Saturday, September 12, 2009

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!!

ചിത്രകാരന്റെ അത്രയൊന്നും ലോകപ്രശസ്തനല്ലാത്ത ഒരു കവിയും സാഹിത്യകാരനും വെറും സീരിയല്‍ നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് ബൂലോകത്ത് സദയം വന്ന് അവതരിച്ച വിവരം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ദുഷ്ടന്മാരായ ബ്ലോഗര്‍മാര്‍ ഈ അവതാര മാഹാത്മ്യം വായിക്കുവിന്‍ ! ഏതാണ്ട് ഒന്നൊന്നര വര്‍ഷം മുന്‍പ് ബൂലോകത്ത് അവതരിക്കാനായി വന്ന് ബൂലോകം തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയായപ്പോള്‍ സ്ഥലത്തെ കംസന്മാരെ ഭയന്ന് തൃപ്പാദങ്ങള്‍ ഗര്‍ഭപാത്രത്തിലേക്കുതന്നെ പിന്‍‌വലിച്ച് ഓടിയൊളിച്ച ആളാണ് ഈ കവി.മഹാ ഭീരു !!! എന്നാല്‍, രണ്ടാമത്തെ വരവ് രണ്ടും കല്‍പ്പിച്ഛാണ്. ബൂലോകനാഥ ഗൂഗിളമ്മച്ചിയുടെ ദൂതനായ അമേരിക്കന്‍ അനന്തന്‍ ബ്ലോഗര്‍ ഒരു ദിവ്യ പ്രഭാവലയമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ കുടപിടിച്ചു നില്‍ക്കുന്നുണ്ട്.

ഈ സാഹിത്യകാരനെ ഒന്നു കടിച്ചുകുടയാന്‍ കവിത വായിച്ചു ശീലമുള്ള മാന്യ ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിത്രകാരന്‍ അദ്ദേഹത്തെ വായിച്ചു തുടങ്ങിയതേയുള്ളു എന്നതിനാലും,കുത്തിയിരുന്ന് ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ സമയക്കുറവുള്ളതിനാലും... കവിയെ കല്ലെറിയാന്‍ അശക്തനായിരിക്കുന്നു ! കല്ലേറ് ലഭിച്ചില്ലെങ്കില്‍ പ്രിന്റെഡ് മീഡിയയിലെ പൊണ്ണത്തടിയന്മാരെപ്പോലെ പ്രമേഹവും,കൊളസ്ട്രോളും വര്‍ദ്ധിച്ച് ഏതു കലാകാരനും സാഹിത്യകാരനും ഷണ്ഡന്മാരായിപ്പോകുമെന്നതിനാല്‍ ബൂലോകം വിവേകം കാണിക്കേണ്ടിയിരിക്കുന്നു. നമുക്കു വേണ്ടത് പ്രിന്റഡ് മീഡിയയുടെ വരംബത്ത് നോക്കുകുത്തികള്‍ പോലെ നില്‍ക്കുന്ന താരങ്ങളായ സാഹിത്യകാരന്മാരല്ല, ഹൃദയത്തിലേക്ക് ജീവിത മരുഭൂമിയിലെ മരുപ്പച്ച പകര്‍ന്നു തരുന്ന മനുഷ്യ മനസ്സുകളേയാണ് :)
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ : 1) സ്വകാര്യം 2)തുറമുഖം-കവിതകള്‍
ചിത്രകാരന്‍ ലിങ്കിടാന്‍വേണ്ടി ഒരു കുറിപ്പെഴുതിയതാണ്.ചുള്ളിക്കാടിന്റെ ആരാധകര്‍ പല്ലിറുമ്മാതെ ഒരു ചായകുടിച്ച് പിരിഞ്ഞു പോകുക :)
.....................................
താഴെ കാണുന്നത് ചുള്ളിക്കാടിന്റെ സ്വകാര്യത്തിലെ ഒരു അപേക്ഷ എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റാണ്.
(ആ കമന്റ് ഡിലിറ്റായിപ്പോയി എന്ന് അദ്ദേഹം ഇപ്പോള്‍ അറിയിച്ചിരിക്കുന്നു.)

chithrakaran:ചിത്രകാരന്‍ said...

നല്ല കല്ലേറ് ലഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രിന്റ് മീഡിയയിലെ ദന്തഗോപുര വാസികളായ സാഹിത്യ കാരണവന്മാരൊന്നും ബ്ലോഗില്‍ കയറാന്‍ ധൈര്യപ്പെടുകയില്ല. ഇവിടെ എഡിറ്റര്‍മാരുടെ വെണ്‍കൊറ്റകുടയും പല്ലക്കും ബ്ലാക്ക് കാറ്റുകളും പോലീസും പട്ടാളവുമൊന്നും നടപ്പില്ലാത്തതിനാല്‍
ആരെങ്കിലും സാറെ സാറെ സാംബാറെ എന്നു വിളിച്ചുകൊണ്ട് ഉടുമുണ്ട്
പറിച്ചോടിയെന്നിരിക്കും എന്ന് സാഹിത്യ നായന്മാര്‍ക്ക് നല്ല നിശ്ചയമുണ്ട്.

എന്നാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടെന്ന ഏറെക്കുറെ നഗ്നനായ കവിക്ക്
ബ്ലോഗില്‍ അതി ജീവിക്കാനും, ബാല്യം ശേഷിച്ചിട്ടുണ്ടെങ്കില്‍ ഒരു കൊടുംകാറ്റാകാനും(ചായക്കപ്പിലെ മുതല്‍ റ്റൊര്‍ണാടോ വരെ)സാധ്യതയുണ്ട്.
നല്ല വിമര്‍ശനങ്ങള്‍ ലഭിക്കാന്‍ ... കല്ലുമഴ കൊള്ളാന്‍...
കവിതയുടെ കൂടെ ഗദ്യം കൊണ്ടൊരു ചുറ്റിക്കളി നടത്തിയാല്‍ മതിയാകും. കമന്റുകള്‍ക്ക് മറുപടി എഴുതുന്ന മര്യാദകൂടി കാണിച്ചാല്‍
വിമര്‍ശനത്തിന്റെ പുസ്തക പരംബര തന്നെ തുടങ്ങാനാകും :)

ചുള്ളിക്കാട് ഉദ്ദേശിച്ച തരത്തിലുള്ള പുസ്തകം തന്നെയല്ലേ ഈ ബ്ലോഗ്.
മൂന്നു ലക്ഷം കിട്ടാനുള്ള വഴി കുറച്ചകലെയാണെന്നു മാത്രം !
September 12, 2009 8:38 AM

24 comments:

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വളരെ നന്ദി, ചിത്രകാരൻ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സ്വകാര്യം എന്ന ബ്ലോഗ് പുതുക്കിയപ്പോൾ അതിലെ കമന്റുകൾ നഷ്ടപ്പെട്ടു. ക്ഷമിക്കണം.

Unknown said...

നന്ദി ലിങ്ക് ചെയ്തതിന്‌

Unknown said...

ആ ചുള്ളിക്കാട് രണ്ടാം തവണയും ബ്ലോഗില്‍ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരും.കാരണം ഞാന്‍ എന്തോ “മഹാ” ആണെന്ന് ധരിച്ചുവശായിരിക്കുന്ന സീരിയലിലെ ആ സഹനടന് ബ്ലോഗിലെ സാമാന്യമര്യാദകള്‍ പാലിക്കാന്‍ ആ ദേഹത്തിന്റ് ഈഗോ അനുവദിക്കുകയില്ല.

തന്നെ വിമര്‍ശിക്കുന്നവരെ പരമാവധി പരിഹസിച്ചുകൊണ്ട് കലാകൌമുദിയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം ആ മഹാദേഹത്തിന്റ് സ്വകാര്യം ബ്ലോഗില്‍ ഇന്നലെ പുന:പ്രസിദ്ധീകരിച്ചത് കാണാനിടയായി. സൈബര്‍ജാലകം എന്ന അഗ്രഗേറ്ററില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടനെയാണ് ഞാന്‍ അവിടെയെത്തിയത്. പൊതുവെ അല്പന്മാര്‍ക്ക് മാത്രം സ്വതസിദ്ധമായ ശൈലിയില്‍ വിമര്‍ശകരെ പുച്ഛിച്ചുകൊണ്ട് എഴുതപ്പെട്ട ആ പോസ്റ്റില്‍ ഞാന്‍ കമന്റായി ഒരു സ്മൈലി ഇട്ടു. തീര്‍ച്ചയായും ഞാന്‍ തന്നെ ആയിരിക്കണം ആദ്യമായി കമന്റ് രേഖപ്പെടുത്തിയ വായനക്കാരന്‍. എന്റെ സ്മൈലി പബ്ലിഷ് ചെയ്യപ്പെട്ടുവോ എന്ന് നോക്കാന്‍ ഒരു കൌതുകത്തിന്റെ പ്രേരണയാല്‍ ഞാന്‍ വീണ്ടും അവിടെ ചെന്നു. നോക്കുമ്പോള്‍ കിടക്കുന്നു അവിടെ നമ്മുടെ പ്രിയ കാര്‍ട്ടൂണിസ്റ്റിന്റെ ഒരു വരിക്കമന്റ് “എന്താ ചെയ്യ്യ”.എന്റെ സ്മൈലി വെളിച്ചം കണ്ടില്ല. ഇപ്പോ കാര്‍ട്ടൂണിസ്റ്റിന്റെ കമന്റും കാണുന്നില്ല.

ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെ മൃതദേഹത്തില്‍ ചവുട്ടിക്കൊണ്ടാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന സീരിയല്‍ നടന്‍ അവതീര്‍ണ്ണനായത്. ഇപ്പോള്‍ സീരിയലുകളിലും മാര്‍ക്കറ്റ് കമ്മിയാണെന്ന് തോന്നുന്നു. അത്കൊണ്ടായിരിക്കണം അഭിനയത്തൊഴിലാളി എന്ന പരിചയപ്പെടുത്തലോടെ ബൂലോഗത്ത് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ബ്ലോഗ് തികച്ചും ഒരു ജനകീയമാധ്യമമാണ്. സെലിബ്രിറ്റികള്‍ക്കും തലക്കനം പേറുന്നവര്‍ക്കും,ഫോളോ ചെയ്യാന്‍ മാത്രം ഐഡി ഉണ്ടാക്കി ഫോളോ ചെയ്യുന്ന കുറെ ഫോളോവേര്‍സിന്റെ പട്ടിക സൈഡ് ബാറില്‍ പ്രദര്‍ശിപ്പിക്കാമെന്നല്ലാതെ ബ്ലോഗില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.ബ്ലോഗര്‍മാര്‍ ഇത്തരക്കാരെ മൈന്‍ഡ് ചെയ്യുകയുമില്ല.അത് കൊണ്ട് ചുള്ളിക്കാടിന്റെ രണ്ടാം ബ്ലോഗ് പൂട്ടലിന് കാത്തിരിക്കാം.മൂന്നാം വരവ് ഉണ്ടാവുകയുമില്ല.

ബൂലോഗ ഐക്യം സിന്ദാബാദ്!

ജനശക്തി said...

സുകുമാരന്‍ സാര്‍ പോസ്റ്റും കമന്റും ഒന്നും വായിക്കാറില്ല അല്ലേ? ചുള്ളിക്കാട് ക്ഷമ ചോദിച്ചത് കണ്ടില്ലേ? കമന്റും പോസ്റ്റും തന്നെ ഡിലിറ്റ് ചെയ്യുന്ന സുകുമാരന്‍ സാര്‍ തന്നെ ഇതൊക്കെ എഴുതണം.

Unknown said...

"സൈഡ് ബാറില്‍ പ്രദര്‍ശിപ്പിക്കാമെന്നല്ലാതെ ബ്ലോഗില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.ബ്ലോഗര്‍മാര്‍ ..മൈന്‍ഡ് ചെയ്യുകയുമില്ല.അത് കൊണ്ട് ചുള്ളിക്കാടിന്റെ രണ്ടാം ബ്ലോഗ് പൂട്ടലിന് കാത്തിരിക്കാം.മൂന്നാം വരവ് ഉണ്ടാവുകയുമില്ല."

ഇയാളാരാ മ ണ്‍റോ സായ്പാ !! ആരൊക്കെ മൈന്‍ഡ്‌ ചെയ്യണം വേണ്ടാ എന്നും
മാന്യ ദേഹം തീരുമാനിക്കും ന്നു !! ഏതൊക്കെ സൈസ് ജനമപ്പാ...
പോസ്റ്റ് തന്നെ മാറ്റണോ,അല്ല ബ്ലോഗു പൂട്ടണോ,കമ്മന്റ് ചെയ്യണോ ന്നൊക്കെ തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്രമില്ലേ.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

സുകുമാരൻസാറിനോട് പ്രതേകം ക്ഷമചോദിക്കുന്നു.അങ്ങയുടെ വിലപ്പെട്റ്റ കമന്റ് അബദ്ധത്തിiൽ നഷ്ടപ്പെട്ടതാണ്. ആ കമന്റും ഈ കമന്റും വേറെ വിമർശനം വല്ലതുമുണ്ടെങ്കിൽ അതും കൂടി ചേർത്ത് എന്റെ പോസ്റ്റിലിട്ട് എന്നെ അനുഗ്രഹിക്കണമെന്നപേക്ഷിക്കുന്നു.ദയവായി എന്നെ ഓടിച്ചുകളയരുത്.

ടോട്ടോചാന്‍ said...

ഒരാള്‍ ബ്ലോഗ് തുടങ്ങുന്നതിന് ഇത്രയും പ്രശ്നം വേണോ?.. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെന്താ ബ്ലോഗ് തുടങ്ങാന്‍ പാടില്ലേ? ആരേയും വിമര്‍ശിക്കുന്നതിന് തടസ്സമില്ല. വിമര്‍ശനം നല്ല രീതിയില്‍ എടുക്കാന്‍ കഴിവുള്ളവരായിരിക്കും കൂടുതല്‍ മികവോടെ പുതിയ സൃഷ്ടികള്‍ നടത്തുന്നത്. ബാലചന്ദ്രനും അതിന് കഴിയും എന്നു തന്നെയാണ് വിശ്വാസം..
പിന്നെ ഇത്തരം ഒരു ബ്ലോഗിനെ പരിചയപ്പെടുത്തിയതിന് നന്ദി...

അനില്‍@ബ്ലോഗ് // anil said...

ഹ ഹ ഹ !!
ചിത്രകാരനു പേടിയാണോ?
എന്തായാലും പ്രിന്റ് മീഡിയയിലെ പുലികള്‍ ബ്ലോഗില്‍ വന്ന് എത്രമാത്രം ശോഭിക്കും എന്നുള്ളത് കൌതുകത്തോടെ വീക്ഷിക്കുന്ന ആളാണ് ഞാന്‍, ബ്ലോഗിന്റെ പ്രതികരണ രീതി തന്നെ കാരണം.
പുസ്തകങ്ങളുടേയും ആരാധകരുടേയും ലോകത്തില്‍ മുങ്ങിത്താണു കിടക്കുന്ന പലര്‍ക്കും ബൂലോകത്തെ വിമര്‍ശനങ്ങള്‍ സംയമനത്തോടെ നേരിടാനാവുമോ എന്ന് കണ്ടു തന്നെ അറിയണം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

രണ്ടു ബ്ലോഗുകൾ കൈകാര്യം ചെയ്യുക പ്രയാസം. അതിനുതക്ക സാങ്കേതിക പരിജ്ഞാനം കഷ്ടി. അതിനാൽ എല്ലാറ്റിനുംകൂടി ഒരു ബ്ലോഗ് മതി എന്നു സുഹൃത്ത് സിബു ഉപദേശിച്ചു.ഇപ്പോൽ എനിക്കു ഒരു ബ്ലോഗേ ഉള്ളു. ‘തുറമുഖം’

ബിനോയ്//HariNav said...

:)

ഈ സ്മൈലിയുടെ നാനാര്‍ത്ഥങ്ങള്‍ കവിക്ക് ഒന്നു പറഞ്ഞുകൊടുക്കണേ ചിത്രകാരാ. ഞങ്ങളേപ്പോലെ ചില ദരിദ്ര ബ്ലോഗര്‍‌മാര്‍ക്ക് അദ്ദേഹത്തോട് സം‌വദിക്കാന്‍ ഇത്തരം ചില ചിഹ്നങ്ങളേ വൊക്കാബുലറിയില്‍ ഉണ്ടാകൂ. :)))

Cibu C J (സിബു) said...

വട്ടാണല്ലേ...

Zebu Bull::മാണിക്കൻ said...

"സ്മൈലി പബ്ലിഷ് ചെയ്യപ്പെട്ടുവോ എന്ന് നോക്കാന്‍ ഒരു കൌതുകത്തിന്റെ പ്രേരണയാല്‍" ബ്ലോഗുകളില്‍ കയറി നടക്കുന്ന കെ പി സുകുമാരന്‍ തന്നെ ചുള്ളിക്കാടിനെ പള്ളുവിളിക്കണം! പണ്ട് ആളുകള്‍ അനോണിരൂപത്തില്‍ വന്നു കമന്റിടുന്നു എന്നോ മറ്റോ പറഞ്ഞ് ബ്ലോഗില്‍ നിന്നോടിയ ഒരു ചരിത്രമുണ്ടായിരുന്നു ഈ എക്സ്-അഞ്ചരക്കണ്ടിയ്ക്ക്. ഇപ്പോള്‍ കണ്ടീവിമുക്തനായി നടന്ന് മറ്റ് ആളുകളുടെ തൊഴിലിനെ പരിഹസിക്കാന്‍ നാണമില്ലേ മനുഷ്യാ നിങ്ങള്‍ക്ക്? ഒരിക്കല്‍ കുറച്ചു കവിതയെഴുതി എന്നുവച്ച് ചുള്ളിക്കാടിന്‌ ഇനി വേറൊരു പണിയും ചെയ്യാന്‍ പാടില്ല എന്നാണോ താങ്കളുടെ നിയമം? ചുള്ളിക്കാട് എന്ന കവിയെ ഒരു കവിയായും, ചുള്ളിക്കാട് എന്ന നടനെ ഒരു നടനായും, ചുള്ളിക്കാട് എന്ന ബ്ലോഗറെ ഒരു ബ്ലോഗറായും വിശകലനും ചെയ്യൂ. അല്ലാതെ കവിയുടെ ശവശരീരത്തില്‍ ചവിട്ടിനില്‍ക്കുന്ന നടന്‍, നടന്റെ മലത്തില്‍ ചവിട്ടി നില്‍‌ക്കുന്ന ബ്ലോഗര്‍ തുടങ്ങിയ പ്രമാണങ്ങള്‍, അഞ്ചരക്കണ്ടീ, പ്ലീസ്, വേണ്ട...

രാജന്‍ വെങ്ങര said...

ഓരാളെ ജനിച്ച രൂപത്തില്‍ തന്നെ കാണാന്‍ ദുര്‍വാശിപിടിക്കുന്ന ഒരുതരം അപക്വമനസ്സണോ ശ്രീ സുകുമാരനു?ബ്ലോഗില്‍ എതൊരാള്‍ വരണമെന്നും,എതൊരാള്‍ നിലനില്‍ക്കണമെന്നും തീര്‍ച്ചപെടുത്താന്‍ ആരെങ്കിലുംഒരു ബൂലോക സദാചാരകമ്മെറ്റിയുണ്ടാക്കിയിട്ടുണ്ടൊ എന്നു എനിക്കു നിശ്ചയമില്ല.ശ്രീ ബാലചന്ദ്രന്റെ പ്രസക്തി എന്താണു എന്നു ഞാന്‍ ഇവിടെ പറയാന്‍ ആളല്ല.ബാലച്ന്ദ്രനെ വായിക്കാനും,അദ്ദേഹത്തിന്റെ അഭിനയമാസ്വദിക്കാനും ഇനി ഏതെങ്കിലും ബൂലോക എത്തിക്സ് കമ്മെറ്റിയുടെ അനുവാദം വാങ്ങേണ്ട ഗതികേട് വരുമോ എന്റെ ദൈവ്വമേ...

ഹറാം പിറപ്പ് said...

ഈ K P S നു കഴപ്പിന്റെ അസുഖമാണോ?

വിചാരം said...

ചിത്രക്കരാ ക്ഷമിക്ക് അദ്ദേഹം ബ്ലോഗട്ടെ, എല്ലാവരോടും കാലുപിടിച്ച് ക്ഷമ ചോദിക്കുന്നത് കണ്ടില്ലേ ? (ഇതാ പഴയ ഒറിജിനല്‍ സാദനം തന്നെയാണോ എന്നൊരു ശങ്കയുണ്ടെണ്ടെനിക്ക് ). ഇദ്ദേഹത്തെ വിമര്‍ശിക്കാന്‍ ഏതൊരു മലയാളിയ്ക്കും അര്‍ഹയുണ്ടന്ന് ഇദ്ദേഹം തന്നെ ഒരു കാര്യം പണ്ടെഴുതിവെച്ചിട്ടുണ്ട് .. മരിച്ചു പോയവരും അല്ലാത്തവരുമായ ഒത്തിരി മാന്യവ്യക്തികള്‍ സ്വകാര്യമായി ഒപ്പം കുടിച്ചത് നമ്മുടെ മുന്നില്‍ വാള് വെച്ചത് .. അപ്പോഴാ ഞാനോര്‍ത്തത് ഈ സാദനത്തിനെ ഞാനാദ്യം കണ്ട കാഴ്ച്ച അതി രസകരമായിരിന്നു... പൊന്നാനി മുനിസിപ്പാലിറ്റിയിലേക്ക് സ്വാഗതം പറഞ്ഞ് വെച്ച പോസ്റ്റിന് നടുവിലായി തല ഈഴുവത്തിരുത്തി പഞ്ചായത്തിലും വാല് (കാലുകള്‍) പൊന്നാനി മുനിസിപ്പാലിറ്റിയിലായിട്ടും കമഴ്ന്നടിച്ച് അസല്‍ പാമ്പായി കിടക്കുന്നു, ഇടശേരി ഗോവിന്ദമേനോന്‍ സ്മാരക മന്ദിരത്തിന് മുന്‍പില്‍ ആരാ ഈ ഇടശ്ശേരിയെന്ന് മലയാളിക്ക് പറഞ്ഞു തരേണ്ടതുണ്ടോ, ആ മഹാകവിയ്ക്ക് പോലും നാണക്കേടുണ്ടാക്കിയ മഹാന്‍ ബ്ലോഗില്‍ അദ്ദേഹം പറയട്ടെ .. നമ്മുക്ക് കേള്‍ക്കാം ഇടയ്ക്ക് ഓരോ കൊട്ട് കൊടുക്കാം :)

ബാലചന്ദ്രൻ ചുള്ളിക്കാട് said...
This comment has been removed by the author.
ബാലചന്ദ്രൻ ചുള്ളിക്കാട് said...
This comment has been removed by the author.
വിചാരം said...

ബഹു: ബാലചന്ദ്രന്‍ ചുള്ളിക്കാട്,
1995ലാണ് ഞാന്‍ കുവൈറ്റിലേക്ക് വണ്ടി കയറുന്നത് അതിന് മുന്‍പാണ് സംഭവം, എന്റെ കണ്ണുകൊണ്ടതിനെ ഞാന്‍ എങ്ങനെ വിശ്വസിക്കാ‍തിരിക്കും,ചന്തപ്പടിയിലെ മദ്യ ഷാപ്പില്‍ നിന്നാണ് താങ്കളന്ന് കുടിച്ചത് , എനിക്കതില്‍ യാതൊരു അത്ഭുതവും ഇല്ല കാരണം കുടിക്കുന്നതും കുടിക്കാത്തതും ഓരോരുത്തരുടെ ഇഷ്ടം അതിലെനിക്ക് യാതൊരു കാര്യവും ഇല്ല പക്ഷെ താങ്കളെ അങ്ങനെ കാണാന്‍ താങ്കളെ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്കാവില്ല, പിന്നെ ആ കമന്റ് എഴുതാന്‍ കാരണം താങ്കള്‍ ഇതിന് മുന്‍പെഴുതിരുന്ന ബ്ലോഗില്‍ ഒത്തിരി മരിച്ചതും ജീവിച്ചിരുന്നതുമായ വ്യക്തികളുമായി കുടിച്ചത് എഴുതിയിരുന്നു അതത്ര ശരിയായ നടപടിയായില്ല അതുകൊണ്ടങ്ങനെ എഴുതി, അന്ന് താങ്കള്‍ ഏ.വി ഹൈസ്കൂളിലെ മരചുവട്ടില്‍ ഒത്തുകൂടിയവര്‍ക്കായി കവിതയും അവതരിപ്പിച്ചിരിന്നു .. മദ്യ ലഹരിയില്‍ തന്നെ ഇതലാം ഇല്ലാ എന്ന് നിഷേധിക്കുകയാണെങ്കില്‍ ആയിക്കോളൂ പക്ഷഞാന്‍ താങ്കളെ പറ്റി ഇല്ലാത്ത വചനം എഴുതി എന്നതിനോട് യോജിക്കാനാവില്ല ... എന്നും താങ്കളോടൊക്കെ ബഹുമാനമേ ഒള്ളൂ .

ബാലചന്ദ്രൻ ചുള്ളിക്കാട് said...
This comment has been removed by the author.
chithrakaran:ചിത്രകാരന്‍ said...

പ്രിയ വിചാരം,
കാര്യം ശരിയായാലും തെറ്റായാലും നിങ്ങള്‍ക്കേ അറിയു.മറ്റാര്‍ക്കും അറിയേണ്ട വിഷയവുമല്ല ഇത്.
കാരണം, കലാകാരന്മാര്‍ പള്ളീലച്ഛനായി വേഷം കെട്ടി നടക്കുമെന്ന് പ്രതിജ്ഞയെടുക്കേണ്ടവരല്ല.സ്വന്തമായ പുതുവഴി തേടുന്നവര്‍ നിലവിലുള്ള നന്മ തിന്മകളേക്കുറിച്ചുള്ള ആചാര്യ മര്യാദകളെ പരിഗണിക്കാതെ മുന്നോട്ടു പോയെന്നിരിക്കും.
കള്ളുഷാപ്പും,പൊതു നിരത്തും,ചന്തയും,ഓടയും,വേശ്യാലയവും ഈ പ്രപഞ്ചത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നിടത്തോളം
കാലം അതിലൂടെ കടന്നുപോയ ഒരു കലാകരന്‍ അന്തസ്സു കുറഞ്ഞവനാകുന്നില്ല.അയളുടെ ശുദ്ധിക്ക് അതെല്ലാം മാറ്റു കൂട്ടുകയേയുള്ളു.


ഒരു പക്ഷേ,സത്യമാണെങ്കില്‍ പോലും വിചാരത്തിന്റെ പരാമര്‍ശം അസ്ഥാനത്തായി.
കാറ്റത്ത് മുണ്ടുരിഞ്ഞുപോയ ഒരുത്തനെ പിന്നീട് പൊതുവേദിയില്‍ വച്ചു കാണുംബോള്‍, ഇയ്യാളെ ഞാന്‍ മുണ്ടില്ലാതെ നടുറോട്ടില്‍ കണ്ടിട്ടുണ്ടെന്ന് പറയുന്നത് സത്യമായിരിക്കാമെങ്കിലും ഉദ്ദേശം ആധിപത്യശ്രമമല്ലേ !അതു ശരിയല്ലെന്നാണ്
ചിത്രകാരന്റെ കാഴ്ച്ചപ്പാട്.
(നമ്മുടെ മനസ്സിലെ ഇസ്തിരിക്കിട്ട് വടിപോലെ നില്‍ക്കുന്ന ഗജകേസരികളായ കലാസാഹിത്യ ബിംബങ്ങളെ ഇടിച്ചു തകര്‍ത്താല്‍ പ്രശ്നം തീര്‍ന്നു.)

ഈ ചര്‍ച്ച നിര്‍ത്തണമെന്ന്‌ ചിത്രകാരന്‍ സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...
This comment has been removed by the author.
വിചാരം said...

ബഹു:ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഇന്ന് കള്ളുകുടി ഒരു വലിയ പാതകമൊന്നുമല്ല അത് സമൂഹത്തിന്റെ ഒരു ശീലമായകാലമാണ്, ഞാന്‍ ആരോപിച്ചത് എന്നല്ല ശരി പറഞ്ഞത് എന്നതാണ് ശരി, ആരോപണം എന്നത് ഉള്ളതോ ഇല്ലാത്തതോ ആവാം, പിന്നെ താങ്കള്‍ ചന്തപ്പടിയിലെ മദ്യശാലയില്‍ നിന്നാണന്ന് പറയാന്‍ കാരണം ഇന്നവിടെ മദ്യശാലയില്ല അത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു വര്‍ഷങ്ങളായി, അവിടെ നിന്ന് കുടിച്ചാടി വരുന്നത് ഞാന്‍ കണ്ടത് എനിക്ക് അവിശ്വസിക്കേണ്ട ആവശ്മില്ല , ഏ.വി ഹൈസ്കൂളിന് മുന്‍‌വശത്തുള്ള നന്ദി വീണ്ടും വരിക എന്ന പോസ്റ്റിനടുത്ത് വീണത് .. ബാക്കി ഞാന്‍ മുന്‍പെഴുതിയിരുന്നത് തന്നെ, പിന്നെ ഇതൊക്കെ ഞാനല്ല ആദ്യം വിളമ്പിയത് താങ്കള്‍ തന്നെയാണ് ( താങ്കള്‍ പലരുമായി മദ്യപിച്ചു എന്നെഴുതിയത്), പഴയ പോസ്റ്റുണ്ടെങ്കില്‍ ശരിക്കും നോക്കിയാല്‍ അറിയാം അതല്ലാം പണ്ട് തന്നെ താങ്കള്‍ ഡിലീറ്റ് ചെയ്തല്ലോ, താങ്കള്‍ മദ്യപിച്ചു എന്ന് ഞാന്‍ എഴുതിയപ്പോള്‍ താങ്കള്‍ക്ക് മാനസ്സികമായി ഇത്തിരി വിഷമം ഉണ്ടായി എന്നത് കൊണ്ടാണല്ലോ ഇത്രയും താങ്കളും ഞാനും എഴുതേണ്ടി വന്നത്, ഈ വിഷമം താങ്കളുടെ കൂടെ രഹസ്യമായി മദ്യപിച്ചവരെ പരസ്യമാക്കിയപ്പോള്‍ അവര്‍ക്കുണ്ടാകുമായിരുന്നൊ എന്ന് താങ്കള്‍ ചിന്തിച്ചിരുന്നുവോ ?. താങ്കള്‍ കുടിച്ചത് വലിയൊരു തെറ്റായി ഇന്ന് കേരള ജനത കരുതുകയില്ല അതൊരു പാതകവുമല്ല എന്നുണര്‍‌ത്തിച്ച് കൊണ്ട് ഈ അനാവശ്യ ചച്ച്ച നമ്മുക്ക് അവസാനിപ്പിയ്ക്കാം.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

വിചാരത്തിന്റെ വിശദീകരണം വായിച്ചപ്പോൾ എന്റെ എല്ലാ വിഷമവും മാറി. ‘വിചാര’ത്തിന്റെ മഹത്വം എനിക്കു ബോദ്ധ്യപ്പെട്ടു.എന്റെ മറുപടികൾ സസന്തോഷം പിൻ‌വലിക്കുന്നു.വളരെ നന്ദി.

ചിത്രകാരന് : സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഞാൻ മിണ്ടാറില്ല.ചിത്രകാരന്റെ ബ്ലോഗായതുകൊണ്ട് മാത്രം ഞാൻ ഇത്തിരി സ്വാതന്ത്ര്യം എടുത്തുപോയതാണ്.ക്ഷമിക്കണം.