Saturday, September 5, 2009

ആഗ്രഹിച്ച ബ്ലോഗ് അഗ്രഗേറ്റര്‍ !

2006 ല്‍ മലയാള ബ്ലോഗ് ലോകത്ത് എത്തിപ്പെട്ടതുമുതല്‍ ചിത്രകാരന്‍ ആഗ്രഹിക്കുന്നതാണ് ജനകീയമായ മലയാളം ബ്ലോഗ് അഗ്രഗേറ്റര്‍. ബ്ലോഗ് അന്ന് ശൈശവ ദശയിലായിരുന്നതിനാല്‍ തീര്‍ത്തും സംങ്കുചിത താല്‍പ്പര്യങ്ങളുടെ തൊഴുത്തുകളായിരുന്നു അന്നത്തെ പല അഗ്രഗേറ്ററുകളും. പിന്മൊഴിയെന്ന ഒരു കമന്റ് അഗ്രഗേറ്ററായിരുന്നു ബൂലോകത്തെന്റെ ഹൃദയമിടിപ്പുപോലും നിയന്ത്രിച്ചിരുന്നത്. ബൂലോകത്തിന്റെ വളര്‍ച്ചയില്‍ അതിന്റെ ധര്‍മ്മം നിറവേറ്റി പൊലിഞ്ഞുപോയ പിന്മൊഴി അഗ്രഗേറ്റര്‍ ചിത്രകാരനെ ഒരിക്കല്‍ നിരോധിക്കാന്‍ ധൈര്യം കാണിച്ചിരുന്നു. ചിത്രകാരന്‍ നേരിട്ട രണ്ടാമത്തെ ബ്ലോഗ് പാരയായിരുന്നു പിന്മൊഴിയില്‍ നിന്നുള്ള നിരോധനം. ബ്ലോഗില്‍ നിരോധനമോ നിയന്ത്രണമോ ആര്‍ക്കും നടപ്പാക്കാനാകില്ലെന്ന് തെളിയിച്ച പ്രസ്തുത സംഭവത്തിനു ശേഷമാണ് അഗ്രഗേറ്ററുകളുടെ വര്‍ദ്ധനയെക്കുറിച്ച് ബൂലോകം വിപുലമായി ചിന്തിച്ചത്.

ഇന്ന് നമുക്ക് മലയാളത്തില്‍ ധാരാളം അഗ്രഗേറ്ററുകളുണ്ടെന്നു പറയാം. ചിന്തയെയാണ് ചിത്രകാരന്‍ കൂടുതലായും ഇതുവരെ ബ്ലോഗ് വായിക്കാന്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ചിത്രകാരന്റെ പോസ്റ്റുകളൊന്നും അഞ്ചാറുമാസമായി ചിന്തയില്‍ ലിസ്റ്റ് ചെയ്യാറില്ലെങ്കിലും മൊത്തം ഓടിച്ചു നോക്കാന്‍ ചിന്തയായിരുന്നു സൌകര്യം. ചിത്രകാരന്റെ ബ്ലോഗുകള്‍ കുറച്ചുകാലം അടച്ചു വച്ചിരുന്നതിനാല്‍ ചിന്തയിലെ ലിസ്റ്റില്‍ നിന്നും പോയതായിരിക്കാം. അല്ലാതേയുമാകാം.പല അഗ്രഗേറ്ററുകള്‍ക്കും അതിന്റെ ഉടമസ്തരുടെ സങ്കുചിത മനസ്സിന്റെ പരിമിതി കാരണം ചിത്രകാരന്റെ പോസ്റ്റുകള്‍ ഉള്‍ക്കൊള്ളാനുള്ള നെഞ്ഞുറപ്പ് കുറവാണെന്നുള്ളതിനാല്‍ ചിത്രകാരന്‍ ബ്ലോഗ് ലിസ്റ്റ് ചെയ്യാനുള്ള അപേക്ഷയുമായി സമീപിച്ചില്ല. ചിത്രകാരന്റെ പോസ്റ്റുകളില്‍ നിന്നുള്ള അറിവുകള്‍ കണ്ട് ഭയന്ന അഗ്രഗേറ്റര്‍ ഉടമകളെ ധര്‍മ്മസങ്കടത്തിലാക്കേണ്ടെന്നു കരുതി മിണ്ടാതിരുന്നതാണ്. ചിത്രകാരനോട് വിയോജിക്കാനുള്ള അവകാശവും,ചിത്രകാരനെ തെറ്റിദ്ധരിക്കാനുള്ള ഏതൊരു വ്യക്തിയുടെ അവകാശവും പവിത്രമാണെന്നു വിശ്വസിക്കുന്നവനാണ് ചിത്രകാരന്‍.

അങ്ങിനെയിരിക്കെയാണ് ഇന്ന് അടുക്കളക്കാരി അനിതയുടെ ബ്ലോഗില്‍ നിന്നും “മലയാളം വെബ് ലോകത്തിലേക്കൊരു ജാലകം” എന്ന പേരോടെ ഒരു ജനകീയ അഗ്രഗേറ്ററ് ലിങ്ക് ബാനര്‍ ലഭിച്ചത്.
അതില്‍ ക്ലിക്കിയപ്പോള്‍ ലഭിച്ച അഗ്രഗേറ്റര്‍ ചിത്രകാരന് നന്നായി ബോധിച്ചു. ജാലകത്തില്‍ തന്നെയുള്ള ഫോമില്‍ ചിത്രകാരന്റെ ബ്ലോഗ് വിവരങ്ങള്‍ നല്‍കിയപ്പോള്‍ ചിത്രകാരന്റെ ബ്ലോഗില്‍ ചാര്‍ത്താനുള്ള റിഫ്രഷര്‍ ബാനര്‍ ലഭിച്ചു. അരമണിക്കൂര്‍ മുന്‍പെഴുതിയ പോസ്റ്റ് ജാലകത്തില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു. വളരെ സന്തോഷം.ഈ സാങ്കേതിക വൈഭവത്തിനു പിന്നിലും , അഗ്രഗേറ്റര്‍ ജനകീയമാക്കാന്‍ കാണിച്ച വിശാല ബുദ്ധിക്കു പിന്നിലും നിലകൊള്ളുന്ന അണിയറ പ്രവര്‍ത്തകരെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. അഭിനന്ദിച്ചു എന്നതിന്റെ പേരില്‍ ചിത്രകാരനെ തുടര്‍ന്നും അവിടെ ലിസ്റ്റ് ചെയ്യണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പറയട്ടെ. അതെല്ലാം അഗ്രഗേറ്റര്‍ ഉടമകളുടെ
മനോവികാസം പോലെ മുറക്ക് നടക്കട്ടെ. ചിത്രകാരന്‍ ഏതെങ്കിലും ബ്ലോഗറുടേയോ, ഏതെങ്കിലും അഗ്രഗേറ്ററുടേയോ, ഏതെങ്കിലും പബ്ലിഷറുടേയോ ഗ്രഹണ ശേഷിക്കനുസരിച്ച് പോസ്റ്റുകള്‍ മാര്‍ദ്ദവപ്പെടുത്താന്‍ തയ്യാറല്ല.അഗ്രഗേറ്ററായി ഒരു സമുദ്രത്തെ മാത്രമെ കുറഞ്ഞ പക്ഷം ചിത്രകാരന്‍ അംഗീകരിക്കുന്നുള്ളു. പൊട്ടക്കുളങ്ങളും, പൊട്ടക്കിണറുകളും കാലത്തിന്റെ ഓര്‍മ്മയില്‍ സ്വയം ഇടിഞ്ഞില്ലാതാകും.

4 comments:

chithrakaran:ചിത്രകാരന്‍ said...

വളരെ സന്തോഷം.ഈ സാങ്കേതിക വൈഭവത്തിനു പിന്നിലും , അഗ്രഗേറ്റര്‍ ജനകീയമാക്കാന്‍ കാണിച്ച വിശാല ബുദ്ധിക്കു പിന്നിലും നിലകൊള്ളുന്ന അണിയറ പ്രവര്‍ത്തകരെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. അഭിനന്ദിച്ചു എന്നതിന്റെ പേരില്‍ ചിത്രകാരനെ തുടര്‍ന്നും അവിടെ ലിസ്റ്റ് ചെയ്യണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് പറയട്ടെ. അതെല്ലാം അഗ്രഗേറ്റര്‍ ഉടമകളുടെ
മനോവികാസം പോലെ മുറക്ക് നടക്കട്ടെ. ചിത്രകാരന്‍ ഏതെങ്കിലും ബ്ലോഗറുടേയോ, ഏതെങ്കിലും അഗ്രഗേറ്ററുടേയോ, ഏതെങ്കിലും പബ്ലിഷറുടേയോ ഗ്രഹണ ശേഷിക്കനുസരിച്ച് പോസ്റ്റുകള്‍ മാര്‍ദ്ദവപ്പെടുത്താന്‍ തയ്യാറല്ല.അഗ്രഗേറ്ററായി ഒരു സമുദ്രത്തെ മാത്രമെ കുറഞ്ഞ പക്ഷം ചിത്രകാരന്‍ അംഗീകരിക്കുന്നുള്ളു. പൊട്ടക്കുളങ്ങളും, പൊട്ടക്കിണറുകളും കാലത്തിന്റെ ഓര്‍മ്മയില്‍ സ്വയം ഇടിഞ്ഞില്ലാതാകും

സത്യാന്വേഷി said...

നന്ദി ചിത്രകാരാ. സത്യാന്വേഷിയും രജിസ്റ്റർ ചെയ്തു.
“ചിത്രകാരന്‍ ഏതെങ്കിലും ബ്ലോഗറുടേയോ, ഏതെങ്കിലും അഗ്രഗേറ്ററുടേയോ, ഏതെങ്കിലും പബ്ലിഷറുടേയോ ഗ്രഹണ ശേഷിക്കനുസരിച്ച് പോസ്റ്റുകള്‍ മാര്‍ദ്ദവപ്പെടുത്താന്‍ തയ്യാറല്ല.“
ചിത്രകാരന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജാലകം നല്ലൊരു അഗ്രിഗേറ്റർ ആയി എനിക്കും തോന്നി.

ചിന്തയിൽ ഇപ്പോൾ പോസ്റ്റുകൾ തനിയെ അപ്‌ഡേറ്റ് ചെയ്യില്ല എന്നാണു എനിക്കു തോന്നുന്നത്.നമ്മുടെ ചിന്താ പ്രൊഫൈലിൽ പോയി റിഫ്രഷ് ചെയ്യേണ്ടതായിട്ടുണ്ട്.

ആശംസകൾ

ഓ.ടോ: ഓണം ആ‍ഘോഷിച്ചോ?

നിസ്സഹായന്‍Nissahayan said...

ബ്ലോഗില്‍ വളരെ താമസ്സിച്ച് എത്തിയ ആളായതിനാല്‍ ഞാന്‍ ഇത്തരം വിവേചനങ്ങളെ കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല.

“ഏതെങ്കിലും ബ്ലോഗറുടേയോ, ഏതെങ്കിലും അഗ്രഗേറ്ററുടേയോ, ഏതെങ്കിലും പബ്ലിഷറുടേയോ ഗ്രഹണ ശേഷിക്കനുസരിച്ച് പോസ്റ്റുകള്‍ മാര്‍ദ്ദവപ്പെടുത്താന്‍ തയ്യാറല്ല.” അതേ തീര്‍ച്ചയായും സ്വന്തം ഐഡന്റിറ്റി ഉയര്‍ത്തിപ്പിടിക്കാന്‍ താങ്കള്‍ക്ക്
എന്നുമെന്നും കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു !
ഞാനും പുതിയ ആഗ്രിഗേറ്ററില്‍ ഒന്ന് ശ്രമിക്കട്ടെ !

Translate

Followers