Tuesday, September 15, 2009

ഈണം...ബ്ലോഗ് സംഗീതം


സംഗീതം ഇഷ്ടമാണെങ്കിലും, അത് ക്ഷമയോടെ ആസ്വദിക്കുന്ന ശീലം വളര്‍ത്തിയെടുത്തിട്ടില്ലാത്തതിനാല്‍
ചിത്രകാരന് സംഗീതത്തെക്കുറിച്ച് എന്തെങ്കിലും എഴുതാനുള്ള അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ല.പക്ഷേ, ബ്ലോഗിലെ
ചിത്രകാര തെയ്യത്തിന് മോണിറ്ററിനു മുന്നില്‍ വന്നാല്‍ വെളിപാടുകളുണ്ടാകുകയും, തെറ്റായാലും ശരിയായാലും രണ്ടുവാക്കു പറയുക എന്നൊരു ദുശീലത്തില്‍ നിന്നും രക്ഷപ്പേടാന്‍ കഴിയാതെവരികയും ചെയ്യുന്നു. അതുകൊണ്ടാണ് സംഗീതത്തെക്കുറിച്ച് സംസാരിക്കാതെ ചിത്രകരാനെ പൊലിപ്പിച്ച് സായൂജ്യമടയുന്നത്‌.:)

ബ്ലോഗില്‍ എത്തിപ്പെട്ട ചിത്രകാരന്‍ വളരെക്കുറച്ച് ബ്ലോഗ് പാട്ടുകാരെ മാത്രമേ കണ്ടിട്ടുള്ളു. പലപ്പോഴും സ്വന്തം തലപോകുന്ന തിരക്കിനിടയില്‍ നിന്നും അല്‍പ്പസമയമെടുത്ത് ബ്ലോഗില്‍ കറങ്ങുന്നതിനാല്‍ ഗൌരവമുള്ള വല്ല പോസ്റ്റുകളുമുണ്ടോ എന്നാണ് തിരച്ചിലിന്റെ മാനദണ്ഡം ! അതോടൊപ്പം വളരെ സാധ്യതകളുള്ള ഈ മാധ്യമത്തെ എത്രയും പെട്ടെന്ന് എങ്ങിനെ ജനശ്രദ്ധയില്‍ കൊണ്ടുവരാം എന്ന ചില അണ്ണാര്‍ക്കണ്ണന്‍ ചിന്തകളും, എല്ലാം കൂടി ബ്ലോഗിലും തിരക്ക് ജീവിതത്തിലും തിരക്ക്.സത്യമായും ഈ തിരക്ക് നല്ലതല്ലെന്നറിയാം, കുറച്ച് പാട്ടും, തമാശയും,കളിയും,വ്യായാമവും ഒന്നുമില്ലെങ്കില്‍ സ്വന്തം മനസ്സിനോട്, ജീവിതത്തോട് നീതികാണിച്ചില്ലെന്ന് എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല.

അതുകൊണ്ടുകൂടിയാണ് ചിത്രകാരന് അജ്ഞാതമായ സംഗീതത്തിന്റെ കോര്‍ട്ടില്‍ കയറി ഗോളടിക്കുന്നത്. ഇതിനായി ഇന്നത്തെ ഏഷ്യാനെറ്റ് വാര്‍ത്തയില്‍ നിന്നും നമ്മുടെ ബ്ലോഗര്‍മാരുടെ സംഗീത ആല്‍ബമായ “ഈണം” എന്ന അഭിമാനകരമായ പദ്ധതിയുടെ ചില സ്ക്രീന്‍ ഷോട്ടുകള്‍ അങ്ങ് കട്ടെടുത്തു. ആ ചിത്രങ്ങള്‍ ചിത്രകാരന്റെ ആളില്ലാത്ത പോസ്റ്റില്‍ അടിച്ച് സ്വയം വീരനായകനാകാനുള്ള അവസരം ഉപയോഗപ്പെടുത്തുകയാണ്. സംഗീത സ്നേഹികള്‍ ക്ഷമിക്കുക !

ഈണം ഏഷ്യാനെറ്റ് ന്വ്യൂസ്

ഏഷ്യാനെറ്റ് ന്യൂസില്‍ നിസികാന്ത് എന്ന ഈണം ഗ്രൂപ്പ് പ്രവര്‍ത്തകനുമായുള്ള അഭിമുഖമായി അവതരിക്കപ്പെട്ട വാര്‍ത്തയില്‍ ഇതുമായി ബന്ധപ്പെട്ട.... ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വസിച്ചുകൊണ്ട് ഈണം സംഗീത ആല്‍ബം തയ്യാറാക്കിയ ബ്ലോഗര്‍മാരുടെ എല്ലാവരുടേയും പടങ്ങള്‍ കണിച്ചുകൊണ്ടിരിക്കെ നിസികാന്ത് ഈണത്തെക്കുറിച്ച്
വളരെ ഭംഗിയായി വിശദീകരിച്ചു. പരസ്പ്പരം കാണുകപോലും ചെയ്തിട്ടില്ലാത്ത സംഗീതപ്രേമികളായ ബ്ലോഗ് സുഹൃത്തുക്കള്‍ ഈണത്തിലൂടെ സ്നേഹത്തിന്റെ ഒരു സംഗീത കൂട്ടായ്മയായി ഭൂമിയില്‍ വര്‍ഷിക്കുന്നതിന്റെ ഒരു മാന്ത്രിക വിദ്യ ബ്ലോഗിലൂടെ സാധിച്ചു. സംഗീതത്തിന്റെ സ്വതന്ത്ര സാധ്യത ഇനി ബ്ലോഗിലൂടെയായിരിക്കും
കുതിച്ചൊഴുകുക എന്ന് പ്രഖ്യാപിക്കുന്ന ഒരു അശരീരി തന്നെയാണ് ഈണത്തിന്റെ സംഗീത ആല്‍ബത്തിലൂടെ
മലയാളികളായ സംഗീതപ്രേമികള്‍ക്കു ലഭിക്കുന്ന സൂചന.

ഈണത്തിലെ എല്ലാപാട്ടുകളും വളരെ മനോഹരമാണെന്നു മാത്രമല്ല, സാങ്കേതികമായി വളരെ മികച്ച ശ്രവ്യാനുഭൂതി പ്രദാനം ചെയ്യുന്നവിധം പ്രഫഷണലായി നിര്‍മ്മിക്കപ്പെട്ടവയുമാണ്. മലയാളിക്ക് അന്തസ്സോടെ പരിചയപ്പെടുത്താനാകുന്ന വിധം ശബ്ദമിശ്രണം ചെയ്ത് തയ്യാറാക്കപ്പെട്ട ധന്യമായ സംഗീത സദ്യ തന്നെയായിരിക്കുന്നു ഈണം.പാട്ടുകളുടെ തിരഞ്ഞെടുപ്പില്‍ നടത്തിയിരിക്കുന്ന വൈവിദ്ധ്യം എത്ര ആവൃത്തികേട്ടാലും പുതുമ നഷ്ടപ്പെടാത്ത ആല്‍ബമായി ഈണത്തെ വ്യത്യസ്തമാക്കുന്ന ഘടകമാണ്. ഭൂമിയുടെ ഉപരിമണ്ഡലമായ ബ്ലോഗില്‍ നിന്നും ഭൂമിയിലേക്കു വര്‍ഷിക്കുന്ന ആദ്യ മലയാളം സംഗീത മഴയായി ചിത്രകാരന്‍ ഹൃദ്യമായി ഈണത്തെ ഉള്‍ക്കൊള്ളുന്നു. ഈണത്തിനു പിന്നില്‍
പ്രവര്‍ത്തിച്ച ബ്ലോഗ് കൂട്ടായ്മയുടെ ക്രിയാത്മക പ്രയത്നത്തെ ചിത്രകാരന്‍ വളരെ വളരെ വളരെ സ്നേഹത്തേടെ
അഭിനന്ദിക്കുന്നു. നമ്മുടെ പാട്ടുകര്‍ക്കാണ് ഏറ്റവും മൃദുലമായ ഹൃദയമുള്ളതെന്ന് ചിത്രകാരനു തോന്നുന്നു ... ഈണം സിഡി കേട്ടുകൊണ്ട് ഈ പോസ്റ്റ് എഴുതുന്നതുകൊണ്ടായിരിക്കും ആ തോന്നലുണ്ടായത് !

7 comments:

chithrakaran:ചിത്രകാരന്‍ said...

ഭൂമിയുടെ ഉപരിമണ്ഡലമായ ബ്ലോഗില്‍ നിന്നും ഭൂമിയിലേക്കു വര്‍ഷിക്കുന്ന ആദ്യ മലയാളം സംഗീത മഴയായി ചിത്രകാരന്‍ ഹൃദ്യമായി ഈണത്തെ ഉള്‍ക്കൊള്ളുന്നു. ഈണത്തിനു പിന്നില്‍
പ്രവര്‍ത്തിച്ച ബ്ലോഗ് കൂട്ടായ്മയുടെ ക്രിയാത്മക പ്രയത്നത്തെ ചിത്രകാരന്‍ വളരെ വളരെ വളരെ സ്നേഹത്തേടെ
അഭിനന്ദിക്കുന്നു. നമ്മുടെ പാട്ടുകര്‍ക്കാണ് ഏറ്റവും മൃദുലമായ ഹൃദയമുള്ളതെന്ന് ചിത്രകാരനു തോന്നുന്നു ... ഈണം സിഡി കേട്ടുകൊണ്ട് ഈ പോസ്റ്റ് എഴുതുന്നതുകൊണ്ടായിരിക്കും ആ തോന്നലുണ്ടായത് !

Sabu Kottotty said...

ചെറായിയില്‍ ഈണം സീഡി അന്വേഷിച്ചെങ്കിലും ഒന്നു കാനാന്‍ കൂടി കഴിഞ്ഞില്ല. അവിടെ ഉണ്ടായിരുന്നുവെന്നാണു കേട്ടത്. ആ പാട്ടുകള്‍ ഒന്നു കേട്ടാല്‍ കൊള്ളാമെന്നുണ്ട്. വിശേഷിച്ച്, അതൊരു ബ്ലോഗു കൂട്ടായ്മയാകുമ്പൊ അതിന്റെ സുഖം കൂടും...

Jijo said...

ഇതെന്താപ്പോ ചിത്രകാരന്‍ സോഫ്റ്റ് ആയിത്തുടങ്ങിയോ? എന്തായാലും നന്നായി. കാപട്യത്തിനും, അനീതിക്കെതിരെയുമൊക്കെ പൊരുതി പൊരുതി ജിവിതം മൊത്തം ഒരു സമരമാകുമ്പോള്‍ കുറച്ച് നേരമ്പോക്കുകള്‍ വേണ്ടേ? കളിയാക്കിയതല്ല കേട്ടോ. താങ്കളുടെ ആശയങ്ങളോടും അഭിപ്രായങ്ങളോടും മിക്കപ്പോഴും എനിക്ക്‌ യോജിപ്പാണ്‌.

Jijo said...

കയ്യില്‍ ലൈവ് ബോംബും പിടിച്ച് നില്‍ക്കുന്ന ചിത്രകാരന്‍ ഈണം സീഡി കേള്‍ക്കുന്ന കാര്യം ഓര്‍ത്ത് സത്യത്തില്‍ ഞാന്‍ ചിരിച്ചു :)

ഹരീഷ് തൊടുപുഴ said...

ഈ കൊട്ടോട്ടിക്കാരൻ ചെറായിയിൽ പിന്നെ എന്താ കണ്ടത്..??
വെണ്ടക്കാ മുഴുപ്പിൽ ഈണം സി.ഡി യുടെ സ്റ്റാൾ ഇട്ടിരുന്നുവല്ലോ..??
ഇനി സി.ഡി. വേണമോ, അഡ്രെസ്സ് തരൂ..
ഞാൻ അയചുതരാം..

:)

അനില്‍@ബ്ലോഗ് // anil said...

ചിത്രകാരാ,
വീഡിയോ ഇവിടെ

Kiranz..!! said...

" നമ്മുടെ പാട്ടുകര്‍ക്കാണ് ഏറ്റവും മൃദുലമായ ഹൃദയമുള്ളതെന്ന് ചിത്രകാരനു തോന്നുന്നു "

അപ്പോ എന്നെ പാട്ടുകാരൻ അല്ലാതാക്കി അല്ലേ ചിത്രാ :)

ആത്മാർത്ഥമായ ഈ പങ്ക് വയ്ക്കലിനു നന്ദി..