Sunday, September 6, 2009

മമ്മുട്ടിയും ബാര്‍ബര്‍ ബാലനും !

ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയിലെ ഷൌരപ്രവീണനായ ബാര്‍ബര്‍ ബാലന്റെ മറ്റൊരവതാരമായി
ബൂലോകത്തെ ബെര്‍ളി തോമസിനെ കാണേണ്ടി വന്നതില്‍ ഒരു ബ്ലോഗ് എഴുത്തുകാരനെന്ന നിലയില്‍ ചിത്രകാരന്‍ ലജ്ജിക്കുന്നു.
ച്ഛെ ഛെ....എന്തെടോ ബെര്‍ളി..., കുറച്ചെങ്കിലും ആത്മാഭിമാനമൊക്കെ വേണ്ടേ ഒരു ബ്ലോഗ് എഴുത്തുകാരന് !!!

മമ്മുട്ടിക്ക് മലയാളം ബ്ലോഗ് എഴുത്തുപകരണത്തെക്കുറിച്ചും, അല്ലറ ചില്ലറ സംശയ നിവാരണ സഹായത്തിനുമായി പലപ്രാവശ്യം
കൊച്ചിയിലെ സിനിമാസെറ്റുകളിലും മറ്റുമായി ബെര്‍ളി മമ്മുട്ടിയെ മുഖം കാണിക്കുകയുണ്ടായെന്നും,മമ്മുട്ടിയുടെ ബ്ലോഗാവതാരത്തിന് സാക്ഷ്യം വഹിക്കാന്‍ ബെര്‍ളിക്ക് ഭാഗ്യമുണ്ടായെന്നതും സന്തോഷകരം തന്നെ !!!

പക്ഷേ,ഈ വക സഹായങ്ങളൊക്കെ ചെയ്യുംബോഴും, അടുത്ത് ധാരാളം കസേര ഒഴിഞ്ഞു കിടന്നിട്ടും ഒന്നിരിക്കാന്‍ തോന്നാത്തത്
എന്തുകൊണ്ട് എന്നാണ് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നത്. വിനീത വിധേയനായ ഒരു ആരാധകന്‍ മാത്രമായി ബ്ലോഗിലെ താരമെന്നും,പുലിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കലശലായ ബ്ലോഗ് എഴുത്തുകാരന്‍ ബാര്‍ബര്‍ ബാലനേക്കാള്‍ തരം താണ അടിമ വേഷം കെട്ടുന്നത് എന്തുകൊണ്ട് എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഈ ചിന്ത കേവലം ബെര്‍ളി തോമസ് എന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ മലയാളിയെ പരിഹസിക്കാനുള്ള കാരണമായല്ല, നമ്മുടെ മൊത്തത്തിലുള്ള അടിമബോധത്തിന്റെ ഉദാഹരണമായാണ് ചിത്രകാരന്‍ നോക്കിക്കാണുന്നത്.

മമ്മുട്ടിക്കും, മോഹന്‍ലാലിനും, ഷാരൂക്ക് ഖാനും, അമിതാബ് ബച്ചന്മാര്‍ക്കും താര രാജാവാകണമെന്ന പ്രഫഷണല്‍ താല്‍പ്പര്യങ്ങളുണ്ടാകുക സ്വാഭാവികമാണ്.രാഷ്ട്രീയക്കാരന്‍ അവിഹിതമായി അധികാരത്തില്‍ പിടിമുറുക്കാനായി അണികളുടേയും കൊട്ടേഷന്‍ സംഘങ്ങളുടേയും ആശ്രിതവൃന്ദത്തെ സൃഷ്ടിക്കുന്നതുപോലെ സിനിമാതാരങ്ങള്‍ക്ക് താരങ്ങളായി നിലനില്‍ക്കാന്‍ സിനിമാ അസ്വാദകരായ അടിമകള്‍ ആവശ്യമാണ്.അതിനുവേണ്ടി അവര്‍ നിര്‍മ്മിക്കുന്ന താരപ്രഭ തിരിച്ചറിയാന്‍ ഒരു ജേണലിസ്റ്റുകൂടിയായ ബ്ലോഗിലെ എഴുത്തുകാരനു കഴിയുന്നില്ലെങ്കില്‍ ബ്ലോഗുകൊണ്ടുള്ള ഗുണം നാസ്തിയെന്നെ പറയാനാകു.
ഇത്തരം ലജ്ജാശൂന്യമായ താരാരാധന ബാര്‍ബര്‍ ബാലനോട് ശുപാര്‍ശചെയ്ത് താരരാജാവിനെ കാണാന്‍,തൊടാന്‍,സംസാരിക്കാന്‍... കൊതിക്കുന്ന ബുദ്ധിശൂന്യരും അടിമ മനസ്സുള്ളവരുമായ സമൂഹത്തെയാണ് നമുക്ക് കാണിച്ചു തരുന്നത്. മണ്ണെണ്ണ വിളക്കും,ഇയ്യാം പാറ്റകളുമായി ചുരുങ്ങിപ്പോകുന്ന ഇരുണ്ടസമൂഹത്തിന്റെ ആഘോഷത്തിലേക്കാണ് താര രജാക്കന്മാര്‍ സമൂഹത്തെ ക്ഷണിക്കുന്നത്.

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും, അടിമത്വത്തിലും താഴേക്ക് കുനിഞ്ഞു നില്‍കൂന്ന ആരാധനയുടെ ആഘോഷമാക്കിത്തീര്‍ക്കാനുള്ള നമ്മുടെ
ശീലത്തെ തൊട്ടുകാണിക്കാന്‍ ശ്രമിച്ചതാണ് ചിത്രകാരന്‍.
ഈ ഉദാഹരണത്തില്‍ പരാമര്‍ശ വിധേയരായ മമ്മുട്ടിയോടോ ബെര്‍ളിയോടോ ചിത്രകാരനു വിരൊധമൊന്നുമില്ല :)
ബെര്‍ളിയുടെ മമ്മുട്ടി സീതരാമയ്യര്‍ പോസ്റ്റിലേക്കുള്ള ലിങ്ക്.

31 comments:

chithrakaran:ചിത്രകാരന്‍ said...

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും, അടിമത്വത്തിലും താഴേക്ക് കുനിഞ്ഞു നില്‍കൂന്ന ആരാധനയുടെ ആഘോഷമാക്കിത്തീര്‍ക്കാനുള്ള നമ്മുടെ
ശീലത്തെ തൊട്ടുകാണിക്കാന്‍ ശ്രമിച്ചതാണ് ചിത്രകാരന്‍.
ഈ ഉദാഹരണത്തില്‍ പരാമര്‍ശ വിധേയരായ മമ്മുട്ടിയോടോ ബെര്‍ളിയോടോ ചിത്രകാരനു വിരൊധമൊന്നുമില്ല :)

ഉസ്മാനിക്ക said...

ആ ചിത്രങ്ങൾ കണ്ടപ്പോൾ എനിക്കും തോന്നിയ അതേ വികാരം തന്നെയാണ് ചിത്രകാരനും പറഞ്ഞത്.

ചില സ്ഥലങ്ങളിൽ പുലിയെന്ന് പറയുന്നതിനെ മറ്റു ചിലയിടങ്ങളിൽ എലിയെന്നും പറയാറുണ്ടാവും.

എല്ലാം ആപേക്ഷികമല്ലേ.. നാമെല്ലാം വലുതെന്ന് പറയുന്ന ഭൂമി സൂര്യന്റെ മുന്നില് എത്ര ചെറുതാ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മലയാളികള്‍ക്ക് ചില ശീലങ്ങളുണ്ട്, അതില്‍ പെട്ടതാണിതൊക്കെ. തനിക്കെത്തിപ്പിടിക്കാന്‍ പറ്റാത്തതിനെ പുച്ഛത്തോടെ കാണുക, എങ്ങാനും എത്തിയാല്‍ പഞ്ചപുച്ഛമടക്കി റാന്‍ മൂളി നില്‍ക്കുക, അവസരം കിട്ടിയാല്‍ തള്ളി താഴെയിട്ട് മുന്നോട്ട് കയറുക.. താനാണ് പുലിയെന്ന് സ്വയം കരുതുക.. മറ്റുള്ളവനൊന്നും ഒരു ചുക്കും അറിയില്ല എന്ന് ഭാവിക്കുക...

നമുക്ക് അടിമത്തം രക്തത്തിലുള്ളതാണ്, അടിമയായിരിക്കുമ്പോള്‍ തന്നെ താഴെയുള്ളവനോട് യജമാനഭാവം കാണിക്കുന്നതും...

തറവാടി said...

:)

appo chithrakaranum peDiyaayi thuDangngi alle ;)

alla , >>ബെര്‍ളിയോടോ ചിത്രകാരനു വിരൊധമൊന്നുമില്ല <<

ithu kanTappOL thOnniyathaaN :)

Faizal Kondotty said...

:)

കാപ്പിലാന്‍ said...

ബാര്‍ബര്‍ ബാലന്‍ ഒരടിമയായിരുന്നു എന്ന ചിത്രകാരന്‍ ചിന്തക്ക് ഒരു സല്യൂട്ട് . ബാക്കി പിന്നെ .

രഞ്ജിത് വിശ്വം I ranji said...

താരത്തിന്റെ ഏറ്റവും അടുത്ത ബാല്യകാല സുഹ്രുത്തായിരുന്നിട്ടൂം.അയാളെ കാണാനോ സ്വന്തം കഷ്ടപ്പാടുകള്‍ അയാളുടെ മുമ്പില്‍ നിരത്തി സഹതാപം പിടിച്ചു വാങ്ങാനോ ശ്രമിക്കാഞ്ഞ അഭിമാനിയായിരുന്നു കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ബാര്‍ബര്‍ ബാലന്‍. അയാള്‍ ഒരിക്കലും സൂപ്പര്‍ സ്റ്റാറിന്റെ അടിമയോ വിധേയനോ ആയിരുന്നില്ല. ചിത്രകാരന്റെ താരതമ്യം തെറ്റിപ്പോയോ എന്നൊരു സംശയം.

തൂലിക said...

രഞ്ജിത്തിന്‍റെ സംശയം എനിക്കുമുണ്ട്. അടിമ ചരിത്രം നിര്‍മ്മിക്കുന്നവനാണ്, ഉടമ അത് രചിക്കുന്നുവെന്നു മാത്രമേയുള്ളൂ. ഏതു പുലിക്കും വിനയം അലങ്കാരമാണ്. ഇവിടത്തെ പുലി അവിടത്തെ എലി എന്ന പ്രയോഗം എല്ലാവര്‍ക്കും ബാധകം, അതുകൊണ്ടാകണം മമ്മൂട്ടിയും ഷാരൂഖുമൊക്കെ അടിവസ്ത്രമഴിച്ച് പരിശോദനക്ക് വിധേയരാവേണ്ടി വന്നത്. ചിത്രകാരനെപ്പോലെ അല്ലെങ്കിലും എനിക്ക് മമ്മൂട്ടിയോടും ബെര്‍ളിയോടും സ്നേഹവും ബഹുമാനവുമുണ്ട്, ചിത്രകാരനോടും.

Joker said...

ക്യാമറക്ക് മുമ്പില്‍ ഹിറ്റലറേക്കാള്‍ വലിയ അഹങ്കാരിയായാണ് മമ്മുട്ടിയെ കാണുക. യു ടൂബില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ യോഗത്തില്‍ മമ്മുട്ടിയുടെ ജാഡ കണ്ടപ്പോള്‍ മൂക്കത്ത് വിരല്‍ വെഹ്ചു പോയി.

അഴകിയ രാവണനിലെ മമ്മൂട്ടിയുടെ അഭിനയം ഇത്രയും തന്‍ മയത്വം നിറഞ്ഞാ‍ായത് അത് അങ്ങേരുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് കൊണ്ട് കൂടിയാണ്.

ബാര്‍ബര്‍ ബാലന്റെ മനസ്സിലുള്ള ഒരു തരം കോപ്ലക്സ് തന്നെയാണ് ബാ‍ാര്‍ബര്‍ ബാലനെ മമൂട്ടീ കഥാ പാത്രത്തില്‍ നിന്നും അകറ്റുന്നത്. താന്‍ ഒന്നുമായില്ല എന്ന ആ കോല്പ്ലക്സ് തന്നെയാണ് ഒരു തരം അടിമത്തമായി മാറുന്നത്.

പിന്നെ ബെര്‍ളിയുടെ പോസ്റ്റില്‍ എഴുതിയ പ്രകാരം തന്നെ അയാള്‍ മമ്മൂട്ടിയുടെ കൂതറ ഫാനാണ്. മാത്രവുമല്ല ഒരു പരിപാടിയിലും മമ്മൂട്ടിയുടെ കൂടെ ആരും ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത് അയാള്‍ തന്നെ പറയുന്നതായിരിക്കും ചിലപ്പോള്‍.(അഴകിയ രാവണന്‍ സ്സ്റ്റൈല്‍ )

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക’ എന്നൊരു ചൊല്ലു തന്നെ മലയാളിയുടെ സ്വന്തമാണല്ലോ.

പുലിയും എലിയും ആപേക്ഷികം തന്നെ.വീട്ടിലെ നാഥൻ ഓഫീസിലെ ശിപായി ആകുന്നതു പോലെ

ബാർബർ ബാലൻ ഈ അപകർഷതാ ബോധത്തിലുപരി അഭിമാനിയായിരുന്നതിനാലാണു സൂപ്പർ സ്റ്റാറിനെ കാണാൻ കഴിയാതെ ഇരുന്നത്.അയാളാകട്ടെ സ്വയം പുലിയെന്ന് തോന്നത്തക്ക വിധത്തിൽ പ്രവർത്തിച്ചിട്ടുമില്ല.

താരം! ആ വാ‍ക്കു തന്നെ അതിന്റെ അസ്തിത്വത്തിന്റെ പ്രവചനാതീത വെളിപ്പെടുത്തുന്നു.എപ്പോൾ വേണമെങ്കിലും ഇല്ലാതായി പോകാവുന്ന ഒരു അവസ്ഥ.വെറും തമോഗർത്തങ്ങളായി മാറുമ്പൊൾ ആരും തിരിഞ്ഞു നോക്കില്ല.അതിനാൽ തന്നെ ഉള്ള സമയത്ത് ജാഡയിൽ മുങ്ങുന്നു.

പിന്നെ, മലയാള ജേർണ്ണലിസ്റ്റുകളെപ്പോലെ “ജീർണ്ണലിസ്റ്റുകൾ” വേറെ ആരാ ഉള്ളത്?അപ്പോൾ പിന്നെ അവരുടെ അഭിമാനത്തെക്കുറിച്ച പറയാതിരിക്കുകയാ ഭംഗി!

( മലയാള ചാനലുകളിലെ ഒരു ചെന്നൈ പ്രതി നിധിയുമായി നടന്ന സുഹൃത് സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് പെട്ടെന്ന് ഓർമ്മ വരുന്നു: “വീടിനു പെയിന്റ് അടിക്കണോ? പെയിന്റിനെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യുക )

Unknown said...

:)

Sabu Kottotty said...

വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ... സത്യത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു...!

ea jabbar said...

ഫൈസല്‍ കൊണ്ടോട്ടി ഡാര്‍വ്വിനെ കുളിപ്പിച്ചു കിടത്തി സി കെ ബാബുവിന്റെ പരിണാമച്ചര്‍ച്ച കാണുമല്ലോ!

ea jabbar said...

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും, അടിമത്വത്തിലും താഴേക്ക് കുനിഞ്ഞു നില്‍കൂന്ന ആരാധനയുടെ ആഘോഷമാക്കിത്തീര്‍ക്കാനുള്ള നമ്മുടെ
ശീലത്തെ തൊട്ടുകാണിക്കാന്‍ ശ്രമിച്ചതാണ് ചിത്രകാരന്‍.

****
തല കുനിക്കാതെ തുറന്നെഴുതൂ...ആശംസകള്‍!

തറവാടി said...

athu Seri appO chithrakaaran classifieds thuDangngiyO?
ethrayaaNennaRiyichchaal enikkum unTaayirunnu kuRachchu parasyam,

alla yaathoru bandhavumillaaththa oru link kanTappOL thOnniyathaaN :)

Unknown said...

ചിത്രകാരനോട് യോജിക്കാനാണ് തോന്നുന്നത്. ആ ബ്ലോഗ് പുലിയെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ബാര്‍ബര്‍ ബാലനോട് ഉപമിക്കാനല്ല മറിച്ച് താരരാജാവ് എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ മുന്നില്‍ പ്രകടിപ്പിക്കുന്ന വിനീതവിധേയത്വവും ദാസ്യമനോഭാവവും തുറന്ന് കാണിക്കാനാണ് തന്റെ അഭിപ്രായത്തിലൂടെ ചിത്രകാരന്‍ മുതിര്‍ന്നതെന്ന് ഞാന്‍ കരുതുന്നു.

ഞാനറിയുന്ന ചിത്രകാരന്‍ ആത്മാഭിമാനം പണയപ്പെടുത്താത്ത ആളാണ്. അത് കൊണ്ട് ചിത്രകാരനെ സംബന്ധിച്ച് തെരുവില്‍ കണ്ടുമുട്ടുന്ന ഒരു പച്ചമനുഷ്യനും ഇപ്പറഞ്ഞ താരരാജാവും തമ്മില്‍ ഒരു ഭേദവുമുണ്ടാവില്ല.ഓരോരുത്തര്‍ ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നു.ഇതില്‍ ക്ഷുരകനും താരവും തമ്മില്‍ വ്യത്യാസമില്ല.

ചിത്രകാരന് അഭിവാദ്യങ്ങള്‍!

Faizal Kondotty said...

ഓഫ്‌ ടോപ്പിക്ക്
ചിത്രകാരാ ,യു ടൂ ...?

ഈ വ്യക്തി ഹത്യയില്‍ താങ്കളും ഉണ്ടോ ?അല്ല, ജബ്ബാര്‍ മാഷ് ഈ പോസ്റ്റിലെ വിഷയവും ആയി ഒരു ബന്ധവും ഇല്ലാത്ത ഒരു ലിങ്ക് ഇവിടെ കൊടുത്തത് കണ്ടു ചോദിച്ചതാ .. താങ്കള്‍ അതിനെ എതിര്‍ത്തതും ഇല്ല . മാത്രമല്ല ബാബുവിന്റെ ആ പോസ്റ്റിന്റെ പേര് തന്നെ മറ്റൊന്നാണ് എന്റെ പേരും ആയി ഒരു ബന്ധപ്പെടുത്തിയത് എന്തിനാണാവോ ..


ഏതായാലും ആ ലിങ്ക് കൊടുത്തത് നന്നായി .ഡാര്‍വിനെ പറ്റി പോസ്റ്റ്‌ ഇട്ട ആളോടു ഡാര്‍വിന്‍ സിദ്ധാന്തത്തിലെ hereditary ബേസ് എന്താണ് എന്ന് ചോദിച്ചതിനു ഉത്തരം പറയാതെ വ്യക്തി ഹത്യ നടത്തുന്നത് അവിടെ കാണാം ..എന്റെ എല്ലാ പോസ്റ്റുകളും കൊള്ളരുതാത്തവയും ചവറുകളും ആണത്രേ.. ചിത്രകാരന്‍ വരെ നല്ല അഭിപ്രായം പറഞ്ഞു ഒന്നിലധികം പോസ്റ്റുകളില്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് എന്ന് ഓര്‍ക്കുമല്ലോ ..

ഒരാളുടെ ബ്ലോഗിനെ മൊത്തം അടച്ചു ആക്ഷേപിക്കുന്നത് എവിടുത്തെ മര്യാദയാണ് ? എന്ത് യുക്തിവാദം ആണ് ?
ഇതിനെതിരെ ഒന്നും ഒരു അകാദമിയും പ്രതികരിക്കുന്നില്ലല്ലോ ..

ഡാര്‍്വിനിസം ചര്‍ച്ച ചെയ്യാന്‍ ഒരു പോസ്റ്റ്‌ ഇട്ടു എന്ന് കരുതി , എന്തിനീ കൂട്ടം ചേര്‍ന്നുള്ള ആക്രമിക്കല്‍ ...മാത്രമല്ല എന്റെ ആ പോസ്റ്റില്‍ തന്നെ കാണാം ഡാര്‍വിനിസം ത്തിന്റെ പോരായ്മകള്‍ അതിന്റെ വക്താക്കള്‍ തന്നെ സമ്മതിക്കുന്നത് ... അത്തരം തുറന്ന ചര്‍ച്ചകള്‍ ആവശ്യമാണ്‌ എന്നാണു ബൂലോഗത്ത്‌ മിക്കവരുടെയും അഭിപ്രായം .."എന്തിനാണ് ചിലര്‍ ഇമോഷണല്‍ ആകുന്നത് .എന്റെ ദൈ..., "സോറി ദൈവമേ എന്ന് വിളിക്കുന്നത്‌ അപരാധം ആണത്രേ .

വേദി നഷ്ടമായ ചില ആത്മാക്കള്‍ (സോറി ആത്മാവ് ഇല്ലല്ലോ അല്ല , അതിനാല്‍ ചില ദേഹങ്ങള്‍ ) അവിടെ ഇവിടെ ആയി അലഞ്ഞു നടക്കുന്നുണ്ട് എന്ന് ആരോ ഇന്നലെ പറയുന്നത് കേട്ടു, നിങ്ങള്‍ കേട്ടോ ?

ചിത്രകാരാ ,താങ്കള്‍ ഇതില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല ..എങ്കിലും താങ്കളുടെ ബ്ലോഗില്‍ , ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റില്‍ എന്റെ പേര് വലിച്ചിയച്ചു ലിങ്ക് കൊടുത്തത് ശരിയല്ല എന്നെങ്കിലും താങ്കള്‍ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു കാരണം മാന്യത കൈമോശം വന്ന ആളല്ല താങ്കള്‍ക്കു എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു .

Faizal Kondotty said...
This comment has been removed by the author.
Unknown said...

ഫൈസലേ, ജബ്ബാര്‍ മാഷ് ബാബുവിന്റെ ഒരു പോസ്റ്റിന്റെ ലിങ്ക് ഓഫ്ടോപിക്ക് ആയി ഇവിടെ ഇട്ടു. അതില്‍ ഫൈസലിന്റെ പേരു ഒന്ന് പരാമര്‍ശിച്ചു.അനുചിതമെങ്കിലും ഫൈസലിനു അത് കണ്ടില്ലെന്ന് നടിക്കാമായിരുന്നു എന്നെനിക്ക് തോന്നുന്നു. ഫൈസല്‍ അവിടെ ചര്‍ച്ചയില്‍ തുടരുന്നുണ്ടല്ലൊ.ഇവിടെ ചിത്രകാരന്‍ പറഞ്ഞുവെച്ച അഭിപ്രായത്തില്‍ ഒരു സ്മൈലി മാത്രം ഇട്ട് പോയ ഫൈസല്‍ വീണ്ടും ആ ലിങ്കിന്റെ പേരില്‍ കമന്റ് എഴുതാനിടയായത് ഖേദകരമായി.

Faizal Kondotty said...

ചിത്രകാരാ ,

ഒരാള്‍ മറ്റൊരു ബ്ലോഗ്ഗെരുടെ മൊത്തം ബ്ലോഗ്ഗിനെ അധിക്ഷേപിച്ചു പോസ്റ്റും കമന്റും ഇടുക (എന്റെ ഏതെങ്കിലും ഒരു പോസ്റ്റിനെ അല്ല ബാബു കൊള്ളരുതാത്തതും ചവറും എന്നും വിളിക്കുന്നത്‌ , മൊത്തം പോസ്റ്റുകളെയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക ) ..അങ്ങിനെ ഒരു യുക്തിവാദി നടത്തുന്ന വ്യക്തി ഹത്യ മറ്റൊരു യുക്തിവാദി, ഒരു ബന്ധവും ഇല്ലാത്ത പോസ്റ്റുകളില്‍ നാട് നീളെ പോസറ്ററുകള് ഒട്ടിക്കുക അതും തെറ്റിദ്ധരിപ്പിക്കുന്ന പേരും കൊടുത്തു ..

ഇതിനു കാരണമോ ഡാര്‍വിന്‍ സിദ്ധാന്തത്തെ ഞാന്‍ ബ്ലോഗില്‍ പഠന വിധേയം ആക്കിയതിന്റെ പേരില്‍ പേരില്‍ .. എന്റെ ബ്ലോഗിലെ പോസ്റ്റില്‍ ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ട് ..ഞാന്‍ പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് മാന്യരായ ചില ആളുകള്‍ അവിടെ തുറന്നു പറയുന്നുമുണ്ട് .അവരുടെ വിയോജിപ്പുകള്‍ എഴുതുന്നുമുണ്ട് .. പിന്നെ ഇവര്‍ എന്തിനു കൂട്ടം ചേര്‍ന്ന് ആക്രമിക്കണം വല്ലതും അറിയാമെങ്കില്‍ അവിടെ പറയണം ..അത്ര തന്നെ ..അല്ലാതെ ഒരു മാതിരി സ്വഭാവം എടുക്കരുത് .. എന്തും അങ്ങ് സഹിച്ചോളും എന്ന് കരുതരുത് ... ബൂലോഗത്ത്‌ നിങ്ങള്‍ അഞ്ചു ആറു പേര്‍ മാത്രമല്ല ഉള്ളത്

ഇനി ചിലര്‍ ചെയ്യാന്‍ പോകുന്ന അടുത്ത പണി ഇവിടെ ഇട്ട കമ്മെന്റ് ഒരു മുന്നറിയിപ്പുമില്ലാതെ അങ്ങ് ഡിലീറ്റ് ചെയ്യുക എന്നതാണ് ... ഇതൊക്കെ എത്ര കണ്ടതാ ,..
എന്നിട്ട് പറയാം ഫൈസല്‍ ഇടപ്പെട്ട് ഇവിടെ ചര്‍ച്ച വഴി മാറ്റി എന്നൊക്കെ .. ബൂലോഗര്‍ കാണട്ടെ ഇതൊക്കെ .!

Faizal Kondotty said...

ഫൈസല്‍ അവിടെ ചര്‍ച്ചയില്‍ തുടരുന്നുണ്ടല്ലൊ.ഇവിടെ ചിത്രകാരന്‍ പറഞ്ഞുവെച്ച അഭിപ്രായത്തില്‍ ഒരു സ്മൈലി മാത്രം ഇട്ട് പോയ ഫൈസല്‍ വീണ്ടും ആ ലിങ്കിന്റെ പേരില്‍ കമന്റ് എഴുതാനിടയായത് ഖേദകരമായി.

ഇല്ല മാഷെ , എന്റെ കമ്മെന്റ് ബാബു ഇപ്പോള്‍ ഇടുന്നില്ല ..ഞാന്‍ രണ്ടു കമ്മെന്റ് ഇട്ടതില്‍ ഒന്ന് മാത്രം പ്രസിദ്ധപെടുതി ..ഇതാ ബാബു മോഡറേറ്റ് ചെയ്ത ആ കമ്മെന്റ് .. ഇത് എന്റെ പോസ്റ്റില്‍ ഇട്ടതാണ് .. ബാബുവിന്റെ ബ്ലോഗില്‍ ഇത് ബാബു പ്രസിദ്ധീകരിച്ചില്ല .ഒരാളെ വ്യക്തി ഹത്ത്യ നടത്തി അയാളുടെ കമ്മെന്റ് അവിടെ വെളിച്ചം കാണിക്കാത്ത യുക്തിവാദം കൊള്ളാം ..ഈ കമന്റില്‍ എന്ത് അപരാധം ആണ് ഉള്ളത് എന്ന് കൂടെ നോക്കുക .

dear kps,

ഇവിടെ സ്മൈലി ഇട്ടതു എന്താ മോശം ആണോ ? ഞാന്‍ ഈ പോസ്റ്റ്‌ വായിച്ചു എന്നതും എനിക്ക് ഇഷ്ടമായി എന്നതും ആണ് അതിന്റെ അര്‍ഥം ... ചിത്രകാരന്റെ ഒരു വിധം പോസ്റ്റുകള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട് ..ചിലതിനൊക്കെ കമ്മെന്റ് ഇടാരും ഉണ്ട് ..ഇപ്പൊ മറുമൊഴിയില്‍ എന്റെ പേര് പരാമര്‍ശിച്ചത് കണ്ടു വന്നതാണ് .. അപ്പൊ പ്രതികരിച്ചാ അതും കുറ്റം ആയി ..ആയ്ക്കോട്ടേ ..നടക്കട്ടെ എല്ലാം .. പക്ഷപാതം ആര്‍ക്കാണ് എന്ന് എല്ലാവര്ക്കും വ്യക്തം ആവട്ടെ .എന്ത് കൊണ്ടാണ് എന്നും ..

Unknown said...

Dear faizal, സ്മൈലി ഇടുന്നത് പോസ്റ്റ് ഇഷ്ടപ്പെടുന്നത്കൊണ്ടാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ആദ്യമൊക്കെ അതറിയാതെ ചിലരോട് കലഹിച്ചിരുന്നു. എന്നും നമ്മള്‍ ഓരോന്ന് പഠിച്ചുകൊണ്ടിരിക്കുന്നു :)

Faizal Kondotty said...

dear kps,

മറ്റുള്ളവരുടെ കാര്യം അറിയില്ല പക്ഷെ ഞാന്‍ സ്മൈലി ഉപയോഗിച്ചത് ഇഷ്ടമായി എന്നാ അര്‍ത്ഥത്തില്‍ ആണ് ..കൂടാതെ വായിച്ചു എന്നും ..മാത്രമല്ല പലരും ഈ അര്‍ത്ഥത്തില്‍ തന്നെയാണ് മിക്കവാറും സ്മൈലി മാത്രം ഇട്ടു പോകുന്നത് എന്ന് എനിക്ക് തോന്നുന്നു .. മാത്രമല്ല ചിത്രകാരന്റെ മിക്ക പോസ്റ്റുകളിലും ഞാന്‍ ഇപ്പോള്‍ കമ്മെന്റ് ഇടാര്‍ ഉണ്ട് .. അത് പോസ്റ്റ്‌ ഇഷ്ടമായത് കൊണ്ട് തന്നെയാണ് .വിയോജിപ്പുണ്ടെങ്കില്‍ തുറന്നു പറയാറും ഉണ്ട് .. താങ്കള്‍ എന്റെ സ്മൈലിക്ക് എങ്ങിനെ നെഗറ്റീവ് അര്‍ഥം ഗണിച്ചെടുത്തു എന്ന് എനിക്കറിയില്ല ... ആളുകളെ നോക്കിയും സ്മൈലിക്ക് അര്‍ഥം മാറുമായിരിക്കും അല്ലെ :)

kps said
അതില്‍ ഫൈസലിന്റെ പേരു ഒന്ന് പരാമര്‍ശിച്ചു.അനുചിതമെങ്കിലും ഫൈസലിനു അത് കണ്ടില്ലെന്ന് നടിക്കാമായിരുന്നു എന്നെനിക്ക് തോന്നുന്നു.

എന്റെ പേര് അനാവശ്യമായും അനുചിതമായും ഇവിടെ വലിച്ചിഴച്ചത് ഞാന്‍ തന്നെ കണ്ടില്ലെന്നു നടിക്കണം അല്ലെ ....കൊള്ളാം നല്ല യുക്തി ... !എന്നെ ആവശ്യമില്ലാതെ ഇവിടെ വലിച്ചഴച്ചതു പുണ്യ കര്‍മ്മം .. അതിനു ഞാന്‍ പ്രതികരിച്ചാല്‍ അപരാധം ! ഓക്കേ മാഷെ എല്ലാം സഹിക്കാം ...പക്ഷെ ചിത്രകാരനും ആയി ഞാന്‍ ബ്ലോഗില്‍ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ /തുടര്‍ന്നും പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എന്നെ അനാവശ്യമായി വലിച്ചിഴച്ചതിനെ ഞാന്‍ എതിര്‍ത്തു എന്ന് മാത്രം ... ചില വസ്തുതകള്‍ ചിത്രകാരന് ചൂണ്ടി കാണിച്ചു കൊടുക്കുകയും ചെയ്തു ... അദ്ദേഹം തീരുമാനിക്കട്ടെ ബാക്കി ,ചില ധാര്‍മിക മര്യാദകള്‍ എല്ലാവരും പാലിക്കണം , അത് ഏതു കൊമ്പനായാലും ശരി ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അപ്പൊ ബെര്‍ളിയും ചിത്രകാരനും ആരായി???

ചാണക്യന്‍ said...

ചിത്രകാരാ..പോസ്റ്റിന് അഭിനന്ദനങ്ങൾ.....

അനില്‍@ബ്ലോഗ് // anil said...

എന്തായാലും ബാര്‍ബര്‍ ബാലനുമായി ഒരു താരതമ്യം വേണ്ടിയിരുന്നില്ല എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്, അത് ബാലനെ മൊശമായി ചിത്രീകരിക്കും.
ഒരു പക്ഷെ വിധേയന്‍ സിനിമ ഇണങ്ങിയേക്കും.

ഓഫ്ഫ് ടോപ്പിക്ക്.
ഒരു ചര്‍ച്ച പോകുന്ന പോക്കെ.
!!!
ചിത്രകാരാ,
ജബ്ബാര്‍ മാഷ് എന്തിനാ‍ണാവോ ആ ലിങ്ക് ഇവിടെ കൊണ്ടിട്ടത്? അത് വളരെ മോശം പ്രവണതയാണ്, വ്യക്തിപരമായ് ആരെയും ടാര്‍ഗറ്റ് ചെയ്യാന്‍ പാടില്ല എന്നതാണ് എന്റെ നിലപാട്.എന്തായാലും വിഷയത്തില്‍ നിന്നും മാറി ചര്‍ച്ച നടന്നതിനാല്‍ ഞാനും വിഷയം മാറുന്നു,ആ കമന്റ് ഡിലീറ്റ് ചെയ്യപ്പെടണ്ട ഒന്നാണ്.

jayanEvoor said...

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ്...

എന്ന അഭിപ്രായത്തോട് യോജിക്കുന്നു.

ഒപ്പം വിവിധ ആശയങ്ങളോട് സഹിഷ്ണുത കാണിക്കാന്‍ ബ്ലോഗര്‍മാര്‍ തയ്യാറാവാത്തത് കാണുമ്പോള്‍ ദു:ഖവും തോന്നുന്നു.

ഫൈസലിന്റെ പരാതി ന്യായമായി എനിക്കും തോന്നുന്നു.

മാഹിഷ്മതി said...

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും, അടിമത്വത്തിലും താഴേക്ക് കുനിഞ്ഞു നില്‍കൂന്ന ആരാധനയുടെ ആഘോഷമാക്കിത്തീര്‍ക്കാനുള്ള നമ്മുടെ
ശീലത്തെ ........................
“രാജാവ് നഗ്നനാണ്“ പറയാൻ ഒരു കൊച്ചു കുട്ടി പോലുമില്ലാതിടത്ത്...................

Anonymous said...

വളരെ നല്ല പോസ്റ്റ്... മനുഷ്യനെ ഇതു പോലെ അടിയാളനും വിധേയനുമാക്കി കാണുന്ന മനുഷ്യ വര്‍ഗ്ഗങ്ങളെ തിരിച്ചറിയാനുള്ള ശേഷി ഈ കാലങ്ങളിലും നമുക്ക് നഷട്ടപ്പെടുകയാണോ? എന്നാണ് ഈ അടിമത്വത്തില്‍ നിന്ന് നമുക്ക് രക്ഷപ്പെടാനാവുക.
അഭിനന്ദനങ്ങള്‍... ചിത്രകാരാ ... ഉണരട്ടെ നമ്മുടെ സമൂഹങ്ങള്‍ ഇനിയെങ്കിലും...

ഓഫ്: ജബ്ബാറ് മാഷെ പോലുള്ള സീനിയര്‍ ബ്ലോഗ്ഗര്‍മാരില്‍ നിന്നും ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചില്ല. അക്കര്യത്തില്‍ പ്രതിഷധം അറിയിക്കുന്നു.

തറവാടി said...

ചിത്രകാരാ,

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗിലെ കമന്റുകള്‍ വായിച്ചപ്പോഴാണ് താങ്കളുടെ പോസ്റ്റിന്റെ ശെരിയായ അര്‍ത്ഥം പിടികിട്ടിയത്. അദ്ദേഹത്തെ തൊട്ടതിന്റേയും കണ്ടതിന്റേയും ഒക്കെ കണക്കുകള്‍ :)

തറവാടി said...

ചിത്രകാരാ,

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗിലെ കമന്റുകള്‍ വായിച്ചപ്പോഴാണ് താങ്കളുടെ പോസ്റ്റിന്റെ ശെരിയായ അര്‍ത്ഥം പിടികിട്ടിയത്. അദ്ദേഹത്തെ തൊട്ടതിന്റേയും കണ്ടതിന്റേയും ഒക്കെ കണക്കുകള്‍ :)