Wednesday, September 9, 2009

“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”

ബ്ലോഗര്‍ സത്യാന്വേഷിയുടെ ബ്ലോഗില്‍ എന്തുകൊണ്ട് ജാതി പറയുന്നു? എന്നൊരു പോസ്റ്റ് വായിച്ചു.
കുറെ ദിവസം മുന്‍പാ‍യിരുന്നു വായന. ഇപ്പോള്‍ അവിടെ ചെന്നപ്പോള്‍ കമന്റുകളുടെ ഒരു ഘോഷയാത്ര നടക്കുന്നു.
ജെയ് വിളിക്കാന്‍ സമയമില്ലാത്തതിനാല്‍ ഒരു അഭിവാദ്യമര്‍പ്പിച്ച് തിരികെപ്പോന്നു.
ചിത്രകാരന്‍ അവിടെ എഴുതിയ കമന്റുകള്‍ താഴെ സൂക്ഷിക്കുന്നു. സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ.

Blogger chithrakaran:ചിത്രകാരന്‍ said...

ജാതിവാദികളെക്കുറിച്ചുള്ള ചിന്തയും അഭിപ്രായവും ഒരു കുറവൊന്നുമല്ല.
ജാതി വാദികള്‍ക്ക് ആധിപത്യമുള്ള വേദികളില്‍ അത് അയൊഗ്യതയും സംസ്ക്കാരശൂന്യതയുമായി വിലയിരുത്തപ്പെടും എന്നത് നിലവിലുള്ള വ്യവസ്ഥിതിയെ പുരോഗമന ചിന്താഗതിക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനാലാണ്.
അത് സ്വാഭാവികമാണ്.
ജാതീയമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സഹകരണ സംഘത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുരോഗമന ചിന്തയെ,...സത്യാന്വേഷികളെ എതിരാളികള്‍ പുവ്വിട്ട് പൂജിക്കില്ല.

ജാതി പറയലോ,ജാതി ചോദിക്കലോ,
ജാതിയില്‍ അഭിമാനിക്കലോ അല്ല കാര്യം.
ജാതീയമായി സമൂഹത്തെ ചൂഷണം ചെയ്യാന്‍ നടക്കുന്ന
സവര്‍ണ്ണ-ബ്രാഹ്മണ വിഷ ജീവിയെ അവന്റെ ജാതിവാലില്‍ തൂക്കിയെടുത്ത് തിരിച്ചറിയുക എന്നതാണ്
പ്രധാനം.അഭിമാനിക്കേണ്ടത് ശരിയായ ചരിത്രത്തിലാണ്. അല്ലാതെ ബ്രാഹ്മണന്‍ തള്ളയുടെ കൂടെ കിടന്നതിന് ബദലായി നല്‍കിയ കള്ള ചരിത്രത്തിലല്ല.അതിന്റെ ചരിത്രാവശിഷ്ടമായ സവര്‍ണ്ണജാതിപ്പേരിലുമല്ല. ബ്രാഹ്മണന്റെ വ്യഭിചാര ചരിത്രം പേറുന്ന ജാതിവാലുകളിലല്ല.
വര്‍മ്മ,നായനാര്‍,മേനോന്‍,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്‍,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്‍...
തുടങ്ങിയ ശൂദ്ര ജാതിപ്പേരുകളെല്ലാം പുരാതന മലയാളത്തില്‍ വേശ്യാ സന്തതികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹൈന്ദവജാതീയതയുടെ പ്രചാരകരും
പ്രായോക്താക്കളുമായിരുന്ന ബ്രാഹ്മണ്യം നല്‍കിയ കൂലി-സ്ഥാനപ്പേരുകളാണ് എന്ന് ചരിത്രം പറയുന്നു.
ചരിത്രം നശിപ്പിച്ച് ഇവന്മാരെയെല്ലാം തന്തയുള്ളവരാക്കനുള്ള ശ്രമം പണം കൊണ്ടും അധികാരം കൊണ്ടും സാധിക്കുമെന്ന് പ്രിന്റ് മീഡിയക്ക് സ്വാധീനമുള്ള കാലത്ത് ചിന്തിക്കാമായിരുന്നു.
എന്നാല്‍ ഇന്ന് നെറ്റിലൂടെ സത്യം പുനര്‍ജ്ജനിക്കുതന്നെ ചെയ്യും.

ഈ വൃത്തികെട്ട ചരിത്രമുള്ള ജാതി വാലുമായി ഇന്നും പഴയ കെട്ടുകഥയുടെ മാടംബിത്വം പേരിന്റെ പിന്നില്‍ പോലും അലങ്കരിച്ചു നടക്കുന്നവരെ അവരുടെ വേശ്യാ ചരിത്ര പാരംബര്യത്തിലൂടെ നോക്കിക്കാണാന്‍ , അതു ബ്ലോഗിലെങ്കിലും മുഖത്തുനോക്കി പറയാന്‍ മനുഷ്യത്വത്തെ സ്നേഹിക്കുന്നവര്‍ സത്യസന്ധത പുലര്‍ത്തുക.ജന്മിത്വത്തോടും,മാടംബിത്വത്തോടും,ബ്രാഹ്മണ്യ തൊഴുത്തിനോടും ചേര്‍ത്തുകെട്ടിയ മാനവികതയെ ശുദ്ധീകരിക്കാന്‍...വര്‍ഗീയതയെ നശിപ്പിക്കാനുള്ള വഴി...
ജാതിയതയെ നശിപ്പിക്കാനും അതുതന്നെയാണ്
നല്ല വഴി.

ചിത്രകാരന്റെ ആശംസകള്‍...!!!

30 August, 2009 12:27 PM
Blogger chithrakaran:ചിത്രകാരന്‍ said...

കൊള്ളാലോ....കര്‍ത്താവേ !!!
ഇതിലെ കമന്റെല്ലാം വായിക്കാന്‍ ഒരു ദിവസമെടുക്കും !

അതുകൊണ്ട് ചിത്രകാരന് പറയാനുള്ളത്
പറഞ്ഞ് സ്ഥലം വിടാം.

1) ജാതി ചോദിക്കുന്നതും,പറയുന്നതും,ജാതിയില്‍ അഭിമാനിക്കുന്നതും,ജാതിപ്പേര്‍ പേരിന്റെ വാലയി കൊണ്ടുനടക്കുന്നതും സങ്കുചിതത്വവും സ്വാര്‍ത്ഥതയും വര്‍ഗ്ഗീയതയും തന്നെയാണ്.അവര്‍ണ്ണനായാലും,സവര്‍ണ്ണനായാലും,
മറ്റെന്തെങ്കിലും ഇനമായാലും!

2)സാമൂഹ്യമോ,ശാസ്ത്രീയമോ ആയ പഠനത്തിന്റെ
ഭാഗമായോ വിഭാഗീയതയേയോ അസമത്വത്തേയോ
ഇല്ലാതാക്കുന്നതിനായോ മുന്നിട്ടിറങ്ങുന്നവര്‍ ജാതിയോ,മതമോ,മറ്റു സാമൂഹ്യ വേര്‍തിരിവുകളോ
അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, അവര്‍ അതെല്ലാം കണക്കിലെടുത്തുതന്നെ സാമൂഹ്യ ഉദ്ദാരണം നടത്തേണ്ടതാണ്. ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുന്നിലോ സന്നദ്ധ സംഘങ്ങള്‍ക്കു മുന്നിലൊ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ ചരിത്രത്തിലെ സ്ഥാനം ജാതി-മത പേരുകള്‍ ഉപയോഗിച്ചു രേഖപ്പെടുത്തുന്നതില്‍ സങ്കുചിതത്വമൊന്നും തോന്നേണ്ടതില്ല.അസമത്വത്തെ ഇല്ലാതാക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണവ.

3) എന്നാല്‍ ... വര്‍ത്തമാന കാലത്തില്‍
തന്റെ പേരിന്റെ കൂടെ ജാതിപ്പേരു ചേര്‍ത്ത് അഭിമാനിച്ചു നടക്കുന്ന ചെറ്റകളേ ചെറ്റകളായി തന്നെ
സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാരണം ഗുരുതരമായ സാമൂഹ്യ മലിനീകരണം
നടത്തുന്ന സാമൂഹ്യ ദ്രോഹികളാണിവര്‍.
ഒന്നായി കാണേണ്ട സമൂഹത്തെ വീണ്ടും ജാതീയമായ
വിവേചനത്തിന്റേ ഭൂതകാലത്തേക്കു ഒരു ഫാഷനായി മടക്കികൊണ്ടുപോകാന്‍ പ്രയത്നിക്കുന്ന ഈ സങ്കുചിത മനസ്ക്കര്‍ ആധുനിക സംസ്ക്കാരത്തിന്റെ ശാപമാകുന്നു...
ഹഹഹ.... :)(ആരുടെയൊക്കെ ശാപമാണവോ ചിത്രകാരന്‍ സഹിക്കേണ്ടി വരിക... ഭഗവാനേ,പരമേശ്വരാ കാത്തോളണേ...)

ഈ ഒരു ചിത്രകാരന്റെ കാര്യം...!!!!
ജാതി വാലുകള്‍ പഴയകാല വേശ്യാസന്തതികളുടെ
അധികാര മുദ്രകളല്ലേ ?...സ്ഥാന ചിഹ്നങ്ങളല്ലേ ???
വേശ്യാവൃത്തി നിര്‍ത്തിയില്ലേ...,
എന്നാല്‍,അധികാര മുദ്ര ഉപേക്ഷിക്കേണ്ടതുണ്ടോ ???!!!! അപൂര്‍വ്വമായ പ്രതാപത്തിന്റെ തെളിവുകളല്ലേ ബ്രാഹ്മണ്യത്തിന്റെ ആ കോണക ചീളുകള്‍ >>>>.....
പേരിനു പുറകില്‍ ചേര്‍ക്കുന്ന ജാതിപ്പേരുകളെ
“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”
എന്ന് ന്വാം ഇതിനാല്‍ നാമകരണം ചെയ്തിരിക്കുണു.

-എല്ലാവരേയും മനുഷ്യരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വന്തം സഹോദരനായ ചിത്രകാരന്‍.

9 September, 2009 8:32 PM

5 comments:

Anonymous said...

നന്ദി ചിത്രകാരാ.
ജാതിയും ജാതിവ്യവസ്ഥിതിയേയും രണ്ടായി കാണണം. ഒന്ന്-ജാതി- ഒരു എത്‌നിക് ഐഡന്റിറ്റിയാണെന്നു പറയാം. എന്നാൽ ജാതിവ്യവസ്ഥിതി ascending order of reverence and descending degree of contempt ആണ്. മനുഷ്യർ വിവിധ ഗോത്രങ്ങളോ ഗ്രൂപ്പുകളോ ആയി ലോകത്തു താമസിക്കുന്നു; പലരും തമ്മിൽ വിവാഹബന്ധം പോലും ഇല്ല. വിഭിന്നങ്ങളും എന്നാൽ തുല്യങ്ങളുമായ ആ ഗ്രൂപ്പുകൾ സമൂഹത്തിന് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. എന്നാൽ ജാതിവ്യവസ്ഥിതിയിൽ സംഗതി മാറും. ഗൌതമ ബുദ്ധൻ,നാരായണ ഗുരു,ഡോ അംബേഡ്കർ,റാം മനോഹർ ലോഹ്യ,പെരിയാർ,അയ്യൻ‌കാളി, പണ്ഡിറ്റ് കറുപ്പൻ,സാഹു മഹാരാജ്,മഹാത്മാ ഫൂലേ,പൊയകയിൽ അപ്പച്ചൻ തുടങ്ങിയ സാമുഹിക വിപ്ലവകാരികളെല്ലാം ആ വ്യവസ്ഥിതിക്കെതിരെയാണു പോരാടിയത്. ആ പോരാട്ടം തന്നെയാണ് സത്യാന്വേഷിയും അണ്ണാറക്കണ്ണനും തന്നാൽ എന്ന മട്ടിൽ ചെയ്യുന്നത്.ജാ‍തിവ്യവസ്ഥിതിക്കെതിരെ പോരാടിയവരെയും പോരാടുന്നവരെയും ആ വ്യവസ്ഥിതിയുടെ സംരക്ഷകരും ഗുണഭോക്താക്കളും ഒരു കാലത്തും സഹിച്ചിട്ടില്ല.ആ നിലയ്ക്ക് നിസ്സാരനായ സത്യാന്വേഷിയെ വെറുതെ വിടുമോ? മാധ്യമം ബ്ലോഗായതിനാൽ പക്ഷേ ഉദ്ദേശിച്ചപോലെ നിശ്ശബ്ദനാക്കാൻ സാധിക്കില്ല എന്നുമാ‍ാത്രം.’നമുക്കു സന്ന്യാസം തന്നതു ബ്രിട്ടീഷുകാരാണ്.’എന്നു ഗുരു പറഞ്ഞതു വെറുതെയാണോ? സായിപ്പില്ലാതിരുന്നെങ്കിൽ ഇവിടെ ചിത്രകാരനോ സത്യാന്വേഷിയോ അതുപോലെ മറ്റു പലരുമോ ഉണ്ടാവുമായിരുന്നോ? ഗൂഗിളിനു നല്ല നമസ്കാരം വിണ്ടും.

Truthaboutlies said...

ചിത്രകാരന്റെ പോസ്റ്റുകള്‍ ഈ അടുത്ത കാലത്താണ് വായിക്കാന്‍ തുടങ്ങിയത്‌ .. എല്ലാം HIgh Voltage ബുദ്ധി ജീവി stuffs ആണെന്ന് എനിക്ക് തോന്നി :) പക്ഷെ ഒരു കാര്യം സമ്മതികാതെ വയ്യ തങ്ങളുടെ വേറിട്ട കാഴ്ചപാട് ഒരു പുതിയ അനുഭവം ആണ്... അത് ചിലര്‍ക്കെങ്കിലും വിജ്നാജനപ്രധം ആണ് എന്നതില്‍ സംശയം ഇല്ല ..

Joker said...

ജാതിയുടെ നാറുന്ന കോണക ചീന്തുകള്‍ മൂര്‍ദാവിലിട്ട് അഭിമാനം കൊള്ളുന്നവര്‍ തന്റെ ഭൂതകാലം ഓര്‍ക്കാത്തവര്‍ തന്നെയാണ്.

ഇതേ പോലെ മുമ്പൊരിക്കല്‍ ജാതി ചര്‍ച്ച വന്നപ്പോള്‍ ഒരു നായര്‍ ബ്ലോഗര്‍ തന്റെ മകനോ മകള്‍ക്കോ തന്റെ ജാതി പേര്‍ ഇടും എന്ന് പൊങ്ങച്ചം പറാഞ്ഞതായി വായിച്ചു.

നാറിയ ഭൂത കാലം അതിജീവിച്ചും ജാതി അലങ്കാര പേരുകള്‍ ഇനിയും ആളുകള്‍ കൊണ്ടു നടക്കുന്നു എങ്കില്‍ അതിന്റെ കാരണം. സമൂഹത്തില്‍ ഉള്ളിലെവിടെയോ സവര്‍ ണന്‍ അടിച്ചേല്പിച്ച വിധേയത്വം ആയിരിക്കും കാരണം.

പറച്ചില്‍ പോലും അങ്ങനെ “പട്ടരില്‍ പൊട്ടരില്ല “ .ഒരു കാലത്ത് പാലും വെണ്ണയും അന്യന്‍ അധ്വാനിക്കുന്ന നല്ല നല്ല ഭക്ഷണാങ്ങള്‍ കഴിച്ച് ഇഷ്ടം പോലെ ഭോഗിച്ച് പഠിക്കാന്‍ നല്ല സൂ‍ൂകര്യം ലഭിച്ച് വളാര്‍ന്ന ഉണ്ണീ നമ്പൂരിമാര്‍ ബുദ്ധിയുള്ളവനായി. ആ സൌകര്യം മറ്റുള്ളവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ അവരും ബുദ്ധിമാന്‍ മാര്‍ ആകുമായിരുന്നു. എന്നിട്ട് ഉളുപ്പില്ലാതെ ഇത് കേല്‍ക്കുമ്പോള്‍ സവര്‍ണന്‍ ഞെളിയുന്നത് കാണുമ്പോള്‍ അതിശയം തോന്നും.

kochappymon said...
This comment has been removed by the author.
Maanavan said...

kittaththa munthirikku annum pulippayirunnu innum pulikkunnu iniyum pulikkum