Tuesday, September 22, 2009

അക്ഷരങ്ങളുടെ ജിംനേഷ്യം !!!

നമ്മുടെ വെള്ളെഴുത്ത് ഇപ്പോള്‍ അക്ഷരങ്ങളുടെ ജിം‌നേഷ്യത്തിലെ മുഖ്യ പരിശീലകനാണ്.അക്ഷരങ്ങള്‍ ശരീര സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി വെള്ളെഴുത്തിന്റെ ഒരു പുസ്തക നിരൂപണത്തില്‍ അവസരങ്ങള്‍ക്കായി തിക്കും തിരക്കും കൂടുന്നത് കാണണമെങ്കില്‍ ഇഴയുന്ന പ്രതിമകള്‍ എന്ന അദ്ദേഹത്തിന്റേ പോസ്റ്റ് വായിച്ചാല്‍ മതിയാകും. ബാലരമ,പൂംബാറ്റ,ബാലഭൂമി,എന്നീ സാഹിത്യപ്രസിദ്ധീകരണങ്ങള്‍ മാത്രം വായിച്ചുശീലമുള്ളവര്‍ക്ക് ഒരു ധൈര്യത്തിന് കനപ്പടിപുസ്തകങ്ങളെന്തെങ്കിലും കക്ഷത്തില്‍ കരുതുന്നത് ഉചിതമായിരിക്കും.പോസ്റ്റ് വായിച്ച് തലകറങ്ങുന്നതായി അനുഭവപ്പെട്ടാലുടന്‍ കയ്യില്‍ കരുതിയ പുസ്തകം ഭൂമിയില്‍ പ്രതിഷ്ടിച്ച് വായനക്കാരന്‍ നീണ്ടു നിവര്‍ന്ന് പുസ്തകത്തില്‍ തലവച്ചു കിടക്കാന്‍ അമാന്തിക്കരുത്. നവസാക്ഷരരായ ദയാലുക്കള്‍ ആരെങ്കിലും നിങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ ഈ കിടപ്പിന്റെ രീതി ഉപകരിക്കും. ബുദ്ധിജീവി സാഹിത്യം വായിച്ചു ശീലമുള്ള വായനക്കാര്‍ക്ക് എണ്ണയും കുഴംബുമിട്ട് അരമണിക്കൂര്‍ വാമപ്പ് നടത്തിയതിനുശേഷം കൊഴുത്തു തടിച്ച ഡിക്ഷണറികള്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ലിഫ്റ്റിങ്ങ് എക്സര്‍സൈസുകൂടി എടുത്തതിനുശേഷം വെള്ളെഴുത്തിന്റെ ജിംനേഷ്യത്തിലെത്തി വെള്ളെഴുത്തിന്റെ അരുമ സന്താനങ്ങളായ അക്ഷരങ്ങളുടെ ശരീര സൌന്ദര്യം കണ്ട് നിര്‍വൃതിയടയാവുന്നതാണ്.വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ എന്ന പോസ്റ്റ് ലിങ്ക്.
ശ്രദ്ധിക്കുക ... അക്ഷരങ്ങളുടെ ബീജ ഗണിതം അറിയാത്തവര്‍ ഈ സാഹസങ്ങളില്‍
നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരിക്കും അഭിമാനകരം!

chithrakaran:ചിത്രകാരന്‍ said...

എങ്ങനെ എഴുതാനും വെള്ളെഴുത്തിന് അവകാശാധികാരങ്ങളുണ്ട്.അതുപോലെ എങ്ങനെ വായിക്കാനും ചിത്രകാരനും അവകാശമുണ്ടെന്ന തിരിച്ചറിവോടെ പറയട്ടെ... അക്ഷരങ്ങള്‍ കൊണ്ടൊരു ജിംനേഷ്യം എന്നാണ് ചിത്രകാരന്റെ ദൃഷ്ടിയില്‍ ... ശരീര സൌന്ദര്യത്തിനായി മസിലുകള്‍ വികസിപ്പിക്കുന്ന വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം നല്‍കുന്ന ചിത്രം.

ഇത് പ്രസിസിദ്ധീകരിച്ച വാരിക-മാസികയിലെ പത്രാധിപന്മാരെ അവരുടെ സ്വബോധം വീണ്ടെടുക്കാനായി മുഖത്തുതളിക്കാന്‍ ഒരു ബക്കറ്റ് തണുത്തവെള്ളവും, അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്റെ ഭാഗമായി ഒരു ഗ്ഗ്ലാസ് സോഡാസര്‍ബത്തും ചിത്രകാരന്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണ്.

പത്രത്തിലടിച്ചുവന്ന ഈ നിരൂപണം വായിച്ച് മസ്തിഷ്ക്കത്തില്‍ രക്തം കട്ടപിടിച്ച്
കോമയില്‍ തുടരുന്ന വായനക്കാരോട് സഹതാപവും,
സ്നേഹവുമുണ്ടെങ്കിലും അവര്‍ക്കായി ദുരിതാശ്വാസസഹായം ലഭ്യമാക്കാന്‍ ചിത്രകാരന്റെ സാംബത്തിക നില അനുവദിക്കുന്നില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ :)

ഒരു മുപ്പതു കൊല്ലം മുന്‍പ് അബ്സ്ട്രാക്റ്റ് ചിത്രങ്ങളെക്കുറിച്ച് നിരൂപകര്‍ മസിലുള്ള അക്ഷരങ്ങളിലൂടെ കലാസ്വാദകര്‍ക്കുള്ള ഇരുംബരികഞ്ഞിയായി മാധ്യമങ്ങളിലൂടെ വിതരണം ചെയ്യുന്നത് കാണാമായിരുന്നു.വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം വായിച്ചപ്പോള്‍ ചിത്രകാരന് മോഡേണ്‍ ആര്‍ട്ട് നിരൂപണത്തെ വീണ്ടും ഓര്‍ക്കേണ്ടിവന്നു !!!
ആകെ മനസ്സിലായത് ഒന്നുമാത്രം.
വെള്ളെഴുത്തിന് അക്ഷരങ്ങളെ എത്ര സൂഷ്മമായും,എത്ര സ്തൂലമായും, ഏതാകൃതിയിലും,ഏതു ഭാവത്തിലും,വലിച്ചു നീട്ടാനും,അടിച്ചു പരത്താനും,ഉരുക്കി വാര്‍ക്കാനും അസൂയാര്‍ഹമായ കഴിവുണ്ട്.
September 22, 2009 10:25 PM

Blogger chithrakaran:ചിത്രകാരന്‍ said...
ഇമ്മാതിരി അശ്ലീല നിരൂപണങ്ങള്‍ എഴുതുന്ന
പണ്ഡിത ശിരോമണികളെ അടയാളപ്പെടുത്താനാണ്
ചിത്രകാരന്‍നിരോധിടാതെ ചിന്തിച്ചത്.

സവര്‍ണ്ണതയുടെ അരിവെപ്പുകാര്‍ തട്ടുകടയിലെ കാരവട ചുടാന്‍
തയ്യാറാകണമെന്ന് പറയുന്നില്ല.
സ്വന്തം വീട്ടില്‍ കഞ്ഞിവെക്കുന്നതാണ് അഭിമാനകരം
എന്നേ ഉദ്ദേശിച്ചുള്ളു. ബിരിയാണിയായാലും വിരോധല്ല !

സവര്‍ണ്ണ സാഹിത്യസദ്യയൊരുക്കുന്ന കുശിനിക്കാര്‍ക്ക്
വീട്ടിലേക്ക് വിഭവ സ‌മൃദ്ധമായ എച്ചില്‍ ചുമന്നുകൊണ്ടു വരുന്നതാണല്ലോ എന്നും അഭിമാനകരം :)
September 25, 2009 10:44 PM

4 comments:

chithrakaran:ചിത്രകാരന്‍ said...

ശ്രദ്ധിക്കുക ... അക്ഷരങ്ങളുടെ ബീജ ഗണിതം അറിയാത്തവര്‍ ഈ സാഹസങ്ങളില്‍
നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരിക്കും അഭിമാനകരം!

വെള്ളെഴുത്ത് said...

അക്ഷരങ്ങളുടെ ജിംനേഷ്യം എന്നല്ല ആശയങ്ങളുടെ ജിംനേഷ്യം എന്നല്ലേ വേണ്ടത്? അക്ഷരങ്ങള്‍ക്ക് പേശീബലം വര്‍ദ്ധിച്ചതു കൊണ്ടെന്ത്? ബോള്‍ഡാവും അല്ലെങ്കില്‍ ഇറ്റാലിക്സ്.. ഉള്ളുപൊള്ളയായ ആശയങ്ങളെ ഊതി വീര്‍പ്പിക്കാന്‍ നടത്തുന്ന വൃഥാവ്യായാമം എന്ന അര്‍ത്ഥത്തിലാണ് വിമര്‍ശനമെങ്കില്‍ കാര്യം ഒക്കും.

chithrakaran:ചിത്രകാരന്‍ said...

വെള്ളെഴുത്തിന്റെ പോസ്റ്റിലെ സവര്‍ണ്ണ ഈച്ചക്കൂട്ടം കണ്ട് അവിടെ ചിത്രകാരന്‍ വിതറിയ കുറച്ച് ഈച്ചപ്പൊടി വെള്ളെഴുത്ത് ഇപ്പോള്‍ മായ്ച്ചു കളഞ്ഞതായി കാണുന്നു. വിലപിടിച്ച ആ ഈച്ചപ്പൊടി സവര്‍ണ്ണ കുശിനിക്കാരുടെ ഉറക്കം തുടര്‍ന്നും കെടുത്തുന്നതിനായി ഇവിടെ സൂക്ഷിക്കുന്നു:

Blogger chithrakaran:ചിത്രകാരന്‍ said...
ഇമ്മാതിരി അശ്ലീല നിരൂപണങ്ങള്‍ എഴുതുന്ന
പണ്ഡിത ശിരോമണികളെ അടയാളപ്പെടുത്താനാണ്
ചിത്രകാരന്‍നിരോധിടാതെ ചിന്തിച്ചത്.

സവര്‍ണ്ണതയുടെ അരിവെപ്പുകാര്‍ തട്ടുകടയിലെ കാരവട ചുടാന്‍
തയ്യാറാകണമെന്ന് പറയുന്നില്ല.
സ്വന്തം വീട്ടില്‍ കഞ്ഞിവെക്കുന്നതാണ് അഭിമാനകരം
എന്നേ ഉദ്ദേശിച്ചുള്ളു. ബിരിയാണിയായാലും വിരോധല്ല !

സവര്‍ണ്ണ സാഹിത്യസദ്യയൊരുക്കുന്ന കുശിനിക്കാര്‍ക്ക്
വീട്ടിലേക്ക് വിഭവ സ‌മൃദ്ധമായ എച്ചില്‍ ചുമന്നുകൊണ്ടു വരുന്നതാണല്ലോ എന്നും അഭിമാനകരം :)
September 25, 2009 10:44 PM

ബിജു ചന്ദ്രന്‍ said...

:-)