രീയെ 136 കിലോമീറ്റര്‍ ദൂരം ഓട്ടോറിക്ഷയില്‍ കൊണ്ടുനടന്ന ഒരു സാധാരണ ഓട്ടോറിക്ഷക്കാരനുള്ള മനുഷ്യത്വത്തിന്റെ അളവ് കേരള ജനതയുടെ പ്രതിശീര്‍ഷ മനുഷ്യത്വത്തിന്റെ അളവിനേക്കാള്‍ എത്രയോ ലക്ഷം ഇരട്ടിയാണെന്നോര്‍ക്കുക !!! നമ്മുടെ മനുഷ്യത്വത്തിന്റെ പരമാവധി വലിപ്പം ജാതിയുടേയോ മതത്തിന്റേയോ അതിരുകളില്‍ പരിമിതപ്പെട്ടിരിക്കുന്നു.
ശരാശരി മനുഷ്യത്വത്തിന്റെ അളവുവച്ചു നോക്കുംബോള്‍ നമ്മള്‍ മനുഷ്യരല്ല !!!

17 comments:

chithrakaran:ചിത്രകാരന്‍ said...

ശരാശരി മനുഷ്യത്വത്തിന്റെ അളവുവച്ചു നോക്കുംബോള്‍ നമ്മള്‍ മനുഷ്യരല്ല !!!

Anonymous said...

"ആദിവാസികള്‍ക്ക് പ്രൈവറ്റ് ആശുപത്രികളില്‍പ്പോലും സര്‍ക്കാര്‍ ചിലവില്‍ സൌജന്യ ചികിത്സാ സൌകര്യം
സജ്ജമാക്കാന്‍ സമൂഹത്തിന് ധാര്‍മ്മിക ബാധ്യതയുണ്ട്"

ചിത്രകാരന്‍ ,ശരിയാണ് ഒരു കമ്മ്യുണിസ്റ്റ് ഗവര്‍ന്മെന്റ്റ് ഭരിക്കുമ്പോള്‍ പ്രത്യേകിച്ചും.എന്തൊരു കഷ്ടമാണ് ഇത്,ഇതൊന്നും ആരും കാണുന്നില്ലേ.മലയാളിയുടെ മനസ്സില്‍ ഒരിറ്റു സ്നേഹം പോലും ഇല്ലേ .

ഷാജി ഖത്തര്‍.

Jijo said...

ഇതിൽ ആദിവാസി എന്നോ നാട്ടുവാസിയെന്നോ വ്യത്യാസമുണ്ടോ? സർക്കാരാശുപത്രിയിൽ മാത്രം പോകാൻ കഴിവുള്ള എല്ലാവർക്കും അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാട്. പ്രത്യേകിച്ചും മലയോരങ്ങളിൽ. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പ്രത്യേകം പഴി ചാരുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. നാടിന്റെ മൊത്തം പരാധീനതകളില് ഒന്നു മാത്രം. അനുഭവിച്ചത് ആദിവാസിയാണെന്നത് കൊണ്ട് അതിന് പ്രത്യേകിച്ച് ഒരു വിശേഷതയും ഞാൻ കാണുന്നില്ല. ഏത് അണ്ണന്മാർ ഭരിച്ചപ്പോഴും ഇങ്ങനെയായിരുന്നു ഇനിയും കുറേ കാലത്തേക്കെങ്കിലും അങ്ങിനെ തന്നെ ആയിരിക്കുകയും ചെയ്യും.

രാഷ്ട്രീയം ഒഴിവാക്കിയാൽ നമ്മുടെ പൊതു ആരോഗ്യരംഗത്തിന്റെ പരിമിതികളെയാണ് ഈ സംഭവം വെളിച്ചത്ത് കൊണ്ട് വരുന്നത്. പ്രൈവറ്റ് പ്രാക്റ്റീസ് നിരോധനം എതിർക്കുന്ന ഡോക്റ്റർമാരുടെ കൂട്ട രാജി (ഡിസ്മിസ്സൽ?) ഈ സംഭവത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്ന് ഊഹിക്കുന്നു. ശരിയായിരിക്കണമെന്നില്ല. എന്തു കാരണം കൊണ്ടായാലും അടിയന്തിര വൈദ്യസഹായം ഏതൊരു പൌരന്റേയും (ആദിവാസിയെന്നോ നഗരവാസിയെന്നോ വ്യത്യാസമില്ലാതെ) അവകാശം തന്നെയാണ്. ഈ അവകാശം സംരക്ഷിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ എത്ര വലിയ നേട്ടങ്ങളും അപ്രസക്തമാകും.

പിന്നെ മാതൃഭൂമിയുടെ ആദിവാസി പ്രേമം എന്താണെന്ന് ചിത്രകാരന് നന്നായി അറിയാമല്ലോ? ശ്രേയാംസ് കുമാറിന്റെ ഭൂമിയുടെ സംരക്ഷണം എന്തായാലും ചിത്രകാരന്റെ അജൻഡയിൽ കാണില്ലെന്നറിയാം. ആരോഗ്യവകുപ്പിലെ പരിഷ്കരണങ്ങളിൽ സർക്കാരിനെ പിന്തുണക്കാതെ ഡോക്റ്റർമാരുടെ പക്ഷം പിടിച്ചെഴുതി നിറയ്ക്കുന്ന നമ്മുടെ പത്രങ്ങൾക്ക് ഇത്തരം ദാരുണ കഥകൾ റിപ്പോർട്ട് ചെയ്യാൻ എന്തവകാശം? മാധ്യമങ്ങളുടെ മുതലക്കണ്ണീർ അറപ്പാണുണ്ടാക്കുന്നത്.

chithrakaran:ചിത്രകാരന്‍ said...

പ്രിയ ജിജോ,

“ഇതിൽ ആദിവാസി എന്നോ നാട്ടുവാസിയെന്നോ വ്യത്യാസമുണ്ടോ? “ എന്ന ചോദ്യത്തിന്
വളരെ വലിയ വ്യത്യാസമുണ്ട് എന്നാണു ചിത്രകാരന്റെ ഉത്തരം. വ്യക്തി എന്ന നിലയില്‍ വ്യത്യാസമില്ലെന്നാണ് ജിജോ കണ്ടെത്തുന്നത്. അത് ഏറെക്കുറെ ശരിയായിരിക്കാം.പക്ഷേ,ഓരോ വ്യക്തിയേയും പ്രത്യേകം പരിഗണിക്കുന്ന തരത്തിലുള്ള സര്‍വ്വ സമത്വമാര്‍ന്ന സാമൂഹ്യ പുരോഗതിയിലൊന്നും നമ്മുടെ രാജ്യം എത്തിയെന്നു പറയാ‍നാകില്ലല്ലോ !
അസമത്വം നിറഞ്ഞ സമൂഹം എന്ന നിലയില്‍ കാണുംബോള്‍ സമൂഹത്തിന്റെ ഏറ്റവും താണ ഭാഗമാണ് ആദിവാസിയുടേത്. ആദിവാസി സ്ത്രീകൂടിയാകുംബോള്‍ വീണ്ടും കുറച്ചുകൂടി ദയനീയ സ്ഥിതിയാകുന്നു.നിലവിലുള്ള വ്യവസ്ഥിതിയില്‍ ഈ അധസ്ഥിതിയെ പിടിച്ചുയര്‍ത്തുംബോള്‍ മാത്രമേ സമൂഹത്തിന്റെ മൊത്തം ധാര്‍മ്മികത ഉയരുകയുള്ളു.

Anonymous said...

ജിജോ, ഞാന്‍ കമ്മ്യുണിസ്റ്റ്‌ സര്‍ക്കാരിനെ പഴിചാരിയതല്ല എനിക്കറിയാം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ ബാഹുല്യവും ആശുപത്രിയുടെ ശോച്യാവസ്ഥയും ഇതിനു വേണ്ടി സര്‍ക്കാര്‍ കഴിയുന്നെതെല്ലാം ചെയുന്നുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മാരുടെ പ്രൈവറ്റ് പ്രാക്ടീസ് നിര്‍ത്തലാക്കിയ നല്ല മാറ്റ മടക്കം. ഞാന്‍ ഉദ്ദേശിച്ചത് ആദിവാസികളുടെ കാര്യത്തില്‍, അടിസ്ഥാനവര്‍ഗ്ഗങ്ങളെ പ്രതിനിദാനം ചെയുന്ന ഒരു പാര്‍ടി ഭരിക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധ വേണമെന്നാണ്.ആദിവാസിയും നാട്ടുവാസിയും തമ്മില്‍ വ്യത്യാസമുണ്ട് ജിജോ,ആദിവാസി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ തന്നെയാണ്.ഏതു ആണ്ണന്‍ ഭരിച്ചാലും ഇങ്ങിനെ യായിരിക്കും എന്ന് പറഞ്ഞു കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കരുത്,മുന്‍പത്തെ സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന താരതമ്യപഠനമാണ് എന്ത് സംഭവം ഉണ്ടായാലും നമ്മള്‍ ചെയ്യുന്നത്.

ഷാജി ഖത്തര്‍.

ശ്രീജിത് കൊണ്ടോട്ടി. said...

നമ്മള്‍ മനുഷ്യര്‍ അല്ലാതായി കൊണ്ടിരിക്കുന്നു ,നമ്മില്‍ നിന്ന് മനുഷ്യത്തം നഷ്ടമായി പോകുന്നു എന്നതിനാല്‍ അത് ശരി തന്നെ .ആരോഗ്യ മന്ത്രി പി.എച്.സി മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഓടി നടന്നു മിന്നല്‍ പരിശോധന നടത്തിയിട്ടും സര്‍ക്കാര്‍ ആശുപതികളില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു എന്ന് പറയുമ്പോളും ഇത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഖേദകരമാണ്. സര്‍ക്കാര്‍ ആശുപതികളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു . ഈ വാര്‍ത്ത ആരോഗ്യ മന്ദ്രിയെയും പൊതു ജനങ്ങളെയും അറിയിച്ച ലേഖകന് അഭിനന്ദനങ്ങള്‍ . (പിന്നെ എനിക്ക് കൌതുകമായി തോന്നുന്നത് ഈ ലേഖകന്റെ പേര് - സതീശന്‍ നായര്‍ ..
അപ്പൊ നയന്മാരിലും നല്ലവരും സദാചാരികളും ഉണ്ടോ ചിത്രകാരാ.. ഇതൊരു പുതിയ അറിവായത് കൊണ്ട് ചോദിച്ചതാണേ .) അല്ല പിന്നെ ഒരു പേരില്‍ എന്തിരിക്കുന്നു !!

D TV said...
This comment has been removed by the author.
ഷൈജൻ കാക്കര said...

ഇവിടെ ആദിവാസിയായത്‌കൊണ്ട്‌ ഒരു വിവേചനം ഉണ്ടായിട്ടില്ല. ആദിവാസിയായാലും നാട്ടുവാസിയായാലും പൈസയില്ലെങ്ങിൽ ഇതൊക്കെതന്നെ.

ഇതാണല്ലെ നാം കൊട്ടിഘോഷിക്കുന്ന കേരളമോഡൽ!!!

അനില്‍@ബ്ലോഗ് // anil said...

“ഇതില്‍ ആദിവാസിയെന്നോ നാട്ടുവാസിയെന്നോ വ്യത്യാസമുണ്ടോ” എന്ന ജിജോയുടെ ചോദ്യം വളരെ പ്രസക്തമാണ്. ഒരു പ്രാ‍വശ്യമെങ്കിലും സര്‍ക്കാരാശുപത്രിയുടെ വരാന്ത കണ്ടിട്ടുള്ള ആര്‍ക്കും മനസ്സിലാവുന്നതാണിത്. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി എന്നും ഇങ്ങനെ തന്നെയാണ്, ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും. ആ വാര്‍ത്തയും ഒന്ന് വിശദമായി വായിക്കുക, ആശുപത്രികളില്‍ എത്തിയ സമയങ്ങള്‍ നോക്കുക, പക്ഷെ അടുത്ത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതിനു മുമ്പ് അവിടെ ആളുണ്ടോ എന്ന് ഫോണ്‍ ചെയ്ത് നോക്കാമായിരുന്നു. ആരോഗ്യ വകുപ്പ് നന്നാവാന്‍ പോകുന്നില്ല.

എന്തിനും ഏതിനും ജാതിയും വര്‍ഗ്ഗവും തിരിച്ചു മാത്രം കണക്കെടുക്കാന്‍ നടക്കുന്ന ചിത്രകാരന് ഇതിലും അതേ കാണാന്‍ കഴിയു.

കാട്ടിപ്പരുത്തി said...

ഏറ്റവും കൂടുതല്‍ സാമൂഹിക ചൂഷണങ്ങള്‍ക്കു വിഢേയരാകുന്നവര്‍ എന്ന രീതിയില്‍ ആദിവാസികള്‍ കൂടുതല്‍ കഷ്ടതയനുഭവീക്കുന്നു എന്നത് യാഥാര്‍ത്ത്യം തന്നെ.

കുഞ്ഞുവര്‍ക്കി said...
This comment has been removed by the author.
Neena Sabarish said...

പ്രസക്തമായ ചിന്ത

Joker said...

ഇതല്ല കേരള മോഡല്‍, ഏറ്റവും കുറഞ്ഞ ചിലവില്‍ ചികിത്സ കിട്ട്റ്റിയിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. അന്നത്തെ ചികിത്സാ നിലവാരം വികസിത രാജ്യങ്ങളിലെത് തുല്യമായിരുന്നു എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.

പക്ഷെ ഇന്ന് മുട്ടിന് മുട്ടിന്‍ ആശുപത്രികളും, കാക്കതൊള്ളായിരം‍ ഡോക്ടര്‍മാരും ഉണ്ടായിട്ടും ഇങ്ങനെ ഒരവസ്ഥ ഉണ്ടായതില്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു.

ഷൈജൻ കാക്കര said...

ജോക്കർ

ഇതു തന്നെയാണ്‌ കേരള മോഡൽ!

ഇപ്പോഴും പറയുന്നുണ്ട്‌ വികസിത രാജ്യങ്ങളുടെ ആരോഗ്യനിലവാരത്തിനോട്‌ കിടപിടിക്കുന്നതാണ്‌ കേരളത്തിന്റെ അവസ്ഥ. ഇതൊക്കെയുണ്ടായത്‌ ക്ഷേമ സർക്കാരുകളുടെ ശ്രമഫലം!!

എവിടെയാണ്‌ മുട്ടിന്‌ മുട്ടിന്‌ ആശുപത്രികൾ (സർക്കാർ)? ഒരു പഞ്ചായത്തിൽ ഒരു ആശുപത്രിപോലുമില്ല. ഉള്ള ആശുപത്രിയിലാണെങ്ങിൽ ഡോകടർമാരുമില്ല. താലുക്കാശുപത്രിയിൽ പോലും ഒരു സിസേറിയൻ അറ്റെന്റ് ചെയ്യാൻ ഡോക്റ്റർമാരില്ല!!

വരയും വരിയും : സിബു നൂറനാട് said...

പണമുണ്ടെങ്കില്‍ ഈ "ആദിവാസി" എന്നുള്ള label പോലും മുന്നോട്ടു വരില്ല..!!
ഒരു പത്രവും അത് റിപ്പോര്‍ട്ട്‌ ചെയ്യുകയുമില്ല..

ശ്രീജിത് കൊണ്ടോട്ടി. said...

Arogyamanthri sreemathiteacher ee prashnathil venda reethiyil edapdeumennu niyama sabhayil ariyichathayi vartha..

Anonymous said...

ഈ വാര്‍ത്ത‍ പ്ര്യതെയ്കം ശ്രദ്ധയില്‍ പെടുത്തിയതിനു ചിത്രകാരന് അഭിനന്ദനങ്ങള്‍ . ആ പാവം സ്ത്രീക്ക് മനുഷ്യസഹജമായ പരിഗണന കൊടുക്കാത്ത അവന്മാര്‍ക്കും അവളുമാര്‍ക്കും ചൂരല്‍ കഷായം തന്നെ കൊടുക്കനമെന്നാണ് ഈയുള്ളവന്റെ പക്ഷം. പസ്ഖെ അതിനെക്കാള്‍ ഞെട്ടിച്ചത് ചില പ്രതികരനഗല്‍ ഇവിടെ കണ്ടപ്പോളാണ് . ചിത്രകാരന്‍ പറഞ്ഞത് എത്ര സത്യം , നമ്മളില്‍ പലരും അത്ര കണ്ടു മനുഷ്യരല്ല !