Thursday, September 17, 2009

അഭയ കൊലപാതകവും മനോരമയും


മനോരമ എത്ര ധനികരാണെങ്കിലും,പ്രബുദ്ധരാണെങ്കിലും ശരി, കേരളത്തിലെ സാധാരണക്കാരന്റെ അഥവ പാവപ്പെട്ടവന്റെ അവര്‍ണ്ണവും പാര്‍ശ്വവല്‍കൃതവുമായ ജീവിതത്തെ സവര്‍ണ്ണതയുടെ പൊതുധാരയിലേക്ക് ഒരു ആട്ടിടയന്റെ നിയോഗത്തോടെ വിജയകരമായി നയിച്ച,തുടര്‍ന്നും നയിച്ചുകൊണ്ടിരിക്കുന്ന പത്രമാണ് മലയാള മനോരമ.അധികാരത്തിന്റെ കൂടെ ,ഒഴുക്കിനനുകൂലമായി മാത്രം വളരാന്‍ ശ്രദ്ധവെക്കുന്ന മതങ്ങളുടെ പൈതൃക സംങ്കലനത്തിലൂടെ ലഭിച്ച രാഷ്ട്രീയം വിധഗ്ദമായി ഉപയോഗിക്കുന്ന പത്രം ! അതുകൊണ്ടുതന്നെ ഈ പത്രത്തിന് കൈപൊള്ളുകയില്ല.ആദര്‍ശം വഴിതടയുകയുമില്ല.

ഇത്രയും കാര്യങ്ങള്‍ ചിത്രകാരന്‍ ചിന്തിച്ചത്, അഭയയുടെ കൊലപാതകത്തെക്കുറിച്ചുള്ള പ്രതികളുടെ മൊഴികള്‍ ടിവി ചാനലുകളിലൂടെ
പൊതുജനങ്ങളുടെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പിറ്റേ ദിവസം മനോരമ ആ വാര്‍ത്ത ഭംഗിയായി റിപ്പോര്‍ട്ടു ചെയ്തതു കണ്ടതുകൊണ്ടാണ്. ഇനി ആരുവിചാരിച്ചാലും അടച്ചുവെക്കാനാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് തങ്ങള്‍ക്കും അത് അടച്ചു സൂക്ഷിക്കേണ്ട ബാധ്യത തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാര്‍ത്തയുടെ ബോഡി ലാഗ്വേജ് !
ഒന്നാം പേജില്‍ മുകളിലായി 8 കോളത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത സാമൂഹ്യ മനസാക്ഷിയുടെ സഹയാത്രികരായി മനോരമയെ അടയാളപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്.നല്ല ഒന്നാന്തരം ബിസിനസ്സ് ബുദ്ധി !!!

ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി യാത്രയിലായിരുന്നതിനാല്‍ ആ സിഡി പ്രക്ഷേപണം ചിത്രകാരനു കാണാനായില്ല.അതിന്റെ കനത്ത ദുഖം ഈ ബ്ലോഗിന്റെ മോന്തായത്തില്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്.സിഡി.പ്രക്ഷേപണത്തിന്റെ മാനുഷിക വശം എന്തായാലും ശരി(മാനുഷിക വശം വൃണപ്പെടുന്നുണ്ടെങ്കില്‍ നാര്‍ക്കോടെസ്റ്റ് നന്നായി പ്രഫഷണലൈസ് ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് പ്രായോഗിക പരിഹാരം.അല്ലാതെ,നാര്‍ക്കോ ടെസ്റ്റിനെ കരിതേക്കുകയല്ല) കേസ് കുഴിച്ചുമൂടാനായി സര്‍വ്വവിധ സന്നാഹങ്ങളുമായി നിലകൊള്ളുന്ന സഭാതാല്‍പ്പര്യങ്ങളുടെ സാത്താന്‍ രൂപങ്ങളെ അതിജീവിച്ചുകൊണ്ട് അവ ജനങ്ങളുടെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടു എന്നത് നമ്മുടെ സമൂഹത്തില്‍ സത്യത്തിന്റേയും നന്മയുടേയും വിജയം ആഗ്രഹിക്കുന്ന സാമൂഹ്യ മനസ്സാക്ഷി ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതിന്റെ ആശാവഹമായ തെളിവുകൂടിയാണ്.ആ മനസാക്ഷിയെ, അതിന്റെ ശക്തിസ്വരൂപത്തെ അടുത്തറിയുന്നവരാണ് പത്രങ്ങള്‍.ഇത്രയും കാലം മൌനം‌ പൂണ്ടിരുന്ന മനോരമയുടെ അച്ചടി മഷി കൃസ്ത്യന്‍ പാതിരിമാര്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതമായതും ആ ശക്തിയെക്കുറിച്ചുള്ള അറിവുകൊണ്ടുതന്നെയായിരിക്കണം.

ശ്രദ്ധിക്കുക... !!! ഇനി അഭയ കൊലക്കേസിനെക്കുറിച്ച് പോലീസോ,സിബിഐയോ,ഗവണ്മെന്റോ,സഭയോ,കോടതിയോ...ആരുതന്നെ അനുചിതമായ പരാമര്‍ശം നടത്തിയാലും അത് പൊതുജന മനസാക്ഷിക്കെതിരെയുള്ള അലക്ഷ്യമായി കരുതി ജനം നടപടി എടുക്കാന്‍ സാധ്യതയുണ്ട്. ജാഗ്രത !
അഭയയുടെ കൊലപാതകത്തെക്കുറിച്ചുള്ള ബ്ലോഗര്‍മാരുടെ ആശങ്കകള്‍ പങ്കുവക്കുന്ന പോസ്റ്റുകള്‍:
1) ഷിബു മാത്യു ഈശോ തെക്കേടത്തിന്റെ തൊന്തരവ് ബ്ലോഗില്‍ അഭയയുടെ രക്തത്തിന്റെ നിലവിളി
2)ചിത്രകാരന്‍: അഭയ-സഭക്ക് കുംബസരിക്കാമായിരുന്നു.
3) അഭയ കൊലപാതകം: പ്രതികളുടെ വെളിപ്പെടുത്തലുകള്‍(വീഡിയോ) രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം

11 comments:

chithrakaran:ചിത്രകാരന്‍ said...

ആ മനസാക്ഷിയെ, അതിന്റെ ശക്തിസ്വരൂപത്തെ അടുത്തറിയുന്നവരാണ് പത്രങ്ങള്‍.ഇത്രയും കാലം മൌനം‌ പൂണ്ടിരുന്ന മനോരമയുടെ അച്ചടി മഷി കൃസ്ത്യന്‍ പാതിരിമാര്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതമായതും ആ ശക്തിയെക്കുറിച്ചുള്ള അറിവുകൊണ്ടുതന്നെയായിരിക്കണം.

പാവത്താൻ said...

സത്യം എന്നായാലും പുറത്തു വരേണ്ടതാകുന്നു. നാര്‍കോ ടെസ്റ്റ് ഫലം ഒരു കാരണവശാലും മാധ്യമങ്ങളിലൂടെ പരസ്യമാവാന്‍ പാടില്ലാത്തതായിരുന്നു.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ഇവിടെ പോയി നോക്കിയാല്‍ നാര്‍ക്കോ അനാലിസിസ് സിഡിയുടേ ഉള്ളടക്കം (ഏഷ്യാനെറ്റ് ന്യൂസിന്റെ) ഡൌണ്‍ലോഡ് ചെയ്യാം..

Sister Abhaya Case Narco Analysis CD Part 2:: http://www.megaupload.com/?d=N8VNMZS8
Sister Abhaya Case Narco Analysis CD Part 3 :: http://www.megaupload.com/?d=27IAPHJX
Sister Abhaya Case Narco Analysis CD Part 4 :: http://www.megaupload.com/?d=7NXPRK46

--------------------------------
അഭയുടെ രക്തത്തിന്റെ നിലവിളി : http://shibu1.blogspot.com/2009/09/blog-post.html

വീകെ said...

എത്ര മൂടി വച്ചാലും ഒരു നാൾ സത്യം പുറത്തു വന്നേ പറ്റൂ...
അതാണ് പ്രകൃതി നിയമം.

ഹരീഷ് തൊടുപുഴ said...

ഏതു കുപ്പയിലൊളിഞ്ഞിരുന്നാലും മാണിക്യം ഒരുനാൾ തെളിഞ്ഞുവരും..

സത്യവും അതുപോലെതന്നെ..

Sabu Kottotty said...

വാഹനങ്ങളുടെ അമിത വേഗതയെ സാക്ഷ്യപ്പെടുത്താന്‍ മനോരമ പണ്ട് കുറേ “സ്പീഡ്” ചിത്രങ്ങള്‍ തുടരെത്തുടരെ പടച്ചു വിട്ടിരുന്നത് ചിത്രകാരന്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. കള്ളിവെളിച്ചത്തായപ്പൊ അതെല്ലാം മായക്കഴ്ചകളായി... വാര്‍ത്തകള്‍ മൂടിവയ്ക്കലും വളച്ചൊടിയ്ക്കലും നിര്‍മ്മിയ്ക്കലും മനോരമയുടെ പുത്തരിയല്ല. അതുകൊണ്ട് അതുവിട്... വിളിച്ചുപറയാതെ നിവൃത്തിയില്ലെന്നു വരുമ്പൊ അതു പറയുന്നതു സ്വാഭാവികം. അഭയക്കേസ് തെളിയേണ്ടത് ഇപ്പോള്‍ സാമൂഹ്യ ആവശ്യമായിരിയ്ക്കുന്നു. തെളിഞ്ഞെന്ന് അഭിപ്രായമില്ല. തെളിയുമെന്നും കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെടുമെന്നും നമുക്കു കരുതാം.

കറിവേപ്പില said...

പറയുന്നത് സത്യമാകുക, എന്നാല്‍ എല്ലാ സത്യവും വിളിച്ചു പറയണം എന്നില്ല ...
ഇതാണല്ലോ ഇന്നത്തെ മാധ്യമ ധര്‍മം .

കുണാപ്പന്‍ said...

ഇവിടെയും ആ സിഡി കാണാം

Unknown said...

പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത‍ ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ്‌ / കഥ അവാര്‍ഡ്‌ എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക

Unknown said...

പ്രിയ ബ്ലോഗന്മാരേ ബ്ലോഗിണികളെ നിങ്ങള്‍ക്കൊരു വാര്‍ത്ത‍ ചെന്നൈയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മാത്രുകാന്വേഷി ലിറ്റില്‍ മാഗസീനിന്റെ അന്‍പതാം ലക്കതോടനുബന്തിച്ച് കുറും കവിത അവാര്‍ഡും ചെറു കഥ അവാര്‍ഡും കൊടുക്കുന്നുണ്ട് പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ mathrukanveshi 166/2, M.M. Colony Aminjikarai, Chennai-29 എന്ന അഡ്രെസ്സില്‍ കവിതകള്‍ അയക്കുക കവരിനുമുകളില്‍ കവിത അവാര്‍ഡ്‌ / കഥ അവാര്‍ഡ്‌ എന്നെഴുതുക ഒക്ടോബര്‍ 10 മുന്‍പായി കൃതികള്‍ അയക്കുക

Nasiyansan said...

എന്തുകൊണ്ടാണ് മനോരമ ഇങനെയൊരു വാര്‍ത്ത കൊടുത്തതെന്ന് ഈ ബ്ലോഗു പറഞ്ഞു തരും

http://nasiyansan.blogspot.com/