
പ്രശസ്ത ബ്ലോഗര്‍ കുമാരന് തിരുവടികളുടെ ബ്ലോഗില്‍ നിന്നുള്ള പ്രഥമ പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണ്.
നല്ല പുസ്തകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ! കുമാരസംഭവത്തിന്റെ കുറച്ചു കോപ്പികള്‍ സംഭവസ്ഥലത്തു ചിലവായിക്കാണാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരില്‍ മഹാനായ ചിത്രകാരനുമുണ്ട്. മറ്റൊന്നുമല്ല,ചിത്രകാരന്റെ ബ്ലോഗ് പോസ്റ്റുകളുടെ ഒരു പുസ്തക രൂപം പുറത്തിറക്കാനുള്ള അസഹ്യമായ ആശയുദിച്ചിട്ട് ഒരു വര്‍ഷം കടന്നുപോയെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല ! മുലകള്‍ക്ക് സമൂഹത്തില്‍ നല്ല ഡിമാന്‍ഡുള്ളതിനാല്‍ ചിത്രകാരന്റെ പുസ്തകം ആദ്യമാസം തന്നെ വിറ്റുതീരുമെന്നും ഉറപ്പാണ്.പക്ഷേ,അതിനുശേഷമുണ്ടാകാനിടയുള്ള ജനങ്ങളുടെ പ്രബുദ്ധതയില്‍ നിന്നും സുരക്ഷിതമായ അകലം കാത്തുസൂക്ഷിക്കാനുള്ള സാങ്കേതികമായ ഒരുക്കങ്ങള്‍ സഘടിപ്പിക്കുന്ന കാര്യത്തിലുള്ള അലസതയും ആശങ്കകളും ദൂരീകരിക്കാനാകുന്നില്ല എന്നതാണ് ചിത്രകാരന് നേരിടുന്ന പ്രസാധന പ്രതിസന്ധി !
അതിനിടയിലാണ് കുമാരന്റെ സംഭവം പുസ്തകമായി അവതരിച്ചിരിക്കുന്നത്. ചിത്രകാരന്റെ പുസ്തക സാധ്യതക്കായി ഒരു മാര്‍ക്കറ്റ് സര്‍വ്വേ നടത്താനുള്ള സാധ്യത കുമാരസംഭവത്തില്‍ കുറവാണെങ്കിലും, അല്ലറ ചില്ലറ തീപ്പൊരികളൊക്കെ ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ചിത്രകാരന്. കുമാരന്റെ നാട്ടില്‍ സംഭവത്തിന്റെ കുറച്ചു കോപ്പികള്‍ വിതരണം ചെയ്യാനായാല്‍ ഒരു തേനീച്ചക്കൂടിളക്കാനുള്ള സ്കോപ്പുണ്ട് :) അസൂയാപ്രേരിതമാണെങ്കിലും, ആ മഹത്തായ ദൌത്യത്തില്‍ ബൂലോകത്തെ സമാനമന്സ്ക്കരായ സകല ബൂലോക ജീവികളുടേയും സഹായ സഹകരണങ്ങള്‍ സമാഹരിക്കാന്‍ ആഗ്രഹിക്കുന്നു.
സക്കറിയയുടെ പ്രസംഗത്താലും,
ചിത്രലേഖക്കെതിരെയുള്ള ജാതി പീഢനത്താലും ശ്രദ്ധേയമായ പയ്യന്നൂരില്‍ നിന്നുള്ള പുസ്തക പ്രസിദ്ധീകരണശാലക്കാരായ ഡിസംബര്‍ പബ്ലിഷേഴ്സാണ് കുമാര സംഭവങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.പുസ്തക വില 60/-മാത്രം.
8 comments:
അങ്ങിനെ പുസ്തകവുമായി അല്ലേ,അഭിനന്ദനങ്ങള്‍. കുമാരസംഭവം വായിക്കാറുണ്ട് , ഈ നല്ല വാര്‍ത്ത എത്തിച്ചു തന്ന ചിത്രകാരന് അഭിവാദ്യങ്ങള്‍.
ഷാജി ഖത്തര്‍.
കുമാരൻ കീ ജയ്!
:-)
ബ്ലോഗ് സമൂഹം വികസിക്കട്ടെ-
ചിത്രകാരന്റെ മാര്‍കെറ്റിങ് തന്ത്രമല്ലല്ലോ?
ഇനി ഇറങ്ങാനുള്ലതിനേ-
:)
കുമാര സംഭവങ്ങള്‍ മഹാ സംഭവമാവട്ടെ...
കുമാരന് ചിത്രകാരന്റെ ആരാ..?? ചാച്ചന്റെ മോനാ..??
അല്ല ഇതിന് മുമ്പും കുമാരനെ പറ്റി ഇവിടെ വായിച്ചിരുന്നു.
ആയതുകൊണ്ട് ചോദിച്ചതാ.....
കുമാരന്റെ കഥകള്‍ ചിലപ്പോഴൊക്കെ വായിക്കാറുണ്ട്. നല്ല ശൈലിയാണ് കുമാരന്റേത്.. പുസ്തകം പ്രസിദ്ധീകരിച്ചെന്ന് അറിയാന്‍ സന്തോഷമുണ്ട്..
വിശാല മനസ്കന്റെ കൊടകര പുരാണം വായിച്ചു. കുമാരസംഭാവനള്ക്കും ആശംസകള്‍...
Post a Comment