Thursday, September 10, 2009

മനോഹരമായ നര്‍മ്മ കഥകള്‍

ചിത്രകാരന്‍ പൊതുവെ കഥകള്‍ വായിക്കാറില്ല. കഥകള്‍ മോശമായതുകൊണ്ടല്ല,നെറ്റില്‍ കയറാന്‍ ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ബ്ലോഗുകള്‍ ഒന്ന് ഓടിച്ചു നോക്കാനുള്ള തിരക്കില്‍ ഒരു കഥക്കുള്ളില്‍ അകപ്പെട്ട് മറ്റു പോസ്റ്റുകള്‍
കാണാതെ വരുമല്ലോ എന്ന ചിന്ത സൃഷ്ടിക്കുന്ന അക്ഷമയാകാം. അല്ലെങ്കില്‍, ഇപ്പോഴത്തെ ചിത്രകാരന്റെ താല്‍പ്പര്യങ്ങള്‍,ചിന്തകള്‍ കഥകള്‍ വായിക്കാന്മാത്രം അനുയോജ്യമല്ലെന്നതുമാകാം.അതിനുപുറമേയാണ് കഥകള്‍ വായിക്കുംബോള്‍ കഥയുടെ ആദ്യ ഭാഗം എന്തായിരുന്നു എന്ന് മറന്നുപോകുന്ന ശ്രദ്ധക്കുറവോ,തന്മാത്രാരോഗമോ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ !

എന്നാല്‍, ഇയ്യിടെയായി ഒരു നര്‍മ്മ കഥാകാരന്റെ കഥകള്‍ അഗ്രഗേറ്ററില്‍ തടഞ്ഞാല്‍ ഉടന്‍ വായിച്ചു തീര്‍ക്കാനുള്ള ഒരു അഭിനിവേശം പ്രകടമായിരിക്കുന്നു. ഈ അഭിനിവേശം ചിത്രകാരനെത്തന്നെ അത്ഭുതപ്പെടുത്തുന്നു ! ഈ നര്‍മ്മ കഥാകാരനെ ചിത്രകാരന് നേരിയൊരു പരിചയം ഉണ്ടായിരുന്നെങ്കിലും ഈ പ്രിയ ദുഷ്ടന്‍ കഥ എഴുതുമെന്ന് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല :)
ഒരു ഭാഷാപ്രേമിയാണെന്നേ കരുതിയിരുന്നുള്ളു. എന്നാല്‍ ആളു ചില്ലറക്കാരനല്ല, നല്ല മുഴുത്ത നോട്ടുതന്നെയാണെന്ന് ഇപ്പോള്‍ ബോധ്യം വന്നിരിക്കുന്നു.പുറത്തു കാണിക്കുന്ന വിനയവും, മനോഹരമായ ചിരിയും കുപ്പിയുടെ അടപ്പേ ആകുന്നുള്ളു !
അകത്ത് കഥയുടെ കശ്മലന്‍ നുരഞ്ഞുപൊങ്ങി ഒളിഞ്ഞിരിക്കുന്നുണ്ട്. അതീവ കൈവഴക്കത്തോടേ,അനുവാചകനെ ഒഴുക്കുള്ള വെള്ളത്തില്‍ കുലുക്കി കഴുകി,കഥയുടെ അകത്തളത്തിലെ മേശയില്‍ വച്ച് തന്റെ രസം നുരയുന്ന കഥയുടെ വീഞ്ഞ് നിറച്ച് മൂടികൊണ്ട് വൃത്തിയായി അടച്ച് നിറഞ്ഞ മനസ്സോടുകൂടി മാത്രമേ ഈ ചങ്ങാതി നമ്മേ പുറത്തു വിടുന്നുള്ളു.

ബ്ലോഗില്‍ നര്‍മ്മ കഥയുടെ വീഞ്ഞ് അനധികൃതമയി വിതരണം നടത്തുന്നതിന്റെ പേരില്‍ ഈ ബ്ലോഗറെ അറസ്റ്റു ചെയ്ത് അഴിയെണ്ണിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ചിന്തിക്കുകയാണ് ചിത്രകാരന്‍. ബ്ലോഗര്‍മാര്‍ക്കെതിരെ കേസുകൊടുക്കുന്നതില്‍ വിദഗ്ദരായ ബ്ലോഗാത്മാക്കളുടെ ഗുണ്ടാസേവനം തേടിയാലോ എന്നുപോലും ചിന്തിച്ചുപോകുന്നുണ്ട് ... അസൂയ കാരണം :)

അഭിവാദ്യങ്ങള്‍..... കുമാരന്‍ !!!! കുമാരന്റെ കുമാര സംഭവങ്ങളിലേക്കുള്ള ലിങ്ക് :മീനാക്ഷിയുടെ ക്യൂട്ടെക്സ്

7 comments:

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗില്‍ നര്‍മ്മ കഥയുടെ വീഞ്ഞ് അനധികൃതമയി വിതരണം നടത്തുന്നതിന്റെ പേരില്‍ ഈ ബ്ലോഗറെ അറസ്റ്റു ചെയ്ത് അഴിയെണ്ണിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ചിന്തിക്കുകയാണ് ചിത്രകാരന്‍. ബ്ലോഗര്‍മാര്‍ക്കെതിരെ കേസുകൊടുക്കുന്നതില്‍ വിദഗ്ദരായ ബ്ലോഗാത്മാക്കളുടെ ഗുണ്ടാസേവനം തേടിയാലോ എന്നുപോലും ചിന്തിച്ചുപോകുന്നുണ്ട് ... അസൂയ കാരണം :)

മനനം മനോമനന്‍ said...

ഇതുവഴി അവിടെചെന്നു; സംഗതി ജോർ!

ഇ.എ.സജിം തട്ടത്തുമല said...

ഒരിയ്ക്കൽ കുമാര സംഭവത്തിൽ കൂടി കടന്നുപോയി.പക്ഷെ ഇപ്പറഞ്ഞതുപോലെ സമയമില്ലാത്തതിനാൽ നടന്നുനിന്നു.ഇന്നിപ്പോൾ ഇവിടുന്നുള്ള ലിങ്കിൽ കയറി അങ്ങുചെന്നു. അപ്പോഴതാ അവിടെ അച്ഛനും മകനും ഒരേ.....
ഒരേ....പാത്രത്തിൽ ഉണ്ടിട്ടൂ വന്നിരിയ്ക്കുന്നു! ഹഹഹ!

അരുണ്‍ കരിമുട്ടം said...

കുമാരേട്ടന്‍ ഇന്നല്ല, പണ്ടേ പുലിയാ:)

രാജീവ്‌ .എ . കുറുപ്പ് said...

ഞാന്‍ ഒരു മൂത്ത സഹോദരനെ പോലെ ബഹുമാനിക്കുന്ന വ്യക്തി ആണ് കുമാരസംഭവം അനിലേട്ടന്‍. ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്ന സമയത്ത് എല്ലാ സംശയങ്ങളും പറഞ്ഞു തരുകയും, എങ്ങനെ എഴുത്തിനെ മനോഹരം ആക്കാം , എങ്ങനെ അഗ്ഗ്രിഗേറ്റ് ചെയ്യാം, ബ്ലോഗ്‌ എങ്ങനെ ലിസ്റ്റ് ചെയ്യാം, ഇങ്ങനെ ഒരു പാട് കാര്യങ്ങള്‍ യാതൊരു മുഷിച്ചിലും കൂടാതെ പറഞ്ഞു തരുന്ന കുമാരേട്ടന് ചിത്രകാരന്‍ മാഷ് നല്‍കിയ ഈ സമ്മാനം വളരെ വലുതാണ്.

നര്‍മം വിളമ്പാന്‍ കുമാര്‍ജിയുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അത് പോലെ അദ്ദേഹത്തിന്റെ പഴയ സീരിയസ് പോസ്റ്റുകള്‍ നമ്മുടെ കണ്ണുകള്‍ നനയിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്നും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

ബയാന്‍ said...

ചിത്രകാരാ: ഇവനെ ഇങ്ങിനെപൊക്കിയാല്‍; കൈകഴയും.

നമ്മുടേതല്ല, അവന്റെ.

കുമാരാ, നിന്റെ ഉത്തരവാദിത്തബോധം കൂടിയിരിക്കുന്നു.

കഥയെഴുതാനല്ല, എഴിതിയ കഥകള്‍ ഒരു പൊസ്തകമാക്കാന്‍.

ബയാന്‍ said...

‘എഴിതിയ’ എന്നത് ‘എഴിതിയ’ എന്നു വായിക്കുക ‘എഴുതിയ’ എന്നും വായിക്കുന്നവര്‍ തിരുത്തുക. മലയാളഭാഷ യെ സ്നേഹിക്കുക.