Sunday, April 4, 2010

മാതൃഭൂമിയിലെ ഈസ്റ്റര്‍ ചിത്രം

ആലപ്പുഴ ജില്ലയിലെ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഏഴുനൂറ്റാണ്ടിലേറെ പഴക്കമുള്ളതും ഇലച്ചാറുകള്‍കൊണ്ട് വരച്ചുചേര്‍ത്തതുമായ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചുമര്‍ ചിത്രം ഈസ്റ്റര്‍ ആശംസയുടെ ഭാഗമായി ഇന്ന്(4.4.10)മാതൃഭുമി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രമാണെന്നത് സത്യമാണെങ്കില്‍ ഈ ചിത്രം നമ്മുടെ മഹത്വപൂര്‍ണ്ണമായ ഒരു ചരിത്രനിധി തന്നെയാണ്.കാലപ്പഴക്കം ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു.(കള്ള ചരിത്ര നിര്‍മ്മാണത്തില്‍ അതിന്റെ പാരംബര്യ അവകാശികളായ ബ്രാഹ്മണ്യത്തെപ്പോലും തോല്‍പ്പിക്കുന്ന വൈദഗ്ദ്യമുള്ളവരായ ആശാരിദൈവ വിശ്വാസികളെ അത്രക്ക് നംബിക്കൂടെങ്കിലും...!!! :)ഈ ചിത്രം സന്ദര്‍ഭോചിതമായി പ്രകാശിപ്പിക്കാന്‍ മനസ്സുവച്ച മാതൃഭൂമിക്ക് നന്ദി.ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും നടക്കുംബോള്‍ വസ്തുതാപരമായ ചരിത്രശേഷിപ്പുകളെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത് സന്തോഷകരമാണ്,പുരോഗമനാത്മകമാണ്.

ബൂലോകത്തെ എല്ലാ ദുഷ്ടരായ നസ്രാണികള്‍ക്കും മഹാദുഷ്ടനും ഹൈന്ദവവര്‍ഗ്ഗീയവാദിയുമായ ചിത്രകാരന്റെ ഹൃദയംഗമമായ ഈസ്റ്റെര്‍ ആശംസകള്‍ !!!
പതിവു വഴിപാട് ചിത്രങ്ങള്‍ താഴെ കാണം.
മനോരമ
ദേശാഭിമാനി
ദീപിക

9 comments:

jayanEvoor said...

ചിത്രകാരൻ....

നിരവധി തവണ ഞാൻ കയറിയിറങ്ങിയിട്ടുള്ള പള്ളിയാണ് ആലപ്പുഴ ജില്ലയിലെ ചേപ്പാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി.

അതിനോടു ചേർന്ന പി.എം.ഡി.യു.പി.സ്കൂളിലാണു ഞാൻ പഠിച്ചത്.

ഈ ചിത്രം കണ്ടിട്ടുണ്ട്.

ഇതിന്റെ പൌരാണികത ആധികാരികമായി എനിക്കറിയില്ല.

എങ്കിലും ഇത് വളരെയധികം ഗൃഹാതുരത ഉണർത്തി എന്നിൽ.

സന്തോഷം!

mukthar udarampoyil said...

ഏഴു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രമാണെന്നോ..
എന്നാലൊന്ന് കണ്ടിട്ടു തന്നെ കാര്യം..
നാട്ടില്‍ ചെന്നാലുടനെ
ആ പള്ളിയിലൊന്ന് പോകണം..

Anonymous said...

ചിത്രം കാണിച്ചു തന്നതിന് നന്ദി.

ഷാജി ഖത്തര്‍.

shandi said...

മണിയടി വീരന്റെ ഈസ്റ്റർ മണിയടി കാണിച്ച ചിത്രകാരന്റെ ചരിത്രാവബോധത്തൊടു യോചിക്കുന്നു.മിക്കവാറും ചരിത്രരേഖകളും അധികാരോൽ‌പ്പന്ന കെട്ടുകഥകൾ മാത്രമാണ്. ഊഹാപോഹങ്ങളാണ് അവലംബം.

അനില്‍_ANIL said...

ഇതേ വിഷയത്തില്‍ ഒരു ചര്‍ച്ച

ഒരു യാത്രികന്‍ said...

ചിത്രകലയും ശില്പകലയും ഒരു കാലത്ത് കേരളത്തില്‍ വേണ്ടത്ര പരിപോഷിപ്പിച്ചിരുന്നു എന്നതിന്റെ മകുടോദാഹരണങ്ങളാണ് ഇത്തരം ചിത്രങ്ങളും, ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും
ഉള്ള ഒട്ടനവധി മറ്റു സൃഷ്ടികളും. പിന്നീടെന്നാണാവോ മലയാളിക്ക് ഇതൊക്കെ ആസ്വദിക്കാനും സൂക്ഷിക്കാനുമുള്ള മനസ്സ് നഷ്ടപ്പെട്ടത്. ചിത്രകലയുടെ കാര്യത്തിലാണ് ഈ അശ്രദ്ധ ഏറ്റവും പ്രകടമായി എനിക്കുതോന്നിയിട്ടുള്ളത്.....ഈ ബൂലോകനിവസികളിലെങ്കിലും ചിത്രകല ഒരിത്തിരികൂടി ആഴത്തില്‍ എത്തിക്കാന്‍ ചിത്രകാരനെപോലുള്ളവര്‍ക്ക് കഴിയില്ലേ??....സസ്നേഹം

Faizal Kondotty said...

ഈസ്റ്റർ ആശംസകള്‍ ..!

Sreejith kondottY said...

എല്ലാ ബ്ലോഗര്‍മാര്‍ക്കും ഈസ്റര്‍ ആശംസകള്‍.........

പള്ളിക്കുളം.. said...

ഈസ്റ്റർ ആശംസകൾ!! താമസിച്ചാണെങ്കിലും.

ഓ.ടോ. - വളരെ മോശം ഒരു ഗോട്ടികളിക്കാരനാണ് ചിത്രകരൻ. കളികളിൽ ഏർപ്പെടും. കുഴിയിൽ നോക്കി ഗോട്ടി ഞോണ്ടിയെറിയും പക്ഷേ കുഴിയിൽ വീഴാൻ ഗോട്ടിക്കും താല്പര്യമില്ല. ചിത്രകാരനും താല്പര്യമില്ല. ഒരു കാര്യത്തിൽ പള്ളിക്കുളത്തിന് സന്തോഷം തോന്നുന്നു. എന്തൊക്കെ വിമർശനം ആർക്കൊക്കെ എതിരേ നടത്തിയാലും അവർക്കൊക്കെ ഈ സമൂഹത്തിൽ നിലനിൽക്കാനുള്ള അവകാശത്തെ ചിത്രകാരൻ മാനിക്കുന്നു എന്നതോർത്ത്. അതിന്റെ വളരെ വലിയ ഉദാഹരണമാണല്ലോ ഈ പോസ്റ്റ്.